Thursday, May 31, 2012

ചെര്‍ണോബില്‍ -ലോകം ഭയന്ന ദിവസങ്ങള്‍


1986 ഏപ്രില്‍ 28 തിങ്കളാഴ്ച പ്രഭാതം. യൂറോപ്യന്‍ രാജ്യമായ സ്വീഡനിലെ ഫോഴ്‌സ് മാര്‍ക്ക് ആണവ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പതിവുള്ള പരിശോനകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അപ്പോഴാണ് അവിടുള്ളവരെ മുഴുവന്‍ ഞട്ടിപ്പിച്ചുകൊണ്ട് ആണവ പ്രസരണം നിരീക്ഷിക്കുന്ന കമ്പ്യൂട്ടറില്‍ അപായമണി മുഴങ്ങിയത്. അപകടം അടുത്തെത്തിയതിന്റെ സൂചന. ഉടന്‍തന്നെ അവര്‍ റിയാക്ടര്‍ മുഴുവന്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. പക്ഷേ യാതൊരു കുഴപ്പവും റിയാക്ടറില്‍ അവര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ എങ്കിലും ആ പ്രദേശത്തെ അന്തരീക്ഷത്തില്‍ വന്‍ തോതിലുള്ള അണുപ്രസരണം കണ്ട് അവര്‍ ഞട്ടി.
ഫോഴസ്മാര്‍ക്ക് ആണവനിലയമല്ലാതെ വേറൊന്നും രാജ്യത്തിന്റെ പകുതിയിലില്ലാത്തതും പ്രസ്തുത ആണവ നിലയത്തിന് യാതൊരു കേടുപടുമില്ലാത്തതും ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. സ്വീഡന്റെ ഈ വെളിപ്പെടുത്തല്‍ പുറത്തു വന്നപ്പോള്‍ തന്നെ അയല്‍ രാജ്യങ്ങളായ നോര്‍വേ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇതേ രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ലോകരാജ്യങ്ങള്‍ ഈ സമസ്യയ്ക്ക് ഉത്തരം തേടി നെട്ടോട്ടമോടി. ഭൂലോകം മുഴുവന്‍ തീയില്‍ വീണ പ്രതീതി.
ഈ സമയമാണ് ഫോഴസ്മാര്‍ക്കില ശാസ്ത്രജ്ഞര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. രാജ്യത്തിന്റ കിഴക്കുദിക്കില്‍ നിന്നു വീശുന്ന കാറ്റിലാണ് ആണവ വികിരണം കൂടുതലുള്ളത്. സ്വീഡന്റെ കിഴക്കു അതിര് വിശാലമായ ബാള്‍ട്ടിക് കടലാണ്. എന്തായാലും കടലില്‍ നിന്നാകാന്‍ സാദ്ധ്യതയില്ല. പിന്നെ? ബാള്‍ട്ടിക് കടലിന് അപ്പുറം…. അവിടയെന്തെങ്കിലും? പക്ഷേ, ഫോഴ്‌സമാര്‍ക്കിലെ ശാസ്ത്രജ്ഞര്‍ക്ക് ബാള്‍ട്ടിക് കടലിനപ്പുറമുള്ള ലോകത്തെപ്പറ്റി ചിന്തിക്കുവാനുള്ള കരുത്തില്ലായിരുന്നു. കാരണം അവിടം അന്നത്തെ ലോകമടക്കിഭരിക്കുന്ന ഒരു ശക്തിയുടെ സാമ്രാജ്യമായിരുന്നു. യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന സോവിയറ്റ് യൂണിയന്റെ.
ആണവവികരണത്തിന്റെ പ്രസരണത്തിനു കുറവില്ലാത്തതിനാലും സംശയദൂരീകരണം സാധ്യമാകാത്തതിനാലും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ സോവിയറ്റ് യൂണിയനിലേക്ക് പതിഞ്ഞു. പക്ഷേ സോവിയറ്റ് യൂണിയന്‍ നിശബ്ദത പാലിക്കകയാണ് ചെയ്തത്. രാജ്യങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് രണ്ട് ദിവസം കടന്നു പോയി. ഏപ്രില്‍ 30 ന് സോവിയറ്റ് യൂണിയന്റെ ദേശിയ റേഡിയോ ലോകരാജ്യങ്ങളുടെ ചെവിയിലേക്ക് ആ സത്യം പകര്‍ന്നു. ”രാജ്യത്തിന്റെ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ സ്‌ഫോടനമുണ്ടായിരിക്കുന്നു. രക്ഷാനടപടികളെടുത്തുവരുന്നു.”
അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് മതിലുകെട്ടിയ സോവിയറ്റ് യൂണിയനിലെ പ്രിപ്യറ്റ് എന്ന പട്ടണം ഈ സമയം നാമാവശേഷമായിക്കൊണ്ടിരിക്കുകയായിരുന്നു. ആണവനിലയത്തിലെ സ്‌ഫോടനം മൂലം തകര്‍ന്ന റിയാക്ടറില്‍ നിന്നും വികിരണങ്ങള്‍ സോവിയറ്റ് യുണിയനാകെ വ്യാപിച്ചിരുന്നു. 1986 ഏപ്രില്‍ 26 ന് രാജ്യത്തിന്റെ പ്രധാന സംസ്ഥാനമായ യുക്രൈനില്‍ സ്ഥിതിചെയ്യുന്ന ചെര്‍ണോബില്‍ലുണ്ടായ ഈ ദുരന്തം ലോകമറിഞ്ഞത് നാലുദിവസം കഴിഞ്ഞ്. അതും അയല്‍രാജ്യങ്ങളില്‍ വികിരണങ്ങള്‍ പ്രസരണം ചെയ്തതിന്റെ ഫലമായും.
1970 ലാണ് യൂക്രൈനിലെ പ്രിപ്യട്ട് പട്ടണത്തിനു സമീപമുള്ള ചെര്‍ണോബില്‍ കേന്ദ്രമാക്കി സോവിയറ്റ് യൂണിയന്‍ ആണവനിലയങ്ങളുടെ പണിയാരംഭിച്ചത്. നാല് റിയാക്ടറുകളായിരുന്നു ചര്‍ണോബില്‍ ഉണ്ടായിരുന്നത്. 1986 എപ്രില്‍ 26 ന് ഇതില്‍ നാലാം നമ്പര്‍ റിയാക്ടറിലുണ്ടായ പൊട്ടിത്തെറിയാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട ദുരന്തങ്ങളിലൊന്നായി ചെര്‍ണോബിലിനെ മാറ്റിയത്.
ഇത്രയും വലിയൊരപകടത്തില്‍ മരിച്ചവരായി സോവിയറ്റ് യൂണയന്‍ പുറത്തുവിട്ട കണക്കാണ് രസകരം. വെറും 32 പേര്‍. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ സോവയറ്റ് യൂണിയനിലും അയല്‍രാജ്യങ്ങളിലുമായി അലയടിച്ച ആണവ വികിരണങ്ങള്‍ക്ക് ജീവനെടുക്കാന്‍ സാധിച്ചത് 32 പേരുടെ മാത്രമാണെന്നുള്ള സോവിയറ്റ് ഭരണകൂടത്തിന്റെ സത്യവാങ്ങ്മൂലം പക്ഷേ ലോകം വിശ്വസിച്ചില്ല. അപ്പോഴല്ലെങ്കിലും കാലങ്ങള്‍ക്കു ശേഷം കണക്കുകള്‍ പുറത്തുവന്നു. മരണസംഖ്യ 93000 നും മുകളില്‍. ബാധിക്കപ്പെട്ടവര്‍ 50 ലക്ഷത്തിനും മുകളില്‍. പക്ഷേ കാര്യങ്ങള്‍ അതുകൊണ്ടും തീര്‍ന്നില്ല. ഇന്ന് ഈ നിമിഷം വരെ റഷ്യയിലെ ജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഇനിയുമവസാനിക്കാത്ത ഈ ദുരന്തത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു.
ലേകോത്തര ശക്തിയെ ഞട്ടിപ്പിച്ച സംഭവമെന്നാണ് ഈ ദുരന്തത്തിനെപ്പറ്റി സോവിയറ്റ് യൂണിയന്‍ പ്രതികരിച്ചത്. ദിവസങ്ങള്‍ക്കകം തന്നെ തകര്‍ന്ന നാലാമത്തെ റിയാക്ടറിനുചുറ്റും കോണ്‍ക്രീറ്റ് കൂടാരമൊരുക്കി അണുപ്രസരണം തടഞ്ഞെങ്കിലും അപ്പോഴേക്കും ചെര്‍ണോബിലെ പുല്‍ക്കൊടിപോലും വിഷമേറ്റുവാങ്ങിയിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം സ്വതന്ത്ര രാജ്യമായ യുക്രൈന്‍ 2000 ല്‍ മറ്റു മൂന്നു റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.
സ്‌ഫോടനം നടന്ന റിയാക്ടറിലെ ആണവ വികിരണം ഇതുവരയ്ക്കും അവസാനിച്ചിട്ടില്ല. ഈ റിയാക്ടര്‍ കോണ്‍ക്രീറ്റുപയോഗിച്ചുണ്ടാക്കിയ ഒരു കുടീരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ കുടീരത്തിനും അധിക ആയുസില്ലെന്ന അഭിപ്രായത്തില്‍ പുതിയൊരു വിയം പണിയാനുള്ള തയ്യാറെടുപ്പിലാണ് യുക്രൈന്‍ ഗവണ്‍മെന്റ്.
ലോകത്തെ ഭീതിപ്പെടുത്തിയ ഈ സംഭവം നടന്നിട്ട് 26 വര്‍ഷം കഴിഞ്ഞു. മാതൃരാജ്യം വിഭജിച്ച് പല രാജ്യങ്ങളായി മാറുകയും ചെയ്തു. പക്ഷേ ജനങ്ങളുടെ മനസ്സില്‍ നിന്നും ആ ദുരന്തം മാഞ്ഞുപോയിട്ടില്ല. അഗ്നി നശിപ്പിച്ച പ്രിപ്യട്ട് നഗരവും പ്രാന്തപ്രദേശങ്ങളും മനുഷ്യന്റെ അഹന്തയ്ക്ക് സൂചകങ്ങളായി ഇന്നും വര്‍ത്തിക്കുന്നു- ഓര്‍മ്മയുടെ നെരിപ്പോടുകള്‍ ശേഷിപ്പിച്ചുകൊണ്ട്.

ഉദഗമണ്ഡലം അഥവാ ഊട്ടി









ഉദഗമണ്ഡലം അഥവാ ഊട്ടി. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നം. 
നീലഗിരിക്കുന്നുകളുടെ വന്യ ഭംഗിയുടെ അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്‌നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം. കുളിര്‍മയുടെ പശ്ചാത്തലത്തില്‍ കാഴ്ചകളും അനുഭവേദ്യങ്ങളായ വസ്തുതകളും ഒരുപാടുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിനെ എന്നും മോഹിപ്പിക്കുന്ന ഒരെണ്ണം ഊട്ടിയെ മറ്റു മലയോര വിനോദ മേഖലകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഇവിടേക്കുള്ള യാത്രയില്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കണമെന്ന് യാതൊരാളും കൊതിക്കുന്ന ‘ഊട്ടി മൗണ്ടന്‍ റയില്‍വേ’.
സമുദ്ര നിരപ്പില്‍ നിന്നും 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിയാത്ര. ഇത്രയും ദൂരം നാലര മണിക്കൂര്‍ കൊണ്ട് ഇഴഞ്ഞും കിതച്ചും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും മലകയറുന്ന ഈ കരിവണ്ടി നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങളാണ്.
206 വളവുകള്‍, 16 തുരങ്കങ്ങള്‍, ചെറുതും വലുതുമായ 250 പാലങ്ങള്‍…. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള്‍ നാം ഇവയെല്ലാം താണ്ടിയിരിക്കും. ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഈ തീവണ്ടി ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രയിനെന്ന റിക്കാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. വേഗത മണിക്കൂറില്‍ 10.4 കി.മി. ഇന്ത്യയിലെ ഏക റാക്ക് റെയില്‍വേയായ നീലഗിരി മലയോര പാതയില്‍ പ്രകൃതി കാത്തുവച്ചിരിക്കുന്ന കാഴ്ചകള്‍ അനവധിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെ കയറ്റമുള്ള തീവണ്ടിപ്പാതയാണിത്. പൈതൃക സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് തടികൊണ്ട് നിര്‍മ്മിച്ച ബോഗികളും സീറ്റുകളും തന്നെയാണ് ട്രയിനില്‍ നിലനിര്‍ത്തിയിരിക്കുന്നത്.
മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലേക്കുള്ള യാത്ര രണ്ടു ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. മേട്ടുപ്പാളയം സ്‌റ്റേഷനില്‍ നിന്നും കല്‍ക്കരി കൊണ്ട് പ്രവര്‍ത്തിക്കുന്ന നീരാവി എഞ്ചിന്‍ വലിക്കുന്ന തീവണ്ടിയില്‍ കൂനുര്‍ വരെയുള്ള യാത്രയാണ് ഇതില്‍ ആദ്യത്തേത്. ഈ പാതയിലാണ് റാക്ക് ആന്‍ഡ് പീനിയന്‍ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നത്. ഊട്ടിയിലേക്കുള്ള യാത്രയില്‍ എഞ്ചിന്‍ ട്രയിനിന്റെ പുറകുവശത്താണ്. ബോഗികളെ മുന്നോട്ടു തള്ളി കയറ്റം കയറ്റുമ്പോള്‍ ഒരു പിടുത്തത്തിനു വേണ്ടിയാണ് റാക്ക് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് പാളത്തിനും നടുക്കുള്ള റാക്ക് പാതയിലൂടെ ട്രയിനില്‍ ഘടിപ്പിച്ചിരിക്കുന്ന പല്‍ചക്രം കൊളുത്തിപ്പിടിച്ച് മലകയറുന്ന സംവിധാനമാണ് റാക്ക് ആന്‍ഡ് പീനിയന്‍.
ഊട്ടി റാക്ക് റെയില്‍വേയും അതിന്റെ പ്രവര്‍ത്തന സംവിധാനവും
മേട്ടുപ്പാളയത്തു നിന്നും യാത്ര പുറപ്പെടുന്ന ട്രയിന്‍ കുറച്ചു ദൂരം സഞ്ചരിച്ച് കല്ലാറില്‍ എത്തുമ്പോഴാണ് റാക്ക് റെയില്‍ ആരംഭിക്കുന്നത്. ഇതിനിടയില്‍ കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിലൊന്നായ ഭവാനിയെ ട്രയിന്‍ മറികടക്കുന്നു. ഈ യാത്ര കൂനൂര്‍ വരെയാണ്. കൂനുരില്‍ എത്തിക്കഴിഞ്ഞാല്‍ അതുവരെ ട്രയിനിനെ വഹിച്ച ആവി എഞ്ചിന്‍ മാറുന്നു. പിന്നീടങ്ങോട്ട് ഡീസല്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. കൂനുര്‍ മുതല്‍ ഊട്ടിവരെ വലിയ കയറ്റങ്ങളൊന്നുമില്ലാത്തതുകൊണ്ട് റാക്ക് പാതയും ഉപയോഗിക്കുന്നില്ല. മേട്ടുപ്പാളയത്തിനും ഊട്ടിക്കുമിടയില്‍ ഒരു ജോഡി ട്രയിന്‍ ദിവസവും സര്‍വ്വീസ് നടത്തുന്നതിനു പുറമേ കൂനൂരിനും ഉട്ടിക്കുമിടയില്‍ രണ്ടു ജോഡി ട്രയിന്‍ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ഓടുന്നുണ്ട്.
1845 ലാണ് മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയിലുള്ള പാതയുടെ പണിയാരംഭിച്ചത്. പക്ഷേ ചില കാരണങ്ങളാല്‍ ഇടയ്ക്ക് വച്ച് മുടങ്ങിയ നിര്‍മ്മാണം പുനരാരംഭിക്കുന്നത് 1899 ലാണ്. മദ്രാസ് റയില്‍വേ കമ്പനിയാണ് ഈ പാതയുടെ പണി ഏറ്റെടുത്ത് നടത്തിയത്. വലിയ കയറ്റങ്ങള്‍ കയറുവാന്‍ പ്രാപ്തമായ ‘എക്‌സ്’ കാറ്റഗറിയില്‍പ്പെട്ട എഞ്ചിനുകളാണ് ഈ റയില്‍ പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്. 1918 നും 1950 നുമിടയില്‍ നിര്‍മ്മിച്ച എഞ്ചിനുകളാണ് ഇപ്പോള്‍ മേട്ടുപ്പാളയം മുതല്‍ കുനൂര്‍ വരെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
ട്രയിനില്‍ ഉപയോഗിക്കുന്ന സ്റ്റീംഎഞ്ചിനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് കുനൂര്‍ സ്റ്റീം ലോക്കോമോട്ടീവ് ഷെഡിലാണ്. ഡീസല്‍ എഞ്ചിനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് മേട്ടുപ്പാളയത്തും. പൈതൃക സ്മാരകത്തിന്റ തനിമ നിലനിര്‍ത്തുവാന്‍ ഈ റൂട്ടില്‍ പഴയകാല കാര്‍ഡ് ടിക്കറ്റുകളാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും ലോകത്തിന്റെ ഏതൊരു കോണിലിരുന്നും ഇന്റര്‍നെറ്റു വഴി ടിക്കറ്റ് റിസര്‍വ് ചെയ്യുവാനുള്ള സൗകര്യവുമുണ്ട്.
ചെന്നൈയില്‍ നിന്നും കോയമ്പത്തൂര്‍ വഴി മേട്ടുപ്പാളയത്തു വരുന്ന നീലഗിരി എക്‌സ്പ്രസിന്റെ സമയക്രമമനുസരിച്ചാണ് ഊട്ടിട്രയിന്‍ യാത്ര ആരംഭികുന്നത്. പുലര്‍ച്ചെ 5.15 ന് കോയമ്പത്തൂരില്‍ നിന്നും പുറപ്പെടുന്ന നീലഗിരി എക്‌സ്പ്രസ് 6.15 ന് മേട്ടുപ്പാളയത്തെത്തുന്നു. ഊട്ടി പാസഞ്ചറിന്റെ നാലര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മലയകയറ്റം 7.10 ന് ആരംഭിക്കുന്നു.
കല്ലാര്‍, അഡര്‍ലി, ഹില്‍നോവ്, റണ്ണിമേട്, കാട്ടേരി, കൂനൂര്‍, വെല്ലിംഗ്ടണ്‍, ലവ്‌ഡേല്‍, അറവങ്കോട് എന്നിവയാണ് മേട്ടുപ്പാളയത്തിനും ഊട്ടിക്കുമിടയിലുള്ള സ്‌റ്റേഷനുകള്‍. ഇതില്‍ ചില സ്‌റ്റേഷനുകളില്‍ യാത്രയ്ക്കിടെ ട്രയിന്‍ നിര്‍ത്തി എഞ്ചിനില്‍ വെള്ളം നിറയ്ക്കുന്നു. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഈ പാതയില്‍ യാത്രചെയ്യുന്നതിന് റയില്‍വേ അധികതുകയൊന്നും ഈടാക്കുന്നില്ല. രണ്ടാം ക്ലാസ് യാത്രയ്ക്ക് വറും 9 രൂപയും (റിസര്‍വേഷന്‍ 24), ഒന്നാം ക്ലാസ് യാത്രയ്ക്ക് റിസര്‍വേഷനടക്കം 92 രൂപയുമാണ് ചാര്‍ജ്. ഒന്നാം ക്ലാസില്‍ 16 പേര്‍ക്കും, രണ്ടാംക്ലാസ് റിസര്‍വേഷനില്‍ 142 പേര്‍ക്കും റിസര്‍വേഷനില്ലാതെ 65 പേര്‍ക്കും യാത്ര ചെയ്യാം.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ തവണ വെള്ളിവെളിച്ചം കണ്ട ട്രയിനെന്ന റിക്കാര്‍ഡും ഈ തീവണ്ടിക്ക് സ്വന്തം. മണിരത്‌നത്തിന്റെ ദില്‍സേ, പ്രിയദര്‍ശന്റെ കിലുക്കം… അങ്ങനെ മനസ്സില്‍ പതിഞ്ഞ എത്ര രംഗങ്ങളിലെ നായകനായി ഈ ട്രയിന്‍ മാറിയിരിക്കുന്നു. ഊട്ടിയിലേക്ക് നീലഗിരി കുന്നുകളുടെ ചരിവിലൂടെ മനസ്സുകുളിര്‍പ്പിക്കുന്ന ഒരു യാത്ര സാദ്ധ്യമായില്ലെങ്കില്‍ മറ്റെവിടെ വിനോദം കണ്ടെത്താന്‍ ശ്രമിച്ചിട്ടും കാര്യമില്ലതന്നെ.

അഴിമതിവിരുദ്ധം; ചില വിരോധാഭാസ ചിന്തകള്‍


അഴിമതി വിരുദ്ധ പടപ്പുറപ്പാടുകള്‍കൊണ്ട് സമൃദ്ധമാണ് ഇപ്പോള്‍ രാജ്യത്തിന്‍റെ പൊതുസമൂഹം. സ്പെക്ട്രം അഴിമതിയുടെ കോലാഹലങ്ങള്‍ അവസാനിച്ചിട്ടില്ല. ഡി. രാജയുടെ കാരാഗൃഹവാസം അതിന്‍റെ ഒന്നാം എപ്പിസോഡ് പൂര്‍ത്തിയാക്കി താത്കാലിക വിരാമത്തില്‍. ആദര്‍ശ് അഴിമതിയുടെ പുകിലുകള്‍ അടങ്ങിയിട്ടില്ല. ആന്‍ട്രിക്സ്- ദേവാസ് കരാര്‍ അഴിമതിക്കഥകളുടെ അധ്യായങ്ങള്‍ പലതും ഇനിയും പുറം ലോകം വായിക്കാനിരിക്കുന്നു. ടട്ര ട്രക്ക് അഴിമതിയുടെ പരുക്കുകള്‍ ഇന്ത്യന്‍ സേനാതലവന്മാരുടെ തന്നെ വിശ്വാസ്യതയ്ക്ക് മുറിവേല്‍പ്പിച്ചു. പൊതുഖജനാവില്‍ നിന്നു കൊള്ളയടിക്കപ്പെട്ട അനേകലക്ഷം കോടികള്‍ അന്യദേശ ബാങ്കുകളില്‍ ഇപ്പോഴും സുരക്ഷിതം. സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ കുഴിച്ചു മൂടപ്പെട്ട കോടികള്‍ തിരിച്ചുകൊണ്ടുവരൂ എന്നു രാജ്യത്തിന്‍റെ പരമോന്നത കോടതി തന്നെ പലയാവര്‍ത്തി കല്‍പ്പിച്ചുകഴിഞ്ഞു രാജ്യം ഭരിക്കുന്നവരോട്. അന്താരാഷ്ട്ര സാമ്പത്തിക സന്ധികളുടെ ചാരിത്ര്യനഷ്ടം ഭയന്ന്, അതിനു ധൈര്യം പോരാതെ നില്‍ക്കുന്നു നമ്മുടെ ഭരണകൂടം. 

സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ കോടികള്‍ കടല്‍കടന്ന് തിരികെയെത്തുമോ രാജ്യത്തിന്‍റെ പൊതുഭണ്ഡാരത്തിലേക്ക്. അഞ്ചുവര്‍ഷം കാലാവധി തികയ്ക്കും മുന്‍പ് അങ്ങനെയൊരു "അതിക്രമ' ത്തിനു തന്‍റേടമുണ്ടാകുമോ യുപിഎ സര്‍ക്കാരിന്. അടുത്ത ഊഴം അധികാരം കൈവന്നാല്‍ ഇന്ത്യയിലേക്കു തിരികെയെത്തിക്കുമെന്ന് ബിജെപിയുടെ പ്രഖ്യാപനം. അഥവാ രണ്ടുവര്‍ഷം കാലേകൂട്ടി ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം. വാക്കുതരുന്നത് വാജ്പേയ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിപദമലങ്കരിച്ച യശ്വന്ത് സിന്‍ഹ. രണ്ടു വട്ടം രാജ്യം ഭരിച്ചപ്പോള്‍ ഇതാവാമായിരുന്നില്ലേ എന്ന ചോദ്യം അങ്ങനെ തന്നെ നില്‍ക്കട്ടെ. ചാനല്‍ സ്പോണ്‍സേര്‍ഡ് അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലൂടെ അഭിനവ ഗാന്ധിപ്പട്ടം പിടിച്ചെടുത്ത ഹസാരെ സംഘത്തിലിപ്പോള്‍ പോര് ടീം അംഗങ്ങള്‍ തമ്മിലാണ്. ഹസാരെയുടെ ഉണ്ണാവൃതം കൊഴുപ്പിക്കാന്‍ രാജ്യമെമ്പാടും നിന്നു പിരിച്ചതില്‍ കള്ളപ്പണമെത്ര, വെള്ളപ്പണമെത്ര എന്നതിന്‍റെ കണക്കുകള്‍ അനന്തം അജ്ഞാതം. അതിന്‍റെ വരവു ചെലവു നാള്‍വഴിക്കണക്കുകളാവട്ടെ ഇപ്പോഴും അപ്രകാശിതം. കെജ്രിവാളിന്‍റെ "ധനകാര്യം ' ഇപ്പോള്‍ ആരോപണ വിധേയം. ശാന്തിഭൂഷണിന്‍റെ പേരില്‍ വസ്തു രജിസ്ട്രേഷന്‍ നികുതി വെട്ടിച്ചതിനു കേസ്. ബാബാ രാംദേവിന്‍റെ ആദായ നികുതിക്കണക്കുകളില്‍ സര്‍വം മായ. അഴിമതിക്കാരെന്നു മുദ്രക്കുത്തപ്പെട്ടവരെയോ അഴിമതി വിരുദ്ധ പ്രക്ഷോഭകരെയോ വിശ്വസിക്കാനാവാതെ എല്ലാം കണ്ടും കേട്ടും പാവം ജനം. 

ഇതിനിടെ, അന്‍പതു രൂപയുടെ അഴിമതി പോലും ദാക്ഷിണ്യം അര്‍ഹിക്കുന്നില്ല എന്നു രാജ്യത്തിന്‍റെ പരമോന്നത കോടതി നിരീക്ഷിക്കുമ്പോള്‍ അതു ശ്രദ്ധേയം, കൗതുകകരം. ഗുജറാത്തിലെ ഭാവ്നഗര്‍ സിറ്റി സര്‍വെയിലെ രണ്ട് ഉദ്യോഗസ്ഥരുടെ ശിക്ഷ ഇളവ് അപേക്ഷയിന്മേലാണ് സുപ്രീം കോടതിയുടെ കര്‍ശന പരാമര്‍ശം. സര്‍വെ വകുപ്പില്‍ ഏതോ രേഖയില്‍ പേരുമാറ്റത്തിന് അപേക്ഷ വച്ചയാളോട് അന്‍പതു രൂപ കൈക്കൂലി വാങ്ങിയ കുറ്റത്തിന് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കപ്പെട്ടവരാണ് ഉദ്യോഗസ്ഥര്‍. പ്രിവന്‍ഷന്‍ ഒഫ് കറപ്ഷന്‍ ആക്റ്റ് പ്രകാരം സ്പെഷ്യല്‍ കോടതി വിധിച്ച ശിക്ഷ ഗുജറാത്ത് ഹൈക്കോടതി പിന്നീട് ശരിവച്ചു. കേവലം അന്‍പതു രൂപ കൈക്കൂലി പറ്റിയതിന് ഇത്ര പെരുത്ത ശിക്ഷയോ എന്നു ഭരണ ഘടനയുടെ 142 ാം വകുപ്പ് ഉദ്ധരിച്ച് അനുതാപം തേടിയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍ എത്തിപ്പെട്ടത്. അഴിമതി എത്ര തന്നെ ചെറുതാവട്ടെ, അതു രാജ്യത്തിന്‍റെ നട്ടെല്ലിനെ അര്‍ബുദം പോലെ കാര്‍ന്നു തിന്നുന്നു എന്നു നിര്‍ദാക്ഷിണ്യം നിരീക്ഷിച്ചാണ് പരമോന്നത നീതിപീഠം ഈ വാദത്തെ പുറന്തള്ളുന്നത്. കേവലം അന്‍പതുരൂപയുടെ പോലും അഴിമതി, രാജ്യത്തിന്‍റെ നിയമ വ്യവസ്ഥ വിധിക്കുന്ന ശിക്ഷയുടെ പരിധിയില്‍ വന്നേ തീരു എന്ന കര്‍ക്കശമായ നിലപാടില്‍ എല്ലാ അഴിമതിക്കാര്‍ക്കുമെതിരെയുള്ള കടുത്ത സന്ദേശം തീര്‍ച്ചയായും അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. അഴിമതിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് ഒരു സംവിധാനവും മുക്തമല്ല നമ്മുടെ രാജ്യത്ത് എന്നതാണു വാസ്തവം. ജുഡീഷ്യറി പോലും ഈ പൊതു തത്വത്തിന് അതീതമല്ല എന്നു വെളിപ്പെട്ടിട്ടുണ്ട് എത്രയോവട്ടം. 

അന്‍പതുരൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ ശിക്ഷ ഇളവ് അര്‍ഹിക്കുന്നില്ല എന്ന കര്‍ശന നിലപാട് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത ശരിയിലേക്ക് തന്നെ വിരല്‍ ചൂണ്ടുന്നു. പതിനായിരം കോടിയും ലക്ഷം കോടിയും കവര്‍ന്നവര്‍ക്ക് പാര്‍ലമെന്‍റിലും മന്ത്രി മന്ദിരങ്ങളിലും ആരതിയുഴിഞ്ഞു വരവേല്‍പ്പൊരുക്കുന്ന സാമൂഹ്യ സംവിധാനത്തില്‍ ഇതു പക്ഷേ വിരോധാഭാസം എന്നും കൂടി വിലയിരുത്തപ്പെട്ടേക്കും. എങ്കിലും....

