Sunday, April 15, 2012

യുകെയില്‍ എല്ലാം വിറ്റഴിച്ചു; ഇനി എന്താണ് ബാക്കിയുള്ളത് ?


Dated: April 15, 2012

ബ്രിട്ടൻ കാണാൻ അതിയായ ആഗ്രഹവുമായി വരുന്നവരോടൊരുകാര്യം. ഇവിടെ ഈ മണ്ണ് മാത്രമേ ബ്രിട്ടന്റേതായുള്ളു. പിന്നെക്കുറച്ച് ഭരണകൂടസ്ഥാപനങ്ങളും. ബാക്കിയൊക്കെ പല രാജ്യങ്ങളിൽ നിന്നുള്ള കുത്തകക്കമ്പനികളുടേതാണ്.
കുറച്ചുദിവസം മുൻപ് ബ്രിട്ടന്റെ സമ്പത്തിൽ ഖത്തർ പിടിമുറുക്കുന്നു എന്നൊരു ന്യൂസ് ബ്രിട്ടീഷ് കൈരളി കൊടുത്തിരുന്നു. എന്നാൽ ഖത്തർ കഴിഞ്ഞാൽ പല വിദേശ രാജ്യങ്ങളും ഓരോരോ മേഖലകളായി കൈയടക്കിക്കൊണ്ടിരിക്കുകയാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നിങ്ങൾ ബ്രിട്ടനിൽ ഒന്ന് ചുറ്റിതിരിയാനായി ഡബ്ബിഡക്കർ ബസ്സിൽ കയറി യാത്രചെയ്യുകയാണെന്ന് വിചാരിക്കൂ, ചുവന്ന നിറമുള്ള ഈ ബസ്സുകളെല്ലാം തന്നെ ഒരു ജർമ്മൻ കമ്പനിയുടേതാണ്. അതായത്, നിങ്ങ‌ൾ കൊടുക്കുന്ന പണം കൊണ്ടുപോകുന്നത് ഒരു ജർമ്മൻ കമ്പനിയാണെന്നു ചുരുക്കം.
ഇങ്ങനെ ഓരോന്നായി പരിശോധിച്ചാൽ മുൻപ് സർക്കാർ ഉടമസ്ഥതയിലുണ്ടായിരുന്നതോ ബ്രിട്ടനിലെത്തന്നെ സ്വകാര്യ സഥാപനങ്ങ‌ളൂടെ ഉറ്റമസ്ഥതയിലുണ്ടായിരുന്നതോ ആയ എല്ലാ സഥാപനങ്ങളും ഇന്ന് കൊണ്ടുനടത്തുന്നത് ഏതെങ്കിലും വിദേശീയ കമ്പനിയാണെന്നർത്ഥം. മുൻ നിര കമ്പനികളായ ബൂട്ട്സ്, സെൽഫ്രിഡ്ജെസ് & ഹാരോഡ്സ്, സാവോയ്, ഡോർചെസ്റ്റർ തുടങ്ങി ബ്രിട്ടീഷ് എയർവെയ്സിൽ പ്പോലും വിദേശ കമ്പനികൾക്കാണ് പിടിമുറുക്കം. ഫോർട്ട്നം & മാസൺ , സാവോയ് എന്നിവ കനേഡിയൻ കമ്പനികളാണ്. ഹാരോഡ്സ് ഇന്നൊരു ഖത്തർ കമ്പനിയുടെ കൈകളിലാണ്.
റഷ്യയിലെ ചെർണോബിൽ ആണവദുരന്തത്തിനിടയാക്കിയ കമ്പനിയാണ് ഇന്ന് ബ്രിട്ടനിലെ പുത്തൻ ആണവപദ്ധതികൾക്കെല്ലാം നേതൃത്വം നൽകുന്നത്. ബ്രിട്ടനിലെ ഗ്യാസ്, വെള്ളം, വെളിച്ചം ഇവയെല്ലാം വിതരണം ചെയ്യുന്നത് ഖത്തറിലേയോ കാനഡയിലേയൊ കമ്പനികളാണെന്നറിയുമ്പോൾ നിങ്ങൾക്ക് ഇതിന്റെ ആഴം മനസ്സിലാക്കാവുന്നതേയുള്ളു. പക്ഷെ, അധികാരികളിപ്പോഴും നിസ്സംഗരാണ്.
ജിയോഫ്ഫെറി ഹോവെ ബ്രിട്ടനിലെ ചാൻസ്‌ലറായിരുന്ന കാലത്താണ് കൂടുതൽ കമ്പനികളും ഇങ്ങനെ മറ്റു വിദേശകമ്പനികൾക്ക് വിറ്റഴിയ്ക്കാൻ തീരുമാനിച്ചത്. 2009ൽ 30ബില്ല്യൺ പൗണ്ടായിരുന്നു വിദേശകമ്പനികളുടെ ബ്രിട്ടനിലെ വിഹിതമെങ്കിൽ, 2010ലിത് 55ബില്ല്യണായി ഉയർന്നു.

No comments:

Post a Comment