Friday, April 13, 2012

ശ്രീനിവാസന്റെ കാപട്യം

മലയാളസിനിമയിലെ ഏറ്റവും വലിയ കള്ളനാണയങ്ങളിലൊന്നാണ്, തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസനെന്ന് സമീപകാലത്തെ പല സംഭവവിവാകസങ്ങളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സരോജ് കുമാര്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഏറ്റവും പുതിയ സംഭവം മാത്രമല്ല, കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ കഥ മറ്റൊരാളില്‍നിന്നു മോഷ്ടിച്ചതാണെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതലാണ് ശ്രീനിയുടെ പൊയ്മുഖം പൊളിയാന്‍ തുടങ്ങുന്നത്. ഇപ്പോള്‍, സര്‍ക്കസ് കേന്ദ്രപ്രമേയമായുള്ള നോവലുകളിലൂടെ ശ്രദ്ധേയനായ ശ്രീധരന്‍ ചമ്പാട് എന്ന എഴുത്തുകാരന്റെ ആത്മകഥയിലൂടെയാണ് ശ്രീനിമുഖം വെളിവായിക്കൊണ്ടിരിക്കുന്നത്.

സത്യചന്ദ്രന്‍ പൊയില്‍ക്കാവ് എന്ന കവിയുടെ ഭാവനയില്‍ വിരിഞ്ഞ പ്രമേയമാണ് കഥ പറയുമ്പോളിലെ ബാലന്‍ ബാര്‍ബറുടെയും സൂപ്പര്‍ സ്റ്റാര്‍ അശോക് രാജിന്റെയും കഥയായി മാറിയതത്രേ. സത്യചന്ദ്രന്‍ പറഞ്ഞ കഥ അടിച്ചുമാറ്റി, അതിലെ കുചേലവൃത്തം സ്വഭാവം പരിപോഷിപ്പിച്ച് ശ്രീനി സ്വന്തം കഥയാക്കിമാറ്റുകയായിരുന്നത്രേ.

"സത്യചന്ദ്രനെപ്പോലെ ഒരു ചെറിയ വൃത്തം സാംസ്കാരികശ്രദ്ധാലുക്കളില്‍ മാത്രം പ്രശസ്തി പരിമിതമായിരിക്കുന്ന ഒരാളെ, കമ്പോളകലയുടെ വന്‍ജനകീയത ഉപയോഗിച്ച് ശ്രീനി നേരിടുന്ന കാഴ്ച വളരെ വേദനാജനകമായിരുന്നു. സത്യചന്ദ്രനെ കള്ളനാക്കുന്ന രീതിയായിരുന്നു മാദ്ധ്യമങ്ങളില്‍ ശ്രീനി അവലംബിച്ചിരുന്നത്. എന്നാല്‍ പ്രമേയമോഷണക്കാര്യം കേസാക്കി സത്യചന്ദ്രന്‍ മുന്നോട്ടുപോകുന്ന അവസ്ഥ വന്നപ്പോള്‍ ശ്രീനി പത്തിതാഴ്ത്തുകയും ഒതുങ്ങുകയുമായിരുന്നു. " ഇക്കാര്യം വെളിപ്പെടുത്തിയ സത്യചന്ദ്രനെ പൊതുസഭയില്‍ ആക്ഷേപിക്കാനും ശ്രീനി മടിച്ചില്ല. സത്യചന്ദ്രനെപ്പോലെ ഒരു ചെറിയ വൃത്തം സാംസ്കാരികശ്രദ്ധാലുക്കളില്‍ മാത്രം പ്രശസ്തി പരിമിതമായിരിക്കുന്ന ഒരാളെ, കമ്പോളകലയുടെ വന്‍ജനകീയത ഉപയോഗിച്ച് ശ്രീനി നേരിടുന്ന കാഴ്ച വളരെ വേദനാജനകമായിരുന്നു. സത്യചന്ദ്രനെ കള്ളനാക്കുന്ന രീതിയായിരുന്നു മാദ്ധ്യമങ്ങളില്‍ ശ്രീനി അവലംബിച്ചിരുന്നത്. എന്നാല്‍ പ്രമേയമോഷണക്കാര്യം കേസാക്കി സത്യചന്ദ്രന്‍ മുന്നോട്ടുപോകുന്ന അവസ്ഥ വന്നപ്പോള്‍ ശ്രീനി പത്തിതാഴ്ത്തുകയും ഒതുങ്ങുകയുമായിരുന്നു. ഇത്തരം കേസുകളില്‍ പതിവുള്ളതുപോലെ, തെളിയിക്കപ്പെടല്‍ പ്രയാസമായതുകൊണ്ട് ശ്രീനിക്കെതിരെ ഉറച്ച ഒരു വിജയം സത്യചന്ദ്രനു സാദ്ധ്യമായില്ല. ക്ളാസ്‌മേറ്റ്സിന്റെ പ്രമേയചോരണവുമായി ബന്ധപ്പെട്ട കേസ് ഇന്നു കോടതിയില്‍ തുടരുന്നു എന്നോര്‍ക്കുക.

ഏതായാലും ഈയിടെ വീണ്ടും ഏതോ മാദ്ധ്യമത്തില്‍ സത്യചന്ദ്രനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ശ്രീനി നടത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ സത്യചന്ദ്രന്‍ കൊടുത്ത മാനനഷ്ടക്കേസില്‍ കോടതി ശ്രീനിയോടു ഹാജരാകുവാനും ആവശ്യപ്പെട്ടു.

മുന്‍പ് സിദ്ദീഖ് ലാലുമാരുടെ കഥ മോഷ്ടിച്ചുണ്ടാക്കിയ നാടോടിക്കാറ്റിലൂടെയാണ് ശ്രീനിവാസന്‍ വലിയ ജനപ്രിയ എഴുത്തുകാരനായത്. അതിനു മുന്‍പ് പ്രിയദര്‍ശന്‍ ഇംഗ്ളീഷില്‍നിന്നു മോഷ്ടിച്ച ചില പ്രമേയങ്ങളാണ് ശ്രീനി എഴുതിയിരുന്നത്. സത്യന്‍ അന്തിക്കാടിന്റെ ലാല്‍ചിത്രതുടക്കങ്ങളായ ഗാന്ധിനഗറും സന്മനസ്സുള്ളവര്‍ക്കും ആരുടെ പ്രമേയമാണെന്നത് ജനമറിയാതെ പോയതാണോ എന്നേ ഇനി അറിയാനുള്ളൂ.

ഏതായാലും, ഇപ്പോള്‍ മലയാളത്തിന്റെ കുഞ്ചന്‍, വൂഡി അലന്‍ എന്നൊക്കെയാണ് ശ്രീനി അറിയപ്പെടുന്നത്. സിനിമയുടെ സകലമേഖലകളിലും നിറഞ്ഞുനില്‍ക്കുന്ന അപൂര്‍വവ്യക്തിത്വം എന്നും വിശേഷിപ്പിക്കപ്പെടുന്നു. എന്നാല്‍, ശ്രീനിയുടെ തുടക്കകാലത്ത് മറ്റുള്ളവരുടെ ക്രെഡിറ്റുകള്‍ സ്വന്തമാക്കാന്‍ ശ്രീനിവാസന്‍ ആക്ഷേപകരമായ രീതിയില്‍ ശ്രമിച്ചതിന്റെ ചരിത്രമാണ് ഇപ്പോള്‍ നോവലിസ്റ്റ് ശ്രീധരന്‍ ചമ്പാടിന്റെ ആത്മകഥയിലൂടെ പ്രകാശിതമാകുന്നത്.

ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് ചമ്പാട് തന്റെ ആത്മകഥയായ തമ്പു പറഞ്ഞ കഥകള്‍ എഴുതുന്നത്. ചന്ദ്രികയിലെ സബ് എഡിറ്ററായ വി.കെ.സുരേഷുമായി ചേര്‍ന്നുള്ള രചനയായാണ് ചമ്പാടിന്റെ ആത്മകഥ വരുന്നത്. കോമാളി, അരങ്ങേറ്റം തുടങ്ങിയ നോവലുകളിലൂടെ എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ തുടക്കത്തിലും മലയാളത്തില്‍ നിറഞ്ഞുനിന്ന എഴുത്തുകാരനാണ് ചമ്പാട്.

"ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് ചമ്പാട് തന്റെ ആത്മകഥയായ തമ്പു പറഞ്ഞ കഥകള്‍ എഴുതുന്നത്. ചന്ദ്രികയിലെ സബ് എഡിറ്ററായ വി.കെ.സുരേഷുമായി ചേര്‍ന്നുള്ള രചനയായാണ് ചമ്പാടിന്റെ ആത്മകഥ വരുന്നത്. കോമാളി, അരങ്ങേറ്റം തുടങ്ങിയ നോവലുകളിലൂടെ എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ തുടക്കത്തിലും മലയാളത്തില്‍ നിറഞ്ഞുനിന്ന എഴുത്തുകാരനാണ് ചമ്പാട്." മലയാളത്തില്‍ സര്‍ക്കസ് പ്രമേയമായി വന്ന സിനിമകളുടെ ചരിത്രം വളരെ ഹ്രസ്വമാണ്. നായരു പിടിച്ച പുലിവാല്, വളര്‍ത്തുമൃഗങ്ങള്‍, തമ്പ്, മേള, ജോക്കര്‍ എന്നിങ്ങനെ വളരെ ചുരുക്കം ചിത്രങ്ങളിലാണ് സര്‍ക്കസ് പ്രമേയമാകുന്നത്. ഇവയില്‍ പ്രധാനപ്പെട്ട രണ്ടു ചിത്രങ്ങളാണ് അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പും കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത മേളയും. ഇവയില്‍ മേള എന്ന ചിത്രം പരാജയപ്പെട്ടുപോയെങ്കിലും ആ ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന യുവതാരത്തിന്റെ ഉദയമുണ്ടാകുന്നത്. അതിനുമുന്‍പ് രണ്ടുമൂന്നു സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും മേളയിലൂടെ ജോര്‍ജുമായുണ്ടാകുന്ന പരിചയമാണ് മമ്മൂട്ടിയെ യവനികയിലെ നായകവേഷത്തിലേക്കെത്തിച്ചതും അതിലൂടെ താരപരിവേഷം നേടിക്കൊടുത്തതും. മേളയിലാണ് മമ്മൂട്ടി ആദ്യമായി ഒരു ഗാനരംഗത്തില്‍ അഭിനയിച്ചത്.

ഈ ചിത്രത്തിന്റെ പിന്നണിയില്‍ നടന്ന പല കാര്യങ്ങളും തുറന്നുപറയുന്ന ചമ്പാടന്റെ ആത്മകഥ ശ്രീനിയുടെയും കെ.ജി.ജോര്‍ജിന്റെയും അന്നത്തെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവരുന്നുവെന്നു തോന്നിക്കുകയാണ്. എല്ലാദിവസവും റമ്മില്‍ക്കുളിച്ചുവന്നിരുന്ന സംവിധായകന്‍ ചിത്രീകരണസമയങ്ങളില്‍ അവിടെ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ദയനീയമായിരുന്നു എന്ന് ചമ്പാടന്‍ ഓര്‍ക്കുന്നു. റിബലെന്ന് കാലം ഓര്‍ക്കുന്ന ജോര്‍ജ് നിര്‍മാതാവിന്റെ ബിനാമിയായി ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഭാകരന്റെ വാക്കുകള്‍ക്ക് എതിര്‍വാക്കോതാതെ, ആളുകള്‍ക്ക് പ്രതിഫലം വേണ്ടതുപോലെ കൊടുക്കാതിരുന്ന ചതികള്‍ക്ക് മൌനസമ്മതം നല്കുന്ന ചിത്രം ആത്മകഥയിലുണ്ട്. കഥയും തിരക്കഥയുമെഴുതിക്കൊടുക്കുകയും സര്‍ക്കസ് ചിത്രീകരണത്തിന് കമ്പനികളില്‍നിന്ന് മുന്‍പരിചയമുപയോഗിച്ച് സൌജന്യമായി അനുമതി നേടിക്കൊടുക്കുകയും ചെയ്ത തനിക്ക് എഴുത്തിനു പ്രതിഫലമായി ആയിരംരൂപ ചോദിച്ചതിന്റെ പേരില്‍ നേരിടേണ്ടി വന്ന അവമതി ചമ്പാട് എഴുതുന്നു.

അതോടെ, പ്രതിഫലത്തിനായി വാശിപിടിച്ച തന്റെ പേര് കഥ, തിരക്കഥ എന്നതില്‍ നിന്ന് ഒഴിവാക്കി, മൂലകഥയെന്നു മാത്രം ടൈറ്റിലില്‍ വച്ച് പ്രതികാരം വീട്ടാന്‍, പ്രഭാകരന്റെ ശിഷ്യന്‍ കൂടിയായ ശ്രീനിവാസന്‍ നടത്തിയ കൂട്ടുചതിയുടെ ചരിത്രവും ചമ്പാട് എഴുതുന്നു. പകരം തിരക്കഥ തന്റേതാണെന്നോ താനും ജോര്‍ജും കൂടിയെഴുതിയതാണെന്നോ ഒക്കെ മാദ്ധ്യമങ്ങളിലൂടെ ശ്രീനി വീമ്പിളിക്കിയ കഥയും ചമ്പാട് വിശദീകരിക്കുന്നു.

പക്ഷേ താന്‍ കേസു കൊടുക്കുമെന്നറിഞ്ഞ് സിനിമയുടെ ടൈറ്റിലില്‍ പേരു ചേര്‍ക്കാന്‍ ശ്രീനിയോ ജോര്‍ജോ തയ്യാറായില്ല. പകരം, തിരക്കഥാരചയിതാവിന്റെ പേരേ ഇല്ലാതെയാണ് മേള പുറത്തിറങ്ങിയത്. എന്നാല്‍, ഈയിടെ ദേശാഭിമാനി വാരികയില്‍ വന്ന അഭിമുഖത്തില്‍, മേളയുടെ തിരക്കഥയും സംഭാഷണവും ശ്രീധരന്‍ ചമ്പാടിന്റേതായിരുന്നെന്ന് ജോര്‍ജ് പറയുന്ന വിവരവും ചമ്പാട് എഴുതുന്നു.

മേളയുടെ അവസാനരംഗം ശ്രീനി തിരുത്തിയെഴുതി മാറ്റി ചിത്രീകരിച്ചെന്നും ആ അവസാനരംഗത്തിന്റെ അവിശ്വസനീയതും അതിഭാവുകത്വവും ചിത്രത്തെ പ്രതികൂലമായി ബാധിച്ചെന്നും ചമ്പാട് പറയുന്നു.

പ്രതിഫലം നല്‍കാമെന്നു പറഞ്ഞ് മദ്രാസിലൊരിടത്ത് തന്നെ എത്തിച്ച് പ്രഭാകരനും ശ്രീനിവാസനും തന്നെ അപമാനിച്ചതും ചമ്പാട് എഴുതുന്നു. ചെറ്റത്തരം കാണിച്ചവനേ എന്നു ശ്രീനി തന്നോടു പറഞ്ഞപ്പോള്‍, സര്‍ക്കസ് അഭ്യാസി കൂടിയായ താന്‍ ശ്രീനിയെ അടിക്കാന്‍ ചെന്നതും മറ്റുള്ളവര്‍ പിടിച്ചുമാറ്റിയതും ചമ്പാട് എഴുതുന്നു. മുറിക്കു പുറത്തിറങ്ങിയിട്ട് ശ്രീനിയെ താന്‍ വെല്ലുവിളിച്ചെന്നും ശ്രീനി മിണ്ടാതെ പമ്മിമാറിക്കളഞ്ഞെന്നും ചമ്പാട് എഴുതുന്നു.

