Thursday, April 12, 2012

മിച്ചഭൂമി സമരം - മാക്രിക്കഥയില്‍ മറയുമോ, ചരിത്രത്തിലെ ചോരക്കറ?

1965ല്‍ ഒറ്റ­യ്ക്കു മത്സ­രി­ച്ച­പ്പോള്‍ വെ­റും മൂ­ന്നേ­മൂ­ന്നു സീ­റ്റാ­ണ് സി­പി­ഐ­യ്ക്കു കി­ട്ടി­യ­ത്. 1967ല്‍ ­സി­പി­എം­ മു­ന്ന­ണി­യു­ടെ ഭാ­ഗ­മാ­യി മത്സ­രി­ച്ച­പ്പോള്‍ കി­ട്ടി­യ­ത് 19 സീ­റ്റ്. കു­റു­മു­ന്ന­ണി­യു­ണ്ടാ­ക്കി ആ സര്‍­ക്കാ­രി­നെ അട്ടി­മ­റി­ച്ച് ­കോണ്‍­ഗ്ര­സ് മു­ന്ന­ണി­യില്‍ ചേ­ക്കേ­റി തെ­ര­ഞ്ഞെ­ടു­പ്പി­നി­റ­ങ്ങി­യ­പ്പോള്‍ പി­ന്നെ­യും കു­റ­ഞ്ഞു മൂ­ന്ന് സീ­റ്റ്: അന്ന് കി­ട്ടി­യ­ത് 16 എണ്ണം. അന്ന­ദാ­താ­വും പൊ­ന്നു­തി­രു­മേ­നി­യു­മായ സാ­ക്ഷാല്‍ കരു­ണാ­ക­ര­ന്റെ അടു­ക്ക­ള­ത്തി­ണ്ണ­യി­ലി­രു­ന്ന് ഈ 16 'മാ­ക്രി­കള്‍' രാ­വെ­ളു­ക്കു­വോ­ളം കര­ഞ്ഞ­പ്പോള്‍ ഡല്‍­ഹി­യില്‍ നി­ന്നും കേ­ര­ള­ത്തി­ലേ­യ്ക്കു പെ­യ്ത പു­തു­മ­ഴ­യാ­യി­രു­ന്നു പോ­ലും, ഭൂ­പ­രി­ഷ്ക­ര­ണം­!

"1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച ശേഷം, അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മന്ത്രിസഭ ആദ്യം ചെയ്തത് ഭൂവുടമാസംഘത്തിന്റെയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും ആവശ്യപ്രകാരം ഭൂപരിഷ്കരണ ബില്ലില്‍ കര്‍ഷകദ്രോഹ വ്യവസ്ഥകള്‍ ചേര്‍ക്കുകയായിരുന്നു. അയ്യായിരത്തോളം കുടികിടപ്പുകാരെ ഒഴിപ്പിച്ച് കൊട്ടിയൂര്‍ ദേവസ്വം സ്ഥലം എന്‍എസ്എസിന് 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിനു കൊടുക്കാന്‍ തീരുമാനിച്ചതും കുടിയേറിയവരെ ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ തടസം നില്‍ക്കുകയില്ല എന്ന് ദേവസ്വം മന്ത്രി വി കെ വേലപ്പന്‍ നിയമസഭയില്‍ പ്രസ്താവിച്ചതും ചരിത്രം. " അതി­ലെ­ന്തു സത്യ­മു­ണ്ടെ­ന്ന­റി­യാന്‍ സി­പി­ഐ­യെ വാ­ലില്‍­കെ­ട്ടിയ കോണ്‍­ഗ്ര­സ് മു­ന്ന­ണി­യു­ടെ രാ­ഷ്ട്രീ­യ­വും ഭൂ­പ­രി­ഷ്ക­ര­ണ­ത്തോ­ടു­ള്ള അവ­രു­ടെ നി­ല­പാ­ടും പരി­ശോ­ധി­ക്ക­ണം. കാ­യല്‍ രാ­ജാ­ക്ക­ന്മാ­രും ഭൂ­പ്ര­മാ­ണി­മാ­രും വനം­കൈ­യേ­റ്റ­ക്കാ­രും സമു­ദാ­യാ­ധി­പ­ന്മാ­രും നേ­രി­ട്ടു നി­യ­ന്ത്രി­ച്ചി­രു­ന്ന പാര്‍­ട്ടി­യാ­യി­രു­ന്നു കോണ്‍­ഗ്ര­സ്. 1957­ലെ കമ്മ്യൂ­ണി­സ്റ്റ് സര്‍­ക്കാ­രില്‍ നി­ന്നും ആ താല്‍­പ­ര്യ­ങ്ങള്‍­ക്കേ­റ്റ പ്ര­ഹ­ര­മാ­യി­രു­ന്നു വി­മോ­ചന സമ­ര­ത്തി­ന്റെ പ്ര­കോ­പ­നം. കേ­ര­ള­സ­മൂ­ഹ­ത്തി­ലെ സമ്പ­ന്ന-വല­തു­പ­ക്ഷ താല്‍­പ­ര്യ­ങ്ങ­ളു­ടെ ഉട­മ­യും സം­ര­ക്ഷ­ക­നു­മാ­യ­തു­കൊ­ണ്ടാ­ണ് 1957­ലെ­യും 1967­ലെ­യും കമ്മ്യൂ­ണി­സ്റ്റ് സര്‍­ക്കാ­രു­ക­ളു­ടെ ഭൂ­പ­രി­ഷ്ക­ര­ണ­ശ്ര­മ­ങ്ങ­ളെ നഖ­ശി­ഖാ­ന്തം കോണ്‍­ഗ്ര­സ് എതിര്‍­ത്ത­ത്.

1957­ലെ കമ്മ്യൂ­ണി­സ്റ്റ് സര്‍­ക്കാ­രി­നെ അട്ടി­മ­റി­ച്ച ശേ­ഷം, അധി­കാ­ര­ത്തില്‍ വന്ന കോണ്‍­ഗ്ര­സ് മന്ത്രി­സഭ ആദ്യം ചെ­യ്ത­ത് ഭൂ­വു­ട­മാ­സം­ഘ­ത്തി­ന്റെ­യും നാ­യര്‍ സര്‍­വീ­സ് സൊ­സൈ­റ്റി­യു­ടെ­യും ആവ­ശ്യ­പ്ര­കാ­രം ഭൂ­പ­രി­ഷ്ക­രണ ബി­ല്ലില്‍ കര്‍­ഷ­ക­ദ്രോഹ വ്യ­വ­സ്ഥ­കള്‍ ചേര്‍­ക്കു­ക­യാ­യി­രു­ന്നു. അയ്യാ­യി­ര­ത്തോ­ളം കു­ടി­കി­ട­പ്പു­കാ­രെ ഒഴി­പ്പി­ച്ച് കൊ­ട്ടി­യൂര്‍ ദേ­വ­സ്വം സ്ഥ­ലം എന്‍എ­സ്എ­സി­ന് 99 വര്‍­ഷ­ത്തേ­യ്ക്ക് പാ­ട്ട­ത്തി­നു കൊ­ടു­ക്കാന്‍ തീ­രു­മാ­നി­ച്ച­തും കു­ടി­യേ­റി­യ­വ­രെ ഒഴി­പ്പി­ക്കു­ന്ന­തി­ന് സര്‍­ക്കാര്‍ തട­സം നില്‍­ക്കു­ക­യി­ല്ല എന്ന് ദേ­വ­സ്വം മന്ത്രി വി കെ വേ­ല­പ്പന്‍ നി­യ­മ­സ­ഭ­യില്‍ പ്ര­സ്താ­വി­ച്ച­തും ചരി­ത്രം. ഭൂ­പ­രി­ഷ്ക­ര­ണ­ബി­ല്ലില്‍ വെ­ള്ളം ചേര്‍­ക്കാ­നു­ള്ള കോണ്‍­ഗ്ര­സ് നീ­ക്ക­ങ്ങള്‍­ക്കെ­തി­രെ­യാ­ണ് 1961 ജൂണ്‍ 18 മു­തല്‍ ഏകെ­ജി­യു­ടെ നേ­തൃ­ത്വ­ത്തില്‍ കേ­രള കര്‍­ഷ­ക­സം­ഘം കാ­സര്‍­കോ­ടു നി­ന്ന് തി­രു­വ­ന­ന്ത­പു­ര­ത്തേ­യ്ക്ക് പ്ര­തി­ഷേ­ധ­ജാഥ സം­ഘ­ടി­പ്പി­ച്ച­ത്.

അ­തി­നി­ടെ, 57­ലെ സര്‍­ക്കാ­രി­ന്റെ കര്‍­ഷ­ക­ബ­ന്ധ ബി­ല്ലി­നെ കോ­ട­തി­ക­ളി­ലും തു­ര­ങ്കം വെ­ച്ചു. ബി­ല്ലി­ന്റെ സാ­ധു­ത­യെ ചോ­ദ്യം ചെ­യ്ത് ജന്മി­കള്‍ ഹൈ­ക്കോ­ട­തി­യി­ലും സു­പ്രിം­കോ­ട­തി­യി­ലും ഹര്‍­ജി നല്‍­കി­യി­രു­ന്നു. സര്‍­ക്കാര്‍ ഭാ­ഗം ഉഴ­പ്പി കേ­സ് തോല്‍­പ്പി­ച്ചു. യഥാ­സ­മ­യം അപ്പീല്‍ നല്‍­കാ­തെ­യും നല്‍­കിയ അപ്പീ­ലി­ന്മേല്‍ നേ­രാം­വ­ണ്ണം വാ­ദം നട­ത്താ­തെ­യും സു­പ്രിം­കോ­ട­തി­യില്‍­നി­ന്നും തോല്‍­വി ഇര­ന്നു­വാ­ങ്ങി. അതോ­ടെ, ലാന്‍­ഡ് ട്രി­ബ്യൂ­ണ­ലില്‍ കര്‍­ഷ­കര്‍ കൊ­ടു­ത്ത ഹര്‍­ജി­കള്‍ അസാ­ധു­വാ­യി. കെ­ട്ടി­വെ­ച്ച പണ­വും നഷ്ട­പ്പെ­ട്ടു. വര്‍­ദ്ധി­ത­വീ­ര്യ­ത്തോ­ടെ ജന്മി­മാര്‍ കു­ടി­യാ­ന്മാ­രെ ഇറ­ക്കി­വി­ട്ടു. പാ­ട്ട­ഭൂ­മി­യും വാ­ര­ഭൂ­മി­യും ഒഴി­പ്പി­ക്ക­പ്പെ­ട്ടു. കര്‍­ഷ­കര്‍ തെ­രു­വി­ലാ­യി. ഇങ്ങ­നെ തു­ട­ങ്ങു­ന്നു, ഭൂ­പ­രി­ഷ്ക­രണ ശ്ര­മ­ങ്ങള്‍­ക്ക് ഐക്യ­കേ­ര­ള­ത്തി­ലെ ആദ്യ­ത്തെ കോണ്‍­ഗ്ര­സ് മന്ത്രി­സ­ഭ­യു­ടെ സം­ഭാ­വ­ന.

ഭൂ­പ­രി­ഷ്ക­ര­ണ­ബില്‍ ഭര­ണ­ഘ­ട­നാ­വി­രു­ദ്ധ­വും ജനാ­ധി­പ­ത്യ­വി­രു­ദ്ധ­വും നാ­ട്ടില്‍ കലാ­പ­മു­ണ്ടാ­ക്കാന്‍ സൃ­ഷ്ടി­ച്ച­തു­മാ­ണെ­ന്നാ­യി­രു­ന്നു കോണ്‍­ഗ്ര­സി­ന്റെ­യും സഖ്യ­ക­ക്ഷി­ക­ളു­ടെ­യും പ്ര­ധാ­ന­വി­മര്‍­ശ­നം. ഈ വി­മര്‍­ശ­ന­ങ്ങ­ളു­ന്ന­യി­ച്ച പ്ര­മാ­ണി­മാ­രാ­ണ് ഭര­ണ­ത്തി­ന്റെ അധി­കാ­ര­മു­പ­യോ­ഗി­ച്ച് അമ­രാ­വ­തി­യി­ലും ചു­രു­ളി­യി­ലും കീ­രി­ത്തോ­ടി­ലും പതി­നാ­യി­ര­ക്ക­ണ­ക്കി­ന് കര്‍­ഷ­ക­രെ കു­ടി­യി­റ­ക്കി­യ­ത്. അനേ­കാ­യി­രം കു­ടി­ലു­കള്‍­ക്ക് തീ­കൊ­ളു­ത്താന്‍ പോ­ലീ­സി­നെ നി­യോ­ഗി­ച്ച­ത് അവ­രാ­ണ്. പി­ഞ്ചു­കു­ഞ്ഞു­ങ്ങ­ളും ഗര്‍­ഭി­ണി­ക­ളു­മ­ട­ക്കം ആയി­ര­ങ്ങ­ളെ കോ­രി­ച്ചൊ­രി­യു­ന്ന മഴ­യ­ത്ത് നി­സ­ഹാ­യ­ത­യു­ടെ കൂ­രി­രി­ട്ടി­ലേ­യ്ക്ക് വലി­ച്ചെ­റി­ഞ്ഞ­വ­രാ­ണ­വര്‍. കേ­ര­ള­ത്തില്‍ മി­ച്ച­ഭൂ­മി­യേ ഇല്ലെ­ന്ന് തൊ­ണ്ട­കീ­റി വാ­ദി­ച്ച­വ­രാ­ണ­വര്‍. ഒന്നി­രു­ട്ടി വെ­ളു­ത്ത്, സു­ന്ദ­ര­സു­സ്മേ­ര­വ­ദ­ന­രും ശു­ഭ്ര­വ­സ്ത്ര­ധാ­രി­ക­ളു­മായ 16 സി­പി­ഐ­ക്കാ­രു­ടെ സമ്പര്‍­ക്ക­മേ­റ്റ­പ്പോള്‍ അവ­രൊ­ക്കെ 'മു­ല്ല­പ്പൂ­മ്പൊ­ടി­യേ­റ്റ കല്ലി­'­ന്റെ പരു­വ­മാ­യ­ത്രേ. എത്ര­യെ­ളു­പ്പ­മാ­യി­രു­ന്ന­പ്പ­നേ, കേ­ര­ള­ത്തി­ലെ ഭൂ­പ­രി­ഷ്ക­ര­ണം­!!!

1970 - മു­ത­ല­പ്പു­റ­ത്തൊ­രു 'മാ­ക്രി' സവാ­രി­

ജ­ന്മി­മാ­രു­ടെ താല്‍­പ­ര്യ­ങ്ങള്‍ സം­ര­ക്ഷി­ക്കാന്‍ കര്‍­ഷ­ക­നെ കു­ടി­യി­റ­ക്കി­യും അവ­ന്റെ കു­ടി­ലു­കള്‍ ചു­ട്ടു­ക­രി­ച്ചും രാ­ഷ്ട്രീ­യാ­ധി­കാ­രം നി­ഷ്ഠു­ര­മാ­യി വി­നി­യോ­ഗി­ച്ച കോണ്‍­ഗ്ര­സി­ന്റെ­യും സഖ്യ­ക­ക്ഷി­ക­ളു­ടെ­യും കൂ­ടാ­ര­ത്തി­ലേ­യ്ക്കാ­ണ് 1970ല്‍ ­സി­പി­ഐ­ ചെ­ന്നു­ക­യ­റി­യ­ത്. അവ­രു­ടെ സം­ഘ­ട­നാ­ബ­ല­വും സമ്പ­ത്തും വോ­ട്ടു­ബാ­ങ്കും കൊ­ണ്ടാ­ണ്, സ്വ­ന്തം നി­ല­യില്‍ കഷ്ടി­ച്ച് മൂ­ന്നു­പേ­രെ ജയി­പ്പി­ക്കാന്‍ മാ­ത്രം ആള്‍­ബ­ല­മു­ള്ള സി­പി­ഐ­യ്ക്ക് 16 എം­എല്‍എ­മാ­രു­ണ്ടാ­യ­ത്.

ക­മ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­യു­ടെ പര­മ്പ­രാ­ഗത വോ­ട്ടു­കള്‍ കൊ­ണ്ട­ല്ല, മറി­ച്ച് കാ­യല്‍­രാ­ജാ­ക്ക­ന്മാ­രും ഭൂ­പ്ര­മാ­ണി­മാ­രും ജന്മി­മാ­രും വനം­കൊ­ള്ള­ക്കാ­രും കാ­ത്തു­പോ­റ്റിയ വോ­ട്ടു­ബാ­ങ്കി­ന്റെ വീ­തം പറ്റി­യാ­ണ് 16 സി­പി­ഐ­ക്കാര്‍ നി­യ­മ­സഭ കണ്ട­ത്. '70­ലെ സി­പി­ഐ­യു­ടെ അധി­കാ­ര­പ്രാ­പ്തി സാ­ധ്യ­മാ­ക്കിയ ജാ­തി-ജന്മി താല്‍­പ­ര്യ­ത്തി­നു വി­രു­ദ്ധ­മാ­യി, സമ­ര­വും പ്ര­ക്ഷോ­ഭ­വു­മി­ല്ലാ­തെ കര്‍­ഷ­ക­നും കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി­യ്ക്കും അവ­കാ­ശ­പ്പെ­ട്ട ഭൂ­മി നല്‍­കാന്‍ സ്വ­മേ­ധ­യാ അവര്‍ ഭൂ­ദാ­ന­മ­ഹോ­ത്സ­വ­ത്തി­നി­റ­ങ്ങി എന്നു പ്ര­ച­രി­പ്പി­ക്കു­ന്ന­വര്‍ ചി­ല്ലറ പാ­ത­ക­മൊ­ന്നു­മ­ല്ല, ചരി­ത്ര­ത്തോ­ടു ചെ­യ്യു­ന്ന­ത്.

