Tuesday, March 27, 2012

തിബത്തന്‍ പ്രവാസികള്‍

തിബത്ത്‌ ഒരു സ്വതന്ത്ര രാഷ്ട്രമായിരുന്നു/1949ഇല്‍ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ തിബറ്റിനെ വിഴുങ്ങി.



ആയിരം വര്‍ഷത്തിനപ്പുറത്ത്‌ ചില നൂറ്റാണ്ടുകള്‍ മാത്രം ടിബറ്റ്‌ ആസ്ഥാനമാക്കി ഒരു രാജാവുണ്ടായിരുന്നു. ശേഷം യുവാന്‍ വംശം (ഏ ഡി പന്ത്രണ്ട്‌) ചൈന ഭരിക്കുമ്പ്പോള്‍ ടിബറ്റ്‌ ചൈന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അതിനു ശേഷം മിങ്ങ്‌ ഭരിക്കുമ്പോള്‍ ഏ ഡി 16 നൂറ്റാണ്ടു വരെ) ടിബറ്റ്‌ ചൈനയുടെ പ്രവിശ്യയായിരുന്നു.


അതിനും ശേഷം വന്ന ക്യുങ്ങ്‌ ചക്രവര്‍ത്തിമാര്‍ ടിബറ്റന്‍ പ്രവിശ്യയില്‍ ലാമമാര്‍ക്ക്‌ രാഷ്ട്രീയത്തില്‍ പങ്കുകൊള്ളാന്‍ അവകാശം കൊടുത്തു (സ്വത്രന്ത്ര രാജ്യമോ പ്രവിശ്യയോ ആക്കിക്കൊടുത്തെന്ന് അതിനര്‍ത്ഥമില്ല)




1913 വരെ അങ്ങനെ തന്നെ തുടര്‍ന്നു. ബ്രിട്ടണ്‍ ചൈനയില്‍ നിന്നും സിംലാ കരാരില്‍ ടിബറ്റിനെ ലോക്കല്‍ ബോഡി ആക്കാന്‍ തീരുമാനിച്ചു. ടിബറ്റിലെ ചൈനീസ്‌ ഗവര്‍ണ്ണറും ചൈനീസ്‌ രാജാവും അതിനു സമ്മതമല്ലെന്ന്


കത്തെഴുതിയതോടെ ബ്രിട്ടന്‍ അവിടെ ഓഫീസ്‌ സ്ഥാപിക്കുകയും ചൈനയില്‍ നിന്നും വിട്ടുമാറാനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.


ടിബറ്റന്‍ പ്രവിശ്യ ബുദ്ധമതം ഒഴികെ എല്ലാ മതങ്ങളും നിരോധിച്ച ഒരു ഏകമത പ്രവിശ്യയായിരുന്നു (ബ്രിട്ടീഷ്‌ മിഷണറിമാരെ അവിടെ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനു വധിച്ച ചരിത്രവും ഉണ്ടെന്ന് ഓര്‍മ്മ) അതിനാല്‍ കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ ചേരാന്‍ അവര്‍ക്ക്‌ സമ്മതമില്ല.




പി ആര്‍ സി ആര്‍മി ടിബറ്റ്‌ കീഴടക്കി എന്നതിനെക്കാള്‍ വീണ്ടെടുത്തു എന്നു പറയുന്നതാവും ശരിയെന്ന് തോന്നുന്നു. ദുരിതപൂര്‍ണ്ണം തന്നെയായിരുന്നു അത്‌. കശ്മീരിനും സിക്കിമിനും ഇന്ത്യ സ്വാതന്ത്ര്യം കൊടുക്കുമെങ്കില്‍ ടിബറ്റിനു ചൈനയും കൊടുക്കേണ്ടതു തന്നെ. ഒരുപക്ഷേ ഒരു ബുദ്ധമതാതിഷ്ടിത രാജ്യം എന്ന നിലയില്‍ ഏറെ പ്രത്യേകതകളുള്ള ഒന്നായിരിക്കാം (മതാധിപത്യമുള്ള രാഷ്ട്രങ്ങളോട്‌ എനിക്കു പ്രതിപത്തി കുറവാണെങ്കിലും)




ജുനഘട്ട്‌, ഹൈദരാബാദ്‌, ജമ്മു കശ്മീര്‍, ത്രിപുര എന്നിവ സ്വന്തന്ത്ര രാജ്യങ്ങളായിരുന്നു. അവയ്ക്കൊന്നും ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സമ്മതവുമുണ്ടായിരുന്നില്ല. ടിബറ്റ്‌ ചൈനയുടെ സ്വന്തന്ത്ര പ്രവിശ്യയായിരുന്നു, പക്ഷേ രാജ്യമായിരുന്നില്ല.