പ്രേംനസീറിന്റെ പ്രതിമയും ചില പ്രതിചിന്തകളും


സ്വാ­ത­ന്ത്ര്യം ഒരു ­പ്ര­തി­മ മാ­ത്ര­മായ അമേ­രി­ക്ക എന്ന­ത് നി­ക്ക­റോര്‍ പാര്‍­റ­യു­ടെ­യോ മറ്റോ ഒരു കവി­ത­യാ­ണെ­ന്നു തോ­ന്ന­ന്നു. പാര്‍­റ­യു­ടെ­യ­ല്ലെ­ങ്കില്‍ മറ്റാ­രു­ടെ­യെ­ങ്കി­ലും കവി­ത­യാ­യി­രി­ക്കും. അഥ­വാ, കവി­ത­യ­ല്ലെ­ങ്കില്‍­ത്ത­ന്നെ സ്വാ­ത­ന്ത്ര്യം ഒരു പ്ര­തി­മ­യാ­ണ­മേ­രി­ക്ക­യില്‍ എന്ന കാ­ര്യ­ത്തില്‍ തര്‍­ക്ക­മേ­തു­മി­ല്ല. കാ­ര­ണം, ആ പേ­രില്‍ അവി­ടെ­യൊ­രു പ്ര­തി­മ­യു­ണ്ട്. അല്ലാ­തെ മറ്റൊ­ന്നു­മി­ല്ല­താ­നും.
ഇ­ന്ത്യ­യില്‍ പ്ര­തി­മ­കള്‍­ക്കു പഞ്ഞ­മൊ­ന്നു­മി­ല്ല. പണ്ടൊ­രു കവ­ല­പ്പ­ത്ര­വാ­യ­ന­ക്കാ­രന്‍ പ്ര­തി മക­ളു­മൊ­ത്തു കഴി­യു­ക­യാ­യി­രു­ന്നു എന്നു വാ­യി­ച്ചു ഞെ­ട്ടിയ കഥ ഇന്നും പ്ര­സ­ക്തം. എക്കാ­ല­വും ഇന്ത്യ­യില്‍ പ്ര­തി­ക­ളും പ്ര­തി­മ­ക­ളു­മു­ണ്ടാ­യി­രു­ന്നു. രാ­ഷ്ട്ര­പി­താ­വ് മഹാ­ത്മാ­ഗാ­ന്ധി­മു­തല്‍ കാ­ള­വ­ണ്ടി­യില്‍ വണ്ടി­യി­ടി­ച്ചു­വ­ടി­യായ പി­ടി ചാ­ക്കോ വരെ ഇവി­ടെ പ്ര­തി­മ­ക­ളാ­ണ്. കോ­ട്ട­യം നഗ­ര­ത്തില്‍ ഈ രണ്ടു പ്ര­തി­മ­ക­ളു­മു­ണ്ടു­താ­നും. ഇവ­യെ­പ്പ­റ്റി­യാ­ണ് പണ്ടൊ­രു ഫലി­ത­മു­ണ്ടാ­യി­ട്ടു­ള്ള­ത്. കോ­ട്ട­യ­ത്ത് സന്ധ്യ­യാ­യി­ക്ക­ഴി­ഞ്ഞാല്‍ വെ­ള്ള­മ­ടി­ക്കാ­ത്ത രണ്ടേ രണ്ടു­പേ­രേ ഉണ്ടാ­കൂ. ഒന്ന്, ഗാ­ന്ധി­സ്ക്വ­യ­റി­ലെ ഗാ­ന്ധി­യും രണ്ടാ­മന്‍ ശാ­സ്ത്രി­റോ­ഡി­ലെ പി­.­ടി. ചാ­ക്കോ­യും. ഇപ്പോള്‍ കു­ര്യന്‍ ഉതു­പ്പു റോ­ഡി­ലെ പാര്‍­ക്കി­ലെ ഹെര്‍­മന്‍ ഗു­ണ്ടര്‍­ട്ടും വെ­ള്ള­മ­ടി നിര്‍­ത്തി­യ­വ­നാ­യി നി­വര്‍­ന്നു­നില്‍­ക്കു­ന്നു­ണ്ടു് ഈ മഹാ­ന­ഗ­ര­ത്തില്‍.
അ­ല്ലാ­തെ­യും പ്ര­തി­മ­കള്‍ എന്നും പ്ര­ശ്ന­മു­ണ്ടാ­ക്കി­യി­ട്ടു­ണ്ട് ഈ മല­യാ­ള­ക്ക­ര­യില്‍. പെ­ണ്ണു­ങ്ങ­ളെ മാ­ത്രം പ്ര­തി­മ­യാ­ക്കു­ന്നു, അതും പരി­പൂര്‍­ണ­ന­ഗ്ന­മാ­യി­ട്ടു­മാ­ത്രം പ്ര­തി­മ­ക­ളാ­ക്കു­ന്ന കാ­നാ­യി കു­ഞ്ഞി­രാ­മ­നാ­ണ് ഈ ലഹ­ള­ക്കി­ര­യാ­യ­വ­രില്‍ പ്ര­മു­ഖന്‍. മല­മ്പു­ഴ­യി­ലെ യക്ഷി മു­തല്‍ വേ­ളി­യി­ലെ ശം­ഖു­വ­രെ നഗ്ന­ത­യു­ടെ പേ­രില്‍ നാ­ണം­കെ­ട്ടി­ട്ടു­ണ്ട്. അതി­നു­പു­റ­മേ, ഏതോ ഒരു ഓഫീ­സി­ലോ യൂ­ണി­വേ­ഴ്സി­റ്റി­യി­ലോ മറ്റോ നഗ്ന­മായ പുല്‍­രൂ­പ­ങ്ങള്‍ കേ­ര­ള­ക്ക­ര­യു­ടെ സദാ­ചാ­ര­ത്തെ­യാ­കെ ചാ­ര­മാ­ക്കി­മാ­റ്റി­യി­ട്ടു­മു­ണ്ട്.
ഇ­നി ഇന്ത്യ­യു­ടെ കാ­ര്യം നോ­ക്കി­യാ­ലും സം­ഗ­തി അത്ര ശു­ഭ­ക­ര­മൊ­ന്നു­മ­ല്ല. മാ­യാ­വ­തി­യു­ടെ ആന­പ്ര­തി­മ­കള്‍ തൊ­ട്ട്, ആന­ക­ളു­ടെ മാ­യാ­വ­തി­പ്ര­തി­മ­കള്‍ വരെ ഇവി­ടെ വി­വാ­ദ­മു­ണ്ടാ­ക്കി­യി­ട്ടു­ണ്ട്.
ഇ­പ്പോ­ഴി­താ പു­തി­യൊ­രു പ്ര­തിമ ഇവി­ടെ, കേ­ര­ളീ­യ­മായ പശ്ചാ­ത്ത­ല­ത്തില്‍ വി­വാ­ദം കോ­രി­യി­ടു­ക­യാ­ണ്.
മ­ല­യാ­ള­ത്തി­ലെ ആദ്യ­ത്തെ സി­നി­മാ­താ­ര­ദ്വ­യ­മായ സത്യ­ന്റെ­യും പ്രേം­ന­സീ­റി­ന്റെ­യും പ്ര­തി­മ­കള്‍ നിര്‍­മി­ക്കാന്‍ പത്തു­വീ­തം ലക്ഷം രൂപ അനു­വ­ദി­ച്ച­താ­യി കേ­രള സര്‍­ക്കാര്‍ ഒരു തീ­രു­മാ­ന­മെ­ടു­ത്തി­രി­ക്കു­ന്നു. ആയ­വി­വ­രം പൊ­തു­ജ­ന­ത്തോ­ട് ഉണര്‍­ത്തി­ച്ച­ത് മറ്റൊ­രു പ്ര­തി­മ­യായ സര്‍­വ­ശ്രീ ഉമ്മന്‍­ചാ­ണ്ടി­യ­ത്രേ­!
ഇ­വി­ടെ വി­വാ­ദം ഹി­ന്ദു­വായ ­സ­ത്യന്‍ പ്ര­തി­മ­യെ­ച്ചൊ­ല്ലി­യ­ല്ല. പ്ര­ത്യു­ത, ­മു­സ്ലിം­ പ്ര­തി­മ­യായ പ്രേം നസീ­റി­നെ­ച്ചൊ­ല്ലി­യാ­ണ്. നസീര്‍ ഒരു മു­സ്ലി­മാ­യി­രു­ന്നെ­ന്നും ഇ­സ്ലാം­ മത­വി­ശ്വാ­സി­യാ­യി­രു­ന്ന അദ്ദേ­ഹ­ത്തി­ന്റെ പ്ര­തിമ നിര്‍­മി­ക്കു­ന്ന­ത് മത­ശാ­സ­ന­കള്‍­ക്കു നി­ര­ക്കു­ന്ന­ത­ല്ലെ­ന്നു­മാ­ണ് ഇസ്ലാം ഫണ്ട­മെ­ന്റ­ലി­സ്റ്റു­ക­ളു­ടെ വാ­ദം. കാ­ക്ക­കള്‍­ക്കു തൂ­റാന്‍ ഒരു കക്കൂ­സാ­യി നസീ­റി­നെ പത്തു­ല­ക്ഷം രൂപ ചെ­ല­വില്‍ നിര്‍­മി­ക്കേ­ണ്ട കാ­ര്യ­മി­ല്ലെ­ന്നും അവര്‍ പറ­യു­ന്നു. അതില്‍ ഒരു ദു­രു­ദ്ദേ­ശ്യം ഉള്ള­തു മറ­ക്ക­രു­ത്. വേ­ണ­മെ­ങ്കില്‍ കാ­ക്ക­കള്‍ സത്യന്‍ പ്ര­തി­മ­യില്‍ തൂ­റി­ക്കോ­ട്ടെ എന്ന്.
ഇ­വി­ടെ അപാ­ര­വി­ചി­ത്ര­മാ­യൊ­രു പഴ­യ­കാല സം­ഭ­വം ഓര്‍­മ­വ­രു­ന്നു. അത് ചങ്ങ­നാ­ശ്ശേ­രി എന്‍എ­സ്എ­സ് കോ­ള­ജില്‍ സം­ഭ­വി­ച്ച­താ­യി പറ­യ­പ്പെ­ടു­ന്ന ഒരു കാ­വ്യ­സ­ര­ണി­യാ­ണ്. ആ കോ­ള­ജ് സമു­ദാ­യാ­ചാ­ര്യന്‍ മന്ന­ത്ത് പത്മ­നാ­ഭന്‍ നേ­രി­ട്ടു പ്ര­തി­മ­യാ­യി നി­ല­കൊ­ണ്ട് നട­ത്തി­ക്കൊ­ണ്ടു­പോ­രു­ന്ന ഒരു കോ­ള­ജാ­ണെ­ന്ന­റി­യാ­മ­ല്ലോ. അങ്ങ­നെ­യി­രി­ക്കെ, ഒരു­കാ­ല­ത്ത്, ഒരു കല്പ­നാ­വി­ല­സി­ത­നായ മല­യാ­ളം അദ്ധ്യാ­പ­കന്‍ പു­റ­ത്ത്, വെ­യില്‍­കൊ­ണ്ടു­നില്‍­ക്കു­ന്ന മന്ന­ത്തി­ന്റെ പ്ര­തി­മ­യെ നോ­ക്കി നി­മി­ഷ­ക­വിത ചൊ­ല്ലി­യ­ത്രേ, അതും പ്രാ­സ­ത്തില്‍, അല­ങ്കാ­ര­ത്തില്‍, വൃ­ത്ത­ത്തില്‍, ചതു­ര­ത­യോ­ടെ­.
വെ­ളി­യില്‍ കു­ട­തന്‍ കീ­ഴില്‍
നി­ല്പൂ ഭാ­ര­ത­കേ­സ­രി­....
അ­ളി­യ­ന്റെ ശി­ര­സ്സിന്‍­മേല്‍
കി­ളി­തൂ­റു­ന്നു നി­ത്യ­വും­!
ക­വിത അസാ­മാ­ന്യ­മാ­യി­രു­ന്നെ­ങ്കി­ലും ആളു­ടെ പണി­തെ­റി­ച്ചെ­ന്നാ­ണ് കേള്‍­വി. സത്യ­മോ മി­ഥ്യ­യോ എന്ന­ത് ഇട­മ­റു­കു കു­ടും­ബ­ത്തില്‍ ആരെ­ടെ­ങ്കി­ലും ചോ­ദി­ക്കേ­ണ്ടി­വ­രും.
എ­ന്തോ ആക­ട്ടെ. നമു­ക്കു വി­ഷ­യ­ത്തി­ലേ­ക്കു വരാം. പ്രേം നസീ­റി­ന്റെ പ്ര­തിമ വയ്ക്കാന്‍ സമ്മ­തി­ക്കി­ല്ല എന്നു പറ­യു­ന്ന­വര്‍ അദ്ദേ­ഹ­മ­ഭി­ന­യി­ച്ച സി­നി­മ­ക­ളോ­ടെ­ന്തു പറ­യും എന്ന­താ­ണു വി­ചി­ത്ര­മാ­യി തോ­ന്നു­ന്ന­ത്. സി­നി­മ­യില്‍ മരി­ച്ച­യാള്‍ അന­ങ്ങു­ന്നു, സം­സാ­രി­ക്കു­ന്നു, പ്രേ­മി­ക്കു­ന്നു. മേല്‍­പ്പ­റ­ഞ്ഞ ­പ്രേം നസീര്‍ തന്നെ ഇന്നും ദി­വ­സം എത്ര­യോ വട്ട­മാ­ണ് ഇനി­യൊ­രു ജന്മം കൂ­ടി­... എന്നോ ചേ­ട്ടന്‍ കേ­ഡീ അനി­യ­നു പേ­ടി എന്നോ ഒക്കെ പാ­ടി­ക്കൊ­ണ്ട് എത്തു­ന്ന­ത്.
സ­ത്യം പറ­ഞ്ഞാല്‍ സി­നി­മ­യില്‍ മൃ­ത­ദേ­ഹ­ത്തി­നു­പോ­ലും അന­ങ്ങാ­മെ­ന്നാ­ണു മഹാ­നായ ഗൊ­ദാ­ദു പറ­ഞ്ഞി­രി­ക്കു­ന്ന­ത്. പ്ര­തിമ കു­റ­ഞ്ഞ പക്ഷം മി­ണ്ടു­ക­യോ അന­ങ്ങു­ക­യോ എങ്കി­ലും ചെ­യ്യു­ന്നി­ല്ല. എന്നി­രി­ക്കെ, പ്രേം­ന­സീ­റി­നെ ഒരു പ്ര­തി­മ­യാ­ക്കി­യെ­ന്ന­തു­കൊ­ണ്ട് എന്തു മത­പ­ര­ദോ­ഷം വരാ­നാ­ണ്. ഇനി ശരി­ക്കും മതം നോ­ക്കു­ക­യാ­ണെ­ങ്കില്‍ സി­നിമ ഹറാ­മാ­ണോ ഹലാ­ലാ­ണോ എന്ന കോ­യീം അയ്ന്റെ മു­ഡ്ഗേം എന്ന­തി­നു തു­ല്യ­മായ ആഗോ­ള­പ്ര­ശ്നം ഉയര്‍­ന്നു­വ­രി­ക­യും ചെ­യ്യും­.
ന­സീ­റി­ന്റെ ഒരു പ്ര­തി­മ. അതു സത്യ­ത്തില്‍ ആരെ കടി­ക്കാ­നാ­ണ്. പ്ര­തിമ വേ­ണോ വേ­ണ്ട­യോ അതില്‍ കി­ളി­തൂ­റു­മോ നി­ത്യ­വും എന്ന­തെ­ല്ലാം വേ­റേ പ്ര­ശ്നം. പക്ഷേ ഒരു പ്ര­തി­മ­ക്കാ­ര്യ­ത്തില്‍ ഇത്ര­മേല്‍ പ്ര­തി­പ­ക്ഷ­ബ­ഹു­മാ­ന­മി­ല്ലാ­യ്മ അത്ര­മേല്‍ ആശാ­സ്യ­മോ­?
മ­റ്റൊ­ന്ന് പ്ര­തി­മ­യ്ക്കു പക­രം നസീ­റി­ന്റെ ഒരു മു­ടി­യി­ഴ­യെ­ങ്ങാ­നും കി­ട്ടി­യാല്‍ അതു വച്ചാ­രാ­ധി­ക്കു­ന്ന­തി­ന് വല്ല വി­ല­ക്കും ഉള്ള­താ­യി­രി­ക്കു­മോ എന്ന സം­ശ­യ­മാ­ണ്. അല്ലാ, അതു സു­ന്ന­ത്താ­യി ഭവി­ക്കു­മെ­ങ്കില്‍ സത്യ­ന്റെ പ്ര­തി­മ­യും നസീ­റി­ന്റെ കേ­ശ­സ്മാ­ര­ക­വും ആയി­ക്കൊ­ള്ള­ട്ടെ നമ്മു­ടെ അജന്‍­ഡ.
ന­ബി­യു­ടെ കാര്‍­ട്ടൂ­ണു­മാ­യി ബന്ധ­പ്പെ­ട്ട പ്ര­ശ്ന­ത്തി­നു മുന്‍­പ്, വള­രെ വര്‍­ഷ­ങ്ങള്‍­ക്ക­പ്പു­റം മെ­സേ­ജ് എന്ന സി­നി­മ­യില്‍ നബി­യെ കാ­ണി­ക്കാന്‍ ശ്ര­മം നട­ന്നി­രു­ന്നു. ഒടു­വില്‍, അതു പാ­ടി­ല്ലെ­ന്ന മു­സ്ലിം സം­ഘ­ട­ന­ക­ളു­ടെ വി­ല­ക്കു കാ­ര­ണം, നബി­യെ കാ­ണി­ക്കാ­തെ­യാ­ണ് ആ സി­നിമ പൂര്‍­ത്തി­യാ­ക്കി­യ­ത്. അതില്‍ സലിം (റ) (ഇ­നി റ ഇല്ലാ­ത്ത­തി­ന്റെ പേ­രില്‍ ആരും വഴ­ക്കി­നു വര­ണ്ട) ആയി അഭി­ന­യി­ച്ച­ത് ആന്ത­ണി ക്വി­ന്നാ­ണ്. നബി­യെ കാ­ണി­ക്കു­ന്ന ഇട­ത്തെ­ല്ലാം, ­ന­ബി­സഞ്ച­രി­ക്കു­ന്ന ഒട്ട­ക­ത്തെ­യാ­യി­രു­ന്നു കാ­ണി­ച്ചി­രു­ന്ന­ത്. അതി­ന്റെ നി­ഴ­ലും മറ്റും. അതി­രി­ക്കു­ന്ന­തും മറ്റും. അതൊ­രു തമാ­ശ­യാ­യി തോ­ന്നി­യി­രു­ന്നു അന്ന് ആ സി­നിമ കാ­ണു­മ്പോള്‍. നബി­യു­ടെ പ്ര­തീ­ക­മാ­യി ഒ­ട്ട­കം­ മാ­റു­മ്പോള്‍ അത് സത്യ­ത്തില്‍ നബി­യു­ടെ ഒരു പ്ര­തീ­ക­മാ­യി മാ­റു­ക­യാ­ണ­ല്ലോ. പ്ര­തീ­കം തന്നെ ഈ പ്ര­തി­മ. അപ്പോള്‍?...
പ്ര­തി­മ­യു­മാ­യ് ബന്ധ­പ്പെ­ട്ട ഒരു തമാശ കൂ­ടി പറ­ഞ്ഞു­കൊ­ണ്ട് ഉപ­സം­ഹ­രി­ക്കാം. (ബാ­ക്കി­യു­ള്ള­വര്‍ സം­ഹ­രി­ക്ക­ട്ടെ­)
ഫ്രാന്‍­സി­ലെ ആ മഹാ­ന­ഗ­ര­ത്തി­ലെ പാര്‍­ക്കില്‍ നെ­പ്പോ­ളി­യന്‍ കു­തി­ര­മേല്‍ ഇരി­ക്കു­ന്ന ഒരു പ്ര­തി­മ­യു­ണ്ടാ­യി­രു­ന്നു. അതില്‍ കൊ­ച്ചു­മ­ക­നു തോ­ന്നു­ന്ന കൌ­തു­കം കണ്ടി­ട്ട് മു­ത്ത­ച്ഛന്‍, അതാ­രെ­ന്ന അവ­ന്റെ ആകാം­ക്ഷ­യ്ക്കു മറു­പ­ടി­യാ­യി നെ­പ്പോ­ളി­യ­നെ­പ്പ­റ്റി വി­ശ­ദീ­ക­രി­ച്ചു­കൊ­ടു­ത്തു. എന്നും പാര്‍­ക്കില്‍­പോ­കാ­നും നെ­പ്പോ­ളി­യ­നെ കാ­ണാ­നും കു­ട്ടി താ­ല്പ­ര്യം കാ­ട്ടി. മു­ത്ത­ച്ഛന്‍ എന്നും നെ­പ്പോ­ളി­യ­നെ­പ്പ­റ്റി വി­ശ­ദ­മാ­യി പറ­ഞ്ഞു­കൊ­ടു­ക്കു­ക­യും അവ­ന്റെ ചരി­ത്ര­താ­ല്പ­ര്യ­ത്തില്‍ സന്തു­ഷ്ട­നാ­കു­ക­യും ചെ­യ്തു. അവ­സാ­നം അവ­രു­ടെ കു­ടും­ബ­ത്തി­ന് നഗ­രം വി­ട്ടു മറ്റൊ­രി­ട­ത്തേ­ക്കു പോ­കേ­ണ്ട ആവ­ശ്യം വന്നു. മു­ത്ത­ച്ഛന്‍ കു­ട്ടി­യു­മാ­യി പാര്‍­ക്കില്‍ നെ­പ്പോ­ളി­ന­രി­കില്‍ ചെ­ന്നി­ട്ട് കു­ട്ടി­യോ­ടു പറ­ഞ്ഞു, മോ­നേ, നെ­പ്പോ­ളി­യ­നോ­ടു വി­ട­പ­റ­യൂ­... കു­ട്ടി വി­ട­യോ­തി. മു­ത്ത­ച്ഛന്‍ ചോ­ദി­ച്ചു. ഇനി നി­ന­ക്ക് നെ­പ്പോ­ളി­യ­നെ­പ്പ­റ്റി എന്തെ­ങ്കി­ലും കൂ­ടി അറി­യാ­നു­ണ്ടോ­?
കു­ട്ടി ചോ­ദി­ച്ചു, മു­ത്ത­ച്ഛാ, എനി­ക്കി­നി ഒന്നു­കൂ­ടി­യേ അറി­യേ­ണ്ട­തു­ള്ളൂ­... നമ്മു­ടെ നെ­പ്പോ­ളി­യ­ന്റെ പു­റ­ത്തു­ക­യ­റി വാ­ളും പി­ടി­ച്ചി­രി­ക്കു­ന്ന ആ മു­ണ്ടന്‍ ആരാ­ണ്?...
ഇ­നി പാര്‍­റ­യ്ക്കൊ­രു പാ­ര­ഡി കൂ­ടി­.
മ­തേ­ത­ര­ത്വം
ഒ­രു
പ്ര­തിമ
മാ­ത്ര­മായ
ഇ­ന്ത്യ




















-malayal.am 


Wednesday, May 30, 2012

ഇനിയെങ്കിലും അവസാനിക്കട്ടെ പ്രതികാര രാഷ്ട്രീയം


ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്‍റെ പേരില്‍ അടിമുടി പ്രതിരോധത്തിലാണു സിപിഎം. അതിന്‍റെ കോലാഹലം കത്തിനില്‍ക്കെത്തന്നെ മറ്റൊരു വിവാദത്തില്‍പ്പെട്ട് പിന്നെയും പരുങ്ങലിലാവുന്നു പാര്‍ട്ടിയുടെ അവസ്ഥ. ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ പാര്‍ട്ടി നേരിട്ടു പദ്ധതി തയാറാക്കി എന്നും അതു പട്ടിക പ്രകാരം നടപ്പാക്കി എന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി പൊതുവേദിയില്‍ പറഞ്ഞതു കേരള സമൂഹത്തെ അപ്പാടെ ഞെട്ടിച്ചു. മുന്‍കൂര്‍ തയാറാക്കിയ പട്ടിക പ്രകാരം മൂന്നു പേരെ തങ്ങള്‍ വെട്ടിയും വെടിവച്ചും മര്‍ദിച്ചും കൊന്നു എന്നായിരുന്നു മണിയുടെ വെളിപ്പെടുത്തല്‍. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്‍റെ പ്രതിസ്ഥാനത്തു പാര്‍ട്ടിയെ പ്രതിഷ്ഠിക്കാന്‍ വെമ്പുന്നവരോടു വലിയ കലാപത്തിനു ശക്തി സംഭരിക്കുകയായിരുന്നു സിപിഎം ഇക്കഴിഞ്ഞ ദിവസങ്ങളില്‍. ഒഞ്ചിയത്തു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനെതിരേ വലിയ പ്രതിരോധമുയര്‍ത്താനും സിപിഎമ്മിനു കഴിഞ്ഞിരുന്നു. പാര്‍ട്ടി നേതാക്കളെ കൊലപാതകക്കേസില്‍ വലവച്ചു പിടിക്കുന്നു എന്ന ആക്ഷേപവുമായി അണികളെ സമരരംഗത്തിറക്കാനും പാര്‍ട്ടിക്കു കഴിഞ്ഞു. എന്നാല്‍, ഈ സന്നാഹങ്ങളെ പിന്നെയും വല്ലാതെ തളര്‍ത്തിക്കളഞ്ഞു എം.എം. മണിയുടെ പരസ്യമായ ഏറ്റുപറച്ചില്‍. 

താന്‍ പുലിവാലു പിടിച്ചു എന്ന തിരിച്ചറിവില്‍ നിഷേധക്കുറിപ്പുമായി മണി രംഗത്തു വന്നുവെങ്കിലും വൈകിപ്പോയി. ദേശീയ മാധ്യമങ്ങള്‍ പോലും മണിയുടെ പ്രസ്താവം ബ്രേക്കിങ് ന്യൂസാക്കി. നരേന്ദ്ര മോഡിയും എ.ബി. ബര്‍ധനും വരെ മണിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ടു രംഗത്തുവന്നു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണിവചനം സിപിഎം വിരുദ്ധ ആഘോഷമാക്കി യുഡിഎഫ് ക്യാംപുകള്‍. മനഃപൂര്‍വമായാലും അല്ലെങ്കിലും, വി.എസ്. അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണു മേല്‍പ്പറഞ്ഞ കൊലപാതകങ്ങള്‍ നടന്നത് എന്നുതന്നെ നിസംശയം പറഞ്ഞുവച്ചു, അച്യുതാനന്ദന്‍റെ പഴയ വിശ്വസ്തന്‍ കൂടിയായ മണി. അതിന്‍റെ പ്രകമ്പനങ്ങള്‍ വരും ദിവസങ്ങളിലും മാധ്യമങ്ങള്‍ക്കു സദ്യയൊരുക്കുമെന്നു തീര്‍ച്ച. അതു നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനു ശേഷവും സിപിഎമ്മിലെ വിഭാഗീയതയുടെ വെടിമരുന്നറകളില്‍ നീറിപ്പിടിക്കുമെന്നും ഉറപ്പ്. എന്തായാലും പ്രസ്താവനയുടെ പേരില്‍ മണി കുരുക്കിലായി. വിവിധ പൊലീസ് കേസുകളില്‍ കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമടക്കം കടുത്ത വകുപ്പുകളും വിചാരണയും വരാനിരിക്കുന്നു. മണിക്കെതിരേ നടപടി വരാതിരുന്നാല്‍ അതു സിപിഎമ്മിനു കൂടുതല്‍ പേരുദോഷമുണ്ടാക്കുകയും ചെയ്യും. 

മണിയുടെ പ്രസ്താവനയുടെ നിയമവശ വും നടപടി സാധ്യതകളും അതിന്‍റെ സാധുതയുമെല്ലാം എന്തു തന്നെയാവട്ടെ. അക്രമ രാഷ്ട്രീയം മുന്‍പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം അപലപിക്കപ്പെടുന്ന ഒരു സ്ഥിതി വിശേഷം ഇപ്പോള്‍ സംജാതമായിരിക്കുന്നു നമ്മുടെ നാട്ടില്‍. ടി.പി. ചന്ദ്രശേഖരന്‍ എന്ന രാഷ്ട്രീയ വ്യക്തിത്വത്തിന്‍റെ നിഷ്ഠുരമായ ഉന്മൂലനം, അങ്ങനെയൊരു കണ്ണുതുറക്കലിനു നിര്‍ബന്ധിച്ചിരിക്കുന്നു കേരളീയ സമൂഹത്തെ. ക്യാംപസുകളില്‍ അക്രമ രാഷ്ട്രീയത്തിനു വിത്തു പാകുന്നവരും, ജല പീരങ്കികള്‍ക്കും പൊലീസ് ബാരിക്കേഡുകള്‍ക്കും നേരേ കല്ലും കൊടിക്കമ്പുമോങ്ങി ഇരച്ചുകയറുന്നവരുമെല്ലാം ഈ പുതിയ സ്ഥിതി വിശേഷം തിരിച്ചറിയട്ടെ. 

പാര്‍ട്ടിവിട്ടവരെയും പാര്‍ട്ടി ശത്രുക്കളെയും വകവരുത്തുക എന്നതത്രേ നമ്മുടെ പ്രബല രാഷ്ട്രീയ കക്ഷികള്‍ പലതിന്‍റെയും നയം. ഇപ്പോള്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നവര്‍, മുന്‍പു തങ്ങളുടെ സഖാക്കള്‍ മരിച്ചു വീഴുന്നതുകണ്ടു മരവിച്ചു നിന്നിട്ടുണ്ട്. ഇപ്പോള്‍ വിരല്‍ചൂണ്ടുന്നവര്‍ മുന്‍പു കൊലപാതകത്തിന്‍റെയും അക്രമത്തിന്‍റേയും പാതകളില്‍ അഹിംസാമന്ത്രം മറന്നു വിഹരിച്ചിട്ടുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും ലീഗുമെല്ലാം ഏതെങ്കിലും കാലങ്ങളില്‍ സ്വന്തം അണിളെ അക്രമത്തിനും കൊലപാതകത്തിനും നിയോഗിച്ചയച്ച ചരിത്രത്തിന്‍റെ പാപഭാരം ചുമക്കുന്നുണ്ട്. അതിനെല്ലാം തന്നെ ആദ്യാവസാന ഗൂഢാലോചനക്കാരായി അണിയറയില്‍ മുഖംമറച്ച്, സ്വയം രക്ഷിച്ച് ഇരുന്നിട്ടുമുണ്ട് നാം ഇന്നറിയുന്ന മാന്യനേതാക്കള്‍ പലരും. 

ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ യഥാര്‍ഥ പ്രതികള്‍ വൈകാതെ വിചാരണ ചെയ്യപ്പെടും. അവര്‍ ശിക്ഷയേറ്റു വാങ്ങും. മണിയുടെ വെളിപ്പെടുത്തലുകളുടെ കോലാഹലം, സത്യം തെളിഞ്ഞാലും ഇല്ലെങ്കിലും മെല്ലെ പുതിയ വിവാദങ്ങള്‍ക്കു വഴിമാറും. ഇപ്പോള്‍ പരസ്പരം കൊത്തിക്കീറാന്‍ നില്‍ക്കുന്നവര്‍ നാളെ അവസരത്തിനൊത്ത് വീണ്ടും മിത്രങ്ങളോ ശത്രുക്കളോ ഒക്കെ ആവും. അപ്പോഴും ബാക്കിയുണ്ടാവും കൊലപാതകികളും അക്രമികളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അണികളില്‍. അവരെ സംരക്ഷിച്ചും ഉപയോഗപ്പെടുത്തിയും നേതാക്കളുമുണ്ടാവും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വീണ്ടും വാളും ബോംബും എടുത്തു പടയ്ക്കിറങ്ങും അക്രമി സംഘങ്ങള്‍. അവരെ പരോളിലിറക്കാനും ജാമ്യത്തിലെടുക്കാനും അവര്‍ക്കു വേണ്ടി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനും ഫണ്ടു പിരിക്കാനുമെല്ലാം അറിയപ്പെടുന്ന ജനനായകര്‍ തന്നെ രംഗത്തുവരും. ഇത്രയും കാലം കണ്ടതെല്ലാം ഇനിയും ആവര്‍ത്തിക്കപ്പെടും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു രാഷ്ട്രീയ നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണു മണിയുടെ വെളിപ്പെടുത്തല്‍. 

ആരൊക്കെ എത്രയൊക്കെ ആഴത്തില്‍ കുഴിച്ചുമൂടിയാലും, ഏതെങ്കിലുമൊരു മണി നിവര്‍ന്നു നിന്നു ചിലപ്പോള്‍ ചിലതെല്ലാം വിളിച്ചു പറഞ്ഞെന്നുവരും. കാലം പഴയതല്ല. ഇടുക്കിയിലെ ഒരു മലയിടുക്കില്‍ വെളിപ്പെടുത്തലിന്‍റെ വെടിയൊച്ച മുഴങ്ങിയാല്‍, ബിബിസി അടക്കം മാധ്യമങ്ങള്‍ അതു ലോകമെമ്പാടും കൊത്തിപ്പറക്കും. സത്യം കുടംപൊട്ടിക്കും. വടിവാളുകളും സ്റ്റീല്‍ ബോംബുകളും കണ്ണൂരും കാസര്‍ഗോട്ടും മലപ്പുറത്തുമെല്ലാം പാര്‍ട്ടി ഓഫിസ് നിലവറകളില്‍ അട്ടിക്കുവച്ചിട്ടുണ്ട് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍. വലിയ നേതാക്കള്‍ പലരും ഗൂണ്ടകളെ തീറ്റിപ്പോറ്റി പരിപാലിക്കുന്നുമുണ്ട്. മണിയുടെ വെളിപ്പെടുത്തല്‍ മുഴക്കുന്ന അപായ സൂചന അവര്‍ തിരിച്ചറിയട്ടെ. അതുമതി രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നു കേരളം എന്നേയ്ക്കുമായി മുക്തമാകാന്‍.

Tuesday, May 29, 2012

അവിശ്വാസത്തിന്റെ അടയാളങ്ങള്‍


1)''ദൈവം സംസാരിച്ചുവെങ്കില്‍ എന്തുകൊണ്ട് ലോകത്തിന് ബോധ്യപ്പെട്ടില്ല?''- പി.ബി. ഷെല്ലി
(2) ''മതങ്ങള്‍ മിന്നാമിനുങ്ങിനെപ്പോലെയാണ്. അന്ധകാരമുണ്ടെങ്കില്‍ മാത്രമേ അവയക്ക് ശോഭയുള്ളു''- ആര്‍തര്‍ ഷോപ്പനവര്‍


(3) ''നാമിരുവരും നിരീശ്വരവാദികളാണെന്ന് ഞാന്‍ പറയും. നിങ്ങളെ അപേക്ഷിച്ച് ഒരു ദൈവത്തെക്കൂടി ഞാന്‍ നിരാകരിക്കുന്നുവെന്നേയുള്ളു. നിങ്ങള്‍ അന്യദൈവങ്ങളെയൊക്കെ എന്തുകൊണ്ട് തിരസ്‌കരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുകൊണ്ട് നിങ്ങളുടെ ദൈവത്തെ ഞാന്‍ തള്ളിക്കളയുന്നുവെന്ന് മനസ്സിലാകും''- സ്റ്റീഫന്‍ റോബര്‍ട്ട്‌സ്
Voltaire
(4) വോള്‍ട്ടയര്‍:
(a)''ആദ്യത്തെ ചതിയന്‍ പ്രഥമവിഡ്ഢിയെ കണ്ടെത്തിയപ്പോഴാണ് മതം ജനിച്ചത്''
(b)''അപഹാസ്യമായവയില്‍ വിശ്വസിക്കുന്നവര്‍ അനാശാസ്യമായത് പ്രവര്‍ത്തിക്കും''
(c)''നിരീശ്വരവാദം ചില ബുദ്ധിമതികള്‍ മാത്രം ചെയ്യുന്ന കുറ്റമാണ്''
(d)''ചിരിക്കാന്‍ അങ്ങേയറ്റം ഭയപ്പെടുന്ന കാണികളുടെ മുന്നില്‍ കോപ്രായം കാട്ടുന്ന കോമാളിയാണ് ദൈവം.''
(e)''സംശയക്കുന്നത് അത്ര സുഖകരമല്ല. എന്നാല്‍ കണ്ണുംപൂട്ടി വിശ്വസിക്കുന്നത് തീര്‍ച്ചയായും പരിഹാസ്യപരമാണ്.''


(5) റോബര്‍ട്ട എം.പിര്‍സിഗ്:
(a) ''ഒരാള്‍ മാനസികവിഭ്രാന്തി കാട്ടുമ്പോള്‍ അയാള്‍ക്ക് ഭ്രാന്താണെന്ന് നാം പറയും. സമൂഹത്തിന് മുഴുവന്‍ വിഭ്രാന്തിക്കടിപ്പെടുമ്പോള്‍ അതിനെ മതമെന്ന് വിളിക്കും.''-
(b) ''ആത്മീയതയെന്നത് ഒരു ഭക്ഷണശാലയാണ്. അവിടെ നിങ്ങള്‍ക്ക് 30000 ഇനങ്ങളുടെ ഒരു നീണ്ട മെനുകാര്‍ഡ് ലഭിക്കും. പക്ഷെ ഭക്ഷണമുണ്ടാവില്ല''- റോബര്‍ട്ട് എം പിര്‍സിഗ്

(6) ''നാം തെരെഞ്ഞെടുത്ത് തെറ്റായ ദൈവത്തെയാണെന്നിരിക്കട്ടെ. ഓരോതവണ പള്ളിയില്‍പോകുമ്പോറും നാം ദൈവത്തെ കൂടുതല്‍ കൂടുതല്‍ ഭ്രാന്തനാക്കി തീര്‍ക്കുകയാണ്''-ഹോമര്‍ സിംപ്‌സണ്‍

(7)''ദൈവം ലോകത്തെ സൃഷ്ടിച്ചെങ്കില്‍ ആരാണ് ദൈവത്തെ സൃഷ്ടിച്ചത്? ദൈവത്തെ സൃഷ്ടിച്ചയാളെ ആര് സൃഷ്ടിച്ചു? അങ്ങനെപോയാല്‍ അവസാനം നിലനില്‍ക്കുന്ന എന്തെങ്കിലും ഒന്നിലേക്ക് നമുക്ക് എത്തിച്ചേരേണ്ടി വരും. എങ്കില്‍ എന്തുകൊണ്ട് ദൈവം എന്ന ആശയം വിട്ട് നമുക്ക് നേരിട്ട് ഭൂമിയെക്കുറിച്ച് സംസാരിച്ചുകൂടാ?''-റയാന്‍ ഹാന്‍സണ്‍

(8)''വൈദ്യുതി രക്ഷാചാലകം മേല്‍ക്കൂരയില്‍ ഘടിപ്പിച്ച് നില്‍ക്കുന്ന പള്ളികള്‍ ആത്മവിശ്വാസമില്ലായ്മയുടെ ഉത്തമ നിദര്‍ശനങ്ങളാണ്''- ഡോ മക്‌ലോഡ്(Doug McLeod)

(9) ഡഗ് ളസ് ആഡംസ്‌ :
(a)''ദൈവം പറയുന്നു: എന്റെ അസ്തിത്വം തെളിയിക്കാന്‍ ഞാന്‍ തയ്യാറല്ല. തെളിവ് ഉണ്ടായാല്‍ വിശ്വാസം നിലനില്‍ക്കില്ല. വിശ്വാസമില്ലെങ്കില്‍പ്പിന്നെ ഞാനില്ല''
(b) ''വെള്ളത്തിന് മീതെ നടക്കുന്നത് സത്യത്തില്‍ വളരെ എളുപ്പമുള്ള പണിയാണ്. ജീവതത്തില്‍ നാം ചെയ്യുന്നതും അതാണ്. എവിടെയൊക്കെയാണ് പാറ പൊങ്ങിനില്‍ക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് മാത്രം. ഒരു പാറയില്‍ നിന്ന് മറ്റൊന്നിലേക്ക് കാലെടുത്തുവെക്കുക- കരയില്‍ നിക്കുന്നവര്‍ക്കും തോന്നും നിങ്ങളേതോ കൊടിയ അത്ഭുതം പ്രവര്‍ത്തിക്കുകയാണെന്ന്!''-
Douglas Adams
(10) ''എല്ലാവരും വിശ്വാസിച്ചാലും നുണ നുണ തന്നെയാണ്; ആരും വിശ്വസിച്ചില്ലെങ്കിലും സത്യം സത്യവും''-ഡേവിഡ് സ്റ്റീവന്‍സ്

(11)ജീന്‍ പോള്‍ സാര്‍ത്ര്- സാര്‍ത്ര് :
(a)''ദൈവമില്ലെന്ന് പറയുന്നിടത്ത് അവസാനിക്കുന്ന നിരീശ്വരവാദമല്ല അസ്തിത്വവാദം. ദൈവം നിലനില്‍ക്കുന്നില്ലെന്ന് തെളിയിക്കുക മാത്രമല്ല അഥവാ നിലനില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ അതുകൊണ്ട് യാതൊരു മാറ്റവുമുണ്ടാകില്ലെന്ന്് പ്രഖ്യാപിക്കുകയാണത് ചെയ്യുന്നത്''
(b)''ദൈവം മരിച്ചു. അവന്‍ നിലനില്‍ക്കുന്നില്ലെന്നോ നിലനിന്നിട്ടില്ലെന്നോ കരുതേണ്ടതില്ല. അവന്‍ മരിച്ചു അത്ര തന്നെ. നമുക്കവന്റെ അഴുകിയ ശവശരീരം മാത്രമേ ബാക്കിയായിട്ടുള്ളു. ഒരുപക്ഷെ അവനീ ലോകത്തില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടാവണം. മരിച്ച അവന്റെ ആത്മാവ് ഈ ലോകം വിട്ടുപോകുന്നതുപോലെ. ഒരുപക്ഷെ അവന്‍ വെറുമൊരു സ്വപ്നമായിരുന്നിരിക്കണം. ദൈവം മരിച്ചു....''

(12) ''മതം മൂന്ന് കാര്യങ്ങള്‍ വളരെ വിജയകരമായി നിര്‍വഹിക്കുന്നു: അത് ജനങ്ങളെ വിഭജിക്കുന്നു; നിയന്ത്രിക്കുന്നു; അവരെ വിഭ്രാന്തിക്കടിമപ്പെടുത്തുന്നു''- മക്വിന്നി

(13)''പള്ളിയും ബൈബിളും എക്കാലത്തും സ്ത്രീപുരോഗതിക്കു മുന്നിലെ ഏറ്റവും വലിയ കീറാമുട്ടികളായിരുന്നു''- എലിസബത്ത് സ്റ്റാന്‍ടണ്‍

(14)മാര്‍ക്ക് ട്വയിന്‍:
(a)''ബൈബിളിലെ മനസ്സിലാകാത്ത ഭാഗങ്ങളല്ല മറിച്ച് അതിലെ മനസ്സിലാകുന്ന ഭാഗങ്ങളാണ് എന്നെ ആശങ്കപ്പടുത്തുന്നത്'' മാര്‍ക്ക് ട്വയിന്‍
(b)''ഞാന്‍ മരണത്തെ ഭയക്കുന്നില്ല. ജനനത്തിന് മുമ്പ് ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ ഞാന്‍ മരിച്ച നിലയിലായിരുന്നു. അതുകൊണ്ട് മാത്രം എനിക്ക് ചെറിയ അസൗകര്യംപോലും ഉണ്ടായിട്ടില്ല''
(c)''മതഭക്തിയെന്നത് സത്യമല്ലെന്ന് നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളിലുള്ള അന്ധമായ വിശ്വാസമാണ്''
(d)''ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട സുഖം ലൈംഗികസുഖമാണ്. സ്വര്‍ഗ്ഗം നേടാനായി അതു നഷ്ടപ്പെടുത്താന്‍ മനുഷ്യന്‍ ശ്രമിക്കുന്നു!''
(e)'ആത്മാവ് അനശ്വരമാണെന്ന് പറയാന്‍ കാരണം അസംഖ്യം പേര്‍ അങ്ങനെ വിശ്വസിക്കുന്നുവെന്നതാണ്. ഭൂമി പരന്നതാണെന്നും ഇതേ കൂട്ടര്‍ വിശ്വസിച്ചിരുന്നു'
Ralph Waldo Emerson
15.റാല്‍ഫ് വാല്‍ഡോ എമേഴ്‌സണ്‍(1803-1882):
(a)'' സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന മ്‌ളേച്ഛവും മോഷണ തുല്യവുമാണ്. പ്രാര്‍ത്ഥന മാനസികരോഗമാണെങ്കില്‍ അതിനെ സാധൂകരിക്കുന്ന ദര്‍ശനങ്ങള്‍ ബൗദ്ധികതയുടെ രോഗമാണ്''
(b)''ദൈവമാണ് നിങ്ങളെക്കൊണ്ട് ശ്വസിപ്പിക്കുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയെങ്കില്‍ 60 ലക്ഷം ജൂതരെ അദ്ദേഹത്തിന് നഷ്ടപ്പെട്ടതെങ്ങനെ?''(Lake and Palmer )
(c)''നരഭോജികളുടെ ദൈവം ഒരു നരഭോജിയായിരിക്കും. കുരിശ് യുദ്ധക്കാരന്റെ ദൈവം കുരിശ് യുദ്ധക്കാരനും കച്ചവടക്കാരന്റെ ദൈവം കച്ചവടക്കാരനുമായിരിക്കും''
(d)''ചിന്തിക്കുക എന്ന അലോരസപ്പെടുത്തുന്ന ജോലിയില്‍നിന്ന് ഒഴിവായി നില്‍ക്കാന്‍ മനുഷ്യരെ സഹായിക്കുന്ന ഉപായങ്ങളാണ് സംഘടനകളും പാര്‍ട്ടികളും''-

(16)'വിശ്വാസം ഉത്തരങ്ങള്‍ നല്‍കില്ല. പക്ഷെ അത് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍നിന്ന് നിങ്ങളെ തടയുന്നു''- ഫ്രേറ്റര്‍ റാവസ് (Frater Ravus)

(17)ഐസക് അസിമോവ് :
(a)''അജ്ഞതയ്ക്ക് മുന്നില്‍ കീഴടങ്ങിയശേഷം അതിനെ ദൈവമെന്ന് വിളിക്കുന്നത് എക്കാലത്തും തീരെ അപക്വമായ സമീപനമായിരുന്നു. ഇന്നും അതങ്ങനെതന്നെ തുടരുന്നു.''
(b)''ശരിക്കും മനസ്സിരുത്തി വായിച്ചാല്‍ ബൈബിള്‍ പോലെ നിരീശ്വരവാദത്തെ ഇത്ര ശക്തമായി സാധൂകരിക്കുന്ന ഒരു ഗ്രന്ഥം വേറെയില്ല''
(c)''ഞാനൊരു നിരീശ്വരവാദി അല്ലായിരുന്നില്ലെങ്കില്‍ കേവലം വാചകമടിയേക്കാള്‍ ജീവിതം ഒന്നാകെ വിലയിരുത്തി വിശ്വാസികളെ രക്ഷിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുമായിരുന്നു. എപ്പോഴും ദൈവം! ദൈവം! എന്ന് അലറിവിളിക്കുകയും സദാ തിന്മ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സുവിശേഷകനെക്കാള്‍ സത്യസന്ധനായ ധാര്‍മ്മികബോധമുള്ളവനുമായ നിരീശ്വരവാദിയേയായിരിക്കും ദൈവം കൂടുതല്‍ ഇഷ്ടപ്പടുക''
 (d)''എന്റെ മരണം ആസന്നമാണെങ്കിലും എനിക്ക് മരിക്കാന്‍ എനിക്ക് യാതൊരു ഭയവുമില്ല. മതം പ്രചരിപ്പിക്കുന്നതുപോലെ നരകത്തിലേക്കോ (അല്ലെങ്കില്‍ അതിലും മോശപ്പെട്ട ഏതെങ്കിലും സ്ഥലം) കൂടുതല്‍ ജനകീയമായ സ്വര്‍ഗ്ഗത്തേക്കോ പോകാന്‍ എനിക്ക് മടിയില്ല. എന്തെന്നാല്‍ മരണം പൂര്‍ണ്ണമായ ശൂന്യതയാണെന്ന് ഞാന്‍ വിചാരിക്കുന്നു. എല്ലാ ഭയങ്ങളുടേയും അറുതിയാണത്. എന്നില്‍നിന്ന് മരണഭയം പൂര്‍ണ്ണമായും നീക്കിയതിന് ഞാന്‍ നിരീശ്വരവാദത്തോട് നന്ദി പറയുന്നു''
(18)നീഷേ-1


 
(a) 'ജൂതരെ വെറുക്കുന്ന നിങ്ങള്‍ എന്തിനവരുടെ മതം സ്വീകരിച്ചു?''
(b)''ഏതാണ് കൂടുതല്‍ ശരി? മനുഷ്യന്‍ ദൈവത്തിന്റെ വിഡ്ഢിത്തമോ അതോ ദൈവം മനുഷ്യന്റെയോ?''
(c)''ക്രൈസ്തവതയില്‍ ധാര്‍മികതയും മതവും ഒരിക്കലും യാഥാര്‍ത്ഥ്യവുമായി കൂട്ടിമുട്ടുന്നില്ല''
(d)''വിശ്വസമെന്നത് സത്യം എന്തെന്ന് അറിയാതിരിക്കാനുള്ള ആഗ്രഹമാകുന്നു''
(e)''പിശാചുമില്ല നരകവുമില്ല. ആത്മാവ് നിങ്ങളുടെ ശരീരത്തിന് മുമ്പേ മരിക്കും. അതുകൊണ്ടുതന്നെ ഭയപ്പെടാനൊന്നുമില്ല''
(f)''ഒരു ഭ്രാന്താശുപത്രിയില്‍ അല്പസമയം വെറുതെയൊന്നു ചുറ്റിനടന്നുനോക്കൂ. വിശ്വാസം ഒന്നും തെളിയിക്കില്ലെന്ന് അപ്പോള്‍ മനസ്സിലാകും''
(g)'ആദ്ധ്യാത്മിക അനുഭവങ്ങള്‍ വളരെ ആഴത്തിലുള്ളതാണെന്ന് പ്രചരണം. സത്യത്തില്‍ അത് കേവലം ഉപരിതലസ്പര്‍ശിപോലുമല്ല''
(h)''യൂറോപ്പിലെ ഏറ്റവും മഹത്തായ ലഹരിപദാര്‍ത്ഥങ്ങള്‍ മദ്യവും ക്രിസ്തുമതവുമാണ്'' Twilight of the Idols, What the Germans Lack
(i)'ശ്രദ്ധിച്ചിട്ടുണ്ടോ, സ്വര്‍ഗ്ഗത്ത് അത്ര ആകര്‍ഷകമെന്ന് പറയാനായി ആരുമില്ല. എവിടെയാണ് യഥാര്‍ത്ഥ മോക്ഷം ലഭിക്കുന്നവെന്ന് പെണ്‍കുട്ടികളോട് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ?'' (The Will to Power)
(j)''വിശ്വാസത്തിന് ഇന്നുവരെ മല നീക്കാനായിട്ടില്ല, പക്ഷെ മലകളൊന്നുമില്ലാത്തിടത്ത് അവ കൊണ്ടുവെക്കാന്‍ മതവിശ്വാസത്തിനാവും'' (Human, All Too Human, 1879)

(19) ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷെ ആ ദൈവത്തിന്റെ പേര് 'പ്രകൃതി' എന്നാണെന്ന് മാത്രം.''- ഫ്രാങ്ക് ലോയിഡ് റൈറ്റ്

(20) സര്‍വജ്ഞാനിയും സര്‍വപ്രതാപിയുമായ ഒരു ദൈവം നിരവധി ന്യൂനതകളുമുള്ള മനുഷ്യരെ സൃഷ്ടിക്കുകയും അവരുടെ ഓരോ വീഴ്ചകള്‍ക്കും കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന ഒരു ദൈവം എന്ന കഥ ചോദ്യംചെയ്യപ്പെടുകതന്നെ വേണം''-ജീന്‍ റോഡെന്‍ബറി

(21) മതമുണ്ടെങ്കിലുമില്ലെങ്കിലും നല്ല മനുഷ്യര്‍ നന്മയും മോശം മനുഷ്യര്‍ തിന്മയും പ്രവര്‍ത്തിക്കും. പക്ഷെ നല്ല മനുഷ്യരെക്കൊണ്ട് തിന്മ ചെയ്യിക്കാന്‍ മതത്തിന് കഴിയൂ.''-സ്റ്റീവന്‍ വീന്‍ബെര്‍ഗ്'

(22) ''അതിഭൗതികശക്തികളിലുള്ള വിശ്വാസത്തില്‍ ഭാവനയുടെ പരാജയമാണ് പ്രതിഫലിക്കുന്നത്''- എഡ്വേര്‍ഡ് ആബി

(23) ഈ പ്രപഞ്ചത്തെ സദാ അലങ്കോലപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദൈവം ചപലനാണ്; മനുഷ്യന്റെ സ്വാതന്ത്യത്തിലും സൃഷ്ടിപരതയിലും സദാ ഇടപെടുന്ന ദൈവം ഒരു സ്വേച്ഛാധിപതിയും. ദൈവം സ്വന്തം പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ഒന്നാണെങ്കില്‍, ഒരോ ചിന്തയ്ക്കും നിദാനമായ പ്രേരണയാണെങ്കില്‍, കാര്യത്തെ അതിന്റെ കാരണത്തില്‍ നിന്ന് വ്യതിരിക്തമാക്കുന്ന ഒരു ശക്തിയാണെങ്കില്‍ ദൈവം കേവലം ഒരു അസ്തിത്വമാണ്. മറിച്ച് അസ്തിത്വത്തിന് പിന്നിലെ കാരണമാകാന്‍ അതിനാവില്ല. സര്‍വശക്തനും സര്‍വജ്ഞാനിയുമായ ഒരു ദൈവം സ്വന്തം ഇഷ്ടാനിഷ്ടങ്ങളും നിര്‍ദ്ദയം നടപ്പിലാക്കാനായി അനുയായികളെ നിഷ്ഠൂരമായ ഭരണയന്ത്രത്തിന്റെ ഘടകഭാഗങ്ങളായി ഉപയോഗിക്കുന്ന ഭൂമിയിലെ സ്വേച്ഛാധിപതികള്‍ക്ക് സമാനമാകുന്നു. അത്തരത്തിലൊരു ദൈവത്തെ നിരാകരിക്കുന്ന നിരീശ്വരവാദം തീര്‍ത്തും ന്യായീകരിക്കാവുന്നത് തന്നെ- കരന്‍ ആംസ്‌ട്രോങ്

(24) ''ബൈബിളില്‍ പറയുന്നതുപോലെ ദൈവം മുഷ്യനെ സ്വന്തം പ്രതിരൂപത്തില്‍ സൃഷ്ടിക്കുകയല്ല, മറിച്ച് മനുഷ്യന്‍ ദൈവത്തെ സ്വന്തം രൂപത്തില്‍ സൃഷ്ടിക്കുകയായിരുന്നു''-ലുഡ്‌വിഗ് ഫെയര്‍ബാക്ക്(Ludwig Feuerbach)     (25)''വനിതാപുരോഹിതര്‍ എങ്ങനെയിരിക്കുമെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്ത്, വനിതാ പുരോഹിതയോ?! വനിതാ പുരോഹിത! കൊള്ളാം! വളരെ നല്ലത്! ഇനിയെനിക്ക് രണ്ട് ലിംഗത്തിലും പെട്ട പുരോഹിതരേയും നിരാകരിക്കേണ്ടി വരുമല്ലോ!''-ബില്‍ ഹിക്‌സ്
Christopher Hitchens
(26) ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്:
(a)''തെളിവില്ലാതെ ന്യായീകിരിക്കാന്‍ കഴിയുന്ന ഒന്നിനെ തെളിവില്ലാതെ തള്ളിക്കളയുകയുമാവാം''-
(b)''യേശു അന്ധന് കാഴ്ച കൊടുത്തെന്ന് കഥയുണ്ട്. ശരിക്കും ദിവ്യശക്തിയുണ്ടായിരുന്നെഹ്കില്‍ അന്ധത പരിഹരിക്കാനുള്ള ഔഷധമാണ് അദ്ദേഹം കൊണ്ടുവരേണ്ടത്. വെറും കെട്ടുകഥകള്‍കൊണ്ട് മനുഷ്യരാശിക്ക് പ്രയോജനമില്ല-ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് (Christopher Hitchens, the authour of 'God is not great')

(27)''ബൈബിളില്‍ തങ്ങളുടെ സംഭാവനയായി ഒരു വരിപോലുമില്ലെന്ന കാര്യം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇന്നേവരെയുള്ള ഏറ്റവും മഹത്തായ പൊങ്ങച്ചമായിരിക്കും''- ജോര്‍ജ്ജ് ഡബിള്‍യൂ ഫുട്ട്

(28) ''സ്‌നേഹത്തെ സാധൂകരിക്കാന്‍ നിങ്ങള്‍ക്ക് ബൈബിളിന്റെ യാതൊരു ആവശ്യമില്ല. പക്ഷെ വെറുപ്പിനെ ന്യായീകിരിക്കാന്‍ ഇതിലും മികച്ച മറ്റൊരു ആയുധം കിട്ടാനുമില്ല''- റിച്ചാര്‍ഡ് എ. വെതര്‍ഫാക്‌സ് (Richard A. Weatherwax)
Epicurus
(29) എപ്പിക്ക്യൂറസ്:
(a)''തിന്മ തടയണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്തവനാണോ ദൈവം? അങ്ങനെയെങ്കില്‍ ദൈവം തീര്‍ച്ചയായും സര്‍വശക്തനല്ല. ദൈവം തിന്മ തടയാന്‍ ശേഷിയുണ്ടായിട്ടും വൈമനസ്യം പ്രകടിപ്പിക്കുകയാണോ? എങ്കില്‍ അതൊരു ദുഷ്ടശക്തിയാണ്. ദൈവം തിന്മയെ നശിപ്പിക്കാന്‍ ശേഷിയുള്ളവനും താല്പര്യമുള്ളവനുമാണോ? എങ്കില്‍ ഈ തിന്മയൊക്കെ എങ്ങനെ സംഭവിക്കുന്നു? ഇനിയതല്ല, തിന്മ തടയാന്‍ കഴിവില്ലാത്തവനും മനസ്സിലാത്തവനുമാണോ ദൈവം? എങ്കില്‍പ്പിന്നെ നാമതിനെ എന്തിന് ദൈവമെന്ന് വിളിക്കണം?''
(b)''ജീവിത്തില്‍ ഏറ്റവുമധികം ഭയപ്പെടുത്തുന്ന മരണം നമ്മെ സംബന്ധിച്ചിടത്തോളം സത്യത്തില്‍ ഒന്നുമല്ല. ജീവിക്കുന്നിടത്തോളം കാലം മരണമില്ല. മരണം ഉള്ളപ്പോള്‍ ജീവിതവുമില്ല''

(30) ''ഞാന്‍ ബൈബിള്‍ വായിച്ച് മനസ്സിലാക്കിയിടത്തോളം സ്വര്‍ഗ്ഗത്ത് ചെന്നാല്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. ദിനം മുഴുവന്‍ ദൈവത്തെ സ്തുതിച്ച് കൊണ്ട് വെറുതെ അലസ്സരായിരിക്കുക; അത്ര തന്നെ. നിങ്ങള്‍ക്കൊക്കെ അതെങ്ങനെ തോന്നുമെന്ന് എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് തുറന്നുപറയട്ടെ, ആദ്യത്തെ ഒരഞ്ചു കോടി വര്‍ഷം കഴിയുമ്പോഴേക്കും വല്ലാതെ ബോറടിച്ചു തുടങ്ങും!'' -റിക് റെയ്‌നോള്‍ഡ്‌സ്

(31)''എന്താണ് ദൈവം? തീര്‍ച്ചയായും നിങ്ങള്‍ക്കതറിയാന്‍ കഴിയും. എന്തെങ്കിലും ലഭിച്ചേ മതിയാകൂ എന്ന അനിവാര്യമായ ഒരു ഘട്ടം വരുമ്പോള്‍ കണ്ണടച്ച് അത് മോഹിച്ച് പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ ആവശ്യം നിരാകരിക്കുന്ന ശക്തിയായി ദൈവത്തെ അപ്പോള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും.'' - സ്റ്റീവ് ബസെമി- 'ദി ഐലന്‍ഡ്' എന്ന സിനിമയില്‍നിന്ന്.( Steve Buscemi, from the movie “The Island”)

(32) ''മനുഷ്യരാശിക്കെതിരെയുള്ള ക്രൂരത പരിഗണിച്ചാല്‍ ദൈവം വധശിക്ഷയ്ക്കര്‍ഹനാണ്'' - ബ്രയാന്‍ ഇമ്മാനുവല്‍ ഗുട്ടിറെസ് (Bryan Emmanuel Gutierrez)

(33) ''ഒരുവന് ഒരു മത്സ്യം കൊടുത്താല്‍ ഒരു ദിവസം അയാളത് ഭക്ഷിച്ച് ജീവിച്ചുകൊള്ളും. പക്ഷെ മത്സ്യബന്ധനമാണ് നിങ്ങളയാളെ പഠിപ്പിക്കുന്നതെങ്കില്‍ ജീവിതകാലം മുഴുവന്‍ ഭക്ഷിക്കാനുള്ള വക അയാളതിലൂടെ കണ്ടെത്തും. ഒരുവന് മതം നല്‍കി നോക്കൂ- അവന്‍ ജീവിതകാലം മുഴുവന്‍ ഒരു മത്സ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.''(Anonymous)

(31)തസ്‌ളിമ നസ്രീന്‍:
(a)''മതം സ്ത്രീകളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും എതിരാണ്. എല്ലാ സമൂഹങ്ങളിലും മതം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്''- തസ്ലീമ നസ്‌റീന്‍ (Taslima Nasrin)'
(b)''സൂര്യന്‍ ഭൂമിയെ പ്രദക്ഷണം ചെയ്യുന്നുവെന്നാണ്‌വെന്നാണ് ഖുര്‍-ആന്‍ ഇപ്പോഴും ശഠിക്കുന്നത്. അവരിപ്പോഴും ഇത് പഠിപ്പിക്കുമ്പോള്‍ ഈ രാജ്യം എങ്ങനെ പുരോഗതി പ്രാപിക്കാനാണ്?'' (Time magazine, 31st Jan 1994)
(c)''ഞാന്‍ മതത്തിനെതിരായി എഴുതാന്‍ കാരണമിതാണ്: സ്ത്രീകള്‍ക്ക് മനുഷ്യരെപോലെ ജീവിക്കണമെങ്കില്‍ അവര്‍ മതത്തിനും ഇസ്‌ളാമികനിയമങ്ങള്‍ക്കും പുറത്തുവന്നേ മതിയാകൂ''

(32) ''നാം വരുന്നത് എവിടെ നിന്നെന്ന് പറയുന്നതില്‍ ബൈബിളും സഭയും പൂര്‍ണ്ണമായി പരാജയപ്പെട്ട നിലയ്ക്ക് നാം എങ്ങോട്ടുപോകുന്നുവെന്ന കാര്യത്തില്‍ നമുക്കെങ്ങനവരെ വിശ്വസിക്കാനാകും?''- അജ്ഞാതകൃത്തം(Anonymous)

(33)'തത്വചിന്ത ഒരിക്കലും ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങളാണ്. മതമാകാട്ടെ ഒരിക്കലും ചോദ്യം ചെയ്യപ്പെടാത്ത ഉത്തരങ്ങളും.'' അജ്ഞാതകൃത്തം(Anonymous)

(34) ''ഞാനൊരു നിരീശ്വരവാദിയാണ്. പരസ്പരസ്‌നേഹവും കരുണയും നിലനിര്‍ത്തിക്കൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്ക് എന്തുചെയ്യാനാവും എന്നതുമാത്രമേ നോക്കാനുള്ളു. അതിനപ്പുറമുള്ളതൊന്നും അറിയാനാവില്ല.''- കാഥറീന്‍ ഹെപ്‌ബേണ്‍, വിഖ്യാത ഹോളിവുഡ് നടി.

(35) ''ഒരു വിശ്വാസി അവിശ്വാസിയേക്കാള്‍ സന്തോഷവാനാണെന്ന വാദം മദ്യാപാനി മദ്യപിക്കാത്തയാളേക്കാള്‍ സന്തോഷവാനും വിവേകശാലിയുമാണെന്നു പറയുന്നതുപോലെയേ ഉള്ളൂ. ചപലതയില്‍ നിന്നുത്ഭവിക്കുന്ന ആനന്ദം തരംതാണതും അപകടകരവുമാണ്'' - ജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷോ

(36) ''അദൃശനേയും ഇല്ലാത്തവനേയും കാണാന്‍ ഏറെക്കുറെ ഒരേ പോലിരിക്കും''- ഡെലോ മക്കോണ്‍ (Delo McKown)

(37) ''നമുക്ക് ധാര്‍മ്മികബോധം പരമപ്രധാനമാണ്. പക്ഷെ ദൈവത്തെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല.''-ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

(38) ''ഞാനൊരു ബഹുനാസ്തികനാണ്. എനിക്ക് വിശ്വാസിക്കാനാവാത്ത ഒട്ടനവധി ദൈവങ്ങളുണ്ട്''- ഡാന്‍ ഫൗട്ട്‌സ് (Dan Fouts)
Bakunin
(39) മിഖായേല്‍ എ. ബകുനിന്‍
(a)'ദൈവമുണ്ടെങ്കില്‍ അതിനെ തുടച്ച് നീക്കേണ്ടത് അത്യാവശ്യമാണ്-ബകുനിന്‍

(b)''ദൈവം എന്ന ആശയത്തിന്റെ അര്‍ത്ഥം തന്നെ യുക്തിയും നീതിബോധവും പരിത്യജിക്കുക എന്നതാകുന്നു. മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യം നിഷേധിക്കലാണവിടെ സംഭവിക്കുന്നത്. താത്വികമായും പ്രായോഗികമായും അത് മനുഷ്യരാശിയെ അനിവാര്യമായ അടിമത്വത്തിലേക്ക് വലിച്ചെറിയുന്നു. ദൈവത്തെ ആരാധിക്കാന്‍ തയ്യാറെടുക്കുന്നവന്‍ ധൈര്യപൂര്‍വ്വം സ്വന്തം സ്വാതന്ത്ര്യബോധവും മനുഷ്യത്വവും ഉപേക്ഷിക്കാന്‍ തയ്യാറായേ മതിയാകൂ''
(c)''ദൈവങ്ങളും അര്‍ദ്ധദൈവങ്ങളും പ്രവാചകരും മിശിഹാകളും ഒക്കെയുള്ള എല്ലാ മതങ്ങളും ബൗദ്ധികവികാസം കൈവരിക്കാത്ത വ്യക്തികളുടെ ഭാവനയുടേയും ക്ഷിപ്രവിശ്വാസശീലത്തിന്റേയും ഉത്പ്പന്നമാണ്''
(d)''നിഷേധിയായ സാത്താനാണ് മനുഷ്യമോചനത്തിന്റെ കാഹളം ആദ്യമൂതിയത്. മൃഗസമാനമായ അജ്ഞതയില്‍നിന്നും ലജ്ഞാകരമായ അടിമബോധത്തില്‍നിന്നും അവന്‍ മനുഷ്യരാശിയെ മോചിപ്പിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചതിലൂടെ മനുഷ്യനെ മോചിപ്പിക്കുകയും അവന്റെ പുരികകൊടികളില്‍ സ്വാതന്ത്ര്യദാഹത്തിന്റെയും മാനവികതാബോധത്തിന്റെയും ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയതും അവനാകുന്നു.''
(40) ജോര്‍ജ്ജ് ഓര്‍വല്‍:
(a)'മറിച്ച് തെളിയിക്കപ്പെടുന്നതുവരെ പുണ്യാളന്‍മാരെയെല്ലാം കുറ്റവാളികളായി കരുതണം''-ജോര്‍ജ്ജ് ഓര്‍വല്‍
(b)''നുണ ആഗോളീകരിക്കപ്പെടുന്ന കാലത്ത് സത്യം പറയുന്നത് ഒരു വിപ്‌ളവം തന്നെയാണ്''

(41) ''മതം എന്നത് ഒരു കുട്ടിക്കളിപ്പാട്ടമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പാപം യഥാര്‍ത്ഥത്തില്‍ നിഷ്‌കളങ്കതയാണ്'' (മാക്യവെല്‍ എന്ന കഥാപാത്രം ക്രിസ്റ്റഫര്‍ മാര്‍ലോയുടെ 'ജ്യൂ ഓഫ് മാള്‍ട്ട'യില്‍) The Jew of Malta, “Prologue.” by Christopher Marlowe)

(42) ''യുദ്ധക്കിടങ്ങുകളില്‍ നിരീശ്വരവാദികളില്ല; സാമ്പത്തിക പ്രതിസന്ധികളില്‍ അവിശ്വാസം ആവിയാകും''- (ലഫറ്റ്്‌നന്റ് വില്യം ജെ ക്‌ളിയര്‍)(Lieutenant-Colonel William J. Clear)

(43)''യുദ്ധക്കിടങ്ങുകളില്‍ നിരീശ്വരവാദികളില്ലെങ്കില്‍ അത് നിരീശ്വരവാദത്തിനെതിരെയുള്ള ആരോപണമല്ല. സത്യത്തില്‍ യുദ്ധക്കിടങ്ങുകള്‍ക്കെതിരെയുള്ള ഒരു ആക്ഷേപമാണത്'' (ജയിംസ് മാരോ)
(43) സൂസന്‍ ബി ആന്റണി:
(a) ''ദൈവം തങ്ങളോട് അങ്ങനെയൊക്കെ ചെയ്യാന്‍ പറഞ്ഞു എന്ന് കട്ടായം പറയുന്നവരെ ഞാന്‍ പൂര്‍ണ്ണമായും അവിശ്വസിക്കുന്നു. എന്തെന്നാല്‍ ദൈവം ചെയ്യാന്‍ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതൊക്കെയും എല്ലായ്‌പ്പോഴും അവരുടെ പൂവണിയാത്ത സ്വകാര്യമോഹങ്ങളാണ്''-
(b) 'നൂറ്റാണ്ടുകളായി മതപീഡനം നടത്തപ്പെട്ടത് ദൈവത്തിന്റെ ആജ്ഞപ്രകാരമാണതെന്ന പേരിലാണ്''''സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സ്ത്രീക്ക് ഒരു മതസംഹിതയോടും അല്പംപോലും കടപ്പാടില്ല''
(c)''യേശുക്രിസ്തു എന്റെ വഴിമുടക്കുകയാണെങ്കില്‍ നീഷെയെപ്പോലെ അയാളെ കാല്‍ച്ചുവട്ടിവലിട്ട് ചവിട്ടയരയ്ക്കാനും ഞാന്‍ മടിക്കില്ല''-ചെഗുവേര

(45)''ഈ രാജ്യത്ത് മതവും ഗവണ്‍മെന്റും തമ്മില്‍ വ്യക്തമായി വേര്‍തിരിക്കപ്പെടണം. ഏതെങ്കലും ഒരു പ്രത്യേക മതവിശ്വാസം പ്രചരിപ്പിക്കാനായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കാന്‍ പാടില്ല. അതുകൊണ്ട്തന്നെ പബ്‌ളിക്ക് സ്‌ക്കൂളുകള്‍ വിഭാഗീയമായ അടിസഥാനത്തില്‍ അനുവദിക്കരുത്. വിഭാഗീയമായ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് പൊതു ഖജനാവില്‍നിന്ന് സഹായം നല്‍കാനും പാടില്ല''-തിയോഡര്‍ റൂസ് വെല്‍റ്റ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് (arnegie Hall address, 12 October 1915 Theodore Roosevelt)
(46)എഡ്ഗാര്‍ അലന്‍ പോ:
''എല്ലാ മതവും, പ്രിയ സുഹൃത്തുക്കളെ, ചതി, ഭയം, ആര്‍ത്തി, ഭാവന, കവിത എന്നിവയില്‍ നിന്നും രൂപകൊണ്ടതാണ്''-
''മതനേതാക്കളും സുവിശേഷവീരന്‍മാരും മറ്റേതൊരു വിഭാഗങ്ങളേക്കാളും കൂടുതല്‍ പരസ്പരസ്പര്‍ദ്ധയും യുദ്ധങ്ങളും മനുഷ്യരാശിക്ക് സമ്മാനിച്ചിട്ടുണ്ട്''-എഡ്ഗാര്‍ അലന്‍ പോ(1809-49)Ira D. Cardiff, What Great Men Think of Religion, quoted from James A. Haught, ed., 2000 Years of Di

47) റിച്ചാഡ് ഡോക്കിന്‍സ്:
(a) ''ഞാന്‍ മതത്തിനെതിരാണ്. എന്തെന്നാല്‍ ഈ ലോകത്തെക്കുറിച്ച് ഒന്നും മനസ്സിലാക്കാതെ തൃപ്തിയടയാന്‍ അത് നമ്മെ പഠിപ്പിക്കുന്നു''-റിച്ചാഡ് ഡോക്കിന്‍സ്
(b) ''നാമെല്ലാം ഒട്ടുമിക്ക ദൈവങ്ങളെ സംബന്ധിച്ചും തികഞ്ഞ നിരീശ്വരവാദികളാണ്. എന്നാല്‍ ചിലര്‍ ആ ലിസ്റ്റില്‍ അധികമായി ഒരു ദൈവത്തെക്കൂടി ഉള്‍പ്പെടുത്തുന്നുവെന്ന് മാത്രം.''

(48) ''വിശ്വാസത്തെക്കുറിച്ച് അധികം ഊന്നിപ്പറയുന്നത് ഭയത്തിന്റെ വ്യക്തമായ സൂചനയാണ്''-ജിദ്ദു കൃഷ്ണമൂര്‍ത്തി

(50)''വിജ്ഞാനം എവിടെ അവസാനിക്കുന്നുവോ മതം അവിടെ ആരംഭിക്കുന്നു''-ബഞ്ചമിന്‍ ഡിസ്രേലി, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

(51) ''ദൈവം എന്ന പദം സൃഷ്ടിച്ച മരണങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്നുവരെ മറ്റൊരു 'കാരണ'ത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്''- ഗുലിയന്‍ ബുസില

(52) '' 122)''മതം മനുഷ്യനെ മയക്കുന്ന കറുപ്പ് മാത്രമല്ല. അത് ശരിക്കും സയനൈഡ് തന്നെയാണ്'' -ടോം റോബിന്‍സ്(അമേരിക്കന്‍ നോവലിസ്റ്റ്, 22.7.1936- )
Sigmund Freud
(53) സിഗ്മണ്ട് ഫ്രോയിഡ്:
(a) '' ഒരു മനുഷ്യന്‍ മതത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നതോടെ സമഗ്രവും സാധാരണവുമായ ഒരു ജീവിതം നയിക്കാനുള്ള അവന്റെ സാധ്യതയും വര്‍ദ്ധിക്കുന്നു''
(b)''മതം ശൈശവത്തിലെ ഞരമ്പുരോഗത്തിന് സമാനമാണ്''
(c)''മതത്തെ സംബന്ധിച്ച സര്‍വ കാര്യങ്ങളും തികച്ചും ബാലിശവും യാഥാര്‍ത്ഥ്യവിരുദ്ധവുമാണ്. എന്നിട്ടും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഈയൊരു ജീവിതവീക്ഷണത്തിനുപരിയായി ജീവിക്കാനാവില്ലെന്നത് മനുഷ്യരാശിയെ സ്‌നേഹിക്കുന്ന ആര്‍ക്കും വേദനാജനകമാണ്.''
(d) ''സ്വകാര്യവൃത്തങ്ങളിലാകട്ടെ രചനകളിലാകട്ടെ ഒരു പരിപൂര്‍ണ്ണ അവിശ്വാസിയാണെന്ന കാര്യം ഞാനൊരിക്കലും മറച്ച് വെച്ചിട്ടില്ല.''-
്(e)'അല്ല, തീര്‍ച്ചയായും നമ്മുടെ ശാസ്ത്രം ഒരു വിഭ്രാന്തിയല്ല. ശാസ്ത്രത്തിന് നല്‍കാനാവാത്തത് മറ്റ് ചിലവയ്ക്ക് നല്‍കാനാകുമെന്ന സങ്കല്‍പ്പമാണ് യാഥാര്‍ത്ഥത്തില്‍ മാനസികവിഭ്രാന്തി'
(f)''ദൈവത്തിന് സമാനമായ അസ്തിത്വമാണ് പിശാചിനുമുത്. രണ്ടും മനുഷ്യന്റെ മാനസികപ്രവര്‍ത്തനങ്ങളാകുന്നു'
(g)'ഈ പ്രപഞ്ചം സൃഷ്ടിച്ച് ഇവിടെയും മരണശേഷവും ധാര്‍മ്മികതയും നൈതികതയും സദാ കാത്ത് രക്ഷിക്കുന്ന ഒരു ദൈവമുണ്ടെങ്കില്‍ നല്ലതുതന്നെ. അങ്ങനെ ഒരാളുണ്ടെകണമെന്ന് നാം ആഗ്രഹിക്കുന്നു എന്നതില്‍ കവിഞ്ഞ് ഈ സങ്കല്‍പ്പത്തിന് പ്രാധാന്യമൊന്നുമില്ല''-

(54) ''എന്റെ നിരീക്ഷണത്തില്‍ ഈ ലോകത്തിന് അറിയാമെന്ന അവകാശവാദമുണ്ടായതിനേക്കാള്‍ വളരെക്കുറച്ച് കെടുതികളേ അജ്ഞത മൂലം സംഭവിച്ചിട്ടുള്ളു. സംശയാലുക്കളും അന്വേഷകരുമല്ല മറിച്ച് മൗലികവാദികളും ആശയവാദികളുമാണ് സാമാന്യനീതിയും പുരോഗതിയും അപായപ്പെടുത്തിയിട്ടുള്ളത്. അജ്ഞേയവാദികള്‍ ആരേയും ചുട്ടുകൊന്നിട്ടില്ല, എതിര്‍വിശ്വാസികളെയോ മതനിന്ദകരെയോ നാസ്തികരെയോ പീഡിപ്പിച്ചിട്ടില്ല''- (ഡാനിയല്‍ ബൂര്‍സ്റ്റിന്‍ / Daniel Boorstin)

(56) ''എന്നെ നിരീശ്വരവാദിയെന്ന് വിളിക്കണമെന്നില്ല. എന്നെങ്കിലും ക്രിസ്ത്യാനി ആകാന്‍ കഴിവുള്ള ഒരാള്‍ (a potential christian) എന്നുവേണമെങ്കില്‍ വിളിച്ചുകൊള്ളുക'' -വാള്‍ട്ട് വിറ്റ്മാന്‍, അമേരിക്കയുടെ ദേശീയ കവി)
(57) ഡോ. ആനിബസന്റ്:
(a)''നിരീശ്വരവാദത്തോളം ആനന്ദകരമായ ഒരു സന്ദേശം ഈ ലോകത്തേക്ക് കൊണ്ടുവരാന്‍ ഒരു ദര്‍ശനത്തിനോ മതത്തിനോ ഇന്നോളം സാധിച്ചിട്ടില്ല''-
(b)''നൂറ്റാണ്ടുകളോളം ക്രൈസ്തവനേതാക്കള്‍ സ്ത്രീയെ ഒഴിവാക്കാനാവാത്ത ഒരു പിശാചായാണ് കണ്ടിരുന്നത്. സഭയുടെ ഏറ്റവും ഉയര്‍ന്ന നേതാക്കളൊക്കെ സ്ത്രീകളെ എതിര്‍ക്കുന്നതിലും മുന്‍പന്തിയിലായിരുന്നു''The Freethinker’s Textbook Part II—Christianity, 1876, Annie Besant

(58) ''15000 ല്‍പ്പരം വ്യത്യസ്ത ശലഭങ്ങളേയും 8000 ഭിന്നജാതികളിലുള്ള ഉറുമ്പുകളേയും കൃത്യമായി പരതി കണ്ടുപിടിച്ച് നോഹയുടെ പെട്ടകത്തിലെത്തിക്കുകയെന്ന മടപ്പണി നിര്‍വഹിച്ചതാരെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അവസാനം കേവലം ഒരു മഴവില്ലാണ് ആ കഷ്ടപ്പാടിനെല്ലാം സമ്മാനമായി ലഭിച്ചത്''- (അസുറാ സ്‌ക്കൈ, അമേരിക്കന്‍ നടി)(Azura Skye)
(59) ''ദൈവങ്ങള്‍ വളരെ ദുര്‍ബലജീവികളാണ്. ശാസ്ത്രത്തിന്റെ ഇളം കാറ്റുകൊണ്ടോ ഒരല്പം സാമാന്യബുദ്ധികൊണ്ടോ അവര്‍ മരിച്ചുപോകും.''-ചാപ്പ്മാന്‍ കോഹന്‍)

(60) ''അദൃശ്യമായ പിന്തുണയില്‍ വിശ്വസിക്കാത്തവനാണ് നിരീശ്വരവാദി'' - ഗവര്‍ണ്ണര്‍ ജനറല്‍ ജോണ്‍ ബുക്കന്‍ (John Buchan)

(61) ''താന്‍ മനുഷ്യര്‍ക്കായി കരുതിവെച്ച ജീവിതം സ്വയം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടാല്‍ ദൈവം ആത്മഹത്യ ചെയ്യും''- അലക്‌സാണ്ടര്‍ ഡ്യൂമാസ് (Alexandre Dumas)

(62)''ദൈവങ്ങള്‍ കൊലയാളികളല്ല. ദൈവവുമായി നടക്കുന്നവരാണ് മനുഷ്യരെ കൊന്നൊടുക്കുന്നത്''-ഡേവിഡ് വിയന്‍ (David Viaene )

(63) ''ഇന്നത്തെ മതം നാളത്തെ പുരാണമായി മാറും. രണ്ടിലും വിശ്വസിക്കുന്നവര്‍ ഓരോ കാലത്തുമുണ്ടായിരുന്നു. എന്നാല്‍ ബുദ്ധിമതികള്‍ പിന്നീടവയൊക്കെ തെറ്റാണെന്ന് തെളിയിച്ചു''- സ്റ്റീവന്‍ ക്രോക്കര്‍ (Steven Crocker)

(65) ''മൃഗങ്ങള്‍ക്ക് ദൈവമില്ല. അതിന്റെ ആവശ്യമില്ലാത്ത അവരാണ് തമ്മില്‍ ഭേദം''- റോണി സ്‌നോ (Ronnie Snow)

(67)''മതം വൈറസിനെപ്പോലെയാണ്. അതിനിരയാകുന്ന ശരീരം തന്നെ പിന്നീടതിന്റെ വാഹകരും പ്രചാരകരുമായിത്തീരുന്നു''-ജാക്ക് പ്രിറ്റ്ച്ചാര്‍ഡ് (Jack Pritchard)

(70)''ശരിക്കും സ്വതന്ത്രരാകണമെങ്കില്‍ നിങ്ങള്‍ക്ക് സ്വതന്ത്രമായ ഒരു മനസ്സുണ്ടായിരിക്കണം''- അലക്‌സാണ്ടര്‍ ലോട്‌സിസ്(Alexander Loutsis)
Thomas Alva Edison
(72)തോമസ് ആല്‍വാ എഡിസന്‍:(Thomas Alwa Edison)
(a)''എല്ലാ ബൈബിളുകളും മനുഷ്യനിര്‍മ്മിതമാണ്'' ('All Bibles are man made')
.(b)ഇന്നത്തെ മതത്തെക്കുറിച്ച് പറയട്ടെ അതൊരു നശിച്ച കപടസിദ്ധാന്തമാണ്. മതം തീര്‍ത്തും വ്യാജമാകുന്നു''
(c)''ചികിത്സിച്ച് മാറ്റാനാവാത്ത രീതിയില്‍ മതരോഗത്തിന് അടിമപ്പെട്ടവര്‍ - പലരുടേയും മനോനില ഈ രീതിയില്‍ മാത്രമേ വിശദീകരിക്കാനാവൂ''
(d)''മതസങ്കല്‍പ്പങ്ങളായ സ്വര്‍ഗ്ഗ-നരക സിദ്ധാന്തം, വ്യക്തിദൈവം, പ്രവാചകര്‍ തുടങ്ങിയവയ്‌ക്കൊന്നും ശാസ്ത്രീയമായ നേരിയ തെളിവ് പോലും കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടില്ല''-

(73)''ജനം ദൈവത്തില്‍ ചോദ്യം ചെയ്യാതെ വിശ്വസിക്കുകയും സഭ സമൂഹത്തെ ഭരിക്കുകയും ചെയ്ത് ഒരു കാലമുണ്ടായിരുന്നു. ഇരുണ്ടയുഗമെന്നാണ് ആ കാലം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്''-റിച്ചാര്‍ഡ് ലെഡറര്‍ (Richard Lederer)

(74)''ബൈബിള്‍ എന്റെ പുസ്തകമല്ല; ക്രൈസ്തവത എന്റെ പ്രൊഫഷനുമല്ല. ദീര്‍ഘവും സങ്കീര്‍ണ്ണവുമായ കൃസ്ത്യന്‍ താത്വികപ്രസ്താവനകളോട് എനിക്കൊരിക്കലും യോജിക്കാനാവില്ല''-എബ്രഹാം ലിങ്കണ്‍(Abraham Lincoln)

(75)''അജ്ഞതയും ഭയവുമാണ് ദൈവങ്ങളെ സൃഷ്ടിച്ചതെന്ന് ആരംഭത്തിലേക്ക്് പോയാല്‍ നമുക്ക് മനസ്സിലാകും''- ബാരണ്‍ ഡി ഹോള്‍ബാക്ക് (Baron D’Holbach)

(77)''കുറച്ചുപേരുടെ ബുദ്ധിയേയും നിരവധിപ്പേരുടെ ഭയത്തേയും ആശ്രയിച്ചാണ് മതം സ്ഥാപിതമായിട്ടുള്ളത്''-സ്റ്റെന്‍ഥാള്‍ (Stendhal)

(78)''ദൈവമെന്നത് കിനാവുകളുടെ സംഭരണശാലയാകുന്നു(dépotoir)''-ജീന്‍ റൊസ്റ്റാന്‍ഡ്, ഫ്രഞ്ച് ബയോളജിസ്റ്റ്(Jean Rostand, 1894-1977)
George Carlin
(79)ജോര്‍ജ്ജ് കാര്‍ലിന്‍:
(a)''മതം ലോകത്തെ ഏറ്റവും അപഹാസ്യമായ കെട്ടുകഥയാണ്. ചിന്തിച്ച് നോക്കുക- തീര്‍ത്തും അദൃശ്യനായ ഒരു മനുഷ്യന്‍ ആകാശത്തിരിപ്പുണ്ടെന്ന് മതം നമ്മെ ധരിപ്പിക്കുന്നു. നമ്മള്‍ ചെയ്തുകൂടാത്ത പത്ത് കാര്യങ്ങളെക്കുറിച്ചുള്ള ഒരു ലിസ്റ്റ്് ഈ മനുഷ്യന്റെ പക്കലുണ്ട്. ആജ്ഞ ലംഘിച്ച് അതിലേതെങ്കിലും ചെയ്താല്‍ അയാള്‍ നിങ്ങളെ ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റും. തീയും പുകയും ചൂടും നിറഞ്ഞ ആ സ്ഥലത്ത് ഭീതിയും ആശങ്കയും ഭക്ഷിച്ച് നിങ്ങള്‍ക്ക് കഴിയേണ്ടി വരും. എല്ലാം പീഡനവും അനുഭവിച്ച് വെന്തെരിഞ്ഞ്.. കാലം അവസാനിക്കുന്നത് വരെ നിങ്ങള്‍ കഷ്ടപ്പെടും. എന്നിട്ടും അയാള്‍ നിങ്ങളെ സ്‌നേഹിക്കുകയാണ്. തീവ്രമായി അയാള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എന്തെന്നാല്‍ അയാള്‍ക്ക് നിങ്ങളുടെ പണം വേണം''

(b)''കൊല നടത്തുന്ന കാര്യത്തില്‍ മതത്തിന് ഒരുകാലത്തും യാതൊരു മന:പ്രയാസവുമുണ്ടായിട്ടില്ല. തീര്‍ച്ചയായിട്ടുമില്ല. മറ്റേതു കാരണത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര്‍ ദൈവത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്''-George Carlin-അമേരിക്കന്‍ കോമേഡിയന്‍, സംവിധാധകന്‍

(80)''വിളക്കുമാടങ്ങളാണ് പള്ളികളെക്കാള്‍ പ്രയോജനകരം''-ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് (Benjamin Franklin)



George Gallup
(170)''സ്വന്തം വിശ്വാസത്തോട് വൈകാരിക അടിമത്വം പുലര്‍ത്തുന്നവര്‍ അതിനെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരിക്കുമെന്ന് മാത്രമല്ല ഒരിക്കലുമത് പഠിക്കാനോ വിശകലനം ചെയ്യാനോ തയ്യാറാവുകയുമില്ല''-ഗാലന്‍ (Galen)

(171)''ഒരു ഗാലപ്പ് പോള്‍ നടത്തി ദൈവമുണ്ടെന്ന് തെളിയിക്കാന്‍ എനിക്കാവും''-ജോര്‍ജ്ജ് ഗാലപ്പ് (George Gallup)

(172)ഗാരിബാള്‍ഡി(Guiseppi Garibaldi ):
(a)''മനുഷ്യനാണ് ദൈവത്തെ സൃഷ്ടിച്ചത്; മറിച്ചല്ല''
(b)''പുരോഹിതന്‍ കാപട്യത്തിന്റെ ആള്‍രൂപമാണ്''

(173)''മൊത്തത്തില്‍ നോക്കുമ്പോള്‍ ദൈവമില്ലെന്ന് എനിക്ക് പറയാനാവില്ല. സത്യത്തില്‍ അവനുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ ഞാനെന്നും അവനില്‍നിന്ന് അകന്ന് നില്‍ക്കും. എന്തെന്നാല്‍ അവന്റെ നേട്ടമാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളില്‍ പകുതിയെങ്കിലും വാസ്തവമാണെങ്കില്‍ അവന്‍ തീര്‍ച്ചയായും പരമനിന്ദ്യനും നായയ്ക്ക് പിറന്നവനുമായിരിക്കും.''-പീറ്റര്‍ ഗെഥര്‍(Peter Gether, in 'A Cat Abroad')