ടി­റ്റോ ജോ­യി പട­ച്ച എഐ­എ­സ്എ­ഫ് നി­ല­വാ­രം നാ­റു­ന്ന ചരി­ത്രം നോ­ക്കു­ക. അദ്ദേ­ഹ­മെ­ഴു­തു­ന്നു­:

"... (1967­ലെ) മന്ത്രി­സഭ താ­ഴെ വീ­ണു. പോ­കു­ന്ന­വ­ഴി നമ്പൂ­തി­രി­പ്പാ­ടു പറ­ഞ്ഞു, "ഇ­ത് ­ഭൂ­പ­രി­ഷ്ക­ര­ണം­ പാ­സ­കാ­തി­രി­ക്കു­ന്ന­തി­നു­ള്ള ഗൂ­ഢാ­ലോ­ച­ന­യാ­ണ്". സ്വാ­ഭാ­വി­ക­മാ­യി അതു സി­പി­ഐ­യ്ക്കു­ള്ള വെ­ല്ലു­വി­ളി­യാ­യി. ­മുന്‍­സര്‍­ക്കാര്‍ തയ്യാ­റാ­ക്കിയ നി­യ­മം ഒറ്റ­വ­രി പോ­ലും മാ­റ്റാ­തെ പാ­സാ­ക്കി­ക്കൊ­ണ്ട് സി­പിഐ ആ വെ­ല്ലു­വി­ളി സ്വീ­ക­രി­ച്ചു­".

ല­ജ്ജ കൊ­ണ്ടു ചൂ­ളാ­തെ ഇങ്ങ­നെ കള്ളം പറ­യാന്‍ സി­പി­ഐ­ക്കാര്‍­ക്കേ കഴി­യൂ. ബില്‍ ഇ­എം­എ­സ് സര്‍­ക്കാ­രി­ന്റെ കാ­ല­ത്തു­ത­ന്നെ നി­യ­മ­സഭ പാ­സാ­ക്കി­യി­രു­ന്നു. അതു പ്ര­സി­ഡ­ന്റി­ന്റെ അനു­മ­തി­യ്ക്കു­വി­ട്ട­ത് അച്യു­ത­മേ­നോ­നാ­ണെ­ന്നു മാ­ത്രം. യഥാര്‍­ത്ഥ­ത്തില്‍ അതൊ­രു തന്ത്ര­മാ­യി­രു­ന്നു. ആളി­പ്പ­ട­രു­ന്ന കര്‍­ഷ­ക­രോ­ഷം തണു­പ്പി­ക്കാ­മെ­ന്നു കരു­തി സ്വീ­ക­രി­ച്ച കരു­തല്‍ നട­പ­ടി­.

"ഭൂപരിഷ്കരണബില്‍ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും നാട്ടില്‍ കലാപമുണ്ടാക്കാന്‍ സൃഷ്ടിച്ചതുമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പ്രധാനവിമര്‍ശനം. ഈ വിമര്‍ശനങ്ങളുന്നയിച്ച പ്രമാണിമാരാണ് ഭരണത്തിന്റെ അധികാരമുപയോഗിച്ച് അമരാവതിയിലും ചുരുളിയിലും കീരിത്തോടിലും പതിനായിരക്കണക്കിന് കര്‍ഷകരെ കുടിയിറക്കിയത്. ഒന്നിരുട്ടി വെളുത്ത്, സുന്ദരസുസ്മേരവദനരും ശുഭ്രവസ്ത്രധാരികളുമായ 16 സിപിഐക്കാരുടെ സമ്പര്‍ക്കമേറ്റപ്പോള്‍ അവരൊക്കെ 'മുല്ലപ്പൂമ്പൊടിയേറ്റ കല്ലി'ന്റെ പരുവമായത്രേ. എത്രയെളുപ്പമായിരുന്നപ്പനേ, കേരളത്തിലെ ഭൂപരിഷ്കരണം!" 1960-1964 കാ­ല­ത്തെ കോണ്‍­ഗ്ര­സ് സര്‍­ക്കാ­രി­ന്റെ കാ­ല­ത്ത് നട­ന്ന അമ­രാ­വ­തി, ചു­രു­ളി, ­കീ­രി­ത്തോ­ട് മേ­ഖ­ല­ക­ളി­ലെ ക്രൂ­ര­മായ ­കു­ടി­യൊ­ഴി­പ്പി­ക്കല്‍ അനു­ഭ­വി­ച്ച കര്‍­ഷ­ക­രും കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി­ക­ളും 1967­ലെ ഇഎം­എ­സ് സര്‍­ക്കാര്‍ അട്ടി­മ­റി­ക്ക­പ്പെ­ട്ട­തോ­ടെ അന്തിമ സമ­ര­ത്തി­നു തയ്യാ­റെ­ടു­ത്തു. കാര്‍­ഷിക പരി­ഷ്ക­രണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ പരാ­ജ­യ­പ്പെ­ട്ട­തു­മൂ­ലം ഗ്രാ­മ­ങ്ങള്‍ പൊ­ട്ടി­ത്തെ­റി­യു­ടെ വക്കി­ലാ­ണ് എന്ന് കേ­ന്ദ്ര ആഭ്യ­ന്ത­ര­മ­ന്ത്രാ­ല­യ­ത്തി­ന്റെ പഠ­ന­സം­ഘം വി­ല­യി­രു­ത്തി­യി­രു­ന്നു എന്നു­കൂ­ടി അറി­യു­ക. സമ­ര­ത്തെ നേ­രി­ടാ­നും സമ­ര­ത്തി­നി­റ­ങ്ങിയ വലി­യൊ­രു ജന­വി­ഭാ­ഗ­ത്തി­ന്റെ കണ്ണില്‍­പൊ­ടി­യി­ടാ­നും ബില്‍ അതേ­പ­ടി പ്ര­സി­ഡ­ന്റി­ന്റെ അനു­മ­തി­യ്ക്ക­യ­യ്ക്കുക എന്ന സൌ­ജ­ന്യം അച്യു­ത­മേ­നോന്‍ കാ­ട്ടി. തു­ടര്‍­ന്ന്, ഭൂ­പ­രി­ഷ്ക­രണ നി­യ­മം ഇതാ ഒരു ഭേ­ദ­ഗ­തി­യും കൂ­ടാ­തെ നട­പ്പാ­കാന്‍ പോ­കു­ന്നു, ആവ­ശ്യ­ക്കാര്‍ കൈ­യും കെ­ട്ടി വെ­റു­തേ­യി­രു­ന്നാല്‍ മതി, ആനു­കൂ­ല്യ­ങ്ങള്‍ നേ­ടി­യെ­ടു­ക്കാ­നു­ള്ള പ്ര­ത്യ­ക്ഷ സമ­ര­പ­രി­പാ­ടി­കള്‍ അനാ­വ­ശ്യ­വും മാര്‍­ക്സി­സ്റ്റു­കാ­രു­ടെ കു­ത്തി­ത്തി­രി­പ്പു­മാ­ണെ­ന്ന് എന്നൊ­ക്കെ വ്യാ­പ­ക­മായ പ്ര­ച­ര­ണ­വും നട­ത്തി­.

കര്‍­ഷ­ക­പ­രി­ഷ്ക­രണ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് അന്നോ­ളം തു­ര­ങ്കം വെ­ച്ചു­വ­ന്ന കോണ്‍­ഗ്ര­സി­ന്റെ­യും സഖ്യ­ത്തി­ന്റെ­യും പ്ര­ച­ര­ണ­ത്തി­ന് കര്‍­ഷ­ക­രും തൊ­ഴി­ലാ­ളി­ക­ളും കാ­തു­കൊ­ടു­ത്തി­ല്ല. നി­ക്ഷി­പ്ത­താല്‍­പ­ര്യ­ക്കാര്‍­ക്കു മേല്‍­ക്കൈ­യു­ള്ള­തും അവര്‍ നി­യ­ന്ത്രി­ക്കു­ന്ന­തു­മായ ഗവ­ണ്മെ­ന്റ് മെ­ഷീ­ന­റി­യു­ടെ സൌ­മ­ന­സ്യ­ത്തി­നു കാ­ത്തി­രി­ക്കേ­ണ്ട­തി­ല്ല എന്ന­വര്‍ തീ­രു­മാ­നി­ച്ചു. അങ്ങ­നെ­യാ­ണ്, 1970 ജനു­വ­രി 1ന് കു­ടി­കി­ട­പ്പു­കാ­ര­ന്റെ­യും കര്‍­ഷ­ക­ന്റെ­യും അവ­കാ­ശ­ങ്ങള്‍ പി­ടി­ച്ചെ­ടു­ക്കു­മെ­ന്ന് 1969 ഡി­സം­ബ­റില്‍ ആല­പ്പു­ഴ­യില്‍ ചേര്‍­ന്ന കര്‍­ഷ­ക­സ­മ്മേ­ള­നം പ്ര­ഖ്യാ­പി­ച്ച­ത്.

ഭേ­ദ­ഗ­തി­ക­ളൊ­ന്നു­മി­ല്ലാ­തെ ബില്‍ പ്ര­സി­ഡ­ന്റി­ന്റെ അനു­മ­തി­യ്ക്കു വി­ട്ട­ത് വെ­റു­മൊ­രു തന്ത്ര­മാ­ണെ­ന്ന് തൊ­ട്ടു­പി­ന്നാ­ലെ തെ­ളി­ഞ്ഞു. മു­യ­ലി­നൊ­പ്പം ഓടു­ന്നു എന്നു നടി­ച്ചു­വെ­ങ്കി­ലും ജന്മി­ക­ളു­ടെ വേ­ട്ട­പ്പ­ട്ടി തന്നെ­യാ­യി­രു­ന്നു ആ സര്‍­ക്കാ­രെ­ന്ന് കേ­ര­ള­ജ­നത നേ­രി­ട്ടു കണ്ടു. ഐക്യ­മു­ന്ന­ണി സര്‍­ക്കാര്‍ പാ­സാ­ക്കിയ ബി­ല്ലില്‍ ഭേ­ദ­ഗ­തി വേ­ണ­മെ­ന്ന് കേ­ന്ദ്ര­സര്‍­ക്കാ­രി­ന്റെ ആവ­ശ്യ­ത്തി­ന് അച്യു­ത­മേ­നോന്‍ മന്ത്രി­സഭ വഴ­ങ്ങി. ബി­ല്ലി­ന്റെ അന്ത­സ­ത്ത ഊറ്റി­ക്ക­ള­ഞ്ഞ്, കു­ടി­കി­ട­പ്പു­കാ­ര­നെ ഒഴി­പ്പി­ക്കാ­നു­ള്ള പഴു­തു­കള്‍ വേ­ണ്ടു­വോ­ളം കു­ത്തി­ക്ക­യ­റ്റിയ ആ ഭേ­ദ­ഗ­തി­കള്‍ ചര്‍­ച്ച ചെ­യ്യാന്‍ നി­യ­മ­സഭ ചേര്‍­ന്ന­ത് 1971 ഏപ്രില്‍ 19­നാ­ണ്.

കോ­ട­തി­ക­ളു­ടെ­യും ട്രൈ­ബ്യൂ­ണ­ലു­ക­ളി­ലെ­യും ഒരി­ക്ക­ലും തീ­രാ­ത്ത വ്യ­വ­ഹാ­ര­വ­ല­ക­ളില്‍ കര്‍­ഷ­ക­നെ എന്നെ­ന്നേ­യ്ക്കു­മാ­യി കൊ­രു­ത്തി­ടാ­നു­ള്ള അട­വു­കള്‍ നി­റ­ഞ്ഞ ഭേ­ദ­ഗ­തി­കള്‍­ക്ക് അച്യു­ത­മേ­നോ­ന്റെ സര്‍­ക്കാര്‍ ശ്ര­മി­ച്ചി­രു­ന്നു എന്നാ­ണ് ചരി­ത്രം. 1957­ലെ ഭൂ­പ­രി­ഷ്ക­രണ ശ്ര­മം തട­യാന്‍ ബി­ല്ലി­ന്റെ കര­ട് മാ­സ­ങ്ങ­ളോ­ളം വെ­ച്ചു­താ­മ­സി­ച്ച കേ­ന്ദ്ര­സര്‍­ക്കാ­രി­ന്റെ ഭേ­ദ­ഗ­തി നിര്‍­ദ്ദേ­ശ­ങ്ങള്‍ ആര്‍­ക്കു­വേ­ണ്ടി­യാ­ണെ­ന്ന് ഊഹി­ക്കാ­വു­ന്ന­തേ­യു­ള്ളൂ. തങ്ങള്‍ ഉച്ച­ത്തില്‍ കര­ഞ്ഞാല്‍ പെ­യ്യു­ന്ന പേ­മാ­രി­യില്‍ ഈ ചരി­ത്ര­മൊ­ക്കെ ഒഴു­കി­പ്പോ­കു­മെ­ന്നു വി­ദേ­ശ­ത്തെ പൊ­ട്ട­ക്കി­ണ­റു­ക­ളില്‍ കഴി­യു­ന്ന സൈ­ബര്‍­മാ­ക്രി­കള്‍ കരു­തു­ന്നു­വെ­ങ്കില്‍, ഒരി­റ്റു സഹ­താ­പം അവര്‍­ക്കു­മേല്‍ ചൊ­രി­യുക തന്നെ വേ­ണം­.

"'70ലെ സിപിഐയുടെ അധികാരപ്രാപ്തി സാധ്യമാക്കിയ ജാതി-ജന്മി താല്‍പര്യത്തിനു വിരുദ്ധമായി, 'കുടുംബത്തില്‍ പിറന്ന, മനുഷ്യപ്പറ്റുള്ള തമ്പുരാന്മാര്‍' അധികാരമേറ്റപ്പോള്‍ തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ ഭിക്ഷയായി നല്‍കിയെന്നും സമരവും പ്രക്ഷോഭവുമില്ലാതെ കര്‍ഷകനും കര്‍ഷകത്തൊഴിലാളിയ്ക്കും ഭൂമി നല്‍കാന്‍ അവര്‍ സ്വമേധയാ ഭൂദാനമഹോത്സവത്തിനിറങ്ങി എന്നും പ്രചരിപ്പിക്കുന്നവര്‍ ചില്ലറ പാതകമൊന്നുമല്ല, ചരിത്രത്തോടു ചെയ്യുന്നത്." ഭൂ­പ­രി­ഷ്ക­ര­ണ­ബി­ല്ലി­ലെ പി­ന്തി­രി­പ്പന്‍ ഭേ­ദ­ഗ­തി­കള്‍ നി­യ­മ­സഭ ചര്‍­ച്ച­യ്ക്കെ­ടു­ത്ത അതേ­ദി­വ­സം തി­രു­വ­ന­ന്ത­പു­ര­ത്ത് അത്യു­ജ്ജ്വ­ല­മാ­യൊ­രു പ്ര­ക­ട­നം നട­ന്നു. ഏഴു ജി­ല്ല­ക­ളില്‍ നി­ന്നു­ള്ള കര്‍­ഷ­ക­രും കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി­ക­ളും അണി­നി­ര­ന്ന ഉശി­രന്‍ പ്ര­ക­ട­നം. സമ­ര­ങ്ങ­ളു­ടെ ഫല­മാ­യ­ല്ലാ­തെ ഒര­വ­കാ­ശ­വും നേ­ടി­യെ­ടു­ക്കാ­നാ­വി­ല്ലെ­ന്നും അതി­നു­ള്ള തെ­ളി­വു­ക­ളേ ചരി­ത്ര­ത്തി­ലു­ള്ളൂ­വെ­ന്നും ഉറ­ക്കെ­പ്പ­റ­ഞ്ഞ് ആ പ്ര­ക­ട­ന­ത്തെ അഭി­സം­ബോ­ധന ചെ­യ്ത­ത് സാ­ക്ഷാല്‍ ­വി കെ കൃ­ഷ്ണ­മേ­നോന്‍.

റി­ട്ട­യേ­ഡ് എഐ­എ­സ്എ­ഫു­കാ­ര­ന്റെ ഗൂ­ഗിള്‍ സെര്‍­ച്ചി­നു വഴ­ങ്ങു­ന്ന ചരി­ത്ര­മ­ല്ല ഇത്. കട­ല­പ്പി­ണ്ണാ­ക്കു കൊ­റി­ക്കാന്‍ കൂ­ടു­ന്ന സി­പി­ഐ­യു­ടെ നേ­രം­പോ­ക്കു കമ്മി­റ്റി­ക­ളി­ലൊ­ന്നും ഈ ചരി­ത്രം അയ­വി­റ­ക്ക­പ്പെ­ടു­ക­യു­മി­ല്ല. അത­റി­യാന്‍ അവ­കാ­ശ­സ­മ­ര­ങ്ങ­ളു­ടെ രണ­ഭൂ­മി­ക­ളില്‍ ഇനി­യു­മ­ണ­യാ­തെ കി­ട­ക്കു­ന്ന കന­ലു­ക­ളില്‍ നി­ന്നൊ­രു തരി­യെ­ങ്കി­ലും തല­ച്ചോ­റി­ലെ­ടു­ത്തു­വെ­യ്ക്ക­ണം. 'കു­ടും­ബ­ത്തില്‍ പി­റ­ന്ന, മനു­ഷ്യ­പ്പ­റ്റു­ള്ള തമ്പു­രാ­ന്മാ­രു­ടെ' കൈ­വ­ശം അധി­കാ­ര­മെ­ത്തു­മ്പോള്‍ തൊ­ഴി­ലാ­ളി­കള്‍­ക്ക് അവ­കാ­ശ­ങ്ങള്‍ ഭി­ക്ഷ­യാ­യി ലഭി­ക്കു­മെ­ന്നും അതി­നു സമ­ര­മൊ­ന്നും വേ­ണ്ട എന്നു­മു­ള്ള സി­പിഐ സി­ദ്ധാ­ന്തം, ആ കന­ലി­ന്റെ ചൂ­ടില്‍ വെ­ണ്ണീ­റു ശേ­ഷി­ക്കാ­തെ കത്തി­ത്തീ­ര­ണം. തല­യില്‍ ചൂ­ടി അഹ­ങ്ക­രി­ക്കു­ന്ന മുന്‍ എഐ­എ­സ്എ­ഫു­കാ­ര­നെ­ന്ന 'മ­യില്‍­പ്പീ­ലി­', യഥാര്‍­ത്ഥ­ത്തില്‍ കാ­ഷ്ഠം പു­ര­ണ്ട വെ­റും കോ­ഴി­ത്തൂ­വ­ലാ­ണെ­ന്ന് അപ്പോ­ഴേ ടി­റ്റോ ജോ­യി­മാര്‍ തി­രി­ച്ച­റി­യൂ­.

