Thursday, April 26, 2012

റിസാറ്റിനെ കുറിച്ച് പത്തുകാര്യങ്ങള്‍



Risat
 ഇന്ത്യ വ്യാഴാഴ്ച വിജയകമായി വിക്ഷേപിച്ച റിസാറ്റ് ഒന്നിനെ കുറിച്ച് പത്തുകാര്യങ്ങള്‍
.

1.റഡാര്‍ ഇമേജിങ് ഉപഗ്രഹമായ റിസാറ്റിന് 1850 കിലോ ഭാരമുണ്ട്. ലോകത്തിലെ അപൂര്‍വം രാജ്യങ്ങള്‍ക്കു മാത്രം സ്വന്തമായ സാങ്കേതികതയാണിത്.

2 നൂറുശതമാനവും തദ്ദേശീയമായി വികസിപ്പിച്ച ഈ ഉപഗ്രഹത്തിന്റെ ആയുസ്സ് അഞ്ചുവര്‍ഷമാണ്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കാനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമാണ് പ്രധാനമായും ഉപയോഗിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഈ ഉപഗ്രത്തിന് ഏറെ സഹായിക്കാന്‍ സാധിക്കും.

3 കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ നല്‍കാന്‍ ഉപഗ്രഹത്തിനു സാധിക്കുന്നതിനാല്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കും സഹായകമാകും. വേണമെങ്കില്‍ ഒരു ചാര ഉപഗ്രഹം പോലെ പ്രവര്‍ത്തിക്കാനാകും.

4 സി ബാന്‍ഡ് സിന്തറ്റിക് അപെര്‍ച്വര്‍ റഡാര്‍(സാര്‍) സെന്‍സര്‍ സംവിധാം ഘടിപ്പിച്ചിട്ടുള്ളതിനാല്‍ രാത്രിയും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ സാധിക്കും.

5 പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍(പിഎസ്എല്‍വി)കാറ്റഗറിയിലെ ഏറ്റവും കരുത്തുള്ള(321 ടണ്‍) റോക്കറ്റാണ് ഇതിനെ ഭ്രമണപഥത്തിലെത്തിച്ചത്.

6 റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് പ്രൊജക്ടിന് ആദ്യമായി ഒരു വനിത ഡയറക്ടര്‍ എന്ന പ്രത്യേകതയമുണ്ട്. എന്‍ വളര്‍മതിയാണ് ടീമിനെ നയിച്ചത്.

7 ഇന്ത്യയുടെ നേരത്തെയുള്ള റിമോട്ട് സെന്‍സിങ് സാറ്റലൈറ്റുകളെല്ലാം ഓപ്റ്റിക്കല്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയായിരുന്നു. പക്ഷേ, മള്‍ട്ടി പൊളറൈസേഷനും മള്‍ട്ടി റെസലൂഷന്‍ മോഡുകളുമുള്ള സി ബാന്‍ഡ് സാര്‍ ടെക്‌നോളജി റിസാറ്റിനെ അതുല്യമാക്കുന്നു.

8 റിസാറ്റ് ഒന്നിനു മുമ്പു തന്നെ ഇന്ത്യ റിസാറ്റ് രണ്ടാണ് വിക്ഷേപിച്ചത്. എക്‌സ് ബാന്‍ സാര്‍ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്. ഇസ്രായേല്‍ സാങ്കേതിക സഹായത്തോടെ 2009ലാണ് ഇതു വിക്ഷേപിച്ചത്.

9 റിസാറ്റ് ഒന്നിന് 160x4 എംബിപിഎസ് ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്.

10 റിസാറ്റ് ഒന്നിന് മൂന്നു മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെയുള്ള റെസലൂഷന്‍ ശേഷിയുണ്ട്. ഒരു പ്രത്യേക പ്രദേശത്തേക്ക് മണിക്കൂറോളം ഫോക്കസ് ചെയ്യാന്‍ ഉപഗ്രഹത്തിനു സാധിക്കും.

No comments:

Post a Comment