അക്കാലത്ത് സൂപ്പര്‍താരമായി വളര്‍ന്ന മമ്മൂട്ടിയും അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുമാണ് ഇത് സംബന്ധിച്ച് തനിയ്ക്ക് സൂചനകള്‍ തന്നതെന്ന് പല്ലിശേരി പറയുന്നു. ഐവി ശശി സംവിധാനം ചെയ്ത 1921ല്‍ അഭിനയിക്കുന്ന കാലത്തായിരുന്നു സംഭവം. മമ്മൂട്ടിയും ഹനീഫയും നല്‍കിയ സൂചനകള്‍പ്രകാരം അന്വേഷിച്ചപ്പോഴാണ് ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായത്.
മമ്മൂട്ടിയെപ്പോലെ സിനിമയില്‍പ്പേരുദോഷം കേള്‍പ്പിയ്ക്കാത്ത നടനായാണ് സുരേഷ് ഗോപിയെ ലേഖനത്തില്‍ വിശേഷിപ്പിയ്ക്കുന്നത്. കല്യാണപ്രായമായപ്പോള്‍ സുരേഷ് ഗോപിയ്ക്ക് ഉര്‍വശിയെപ്പോലെ ഒരു യുവതിയെ കല്യാണം കഴിയ്ക്കാന്‍ തോന്നിയത്രേ. ആഗ്രഹം നേരിട്ട് തുറന്നുപറയുന്നതിന് പകരം മറ്റൊരാള്‍ മുഖേന അവതരിപ്പിച്ചു.
ഉര്‍വശി വിവാഹത്തിന് സമ്മതം മൂളുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശ്വാസം. എന്നാല്‍ സ്‌നേഹപൂര്‍വത്തോടെ തന്നെ ഈ ആലോചന നിരസിയ്ക്കുകയായിരുന്നുവെന്നാണ് പല്ലിശേരി പറയുന്നത്.
"സുരേഷ് ചേട്ടനോട് എനിയ്ക്ക് സ്‌നേഹവും ബഹുമാനവുമാണ്. നല്ല ചെറുപ്പക്കാരന്‍ ഏതൊരു യുവതിയും ആഗ്രഹിയ്ക്കുന്ന രീതിയിലുള്ള പുരുഷന്‍. എന്നാല്‍ സുരേഷ് ചേട്ടനെ ഞാന്‍ സഹോദരസ്ഥാനത്താണ് കാണുന്നത്. മാത്രമല്ല എന്നെക്കാള്‍ സുന്ദരിയും യോഗ്യതയുമുള്ള സിനിമാക്കാരിയല്ലാത്ത ഒരു നല്ല പെണ്‍കുട്ടിയെ ഭാര്യയെ ലഭിയ്ക്കട്ടെ "എന്നാണ് സുരേഷ് ഗോപിയുടെ വിവാഹഭ്യര്‍ത്ഥനയ്ക്ക് ഉര്‍വശി മറുപടി നല്‍കിയതത്രേ.
പിന്നീട് ഇതേപ്പറ്റി ഉര്‍വശിയുമായി സംസാരിച്ചപ്പോള്‍ അവരെ താന്‍ കുറ്റപ്പെടുത്തിയെന്നും ലേഖനത്തില്‍ പല്ലിശേരി പറയുന്നു. ഉര്‍വശിയ്ക്ക് കിട്ടാവുന്ന യോഗ്യനായ ചെറുപ്പക്കാരനാണ് സുരേഷ് ഗോപിയെന്നായിരുന്നു തന്റെ അഭിപ്രായപ്പെട്ടത്. എന്നാല്‍ തനിയ്ക്കാ വിവാഹത്തിന് ഇഷ്ടമല്ലെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. സിനിമാക്കാര്‍ തമ്മില്‍ വിവാഹം കഴിയ്ക്കുന്നതിന് എനിയ്ക്ക് യോജിപ്പില്ലെന്നും അന്ന് ഉര്‍വശി പറഞ്ഞതായി ലേഖകന്‍ ഓര്‍ക്കുന്നു.
ഈ വിവാഹഭ്യര്‍ത്ഥനയും നിരസിയ്ക്കലുമൊന്നും സുരേഷ് ഗോപിയും ഉര്‍വശിയും തമ്മിലുള്ള സൗഹൃദനത്തിന് ഇളക്കംതട്ടിച്ചില്ലെന്ന കാര്യമുറപ്പാണ്. ഇതിന് ശേഷവും ഈ ജോഡികള്‍ ഒട്ടേറെ സിനിമകളില്‍ ഒന്നിച്ചുവെന്നത് തന്നെ ഇതിന് തെളിവ്. എന്നാല്‍ ഏറെ പ്രതീക്ഷിച്ചിരുന്ന സുരേഷ് ഗോപിയ്ക്ക് ഉര്‍വശിയുടെ മറുപടി വേദന ഉണ്ടാക്കിയിരിക്കുമെന്ന കാര്യമുറപ്പാണ്.
പില്‍ക്കാലത്ത് ഉര്‍വശി പറഞ്ഞതു പോലെ സുന്ദരിയായ ഒരു യുവതിയെ തന്നെ സുരേഷ് ഗോപിയ്ക്ക് ഭാര്യയായി ലഭിച്ചു. നാല് മക്കളുമായി ഈ ദമ്പതിമാര്‍ സന്തോഷപൂര്‍വം ജീവിയ്ക്കുന്നു. അതേസമയം സിനിമാനടനെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ ഉര്‍വശിയ്ക്ക് ഭര്‍ത്താവായത് ഒരു സിനിമാക്കാരന്‍ തന്നെ. പിന്നീട് ഇവര്‍ വിവാഹമോചിതരാവുകയും നടന്‍ മറ്റൊരു വിവാഹം കഴിച്ച് സകുടുംബം ജീവിയ്ക്കുന്നതും മലയാളികള്‍ കണ്ടു.

No comments:
Post a Comment