 ന­ഴ്സു­മാ­രു­ടെ സമ­ര­ത്തെ നി­ങ്ങ­ളെ­ങ്ങ­നെ വ്യാ­ഖ്യാ­നി­ക്കും­?

ഇ­പ്പോള്‍ നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന നഴ്സു­മാ­രു­ടെ സമ­ര­ത്തോ­ടു കൂ­ട്ടി­വാ­യി­ച്ചാല്‍ കണി­യാ­പു­ര­ത്തി­ന്റെ മാ­ക്രി-മഴ സി­ദ്ധാ­ന്തം കല്ലി­ന്മേല്‍ കല്ലു­ശേ­ഷി­ക്കാ­തെ തരി­പ്പ­ണ­മാ­കും. ഈ സമ­ര­ത്തോ­ടാ­ണ് പു­തിയ തല­മുറ മി­ച്ച­ഭൂ­മി സമ­ര­ത്തെ താ­ര­ത­മ്യം ചെ­യ്യേ­ണ്ട­ത്. മി­ച്ച­ഭൂ­മി സമ­ര­ത്തി­ന്റെ പ്ര­സ­ക്തി­യും പ്രാ­ധാ­ന്യ­വും ലളി­ത­മായ ആ താ­ര­ത­മ്യ­ത്തില്‍ മന­സി­ലാ­കും­.

സ്വ­കാ­ര്യ ആശു­പ­ത്രി­ക­ളി­ലെ നഴ്സു­മാര്‍­ക്ക് മി­നി­മം വേ­ത­നം ഉറ­പ്പാ­ക്കി വി­എ­സ് ഗവ­ണ്മെ­ന്റ് 2009ല്‍­ത്ത­ന്നെ ഉത്ത­ര­വു പു­റ­പ്പെ­ടു­വി­ച്ച­താ­ണ­ല്ലോ? പക്ഷേ, ആ ഉത്ത­ര­വു കൊ­ണ്ട് ആര്‍­ക്കും വേ­ത­നം കി­ട്ടി­യി­ല്ല. നി­യ­മം മൂ­ലം ഉറ­പ്പു­വ­രു­ത്തിയ അവ­കാ­ശം നേ­ടി­യെ­ടു­ക്കാന്‍ നഴ്സു­മാര്‍­ക്ക് തെ­രു­വി­ലി­റ­ങ്ങേ­ണ്ടി വന്നു. മി­നി­മം വേ­ത­ന­വും മാ­ന്യ­മായ ശമ്പ­ള­വും എന്ന അവ­കാ­ശം സ്വ­കാ­ര്യ ആശു­പ­ത്രി­ക­ളി­ലെ നഴ്സു­മാര്‍ നേ­ടി­യെ­ടു­ക്കു­മ്പോള്‍, അതി­നെ നട­ത്തിയ സമ­ര­ത്തി­ന്റെ കണ­ക്കി­ല­ല്ലേ എഴു­തി­ച്ചേര്‍­ക്കേ­ണ്ട­ത്?

സ­മ­ര­ത്തി­ന്റെ പ്രാ­ധാ­ന്യം മറ­ച്ചു­വെ­ച്ച് നഴ്സു­മാര്‍­ക്ക് ആനു­കൂ­ല്യ­ങ്ങള്‍ ലഭി­ച്ച­ത് വി­എ­സ് സര്‍­ക്കാ­രി­ന്റെ ഉത്ത­ര­വു മൂ­ല­മാ­ണെ­ന്നോ, ഉമ്മന്‍­ചാ­ണ്ടി­യു­ടെ­യും ഷി­ബു ബേ­ബി­ജോ­ണി­ന്റെ­യും ഭര­ണ­മി­ക­വു കൊ­ണ്ടാ­ണെ­ന്നോ പ്ര­ച­രി­പ്പി­ച്ചാല്‍ ഇക്കാ­ല­ത്തു ജീ­വി­ച്ചി­രി­ക്കു­ന്ന­വര്‍ അതി­നെ­ന്തു വില നല്‍­കും? ആ വ്യാ­ഖ്യാ­ന­ത്തി­ന്റെ വി­ല­യേ ഉള്ളൂ, ചേ­ലാ­ട്ട് അച്യു­ത­മേ­നോന്‍ മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന­തു­കൊ­ണ്ട് ഭൂ­പ­രി­ഷ്ക­ര­ണം നട­പ്പാ­യി എന്ന തി­യ­റി­യ്ക്കും. അതു­കൊ­ണ്ട്, കണി­യാ­പു­ര­ത്തു പണിത 'മാ­ക്രി­പ്പ­ത­ക്കം' അച്യു­ത­മേ­നോ­ന്റെ കഴു­ത്തില്‍­ത്ത­ന്നെ ചാര്‍­ത്തു­ന്ന­താ­ണ് യു­ക്തി­.

'­മാ­ക്രി­'­ക­ള­റി­യാ­ത്ത ഭൂ­സ­മര ചരി­ത്രം

മി­ച്ച­ഭൂ­മി സമ­ര­ത്തി­ന്റെ പ്ര­സ­ക്തി­യ­റി­യാന്‍ കേ­ര­ള­ത്തി­ലെ കു­ടി­യൊ­ഴി­പ്പി­ക്ക­ലു­ക­ളു­ടെ ചരി­ത്രം പഠി­ക്ക­ണം. സ്വാ­ത­ന്ത്ര്യ­ല­ബ്ധി­യ്ക്കു­ശേ­ഷ­മാ­ണ് വന­ഭൂ­മി വെ­ട്ടി­ത്തെ­ളി­ച്ച് കൃ­ഷി­യാ­രം­ഭി­ക്കാന്‍ കര്‍­ഷ­കന്‍ കി­ഴ­ക്കന്‍­വ­ന­മേ­ഖ­ല­ക­ളി­ലേ­യ്ക്കു കു­ടി­യേ­റി­യ­ത്. അവര്‍­ക്ക് പി­ന്നീ­ട് അഞ്ചേ­ക്കര്‍ കൃ­ഷി­സ്ഥ­ലം സര്‍­ക്കാര്‍ അനു­വ­ദി­ച്ചു. വന­ഭൂ­മി കൃ­ഷി­ക്കാ­ര­നു പതി­ച്ചു­നല്‍­കാ­നു­ള്ള സര്‍­ക്കാര്‍ തീ­രു­മാ­നം വന്ന­തോ­ടെ വനം­കൈ­യേ­റ്റം വ്യാ­പ­ക­മാ­യി. പ്ര­മാ­ണി­മാ­രു­ടെ മു­ഖ്യ­വി­നോ­ദം വനം­കൈ­യേ­റ്റ­മാ­യി. ഒരു സര്‍­ക്കാ­രി­നും തട­യാ­നാ­വാ­ത്ത­വി­ധം ആ പ്ര­സ്ഥാ­നം പടര്‍­ന്നു­പ­ന്ത­ലി­ച്ചു­.

"നാട്ടിലെ ഭൂമി കൈയേറ്റക്കാര്‍ നിയമപരമായി കൈവശപ്പെടുത്തുകയും കാട്ടിലെ കൈയേറ്റഭൂമി അവര്‍ പാവങ്ങള്‍ക്കു വില്‍ക്കുകയും ചെയ്തു. ഇവര്‍ക്ക് സ്വാധീനമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നപ്പോള്‍ കൈയേറ്റഭൂമി വാങ്ങിയവരൊക്കെ കുടിയിറക്കപ്പെട്ടു. വെട്ടിത്തെളിച്ചു കൃഷിയോഗ്യമാക്കപ്പെട്ട വനഭൂമി വന്‍കിടക്കാരിലേയ്ക്കു തിരിച്ചു ചെന്നു. മനുഷ്യാധ്വാനത്തിന് കാലണ ചെലവിടാതെ പതിനായിരക്കണക്കിനേക്കര്‍ വനഭൂമി കൃഷിഭൂമിയായി മാറി, പ്രമാണിമാരുടെ കൈകളിലേയ്ക്ക് ഒഴുകിയെത്തിയ കുടിയൊഴിപ്പിക്കല്‍ മഹേന്ദ്രജാലത്തിന്റെ പ്രായോജകരില്‍ സാക്ഷാല്‍ അച്യുതമേനോനുമുണ്ടായിരുന്നു." പു­തിയ വനം­കൈ­യേ­റ്റം തട­യു­മെ­ന്നും 1957 ഏപ്രില്‍ 27­നു മു­മ്പ് ഭൂ­മി കൈ­വ­ശം വെ­ച്ചി­രു­ന്ന ആരെ­യും കു­ടി­യൊ­ഴി­പ്പി­ക്കി­ല്ലെ­ന്നും ഒന്നാം ഇഎം­എ­സ് സര്‍­ക്കാര്‍ തീ­രു­മാ­നി­ച്ചു. സ്വ­ന്ത­മാ­യി ഭൂ­മി­യി­ല്ലാ­ത്ത­വര്‍­ക്ക് ഭൂ­മി നല്‍­കു­മെ­ന്നും സര്‍­ക്കാര്‍ പ്ര­ഖ്യാ­പി­ച്ചു. പക്ഷേ, വനം കൈ­യേ­റ്റം നിര്‍­ബാ­ധം തു­ടര്‍­ന്നു. കൈ­യേ­റ്റ ഭൂ­മി മറി­ച്ചു­വില്‍­ക്കാന്‍ ഏജ­ന്റു­മാ­രെ കൈ­യേ­റ്റ­ക്കാര്‍ രം­ഗ­ത്തി­റ­ക്കി. പൊ­ന്നു­വി­ള­യു­ന്ന വന­ഭൂ­മി ചു­ളു­വി­ല­യ്ക്ക് ലഭി­ക്കു­മെ­ന്ന പ്ര­ലോ­ഭ­ന­വു­മാ­യി അവര്‍ ഇര­ക­ളെ­ത്തേ­ടി ഉള്‍­നാ­ടു­ക­ളി­ലേ­യ്ക്കി­റ­ങ്ങി. ആ പ്ര­ലോ­ഭ­ന­ത്തില്‍ പല­രും വീ­ണു. വന­ഭൂ­മി കൈ­ക്ക­ലാ­ക്കാന്‍ കി­ട­പ്പാ­ടം വി­റ്റു പണ­മു­ണ്ടാ­ക്കി. പക്ഷേ, വാ­ങ്ങി­യ­ത് അന­ധി­കൃ­ത­ഭൂ­മി­യാ­ണ് എന്നും വില്‍­പന നി­യ­മ­പ­ര­മ­ല്ലെ­ന്നും അവര്‍­ക്ക­റി­യി­ല്ലാ­യി­രു­ന്നു­.

അ­ധി­കാ­ര­വും സമ്പ­ത്തു­മു­ള്ള­വര്‍ ഒരു­ക്കിയ കെ­ണി­യില്‍ പതി­നാ­യി­ര­ങ്ങള്‍ പെ­ട്ടു. നാ­ട്ടി­ലെ ഭൂ­മി കൈ­യേ­റ്റ­ക്കാര്‍ നി­യ­മ­പ­ര­മാ­യി കൈ­വ­ശ­പ്പെ­ടു­ത്തു­ക­യും കാ­ട്ടി­ലെ കൈ­യേ­റ്റ­ഭൂ­മി അവര്‍ പാ­വ­ങ്ങള്‍­ക്കു വില്‍­ക്കു­ക­യും ചെ­യ്തു. ഇടു­ക്കി­യി­ലെ ഉടു­മ്പന്‍­ചോല താ­ലൂ­ക്കി­ലെ അമ­രാ­വ­തി­യ­ട­ക്ക­മു­ള്ള പ്ര­ദേ­ശ­ങ്ങ­ളി­ലെ ആയി­ര­ക്ക­ണ­ക്കി­നു കര്‍­ഷക കു­ടും­ബ­ങ്ങള്‍ ഇങ്ങ­നെ നാ­ട്ടി­ലെ ഭൂ­മി നി­യ­മ­പ­ര­മാ­യി വി­റ്റ്, കാ­ട്ടി­ലെ ഭൂ­മി നി­യ­മ­വി­രു­ദ്ധ­മാ­യി വാ­ങ്ങി­യ­വ­രാ­ണ്. വി­മോ­ചന സമ­ര­കാ­ല­ത്ത് വന­ഭൂ­മി കയ്യേ­റാന്‍ കോണ്‍­ഗ്ര­സ് നേ­താ­ക്ക­ളു­ടെ ആഹ്വാ­നം തന്നെ­യു­ണ്ടാ­യി. വി­മോ­ചന സമ­രം വി­ജ­യി­ക്കു­മെ­ന്നും തു­ടര്‍­ന്നു വരു­ന്ന സര്‍­ക്കാര്‍ വന­ഭൂ­മി­യില്‍ ഉട­മ­സ്ഥാ­വ­കാ­ശം നല്‍­കു­മെ­ന്നും പാ­വ­ങ്ങ­ളെ പറ­ഞ്ഞു വി­ശ്വ­സി­പ്പി­ച്ചു­.

വ­ന­ഭൂ­മി കയ്യേ­റു­ക­യും അന­ധി­കൃ­ത­മാ­യി മറി­ച്ചു­വില്‍­ക്കു­ക­യും ചെ­യ്ത­വര്‍­ക്ക് സ്വാ­ധീ­ന­മു­ള്ള കോണ്‍­ഗ്ര­സ് സര്‍­ക്കാര്‍ വന്ന­പ്പോള്‍ ഈ ചതി­യു­ടെ രണ്ടാം ഭാ­ഗം അര­ങ്ങേ­റി. കൈ­യേ­റ്റ­ഭൂ­മി വാ­ങ്ങി­യ­വ­രെ­യൊ­ക്കെ കു­ടി­യി­റ­ക്ക­പ്പെ­ട്ടു. വെ­ട്ടി­ത്തെ­ളി­ച്ചു കൃ­ഷി­യോ­ഗ്യ­മാ­ക്ക­പ്പെ­ട്ട വന­ഭൂ­മി വന്‍­തോ­തില്‍ വന്‍­കി­ട­ക്കാ­രി­ലേ­യ്ക്കു തി­രി­ച്ചു ചെ­ന്നു. ആ മാ­ന്തി­ക­വി­ദ്യ­യു­ടെ പേ­രാ­യി­രു­ന്നു കു­ടി­യൊ­ഴി­പ്പി­ക്കല്‍. അറി­യു­ക, മനു­ഷ്യാ­ധ്വാ­ന­ത്തി­ന് കാ­ലണ ചെ­ല­വി­ടാ­തെ പതി­നാ­യി­ര­ക്ക­ണ­ക്കി­നേ­ക്കര്‍ വന­ഭൂ­മി കൃ­ഷി­ഭൂ­മി­യാ­യി മാ­റി, പ്ര­മാ­ണി­മാ­രു­ടെ കൈ­ക­ളി­ലേ­യ്ക്ക് ഒഴു­കി­യെ­ത്തിയ കു­ടി­യൊ­ഴി­പ്പി­ക്കല്‍ മഹേ­ന്ദ്ര­ജാ­ല­ത്തി­ന്റെ പ്രാ­യോ­ജ­ക­രില്‍ സാ­ക്ഷാല്‍ അച്യു­ത­മേ­നോ­നു­മു­ണ്ടാ­യി­രു­ന്നു­.

കോണ്‍­ഗ്ര­സ് കാ­ല­ത്തെ കു­ടി­യൊ­ഴി­പ്പി­ക്ക­ലു­കള്‍

ജ­ന്മി­മാര്‍ ഒറ്റ­യ്ക്കും കൂ­ട്ടാ­യും ഗു­ണ്ട­ക­ളു­ടെ സഹാ­യ­ത്തോ­ടെ നട­ത്തിയ കു­ടി­യി­റ­ക്ക­ലു­കള്‍ കോണ്‍­ഗ്ര­സ് സര്‍­ക്കാ­രാ­ണ് 'ദേ­ശ­സാല്‍­ക്ക­രി­ച്ച­ത്'. 1961 മെ­യ് 2ന് ഇടു­ക്കി­യി­ലെ അയ്യ­പ്പന്‍ കോ­വി­ലില്‍ സര്‍­ക്കാര്‍ സ്പോണ്‍­സേ­ഡ് കു­ടി­യൊ­ഴി­പ്പി­ക്കല്‍ ആരം­ഭി­ച്ചു. ഇടു­ക്കി പദ്ധ­തി­യു­ടെ പേ­രി­ലാ­യി­രു­ന്നു ആ ക്രൂ­ര­വി­നോ­ദം.

"ജന്മിമാര്‍ ഒറ്റയ്ക്കും കൂട്ടായും ഗുണ്ടകളുടെ സഹായത്തോടെ നടത്തിയ കുടിയിറക്കലുകള്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് 'ദേശസാല്‍ക്കരിച്ചത്'. കുടിയൊഴിക്കല്‍ രൌദ്രഭാവം പൂണ്ടതോടെ, കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവന്ന കേരള കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതാക്കള്‍ അപ്രത്യക്ഷരായി. പോകുമ്പോള്‍ അവരുടെ കീശയില്‍ തൊഴിലാളികള്‍ നല്‍കിയ സമരസഹായ നിധിയുമുണ്ടായിരുന്നു." പതി­ന­ഞ്ചു ദി­വ­സം കൊ­ണ്ട് 1700 കു­ടും­ബ­ങ്ങ­ളി­ലെ പതി­നാ­യി­ര­ത്തോ­ളം പേര്‍ ഭവ­ന­ര­ഹി­ത­രാ­യി. സാ­യു­ധ­രായ പോ­ലീ­സു­കാര്‍ കു­ടി­ലു­കള്‍­ക്കു തീ­കൊ­ളു­ത്തി. വി­ള­കള്‍ വെ­ട്ടി­യെ­റി­ഞ്ഞു. ആര്‍­ത്തി­ര­മ്പിയ യാ­ച­ന­കള്‍­ക്കും അല­മു­റ­കള്‍­ക്കും മധ്യേ, അധ്വാ­ന­ത്തി­ന്റെ ലാ­ള­ന­മേ­റ്റ­തൊ­ക്കെ­യും തല്ലി­യും തീ­വെ­ച്ചും വെ­ട്ടി­യ­രി­ഞ്ഞും പോ­ലീ­സു­കാര്‍ തകര്‍­ത്തെ­റി­ഞ്ഞു. കു­ടി­യൊ­ഴി­ക്കല്‍ രൌ­ദ്ര­ഭാ­വം പൂ­ണ്ട­തോ­ടെ, കോ­ട്ട­യം ജി­ല്ലാ കോണ്‍­ഗ്ര­സ് കമ്മി­റ്റി­യു­ടെ കീ­ഴില്‍ പ്ര­വര്‍­ത്തി­ച്ചു­വ­ന്ന കേ­രള കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി യൂ­ണി­യ­ന്റെ നേ­താ­ക്കള്‍ അപ്ര­ത്യ­ക്ഷ­രാ­യി. പോ­കു­മ്പോള്‍ അവ­രു­ടെ കീ­ശ­യില്‍ തൊ­ഴി­ലാ­ളി­കള്‍ നല്‍­കിയ സമ­ര­സ­ഹായ നി­ധി­യു­മു­ണ്ടാ­യി­രു­ന്നു. കു­ടി­യി­റ­ക്ക­പ്പെ­ട്ട­വ­രെ കു­മി­ളി­യി­യ്ക്ക­ടു­ത്ത അമ­രാ­വ­തി­യി­ലേ­യ്ക്കാ­ണ് സര്‍­ക്കാര്‍ കെ­ട്ടു­കെ­ട്ടി­ച്ച­ത്. കു­ടി­യി­റ­ക്ക­പ്പെ­ട്ട­വ­രില്‍ അര്‍­ഹ­ത­യു­ള്ള­വര്‍­ക്ക് ഒരേ­ക്കര്‍ ഭൂ­മി നല്‍­കു­മെ­ന്നാ­യി­രു­ന്നു സര്‍­ക്കാ­രി­ന്റെ വാ­ഗ്ദാ­നം­.