ഗവര്‍ണ്‍മന്റ്‌ അവിടെ എന്തു ചെയ്തു എന്ന് എനിക്കറിയില്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ടാവാം, ചൈനയില്‍ ഒട്ടാകെ നടക്കുന്നുണ്ടത്‌, കയ്യും കണക്കുമില്ലാതെ തന്നെ.


ചൈനീസ്‌ വിപ്ലവകാലത്ത്‌ വിപ്ലവകാരികള്‍ ടിബറ്റിലെ എതാണ്ട്‌ മിക്ക വിഹാരങ്ങളും തകര്‍ത്തുകളഞ്ഞു. വിപ്ലവകാരികളില്‍ ടിബറ്റന്‍ വംശജരും ധാരാളം ഉണ്ടായിരുന്നു താനും.


അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കുന്നില്ലെന്നും ശ്രീ ചുള്ളിക്കാട്‌ പരാതിപ്പെടുന്നു.


1950 മുതല്‍ ഇരുപതു വര്‍ഷം അമേരിക്കന്‍ പിന്തുണയോടെ ടിബറ്റ്‌ സ്വാതന്ത്ര്യ ശ്രമം നടത്തിയിരുന്നു. വിപ്ലവകാലത്തും ഇക്കാലത്തും എക്സൈല്‍ ആയവരാണ്‌ ഭൂരിഭാഗവും. 1988 ശേഷം 2006 വരെ ഇരുനൂറുപേരോളം പലായനം ചെയ്തെന്നും 150 ഓളം പേരെ കസ്റ്റഡിയില്‍ വച്ചെന്നും ടിബറ്റ്‌ സ്വാതന്ത്ര്യ സംഘടനയുടെ സൈറ്റില്‍ പറയുന്നു.




ടിബറ്റിനെ വിഘടിപ്പിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്ത അമേരിക്കക്കുപോലും പൊതു പിന്തുണ ഇല്ലാതെ പോയതിന്റെ കാര്യം 1913 മുതല്‍ ചൈന ഭരണം വീണ്ടെടുക്കുന്നതുവരെയുള്ള കാലത്തെ മത ഭരണം പൊതുജനത്തിനു ഗുണകരമായി ഒന്നും ചെയ്യാത്തതും ഇപ്പോള്‍ സാധാരണക്കാരന്റെ ജീവിതം 20 മടങ്ങ്‌ മെച്ചപ്പെട്ടെന്നതും കൊണ്ടാണെന്ന് ചൈന അവകാശപ്പെടുന്നത്‌ വീരവാദം തന്നെയായിരിക്കണം, എന്നാല്‍ തീവണ്ടികള്‍ ടിബറ്റിലോടുന്നത്‌ മതസംസ്കാരത്തെ തകര്‍ക്കുമെന്നും മറ്റുമതങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കുന്നതോ മത വിശ്വാസം ഇല്ലാതെയാകുന്നതോ നിരോധിക്കണമെന്നും ലാമ ആവശ്യപ്പെടുമ്പോള്‍ സ്ത്രീകള്‍ സതി അനുഷ്ഠിക്കാത്തതുകൊണ്ടാണു മഴ കുറയുന്നതെന്ന (ആരാണെന്നു മറന്നു പോയി, എതൊ താടിസ്വാമി) ഹിന്ദുമത്രഭ്രാന്തന്റെയും സ്ത്രീകള്‍ മുഖപടം പൊക്കി നില്‍ക്കുന്നത് കണ്ടാല്‍ ചാട്ടകൊണ്ട് അടിക്കുമെന്നു പറഞ്ഞ മുസ്ലീം മതാന്ധവിശ്വാസിയുടെയും കാപ്പിരിക്ക്‌ ആത്മാവില്ല അതിനാല്‍ അവനെ പീഡിപ്പിക്കാം എന്നു പറഞ്ഞ ക്രിസ്തീയ പുരോഹിതന്റെയും വീക്ഷണങ്ങളോര്‍ത്തു പോകുന്നു.