(175)'' നിര്‍ധാരണം ചെയ്യാന്‍ ഉപായമൊന്നിമില്ലെന്ന് വരുമ്പോള്‍ ജനം പ്രതീക്ഷകളെ ആശ്രയിക്കുന്നു''-സ്റ്റീഫ് ജെയ് ഗൂള്‍ഡ്
(174)''സന്തോഷവാന്‍മാര്‍ മിറക്കിളുകളില്‍ വിശ്വസിക്കില്ല''-ഗോയ്‌ഥെ (Goethe)

Graham Green
(176)''മതനിന്ദയെന്നത് സ്വതന്ത്ര്യചിന്തയുടെ മറ്റൊരു പേരാണ്''-ഗ്രയാം ഗ്രീന്‍ (Graham Greene, 1981)

(177)''വിശ്വാസം തെളിവന്റെ മറുമരുന്നാണ്''-എഡ്വേര്‍ഡ് ജെ ഗ്രീന്‍ഫീല്‍ഡ(NY State Supreme Court Justice Edward J. Greenfield, 1995 )

(178)ഇ. ഹാള്‍ഡമാന്‍ ജൂലിയസ് :
E. Haldeman Julius:
(a) ''ചിന്തിക്കുന്ന ഒരു മനുഷ്യന്‍ മതത്തെ എതിര്‍ക്കുന്നത് അത് അസത്യമാണെന്നതുകൊണ്ടാണ്; മാനസികമായ സമനില നഷ്ടപ്പെടുത്തുന്നത് കൊണ്ടാണ്.''-ഇ. ഹാള്‍ഡര്‍മാന്‍ ജൂലിയസ് (The Meaning Of Atheism)
(b) ചിന്തിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം മതത്തിനെതിരെയുള്ള ഏറ്റവും വലിയ ആക്ഷേപം അത് സത്യമല്ലെന്നതാണ്''(The Meaning Of Atheism)
(c) ''പിശാചിലും ദൈവത്തിലുമുള്ള വിശ്വാസം മനുഷ്യമനസ്സിന്റെ ജീര്‍ണ്ണതയല്ലാതെ മറ്റൊന്നുമല്ല'' (The Meaning Of Atheism)
(d) ''ദൈവത്തിലുള്ള വിശ്വാസവും പ്രേതത്തിലുള്ള വിശ്വാസവവും സമാനമാണ്. ദൈവം എന്ന വാക്കിന് കുറേക്കൂടി മാന്യത നല്‍കണമെന്ന മതം ശഠിക്കുന്നു;അല്ലാതൊന്നുമില്ല''(The Meaning Of Atheism)
(e) ''സമര്‍പ്പണഭാവമുള്ള ഒരു ഭക്തന്‍ ദൈവശാസനങ്ങളെ അതേ ഭാവത്തോടെ വ്യാഖ്യാനിക്കും. രക്തച്ചൊരിച്ചിലിഷ്ടപ്പെടുന്ന ഒരു മതമൗലികവാദി ദൈവവിധിയെ മതഭീകരതയ്ക്കനുകൂലമായി വ്യാഖ്യാനിക്കും. അതിതീവ്രമതബോധവും അസാധാരണ ജീവിതരീതികളുമുള്ളവര്‍ ദൈവത്തെ വിശദീകരിക്കുന്നത് അത്തരത്തിലായിരിക്കും. ദയയും സഹായമനസ്ഥിതിയുമുള്ള മനുഷ്യര്‍ ദൈവത്തെ കരുണയുടേയും ദയയുടേയും മൂര്‍ത്തമദ്ഭാവമായി വര്‍ണ്ണിക്കും. എല്ലാവരും അവരവരുടെ വ്യക്തിത്വത്തിനും അഭിരുചിക്കും അനുയോജ്യമായാണ് ദൈവത്തെ വ്യാഖ്യാനിക്കുന്നത്......എന്നാല്‍ ആര്‍ക്കുമത് യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കാനുമാകുന്നില്ല''- (The Meaning Of Atheism)
(f) ''സ്വര്‍ഗ്ഗം എവിടെയെന്ന് കണ്ടെത്താന്‍ പരിശ്രമിക്കാനോ കഷ്ടപ്പെടാനോ ഇന്നേവരെ ആരും തുനിഞ്ഞിട്ടില്ല. സ്വര്‍ഗ്ഗത്തേക്ക് പോകാമെന്ന് ആരും ഗൗരവപൂര്‍വം ചിന്തിക്കുന്നില്ല എന്നത് തന്നെയാണിതിന് കാരണം'' (The Meaning Of Atheism)
(g) ''സഭ നമ്മുടെ അദ്ധ്വാനഫലം ഭിക്ഷയായി യാചിക്കുന്നു. കൊടുത്തില്ലെങ്കില്‍ ഗവണ്‍മെന്റിനെ കൂട്ടുപടിച്ച് നികുതിയിളവിന്റെ രൂപത്തില്‍ അവരത് സ്വന്തമാക്കും'് (The Church Is a Burden, Not a Benefit, In Social Life)

(179)''ഞാന്‍ കഴിഞ്ഞ 50 വര്‍ഷമായി ദൈവത്തെ തെരയുകയാണ്. അവനുണ്ടെങ്കില്‍ ഞാനിതിനകം കണ്ടെത്തുമായിരുന്നു''-തോമസ് ഹാര്‍ഡി (Thomas Hardy)

(180)ഹെന്റിച്ച് ഹെയിന്‍ (Heinrich Heine):
(a) ''ദൈവം എന്നോട് ക്ഷമിച്ചോളും;പുള്ളിയുടെ തൊഴില്‍ അതാണ്''
(b)'ക്രിസ്തു പണ്ട് കഴുതപ്പുറത്ത് സഞ്ചരിച്ചു; ഇന്നാകട്ടെ കഴുതകള്‍ ക്രിസ്തുവിന്റെ മുകളില്‍ സഞ്ചരിക്കുന്നു''
Robert A Heinlein
(181)റോബര്‍ട്ട് എ ഹെയിന്‍ലെയിന്‍ (Robert A. Heinlein):
(a)''നിങ്ങള്‍ അതികഠോരമായി പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ജലത്തെ മുകളിലോട്ട് ഒഴുക്കാം. എത്ര കഠോരമായി? ജലത്തെ മുകളിലേക്ക ഒഴുക്കാന്‍ പ്രേരിപ്പിക്കുന്നത്രയുംത്തില്‍ കഠോരമായി!''
(b)''സഹായകരമായ ഒന്നും മതശാസ്ത്രത്തിലില്ല. അത് അര്‍ദ്ധ രാത്രിയില്‍ ഇരുണ്ട മുറിയിലെ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്നതുപോലെയാണ്'' (JOB: A Comedy of Justice)

(182)''എത്ര മതങ്ങളാണ് അഗ്രം ഛേദിച്ച ലിംഗങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്നതോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം അടക്കാനാവുന്നില്ല''-ഡോണ്‍ ഹെന്‍ഡേഴ്‌സണ്‍ (Dawn Henderson)

(183)''യുക്തിസഹമായി ചിന്തിക്കാന്‍ കഴിയാതിരിക്കുന്നത് മതത്തിന് പുറത്ത് ഒരു കഴിവില്ലായ്മയാണ്.''-ഡീവി ഹെയിന്‍സ് (Dewey Henize)

(184)''സംഘടിതമതം സംഘടിതമായ ക്രിമിനല്‍ സംഘങ്ങളെപ്പോലെയാണ്. രണ്ടും മനുഷ്യന്റെ ദൗര്‍ബല്യവും ഭയവും മുതലെടുത്ത് മുന്നേറുന്നു. നടത്തിപ്പുകാര്‍ക്ക് കൂറ്റന്‍ ലാഭം സമ്മാനിക്കുന്ന ഇവ തുടച്ച് നീക്കുക ഏതാണ്ട് അസാധ്യമാണ്''-മൈക്ക് ഹെര്‍മാന്‍ (Mike Hermann)

(185)''വളരെ ലളിതവും സുവ്യക്തമവുമായ കാര്യങ്ങള്‍ക്ക് മുന്നില്‍ പകച്ചിരിക്കുകയും നിലനില്‍ക്കാത്തവ മനസ്സിലാക്കുകയും ചെയ്യുന്നവനാണ് നിഗൂഡതാവാദി അഥവാ മിസ്റ്റിക്ക്''-എല്‍ബര്‍ട്ട് ഹൂബാഡ് (Elbert Hubbard)

(186)''പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി സ്വന്തമായി ഒരു മതം തുടങ്ങുകയാണ്''- എല്‍. റോണ്‍ ഹബ്ബാര്‍ഡ് (L. Ron Hubbard)

(187)''നിങ്ങള്‍ ദുര്‍മന്ത്രവാദം കയ്യൊഴിയുകയാണെങ്കില്‍ ബൈബിളും കൈയ്യൊഴിഞ്ഞേ മതിയാകൂ എന്ന് ജോണ്‍ വെസ്‌ളി പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് സ്വീകാര്യമാണ്''-റുപ്പര്‍ട്ട് ഹ്യൂസ് (Rupert Hughes)
David Hume
(188)ഡേവിഡ് ഹ്യൂം(David Hume) :
(a)''പൊതുവെ പറഞ്ഞാല്‍ മതത്തിന്റെ ന്യൂനതകള്‍ അപകടരമാണ്. തത്വചിന്തയിലേത് പരിഹാസ്യവും'' (Treatise of Human Nature)
(b)'മിറക്കിളിനെ സാധൂകരിക്കാന്‍ ഒരു തെളിവിനുമാകില്ല. ഇനിയഥവാ അങ്ങനെയെന്തിങ്കിലും തെളിവുണ്ടെങ്കില്‍ അത് സാധൂകരക്കേണ്ട അത്ഭുതകൃത്യത്തേക്കാള്‍ അത്ഭുതകരമായിരിക്കും'' (Of Miracles)

(189)''ഒരു ജനകീയ മതമായി മാറണമെങ്കില്‍ ഏത് അന്ധവിശ്വാസത്തിനും തത്വചിന്തയെ കൂട്ടുപിടിക്കേണ്ടതുണ്ട്''- വില്യം റാല്‍ഫ് ഇങ് (William Ralph Inge, 1920)
(189)ഇംഗര്‍സോള്‍-3:
(a)''ഇക്കാലത്ത് ഒരാള്‍ പഴയനിയമത്തിലെ ശാസനങ്ങള്‍ മുറുകെ പിടിക്കുകയാണെങ്കില്‍ അയാളൊരു ക്രിമിനലായിത്തീരും. പുതിയ നിയമത്തിലെ ശാസനങ്ങളാണ് പിന്തുടരുന്നതെങ്കില്‍ ഭ്രാന്തനും''
(b)''സമാധാനമല്ല മറിച്ച് വാളാണ് താന്‍ കൊണ്ടുവന്നതെന്ന് യേശു പറഞ്ഞിട്ടുണ്ടെങ്കില്‍ പൂര്‍ത്തീകരിക്കപ്പെട്ടതായി കരുതാവുന്ന പുതിയനിയമത്തിലെ ഏക വാഗ്ദാനം അതാണ്''
(c)''മതം ഒന്നിനേയും സഹായിക്കുന്നില്ല. പിന്തുണ ആവശ്യമുള്ളത് അതിനാണ്. അത് ഗോതമ്പോ ധാന്യമോ ഉണ്ടാക്കുന്നില്ല; നിലം ഉഴുകുകയോ കാട് സംരക്ഷിക്കുകയോ ചെയ്യുന്നില്ല. സദാ ഭിക്ഷാപാത്രവുമായാണതിന്റെ നില്‍പ്പ്. അന്യന്റെ അദ്ധ്വാനം ചൂഷണം ചെയ്താണ് മതം ജീവിക്കുന്നത്. എന്നാല്‍ ഭിക്ഷ നല്‍കുന്നവനെ സഹായിക്കുന്നുവെന്ന് വീരവാദം മുഴക്കാനുള്ള അഹങ്കാരവും അതിനുണ്ട്''
(d)''പുരോഹിതര്‍ ദാനം ചെയ്യണമെന്ന് പഠിപ്പിക്കുന്നത് തികച്ചും സ്വാഭാവികമാണ്. അന്യന്റെ അദ്ധ്വാനഫലം നുകര്‍ന്നാണവര്‍ ജീവിക്കുന്നത്. മറ്റുള്ളവര്‍ ദാനം ചെയ്യണമെന്നേ ഭിക്ഷക്കാര്‍ ഉപദേശിക്കുകയുള്ളൂ''-
(e)''സ്വയം നരകിച്ചുകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാമെന്നാണ് സഭ നമ്മെ പഠിപ്പിക്കുന്നത്''-ഇംഗര്‍സോള്‍
(f)''മതനിഷേധം ഒരു കളിത്തൊട്ടിലാണ്; മതപരതയാകട്ടെ ശവപ്പെട്ടിയും'' (Some Reasons Why)

(190)''എന്റെ എന്റെ പ്രിയപ്പെട്ട പകല്‍ക്കിനാവ് ഇതാണ്: അടുത്ത ഞായറാഴ്ച മുതല്‍ ലോകത്ത് ഒരു സ്ത്രീയും പള്ളിയില്‍ പോകുന്നില്ല. തങ്ങളെ അതികഠിനമായി പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തെ അവഗണിക്കാന്‍ സ്ത്രീകള്‍ തീരുമാനിച്ചാല്‍ അതു പിന്നെ ഉണ്ടാവില്ല''-സോണിയ ജോണ്‍സണ്‍ (Sonia Johnson)

(191)''ഭയമാണ് ആദ്യം ദൈവത്തെ സൃഷ്ടിച്ചത്''-ബെന്‍ജോണ്‍സണ്‍, 1572-1637) Ben Jonson (1572?- 1637), Sejanus

(192)''നായ ചന്ദ്രനെ നോക്കി കുരയ്ക്കുന്നതാണ് മതം. നായ അപരിചിതനെ നോക്കി കുരയ്ക്കുമ്പോള്‍ അത് ദേശസ്‌നേഹവും''-ഡോവിഡ് സ്റ്റാര്‍ ജോര്‍ഡാന്‍(David Starr Jordan, Cardiff, What Great Men Think of Religion)

(193)''ജയിലിലേക്ക് കൊണ്ടുവരുമ്പോള്‍ മിക്ക കുറ്റവാളികളും ക്രിമിനലുകളും തങ്ങളുടെ മതവിശ്വാസം വ്യക്തമാക്കാറുണ്ട്. അമേരിക്കയില്‍ കുറ്റവാളികളുടെ സംഖ്യ വളരെ വലുതാണ്. അതില്‍ ഏതാണ്ട് 99.5% വും ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസം ഉള്ളവരാണ്.''-ജെനെ എം കാസ്മര്‍ (Gene M. Kasmar)

(194)''വിശ്വാസം ശരിക്കും മുന്‍വിധിയുടെ ചെല്ലപ്പേരാണ്; മതം അന്ധവിശ്വാസത്തിന്റെയും''-പോള്‍ കെല്ലര്‍ (Paul Keller)

(195)''വിശ്വാസം അന്വേഷണവിമുഖതയുള്ള അലസന്റെ പൊങ്ങച്ചപ്രകടനമാണ്''- എഫ്. എം. നോള്‍സ് (F. M. Knowles)

(196)''ഒരു കെട്ടുകഥയില്‍ വിശ്വസിക്കുന്നത് അന്തരീക്ഷ വായു ശ്വസിക്കുന്നതുപോലെ എളുപ്പമാണ്; പക്ഷെ ജീവിതത്തിലുടനീളം ശ്വാസം നിലനിറുത്തുന്നതാണ് പ്രയാസകരം.''- മൈക്കല്‍ പി ക്യൂബെ മക്‌ഡൊവല്‍
Abraham Lincoln
(197)എബ്രഹാം ലിങ്കണ്‍ (Abraham Lincoln)
(a) ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടു വരുന്ന ഒരു കറുത്ത മേഘം ഞാന്‍ കാണുന്നുണ്ട്. അത് വരുന്നത് റോമില്‍നിന്നാണ്''-എബ്രഹാം ലിങ്കണ്‍
(b)''മതം സൂഷ്മവും വിശദവുമായി പഠിക്കാന്‍ മെനക്കെടുന്നില്ല, കാരണം അത്തരമൊരു ശ്രമം പൂര്‍ണ്ണമായ അവിശ്വാസത്തില്‍ ചെന്നെത്തി നില്‍ക്കും''-എബ്രഹാം ലിങ്കണ്‍(Abraham Lincoln, from What Great Men Think Of Religion by Ira Cardiff)

(198)''ദൈവം ഇല്ലാത്തതില്‍ ദു:ഖമില്ല; പക്ഷെ സാന്റാ ക്‌ളോസിനെ കണ്ടെത്താനാവാത്തതില്‍ ഖേദമുണ്ട്!''-കോട്‌നി ലൗ (Courtney Love)

(199)''യേശു തിരിച്ചുവരുന്നതിനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ടി നാളേറെയായി. പക്ഷെ പുള്ളിയുടെ സന്ദര്‍ശന തീയതിയെക്കുറിച്ച് ആര്‍ക്കും ഒരെത്തുംപിടിയുമില്ല''-മൈക്കല്‍ ലുക്കാസ്(Michael Lucas)
Lucretius
(200) ലുക്രീഷ്യസ്  (Lucretius):
(a)''അണുക്കളെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും ഈ പ്രപഞ്ചം സ്വയം വിശദീകരിക്കപ്പെടാവുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നു. മറ്റ് ചില താത്വിക നിഗമനങ്ങളും കൂടെ അനിവാര്യമാണ്. എന്തായാലും ഈ പ്രപഞ്ചം ബാഹ്യമായ ഒരു ദിവ്യശക്തി സൃഷ്ടിച്ചതല്ല. കാരണം അതില്‍ മുഴുവന്‍ അപൂര്‍ണ്ണതയും ക്രമക്കേടുകളുമാണുള്ളത്''-ലുക്രീഷ്യസ്,(ബി.സി-96-55?) റോമന്‍ കവി(On the Nature of the Universe )¯ Lucretius, On the Nature of the Universe
(b)''ദൈവത്തിന് എന്തും ചെയ്യാന്‍ കഴിയുമെങ്കില്‍ തനിക്ക് കൂടി പൊക്കാനാവാത്ത ഒരു പാറ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിക്കണം. അങ്ങനെ വന്നാല്‍ ദൈവത്തിന് സാധിക്കാനാവാത്ത ഒരു കാര്യമുണ്ടാവും-അതായത് പുള്ളിക്ക് ഒരു പാറ ഉയര്‍ത്താന്‍ കഴിയില്ല. അതിനാല്‍ ദൈവമില്ല''

(201) ''ഇരുണ്ടയുഗത്തിലെ ശാസനങ്ങള്‍ ഇരുട്ട് മുറിയിലെ ചിത്രങ്ങളെപ്പോലെയാണ്''-ജോസഫ് മക്കാബെ (Joseph McCabe, The Story of Religious Controversy, 1929)

(202) ''ദൈവം മരിച്ചുവെന്നത് സത്യമാണ്. പക്ഷെ പതിനായിരക്കണക്കിന് സാമൂഹികപ്രവര്‍ത്തകര്‍ ആ സ്ഥാനമേറ്റെടുത്തുകഴിഞ്ഞു.''-ജെ.ഡി. മക്കോഹി (J.D. McCoughey)

(203)''ദൈവം എക്കാലത്തും ദരിദ്രനോട് വളരെ കര്‍ക്കശമായാണ് പെരുമാറിയിട്ടുള്ളത്''-ജീന്‍ പോള്‍ മാരറ്റ് (Jean Paul Marat (1743 1793)

(204) ''മതത്താല്‍ വഞ്ചിക്കപ്പെടുകയെന്നത് മനുഷ്യന്റെ ഒരു ആവശ്യകതയാണ്''- മാര്‍ക്കസ് ടെറെന്റസ് വാരോ (Marcus Terentius Varro)

(205)''അതേസമയം ബൈബിളില്‍ പറയുന്ന പല കാര്യങ്ങളും ഇന്നും വളരെ പ്രസക്തമാണ്. ഉദാഹരണമായി വാഹനം പാര്‍ക്ക് ചെയ്യാന്‍ ഒരു സ്ഥലം കണ്ടെത്താനായി നോഹയ്ക്ക് 40 ദിവസം അലയേണ്ടി വന്നു!''- കര്‍ട്ടിസ് മക്‌ഡൊഗല്‍ (Curtis McDougall)

(206)''നവ ആശയങ്ങളെ സ്വീകരിക്കുന്ന കാര്യത്തില്‍ മനുഷ്യമനസ്സ് അപരിചിതമായ പ്രോട്ടീനുകളെ സ്വീകരിക്കുന്നതില്‍ ശരീരം കാട്ടുന്ന അതേ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. അത് അപ്പാടെ തള്ളപ്പെടുന്നു''-പി.ബി മെഡാവര്‍ (P.B. Medawar)

(207)''സ്വയംബോധമുള്ള ഒരു നരഭോജിയ്ക്ക് ഒപ്പം ഉറങ്ങുന്നതാണ് മദ്യപിച്ച ഒരു ക്രിസ്ത്യാനിക്കൊപ്പം ഉറങ്ങുന്നതിനേക്കാള്‍ നല്ലത്''- ഹെര്‍മന്‍ മെല്‍വില്‍ ( Herman Melville)
J.S Mill
(208)ജോണ്‍ സ്റ്റുവാര്‍ട്ട് മില്‍:
(a)''എല്ലാവരും അവരുടെ മതനിഷേധം പരസ്യമാക്കേണ്ട സമയം ആഗതമായെന്ന് ഞാന്‍ കരുതുന്നു''
(b) ''എന്തിനെങ്കിലും ഒരു പേര്‍ കൊടുത്തുകഴിഞ്ഞാല്‍ അതിന് സ്വതന്ത്രമായ ഒരു അസ്തിത്വം ആയിക്കഴിഞ്ഞുവെന്ന് കരുതാാനുള്ള ഒരു പ്രവണത ശക്തമായിത്തീരുന്നു. യഥാര്‍ത്ഥ്യത്തിന്റെ ലോകത്ത് ആ പേരിന് യാതൊരു സാധൂകരണവുമില്ലെങ്കിലും അത് നിലനില്‍ക്കാത്തതുകൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്ന് ജനം കരുതുകയില്ല. മറിച്ച് നിലനില്‍ക്കാനോ ഗ്രഹിക്കാനോ കഴിയാത്തവിധം ദുര്‍ഗ്രാഹ്യവും നിഗൂഡവുമാണെന്നതുമെന്ന് ഭാവനയില്‍ കാണാനായിരിക്കും അവന് താല്പര്യം.''

210)''നിരീശ്വരവാദം, അജ്ഞേയവാദം അല്ലെങ്കില്‍ ആ പേരിലുള്ള എല്ലാത്തരം അവിശ്വാസങ്ങളും ഏറ്റവും ശക്തമായി പ്രചരിപ്പിക്കുന്ന ഗ്രന്ഥം ബൈബിള്‍ പഴയനിയമാണ്''-എ എ മില്‍നെ ( A.A. Milne)

(209)''ക്രിസ്താനിയായി വീണ്ടും ജന്മമെടുത്തെന്നോ?!. ആദ്യതവണ തന്നെ ഞാനത് ശരിയായി ചെയ്തുകഴിഞ്ഞു. എന്നോട് പൊറുക്കുക''-ഡെനിസ് മില്ലര്‍ (Dennis Miller)

(211)''എനിക്ക് വിശ്വാസത്തോട് ബഹുമാനക്കുറവൊന്നുമില്ല. പക്ഷെ സംശയിക്കാന്‍ തുടങ്ങുമ്പോഴാണ് നാം ശരിക്കും പഠിച്ചുതുടങ്ങുന്നത്''-വില്‍സണ്
‍ മിസ്‌നര്‍ (Wilson Mizner)
(212)മൈക്കല്‍ എക്യൂന്‍ മൊണ്ടേഗു(Michel Eyquen Montaigne ):
(a) ''ശാസ്ത്രത്തില്‍ തെളിവുണ്ടെങ്കിലും സ്ഥിരതയില്ല, സൃഷ്ടിവാദത്തിലാകട്ടെ സ്ഥിരതയുണ്ട്, പക്ഷെ യാതൊരു തെളിവുമില്ല.''
(b)''ഇന്നലെകളില്‍ നമ്മുടെ വിശ്വാസത്തിന്റെ നെടുന്തൂണുകളായിരുന്നവയൊക്കെ ഇന്ന് നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.''
(c)''വിഡ്ഢിയായ മനുഷ്യാ, ഒരു പുഴുവിനെപ്പോലും ഉണ്ടാക്കാനാകാത്ത നീ ഡസന്‍ക്കണക്കിന് ദൈവങ്ങളെ പടച്ചിറിക്കുന്നു!''
(d)''അത്ഭുതങ്ങള്‍ ജനിക്കുന്നത് നമ്മുടെ അജ്ഞതയില്‍നിന്നാണ് മറിച്ച് പ്രകൃതിയില്‍ നിന്നല്ല''
(e)''ക്രിസ്തുവിന്റെ സാമ്ര്യാജ്യത്തിലൊഴുകിയ അത്ര രക്തം മറ്റൊരു രാജ്യത്തിലും ഉണ്ടായിട്ടില്ല.''
Rev. Donald Morgan
(212)റവ. ഡൊണാള്‍ഡ് മോര്‍ഗന്‍, നിരീശ്വരവാദിയായ മതപണ്ഡിതന്‍ (Rev. Donald Morgan, Atheist theologian)O
(a)''മതവിശ്വാസം ഒരു തകര്‍പ്പന്‍ സാധനമാണ്. അതുണ്ടെങ്കില്‍ ഏത്ര ചെറിയവനയാലും അതിസങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ അലട്ടുകയേ ഇല്ല''- റവ. ഡൊണാള്‍ഡ് മോര്‍ഗന്‍, നിരീശ്വരവാദിയായ മതപണ്ഡിതന്‍ (Rev. Donald Morgan, Atheist theologian)
(b)''ദൈവം സ്‌നേഹമാണെങ്കില്‍, അത് സര്‍വവ്യാപിയുമാണെങ്കില്‍ പിശാചിന് ഈ ലോകത്ത് ഇരിക്കാനിടമുണ്ടാകില്ല. ഇനി പിശാചുണ്ടെങ്കില്‍ ദൈവത്തിന് സ്‌നേഹിക്കാനോ സര്‍വവ്യാപിയാകാനോ സാധ്യമല്ല. എന്നിട്ടും സര്‍വവ്യാപിയും സ്‌നേഹമയനുമായ ദൈവവും പിശാചും ഒരേ സമയം നിലനില്‍ക്കുന്നുവെന്ന് മതം പ്രചരിപ്പിക്കുന്നു. ഇവിടെ കാര്യമായ ചില പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്താന്‍ ഷെര്‍ലക് ഹോംസിനെ കൊണ്ടുവരേണ്ട കാര്യമൊന്നുമില്ല''
(c)''ബൈബിള്‍ പറയുന്നത് സത്യമാണെങ്കില്‍ ദൈവം നുണയനും കാര്യശേഷിയില്ലാത്തവനുമാണ്. ഇനി ദൈവം സത്യസന്ധനാണെങ്കില്‍ ബൈബിളില്‍ മുഴുവന്‍ തെറ്റുകളും നുണകളുമാണ്''
(d)''ബൈബിളിന്റെ സൂഷ്മവായനയാണ് നിരീശ്വരവാദത്തിലേക്കുള്ള ഏറ്റവും സുനിശ്ചിതമായ പാത''
(e)''നിങ്ങളെക്കാള്‍ ഒരു ദൈവത്തില്‍ കുറച്ച് വിശ്വസിക്കുന്നവനാണ് നിരീശ്വരവാദി''
(f)''ദൈവം ശക്തനായ ഒരാളായാണ് നിലനിന്നിരുന്നതെങ്കില്‍ അനുയായികള്‍ പള്ളിയിലേക്ക് സംഭാവനയായി നല്‍കുന്ന കനത്ത തുകകള്‍ അദ്ദേഹത്തിന് ആവശ്യമായി വരികയില്ലായിരുന്നു''-റവ.ഡൊണാള്‍ഡ് മോര്‍ഗന്‍
(g)''മതവിശ്വാസം എത്രമാത്രം ദൃഡമാണോ അത്രമാത്രം അസംബന്ധമായിരിക്കും''-
(h)''മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുന്ന ഏതൊരു പ്രാര്‍ത്ഥനയുടേയും സഞ്ചിതപ്രവാഭം താഴെപ്പറയും പ്രകാരമായിരിക്കും: (3 x 2) 6) / ((6+1) 7) ''
John Morley
(213)ജോണ്‍ മോര്‍ലി (John Morley):
(a)''ഒരു രോഗം ബാധിച്ചാല്‍ എല്ലാ മതവും മരിക്കും. 'തിരിച്ചറിവ്' എന്നാണാ രോഗത്തിന്റെ പേര്''
(b)''സൂര്യന്‍ ആരാധിക്കപ്പെടുന്നിടത്ത് താപനിയമങ്ങള്‍ പരിശോധിക്കുന്നത് കുറ്റകരമായി തീരുന്നു''

(214) ''ഞാനെന്റെ സഹജീവിയെ വീഴ്ത്തപ്പെട്ട മാലാഖയായിട്ടല്ല മറിച്ച് ഉയര്‍ത്തെഴുന്നേറ്റ വാനരനായാണ് കാണുന്നത്.''-ഡെസ്മണ്ട് മോറിസ് (Desmond Morris, in The Naked Ape)

(215)''മദ്യശാലയിലേക്ക് പോയാല്‍ അവര്‍ നിങ്ങളുടെ ആരോഗ്യം തകര്‍ക്കും. പള്ളിയില്‍ ചെന്നാല്‍ അത്തരം പ്രശ്‌നമില്ല;അവര്‍ക്കാകെ വേണ്ടത് നിങ്ങളുടെ പണം മാത്രമാണ്''-മോറിസെ (Morrisey)
(216)ജോഹാന്‍ മോസ്റ്റ് (Johann Most):
(a)''സ്വയം പ്രസിദ്ധീകരിച്ചുവെന്ന് പറയുന്ന പുസ്തകങ്ങളിലും ലേഖനങ്ങളിലും ശാസനങ്ങളിലും പ്രത്യക്ഷപ്പെടുന്ന ദൈവം ഏത് രീതിയില്‍ നോക്കിയാലും ഒരു പമ്പരവിഡ്ഢിയാണ്. വകതിരിവുള്ള ഒരു മനുഷ്യന്‍ കേട്ടിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യവും പുള്ളിക്ക് പറയാനില്ല.''- ജോഗാന്‍ മോസ്റ്റ് (Johann Most (c. 1890), Popular anarchist speaker
(b)''മനുഷ്യന്റെ തലച്ചോറിലേക്ക് ആസൂത്രിതമായി കുത്തിവെക്കപ്പെട്ട മാനസിരോഗങ്ങളില്‍ വെച്ചേറ്റവും വെറുക്കപ്പെട്ട വൈറസ് മതവിശ്വാസമാണ്്''-(The God Pestilence,)

(217)''ഇക്കാലത്ത് ആര്‍ക്കും അവിശ്വാസിയായിരിക്കാനാവില്ല. ഈ ലോകത്ത് ഇനി അവിശ്വസിക്കാനായി ക്രിസ്തുമതപ്രചാരകര്‍ ഒന്നുംതന്നെ ബാക്കിവെച്ചിട്ടില്ല''- എച്ച് എച്ച് മണ്‍റോ(സഖി) (Saki, H.H. Munro (1870 1916), Scottish author

(218)''ക്രിസ്തുവെന്ന ഒരു മനുഷ്യന്‍ ജീവിച്ചിരുന്നതായി ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല. ചരിത്രപരമായോ ജൈവപരമായോ അത്തരമൊരു വ്യക്തി ഒരിക്കലും ഉണ്ടായിട്ടില്ല. ബൈബിള്‍ ചരിത്രപിന്‍ബലമില്ലാത്ത ഒരു കെട്ടുകഥയാണ്. കെട്ടുകഥകള്‍ ബിസിനിസ്സിന് നല്ലതാണ്''-ജോണ്‍ മുറെ (Jon Murray, President of American Atheists, as quoted in Life Magazine, Dec. 1994 Jesus issue)
(219)''ഫാസിസം മതപരമായ ഒരാശയമാണ്''-ബെനിറ്റോ മുസ്സോളിനി (Benito Mussolini, in Fascism, Institutions And Doctrines)
Raoul Newton
(220) റാവുള്‍ ന്യൂട്ടണ്‍ (Raoul Newton):
(a) ''ഇന്നാരും സംസാരശേഷിയുള്ള സര്‍പ്പത്തെ കാണുന്നില്ല.ഒരുപക്ഷെ കാണാനുള്ള ആത്മീയവിശുദ്ധി ആര്‍ക്കും ഉണ്ടായിരിക്കില്ല''
(b)''മഹാപ്രളയം സംഭവിച്ചുവെങ്കില്‍ അതിന്റെ കൂറ്റന്‍ ജൈവഅവശിഷ്ടങ്ങള്‍ എവിടെ പോയി? ആ ശവങ്ങളൊക്കെ എവിടെ?''
(c)''മനുഷ്യന്‍ തെറ്റുചെയ്യുമ്പോള്‍ നാമതിനെ പിശാചെന്നു വിളിക്കുന്നു. ദൈവം തെറ്റുചെയ്യുമ്പോള്‍ പ്രകൃതിയെന്നും'' When we make mistakes they call it evil. When God makes mistakes they call it Nature! þ Jack Nicholson, in The Witches of Eastwick
(221)നീഷെ-3
(a)''ഒരു പുരോഹിതന്റെ തോന്നലുകളൊക്കെ എപ്പോഴും തെറ്റായിരിക്കും. സത്യം കണ്ടെത്താന്‍ ഈ മാനദണ്ഡം ഉപയോഗിക്കുന്നതാണ്''(The Anti Christ)
(b)''ആരാണ് എന്നെക്കാള്‍ ദൈവരഹിതനായിട്ടുള്ളത് ? അവന്റെ വാക്കുകളില്‍ ഞാന്‍ ആനന്ദം കണ്ടെത്തെട്ടെ''-നീഷെ
(c)''യേശു വളരെ ചെറുപ്പത്തിലേ മരിച്ചു. അദ്ദേഹം എന്റെ പ്രായം വരെ ജീവിച്ചിരുന്നുവെങ്കില്‍ സ്വന്തം സിദ്ധാന്തങ്ങള്‍ അദ്ദേഹം നിരാകരിക്കുമായിരുന്നു'' (Thus Spake Zarathustra)
(d)''ശുദ്ധവായു ശ്വസിക്കണമെന്നുള്ളവന്‍ പള്ളിയില്‍ പോകരുത്
(e)''അവസാനത്തെ ക്രിസ്ത്യാനി കുരിശില്‍ കിടന്ന് മരിച്ചു''
(f)''എപ്പോഴും പ്രീണനം കൊതിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കാന്‍ എനിക്കാവില്ല''
''സത്യം പറയാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് തിരിച്ചറിയാനുള്ള ബൗദ്ധികപക്വത മനുഷ്യരാശിക്കില്ലാതിരുന്ന ഘട്ടത്തില്‍ രൂപംകൊണ്ടതാണ് സര്‍വ മതങ്ങളും. അതിന്റെ തെളിവ് അതാത് മതങ്ങളില്‍ തന്നെയുണ്ട്. സത്യം പറയാനും മനസ്സിലാകുന്ന ഭാഷയില്‍ ആശയവിനിമയം നടത്താനുമുള്ള കടമ ദൈവത്തിനുണ്ടെന്ന് ഒരു മതവും നിഷ്‌ക്കര്‍ഷിക്കുന്നില്ല''
(b)''ഞാന്‍ കേട്ടിട്ടുള്ളതില്‍ വെച്ചേറ്റവും ഗൗരവപൂര്‍ണ്ണമായ പാരഡി ഇതായിരുന്നു: ആദിയില്‍ വിഡ്ഢിത്തമുണ്ടായിരുന്നു; ആ വിഡ്ഢിത്തം ദൈവത്തോടൊപ്പമായിരുന്നു; ആ വിഡ്ഢിത്തം ദൈവമായിരുന്നു!''
Madelyn Murray O' Hair
(222)മെഡ്‌ലെയിന്‍ മുറെ:
(a)''ഒരിക്കലും ഒരു ദൈവവും മനുഷ്യന് ഒന്നും നല്‍കിയിട്ടില്ല, ഒരു പ്രാര്‍ത്ഥനയും ഒരുകാലത്തും സഫലമാക്കികൊടുത്തിട്ടില്ല, ഒരിക്കലും അങ്ങനെ സംഭവിക്കാനും പോകുന്നില്ല.''-മെഡ്‌ലെയിന്‍ മുറെ (Madelyn Murray O’Hair, in An Atheist Epic)
(b)''നിരീശ്വരവാദികള്‍ ഇനിയിവിടെ നിലയുറപ്പിക്കാന്‍ പോവുകയാണ്. മാനവിക സംസ്‌ക്കാരത്തെ അടുത്തഘട്ടത്തിലേക്ക് നയിക്കാനും എല്ലാവര്‍ക്കും പ്രയോജനകരമാക്കി തീര്‍ക്കത്തക്ക തരത്തില്‍ അതിനെ പുനര്‍നിര്‍മ്മിക്കാനും ഞങ്ങള്‍ തയ്യാറായി കഴിഞ്ഞു. മതം എന്നും മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായിരുന്നു. അത് സത്യവിരുദ്ധവും ശാസ്ത്രവിരുദ്ധവും മാത്രമല്ല യുക്തിരഹിതവും അശാന്തി വിതയ്ക്കുന്നതുമായിരുന്നു. ദൈവമെന്ന ആശയം മനുഷ്യരാശി മാത്രമല്ല ഭൂമിക്ക് തന്നെ ഹാനികരമാണ്. യുക്തിബോധവും വിദ്യാഭ്യാസവും ശാസ്ത്രവും കാര്യങ്ങള്‍ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'' (in Atheists: The Last Minority)
(c)''മതം സ്ത്രീകളെ എങ്ങനെയെല്ലാമാണ് അടിമയായിരിക്കുന്നത്. അവര്‍ക്ക് കണ്ണുതുറന്ന് ലോകത്തെ ദര്‍ശിക്കാന്‍പോലും കഴിയില്ലല്ലോ. ഇസ്‌ളാം ലോകത്തെ ഏറ്റവും പ്രാകൃതമായ മതമാണ്. സ്തീയെ പര്‍ദ്ദയ്ക്കുള്ളിലാക്കിയ മുഹമ്മദിനോട് മനുഷ്യരാശിക്ക് ഒരിക്കലും പൊറുക്കാനാവില്ല''-മാഡലിന്‍ മുറെ ഓ ഹെയര്‍

(223) ''പല തെമ്മാടികളേയും വാര്‍ദ്ധക്യം മര്യാദരാമന്‍മാരാക്കുന്നു. എന്നാലതിന്റെ ക്രെഡിറ്റ് മതം അടിച്ചെടുക്കുകയും ചെയ്യുന്നു''- ഓസ്റ്റിന്‍ ഒ മാലൈ (Austin O’Malley)

224)''പണംകൊണ്ട് ചെയ്യേണ്ടത് എന്തൊക്കെയെന്ന് ദൈവം ഉദ്ദേശിക്കുന്നതറിയണമെങ്കില്‍ അവന്‍ സമ്പത്ത് വാരിക്കോരി നല്‍കിയവരെ കണ്ടുപഠിക്കുക''-ഡൊറോത്തി പാര്‍ക്കര്‍ (Dorothy Parker)

(226)''ഈ സിദ്ധാന്തം മാത്രമാണ് ഈ പ്രശ്‌നത്തിന്റെ ഒരേയൊരു പോംവഴി എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ രണ്ടു കാര്യങ്ങള്‍ സ്പഷ്ടമാകുന്നു: ഒന്ന് നിങ്ങള്‍ ആ സിദ്ധാന്തം കാര്യമായി മനസ്സിലാക്കിയിട്ടില്ല. രണ്ട് പരിഹരിക്കാനുദ്ദേശിക്കുന്ന പ്രശ്‌നവും നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.''-കാള്‍ റെയ്മണ്ട് പോപ്പര്‍ (Karl Reimund Popper)

(227)''മണിയടി സുവിശേഷ മതങ്ങളുടെയെല്ലാം പൊതുചിഹ്നമാണ്. മനുഷ്യരുടെ സമാധാനത്തില്‍ നടത്തുന്ന അര്‍ത്ഥശൂന്യമായ ഇടെപെടലാണതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്''- എസ്രാ പൗണ്ട് (Ezra Pound)
(228)''ദൈവം ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷെ ഇല്ലാതിരിക്കുന്നതാണ് പുള്ളിയുടെ യശസ്സിന് നല്ലത്''-ജൂള്‍സ് റെനാഡ് (Jules Renard)
Bertrand Russell
(228)ബര്‍ട്രനാന്‍ഡ് റസ്സല്‍-2
(a)''സഭകള്‍ വഴി ശക്തിപ്രാപിച്ച ക്രിസ്തുമതം , തികച്ചും മന:പൂര്‍വ്വമെന്ന് പറയട്ടെ, ഈ ലോകത്തെ എല്ലാവിധ ധാര്‍മ്മികപുരോഗതിയുടേയും ഏറ്റവും വലിയ ശത്രുവാണ്''-
(b)''മതമെന്നത് ബാല്യത്തിലേ നമ്മുടെ തലച്ചോറിലേക്ക് കടന്നുവരുന്ന ഒന്നാണ്. ശാസ്ത്രവബോധവും യുക്തിബോധവും നേടിയെടുക്കുന്നതോടെ മതവിശ്വാസം അപ്രത്യക്ഷമായിത്തീരും''
(c)''ബുദ്ധിശക്തിയെ പുകഴ്ത്തുന്ന ഒരു വരിപോലും സുവിശേഷങ്ങളില്ല''
(d)''ഈയ്യിടെയായി ഞാന്‍ മതങ്ങളോട് പഴയതുപോലെ എതിര്‍പ്പ് കാണിക്കുന്നില്ലെന്ന് ഒരഭ്യൂഹമുണ്ട്. അതില്‍ യാതൊരു വാസ്തവവുമില്ല. ലോകത്തെ എല്ലാ മഹത്തായ മതസംഹിതകളും, അത് ഇസ്‌ളാമാകട്ടെ ക്രിസ്തുമതമാകട്ടെ, ഹിന്ദുമതമോ ബുദ്ധമതമോ കമ്മ്യൂണിസമോ ആകട്ടെ..എല്ലാം തീര്‍ത്തും അസത്യവും വിനാശകരവുമാകുന്നു''
(e)''ഭയത്തെ കീഴടക്കുമ്പോഴാണ് വിവേകം ഉദിക്കുന്നത്''
(f)''ദൈവമില്ലെന്ന് തെളിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ ഭാവിക്കുന്നില്ല. സാത്താന്‍ വെറും കെട്ടുകഥയാണെന്ന് തീര്‍പ്പ് കല്‍പ്പിക്കാനും എനിക്കാവില്ല. ഒരുപക്ഷെ ക്രിസ്ത്യന്‍ ദൈവം സത്യമായിരിക്കാം. ഒളിമ്പസ് ദൈവങ്ങളും ഈജിപ്റ്റ്‌യ്-ബാബിലോണിയന്‍ ദൈവങ്ങളും സത്യമായിരിക്കാം. പക്ഷെ അതൊക്കെ മനുഷ്യന് അറിയാന്‍ കഴിയുന്ന മേഖലയ്ക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ അതൊന്നും പരിഗണനാര്‍ഹമല്ല. പരക്കെ അംഗീകാരമുണ്ടെന്നതുകൊണ്ടുമാത്രം ഒരു വാദം പരിഹാസ്യമാകാതിരിക്കുന്നില്ല.''
(g)''യാഥാര്‍ത്ഥത്തില്‍ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ തന്റെ അസ്തിത്വത്തെ സംശയിക്കുന്നവരോട്് നീരസം തോന്നത്തക്ക തരത്തില്‍ ദുരഭിമാനവും സങ്കുചിതത്വവുള്ള ഒരു മനസ്സിന് ഉടമായിയിരിക്കില്ല അദ്ദേഹം''-
(h) ''ഒരു സമ്പൂര്‍ണ്ണ നീരീശ്വരവാദി ഒരു ക്രിസ്ത്യാനിയെപ്പോലെതന്നെ ദൈവമുണ്ടോ ഇല്ലയോ എന്ന് നമുക്കറിയാന്‍ കഴിയുമെന്ന് അഭിപ്രായപ്പെടുന്നു. ദൈവമുണ്ടെന്ന് അറിയാന്‍ കഴിയുമെന്ന് ക്രിസ്ത്യാനി തറപ്പിച്ച് പറയുമ്പോള്‍ ദൈവമില്ലെന്ന് അറിയാനാവുമെന്ന്് നിരീശ്വരവാദി വാദിക്കുന്നു. അജ്ഞേയവാദിയാകട്ടെ, സ്ഥിരീകരണത്തിനോ നിരാസത്തിനോ വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വിധി പ്രസ്താവിക്കുന്നത് മാറ്റിവെക്കുന്നു. അതേസമയം, ദൈവാസ്തിത്വം പൂര്‍ണ്ണമായും അസംഭവ്യമല്ലെങ്കിലും അതിനുള്ള സാധ്യത വളരെ വളരെ കുറവാണെന്നാണ് അജ്ഞേയവാദി കരുതുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അതിന്റെ യാതൊരാവശ്യവുമില്ല. ആ നിലയ്ക്ക് അയാള്‍ സമ്പൂര്‍ണ്ണ നിരീശ്വരവാദിയില്‍ നിന്ന് ഏറെ വ്യത്യസ്തനല്ല''- ബര്‍ട്രാന്‍ഡ് റസ്സല്‍ (Bertrand Russell / 1872-1970)

(231)''മനുഷ്യന്‍ ആരോഗ്യകരമായ പ്രകൃതം ആഗ്രഹിക്കുന്നവെങ്കില്‍ ദൈവവും അനശ്വരതയും ഉണ്ടായിരിക്കരുത്''-ജോഹാന്‍ ഷില്ലര്‍ (Johann Schiller)
Bernard Shaw
(232)ബര്‍നാഡ് ഷോ-2 :
(a)''ലൈംഗികകാര്യങ്ങളെ സംബന്ധിച്ച് നാം പോപ്പിന്റെ അഭിപ്രായം തേടുന്നതെന്തിന്?! അതിനെക്കുറിച്ച് കാര്യവിവരമുണ്ടായിരുന്നെങ്കില്‍ അയാള്‍ പോപ്പാകാന്‍ ശ്രമിക്കില്ലായിരുന്നു''
(b)''ബൈബിളില്‍ പറഞ്ഞിരിക്കുന്നതു പോലെയാണ് കാര്യങ്ങളെന്ന് ഒരാളും വിശ്വസിക്കുന്നില്ല. മറിച്ച് താന്‍ ഉദ്ദേശിക്കുന്നതാണ് ബൈബിള്‍വചനങ്ങളുടെ അര്‍ത്ഥമെന്ന് അവനുറപ്പുണ്ട്''
(c)(234)അവിശ്വാസമല്ല വിശ്വാസമാണ് സമൂഹത്തിന് അപകടകരമായിട്ടുള്ളത്''
(d)'തന്റെ ദൈവം ആകാശത്താണെന്ന് പറഞ്ഞുനടക്കുന്നവനെ കരുതിയിരിക്കുക''
(e)''ദൈവം കൂട്ടിയോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താന്‍ പാടില്ല. ആ പണി ദൈവം തന്നെ ചെയ്തുകൊള്ളും''
(f)''യാതൊരു ഗുണവുമില്ലാത്ത ഒരുവന് മഹാനാകണമെങ്കില്‍ രക്തസാക്ഷിയാകുകയേ തരമുള്ളു''
(g)''സത്യത്തില്‍ ഒരു മതമേയുള്ളു, ഒക്കെ അതിന്റെ ഭിന്നരൂപങ്ങള്‍ മാത്രമാകുന്നു''

(234)''ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം പ്രശ്‌നമിതാണ്: മിശിഹാ വന്നെങ്കില്‍ എന്തുകൊണ്ടിപ്പോഴും ലോകത്ത് ഇത്രയധികം തിന്മ ബാക്കി നില്‍ക്കുന്നു?! ജൂതരുടെ സന്ദേഹം മറ്റൊന്നാണ്: ലോകം ഇത്രയും തിന്മ നിറഞ്ഞതാണെങ്കില്‍ എന്തുകൊണ്ട് മിശിഹാ ഇനിയും വരുന്നില്ല?!''- സെയ്‌മോര്‍ സീഗല്‍ (Seymour Siegel )

(235)''സത്യത്തില്‍ നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് തെറ്റായ ദൈവത്തെ ആണെന്നിരിക്കട്ടെ. ഓരോ തവണ ആരാധനാലയത്തില്‍ പോകുമ്പോഴും നിങ്ങളവനെ കോപം കൊണ്ട് ഭ്രാന്ത് പിടിപ്പിക്കുകയാണ്''-ഹോമര്‍ സിംപ്‌സണ്‍(Homer Simpson’s version of Pascal’s Wager)

(236)''ഞാനായിരുന്നു മറിയത്തിന്റെ സ്ഥാനത്തെങ്കില്‍ 'വേണ്ട' എന്ന് പറഞ്ഞേനെ''-മാര്‍ഗരറ്റ് സ്റ്റീവി സ്മിത്ത് (Margaret Stevie Smith)

(238)''ഒരുപാട് പേരുടെ ഭയത്താലും കുറച്ച് പേരുടെ ബുദ്ധിയിലുമാണ് മതങ്ങളെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്''- സ്റ്റെന്‍ഥാള്‍ (Stendhal)

(239)''നിങ്ങള്‍ ദൈവത്തോട് സംസാരിക്കുമ്പോള്‍ അതിനെ പ്രാര്‍ത്ഥിക്കുകയാണ്. ദൈവം നിങ്ങളോട് സംസാരിക്കുമ്പോള്‍ അത് സ്‌കിസോഫ്രെണിയ എന്ന പേരില്‍ അറിയപ്പെടും!''- തോമസ് സാസ്

(240)''നമ്മെ പര്‌സപരം വെറുപ്പിക്കാനായി നമുക്ക് അസംഖ്യം ദൈവങ്ങളുണ്ട്. പക്ഷെ പരസ്പരസ്‌നേഹം വളര്‍ത്താനായി ഒന്നുമില്ല''- ജോനാഥന്‍ സ്വിഫ്റ്റ് (Jonathan Swift)

(241)''പുരോഹിതനെ സഹായിക്കാനായി അദ്ധ്യാപകന് നികുതി ചുമത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. നേരെ തിരിച്ചല്ലേ വേണ്ടത്?''-ഹെന്റി ഡേവിഡ് തോറോ (Henry David Thoreau, in On the Duty of Civil Disobedience)

(243)''യേശു നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ ഒരു ദൈവമായി ചിത്രീകരിക്കുന്നത് എന്റെ അഭിപ്രായത്തില്‍ ഒരു അധമപ്രവൃത്തിയാണ്''-ലിയോ ടോള്‍സ്റ്റോയി (Leo Tolstoy)
(244)''ദൈവം നമ്മുടെ പിതാവാണെങ്കില്‍ സാത്താന്‍ നമ്മുടെ കസിനാണ്. ഈ സുപ്രധാന കാര്യം ആരും മനസ്സിലാക്കാത്തതെന്താണ്?''- ടൂള്‍ (Tool)

(245)''ദൈവങ്ങളെക്കുറിച്ചോ ആത്മാക്കളെക്കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല. നന്മയിലോ തിന്മയിലോ ഞാന്‍ വിശ്വസിക്കുന്നില്ല, ഒന്നിനേയും ആരാധിക്കുന്നില്ല''-ലാവോസെ (Lao Tse)

(246)''പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ അത്ഭുതങ്ങള്‍ ഉണ്ടാകണമേ എന്നാണ് മനുഷ്യന്റെ പ്രധാന ആവശ്യം. സംഗതി ഇത്തരത്തില്‍ ചുരുക്കാം:ദൈവമേ രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാകരുതേ''-ടര്‍ഗനീവ്, റഷ്യന്‍ നോവലിസ്റ്റ് (Ivan Turgenev (1818 1883) Russian novelist, writer)
Mark Twain
(247)മാര്‍ക്ക് ട്വയിന്‍-2:
(a)''ദൈവത്തിന്റെ ഭാഗ്യത്തിന് നമുക്ക് ഈ രാജ്യത്ത് മൂന്ന് പ്രാധാന അവകാശങ്ങളുണ്ട്. ഒന്ന് സംസാരസ്വാതന്ത്ര്യം, രണ്ട് ചിന്താസ്വന്തന്ത്ര്യം. മൂന്നാമത്തെതാകട്ടെ ആദ്യത്തെ രണ്ടെണ്ണം ഉപയോഗിക്കാതിരിക്കാനുള്ള സ്വതന്ത്ര്യം''
(b)''മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നതിന് മുമ്പ് കാലാവസ്ഥ പ്രവചനറിപ്പോര്‍ട്ട് വായിച്ച് നോക്കുന്നത് പ്രയോജനകരമായിരിക്കും''
(c)''മനുഷ്യന്‍ ഒരു മതമൃഗമാണ്. മനുഷ്യന്‍ മാത്രമാണ് മതമൃഗമായിട്ടുള്ളത്. എണ്ണം പലതുണ്ടെങ്കിലും ശരിക്കും ഒരു മതമുള്ളത് അവന് മാത്രം. സ്വന്തം അയല്‍ക്കാരനെ സ്‌നേഹിക്കുകയും വിശ്വാസസംഹിത വ്യത്യസ്തമായാല്‍ അവന്റെ കഴുത്തറക്കുകയും ചെയ്യുന്ന ഒരേയൊരു മൃഗമാണ് മനുഷ്യന്‍'' (Letters from the Earth)
(d)''നമ്മുടെ ബൈബിള്‍ ദൈവത്തിന്റെ വിശദാംശങ്ങള്‍ അങ്ങേയറ്റം സൂഷ്മതയോടെയും ദയാശൂന്യമായും വെളിപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും നശിച്ച ജീവചിരിത്രമാണത്. ബൈബിള്‍ദൈവവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രൂരനായ നീറോ ചക്രവര്‍ത്തിപ്പോലും മാലാഖയായിത്തീരുന്നു'' (in Reflections on Religion)
(e)'' ഇതല്ലാതെ മറ്റൊരു ജീവിതമില്ല. ജീവിതം പോലും സത്യത്തില്‍ ഒരു ദര്‍ശനമോ സ്വപ്നമോ ആകുന്നു. ബാക്കി നാമും സ്‌പേസുമല്ലാതെ മറ്റൊന്നുമില്ല. സര്‍വശക്തനായ ഒരു ദൈവമുണ്ടായിരുന്നുവെങ്കില്‍ എല്ലാം നന്മ നിറഞ്ഞതാകുമായിരുന്നു; പ്രപഞ്ചത്തിലെങ്ങും തിന്മ ഉണ്ടാകുമായിരുന്നില്ല''-(in Europe and Elsewhere)
(f)''മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ ജനത്തിന്റെ വിശ്വാസവും അഭിപ്രായവവും മറ്റുള്ളവരുടേത് വിലയ്ക്ക് വാങ്ങിയവയാണ്. അവിടെ യാതൊരു പരിശോധനയും പതിവില്ല''
(g)'എന്ത് വിശ്വസിക്കുന്നുവെന്നതിനെ ആധാരമാക്കിയാണ് ഒരുവനെ പള്ളിയിലെടുക്കുന്നത്; എന്നാല്‍ എന്തറിയുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് അവനെ പള്ളിയില്‍ നിന്നും പുറന്തള്ളുന്നത്''-
(528)''ജീവിതം ഒരത്ഭുതമായി കാണേണ്ടതില്ല. ഭൂമിയുടേതിന് സമാനമായ സാഹചര്യങ്ങളുള്ള ഏതൊരു ഗ്രഹത്തിലും അവശ്യം സംഭവിക്കാനിടയുള്ള ഒരു സാധ്യതയാണത്. ''-ഹാരോള്‍ഡ് ഊറി (Harold Urey)

(248)''കുരിശ് ചുമക്കുന്നവന്‍ മാത്രമേ അതിന്റെ ഇരയായിത്തീരാവൂ എന്നാശിച്ചുപോകുന്നുന്നു''- യൂജിന്‍ വിന്‍ട്രാസ് (Eugene Vintras)
Woody Allen
(105)വുഡി അലന്‍:
(a).''നിങ്ങളെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരു നിരീശ്വരവാദിയാണ്. ദൈവത്തിനാകട്ടെ ഞാന്‍ സ്ഥിരതയുള്ള ഒരു എതിരാളിയും''
(b)''ഒരു ദൈവമുണ്ടെന്ന് തെളിഞ്ഞാല്‍ അത് തിന്മയായിരിക്കുമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. സ്വന്തം കഴിവിനനുസരിച്ച് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാത്ത ഒന്നാണത് എന്നുമാത്രമായിരിക്കും നമുക്ക് അതിനെക്കുറിച്ച് പറയാവുന്ന ഏറ്റവും മോശമായ കാര്യം ''
(c)''ദൈവം സുവ്യക്തമായ എന്തെങ്കിലും തെളിവ് നല്‍കിയാല്‍ വിശ്വസിക്കാം: സ്വിസ്ബാങ്കില്‍ എന്റെ പേരില്‍ ഒരു ഭീമന്‍ അക്കൗണ്ട് തുറക്കുന്നതുപോലെ എന്തെങ്കിലും!''
(d) ''ദൈവം മരിച്ചുവെന്ന് മാത്രമല്ല ആഴ്ചയവസാനങ്ങളില്‍ പുള്ളി ഒരു പ്‌ളമ്പറെ തേടി നടക്കുകയുമാണ്''-
(e) ''ദൈവത്തിന് മാത്രമേ മരം നിര്‍മ്മിക്കാനാവൂ എന്ന കവിവാക്യം എത്ര ശരിയാണ്. കാരണം അതിന് മേല്‍ തൊലി പിടിപ്പിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തുക അത്ര എളുപ്പമല്ലല്ലോ''
(250)''പിശാചില്ലെന്ന കാര്യം നിങ്ങള്‍ക്കറിയില്ലേ. ദൈവം മദ്യപിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്'' -ടോം വെയ്റ്റ്‌സ്
Lemuel K Washburn
(251)ലെമുല്‍ കെ വാഷ്‌ബേണ്‍(Lemuel K. Washburn): (From 'Is The Bible Worth Reading And Other Essays')
(a) ''നിര്‍ലോഭമായി സ്ഥിരം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ഒരിക്കലും ലാഭവിഹിതം കൊടുക്കാതിരിക്കുകയും ചെയ്യുന്ന ബാങ്കാണ് മതം''
(b)''പ്രാര്‍ത്ഥന ജലരഹിതമായ കിണറ്റില്‍ വെച്ചിരിക്കുന്ന പമ്പ് പോലെയാണ് വലിയ ശബ്ദവും ബഹളവും അതുണ്ടാക്കിയെന്നിരിക്കും. പക്ഷെ ഒരിക്കലും ജലം ലഭിക്കില്ല''
(c)''ദൈവത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നവരെല്ലാം സ്വാശ്രയം ഏറ്റവും കുറവുള്ളവരായിരിക്കും''
(d)''വിലക്കപ്പെട്ട കനി ഭക്ഷിച്ചതല്ല യഥാര്‍ത്ഥ പാപം. അത്തരമൊരു വൃക്ഷം അവിടെകൊണ്ട് നട്ടതാണ്''
(e)''തങ്ങള്‍ കുരിശും പേറി നടക്കുകയാണെന്ന് ഉച്ചത്തില്‍ വീമ്പിളക്കുന്നവരിലാരേയും മനുഷ്യന്‍ സഹായത്തിനായി വിളിച്ച് കേഴുമ്പോള്‍ കാണാനുണ്ടാവില്ല''
(f)''ദൈവത്തിന് ഒരു ഡസന്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഭേദം മനുഷ്യനായി ഒരു വീട് വെച്ചുകൊടുക്കുന്നതാണ്''
(g)''ഭീരുക്കള്‍ ധീരന്‍മാരെ പറഞ്ഞുവിടുന്ന സ്ഥലമാണ് നരകം''
(h)''ദൈവം എന്നൊരൊറ്റ വാക്കില്‍ സ്വന്തം അജ്ഞത ഒളിക്കുന്നവനാണ് പുരോഹിതന്‍''
(i)''നമുക്ക് ദൈവത്തില്‍ വിശ്വസിക്കാമായിരുന്നു. മുടന്തന്റെ വഴിയുടെ നീളം കുറച്ചിരുന്നെങ്കില്‍, അന്ധന് വഴികാട്ടിയിരുന്നുവെങ്കില്‍, പട്ടിണിക്കാരന്റെ പശിയകറ്റിയിരുന്നുവെങ്കില്‍''
(j)''സ്വര്‍ഗ്ഗത്ത് ചെന്ന് ഒരു മാലാഖയായി തീരാന്‍ കൊതിക്കുന്ന മനുഷ്യന് യാതൊരു ധിറുതിയുമില്ലെന്നതാണ് വിചിത്രം''
(k)''മുട്ടുകുത്തി ശീലിച്ചവന്‍ കാലുകളുടെ യഥാര്‍ത്ഥ ഉപയോഗം തീരെ മനസ്സിലാക്കിയിട്ടില്ല''
(l)''മതവിശ്വാസം മുന്‍വാതിലിലൂടെ കടന്നുവരുമ്പോള്‍ സാമാന്യബുദ്ധി പിന്‍വാതിലിലൂടെ ഓടിയൊളിക്കുന്നു''
(m)''ദൈവത്തിന്റെ പേരില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന പള്ളികളൊക്കെ അവന്റെ ശവക്കല്ലറകളാകുന്ന കാലം വിരൂരത്തല്ല''
(n)''വിശുദ്ധപുസ്തകങ്ങളല്ല മറിച്ച് സത്യം പറയുന്ന പുസ്തകങ്ങളാണ് നമുക്ക് വേണ്ടത്. പരിശുദ്ധമായ രചനകളേക്കാള്‍ സാമാന്യബുദ്ധിക്ക് നിരക്കുന്നവയാണ് നമുക്കക്കാവശ്യം''
(o)''ആദ്യത്തെ ആറുദിവസവും നാം ദൈവത്തെ ആരാധിക്കുന്നില്ലെങ്കില്‍ ഏഴാം ദിവസത്തിന് എന്താണിത്ര പ്രത്യേകത?''
(p)''ദൈവത്തിന്് എന്തും സാധിക്കുമെന്നാണ് മതപ്രചരണം. പക്ഷെ ഇന്നും തണുത്തവെള്ളത്തില്‍ ഒരു കോഴിമുട്ട പുഴുങ്ങിയെടുക്കാന്‍ ദൈവത്തിന് സാധിക്കുന്നില്ല''