കോ­രി­ച്ചൊ­രി­യു­ന്ന മഴ­യ­ത്ത് പി­ഞ്ചു­കു­ഞ്ഞു­ങ്ങ­ളെ­യും കൊ­ണ്ട് ആയി­ര­ക്ക­ണ­ക്കി­നാ­ളു­കള്‍ അമ­രാ­വ­തി­യി­ലെ­ത്തു­മ്പോള്‍ തല­ചാ­യ്ക്കാന്‍ അവി­ടെ­യൊ­രു ഷെ­ഡു പോ­ലു­മു­ണ്ടാ­യി­രു­ന്നി­ല്ല. പു­ല്ലും മു­ള­യും കൊ­ണ്ട് സര്‍­ക്കാര്‍ ഇവര്‍­ക്കു ഷെ­ഡു­കള്‍ പണി­തു നല്‍­കി­യ­ത് ഒരാ­ഴ്ച­യ്ക്കു ശേ­ഷം. മനു­ഷ്യ­പ്പ­റ്റു­ള്ള കോണ്‍­ഗ്ര­സ് നേ­താ­ക്ക­ളെ­പ്പോ­ലും കണ്ണീ­ര­ണി­യി­ച്ച ക്രൂ­ര­ത­യാ­ണ് അമ­രാ­വ­തി­യില്‍ അര­ങ്ങേ­റി­യ­ത്. 1961 മെ­യ് 17­ന് സ്ഥ­ലം സന്ദര്‍­ശി­ച്ച കോണ്‍­ഗ്ര­സ് നേ­താ­ക്ക­ളായ കെ. എം. ചാ­ണ്ടി­യും മാ­ത്യു മണി­യ­ങ്ങാ­ടന്‍ എം­പി­യും സം­യു­ക്ത­മാ­യി പു­റ­പ്പെ­ടു­വി­ച്ച പ്ര­സ്താ­വ­ന­യി­ലെ പ്ര­സ­ക്ത­ഭാ­ഗ­ങ്ങള്‍ താ­ഴെ­:

"... അയ്യ­പ്പന്‍ കോ­വില്‍, ഉടു­മ്പന്‍­ചോ­ല, കാ­ളി­യാര്‍ ഭാ­ഗ­ങ്ങ­ളില്‍ യാ­തൊ­രു അയ­വു­മി­ല്ലാ­തെ പു­ര­ക­ത്തി­ക്കല്‍ നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. തങ്ങ­ളു­ടെ സര്‍­വ­സ്വ­വും നശി­ച്ച­ശേ­ഷം കണ്ണീ­രും കൈ­യു­മാ­യി "ദൈ­വ­വും ഞങ്ങ­ളെ കൈ­വെ­ടി­ഞ്ഞോ" എന്ന് വാ­വി­ട്ടു നി­ല­വി­ളി­ച്ചു­കൊ­ണ്ട് അയ്യ­പ്പന്‍ കോ­വില്‍ പരി­സ­ര­ങ്ങ­ളില്‍ നൂ­റു­ക­ണ­ക്കി­ന് കു­ടും­ബ­ങ്ങള്‍ അമ­രാ­വ­തി­യി­ലേ­യ്ക്കു നീ­ക്ക­പ്പെ­ടു­ന്ന സമ­യ­വും കാ­ത്ത് മര­ച്ചു­വ­ടു­ക­ളില്‍ കഴി­ഞ്ഞു കൂ­ടു­ക­യാ­ണ്... പ്ര­സ­വി­ച്ച് ഒരാ­ഴ്ച­യാ­കാ­ത്ത ഭാ­ര്യ­യും കു­ഞ്ഞു­ങ്ങ­ളും ഗര്‍­ഭി­ണി­ക­ളും എല്ലാ­മ­ട­ങ്ങിയ നൂ­റു കണ­ക്കി­നു കു­ടും­ബ­ങ്ങള്‍ മനു­ഷ്യര്‍­ക്കും മൃ­ഗ­ങ്ങള്‍­ക്കും ഉചി­ത­മ­ല്ലാ­ത്ത ഒരു ജീ­വി­ത­മാ­ണ് അവി­ടെ നയി­ക്കു­ന്ന­ത്... കു­മി­ളി­യില്‍ കാ­ല­വര്‍­ഷം ആരം­ഭി­ച്ചു കഴി­ഞ്ഞു. പെ­യ്യു­ന്ന മഴ മു­ഴു­വ­നും നന­ഞ്ഞ്, മരം­കോ­ച്ചു­ന്ന തണു­പ്പു­മ­ടി­ച്ച് ചോ­ര­ക്കു­ഞ്ഞു­ങ്ങ­ളും ഗര്‍­ഭി­ണി­ക­ളു­മ­ട­ങ്ങിയ ഏതാ­ണ്ട് മൂ­വാ­യി­ര­ത്തി­ല­ധി­കം വരു­ന്ന ജന­സ­ഞ്ച­യ­ത്തെ സഹാ­യി­ക്കേ­ണ്ട­ത് മനു­ഷ്യ­ത്വ­മു­ള്ള ഏതൊ­രു­വ­ന്റെ­യും കട­മ­യാ­യി ഞങ്ങള്‍ കാ­ണു­ന്നു. ഗവ­ണ്മെ­ന്റ് ആ ചു­മ­തല നിര്‍­വ­ഹി­ക്കാ­ത്ത­പ­ക്ഷം അവ­രെ­ക്കൊ­ണ്ട് മനു­ഷ്യോ­ചി­ത­മായ നട­പ­ടി സ്വീ­ക­രി­പ്പി­ക്കാന്‍ പ്ര­ബു­ദ്ധ­രായ ജനത മുന്‍­കൈ­യെ­ടു­ത്ത് പ്ര­വര്‍­ത്തി­ക്കു­മെ­ന്ന് ഞങ്ങള്‍ വി­ശ്വ­സി­ക്കു­ന്നു­".

(­ചു­മ­തല നിര്‍­വ­ഹി­ക്കാ­ത്ത സര്‍­ക്കാ­രി­നെ­ക്കൊ­ണ്ട്, മനു­ഷ്യോ­ചി­ത­മായ നട­പ­ടി സ്വീ­ക­രി­പ്പി­ക്കാന്‍ പ്ര­ബു­ദ്ധ­രായ ജന­ത­യെ­ടു­ക്കു­ന്ന മുന്‍­കൈ­ക­ളി­ലെ ഏറ്റ­വും പ്ര­ധാ­ന­പ്പെ­ട്ട ഇന­മാ­ണ് സി­പി­ഐ­ക്കാ­രാ, സമ­രം. അങ്ങ­നെ­യൊ­ന്നാ­യി­രു­ന്നു മി­ച്ച­ഭൂ­മി സമ­ര­വും­).

കു­ടി­യി­റ­ക്ക­ലി­ന്റെ രീ­തി­യെ കോണ്‍­ഗ്ര­സു­കാ­രുള്‍­പ്പ­ടെ വി­മര്‍­ശി­ച്ചി­ട്ടും സര്‍­ക്കാ­രി­ന് ഭാ­വ­ഭേ­ദ­മൊ­ന്നു­മു­ണ്ടാ­യി­ല്ല. പത്ര­ങ്ങ­ളും സാ­മൂ­ഹ്യ­പ്ര­വര്‍­ത്ത­ക­രും നട­ത്തിയ നി­ശി­ത­മായ വി­മര്‍­ശ­ന­ങ്ങ­ളും നിര്‍­ദ്ദേ­ശ­ങ്ങ­ളും അവ­ഗ­ണി­ക്ക­പ്പെ­ട്ടു. തു­ടര്‍­ന്നാ­ണ് ഏകെ­ജി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ചരി­ത്ര­പ്ര­സി­ദ്ധ­മായ അ­മ­രാ­വ­തി­ നി­രാ­ഹാ­ര­സ­ത്യ­ഗ്ര­ഹം ആരം­ഭി­ച്ച­ത്.

"കുടിയൊഴിപ്പിക്കെലിനെതിരായ ചെറുത്തു നില്‍പ്പിന്റെ നേതൃത്വം ഏകെജിയ്ക്കായിരുന്നു. അദ്ദേഹത്തോടൊപ്പം സമരത്തിന്റെ മുന്‍നിരയില്‍ത്തന്നെ ഫാദര്‍ വടക്കനും ബി. വെല്ലിംഗ്ടണും അവരുടെ പാര്‍ട്ടിയുമുണ്ടായിരുന്നു (വെല്ലിംഗ്ടണിനെതിരെ ഒരു സുപ്രഭാതത്തില്‍ ചുമ്മാതെ മുളച്ചുവന്നതല്ല, 1967ലെ അഴിമതിയാരോപണം)." അമ­രാ­വ­തി സം­ഭ­വ­ത്തി­നു­ശേ­ഷ­വും ഒറ്റ­പ്പെ­ട്ട കു­ടി­യി­റ­ക്ക­ലു­കള്‍ നിര്‍­ബാ­ധം നട­ന്നു. വന്‍­തോ­തി­ലു­ള്ള മറ്റൊ­ന്ന് അര­ങ്ങേ­റി­യ­ത് ഇടു­ക്കി ജി­ല്ല­യി­ലെ തന്നെ ചു­രു­ളി-കീ­രി­ത്തോ­ട് പ്ര­ദേ­ശ­ത്താ­ണ്. 1963 നവം­ബര്‍, ഡി­സം­ബര്‍ മാ­സ­ങ്ങ­ളി­ലാ­യി 4000­ത്തില്‍ പരം കു­ടും­ബ­ങ്ങ­ളെ ഇവി­ടെ കു­ടി­യൊ­ഴി­പ്പി­ച്ചു. വന­സം­ര­ക്ഷ­ണ­ത്തി­ന്റെ പേ­രു­പ­റ­ഞ്ഞാ­യി­രു­ന്നു ഈ കു­ടി­യി­റ­ക്കല്‍. പോ­ലീ­സി­ന്റെ നി­യോ­ഗം പഴ­യ­തു തന്നെ­യാ­യി­രു­ന്നു. എതിര്‍­ത്ത­വ­രെ അവര്‍ തല്ലി­ച്ച­ത­ച്ചു. വി­ള­കള്‍ ചവി­ട്ടി മെ­തി­ച്ചു. കു­ടി­ലു­കള്‍­ക്ക് തീ­കൊ­ളു­ത്തി­.

അ­ന്യാ­യ­വും പു­ന­ര­ധി­വാ­സം ഉറ­പ്പു­വ­രു­ത്താ­ത്ത­തു­മായ കു­ടി­യൊ­ഴി­പ്പി­ക്ക­ലു­കള്‍­ക്കെ­തി­രെ പ്ര­തി­ഷേ­ധം ശക്ത­മാ­യി. പോ­ലീ­സ് സര്‍­വ­ശ­ക്തി­യു­മെ­ടു­ത്ത് സമ­രം തല്ലി­യൊ­തു­ക്കാന്‍ തു­ട­ങ്ങി. ലാ­ത്തി­ച്ചാര്‍­ജും വെ­ടി­വെ­പ്പു­മു­ണ്ടാ­യി. സര്‍­ക്കാ­രേ­മാ­ന്മാ­രു­ടെ ദയ­യ്ക്കു കാ­ത്തി­രു­ന്നി­ട്ട് കാ­ര്യ­മി­ല്ലെ­ന്നും കി­ട­പ്പാ­ടം സം­ര­ക്ഷി­ക്ക­ണ­മെ­ങ്കില്‍ ശക്ത­വും സം­ഘ­ടി­ത­വു­മായ ചെ­റു­ത്തു­നില്‍­പ്പു­കൊ­ണ്ടേ കാ­ര്യ­മു­ള്ളൂ­വെ­ന്ന പാ­ഠം കര്‍­ഷ­കന്‍ പഠി­ച്ചു. അതി­ശ­ക്ത­മായ ചെ­റു­ത്തു നില്‍­പ്പു പ്ര­സ്ഥാ­നം കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി കെ­ട്ടി­പ്പ­ടു­ത്തു. അതി­ന്റെ നേ­തൃ­ത്വം ഏകെ­ജി­യ്ക്കാ­യി­രു­ന്നു. അദ്ദേ­ഹ­ത്തോ­ടൊ­പ്പം സമ­ര­ത്തി­ന്റെ മുന്‍­നി­ര­യില്‍­ത്ത­ന്നെ ഫാ­ദര്‍ വട­ക്ക­നും ബി. വെ­ല്ലിം­ഗ്ട­ണും അവ­രു­ടെ പാര്‍­ട്ടി­യു­മു­ണ്ടാ­യി­രു­ന്നു (വെ­ല്ലിം­ഗ്ട­ണി­നെ­തി­രെ ഒരു സു­പ്ര­ഭാ­ത­ത്തില്‍ ചു­മ്മാ­തെ മു­ള­ച്ചു­വ­ന്ന­ത­ല്ല, 1967­ലെ അഴി­മ­തി­യാ­രോ­പ­ണം­).

ഇ­എം­എ­സ് പു­ന­ര­ധി­വ­സി­പ്പി­ച്ചു, അച്യു­ത­മേ­നോന്‍ കു­ടി­യി­റ­ക്കി­

ഭൂ­സ­മ­രം കൊ­ടു­മ്പി­രി­ക്കൊ­ള്ളു­മ്പോള്‍ അതി­ശ­ക്ത­മായ ആശ­യ­സ­മ­ര­ത്തില്‍ ആടി­യു­ല­യു­ക­യാ­യി­രു­ന്നു കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി. അതി­നു കാ­ര­ണ­ക്കാ­രോ വി­ചി­ത്ര­മായ ഒരു രാ­സ­മാ­റ്റ­ത്തി­ന് വി­ധേ­യ­രായ ഒരു­വി­ഭാ­ഗം കമ്മ്യൂ­ണി­സ്റ്റ് നേ­താ­ക്ക­ളും. വി­ട്ടു­വീ­ഴ്ച­യി­ല്ലാ­ത്ത സമ­ര­ങ്ങ­ളി­ലൂ­ടെ പൊ­രു­തി മു­ന്നേ­റിയ പാര്‍­ട്ടി­യി­ലെ സഖാ­ക്ക­ളി­ലൊ­രു വി­ഭാ­ഗം ക്ര­മേണ സമ­ര­വി­രു­ദ്ധ­രാ­യി മാ­റി­യ­താ­യി­രു­ന്നു ആ രാ­സ­മാ­റ്റം. ആളാ­വാന്‍ വേ­ണ്ടി­യാ­ണ് എ­കെ­ജി­ സമ­ര­ത്തി­നും സത്യാ­ഗ്ര­ഹ­ത്തി­നും നേ­തൃ­ത്വം നല്‍­കു­ന്ന­ത് എന്ന് അക്കൂ­ട്ടര്‍ പാര്‍­ട്ടി­യ്ക്കു­ള്ളില്‍ മറ്റു­ള്ള­വര്‍ കേള്‍­ക്കെ മു­റു­മു­റു­ത്തു. തൊ­ട്ട­ടു­ത്ത­വര്‍­ഷം പാര്‍­ട്ടി പി­ളര്‍­ന്നു: മു­റു­മു­റു­പ്പു­കാ­രും എകെ­ജി­യും രണ്ടു പാര്‍­ട്ടി­ക­ളി­ലു­മാ­യി. ഭൂ­പ്ര­ശ്ന­ത്തോ­ട് ഇരു­പാര്‍­ട്ടി­ക­ളു­ടെ നയം രണ്ടു­ത­ന്നെ­യാ­യി­രു­ന്നു എന്ന് ചരി­ത്രം പഠി­പ്പി­ക്കു­ന്നു­.