 യൂ എന്‍ കണക്കു പ്രകാരം ലോകത്ത്‌ 12 കോടി അഭയാര്‍ത്ഥികളുണ്ട്‌. അതില്‍ സുഡാനികള്‍ (50 ലക്ഷം) ആണ് ഭൂരിപക്ഷം. എട്ടു ലക്ഷം പലസ്തീനികള്‍ ഇരുപതു ലക്ഷം ഇറാക്കികള്‍‌ എന്നിങ്ങനെ പോകുന്ന കണക്കില്‍ മൂന്നുലക്ഷം തമിഴ്‌ ശ്രീലങ്കര്‍, രണ്ടു ലക്ഷം നേപ്പാളികള്‍, ഒന്നേമുക്കാല്‍ ലക്ഷം ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ ഒന്നരലക്ഷം ബീഹാറി ഹിന്ദുക്കള്‍, എന്നിവര്‍ വാലറ്റത്തായിപ്പോയതാണ്‌. (റെഫ്യൂജി കണക്കുകള്‍ യൂ എന്‍ സ്റ്റാറ്റ്‌ ക്വോട്ട്‌ ചെയ്ത്‌ വിക്കിപ്പീഡിയയില്‍ ഉള്ളത്‌)

ബോധിധർമ്മൻ :- മുല്ലപ്പെരിയാറിലെ മണ്ടൻ മലയാളിയും തമിഴന്റെ എഴാം അറിവും...

തമിഴ് ഒരു വികാരമാണ്. ഭാഷ അവർക്കൊരു രാജ്യമാണെന്നും ആ രാജ്യത്തിന്റെ പുനർനിർമ്മിതിക്കു വേണ്ടി ഓരോ തമിഴനും ശ്രമിക്കുന്നുണ്ടെന്നും തോന്നിതുടങ്ങിയിട്ട് ഏറെ നാളായി. മുല്ലപ്പെരിയാറിന്റെ വിശയത്തിൽ തമിഴന്റെ മൌനം അവരുടെ ദുശിപ്പിന്റെ മുഖമാണ് കാണിച്ചു തരുന്നത്, ഇന്നേവരെ മുല്ലപ്പെരിയാറ് വിശയത്തിൽ ഒരു തമിഴ് സഹകരണം കണ്ടതായി മുഖ്യധാര പത്രങ്ങളിൽ നിന്നുമോ, സോഷ്യൽ നെറ്റ് വർക്കുകളിൽ നിന്നുമോ ലഭിച്ചിട്ടില്ല എന്നത് ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു സംഗതിയാണ്.

മുല്ലപെരിയാറ് കൊളുത്തിവിട്ട തീ മനസ്സിൽ ആളിപടരുമ്പോഴും ഒരു മൂന്നു മണിക്കൂറിന്റെ വിനോദത്തിനു വേണ്ടിയാണ് ഏഴാം അറിവ് കാണാൻ ആഗ്രഹിച്ചത്, സൂര്യയുടെ സിനിമകൾ എല്ലാം തന്നെ കാണാൻ കൊള്ളാവുന്നവയാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഏഴാം അറിവ് തുടങ്ങിയത്. മുരുഗ ദോസിന്റെ കഥയും സംവിധാനവും...


ഇനി കഥയുടെ ചെറിയ സംഗ്രഹം(സിനിമ കാണാത്തവർക്ക് http://jubinedathua.blogspot.com/2011/10/7-aum-arivu-detailed-review.html )


അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ഒരു ബുദ്ധ സന്യാസിയായിരുന്നു ബോധിധർമ്മൻ. ചൈനയിൽ സെൻ മതം ആരംഭിച്ചതും പ്രചരിപ്പിച്ചതും ഇദ്ദേഹമാണെന്ന് വിശ്വസിക്കപ്പെടുന്നു. പ. ചൈനീസ് വിശ്വാസപ്രകാരം ഷാഓലിൻ കുങ് ഫൂ ആരംഭിച്ചതും പ്രചരിപ്പിച്ചതും ബോധി ധർമ്മനാണ്. ബോധിധർമ്മന്റെ ഉൽഭവം തേടിപോവുകയാണ് കഥയിലൂടെ മുരുഗദോസ്ത് ചെയ്യുന്നത്, സിനിമയിലൂടെ ബോധിധർമ്മന്റെ ജന്മനാട് കാഞ്ചീപുരമാണെന്ന് അടിവരയിട്ടു പറയാൻ കഥാകാരൻ ശ്രമിക്കുന്നുവെന്ന് പറയാം, കാഞ്ചീപുരത്തെ പല്ലവരാജവംശത്തിൽ പിറന്ന ബോധിധർമ്മൻ സന്യാസം സ്വീകരിച്ചു നാടുവിടുന്നു, പിന്നീട് ചൈനയിലെത്തുന്നു. അവിടെ ഒരു ഗ്രാമത്തിന്റെ എല്ലാമെല്ലാമായി മാറുന്നു. ചൈനീസ് വിശ്വാസപ്രകാരം ഷാഓലിൻ കുങ് ഫൂ ആരംഭിച്ചതും പ്രചരിപ്പിച്ചതും ബോധി ധർമ്മനാണ്. ഇന്നും ബോധിധർമ്മനെ ചൈനീസ് ജനത ആരാധിക്കുന്നു എന്നും മുരുഗദോസ്സ് പറഞ്ഞുവെക്കുന്നു.തമിഴന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന തലത്തിൽ തമിഴ് ഭാഷയുടെയും നാടിന്റെയും വൈകാരികമായ സിനിമാ പ്രഹസനമായിരുന്നു ഏഴാം അറിവ് എന്നു പറയാതെ വയ്യ.


ആരാണ്‌ ബോധിധർമ്മൻ...? ഇതായിരുന്നു ഏഴാം അറിവ് എന്ന സിനിമയുടെ ട്രെയിലറിൽ മുഴങ്ങി നിന്ന ചോദ്യം. സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിൽ കുരുങ്ങിയ കുരുക്ക് ഒന്നു നിവർത്താൻ ഗൂഗിളിനെ ആശ്രയിക്കാൻ ശ്രമിച്ചു. ബോധിധർമ്മൻ എന്ന സയന്റിസ്റ്റിനെ അറിയാൻ ശ്രമിച്ച എന്നെ വിവര വിജ്ഞാനശാഖ കൊണ്ടു പോയത് തമിഴന്റെ തട്ടിപ്പിന്റെ മറ്റൊരു മുഖത്തിലേക്കാണ്.


ബോധിധർമ്മന്റെ ഉൽ‌പ്പത്തി ഇന്നും അജ്ഞാതമാണ് . എങ്കിലും ഭൂരിപക്ഷം ചൈനീസ് ഭിക്ഷുക്കളുടെയും, അദ്ധേഹത്തെ കുറിച്ച് പഠനം നടത്തിയവരുടെയും അഭിപ്രായത്തിൽ ബോധിധർമ്മൻ തെക്കേ ഇന്ധ്യക്കാ‍രാനാകാണ് സാധ്യത എന്നാണ്.


മലയാളം വിക്കി പറയുന്നത് നോക്കൂ..:-


ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ച് വിരുദ്ധസ്വഭാവമുള്ള നിരവധി വിവരങ്ങൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ഇദ്ദേഹം തെക്കേ ഇന്ത്യയിലെ രാജവംശത്തിൽ പെടുന്ന ഒരു ബ്രാഹ്മണനായിരുന്നു എന്നാണ്. പക്ഷെ , ബ്രൗട്ടൻ (1999:2) രേഖപ്പെടുത്തുന്നത് രാജകുടുംബത്തിലായിരിന്നതു കൊണ്ടു തന്നെ, ഇന്ത്യൻ ജാതി വ്യവസ്ഥ പ്രകാരം ബ്രാഹ്മണനാകാൻ സാദ്ധ്യതയില്ലെന്നും ക്ഷത്രിയനാകാനാണു സാദ്ധ്യതയെന്നുമാണ്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലത്തെക്കുറിച്ച് വിവിധ വാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊന്നിൽ ഇദ്ദേഹത്തിന്റെ ജന്മസ്ഥലം തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണെന്നു വിശ്വസിക്കപ്പെടുന്നു.


അതേ സമയം, ആയോധന കലകൾ ഉടനീളം ഉള്ള ഒരേ ഒരു സംസ്ഥാനം കേരളം ആണ് എന്നതിനാലും, ചീനചട്ടി ചീനവല എല്ലാം ഇപ്പോഴും ഉപയോഗിക്കുന്ന സ്ഥലം ആയതിനാലും , ബുദ്ധമതം നിലനിന്നിരുന്നതിനു തെളിവുകൾ ഉള്ളതിനാലും, ആയുർവ്വേദം മുതലായവ ഉള്ളതിനാലും കേരളം ആകാനും സാധ്യതയേറെയാണ്. കാന്ഗ്-ഴി എന്ന ചൈനീസ് വാക്കിനാൽ ആണ് കാഞ്ചിപുരം ഉടലെടുത്തത് എന്ന് ധരിക്കപ്പെട്ടിരിക്കുന്നത്. അതേ സമയം കോഴിക്കോട് "ചൈനീസ് കൂലി" ആണ് എന്നതും കേരളം ആകാൻ ഉള്ള സാധ്യത കൂട്ടുന്നു.