(255)''മതമൗലികവാദികളുള്‍പ്പെട്ട ഒരു ചെറിയ ന്യൂനപക്ഷം ഒഴികെ മറ്റെല്ലാവരും ഇന്ന് പരിണാമസിദ്ധാന്തം അംഗീകരിക്കുന്നു. മൗലികവാദികളുടെ കാര്യത്തിലാകട്ടെ അവരുടെ യുക്തിബോധമല്ല മറിച്ച് മതതത്ത്വങ്ങളോടുള്ള അന്ധമായ വിധേയത്വമാണ് എതിര്‍പ്പിന് പ്രേരകമായിത്തീരുന്നത്''-ജയിംസ് വാട്ട്‌സണ്‍(ഡി.എന്‍.എ യുടെ ആകൃതി കണ്ടുപിടിച്ച വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞന്‍) (James Watson)
H.G. Wells
(256)എച്ച്.ജി. വെല്‍സ്(H.G. Wells):
(a)''ധാര്‍മ്മികരോഷം എന്നാല്‍ വിശുദ്ധ അസൂയ എന്നാണര്‍ത്ഥം''
(b)''അനശ്വരനാകാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഈന്നീ ലോകത്തെ ഏറ്റവും വലിയ തിന്മ ക്രിസ്തുമതമാണ്''-
(257)''മതം മനുഷ്യക്രൂരതയുടെ അവസാന അഭയകേന്ദ്രമാകുന്നു''-ആല്‍ഫ്രഡ് നോര്‍ത്ത് വൈറ്റ്‌ഹെഡ് (Alfred North Whitehead)

(258)'''മതനേതാക്കള്‍ ജനസഭകളിലും അധികാരകേന്ദ്രങ്ങളിലും എത്തുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അവരൊക്കെ സേവിക്കുന്നത് മറ്റേതോ യജമാനരെയാണ്''-ഫ്രാങ്ക് സാപ്പ (Frank Zappa)

(259)''ഒരു നിരീശ്വരവാദിയാകാന്‍ മാനസികസ്ഥൈര്യവും ഹൃദയ നൈര്‍മല്യവും അത്യാവശ്യമാണ്. ആയിരത്തില്‍ ഒരാള്‍ക്കേ അതുള്ളതായി നാം കാണുന്നുള്ളു''-സാമുവല്‍ ടെയ്‌ലര്‍ കോളറിഡ്ജ് (Samuel Tylor Coleridge)

(260)'''ദൈവങ്ങളെല്ലാം ഭാവനാ സൃഷ്ടികളാണ്. പ്രകൃതി പ്രതിഭാസങ്ങളെ ദൈവങ്ങളുമായി ബന്ധിക്കുന്നിടത്തോളം കാലം നമുക്ക് പ്രകൃതിയെ വിശദീകരിക്കാനാവില്ല, ഒന്നുമറിയുവാനുമാവില്ല-തെയ്ല്‍സ്

(566)''ലഭ്യമായ ഒരേയൊരു ജിവിതം മുഴുവന്‍ രു നുണക്കഥയെ മുറുകെ പിടിക്കുകയും അതുവഴി അര്‍ത്ഥവത്തായ എന്തെങ്കിലും ചെയ്യാനുള്ള എല്ലാവിധ അവസരവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് ജീവിതം സമ്പൂര്‍ണ്ണമായി തുലച്ചുകളയുന്നതിന് തുലമാണ്''-നീല്‍ ഡിഗ്രേസ് ഗൈസണ്‍ പ്രശസ്ത അമേരിക്കന്‍ ബഹിരാ
Ingersoll
99) ഇംഗര്‍സോള്‍-2
(a)''മതത്തില്‍ നിന്ന് ദിവ്യാത്ഭുതങ്ങള്‍, അതിഭൗതിക-നിഗൂഡവുമായ ശക്തികള്‍, യുക്തിഹീനവും അസാധ്യവുമായ കാര്യങ്ങള്‍, അറിയാനാവാത്തവും അപഹാസ്യവുമായ വസ്തുതകള്‍... ഇവയൊക്കെ നീക്കം ചെയ്തു നോക്കുക. പിന്നെ അവശേഷിക്കുന്നത് ശൂന്യതയായിരിക്കും''
(b)''ബൈബിള്‍ നല്‍കാനിടയുള്ള 'പ്രചോദനം' വായനക്കാരന്റെ അജ്ഞതയെ ആശ്രയിച്ചാണിരിക്കുന്നത്.''
(c)''ബുദ്ധി വര്‍ദ്ധിക്കുന്നതനുസരിച്ച് മനുഷ്യര്‍ പുരോഹിതരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നത് കുറയും അദ്ധ്യാപകരുടെ വാക്കുകള്‍ക്ക് കൂടുതല്‍ വില കല്‍പ്പിക്കും.''
(d) ''കുറച്ച് സോപ്പ് കൂടിയുണ്ടെങ്കില്‍ ജ്ഞാനസ്‌നാനം തരക്കേടില്ല''
(e)''ഭയം വിശ്വസിക്കുന്നു;ധീരത സംശയിക്കുന്നു. ഭയം മണ്ണില്‍വീണ് പ്രാര്‍ത്ഥിക്കുന്നു; ധീരത എഴുന്നേറ്റ് നിന്ന് ചിന്തിക്കുന്നു. ഭയം പ്രാകൃതമാണ്; ധീരത സംസ്‌കാരമാണ്. ഭയം ദുര്‍മന്ത്രവാദത്തിലും പിശാചിലും പ്രേതങ്ങളിലും വിശ്വസിക്കുന്നു. ഭയം മതമാകുന്നു; ധീരത ശാസ്ത്രവും''
(f) തങ്ങള്‍ക്കൊരു ചുക്കുമറിയില്ലെന്ന് പുരോഹിതര്‍ക്ക് സ്വയം ബോധ്യമുണ്ടെന്ന കാര്യം എനിക്കറിയാമെന്ന് പുരഹിതര്‍ക്കറിയാം''-
(g) ''സ്വന്തം മകനെ നശിപ്പിച്ചുകളയേണ്ടിവന്ന അതേ ദൈവം എങ്ങനെ കുട്ടികളെ വളര്‍ത്തണമെന്ന് എന്നോട് ഉപദേശിക്കുന്നത് ഞാനെന്തിന് ചെവിക്കൊള്ളണം?''
(h)''സ്വന്തം മക്കളെ എന്നെന്നേക്കുമായി നശിക്കാനായി വിധിക്കുന്ന ക്രൂരനാണോ ദൈവം? എങ്കില്‍ തീര്‍ച്ചയായും ക്രൂരനായ ആ സ്വേച്ഛാതിപധിയുടെ കൂടെ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നതിനേക്കാള്‍ നരകത്തില്‍ പോകാനാണ് എനിക്ക് താല്പര്യം''

(98) ഏഷ്യന്‍ സുനാമി ദൈവത്തിന്റെ പണിയല്ല; പക്ഷെ 9/11 തീര്‍ച്ചയായും ആണ്''-മാറ്റ് റിഡ്‌ലി
9/11- അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം
Aayan Hirsi Ali
99)ആയാന്‍ ഹിര്‍സി അലി:
(a) ''മിക്ക മുസ്‌ളീങ്ങളും മതപഠനത്തിലേക്ക് തിരിയാറില്ല; ഖുര്‍-ആന്‍ പോലും വായിക്കില്ല. അറബിയിലാണ് ഖുര്‍-ആന്‍ പഠിപ്പിക്കുന്നത്. എന്നാല്‍ അറബി വായിക്കാന്‍ ഒട്ടുമിക്കവര്‍ക്കുമറിയില്ല. അതിനാല്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെ സമാധാനമാണ് ഇസ്‌ളാമിന്റെ കാതലെന്ന് പലരും തെറ്റിദ്ധരിക്കുന്നു''
(b) ''ഇസ്‌ളാമിന്റെ പേരിലാണ് സ്ത്രികള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്. സ്ത്രീകളുടെ അജ്ഞത കുട്ടികളിലേക്ക് പകരുന്നു. അമ്മമാര്‍ തല്ലുകൊണ്ട് വളരുന്ന ആണ്‍കുട്ടികള്‍ ഭാവിയില്‍ അക്രമത്തിന്റെ പാതിയിലേക്ക് നീങ്ങുന്നു''
(c) ''ഇസ്‌ളാം മാനസികമായ ഒരു തടവറപോലെയാണെന്ന് ഞാന്‍ പറഞ്ഞു. കൂടിന്റെ വാതില്‍ തുറന്നുകൊടുത്താലും ദീര്‍ഘകാലമായില്‍ അതില്‍കഴിയുന്ന പക്ഷി പെട്ടെന്ന് പറന്നുപോകില്ല. അതു പേടിച്ചിരിക്കും. കാരണം തടവറ അതിന്റെ ആത്മാംശമായി മാറിയിട്ടുണ്ടാവും. വാതില്‍ തുറന്നുകൊടുത്താലും കുറച്ചുസമയം കഴിഞ്ഞേ പക്ഷി രക്ഷനേടാന്‍ തുനിയുകയുള്ളു'' (From 'INFIDEL'by Ayaan Hirsi Ali)

അജ്ഞാതകൃത്തം

താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ഒട്ടുമിക്കവയും വന്‍ പ്രചാരം നേടിയവയാണ്. പലതും വാചികമായി നിലനില്‍ക്കുന്നവയോ കര്‍ത്താവിനെ സംശയിച്ച് ആശയക്കുഴപ്പങ്ങളുള്ളവയോ ആണ്. വിശ്വാസവുമായി ബന്ധപ്പെട്ട ഈ പ്രസ്താവങ്ങളെല്ലാം അജ്ഞാതകൃത്തമായി ഇവിടെ ഉള്‍പ്പെടുത്തുന്നു)

(1) നിരീശ്വരവാദവും മതവും:
(a)''നിരീശ്വരവാദം മതമാണെന്ന് പറയുന്നത് സ്റ്റാമ്പ് ശേഖരിക്കാതിരിക്കുന്നതും ഒരു ഹോബിയാണെന്ന് വാദിക്കുന്നതുപോലെയാണ്''
(b)''ആരോഗ്യം രോഗമാണെങ്കില്‍ നിരീശ്വരവാദവും ഒരു മതമാണ്''

(2)''പ്രിയപ്പെട്ട യാത്രക്കാരാ, എന്റെ കല്ലറയ്ക്കടുത്തുകൂടെ കടന്നുപോകരുത്. അഥവാ നിന്നുപോകാനും ശ്രദ്ധിക്കാനും കല്ലറിയ്ക്ക് മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വായിക്കാനും ഇടവരുകയാണെങ്കില്‍ കൃത്യം കഴിഞ്ഞ് ഉടനെ സ്ഥലം വിട്ടുകൊള്ളണം. ഹെയ്ഡില്‍ തോണിയോ ആത്മാവിനെ അക്കരെ കടത്താന്‍ ഷാരോണില്‍ തുഴക്കാരനോ ഇല്ല. ഐക്കോശെന്ന പേരില്‍ പരിചാരകനോ സെര്‍ബറസ് എന്നപേരില്‍ ഒരു നായയോ ഇല്ല. ഇവിടെ അടക്കം ചെയ്തിരിക്കുന്ന ഞങ്ങളെല്ലാം വെറും അസ്ഥിയും ചാമ്പലുമായി ഇവിടെ തന്നെയുണ്ട്. ഞാന്‍ നിങ്ങളോട് സത്യസന്ധമായാണ് സംസാരിക്കുന്നത്. യാത്രാക്കാരാ, നിറുത്താതെ പൊയ്‌ക്കൊള്ളൂ. അല്ലെന്നാകില്‍ മരച്ചവനെങ്കിലും എന്റെ വാചകമടി നിങ്ങള്‍ക്ക് അസഹനീയമായി തോന്നും''
- (ഒന്നാം നൂറ്റാണ്ടിലെ ഒരു റോമന്‍ ശവകല്ലറിയുടെ മുകളില്‍ എഴുതിവെച്ചിരിക്കുന്ന വാക്യങ്ങള്‍)
(3) മതവും ശവക്കുഴിയും:
(a)''മതം ശവക്കുഴി തോണ്ടുന്നത് പോലെയാണ്. എന്തു ചെയ്യുമ്പോഴും മരണത്തെക്കുറിച്ച് മാത്രമായിരിക്കും ചിന്ത'' -അജ്ഞാതകൃത്തം

(b)''മതത്തില്‍ വിശ്വസിക്കുന്നത് ശവക്കുഴി തോണ്ടുന്നതുപോലെയാണ്. കുഴിയുടെ ആഴം കൂടുന്തോറും വശങ്ങള്‍ ഇടിഞ്ഞ് വിഴാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു''

(4)''യേശു അനുഷ്ഠിച്ചത് ഏറ്റവും മഹത്തായ ത്യഗമല്ല. എങ്ങനെപൊയാലും താന്‍ പുനര്‍ജനിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു''-

(5)''ഞാന്‍ ജൂതരെ ബഹുമാനിക്കുന്നു; അവര്‍ കുറഞ്ഞപക്ഷം ഒരു ദൈവത്തെയെങ്കിലും നശിപ്പിച്ചുകളഞ്ഞു''

(6)''നിരീശ്വരവാദികള്‍ ജീവിതം ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ പള്ളികളില്‍ മരണം ഉത്സവമാക്കുന്നു''

(7) ''നിങ്ങളുടെ ജീവിതം പ്രഭാപൂരമാക്കുന്ന ഒരേയൊരു പള്ളിയേ ഉള്ളു: അഗ്നിബാധയില്‍ കത്തിയമര്‍ന്നുകൊണ്ടിരിക്കുന്ന പള്ളി''

(8) ''കര്‍മ്മനിരതമായ രണ്ടു കരങ്ങള്‍ക്ക് കൂപ്പിനില്‍ക്കുന്ന ആയിരം കരങ്ങളെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവും''

(9) ''എല്ലാത്തിനും ഒരു സ്രഷ്ടാവുണ്ടെന്ന് വിശ്വാസികള്‍ പറയും. പക്ഷെ സ്രഷ്ടാവുണ്ടായതെങ്ങനെ, സൃഷ്ടിച്ചതെങ്ങനെ എന്നൊന്നും വിശദീകരിക്കുന്നതില്‍ അവര്‍ക്ക് സാധിക്കുന്നില്ല''

(10)തോണിക്കാരന്‍ കാറ്റിനായി പ്രാര്‍ത്ഥിക്കുന്നില്ല; അവന്‍ തുഴയാന്‍ പഠിക്കുന്നു'' -റഷ്യന്‍ പഴമൊഴി

(11)''മിക്ക മതങ്ങളും ലോകവസാനം പ്രവചിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അത് യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കാനായി അവര്‍ സദാ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു''

(12)''നിങ്ങള്‍ ദൈവത്തെ കണ്ടത്തിയെന്നോ?! അഭിനന്ദനങ്ങള്‍!! മുപ്പത് ദിവസത്തിനകം ആരും അവകാശം ഉന്നയിച്ചെത്തുന്നില്ലെങ്കില്‍ നിങ്ങള്‍ക്കത് സ്വന്തമാക്കാം''- ബമ്പര്‍ സ്റ്റിക്കര്‍ പരസ്യം
''നിധി കണ്ടെത്തിയാല്‍ സര്‍ക്കാരിനെ അറിയിക്കണം, ദൈവത്തെയാകുമ്പോള്‍ ആ പ്രശ്‌നമില്ല''

(13) '' ഒരിക്കല്‍ ദൈവം അവധി ആഗ്രഹിച്ചു. അവധിക്കാലം എവിടെ ചെലവഴിക്കണമെന്ന് അദ്ദേഹം സെന്റ് പീറ്ററോട് അഭിപ്രായം ചോദിച്ചു. എന്തുകൊണ്ട് വ്യാഴത്തില്‍ പൊയ്ക്കൂടാ?- പീറ്റര്‍ ആരാഞ്ഞു. 'അവിടെ ഗുരാത്വാകര്‍ഷണം വളരെ കൂടുതലാണ്. പോരാത്തതിന് വലിയ കൊടുങ്കാറ്റും'- ദൈവം പറഞ്ഞു.
''ശരി. എങ്കില്‍ ബുധനെക്കുറിച്ചെന്തു പറയുന്നു?''
'' സാധ്യമല്ല, അവിടെ ചുട്ടുപൊള്ളുന്ന ഊഷ്മാവാണ്.''
''എങ്കിലെന്തുകൊണ്ട് ഭൂമിയായിക്കൂടാ?''- പീറ്റര്‍ നിര്‍ദ്ദേശിച്ചു.
''അയ്യോ വേണ്ട, വേണ്ട. അവിടെ മുഴുവന്‍ വലിയ അപവാദക്കാരാണ്. രണ്ടായിരം വര്‍ഷത്തിന് മുമ്പ് എനിക്കവിടെവെച്ച് ഒരു ജൂത സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. അവിടുത്തുകാര്‍ ഇപ്പോഴും അതൊക്കെ പറഞ്ഞും പ്രചരിപ്പിച്ചും നടക്കുകയാണ്''-ഫിന്നിഷ് തമാശ

(14)''ദൈവം എന്തുകൊണ്ടാണ് കൊടുങ്കാറ്റുകളും തീവണ്ടി അപകടങ്ങളുമുണ്ടാക്കുന്നത്?-ക്രാഷ് ടെസ്റ്റ് ഡമ്മീസ് (Crash Test Dummies)

(15)''ദെവത്തില്‍ വിശ്വസിച്ചോളൂ, പക്ഷെ വെടിമരുന്ന് നനയാതെ സൂക്ഷിച്ച് കൊള്ളണം''

(16)''ദിവസവും താന്‍ ദൈവത്തോട് സംസാരിക്കുമെന്ന് ജോര്‍ജ്ജ് ബുഷ് പറയുന്നു. അതുകൊണ്ട് ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. പക്ഷെ തന്റെ ബാര്‍ബര്‍ മുഖേനയാണ് താന്‍ ദൈവത്തോട് സംസാരിക്കുന്നതെന്ന ബുഷ് പറഞ്ഞാല്‍ അദ്ദേഹത്തിന് ഭ്രാന്താണെന്ന് ഇതേ ആള്‍ക്കാര്‍ പറയും. ഒരു ബാര്‍ബറിനേയുംകൂടി ചേര്‍ക്കുന്നതുകൊണ്ട് കഥ ഇത്ര അപഹാസ്യമാകുന്നതെങ്ങനെയെന്ന് എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല''

(17)''ദൈവത്തോട് പ്രാര്‍ത്ഥിക്കുകയോ? നല്ലത്! പക്ഷെ തീരത്തേക്ക് തുഴഞ്ഞുകൊണ്ടിരിക്കണം''- ഒരു റഷ്യന്‍ പഴമൊഴി

(18)''വിശ്വാസിയെ തീണ്ടാത്ത ഒരു ദുരിതവും അവിശ്വാസിക്കില്ല. വിശ്വാസിയുടെ ദുരന്തങ്ങള്‍ അവന്‍ പങ്കുവെക്കാറുണ്ടെന്ന് മാത്രം.''- റഷ്യന്‍ പഴമൊഴി

(19) ''മതം ക്യാപ്‌സൂളുകളെപ്പോലെയാണ്. മുഴുവനും ചവയ്ക്കാതെ വിഴുങ്ങിക്കൊള്ളണം''

(20) അവന്‍ ഒരു മതവിശ്വാസിയല്ല; എന്തെന്നാല്‍ അവന്‍ ഒരു പ്രൊട്ടസ്റ്റന്റാണ്''- ഒരു സ്‌ക്കോട്ടിഷ് തമാശ

(21)നിങ്ങള്‍ വിശ്വസിച്ചുകൊണ്ടിരിക്കുന്നു, ഞാന്‍ പരിണമിച്ചുകൊണ്ടിരിക്കുന്നു''

(22)തന്റെ വിശ്വസം പരിഹസിക്കപ്പെടരുതെന്ന് നിര്‍ബന്ധമുള്ളവര്‍ പരിഹാസ്യമായ വിശ്വാസങ്ങളുമായി നടക്കരുത്''

(23)''ആദം ഹവ്വായെ കുറ്റപ്പെടുത്തി, ഹവ്വാ പാമ്പിനെ കുറ്റപ്പെടുത്തി, പാമ്പിന് പറഞ്ഞുനില്‍ക്കാന്‍ കാലില്ലാതെപോയി''

(24) ''ആദമും ഹവ്വായും ചൈനക്കാരയിരുന്നുവെങ്കില്‍ നാം രക്ഷപെട്ടേനെ. വിലക്കപ്പെട്ട കനിക്ക് പകരം ഇരുവരും ആ പാമ്പിനെ തന്നെ ഭക്ഷിക്കുമായിരുന്നു. അങ്ങനെ ആദിപാപം തന്നെ ഒഴിവായാനെ.''

(25)''എല്ലാറ്റിനെയും സൃഷ്ടിച്ച ദൈവമാണ് പിശാചിനേയും സൃഷ്ടിച്ചതെങ്കില്‍ പിശാച് നിരപരാധിയും ദൈവം പിശാചുമാണ്''

(26) ''എല്ലാത്തരം ദൈവങ്ങളെ നിര്‍മ്മിച്ചതും കാലാകാലങ്ങളില്‍ പലവയേയും കുഴിച്ചുമൂടിയതും മനുഷ്യനാണ്''

(27) തന്റേത് ശരിയാകാനിടയുള്ള തെറ്റും മറ്റുള്ളവരുടേത് തെറ്റാകാനിടയുള്ള ശരിയുമാണെന്ന് എല്ലാ വിശ്വാസികളും കരുതുന്നു''

(28)''മതവിശ്വാസം അധോവായു പോലെയാണ്. നിങ്ങളുടേത് കുഴപ്പമില്ല, മറ്റുള്ളവരുടേത് സഹിക്കാനാവില്ല''
(b)''മതവിശ്വാസം വായ്‌നാറ്റം പോലെയാണ്. നിങ്ങളുടേത് കുഴപ്പമില്ല, മറ്റുള്ളവരുടേത് സഹിക്കാനാവില്ല''

(29)മതവികാരം വ്രണപ്പെടുമെന്നതില്‍ വാസ്തവമുണ്ട്. എന്തെന്നാല്‍ മതം മനുഷ്യരാശിയുടെ ബോധ മണ്ഡലത്തില്‍ സംഭവിച്ച ഒരുവലിയ മുറിവാണ്. ഇന്നത് വ്രണമായി പൊട്ടിയൊലിച്ചുകൊണ്ടിരിക്കുന്നു.                                            

വിശ്വസിക്കുന്നത് സത്യമാകണമെന്ന മോഹമാണ് മതവിശ്വാസം. സത്യത്തില്‍ വിശ്വസിക്കണമെന്ന ആഗ്രഹം സ്വതന്ത്രചിന്തയും.
തെളിവല്ലാതെ വിശ്വസിക്കുന്നവന്‍ തെളിവില്‍ വിശ്വസിക്കില്ല.                          

താന്‍പാതി ദൈവം പാതി നിങ്ങള്‍ ഒരു രൂപയിടുക, ദൈവവും ഒരു രൂപയിടും മൊത്തം ഒരു രൂപ
മതവിശ്വാസമില്ലാത്ത മനുഷ്യന്‍ സൈക്കിളില്ലാത്ത മത്സ്യത്തെപ്പോലെയാകുന്നു

ഒരുവന്റെ മതവിശ്വാസം ഫുട്‌ബോള്‍ മത്സരം വീക്ഷിക്കുന്നതുപോലെയാണ്. എതിര്‍ ടീ നന്നായി കളിക്കുകയും നിരന്തരം ഗോള്‍ സ്‌കോര്‍ ചെയ്ത് മുന്നേറുമ്പോഴും അയാള്‍ സ്വന്തം ടീമിന് വേണ്ടി അര്‍ത്ഥശൂന്യമായി ബഹളം വെച്ചുകൊണ്ടിരിക്കും.

ഭാരതം
(1) '' നവസ്തുനോ വസ്തു സിദ്ധി''-വസ്തുവില്‍ നിന്നല്ലാതെ വസ്തു ഉണ്ടാകില്ല- കപിലമുനി

(2) ചാര്‍വകന്‍മാര്‍
(a) പശിഛേന്നിഹതാഹ സ്വര്‍ഗ്ഗം
ഗോമിഷോമി ഗമിഷ്യതി
സ്വപിതാ യജാമനേന
തത്ര കസ്മാന ഹിംസതേ
(യാഗത്തില്‍ ബലിയാക്കപ്പെടുന്ന പശു നേരിട്ട് സ്വര്‍ഗ്ഗം പൂകുമെങ്കില്‍ യാഗവാദികള്‍ എന്തുകൊണ്ട് സ്വന്തം പിതാക്കന്‍മാരുടെ കഴുത്തറുത്ത് അവരെ സ്വര്‍ഗ്ഗത്തേക്ക് വിടുന്നില്ല?)
(b) മൃതനാമപി ജന്തൂനാം ശ്രാദ്ധം ചേത് തൃപ്തി കാരണം
ഗച്ഛിതാമഹ ജന്തുനാം വ്യര്‍ത്ഥം പാഥേയകല്‍പ്പനം
(ഭൂമിയില്‍ ശ്രാദ്ധം നടത്തുന്നതിലൂടെ ലഭിക്കുന്ന ഭക്ഷണം ആത്മാക്കള്‍ക്ക് ലഭിക്കുമെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ യാത്രയ്ക്കായി പൊതിച്ചോറ് കരുതുന്നത് എത്ര വ്യര്‍ത്ഥമാണ്?)
(c)സ്വര്‍ഗ്ഗസ്തിതാ യഥാ തൃപ്തിം
ഗച്ഛയുസ്തത്ര ദാനതേ
പ്രാസാദോസ്ത്യപരിസ്ഥാനേ
മത്ര കസ്മാന്നദിയതേ
ശാദ്ധത്തിലൂടെ ഭക്ഷണം മന്ത്രതന്ത്രാദികളിലൂടെ മുകളിലെത്തിക്കാമെങ്കില്‍ താഴത്തെ നിലയില്‍ പാചകംചെയ്യുന്ന ഭക്ഷണം മുകളിലുള്ളവരെയും തീറ്റിപോറ്റണ്ടതല്ലേ?
(d) യദി ഗച്ഛേത് പരംലോകം ദേഹദോഷ വിനിര്‍ഗതാഹ
ഭസ്മിബൂതസ്യ ദേഹസ്യ പുനരാഗമനം കൂതാഹാ
മരണശേഷം ആത്മാവ് സ്വര്ഗ്ഗത്തേക്ക് പോകുമെങ്കില്‍ ബന്ധുജനങ്ങളുടോള്ള സ്‌നേഹവും അനുകമ്പയും മൂലം അവരെ സന്ദര്‍ശിക്കാനായി എന്തുകൊണ്ട് തിരിച്ചെത്തുന്നില്ല?
ശ്രീബുദ്ധന്‍
ദയാനന്ദ സരസ്വതി
രാഹുല്‍ സംകൃതായന്‍
ഡി.ഡി കൊസാമ്പി
ദോവിപ്രസാദ് ചതോപാദ്ധ്യായ
ജവഹര്‍ലാല്‍ നെഹ്രു
രബിന്ദ്രനാഥ ടാഗോര്‍
പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍
ഗോറ
ഭഗത് സിംഗ്
വീരസവര്‍ക്കാര്‍
അണ്ണാദുരൈ
എം. കരുണാനിധി
ജ്യോതിബാസു
''ഒരാള്‍ അവിശ്വാസിയും വിഡ്ഢിയും ആയിരിക്കുന്നതിനേക്കാള്‍ ഭേദം നാസ്തികനായിരിക്കുന്നതാകുന്നു. അന്ധവിശ്വാസം മസ്തിഷ്‌ക്കത്തേയും മനസ്സിനേയും മരവിപ്പിച്ച് കളയുന്നു. ജീവിതം ജീര്‍ണ്ണതയ്ക്ക് വിധേയമാകുന്നു. അന്ധവിശ്വാസം സമൂഹത്തേയും രാജ്യത്തേയും പിറകോട്ടടിക്കുന്നു''-സ്വാമി വിവേകാനന്ദന്‍
അണ്ണാദുരൈ
എം. കരുണാനിധി
ജ്യോതിബാസു

(111)''ദൈവഭയം ഉണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട്. ഇന്നീ ലോകത്ത് നടമാടുന്ന രക്തച്ചൊരിച്ചിന്റെയും മതക്രൂരതയുടേയും അടിസ്ഥാന കാരണം ദൈവമാണ്. മനുഷ്യനെ മൃഗമാക്കുന്നതും ദരിദ്രനെ ചൂഷണം ചെയ്യുന്നതും അഭിപ്രായസ്വാതന്ത്ര്യത്തെ കൊള്ളയടിക്കുന്നതും ദൈവനാമത്തിലാണ്. സത്യത്തില്‍ ദൈവം എന്ന വാക്ക് കേള്‍ക്കുമ്പോഴേ ഞങ്ങള്‍ നിരീശ്വരവാദികള്‍ക്ക് വലിയ ഭയമാണ്''- കമല്‍ഹസ്സന്‍ (നേരെ ചൊവ്വെ (2009) എന്ന പരിപാടിയില്‍ ടോണി ലൂക്കോസുമായി നടത്തിയ അഭിമുഖത്തില്‍ ''ദൈവഭയമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്

''നട്ടകല്ലെദ്ദൈവമെന്ന് പുഷ്പമാലച്ചാര്‍ത്തി നീ
ചുറ്റിവന്ന് 'മൊണമൊണാന്ന്' ചെല്ലിടും മന്ത്രങ്ങളെ
നട്ടുകല്ലുമിണ്ടുമോപതിയകത്തിരിക്കവെ
ചുട്ടചട്ടി, ചട്ടുകം കറിച്ചുവയറിയുമോ''
(ശിവാക്യര്‍-പെരിയജ്ഞാനക്കോവൈ-വിവര്‍ത്തനം-തിരുവല്ലാ ഭാസ്‌ക്കരന്‍ നായര്‍)
കോവിലാവതോതെടോ, കുളങ്ങളാവതേതെടോ
കോവിലും കുളങ്ങളും നമിച്ചിടും കുലാലരെ
കോവിലും മനസ്സിനുള്‍, കുളങ്ങളും മനസ്സിനുള്‍
ഭാവമോടഭാവമില്ല, യില്ലയില്ലയില്ലെടാ''
ശിവാക്യര്‍-പെരിയജ്ഞാനക്കോവൈ-വിവര്‍ത്തനം-തിരുവല്ലാ ഭാസ്‌ക്കരന്‍ നായര്‍)
''കറന്നപാല്‍ മുലയിലും തടിച്ചവെണ്ണ മോരിലും
ഉടഞ്ഞശംഖിലൊച്ച, ജീവനുടലിലും കലര്‍ന്നിടാ
വിരഞ്ഞപൂ, വിടര്‍ന്നകായും തരുവില്‍ വീണ്ടും പോയിടാ
മരിച്ചവര്‍ ജനിക്കയില്ലയില്ലയില്ലെടോ
ശിവാക്യര്‍-പെരിയജ്ഞാനക്കോവൈ-വിവര്‍ത്തനം-തിരുവല്ലാ
ഭാസ്‌ക്കരന്‍ നായര്‍)
പറച്ചിയാവതേതെടാ, പണത്തിയാവതേതെടാ
ഇറച്ചിതോലെലുമ്പിനും കുറികളെച്ചാര്‍ത്തിടുന്നോ
പറച്ചിഭോഗം വേറെയാ, പണത്തിഭോഗം വേറെയോ
പറച്ചിയും പണത്തിയും പകുത്തുനിന്നകത്തുപാര്‍ശിവയോഗമാര്‍
Bhagat singh
ഭഗത് സിംഗ്
''ഏതെങ്കിലും ഒരാള്‍ പാപമോ കുറ്റകൃത്യമോ ചെയ്യാന്‍ മുതിരുമ്പോള്‍ നിങ്ങളുടെ സര്‍വശക്തനായ ദൈവം അയാളെ അതില്‍നിന്ന് തടയാത്തത് എന്തുകൊണ്ടാണെന്ന് ഞാനൊന്ന് ചോദിച്ചോട്ടെ. അദ്ദേഹത്തിന് വളരെയെളുപ്പം അത് ചെയ്യാമല്ലോ. യുദ്ധകുതുകികളായ ഭരണാധികാരികളെ അദ്ദേഹം നശിപ്പിക്കാത്തത് എന്തുകൊണ്ടാണ്? അല്ലെങ്കില്‍ കുറഞ്ഞപക്ഷം അവരുടെ യുദ്ധവെറിയെങ്കിലും നശിപ്പിക്കാത്തതെന്തേ? അങ്ങനെയായിരുന്നുവെങ്കില്‍ മഹായുദ്ധത്തിന്റെ വിപത്ത് മനുഷ്യരാശിയുടെ തലയിലേക്ക് എറിയപ്പെടുന്നത് ഒഴിവാക്കാമായിരുന്നില്ലേ?''('ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി?'-എന്ന ലേഖനത്തില്‍ നിന്ന്)
''ഇനിയും നിങ്ങള്‍ മറ്റൊരു ചോദ്യം കൂടി ചോദിച്ചേക്കാം-സാരാംശത്തില്‍ ബാലിശമായ ഒരു ചോദ്യമാണ് അതെങ്കിലും നിങ്ങള്‍ ചോദിച്ചേക്കാം. ദൈവം ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മനുഷ്യന്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങുന്നത്? ഇതിന് എന്റെ മറുപടി വളരെ വ്യക്തവും ഹ്രസ്വവുമാണ്. അവര്‍ ഭൂതങ്ങളെക്കുറിച്ചും പ്രേതങ്ങളെക്കുറിച്ചും മറ്റും വിശ്വസിച്ചുതുടങ്ങിയതെങ്ങനെയോ അതുപോലെ. ഒരു വ്യത്യാസം മാത്രമേയുള്ളു. ദൈവത്തിലുള്ള വ്യത്യാസം ഏതാണ്ട് സാര്‍വത്രികമാണ്.'' ('ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി?'-എന്ന ലേഖനത്തില്‍നിന്ന്)
''ഞാന്‍ എങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് നമുക്ക് നോക്കിക്കാണാം. എന്റെ സുഹൃത്ത് ഞാന്‍ പ്രാര്‍ത്ഥിക്കണമെന്നാണ് പറഞ്ഞത്. എന്റെ നിരീശ്വരവാദത്തെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ''നിങ്ങളുടെ അന്ത്യദിനത്തില്‍ നിങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങും'' എന്നാണ് ഞാന്‍ പറഞ്ഞു''പ്രിയപ്പെട്ട സാറെ, അങ്ങനെയാവില്ല. അത് അപമാനകരവും വീര്യംകെടുത്തുന്നതുമായ ഒരു പ്രവര്‍ത്തിയാണെന്നാണ് ഞാന്‍ കരുതുന്നത്. സ്വാര്‍ത്ഥപരമായ ഉദ്ദേശ്യത്തോടെ ഞാന്‍ പ്രാര്‍ത്ഥിക്കുകയില്ല'' വായനക്കാരേ, സുഹൃത്തുക്കളെ, ഇത് 'അഹങ്കാരം' ആണോ? ആണെങ്കില്‍ ഞാന്‍ അതിനായി നിലകൊള്ളുന്നു('ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി?'-എന്ന ലേഖനത്തില്‍നിന്ന്)
കേരളം
Changapuzha
(1) ചങ്ങമ്പുഴ കൃഷ്ണപിള്ള
(1)''ജടയുടെ സംസ്‌ക്കാരപ്പനയോലക്കെട്ടൊക്കെ
പ്പൊടികെട്ടിപ്പുഴുകുത്തിചിതലുമുറ്റി
ചികയുന്നോ -ചിരിവരും-ചിലതിനിയുമുണ്ടെന്നോ?
ചിതയിലേയ്ക്കവയെടുത്തെറിയൂവേഗം''

(2)''ഉയിര്‍നില്‍ക്കാനുമീനീരുമുറയാതുഴറുമ്പോഴു-
മുരുവിടണംപോല്‍ നാം രാമനാമം
അമരോജ്വലഭാഷയില്‍ വെളിപാടുവിളിക്കുന്ന-
തതിനായിട്ടാണല്ലോ രാമരാജ്യം
ഒളിയമ്പിനു വിരുതനാം ശരവീരന്‍ ശ്രീരാമനു
വിളയാടാനുള്ളതല്ലിനിയീ ലോകം''

(3)''അറിയുവിന്‍ മതമണ്ഡലമിതുവരെ സൃഷ്ടിച്ചോ-
രഖിലദൈവങ്ങളും ചത്തുപോയി
മരവിച്ചു ദൈവങ്ങള്‍-മതിയിനിയുഴിയലും
മണിയടിയും-വിടരല്ലമിഴികള്‍വീണ്ടും
രണ്ടുതുട്ടേകിയാല്‍ച്ചുണ്ടില്‍ച്ചിരിവരും
തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം?''

(4) ''കൂദാശകിട്ടുകില്‍ കൂസാതെപാപിയില്‍ കൂറുകാട്ടും ദൈവമെന്തുദൈവം?
പാല്‍പ്പായസം കണ്ടാല്‍ സ്വര്‍ഗ്ഗത്തേക്കുടന്‍
പാസ്‌പ്പോര്‍ട്ടെഴുതുവോനെന്തു ദൈവം?
കഷ്ടം മതങ്ങളെ നിങ്ങള്‍തന്‍ ദൈവങ്ങള്‍
നട്ടൊല്ലൊടിഞ്ഞ നപുംസകങ്ങള്‍''

(5) ''ഈശ്വരന്‍ നിരര്‍ത്ഥമാപ്പദം''
2) വയലാര്‍ രാമവര്‍മ്മ
''മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മണ്ണു പങ്കുവെച്ചു, മനസ്സു പങ്ക് വെച്ചു
ഹിന്ദുവായി മുസല്‍മാനായി, ക്രിസ്ത്യാനിയായി
നമ്മെ കണ്ടാലറിയാത്തവരായി
ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങള്‍ ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു.
ചെകുത്താന്‍ ചിരിക്കുന്നു...''

(2)'' വേദങ്ങളെഴുതിയ മുനിമാര്‍പാടി
വാഴേവേ മായം!
ഈ യുഗം സൃഷ്ടിച്ച് മനുഷ്യന്‍ തിരുത്തി
വാഴേ്വേ സത്യം
..................
വാല്മീകി പാടി, വള്ളുവര്‍ പാടി വാഴ്‌വേ മായം!
ഈ യുഗം സ്‌നേഹിച്ച കവികള്‍ തിരുത്തി
വാഴ്‌വേ സത്യം!''
(3)''ഈ യുഗം സൃഷ്ടിച്ച് മാനവന്‍ നേടിയ
മായികശക്തി നിനക്കി നല്‍കില്ല ഞാന്‍
വിഭക്തി ജയിക്കുന്നു
ഭക്തിയിപ്പോഴും നാമം ജപിച്ചു
നാലമ്പലത്തളത്തിലിരിക്കുന്നു
(4)'' കട്ടിയിരുമ്പിന്റെ സൂചിയുണ്ടാക്കിയും
ഒട്ടകങ്ങള്‍ക്കായി കുഴ വലുതാക്കിയും കത്തനാരന്‍മാര്‍
കുറ്റിപ്പുഴ കൃഷ്ണപിള്ള

പി.കൃഷ്ണപിള്ള
'ഇന്നുകാണുന്ന ഈ മതങ്ങള്‍ പുരോഹിതന്‍മാരുടേയും മുല്ലമാരുടേയും പാതിരിമാരുടേയും പൂജാരിമാരുടേയും സ്വാര്‍ത്ഥപൂരണത്തിന് വേണ്ടി സാമാന്യജനങ്ങളെ കൊള്ളചെയ്യാന്‍ ഉണ്ടായവയാണെന്നതിന് യാതൊരു സംശയവുമില്ല. തൊഴിലാളികളും കര്‍ഷകരും ഉണ്രണം. അന്യായങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ സംഘടിക്കണം. തൊഴിലാളികളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മുതലാളിത്വത്തിന്റെ ഏജന്റുമാരാണ് മതപുരോഹിതന്‍മാരും മതവിശ്വാസികളുമായ സമുദായവിഷം കുത്തിവെക്കുന്ന നേതാക്കന്‍മാരും. പട്ടിണിക്കാരന് ചോറാണ് വേണ്ടത്. മതത്തെ ഉപേക്ഷിച്ച് ചോറിന് വേണ്ടി പരിശ്രമിക്കുവിന്‍''-സഖാവ് പി.കൃഷ്ണപിള്ള
എ.കെ ഗോപാലന്‍
ടി.വി തോമസ്
വി.ടി ഭട്ടതിരിപ്പാട്
ഇം. എം.എസ് നമ്പൂതിരിപ്പാട്
യുക്തിവാദി എം.സി ജോസഫ്
പനമ്പള്ളി ഗോവിന്ദമേനോന്‍
കേശവദേവ്
തകഴി
സഹോദരന്‍ അയ്യപ്പന്‍
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്
അയ്യന്‍കാളി പവനന്‍ 
ബഹ്മാനന്ദ ശിവയോഗി
''ഈശ്വരന്‍ ഉണ്ടോ ഇല്ലയോ, ഈശ്വരന്‍ സഗുണനാണോ നിര്‍ഗുണനാണോ എന്നിങ്ങനെ പരസ്പരവിരുദ്ധമായ വാദങ്ങളിലൊന്നും തലയിടേണ്ടതില്ല. തലതല്ലി വാദിച്ചതുകൊണ്ടു പ്രയോജനവുമില്ല.''-ബഹ്മാനന്ദ ശിവയോഗി

''സിംഹവ്യാഘ്രാദികള്‍ പോലും അതതിന്റെ കുട്ടികളെ സ്‌നേഹിക്കുന്നു. എന്നാല്‍ ഈശ്വരന്‍ മക്കളെ കൊല്ലുന്നു. മനുഷ്യരുടെ ഇടയില്‍ മക്കളെ കൊല്ലുന്ന പിതാവിനെ ഗവണ്‍മെന്റ് പിടിച്ച് തൂക്കികൊല്ലുന്നു. ആ നിയമപ്രകാരം ഈശ്വരനേയും കൊലയ്ക്കു തൂക്കുകയല്ലേവേണ്ടത്?''-ബ്രഹ്മാനന്ദ ശിവയോഗി

''ഹഠയോഗം, നാവിനെ കയറ്റുന്ന ഖേരിചേരിമുദ്ര, പ്രാണപീഡയെ ചെയ്യുന്ന പ്രാണായാമം, കായക്‌ളേശത്തെ ചെയ്യുന്ന കൂര്‍മാസനം മുതലായ അനേകം ദുര്‍ഘടാഭ്യാസങ്ങളും പട്ടിണികളും തന്റെ ദളിയ സന്താനങ്ങളായ ആട്, കോഴി മുതലായവയെ ഹിംസിച്ചും ചെയ്യുന്ന യോഗാദികളും, സന്ന്യാസങ്ങളും ഭിക്ഷാടനങ്ങളും പ്രാര്‍ത്ഥനകരച്ചിലും മതഭേദകലഹകാരണങ്ങളും മുക്തിക്ക്വേണ്ടി ഈശ്വരന്‍ മതങ്ങളില്‍ കല്‍പ്പിച്ചവയാണെന്ന് വിശ്വസിപ്പാന്‍ അവകാശമുണ്ടോ?''-ബഹ്മാനന്ദ ശിവയോഗി
''മുങ്ങിച്ചാകാന്‍പോകുന്ന കുട്ടിയോട് എന്നോട് പ്രാര്‍ത്ഥിക്കൂ-എനിക്ക് വല്ലതും കാഴചവെക്കൂ, എന്നാലെ ഞാന്‍ നിന്നെ രക്ഷിക്കൂ''എന്നാവശ്യപ്പെടുന്ന പിതാവുണ്ടകുമോ? ആപത്തിലും രോഗത്തിലും വ്യഥകളിലും അകപ്പെട്ട് നിരശരായിത്തീരുന്ന മനുഷ്യരോട്

''എന്നെ ഭജിക്കൂ, എനിക്ക് നേര്‍ച്ച തരൂ'' എന്നുപറയുന്ന ഈശ്വരന്‍ എങ്ങനെ ദയാനിധിയാകും?''ബ്രഹാമാനനന്ദശിവയോഗി-ആനന്ദാദര്‍ശനം
ദൈവത്തെ നമ്മള്‍ പൂജിച്ചാല്‍ പോരെ. ഇതിന് വേറൊരാളെ കാശ് കൊടുത്ത് ഏര്‍പ്പാട് ചെയ്യുന്നതല്ലേ, വലിയ വിഡ്ഢിത്തം? നമ്മളൊക്കെ ദൈവമക്കളാണെങ്കില്‍ നമ്മള്‍ പൂജിച്ചാല്‍ പോരെ? പാരാതെ ആ ചാത്തന്‍ വന്ന് പുറത്ത് നില്‍ക്കുന്നുവല്ലോ. അവന്‍ ദൈവത്തിന് അടുത്ത് വന്നുകൂടാ പോലും. ഇതെന്തു സാഹസം?

''യുക്തിപുരസ്സരമല്ലാതെ പുരാണപ്രോക്തമാണെന്ന്വെച്ച് കണ്ടതെല്ലാം വിശ്വസിക്കാന്‍ തുടങ്ങിയാല്‍ ഹിന്ദുമതമാകുന്ന സമുദ്രത്തില്‍ മുങ്ങിച്ചാകുന്നതല്ലാതെ മുഭക്തി ലഭിക്കുകയില്ല. മുക്തിക്ക് അനേകം വഴികാണും. ഏതാണ് നല്ലതെന്ന് ആലോചിച്ച്, ഏത് പ്രമാണം സാരമായിരിക്കുന്നുവോ, അതിനെ സ്വീകരിക്കണം. കരിമ്പ് ഈശ്വരസൃഷ്ണമാണെന്ന് വെച്ച് കരിമ്പിന്റെ തോലും കമ്പും ചണ്ടിയും ആരും തിന്നുന്നില്ല. അതിന്റെ രസത്തെ മാത്രമേ അനുഭവിക്കാറുള്ളു.നെല്ല് ഈശ്വരസൃഷ്ടമാണെന്ന് വെച്ച് ഉമിയും വയ്‌ക്കോലും തിന്നാറില്ല. സാരഭൂതമായ അരി മാത്രമേ നാം ഭക്ഷിക്കുന്നുള്ളു. പൂര്‍വന്‍മാര്‍ കുഴിച്ചുവെച്ച കിണറുകളില്‍ ചിലതിലെ വെല്‌ളം ഉപ്പുവെള്ളമാണെന്ന് വരികില്‍ ഉപ്പുവെള്ളം തന്നെ മരണം വരെ കുടിക്കേണ്ടതുണ്ടോ''-ബ്രഹ്മാനന്ദശിവയോഗി(മോക്ഷപ്രദീപം)

''ഗംഗാസ്‌നാനം പുണ്യമാണെന്ന് മനുഷ്യര്‍ വിചാരിക്കുന്നു. അങ്ങനെയെങ്കില്‍ ഗംഗയില്‍ സ്ഥിരവാസക്കാരായ മത്സ്യം, തവള മുതലായ സര്‍വജന്തുക്കളും വളരെ പുണ്യശാലികളാകുന്നു.ഭസ്മം ധരിക്കുന്നവന് മുക്തിയുണ്ടെങ്കില്‍ ശ്വാവിനും മുക്തിയുണ്ട്., സംശയമില്ല. ശ്വാനന്‍ ഭസ്മവാസിയാകുന്നു.''

''ആഹാരം കഴിക്കാതെ ഘോരവ്രതങ്ങള്‍കൊണ്ട് ദൈഹത്തെ തപിപ്പിക്കുന്നവര്‍ തപസ്വികളാണെങ്കില്‍ ദാരിദ്ര്യംകൊണ്ട് പട്ടിണി കിടക്കുന്നവരും തപസ്വികളാകുന്നു.''
''ഭിക്ഷയെടുക്കുന്നത് പുണ്യമാണെന്ന് വിദ്വാന്‍മാര്‍ വിചാരിക്കുന്നു;അങ്ങനെയെങ്കില്‍ ഭിക്ഷയെടുക്കുന്ന സര്‍വദരിദ്രരും പുണ്യശാലികളാകുന്നു''-ആനന്ദാദര്‍ശനം-ബ്രഹാമാനന്ദ ശിവയോഗി.
''നിഷ്‌കാമകര്‍മി എന്നു പറയുന്നവന്‍ 'അധികകാമി'യാകുന്നു. എന്തുകൊണ്ടെന്നാല്‍ അവന്‍ മോക്ഷത്തില്‍ കാംക്ഷയുള്ളവനാണ്. കര്‍മത്തിന് കാരണമായി പ്രവര്‍ത്തിക്കുന്നത് കാമമാണ്. കാമമില്ലെങ്കില്‍ കര്‍മമില്ല. അല്പമെങ്കിലും കാമബീജം (ആശാബീജം) അതിന്റെ പിന്നിലുണ്ടാകും.''ആനന്ദാദര്‍ശനം-ബ്രഹാമാനന്ദ ശിവയോഗി.

''ദൈവം സര്‍വപിതാവായിരിക്കെ പുത്രനെ കൊന്നുകൊടുത്താല്‍ പിതാവ് പുത്രശവമാംസം തിന്ന് സന്തോഷിച്ചനുഗ്രഹിക്കുമെന്ന് കരുതുന്നത് എന്തൊരു ബുദ്ധിശൂന്യതയാകുന്നു''-ആനന്ദസൂത്രം-ബ്രഹാമാനന്ദ ശിവയോഗി.
''നിരീശ്വരന്‍മാരായ ബൗദ്ധന്‍മാര്‍ പൗരുഷംകൊണ്ടും ബുദ്ധിവിശേഷംകൊണ്ടും രാജശ്രേഷ്ഠന്‍മാരായി തീര്‍ന്നിരിക്കുന്നു. ഇതിനുകാരണം ഈശ്വരനോ മനസ്സോ? ഈശ്വരനില്ലെന്ന് നിഷേധിക്കുന്നവരും ഈശ്വരനെ ആരാധിക്കുന്നവരുമായ നിരീശ്വരന്‍മാര്‍ എങ്ങനെ ഉയര്‍ന്ന പദവിയിലെത്തി?''
കുട്ടികള്‍ക്ക് കളിക്കോപ്പ് പോലെ തുടക്കക്കാര്‍ക്ക് വിഗ്രഹാരാധനവേണമെന്ന അഭിപ്രായം കുട്ടികള്‍ക്ക് കാണാന്‍ ചെറിയ സൂര്യന്‍ വേണം;വലിയ സൂര്യന്റെ വെളിച്ചം നോക്കിയാല്‍ കാണുകയില്ല എന്നു പറയുന്നതുപോവെ അസംബന്ധമാണ്...വേദാന്തത്തില്‍ വിഗ്രഹാരാധനയില്ലെങ്കില്‍ വേദാന്തിയായ നിങ്ങള്‍ വിഗ്രഹാരാധനയെ എതിര്‍ക്കാത്തതെന്ത്?''(ആഗമാനന്ദസ്വാമിയുമായുള്ള സംഭാഷണത്തില്‍ നിന്ന്)

ശ്രീനാരയണ ഗുരു
ആനന്ദ്-മാതൃഭൂമി ആഴ്ചപ്പതിപ്പ്-ആഗസ്റ്റ് 7,2010
''വാസ്തവത്തില്‍ ഇല്ലാത്ത ഈ നിയമം ഹിന്ദുക്കളുടെ സേനകളും മുസ്‌ളിമുകളുടെ മുജാഹിദുകളും കമ്മ്യൂണിസ്റ്റ്കാരുടെ യുവജനസംഘടനകളും ഏറെക്കാലമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭരിക്കുന്ന കക്ഷി അവരുടേതാണെങ്കില്‍ അത് ശരിയായി നടപ്പിലാക്കുകയും ചെയ്യുന്നു.അതുകൊണ്ട് ജനത്തിന് അത് ഇല്ലാത്ത നിയമമാണെന്ന തോന്നതാകുന്നു. ആര്‍ജ്ജിക്കുന്ന ശക്തിയനുസരിച്ചും ഭരണത്തില്‍ കിട്ടുന്ന പങ്കാളിത്തമനുസരിച്ചും മൂര്‍ത്തദുകളെ വധിക്കലും(ചേകന്നൂര്‍ മൗലവിയെപ്പോലെ) മതനിന്ദചെയ്യുന്നവരുടെ കൈവെട്ടലും ദേവാലയങ്ങള്‍ നശിപ്പക്കലുമൊക്കെ(ബാബറി മസ്ജിദുപോലെ) കാലക്രമേണ നമുക്ക് പരിചിതമാകും. ഇന്ത്യയാകെ ഇസ്‌ളാമികനിയമം നടപ്പില്‍വരുത്തണമെന്ന് വാദിച്ച മൗദൂദിയുടെ അനുയായികള്‍ ഇപ്പോഴും സക്രിയരാണല്ലോ''
ഒ ചന്ദുമോനോന്‍
എനിക്ക് ഈശ്വരന്‍ എന്നൊരു പ്രത്യേകശക്തിയുണ്ടെന്ന് വിശ്വാസമില്ല. ജഗത്ത് എല്ലാം സ്വഭാവനുസരണമായി ഉണ്ടാവുകയും സ്ഥിതി ചെയ്യുകയുകയും വര്‍ദ്ധിക്കുകയും നശിക്കുകയും ചെയ്യുന്നു എന്ന് ഞാന്‍ അറിയുന്നു. അതിലധികം ഒന്നും എനിക്കറിയില്ല. ഈശ്വരന്‍ എന്നൊരു സാധനത്തേയോ ആ സാധനത്തിന്റെ വിശേഷവിധിയായ ഒരു ശക്തിയേയോ ഞാന്‍ എങ്ങും കാണുന്നില്ല. പിന്നെ ഞാന്‍ അതുണ്ടെന്ന് ഞാനെങ്ങനെ വിശ്വസിക്കും? (120 കൊല്ലം മുമ്പ് ഇന്ദുലേഖ എന്ന നോവലില്‍)
മജീഷ്യന്‍ ഗോപിനാഥ് (Gopinath Muthukadu)
''ജീവിതസമരത്തിനിടെ താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ പരാജിതര്‍ക്ക് ഇത്തരം ഇടങ്ങളില്‍ ചെന്ന് പ്രതീകങ്ങളെ ദൃഷ്ടികാളാല്‍ ദര്‍ശിച്ചും മനസാ സങ്കല്‍പ്പിച്ചും നമിക്കാം. അപ്പോള്‍ ഒരല്പം ആശ്വാസം ലഭിക്കുമെന്നത് മന:ശാസ്ത്രം. ആശ്വാസത്തിന്‌റെ ഈ മന:ശാസ്ത്രത്തെ യുക്തിവാദത്തിന്റെ പേരില്‍ എതിര്‍ക്കുമ്പോള്‍ വിരോധം ജനിക്കുക സ്വാഭാവികം. ഈ എതിര്‍പ്പുകളെല്ലാം യുക്തിക്ക് പിന്നാലെ പായുന്നവര്‍ക്ക് ലഭിക്കുന്ന സമ്മാനമാണ്. കാരണം ഈ എതിര്‍പ്പാണ് യുക്തിവാദത്തിന്റെ അടിത്തറ ശക്തമാക്കുന്നത്. എതിര്‍പ്പൊന്നുമില്ലായിരുന്നെങ്കില്‍ എന്നേ യുക്തിചിന്ത വേരറ്റുപോയേനെ''

''ശ്രീ ശങ്കരാചാര്യര്‍ തന്റെ മാതൃരാജ്യത്തെ നിരന്തര സഞ്ചാരങ്ങളിലൂടെ കണ്ടുപഠിക്കുകയായിരുന്നു. ഇന്നത്തെ അഭിനവ ആചാര്യന്‍മാര്‍ക്ക് നടന്നു വിഷമിക്കേണ്ട. ചാര്‍ട്ടേഡ് വിമാനം ലഭിക്കും. ഐക്യാരാഷ്ട്രസഭയില്‍ ചെന്ന് ഗീര്‍വാണവും നടത്താം. ശീതികരിച്ച മുറികളില്‍ സുഖസമൃദ്ധിയുടെ പുഷ്പമെത്തകളില്‍ സുഖമായി ശയിക്കുന്നവര്‍ ഇന്ന് ആത്മീയഗുരുക്കന്‍മാര്‍. ജീവിതപരീക്ഷണങ്ങളുടെ വേനലില്‍ വിയര്‍പ്പൊഴുക്കുന്നവന് ഈ സുഖശായികള്‍ ആശ്രയവും ഉപദേശവും നല്‍കുന്നു. സ്വന്തം മാതാപിതാക്കളെ ഒരു പ്രാവശ്യം പോലും തലോടിയിട്ടില്ലാത്ത ''ഹൈഫൈ'' മക്കള്‍ വരിയായി നിന്ന് ഈ അഭിനവദിവ്യന്‍മാരുടെ പാദംകഴുകി ആ വെള്ളം പാനം ചെയ്യുന്നു
സഹോദരന്‍ അയ്യപ്പന്‍
കോസരി ബാലകൃഷ്ണപിള്ള
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
പൊന്‍കുന്നം വര്‍ക്കി
സി.കേശവന്‍
സി അച്യുതമേനോന്‍
'' ദൈവത്തിലുള്ള വിശ്വാസം പൂര്‍ണ്ണമായും നശിച്ചതിന് ശേഷമാണ് ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്''
ഇ.കെ നായനാര്‍
പി.കെ വാസുദേവന്‍നായര്‍
എ.കെ ആന്റണി
വി.എസ് അച്യുതാന്ദന്‍