"ചുരുളി കീരിത്തോട് കുടിയിറക്കലിനു വിധേയമായവരെ 1967ല്‍ അധികാരമേറ്റ ഇഎംഎസ് സര്‍ക്കാരാണ് പുനരധിവസിപ്പിച്ചത്. കുടികിടപ്പ് അവകാശം സംരക്ഷിക്കുന്ന നിയമവും പാസാക്കി. ഇതോടെയാണ് സിപിഐയുടെ കുറുമുന്നണി ഉപജാപം സര്‍ക്കാരിനെ അട്ടിമറിച്ചത്. ഇഎംഎസിന്റെ കാലത്ത് പുനരധിവസിപ്പിച്ചവരെ 1972ല്‍ അച്യുതമേനോന്റെ കാലത്ത് വീണ്ടും കുടിയൊഴിപ്പിച്ചു. ആര്‍ക്കുവേണ്ടിയാണ് അച്യുതമേനോന്‍ ഭരിച്ചതെന്ന് തെളിയാന്‍ ഇതിലപ്പുറം ഒരുദാഹരണം വേറെയില്ല." ചു­രു­ളി­ കീ­രി­ത്തോ­ട് കു­ടി­യി­റ­ക്ക­ലി­നു വി­ധേ­യ­മാ­യ­വ­രെ 1967ല്‍ അധി­കാ­ര­മേ­റ്റ ഇഎം­എ­സ് സര്‍­ക്കാ­രാ­ണ് പു­ന­ര­ധി­വ­സി­പ്പി­ച്ച­ത്. കു­ടി­യൊ­ഴി­പ്പി­ക്ക­ലി­നു നേ­തൃ­ത്വം നല്‍­കിയ പോ­ലീ­സു­കാര്‍ തന്നെ പു­ന­ര­ധി­വാ­സ­ത്തി­നും നേ­തൃ­ത്വം നല്‍­കു­ന്ന കാ­ഴ്ച­യെ­ക്കു­റി­ച്ച് ഏകെ­ജി എഴു­തി­യി­ട്ടു­ണ്ട്. 1967-69 കാ­ല­ത്തെ ഇഎം­എ­സ് സര്‍­ക്കാ­രി­ന്റെ കാ­ല­ത്ത് ഒരു കു­ടി­യൊ­ഴി­പ്പി­ക്ക­ലും നട­ന്നി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, കു­ടി­കി­ട­പ്പ് അവ­കാ­ശം സം­ര­ക്ഷി­ക്കു­ന്ന, കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി­യ്ക്ക് ഭൂ­മി ലഭി­ക്കു­ന്ന നി­യ­മം നി­യ­മ­സ­ഭ­യില്‍ പാ­സാ­ക്കു­ക­യും ചെ­യ്തു. 1957­ലെ ധീ­ര­മായ ശ്ര­മ­ത്തി­ന്റെ പൂര്‍­ത്തീ­ക­ര­ണം ആ കാ­ല­ത്തു­ണ്ടാ­കു­മെ­ന്ന് ഉറ­പ്പാ­യ­പ്പോ­ഴാ­ണ് സി­പി­ഐ­യു­ടെ കു­റു­മു­ന്ന­ണി ഉപ­ജാ­പം സര്‍­ക്കാ­രി­നെ അട്ടി­മ­റി­ച്ച­ത്. ഇഎം­എ­സി­ന്റെ ഭര­ണ­കാ­ല­ത്ത് ചു­രു­ളി - കീ­രി­ത്തോ­ട് പ്ര­ദേ­ശ­ങ്ങ­ളില്‍ പു­ന­ര­ധി­വ­സി­പ്പി­ച്ച­വ­രെ അച്യു­ത­മേ­നോ­ന്റെ കാ­ല­ത്ത് വീ­ണ്ടും കു­ടി­യൊ­ഴി­പ്പി­ച്ചു. ആര്‍­ക്കു­വേ­ണ്ടി­യാ­ണ് അച്യു­ത­മേ­നോന്‍ ഭരി­ച്ച­തെ­ന്ന് തെ­ളി­യാന്‍ ഇതി­ല­പ്പു­റം ഒരു­ദാ­ഹ­ര­ണം വേ­റെ­യി­ല്ല.

മി­ച്ച­ഭൂ­മി വി­ത­ര­ണം ചെ­യ്യു­ക, കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി സം­ര­ക്ഷണ നി­യ­മം പാ­സാ­ക്കുക എന്നീ ആവ­ശ്യ­ങ്ങ­ളു­ന്ന­യി­ച്ച് കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി­കള്‍ 1971 മാര്‍­ച്ച് 1ന് സം­സ്ഥാന വ്യാ­പ­ക­മാ­യി സത്യ­ഗ്ര­ഹം നട­ത്തി. അന്നു തന്നെ സര്‍­ക്കാര്‍ ഉണര്‍­ന്നു പ്ര­വര്‍­ത്തി­ച്ചു. പു­ന­ലൂ­രി­ന­ടു­ത്ത് ചന്ദ്ര­പ്പേ­ട്ട­യില്‍ സര്‍­ക്കാര്‍ ഭൂ­മി­യില്‍ താ­മ­സി­ച്ച കു­ടും­ബ­ങ്ങ­ളെ ഒന്ന­ട­ങ്കം രാ­യ്ക്കു­രാ­മാ­നം ഇറ­ക്കി­വി­ട്ടു. മോ­ഡ­സ് ഓപ്പ­റാ­ണ്ടി­യ്ക്കു മാ­റ്റ­മു­ണ്ടാ­യി­ല്ല. ദരി­ദ്ര­വാ­സി­ക­ളെ വീ­ട്ടില്‍ നി­ന്നു വലി­ച്ചി­റ­ക്കി തല്ലി­യോ­ടി­ക്കാ­നും വീ­ടി­നു തീ­യി­ടാ­നു­മു­ള്ള ചു­മ­തല പോ­ലീ­സി­നു തന്നെ­യാ­യി­രു­ന്നു. ഒരു­വ­ശ­ത്ത് ഭൂ­മി­യ്ക്കു­വേ­ണ്ടി സമ­രം. മറു­വ­ശ­ത്ത് കൂ­ടു­തല്‍­പേ­രെ ഭൂ­ര­ഹി­ത­രാ­ക്കി ആ സമ­ര­ത്തോ­ട് പ്ര­തി­ക­രി­ക്കു­ന്ന സര്‍­ക്കാര്‍. അതി­ന്റെ മു­ഖ്യ­മ­ന്ത്രി­യാ­ക­ട്ടെ, "പ്ര­പ­ഞ്ച­ത്തി­ലെ ഏറ്റ­വും സു­ന്ദ­ര­നാ­യ" 'ക­മ്മ്യൂ­ണി­സ്റ്റു­'­കാ­ര­നും­.

"ഇ­താ നമു­ക്കൊ­രു സു­ന്ദ­രന്‍ മു­ഖ്യ­മ­ന്ത്രി­യെ കി­ട്ടി­യി­രി­ക്കു­ന്നു" എന്നു ശ്രീ. കെ. ബാ­ല­കൃ­ഷ്ണന്‍ വി­ളി­ച്ചു പറ­ഞ്ഞ­പ്പോള്‍ മാ­ത്ര­മാ­ണ് കൊ­ടും­കൈ­യും കു­ത്തി അധോ­മു­ഖ­നാ­യി­രു­ന്ന ശ്രീ. അച്യു­ത­മേ­നോന്‍ ഹൃ­ദ്യ­മാ­യി ചി­രി­ച്ച­ത്. - ­നി­യ­മ­സ­ഭ­യില്‍ നി­ശ­ബ്ദ­നാ­യി­ : ഡോ. ആര്‍. പ്ര­സ­ന്നന്‍ (പേ­ജ് 143)

1971 ആഗ­സ്റ്റ് 21­ന് ഹൈ­റേ­ഞ്ചി­ലെ ഞാ­റ­ക്കാ­ട്ടു നി­ന്ന് 450 കു­ടും­ബ­ങ്ങ­ളെ 'സു­ന്ദ­ര­ന്റെ സര്‍­ക്കാര്‍' കു­ടി­യി­റ­ക്കി. ചേ­മ്പും ചേ­ന­യും കപ്പ­യും പി­ഴു­തു­ക­ള­ഞ്ഞ­തും വെ­ട്ടി നശി­പ്പി­ച്ച­തും വീ­ടു­കള്‍­ക്ക് തീ­വെ­ച്ച­തും പോ­ലീ­സു­കാര്‍. തൊ­ടു­പു­ഴ­യ്ക്ക­ടു­ത്ത് കാ­ളി­യാര്‍ പാ­ല­ത്തി­നു സമീ­പ­മു­ള്ള സര്‍­ക്കാര്‍ വക പു­റം­പോ­ക്കു ഭൂ­മി­യില്‍ പതി­ന­ഞ്ചും ഇരു­പ­തും വര്‍­ഷ­മാ­യി താ­മ­സി­ച്ച­വ­രു­ടെ ഗതി­യും ഇതു­ത­ന്നെ­യാ­യി­രു­ന്നു. വീ­ടു­ക­ളും കട­ക­ളും തല്ലി­ത്ത­കര്‍­ത്ത്, പ്ളാ­വും തെ­ങ്ങും വെ­ട്ടി­യെ­റി­ഞ്ഞ്, മരീ­ച്ചി­നി­യും വാ­ഴ­യും പി­ഴു­തു നശി­പ്പി­ച്ച്, കൂ­ര­കള്‍­ക്കു തീ­കൊ­ളു­ത്തി പോ­ലീ­സു­കാ­രു­ടെ തേര്‍­വാ­ഴ്ച ഉത്ത­രോ­ത്ത­രം മു­ന്നേ­റി. കു­ടി­യി­റ­ക്ക­പ്പെ­ട്ട­വര്‍­ക്ക് കൊ­ടിയ മര്‍­ദ്ദ­ന­മേ­റ്റു. പൊ­ലീ­സ് മര്‍­ദ്ദ­ന­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള പരാ­തി­കള്‍ മു­ഖ്യ­നു­നേ­രെ പാ­ഞ്ഞു. ഒക്കെ നി­ഷേ­ധി­ക്കു­ന്ന പത്ര­ക്കു­റി­പ്പു­കള്‍ പു­ല്ലു­പോ­ലെ പു­റ­ത്തി­റ­ക്കി 'സു­ന്ദ­രന്‍' അമര്‍­ന്നി­രു­ന്നു ഭരി­ച്ചു­.

"കുടിയിറക്കപ്പെട്ടവരെ അതേഭൂമിയില്‍ കുടില്‍കെട്ടി താമസിപ്പിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ യോഗം ചേര്‍ന്നു തീരുമാനിച്ചു. എംഎല്‍എമാരുടെ നേതൃത്വത്തില്‍ വീണ്ടും കുടിലുകള്‍ കെട്ടി. പക്ഷേ, കളി അച്യുതമേനോനോടാണ് എന്നവര്‍ ഓര്‍ത്തില്ല. 800 കുടിലുകളും പോലീസുകാര്‍ കത്തിച്ചുകളഞ്ഞു. താമസക്കാരെ നിഷ്കരുണം ആട്ടിപ്പായിച്ചു." ഇഎം­എ­സ് സര്‍­ക്കാ­രി­ന്റെ കാ­ല­ത്ത് പു­ന­ര­ധി­വാ­സം നട­ത്തിയ ചു­രു­ളി­യി­ലും കീ­രി­ത്തോ­ട്ടും 1972 ഒക്ടോ­ബ­റില്‍ വീ­ണ്ടും കു­ടി­യി­റ­ക്കല്‍ നട­ന്നു. കൂ­ത്താ­ട്ടു­കു­ളം, കരി­മ്പന്‍, കല്ലിന്‍­മേല്‍­ക്ക­ല്ല്, പകു­തി­പ്പാ­റ, ആള്‍­പ്പാ­റ, കത്തി­പ്പാ­റ, മഴു­പ­ടി, കഞ്ഞി­ക്കു­ഴി എന്നി­വി­ട­ങ്ങ­ളില്‍ നി­ന്ന് 1500ല്‍­പ്പ­രം കു­ടും­ബ­ങ്ങ­ളെ അച്യു­ത­മേ­നോന്‍ വഴി­യാ­ധാ­ര­മാ­ക്കി. പതി­നെ­ട്ടു­കി­ലോ­മീ­റ്റര്‍ നീ­ള­മു­ള്ള റോ­ഡി­ന്റെ വശ­ങ്ങ­ളില്‍ ആയി­ര­ത്തി അഞ്ഞൂ­റോ­ളം വീ­ടു­കള്‍ തീ­വെ­ച്ചു നശി­പ്പി­ച്ചു. പ്ര­ശ്നം ചര്‍­ച്ച ചെ­യ്യാന്‍ എകെ­ജി, ഇകെ നാ­യ­നാര്‍, വി­എ­സ് അച്യു­താ­ന­ന്ദന്‍, ­ഫാ­ദര്‍ വട­ക്കന്‍, വെ­ല്ലിം­ഗ്ടണ്‍ തു­ട­ങ്ങി­യ­വര്‍ അച്യു­ത­മേ­നോ­ന്റെ വസ­തി­യി­ലെ­ത്തി ചര്‍­ച്ച നട­ത്തി. 'സു­ന്ദ­ര­നായ കമ്മ്യൂ­ണി­സ്റ്റു­കാ­രന്‍' ഒരു വി­ട്ടു­വീ­ഴ്ച­യ്ക്കും തയ്യാ­റാ­യി­രു­ന്നി­ല്ല. കു­ടി­യി­റ­ക്ക­പ്പെ­ട്ട­വര്‍­ക്ക് പക­രം സ്ഥ­ലം നല്‍­ക­ണ­മെ­ന്ന ആവ­ശ്യം തള്ളി. കു­ടി­യൊ­ഴി­പ്പി­ക്ക­ലി­ന് സ്ഥി­രം നയ­വും മു­ന്നൊ­രു­ക്ക­വും വേ­ണ­മെ­ന്ന ആവ­ശ്യ­വും പര­മ­സു­ന്ദ­രന്‍ പു­റം­കാ­ലി­നു തൊ­ഴി­ച്ചു­.

കു­ടി­യി­റ­ക്ക­പ്പെ­ട്ട­വ­രെ അതേ­ഭൂ­മി­യില്‍ കു­ടില്‍­കെ­ട്ടി താ­മ­സി­പ്പി­ക്കാന്‍ പ്ര­തി­പ­ക്ഷ എം­എല്‍എ­മാര്‍ യോ­ഗം ചേര്‍­ന്നു തീ­രു­മാ­നി­ച്ചു. എം­എല്‍എ­മാ­രു­ടെ നേ­തൃ­ത്വ­ത്തില്‍ വീ­ണ്ടും കു­ടി­ലു­കള്‍ കെ­ട്ടി. പക്ഷേ, കളി അച്യു­ത­മേ­നോ­നോ­ടാ­ണ് എന്ന­വര്‍ ഓര്‍­ത്തി­ല്ല. 800 കു­ടി­ലു­ക­ളും പോ­ലീ­സു­കാര്‍ കത്തി­ച്ചു­ക­ള­ഞ്ഞു. താ­മ­സ­ക്കാ­രെ നി­ഷ്ക­രു­ണം ആട്ടി­പ്പാ­യി­ച്ചു. സര്‍­ക്കാ­രി­നെ­തി­രെ നാ­ടെ­ങ്ങും സമ­രം ശക്ത­മാ­യി. ഒപ്പം പോ­ലീ­സു­കാ­രു­ടെ നര­വേ­ട്ട­യും­.

"1973 ജനുവരി 12ന് ചങ്ങനാശേരിയില്‍ ചോദ്യം ചെയ്യാനെന്ന വ്യാജേനെ സ്റ്റേഷനിലേയ്ക്കു വിളിച്ചുവരുത്തിയ നാലു സ്ത്രീകളെ ലോക്കപ്പുമുറിയിലിട്ട് വെളുക്കുവോളം പോലീസുകാര്‍ മാറി മാറി ബലാത്സംഗം ചെയ്തു. ഈ ക്രൂരതയ്ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധമുയര്‍ന്നിട്ടും ഒരു നടപടിക്കും 'പുകള്‍പെറ്റ മനുഷ്യസ്നേഹി'യായ അച്യുതമേനോന്‍ തയ്യാറായില്ല. "സുന്ദരനും മനുഷ്യസ്നേഹിയും മഹാമിടുക്കനു"മായ അച്യുതമേനോന്റെ പൊയ്മുഖം രാജന്‍ കേസില്‍ മാത്രമല്ല, പുറത്തായത്!" 1973 ജനു­വ­രി­യില്‍ മു­ണ്ട­ക്ക­യം - എരു­മേ­ലി ഭാ­ഗ­ങ്ങ­ളി­ലാ­ണ് കു­ടി­യൊ­ഴി­പ്പി­ക്കല്‍ അര­ങ്ങേ­റി­യ­ത്. ഗി­രി­വര്‍­ഗ­ക്കാ­രും പട്ടി­ക­ജാ­തി­ക്കാ­രു­മാ­യി­രു­ന്നു ഇര­കള്‍. ഇരു­മ്പൂ­ന്നി, അയ്യ­പ്പന്‍­കോ­വില്‍, ഏല­പ്പാറ തു­ട­ങ്ങിയ പ്ര­ദേ­ശ­ങ്ങ­ളി­ലൊ­ക്കെ കു­ടി­യൊ­ഴി­പ്പി­ക്കല്‍ നട­ന്നു. 1973 ഏപ്രില്‍ 10­ന് നേ­ര്യ­മം­ഗ­ല­ത്ത് അറു­നൂ­റോ­ളം കു­ടും­ബ­ങ്ങ­ളെ കു­ടി­യൊ­ഴി­പ്പി­ച്ചു. മെ­യ് മാ­സ­ത്തില്‍ കരി­ക്കു­ന്നം, പു­റ­പ്പു­ഴ­മു­ട്ടം വി­ല്ലേ­ജു­ക­ളില്‍ 700 കു­ടും­ബ­ങ്ങ­ളെ കു­ടി­യി­റ­ക്കി. കൂര കത്തി­ക്ക­ലും കാര്‍­ഷി­ക­വി­ള­കള്‍ മൂ­ടോ­ടെ നശി­പ്പി­ക്ക­ലും ക്രി­യാ­ത്മ­ക­മാ­യി നട­ന്നി­ല്ലെ­ങ്കില്‍ സു­ന്ദ­ര­മു­ഖ്യ­ന്റെ മു­ഖം അരു­ണാ­ഭ­മാ­കു­മെ­ന്ന് അറി­യാ­മാ­യി­രു­ന്ന പോ­ലീ­സു­കാര്‍ അവ­സ­ര­ത്തി­നൊ­ത്ത് ഉയര്‍­ന്നു പ്ര­വര്‍­ത്തി­ച്ചു­.

അ­ക്കാ­ല­ത്ത് ചങ്ങ­നാ­ശേ­രി­യില്‍ നട­ന്ന ഒരു സം­ഭ­വം അക്കാല പൊ­ലീ­സ് ഭീ­ക­ര­ത­യു­ടെ പൈ­ശാ­ചി­ക­ഭാ­വം മാ­ത്ര­മ­ല്ല, വേ­റെ ചി­ല­തും വെ­ളി­വാ­ക്കു­ന്നു­ണ്ട്. ചോ­ദ്യം ചെ­യ്യാ­നെ­ന്ന വ്യാ­ജേ­നെ സ്റ്റേ­ഷ­നി­ലേ­യ്ക്കു വി­ളി­ച്ചു­വ­രു­ത്തിയ നാ­ലു സ്ത്രീ­ക­ളെ ലോ­ക്ക­പ്പു­മു­റി­യി­ലി­ട്ട് വെ­ളു­ക്കു­വോ­ളം പോ­ലീ­സു­കാര്‍ മാ­റി മാ­റി ബലാ­ത്സം­ഗം ചെ­യ്തു (1973 ജനു­വ­രി 12). ഈ ക്രൂ­ര­ത­യ്ക്കെ­തി­രെ കക്ഷി­രാ­ഷ്ട്രീയ ഭേ­ദ­മെ­ന്യേ നാ­ടൊ­ട്ടു­ക്കു പ്ര­തി­ഷേ­ധം അല­യ­ടി­ച്ചു­യര്‍­ന്നു. കോ­ട്ട­യം ജി­ല്ല­യി­ലെ കോണ്‍­ഗ്ര­സ് നേ­താ­ക്ക­ളും സി­പിഐ നേ­താ­ക്ക­ളും സര്‍­ക്കാ­രി­നെ പി­ന്തു­ണ­യ്ക്കു­ന്ന പത്ര­ങ്ങ­ളും ആവര്‍­ത്തി­ച്ചാ­വ­ശ്യ­പ്പെ­ട്ടി­ട്ടും പൊ­ലീ­സു­കാര്‍­ക്കെ­തി­രെ ഒരു നട­പ­ടി­ക്കും 'പു­കള്‍­പെ­റ്റ മനു­ഷ്യ­സ്നേ­ഹി­'­യായ അച്യു­ത­മേ­നോന്‍ തയ്യാ­റാ­യി­ല്ല. "സു­ന്ദ­ര­നും മനു­ഷ്യ­സ്നേ­ഹി­യും മഹാ­മി­ടു­ക്ക­നു­"­മായ അച്യു­ത­മേ­നോ­ന്റെ പൊ­യ്മു­ഖം രാ­ജന്‍ കേ­സില്‍ മാ­ത്ര­മ­ല്ല, പു­റ­ത്താ­യ­ത്! പക്ഷേ, ഈ മഹാ­പാ­പ­ങ്ങ­ളൊ­ക്കെ ചെ­യ്ത് ചു­രു­ങ്ങിയ വര്‍­ഷ­ങ്ങള്‍­ക്കു­ള്ളില്‍ ഇട­തു­പാ­ള­യ­ത്തി­ലേ­യ്ക്കു കു­ടി­യേ­റി­യ­തോ­ടെ അച്യു­ത­മേ­നോ­ന്റെ­യും സി­പി­ഐ­യു­ടെ­യും യഥാര്‍­ത്ഥ­മു­ഖ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ചര്‍­ച്ച 'മു­ന്ന­ണി­മ­ര്യാ­ദ'­യു­ടെ സൌ­ജ­ന്യ­ത്തില്‍ മു­ങ്ങി­പ്പോ­യി­.

ഒ­റ്റു കൊ­ടു­ക്ക­ലി­ന്റെ രാ­ഷ്ട്രീ­യം­

ഈ ഭര­ണ­കൂ­ട­ഭീ­ക­ര­ത­യ്ക്കെ­തി­രെ കര്‍­ഷ­കര്‍ നട­ത്തിയ ചെ­റു­ത്തു­നില്‍­പ്പി­ന്റെ ഭാ­ഗ­മാ­ണ് ­മി­ച്ച­ഭൂ­മി സമ­രം­. ഒരു വശ­ത്ത് ക്രൂ­ര­മായ കു­ടി­യൊ­ഴി­പ്പി­ക്ക­ലു­കള്‍ നട­ക്കു­മ്പോള്‍ മറു­വ­ശ­ത്ത് ഏതാ­നും പേര്‍ ആയി­ര­ക്ക­ണ­ക്കി­ന് ഏക്കര്‍ അന­ധി­കൃത ഭൂ­മി കൈ­വ­ശം വെ­യ്ക്കു­ന്നു. ഭൂ­പ­രി­ഷ്ക­രണ നി­യ­മ­പ്ര­കാ­രം ഇത് ഏറ്റെ­ടു­ത്ത് അര്‍­ഹ­ത­പ്പെ­ട്ട­വര്‍­ക്ക് വീ­തി­ച്ചു നല്‍­കാന്‍ ഒരു സര്‍­ക്കാര്‍­ന­ട­പ­ടി­യു­മു­ണ്ടാ­യി­ല്ല. പ്ര­സി­ഡ­ന്റി­ന്റെ അനു­മ­തി ലഭി­ച്ച ബി­ല്ലി­ന് ഏട്ടി­ലി­രു­ന്ന് മേ­യാ­നേ കഴി­ഞ്ഞു­ള്ളൂ. നി­യ­മം അനു­ശാ­സി­ക്കും പ്ര­കാ­രം മി­ച്ച­ഭൂ­മി അള­ന്നു തി­ട്ട­പ്പെ­ടു­ത്താ­നോ അര്‍­ഹ­ത­യു­ള്ള­വ­രെ കണ്ടു­പി­ടി­ച്ച് അതു വി­ത­ര­ണം ചെ­യ്യാ­നോ സര്‍­ക്കാര്‍ മെ­ഷി­ന­റി ഉണര്‍­ന്നി­ല്ല. പട്ട­യ­ദാ­ന­മ­ഹോ­ത്സ­വ­ങ്ങള്‍ മേ­ള­ക്കൊ­ഴു­പ്പോ­ടെ നാ­ടൊ­ട്ടു­ക്കു നട­ത്തി­യെ­ങ്കി­ലും നിര്‍­വ­ഹ­ണ­ത­ല­ത്തില്‍ നി­യ­മ­ത്തെ അട്ടി­മ­റി­ക്കാ­നു­ള്ള ഗൂ­ഢാ­ലോ­ച­ന­യാ­ണ് അണി­യ­റ­യില്‍ നട­ന്ന­ത്.

ഭൂ­പ­രി­ധി നിര്‍­ണ­യം, കു­ടി­കി­ട­പ്പ്, മി­ച്ച­ഭൂ­മി വി­ത­ര­ണം എന്നി­വ­യ്ക്ക് വ്യ­ക്ത­മായ നിര്‍­വ­ച­നം 1967­ലെ കര്‍­ഷ­ക­ബ­ന്ധ ബി­ല്ലി­ലു­ണ്ടാ­യി­രു­ന്നു. പരി­ധി­യ്ക്ക­പ്പു­റ­മു­ള്ള ഭൂ­മി പി­ടി­ച്ചെ­ടു­ക്കാന്‍ കര്‍­ശ­ന­മായ വ്യ­വ­സ്ഥ ഏര്‍­പ്പെ­ടു­ത്തി­യി­രു­ന്നു. മി­ച്ച­ഭൂ­മി­യു­ടെ സ്റ്റേ­റ്റ്മെ­ന്റ് ജന്മി­മാര്‍ നല്‍­ക­ണ­മെ­ന്നും അതു നല്‍­കാ­തി­രി­ക്കു­ന്ന­വര്‍­ക്ക് പി­ഴ­യും തട­വു­മ­ട­ക്ക­മു­ള്ള ശി­ക്ഷ­യും വ്യ­വ­സ്ഥ ചെ­യ്തി­രു­ന്നു. ഏതാ­നും­പേ­രു­ടെ കൈ­വ­ശം ഭൂ­മി കു­മി­ഞ്ഞു കൂ­ടു­ന്ന­ത് തട­യുക എന്ന­താ­യി­രു­ന്നു ബി­ല്ലി­ന്റെ ലക്ഷ്യം. ഈ ബി­ല്ലി­നെ­യാ­ണ് കോണ്‍­ഗ്ര­സും കേ­ര­ളാ കോണ്‍­ഗ്ര­സും മു­സ്ളിം­ലീ­ഗും ഭര­ണ­ഘ­ട­നാ­വി­രു­ദ്ധ­മെ­ന്നും ജനാ­ധി­പ­ത്യ­വി­രു­ദ്ധ­മെ­ന്നും ആക്ഷേ­പി­ച്ച­ത്.

ഭൂ­മി ഏറ്റെ­ടു­ത്തു വി­ത­ര­ണം ചെ­യ്യു­മെ­ന്ന് പ്ര­ഖ്യാ­പി­ച്ചെ­ങ്കി­ലും മി­ച്ച­ഭൂ­മി­യു­ടെ കണ­ക്കു­പോ­ലും സര്‍­ക്കാ­രി­ന്റെ കൈ­യി­ലു­ണ്ടാ­യി­രു­ന്നി­ല്ല. കണ­ക്കെ­ടു­ക്കാ­നു­ള്ള ആത്മാര്‍­ത്ഥ­മായ ഒരു ശ്ര­മ­വും സര്‍­ക്കാര്‍ നട­ത്തി­യ­തു­മി­ല്ല. 1972­ലെ നയ­പ്ര­ഖ്യാ­പന പ്ര­സം­ഗ­ത്തില്‍ ഗവര്‍­ണര്‍ പറ­ഞ്ഞ­ത് 50,000 ഏക്കര്‍ മി­ച്ച­ഭൂ­മി­യു­ണ്ടെ­ന്നാ­ണ്. എന്നാല്‍ റവ­ന്യൂ മന്ത്രി­യു­ടെ ബജ­റ്റ് പ്ര­സം­ഗ­ത്തില്‍ അത് വെ­റും 283 ഏക്ക­റാ­യി ചു­രു­ങ്ങി. 1972 മാര്‍­ച്ച് 31­നു മു­മ്പ് മി­ച്ച­ഭൂ­മി­യു­ടെ കണ­ക്കു നല്‍­കാ­ത്ത­വര്‍­ക്ക് 200 രൂ­പ­യും തു­ടര്‍­ന്നു­ള്ള ഓരോ ദി­വ­സ­വും 50 രൂപ വീ­ത­വും പിഴ ചു­മ­ത്തു­മെ­ന്നും ബി­ല്ലില്‍ വ്യ­വ­സ്ഥ­യു­ണ്ടാ­യി­രു­ന്നു. കള്ള­ക്ക­ണ­ക്കു നല്‍­കു­ന്ന­വര്‍­ക്ക് പിഴ 1000 രൂ­പ­യാ­യി­രു­ന്നു. എന്നാല്‍ ഒരാ­ളില്‍ നി­ന്നു­പോ­ലും പിഴ ഈടാ­ക്കാന്‍ സര്‍­ക്കാ­രി­നു കഴി­ഞ്ഞി­ല്ല. ആയി­ര­ക്ക­ണ­ക്കി­ന് ഏക്കര്‍ ഭൂ­മി കൈ­വ­ശം വെ­ച്ചി­രു­ന്ന­വര്‍ സര്‍­ക്കാ­രില്‍ കള്ള­ക്ക­ണ­ക്കും വ്യാ­ജ­രേ­ഖ­യും നല്‍­കി ഭൂ­വി­ത­ര­ണ­ത്തില്‍ നി­ന്നും രക്ഷ­പെ­ട്ടു. അവ­രെ സഹാ­യി­ക്കാന്‍ ഭര­ണ­നേ­തൃ­ത്വ­വും പോ­ലീ­സു­മു­ണ്ടാ­യി­രു­ന്നു­.

"നാടുവാഴിത്തവും രാജഭരണവും ജനാധിപത്യത്തിനു വഴിമാറിയപ്പോള്‍ അക്കാലത്തെ അധികാരികളും ഗുണഭോക്താക്കളും ശ്രമിച്ചത് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ആധിപത്യം നേടാനായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സമരാനുഭവങ്ങളെയും അനേകം രക്തസാക്ഷികളുടെ ജീവത്യാഗത്തെയും തള്ളിപ്പറഞ്ഞ് സിപിഐ നാടുഭരിക്കാന്‍ കൂടിയത് ഈ വര്‍ഗത്തിനൊപ്പമായിരുന്നു." നാ­ടു­വാ­ഴി­ത്ത­വും രാ­ജ­ഭ­ര­ണ­വും ജനാ­ധി­പ­ത്യ­ത്തി­നു വഴി­മാ­റി­യ­പ്പോള്‍ അക്കാ­ല­ത്ത് ഭര­ണ­നിര്‍­വ­ഹ­ണം കൈ­യാ­ളി­യി­രു­ന്ന­വ­രും നി­യ­ന്ത്രി­ച്ചി­രു­ന്ന­വ­രും അതി­ന്റെ ഗു­ണ­ഭോ­ക്താ­ക്ക­ളും കാ­ശി­ക്കു­പോ­വു­ക­യോ അവര്‍­ക്ക് മാ­ന­സാ­ന്ത­രം വന്ന് അടി­മു­ടി ജനാ­ധി­പ­ത്യ­വാ­ദി­ക­ളാ­വു­ക­യോ ചെ­യ്തി­ല്ല. മണ്‍­മ­റ­യു­ന്ന സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യി­ലെ ഇര­ക­ളു­ടെ­യും അടി­മ­ക­ളു­ടെ­യും മേല്‍ അധി­കാ­ര­വും ആധി­പ­ത്യ­വും പ്ര­യോ­ഗി­ച്ച് ജനാ­ധി­പ­ത്യ­കാ­ല­ത്തും അധീ­ശ­ത്വം നി­ല­നിര്‍­ത്താന്‍ അവര്‍ സ്വാ­ഭാ­വി­ക­മാ­യും പരി­ശ്ര­മി­ച്ചു. രാ­ഷ്ട്രീ­യ­പ്പാര്‍­ട്ടി­ക­ളു­ടെ ആധി­പ­ത്യം നേ­ടു­ക­യാ­യി­രു­ന്നു അതി­ലേ­റ്റ­വും എളു­പ്പ­വ­ഴി. അതി­ല­വര്‍ വി­ജ­യി­ക്കുക തന്നെ ചെ­യ്തു. പതി­റ്റാ­ണ്ടു­കള്‍ നീ­ണ്ട സമ­രാ­നു­ഭ­വ­ങ്ങ­ളെ­യും അനേ­കം രക്ത­സാ­ക്ഷി­ക­ളു­ടെ ജീ­വ­ത്യാ­ഗ­ത്തെ­യും തള്ളി­പ്പ­റ­ഞ്ഞ് സി­പിഐ നാ­ടു­ഭ­രി­ക്കാന്‍ കൂ­ടി­യ­ത് ഈ വര്‍­ഗ­ത്തി­നൊ­പ്പ­മാ­യി­രു­ന്നു­.

സം­ഘ­ട­ന­യും രാ­ഷ്ട്രീ­യ­പ്ര­ച­ര­ണ­വും സാ­ധ്യ­മാ­യ­തോ­ടെ, രാ­ജ­ഭ­ര­ണ­കാ­ല­ത്ത് വാ­തു­റ­ക്കാന്‍ അവ­കാ­ശ­മി­ല്ലാ­തി­രു­ന്ന ഭൂ­രി­പ­ക്ഷ­ജ­ന­ത­യും രാ­ഷ്ട്രീ­യ­പ്ര­ക്രി­യു­ടെ മു­ഖ്യ­ധാ­ര­യി­ലെ­ത്തി. ഭൂ­മി­യ്ക്കും കൂ­ലി­യ്ക്കും മറ്റു­പല അവ­കാ­ശ­ങ്ങള്‍­ക്കും വേ­ണ്ടി­യു­ള്ള സം­ഘര്‍­ഷ­ങ്ങ­ളു­ടെ സമ­ര­ഭൂ­മി­യാ­യി പൊ­തു­മ­ണ്ഡ­ലം വള­രെ­വേ­ഗം മാ­റി. ആ സം­ഘര്‍­ഷ­ങ്ങള്‍ കത്തി­പ്പ­ട­രു­ന്ന­തി­നി­ടെ­യാ­ണ്, സി­പി­ഐ­യു­ടെ രാ­ഷ്ട്രീ­യ­വ­ഞ്ചന അര­ങ്ങേ­റി­യ­ത്. കീ­ഴാള ജനത സം­ഘ­ടി­ക്കു­ന്ന­തും ചെ­റു­ത്തു­നില്‍­ക്കു­ന്ന­തും അവ­കാ­ശ­ങ്ങള്‍­ക്കു­വേ­ണ്ടി സമ­ര­ഭൂ­മി­യി­ലേ­യ്ക്കി­റ­ങ്ങു­ന്ന­തും സ്വാ­ഭാ­വി­ക­മാ­യും അവര്‍­ക്കും ചതുര്‍­ത്ഥി­യാ­യി. ചേ­ര­യെ തി­ന്നു­ന്ന നാ­ട്ടില്‍ നടു­ക്ക­ണ്ടം പച്ച­യ്ക്കു തി­ന്ന് അവര്‍ യജ­മാ­ന­ഭ­ക്തി കാ­ണി­ച്ചു. കു­ടി­യാ­ന് അര്‍­ഹ­ത­പ്പെ­ട്ട കൃ­ഷി ഭൂ­മി നി­ര­സി­ക്കാ­നും അവ­രെ കു­ടി­യി­റ­ക്കി കു­ടി­ലി­നു തീ­വെ­യ്ക്കാ­നും അച്യു­ത­മേ­നോ­ന് മന­ശ്ചാ­ഞ്ച­ല്യ­വും തോ­ന്നാ­ത്തില്‍ അതി­ശ­യ­പ്പെ­ടേ­ണ്ട. വ്യ­ക്തി­കേ­ന്ദ്രി­ത­മായ അധി­കാ­ര­മോ­ഹ­ത്തി­ന്റെ വേ­ലി­യേ­റ്റ­ത്തില്‍, കമ്മ്യൂ­ണി­സ്റ്റ് ­രാ­ഷ്ട്രീ­യം­ അവ­രില്‍ നി­ന്ന് സമ്പൂര്‍­ണ­മാ­യും തി­ര­യെ­ടു­ത്തു പോ­യി­രു­ന്നു­.

ഇ­ല്ല... ചെ­ന്നാ­യ്ക്ക­ളു­ടെ പക­യ­ട­ങ്ങി­യി­ട്ടി­ല്ല

ത­ല­ങ്ങും വി­ല­ങ്ങും ചോ­ര­പ്പാ­ടു­കള്‍ നി­റ­ഞ്ഞ ആ കാ­ല­ത്തി­ന്റെ ഓര്‍­മ്മ­കള്‍­ക്കു മു­ന്നില്‍ നി­ന്ന് ടി­റ്റോ ജോ­യി­മാര്‍ ഇങ്ങ­നെ ആക്രോ­ശി­ക്കു­ന്നു­:

സ­മ­രം എങ്ങ­നെ നട­ത്ത­ണ­മെ­ന്നും അതി­നെ എങ്ങ­നെ രക്ത­മ­ണി­യി­ക്ക­ണ­മെ­ന്നും സി­പി­എ­മ്മി­നെ ആരെ­ങ്കി­ലും പഠി­പ്പി­ക്ക­ണോ­?

സ­മ­ര­ഭൂ­മി­യില്‍ വെ­ടി­യേ­റ്റു മരി­ച്ച­വ­രു­ടെ­യും പൊ­ലീ­സി­ന്റെ­യും ഗു­ണ്ട­ക­ളു­ടെ­യും ഇടി­യും തൊ­ഴി­യു­മേ­റ്റ് ജീ­വ­ച്ഛ­വ­മാ­യി ജീ­വി­ച്ചൊ­ടു­ങ്ങി­യ­വ­രു­ടെ­യും കത്തി­യ­മര്‍­ന്ന കി­ട­പ്പാ­ട­ങ്ങള്‍­ക്കും ചവി­ട്ടി­മെ­തി­യ്ക്ക­പ്പെ­ട്ട കൃ­ഷി­യി­ട­ങ്ങള്‍­ക്കും മീ­തെ കണ്ണീ­രു പി­ഴി­ഞ്ഞൊ­ഴി­ച്ച നി­സ­ഹാ­യ­രു­ടെ­യും ഇന്നും പ്ര­തി­ദ്ധ്വ­നി­ക്കു­ന്ന നി­ല­വി­ളി­ക­ളെ സാ­ക്ഷി നിര്‍­ത്തി പറ­യ­ട്ടെ, ചെ­ന്നാ­യ്ക്ക­ളേ, നി­ങ്ങ­ള­ണി­ഞ്ഞി­രി­ക്കു­ന്ന കമ്മ്യൂ­ണി­സ്റ്റ് മു­ഖം­മൂ­ടി പി­ച്ചി­ച്ചീ­ന്തുക തന്നെ ചെ­യ്യും­.

"­ര­ക്ത­മ­ണി­യി­ക്ക­ലി­"­ന്റെ അച്യു­ത­മേ­നോന്‍ മോ­ഡല്‍ ഉദാ­ഹ­ര­ണം ഒരെ­ണ്ണം ഇങ്ങ­നെ­യാ­യി­രു­ന്നു­.

കോ­ട്ട­യ­ത്തി­ന­ടു­ത്ത് നീ­ണ്ടൂ­രില്‍ ഒരു കൈ­വശ കൃ­ഷി­ക്കാ­ര­നായ തൊ­മ്മ­ന്റെ പാ­ടം ഒഴി­പ്പി­ക്കാന്‍ പ്രാ­ലേല്‍ മത്താ­യി എന്ന ­ജ­ന്മി­ നട­ത്തിയ ശ്ര­മം മൂ­ന്നു കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി­ക­ളു­ടെ കൊ­ല­പാ­ത­ക­ത്തി­ലാ­ണ് അവ­സാ­നി­ച്ച­ത്. ആറു മണി­ക്കൂര്‍ ജോ­ലി, മൂ­ന്നര രൂപ കൂ­ലി എന്ന കരാ­റി­ലാ­ണ് അന്ന് കൃ­ഷി­ക്കാര്‍ പണി­യെ­ടു­ത്തി­രു­ന്ന­ത്. പാ­ട­ത്തു പൊ­ക്കു­ന്ന ചു­വ­ന്ന കൊ­ടി­യാ­ണ് ജോ­ലി തു­ട­ങ്ങാ­നും അവ­സാ­നി­പ്പി­ക്കാ­നു­ള്ള അട­യാ­ളം. 1971 ഡി­സം­ബര്‍ 27- ഉച്ച­തി­രി­ഞ്ഞ നേ­രം. ജോ­ലി സമ­യം കഴി­ഞ്ഞു­വെ­ന്ന­റി­യി­ക്കാന്‍ പതി­വു­പോ­ലെ അലി എന്ന കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി കൊ­ടി­യു­യര്‍­ത്തി. "ജോ­ലി സമ­യം കഴി­ഞ്ഞു­വെ­ന്നു പറ­യാന്‍ നീ­യാ­രാ­ടാ" എന്ന ആക്രോ­ശ­വു­മാ­യി പൊ­ടു­ന്ന­നെ മത്താ­യി­യു­ടെ ഗു­ണ്ട­കള്‍ ചാ­ടി വീ­ണു. പാ­ട­വ­ര­മ്പ­ത്തി­ട്ട് അവര്‍ മൂ­ന്നു പേ­രെ കു­ത്തി­ക്കൊ­ന്നു. ജീ­വന്‍ നഷ്ട­പ്പെ­ട്ട­വര്‍ ഗോ­പി­യും വാ­വ­യും അലി എന്ന കൃ­ഷ്ണന്‍­കു­ട്ടി­യും. മാ­ര­ക­മായ പരി­ക്കു­ക­ളോ­ടെ ആശു­പ­ത്രി­യി­ലാ­യ­ത് ഏഴു സ്ത്രീ­കള്‍.

"തൊഴില്‍സമയം കഴിഞ്ഞപ്പോള്‍ കരയ്ക്കു കയറിയതിന് കോട്ടയത്തെ നീണ്ടൂര്‍ പാടവരമ്പുകളില്‍ പ്രാലേല്‍ മത്തായിയുടെ ഗുണ്ടാപ്പട കുത്തിവീഴ്ത്തിയ കര്‍ഷകത്തൊഴിലാളികളുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കു നേരെ പോലും അക്രമം അഴിച്ചുവിട്ടവരെ തുടലൂരിവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. കൊല്ലപ്പെട്ടവര്‍ക്കു നേരെ പത്രക്കുറിപ്പു വഴി പ്രതികരിച്ച് അച്യുതമേനോന്‍ കസേര താങ്ങുന്ന യജമാനന്മാരോടുള്ള നിര്‍വ്യാജമായ ഭക്തി പ്രകടിപ്പിച്ചു." എന്നി­ട്ടും തീര്‍­ന്നി­ല്ല, ഗു­ണ്ടാ­പ്പ­ട­യു­ടെ പരാ­ക്ര­മം. സം­ഭ­വ­മ­റി­ഞ്ഞ് പാ­ഞ്ഞെ­ത്തിയ ഇഎം­എ­സ്, അച്യു­താ­ന­ന്ദന്‍, കു­ഞ്ഞ­ച്ചന്‍, ടി­കെ രാ­മ­കൃ­ഷ്ണന്‍ എന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തില്‍ ആശു­പ­ത്രി­യില്‍ നി­ന്ന് മൃ­ത­ശ­രീ­ര­ങ്ങള്‍ ഏറ്റു­വാ­ങ്ങി സം­സ്ക്കാ­ര­ത്തി­നു കൊ­ണ്ടു­പോ­ക­വെ, അത­ല­ങ്കോ­ല­പ്പെ­ടു­ത്താ­നും ഗു­ണ്ട­കള്‍ തു­നി­ഞ്ഞു. ചെ­റു­ത്തു­നില്‍­ക്കാ­നും തി­രി­ച്ച­ടി­ക്കാ­നും ശേ­ഷി­യി­ല്ലാ­ത്ത ദരി­ദ്ര­രായ കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി­ക­ളു­ടെ ശവ­ശ­രീ­ര­ങ്ങ­ളോ­ടു പോ­ലും കരു­ണ­യി­ല്ലാ­ത്ത മനു­ഷ്യ­ത്വം വറ്റിയ നരാ­ധ­മ­ന്മാ­രെ തു­ട­ല­ഴി­ച്ചു വി­ട്ടു­കൊ­ണ്ടാ­യി­രു­ന്നു അച്യു­ത­മേ­നോന്‍, ­കേ­ര­ളം­ കണ്ട, സു­ന്ദ­ര­നും ഏറ്റ­വും മി­ടു­ക്ക­നു­മായ മു­ഖ്യ­മ­ന്ത്രി എന്ന സല്‍­ക്കീര്‍­ത്തി വാ­രി­യ­ണി­ഞ്ഞ­ത്. കൊ­ല്ല­പ്പെ­ട്ട­വര്‍­ക്കു നേ­രെ പത്ര­ക്കു­റി­പ്പു വഴി പ്ര­തി­ക­രി­ച്ച് അച്യു­ത­മേ­നോന്‍ കസേര താ­ങ്ങു­ന്ന യജ­മാ­ന­ന്മാ­രോ­ടു­ള്ള നിര്‍­വ്യാ­ജ­മായ ഭക്തി പ്ര­ക­ടി­പ്പി­ച്ചു­.

പ­ട്ടാ­പ്പ­കല്‍ കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി­ക­ളെ കു­ത്തി­ക്കൊ­ന്നി­ട്ടും അട­ങ്ങാ­ത്ത തൊ­ഴി­ലാ­ളി­പ്പ­ക­യു­മാ­യി ശവ­ശ­രീ­ര­ങ്ങ­ളു­മാ­യി ആശു­പ­ത്രി­യില്‍ നി­ന്നി­റ­ങ്ങി­യ­വര്‍­ക്കു­നേ­രെ ഊരി­പ്പി­ടി­ച്ച കത്തി­യു­മാ­യി പാ­ഞ്ഞ­ടു­ത്ത പ്രാ­ലേല്‍ മത്താ­യി­യു­ടെ ഗു­ണ്ട­ക­ളു­ടെ സൈ­ബര്‍ പതി­പ്പാ­ണ് ടി­റ്റോ ജോ­യി­യും കൂ­ട്ട­രും. അതു­കൊ­ണ്ടാ­ണ്, കൊ­ല­യും നി­ല­വി­ളി­യും കണ്ണീ­രും കു­ടി­യൊ­ഴി­ക്ക­ലും നി­റ­ഞ്ഞ, ചോര മര­വി­പ്പി­ക്കു­ന്ന ഒരു ഭൂ­ത­കാ­ല­ത്തി­ന്റെ നെ­റു­ക­യില്‍ പര­മ­പു­ച്ഛ­ത്തോ­ടെ ചവി­ട്ടി­നി­ന്ന് അവ­രി­ങ്ങ­നെ ചോ­ദി­ക്കു­ന്ന­ത്:

സ­മ­രം എങ്ങ­നെ നട­ത്ത­ണ­മെ­ന്നും അതി­നെ എങ്ങ­നെ രക്ത­മ­ണി­യി­ക്ക­ണ­മെ­ന്നും സി­പി­എ­മ്മി­നെ ആരെ­ങ്കി­ലും പഠി­പ്പി­ക്ക­ണോ­?

പ­റ­ഞ്ഞു­ത­രാം, മു­ട­വന്‍­മു­കള്‍ 'മ­തി­ലു­ചാ­ട്ട'­ത്തി­ന്റെ ചരി­ത്രം കൂ­ടി­

മി­ച്ച­ഭൂ­മി­യു­ടെ സ്റ്റേ­റ്റ്മെ­ന്റ് ജന്മി­മാര്‍ നല്‍­ക­ണ­മെ­ന്നും അതു നല്‍­കാ­തി­രി­ക്കു­ന്ന­വര്‍­ക്ക് പി­ഴ­യും തട­വു­മ­ട­ക്ക­മു­ള്ള ശി­ക്ഷ നല്‍­ക­ണ­മെ­ന്നും വ്യ­വ­സ്ഥ ചെ­യ്തി­രു­ന്ന ഭൂ­പ­രി­ഷ്ക­രണ ബില്‍ പാ­സാ­യി­ട്ടും മി­ച്ച­ഭൂ­മി­യു­ടെ കൃ­ത്യ­മായ കണ­ക്കെ­ടു­ക്കാന്‍ സര്‍­ക്കാര്‍ തയ്യാ­റാ­യി­ല്ല. അങ്ങ­നെ­യാ­ണ് 1972 മെ­യ് 23­ന് എറ­ണാ­കു­ള­ത്തു­ള്ള മാ­രു­തി ഹോ­ട്ട­ലില്‍ ചേര്‍­ന്ന സമ­ര­സ­മി­തി യോ­ഗം 11 സ്ഥ­ല­ങ്ങ­ളി­ലാ­യി പതി­മൂ­വാ­യി­ര­ത്തി­ല­ധി­കം മി­ച്ച­ഭൂ­മി പി­ടി­ച്ചെ­ടു­ക്കാന്‍ തീ­രു­മാ­നി­ച്ച­ത്.

"11 പേരുടെ കൈവശമിരുന്നത് 13,000 ഏക്കര്‍ മിച്ചഭൂമി. ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നത് 1970 ജനുവരി 1ന്. നിയമം നടപ്പില്‍ വന്ന് രണ്ടുകൊല്ലം കഴിഞ്ഞായിരുന്നു ഭൂമി പിടിച്ചെടുക്കല്‍ സമരപ്രഖ്യാപനം. അതിനര്‍ത്ഥം, നിയമം നടപ്പില്‍വന്ന് രണ്ടുകൊല്ലം കഴിഞ്ഞിട്ടും ഈ മാടമ്പിമാരുടെ കൈവശം ആയിരക്കണക്കിനേക്കര്‍ ഭൂമിയുണ്ടായിരുന്നു എന്നാണ്; ഇവരാരും നിയമപ്രകാരം മിച്ചഭൂമിയുടെ പട്ടിക നല്‍കിയില്ല എന്നാണ്; ഇവര്‍ക്കെതിരെ പിഴയോ തടവോ ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല എന്നുമാണ്." കേ­ര­ള­ത്തി­ലെ എല്ലാ ജി­ല്ല­ക­ളി­ലും ഒരേ­ദി­വ­സം (മെ­യ് 25­ന്) പ്ര­തീ­കാ­ത്മക ഭൂ­മി പി­ടി­ച്ചെ­ടു­ക്കല്‍ നട­ത്താന്‍ സമ­ര­സ­മി­തി പ്ര­ഖ്യാ­പി­ച്ചു. സമ­ര­ത്തി­ന്റെ വി­ളം­ബ­ര­മ­റി­യി­ച്ച് എല്ലാ വി­ല്ലേ­ജു­ക­ളി­ലും മെ­യ് 24­ന് പന്തം കൊ­ളു­ത്തി പ്ര­ക­ട­നം നട­ത്തി. തി­രു­വ­ന­ന്ത­പു­രം രാ­ജ­കൊ­ട്ടാ­ര­ത്തി­ന്റെ കൈ­വ­ശ­മു­ള്ള മു­ട­വന്‍­മു­കള്‍ ഭൂ­മി, എറ­ണാ­കു­ള­ത്തെ പറ­വൂര്‍ താ­ലൂ­ക്കി­ലെ മാ­ണി വര്‍­ക്കി­യു­ടെ ഭൂ­മി, കണ്ണൂര്‍ ജി­ല്ല­യില്‍ മാ­ത്രം ഒമ്പ­തി­നാ­യി­രം ഏക്കര്‍ മി­ച്ച­ഭൂ­മി­യു­ണ്ടാ­യി­രു­ന്ന ജോര്‍­ജ് തോ­മ­സ് കെ­ട്ടു­കാ­പ്പ­ള്ളി­യു­ടെ വക ചീ­മേ­നി എസ്റ്റേ­റ്റ്, കോ­ഴി­ക്കോ­ട് പി­യേ­ഴ്സ് ലസ്ളി­യു­ടെ ഭൂ­മി, കോ­ട്ട­യ­ത്ത് കടു­ത്തു­രു­ത്തി­യി­ലെ മാ­ന്നാര്‍ ബ്ളോ­ക്ക്, ആല­പ്പു­ഴ­യില്‍ മു­രി­ക്ക­ന്റെ 3500 ഏക്കര്‍ മി­ച്ച­ഭൂ­മി തു­ട­ങ്ങിയ സ്ഥ­ല­ങ്ങ­ളി­ലാ­ണ് പി­ടി­ച്ചെ­ടു­ക്കല്‍ സമ­രം നട­ത്തു­മെ­ന്ന് പര­സ്യ­മാ­യി പ്ര­ഖ്യാ­പി­ച്ച­ത്.

ഈ പട്ടി­ക­യും സമ­ര­ത്തീ­യ­തി­യും ശ്ര­ദ്ധി­ക്കു­ക. 11 പേ­രു­ടെ കൈ­വ­ശ­മി­രു­ന്ന­ത് പതി­മൂ­വാ­യി­ര­ത്തോ­ളം ഏക്കര്‍ മി­ച്ച­ഭൂ­മി. ശരാ­ശ­രി കണ­ക്കാ­ക്കി­യാല്‍ ഒരാ­ളി­ന്റെ കൈ­വ­ശം ആയി­ര­ത്തി­ലേ­റെ ഏക്കര്‍ ഭൂ­മി. ഭൂ­പ­രി­ഷ്ക­രണ നി­യ­മം നി­ല­വില്‍ വന്ന­ത് 1970 ജനു­വ­രി 1ന്. അതി­ലെ വ്യ­വ­സ്ഥ­കള്‍ നാം കണ്ടു. നി­യ­മം നട­പ്പില്‍ വന്ന് രണ്ടു­കൊ­ല്ലം കഴി­ഞ്ഞാ­യി­രു­ന്നു ഭൂ­മി പി­ടി­ച്ചെ­ടു­ക്കല്‍ സമ­ര­പ്ര­ഖ്യാ­പ­നം. അതി­നര്‍­ത്ഥം, നി­യ­മം നട­പ്പില്‍­വ­ന്ന് രണ്ടു­കൊ­ല്ലം കഴി­ഞ്ഞി­ട്ടും ഈ മാ­ട­മ്പി­മാ­രു­ടെ കൈ­വ­ശം ആയി­ര­ക്ക­ണ­ക്കി­നേ­ക്കര്‍ ഭൂ­മി­യു­ണ്ടാ­യി­രു­ന്നു എന്നാ­ണ്; ഇവ­രാ­രും നി­യ­മ­പ്ര­കാ­രം മി­ച്ച­ഭൂ­മി­യു­ടെ പട്ടിക നല്‍­കി­യി­ല്ല എന്നാ­ണ്; ഇവര്‍­ക്കെ­തി­രെ പി­ഴ­യോ തട­വോ ചു­മ­ത്താന്‍ സര്‍­ക്കാര്‍ തയ്യാ­റാ­യ­തു­മി­ല്ല എന്നു­മാ­ണ്.