ബോധി ധർമ്മൻ ഒരു മലയാളിയാകാൻ സാധ്യതയുണ്ടൊ എന്ന കൌതുകം, എന്നെ കുറച്ചൊന്നുമല്ല ആവേശ ഭരിതനാക്കിയത്. നിങ്ങൾക്കറിയാലോ, എന്തെങ്കിലും കണ്ടെത്താനോ , തകർക്കാനോ എനിക്കുള്ള പ്രത്യേക വൈഭവം, കാലിഫോർണിയക്കാരനായ മിസ്റ്റർ മാഡിയുടെ ഒരു ബ്ലോഗിൽ അദ്ധേഹം കണ്ടെത്തിയ വസ്തുതകൾ എന്നെ അൽഭുതപ്പെടുത്തി. (http://historicalleys.blogspot.com/2008/12/bodhidharma.html)


For a long time, I had heard of rumors that the martial arts of Japan and China have some relation to the Kalaripayattu and the Kalari’s of Malabar. I have been skeptical and when I mentioned this possibility to my sons they sniggered. They have of recent started to equating me with the dad in the ‘My big fat Greek wedding’ who had this tendency of connecting everything’s origin to ancient Greece. But well, it is worth a look anyway and so let’s us take a trip…


ബ്ലോഗ് തുടരുന്നത് തന്നെ കേരളത്തിന്റെ കളരിപ്പയറ്റ് എന്ന ആയോധനകലക്കു ചൈനയിലേയും ജപ്പാനിലേയും ചില ആയോധനകലകളുമായുള്ള സാമ്യം ബോധിദർമ്മൻ ഒരു മലയാളിഅകാനുള്ള ഒരു പകുതി സാധ്യത മാഡി മുന്നോട്ട് വെക്കുന്നു. ആറാം നൂറ്റാണ്ടിൽ കേരളത്തിന്റെ പ്രധാന ഭാഗങ്ങൾ ഭരിച്ചിരുന്നത് പല്ലവന്മാരും ചേര രാജാക്കന്മാരുമാണ്. അന്നു നമ്മുടെ നാട്ടിൽ പ്രധാൻ തുറമുഖം കോഴിക്കോടായിരുന്നു, വ്യപാരത്തിൽ കൊല്ലവും, മുസറിസ് (ഇന്നത്തെ കൊടുങ്ങല്ലൂരും പ്രധാന കേന്ദ്രങ്ങളായിരുന്നു,അഞ്ചാം നൂറ്റാണ്ടിന്റെയും അറാം നൂറ്റാണ്ടിന്റെയും ഇടയിൽ ബുദ്ധമതം പ്രചരിപ്പിക്കാൻ ചൈനീസ് ബിക്ഷുക്കൾ ലോകത്തെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു, അതിൽ തന്നെ തെക്കെ ഇന്ത്യയിൽ ഏറ്റവും അധികം ബുദ്ധബിക്ഷുക്കൾ വന്നു ചേർന്നത് കൊല്ലത്താണെന്ന് ചരിത്രം,


But let us now go back to a time when it was not so, when trade was flourishing in Muziris and Quilon. A period actually even before the Nair’s, the 6th century when Pallavas and Chera kings ruled the south of India .A period when Calicut was still to become a free port, to a time well before the Zamorins. It was a time when the Kalingas ports were busy. It was the time when trade was conducted regularly with today’s Malaysia, Thailand & Indonesia. It was also the time when the Buddhists and Jains were well spread over south India, especially todays Kerala regions. It was a time when Budhist teachers also traveling far and wide to spread their beliefs and culture. It was the time when Bodhidharma lived.




ഇനി തമിഴന്റെ ഏഴാം അറിവിലേക്ക് കടന്നു വരാം, എന്തിന്റെ അടിസ്ഥാനത്തിലാണ് ബോധിധർമ്മൻ ഒരു തമിഴനാണെന്ന് ഈ സിനിമ ഊട്ടിