Tuesday, June 5, 2012

പേടിക്കേണ്ട; പോണ്‍ സൈറ്റുകള്‍ സുരക്ഷിതം


വൈറസുകളുടെ കാര്യത്തില്‍ പോണ്‍ സൈറ്റുകള്‍ അപകടകാരികളാണെന്ന് ആരെങ്കിലും കരുതിയെങ്കില്‍ ആ ധാരണ തിരുത്താന്‍ സമയമായിരിക്കുന്നു. ഇത്രയും കാലം വിശ്വസിച്ചിരുന്നത് പോണ്‍ സൈറ്റുകളിലാണ് ഏറ്റവും കുടുതല്‍ വൈറസ് ഉണ്ടാവുക എന്നതാണ്.

പക്ഷേ, സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ കമ്പനി സിമന്റെക് (എസ്.വൈ.എം.സി) റിപ്പോര്‍ട്ട് പ്രകാരം അപകടരമായ വൈറസുകളുള്ള വെബ്‌സൈറ്റുകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പോണ്‍ സൈറ്റുകള്‍.

ബ്ലോഗുകളിലും കമ്മ്യൂണിക്കേഷന്‍ സൈറ്റുകളിലുമാണ് കൂടുതല്‍ (19.8%) അപകടകാരികളായ വൈറസുകള്‍ കുടിയിരിക്കുന്നത്. ബിസിനസ്, ഇക്കണോമി സൈറ്റുകളില്‍ 10% ഉണ്ട്. ഈ ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്താണ് പോണ്‍സൈറ്റുകള്‍.

അപകടകാരികളായ വൈറസുകളുടെ അടിസ്ഥാനത്തില്‍ വിവിധ തരം വെബ്‌സൈറ്റുകള്‍ താഴെ കൊടുക്കുന്നു

ബ്ലോഗുകളും മറ്റ് കമ്മ്യൂണിക്കേഷന്‍ സൈറ്റുകളും  (19.8 %)

പേഴ്‌സണല്‍ ഹോസ്റ്റഡ് സൈറ്റുകള്‍  (15.6 %)

ബിസിനസ്, ഇക്കണോമി സൈറ്റുകള്‍ (10 %)

എഡ്യുക്കേഷന്‍, റഫറന്‍സ് സൈറ്റുകള്‍ (6.9 %)

ടെക്‌നോളജി സൈറ്റുകള്‍  (6.9 %)

എന്‍ര്‍ടെയിന്‍മെന്റ് സൈറ്റുകള്‍ (3.8 %)

ഓട്ടോമോട്ടീവ് സൈറ്റുകള്‍   (3.8 %)

ഹെല്‍ത്ത്, മെഡിസിന്‍ സൈറ്റുകള്‍ (2.7 %)

പോണ്‍ സൈറ്റുകള്‍  (2 %)
സാധാരണ വൈറസുകള്‍ മാത്രമല്ല, നമ്മുടെ പേഴ്‌സണല്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന വൈറസുകളുമാണ് ഇക്കൂട്ടത്തിലുള്ളത്.

No comments:

Post a Comment