"മേളയുടെ കഥയും തിരക്കഥയുമെഴുതിക്കൊടുക്കുകയും സര്‍ക്കസ് ചിത്രീകരണത്തിന് കമ്പനികളില്‍നിന്ന് മുന്‍പരിചയമുപയോഗിച്ച് സൌജന്യമായി അനുമതി നേടിക്കൊടുക്കുകയും ചെയ്ത തനിക്ക് എഴുത്തിനു പ്രതിഫലമായി ആയിരംരൂപ ചോദിച്ചതിന്റെ പേരില്‍ നേരിടേണ്ടി വന്ന അവമതി ചമ്പാട് എഴുതുന്നു. പ്രതിഫലത്തിനായി വാശിപിടിച്ച തന്റെ പേര് കഥ, തിരക്കഥ എന്നതില്‍ നിന്ന് ഒഴിവാക്കി, മൂലകഥയെന്നു മാത്രം ടൈറ്റിലില്‍ വച്ച് പ്രതികാരം വീട്ടാന്‍, പ്രഭാകരന്റെ ശിഷ്യന്‍ കൂടിയായ ശ്രീനിവാസന്‍ നടത്തിയ കൂട്ടുചതിയുടെ ചരിത്രവും ചമ്പാട് എഴുതുന്നു. " മലയാളത്തില്‍ ഒരുപാടു നന്മയുടെ കഥകളെഴുതുന്ന ആളാണു ശ്രീനിവാസന്‍. കഥ പറയുമ്പോഴിലും മറ്റനേകം കഥകളിലും മാനുഷികതയുടെ മഹാവിജയത്തിന്റെ കഥകളാണിദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇത്തരക്കാരുടെ സത്യമായ മുഖം പക്ഷേ, വ്യത്യസ്തമാണെന്നുമാത്രം.

ഇവിടെ സംഭവിക്കുന്നത്, മേളയ്ക്കു ശേഷം ഇത്രയും കാലംകൊണ്ട് ശ്രീനിവാസന്‍ ജനകീയനും അതിപ്രശസ്തനുമായിത്തീര്‍ന്നു എന്നതാണ്. ശ്രീധരന്‍ ചമ്പാടാകട്ടെ, പ്രശസ്തിയുടെ ലൈംലൈറ്റില്‍നിന്നു പുറത്താകുകയും ചെയ്തു. പ്രശസ്തരുടെ വാക്കുകള്‍ക്കും അവരുടെ അനുഭവകഥനങ്ങള്‍ക്കും മാത്രമാണ് ഇവിടെ വില. അവ മാത്രമേ വലിയ ശബ്ദങ്ങളായി പുറത്തുവരൂ. ശ്രീനിയുടെ വാക്കുകള്‍ക്ക് ഇവിടെ വന്‍പ്രചാരമുള്ള വാരികകളും മറ്റും ചെവിയോര്‍ത്തുനില്‍ക്കും. എന്നാല്‍, ശ്രീധരന്‍ ചമ്പാടിനെപ്പോലുള്ളവരുടെ വാക്കുകള്‍ക്ക് പ്രചാരം കുറവുള്ള, ചന്ദ്രിക പോലുള്ള വാരികകളാണ് അഭയമാകുന്നത്. ഇത്തരം മെല്ലിച്ച ശബ്ദങ്ങള്‍ കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഈ ലേഖനത്തിനു പിന്നിലുള്ളത്.

ശ്രീധരന്‍ ചമ്പാടു പറയുന്നതിലെ സത്യവും അസത്യവും കണ്ടുപിടിക്കാനുള്ള മാപിനിയൊന്നും ഇതെഴുതുന്നയാളിന്റെ കൈയിലില്ല. എന്നാല്‍, ഈ വിവരം ചന്ദ്രികയുടെ ഇതള്‍ക്കോണില്‍ വന്ന് കുറച്ചുപേര്‍മാത്രം കണ്ടു മറക്കാനിടയാകാതെ, സൈബര്‍ സംവാദവിഹായസ്സില്‍ ഒരു മിന്നാമിന്നിവെട്ടം തെളിയിക്കട്ടെ എന്നു കരുതുന്നു. ഇത്രയും ആര്‍ജവത്തോടെ ശ്രീധരന്‍ ചമ്പാട് ഇങ്ങനെ പറയണമെങ്കില്‍ അതിന്റെ പിന്നിലെ ധീരതയെ അംഗീകരിക്കുക തന്നെ വേണം. ഇന്നു പ്രശസ്തിയുടെ ഉത്തുംഗത്തില്‍നില്‍ക്കുന്ന ശ്രീനിവാസന്‍ ഇതിനു മറുപടി പറയട്ടെ.

No comments:

Post a Comment