മു­ട­വന്‍­മു­ക­ളി­ലെ ഭൂ­മി സര്‍­ക്കാര്‍ ഭൂ­മി­യ­ല്ലെ­ന്നും സ്വ­കാ­ര്യ­വ്യ­ക്തി­യു­ടെ മി­ച്ച­ഭൂ­മി­യാ­ണെ­ന്നും കോ­ട­തി­യില്‍ സ്വ­യം വാ­ദി­ച്ചു തെ­ളി­യി­ച്ചാ­ണ് ഏകെ­ജി കേ­സ് ജയി­ച്ച് ജയില്‍­മോ­ചി­ത­നാ­യ­ത്. പച്ച­യാ­യൊ­രു ചരി­ത്ര­യാ­ഥാര്‍­ത്ഥ്യ­മി­ങ്ങ­നെ കണ്‍­മു­ന്നില്‍ കി­ട­ക്കു­മ്പോ­ഴാ­ണ്, മു­ട­വന്‍­മു­ക­ളി­ലേ­ത് വെ­റും മതി­ലു­ചാ­ട്ട­മാ­യി­രു­ന്നു എന്ന് ചന്ദ്ര­പ്പ­നും സൈ­ബര്‍ മാ­ക്രി­ക­ളും പു­ച്ഛി­ക്കു­ന്ന­ത്; കണി­യാ­പു­രം രാ­മ­ച­ന്ദ്ര­ന്റെ മാ­ക്രി-മഴ ഉപമ ചരി­ത്ര­ബോ­ധ­മി­ല്ലാ­തെ ഉരു­ക്ക­ഴി­ക്കു­ന്ന­ത്.

മു­ട­വന്‍­മു­ക­ളില്‍ നി­ന്ന് അറ­സ്റ്റു ചെ­യ്യ­പ്പെ­ട്ട ഏകെ­ജി­യെ­യും സം­ഘ­ത്തെ­യും തി­രു­വ­ന­ന്ത­പു­രം സബ് മജി­സ്ട്രേ­റ്റ് കോ­ട­തി­യി­ലാ­ണ് പോ­ലീ­സ് ഹാ­ജ­രാ­ക്കി­യ­ത്. കു­റ്റ­പ­ത്ര­ത്തി­നു മറു­പ­ടി­യാ­യി ഏകെ­ജി പറ­ഞ്ഞ വാ­ച­ക­ങ്ങ­ളില്‍ കേ­ര­ള­ത്തി­ലാ­കെ അല­യ­ടി­ച്ച സമ­ര­ത്തി­ന്റെ കാ­ര­ണം ആറ്റി­ക്കു­റു­ക്കി ഇങ്ങ­നെ പറ­ഞ്ഞു­:

"­കാര്‍­ഷിക നി­യ­മം 118, 119 വകു­പ്പു പ്ര­കാ­രം എത്ര ഭൂ­മി­യു­ണ്ടെ­ന്ന് ലി­സ്റ്റ് കൊ­ടു­ക്കാ­ത്ത­വര്‍­ക്ക് പിഴ ഈടാ­ക്കാ­നും അവ­രെ ശി­ക്ഷി­ക്കാ­നും ഉള്ള അധി­കാ­രം നി­യ­മ­ത്തില്‍ ഉള്ള­താ­ണ്. എന്നി­ട്ടു­കൂ­ടി ഒരി­ഞ്ചു ഭൂ­മി പോ­ലും പാ­വ­പ്പെ­ട്ട­വര്‍­ക്ക് വി­ത­ര­ണം ചെ­യ്യാ­ത്ത ഭര­ണാ­ധി­കാ­രി­ക­ളാ­ണ് കു­റ്റം ചെ­യ്ത­വര്‍. അവ­രെ­യാ­ണ് ശി­ക്ഷി­ക്കേ­ണ്ട­ത്".

വാ­ദ­മ­ധ്യേ, എകെ­ജി കോ­ട­തി­യോ­ട് ഇതു­കൂ­ടി പറ­ഞ്ഞു­:

1970 ഒക്ടോ­ബര്‍ 22­ന് ഗവര്‍­ണര്‍ ചെ­യ്ത പ്ര­സം­ഗ­ത്തില്‍ മി­ച്ച­ഭൂ­മി വി­ത­ര­ണ­ത്തെ സം­ബ­ന്ധി­ച്ചു പറ­ഞ്ഞി­ട്ടു­ണ്ട്. അത­നു­സ­രി­ച്ച് ഗവ­ണ്മെ­ന്റ് മി­ച്ച­ഭൂ­മി വി­ത­ര­ണം ചെ­യ്തി­രു­ന്നു­വെ­ങ്കില്‍ എനി­ക്ക് കൊ­ട്ടാ­രം­വക ഭൂ­മി പി­ടി­ച്ചെ­ടു­ക്കാന്‍ പ്ര­വേ­ശി­ക്കേ­ണ്ടി വരു­മാ­യി­രു­ന്നി­ല്ല. ജന്മി­മാ­രെ­യും ഭൂ­പ­രി­ഷ്ക­ര­ണ­നി­യ­മ­ത്തെ തു­ര­ങ്കം വെ­യ്ക്കു­ന്ന സ്ഥാ­പി­ത­താല്‍­പ­ര്യ­ക്കാ­രെ­യും രക്ഷി­ക്കാ­നു­ള്ള ഗൂ­ഢാ­ലോ­ച­ന­യി­ലാ­ണ് ഗവ­ണ്മെ­ന്റ് ഏര്‍­പ്പെ­ട്ടി­രി­ക്കു­ന്ന­ത്.

മു­ട­വന്‍­മു­ഗള്‍ രാ­ജ­കൊ­ട്ടാ­ര­ത്തി­ലെ മി­ച്ച­ഭൂ­മി­യു­ടെ കണ­ക്ക് അതു­വ­രെ സമര്‍­പ്പി­ച്ചി­ട്ടി­ല്ലെ­ന്നും അത് സ്വ­കാ­ര്യ­വ്യ­ക്തി നി­യ­മ­വി­രു­ദ്ധ­മാ­യി കൈ­വ­ശം വച്ചി­രു­ന്ന­താ­ണെ­ന്നും കോ­ട­തി­യ്ക്കു ബോ­ധ്യ­പ്പെ­ട്ടു. കേ­സില്‍ എകെ­ജി­യെ വെ­റു­തേ­വി­ട്ടു­കൊ­ണ്ടു­ള്ള വി­ധി­ന്യാ­യ­ത്തില്‍ നി­ന്ന്:

മു­ട­വന്‍­മു­കള്‍ കൊ­ട്ടാ­രം മി­ച്ച­ഭൂ­മി ഗവ­ണ്മെ­ന്റ് വക സ്ഥ­ല­മ­ല്ലെ­ന്നും ഒരു സ്വ­കാ­ര്യ­വ്യ­ക്തി­യു­ടെ സ്ഥ­ല­മാ­ണെ­ന്നും പ്രോ­സി­ക്യൂ­ഷന്‍ തന്നെ സമ്മ­തി­ച്ചി­ട്ടു­ണ്ട്. സ്ഥ­ലം നേ­ര­ത്തെ കയ്യേ­റു­മെ­ന്ന വാര്‍­ത്ത അറി­ഞ്ഞി­രു­ന്ന­തി­നാല്‍ എകെ­ജി­യു­ടെ പേ­രില്‍ ആരോ­പി­ക്ക­പ്പെ­ടു­ന്ന കു­റ്റം തട­യു­ന്ന­തി­ന് നി­യ­മ­പ­ര­മായ നട­പ­ടി സ്വീ­ക­രി­ക്കാ­മാ­യി­രു­ന്നു. അതി­വി­ടെ സ്വീ­ക­രി­ച്ചി­ട്ടി­ല്ല. അതി­നാല്‍ ട്രെ­സ്‌­പാ­സ് (അ­ന­ധി­കൃത പ്ര­വേ­ശ­നം) എന്ന പോ­ലീ­സി­ന്റെ ആരോ­പ­ണം നി­ല­നില്‍­ക്കു­ന്ന­ത­ല്ല.

മു­ട­വന്‍­മു­ക­ളില്‍ നട­ന്ന­ത് അന­ധി­കൃ­ത­മായ വെ­റും 'മ­തി­ലു­ചാ­ട്ട'­മാ­യി­രു­ന്നു എന്ന ചന്ദ്ര­പ്പന്‍ തി­യ­റി 1972 ജൂണ്‍ 16­ന്റെ വി­ധി­ന്യാ­യ­ത്തില്‍ കോ­ട­തി തന്നെ വലി­ച്ചു­കീ­റി­യി­രു­ന്നു. അത് സ്വ­കാ­ര്യ വ്യ­ക്തി കൈ­വ­ശം വെ­ച്ച മി­ച്ച­ഭൂ­മി­യാ­ണെ­ന്നും അതി­ന്റെ കണ­ക്ക് നി­യ­മ­പ്ര­കാ­രം സര്‍­ക്കാ­രി­നു സമര്‍­പ്പി­ച്ചി­ട്ടി­ല്ലെ­ന്നും വി­സ്താ­ര­വേ­ള­യില്‍ കോ­ട­തി­യ്ക്കു ബോ­ധ്യ­വു­മാ­യി­.

"ഏതു മാടമ്പിമാര്‍ക്കും ഭൂസ്വാമിമാര്‍ക്കും വേണ്ടിയാണോ ചന്ദ്രപ്പന്‍മാര്‍ സിപിഐയെ പിളര്‍ത്തി ഒരു കഷണത്തെ കോണ്‍ഗ്രസിന്റെ ആസനത്തിലൊട്ടിച്ചത്, അവര്‍ക്കുവേണ്ടിത്തന്നെയാണ് ഇപ്പോഴും ഇവരുടെ മനസു തുടിക്കുന്നത് എന്ന് മിച്ചഭൂമി സമരത്തോടുള്ള പുച്ഛം അസന്നിഗ്ധമായി തെളിയിക്കുന്നുണ്ട്. ചന്ദ്രപ്പന്റെ മിച്ചഭൂമി സമരവിദ്വേഷം ചര്‍ച്ച ചെയ്യുമ്പോള്‍ ചീരപ്പന്‍ചിറ കുമാരപ്പണിക്കരുടെ ഏക്കറുകണക്കിന് തെങ്ങിന്‍തോപ്പുകളെ കണ്ടില്ലെന്നു നടിക്കാനാവില്ല." അന്ന­ത്തെ കോ­ട­തി­യ്ക്കു പോ­ലും അവ­ഗ­ണി­ക്കാന്‍ കഴി­യു­മാ­യി­രു­ന്ന­ത­ല്ല, മി­ച്ച­ഭൂ­മി സമ­ര­ത്തി­ന്റെ ന്യാ­യ­വും യു­ക്തി­യും. ലക്ഷ­ക്ക­ണ­ക്കി­ന് കര്‍­ഷ­കര്‍ അണി­ചേര്‍­ന്ന, ഒട്ടേ­റെ രക്ത­സാ­ക്ഷി­കള്‍ സൃ­ഷ്ടി­ക്ക­പ്പെ­ട്ട, പതി­നാ­യി­ര­ങ്ങ­ളു­ടെ ചോ­ര­യും കണ്ണീ­രു­മൊ­ഴു­കി നന­ഞ്ഞ, അവ­കാശ സമ­ര­ങ്ങ­ളു­ടെ പ്ര­സ­ക്തി തി­രി­ച്ച­റി­ഞ്ഞ­വ­രൊ­ന്ന­ട­ങ്കം പി­ന്തുണ നല്‍­കിയ ഇതി­ഹാ­സ­സ­മ­ര­മാ­യി­രു­ന്നു അത്. ആ സമ­ര­ത്തോ­ടെ­യാ­ണ് കേ­ര­ള­ത്തി­ലെ ദരി­ദ്ര­ജ­ന­വി­ഭാ­ഗ­ങ്ങള്‍­ക്കി­ട­യില്‍ നി­ന്ന് സി­പിഐ എന്ന പരാ­ദം എന്നെ­ന്നേ­യ്ക്കു­മാ­യി തൂ­ത്തെ­റി­യ­പ്പെ­ട്ട­ത്.

ഭൂ­സ­മ­ര­ങ്ങ­ളെ ചോ­ര­യില്‍ മു­ക്കി­യ, പതി­നാ­യി­ര­ക്ക­ണ­ക്കി­ന് പാ­വ­പ്പെ­ട്ട­വ­രെ കി­ട­പ്പാ­ട­ങ്ങ­ളില്‍ നി­ന്ന് പി­ടി­ച്ചി­റ­ക്കി അവ­രു­ടെ കു­ടി­ലു­കള്‍­ക്ക് തീ­വെ­ച്ച ഭൂ­ത­കാ­ല­ത്തി­ന്റെ പാ­പ­ക്കറ പു­ര­ണ്ട കൈ­ക­ളില്‍ പേ­ന­യേ­ന്തി­യാ­ണ് ചന്ദ്ര­പ്പ­ന്മാര്‍ 'മ­തി­ലു­ചാ­ട്ട­വും വേ­ലി­കെ­ട്ട­ലും' സി­ദ്ധാ­ന്തം രചി­ക്കു­ന്ന­ത്. ഏതു മാ­ട­മ്പി­മാര്‍­ക്കും ഭൂ­സ്വാ­മി­മാര്‍­ക്കും വേ­ണ്ടി­യാ­ണോ ചന്ദ്ര­പ്പന്‍­മാര്‍ സി­പി­ഐ­യെ പി­ളര്‍­ത്തി ഒരു കഷ­ണ­ത്തെ കോണ്‍­ഗ്ര­സി­ന്റെ ആസ­ന­ത്തി­ലൊ­ട്ടി­ച്ച­ത്, അവര്‍­ക്കു­വേ­ണ്ടി­ത്ത­ന്നെ­യാ­ണ് ഇപ്പോ­ഴും ഇവ­രു­ടെ മന­സു തു­ടി­ക്കു­ന്ന­ത് എന്ന് മി­ച്ച­ഭൂ­മി സമ­ര­ത്തോ­ടു­ള്ള പു­ച്ഛം അസ­ന്നി­ഗ്ധ­മാ­യി തെ­ളി­യി­ക്കു­ന്നു­ണ്ട്. ചന്ദ്ര­പ്പ­ന്റെ മി­ച്ച­ഭൂ­മി സമ­ര­വി­ദ്വേ­ഷം ചര്‍­ച്ച ചെ­യ്യു­മ്പോള്‍ ചീ­ര­പ്പന്‍­ചിറ കു­മാ­ര­പ്പ­ണി­ക്ക­രു­ടെ ഏക്ക­റു­ക­ണ­ക്കി­ന് തെ­ങ്ങിന്‍­തോ­പ്പു­ക­ളെ കണ്ടി­ല്ലെ­ന്നു നടി­ക്കാ­നാ­വി­ല്ല.

ഡാ­ങ്കേ ഭക്ത­ന്മാ­രു­ടെ വി­ഷ­പ്പ­ത്തി തല്ലി­യൊ­തു­ക്കി­യ­വ­രാ­ണ് ഭട്ടിന്‍­ഡാ പാര്‍­ട്ടി കോണ്‍­ഗ്ര­സില്‍ സി­പി­ഐ­യു­ടെ തെ­റ്റു­തി­രു­ത്തല്‍ സാ­ധ്യ­മാ­ക്കി­യ­ത്. ആ തല­മു­റ­യു­ടെ കരു­ത്തു ക്ഷ­യി­ച്ച­തോ­ടെ ഫ്യൂ­ഡല്‍ ചന്ദ്ര­പ്പ­ന്മാ­രും ദി­വാ­ക­ര­ന്മാ­രും ചരി­ത്ര­മ­റി­യാ­ത്ത പോ­ഴ­ന്മാ­രെ തേ­രാ­ളി­ക­ളാ­ക്കി പട­യ്ക്കി­റ­ങ്ങു­ന്നു. കോണ്‍­ഗ്ര­സ് അവ­രു­ടെ മി­ത്ര­വും ഒപ്പം­കൂ­ട്ടേ­ണ്ട തോ­ഴ­നു­മാ­കു­ന്നു. വര്‍­ഗ­ശ­ത്രു­വി­ന്റെ വേ­ഷ­ത്തില്‍ സി­പി­എം മട­ങ്ങി­യെ­ത്തു­ന്നു. മറ്റൊ­രു ആന്ത­രിക സം­ഘര്‍­ഷ­ത്തി­ന്റെ ലാ­വ­യാ­ണ് യഥാര്‍­ത്ഥ­ത്തില്‍ മി­ച്ച­ഭൂ­മി സമ­ര­ജല്‍­പ­ന­ങ്ങ­ളാ­യി ചന്ദ്ര­പ്പ­ന്റെ നാ­വില്‍ നി­ന്നു വമി­ക്കു­ന്ന­ത്. കോണ്‍­ഗ്ര­സി­നെ­ച്ചൊ­ല്ലി വീ­ണ്ടും സി­പിഐ കല­ങ്ങി മറി­യാന്‍ തു­ട­ങ്ങു­ന്നു. വര്‍­ഗ­പ­രി­ണാ­മ­ത്തെ­യും മധ്യ­വര്‍ഗ വളര്‍­ച്ച­യെ­യും കു­റി­ച്ചു­ള്ള 'ജി­യോ സോ­ഷ്യോ പൊ­ളി­റ്റി­ക്കല്‍ കണ­കു­ണ'­ക­ളു­ടെ ഉള്ളു­ക­ള്ളി­കള്‍ കേ­ര­ളം കാ­ണാന്‍ പോ­കു­ന്ന­തേ­യു­ള്ളൂ­.

No comments:

Post a Comment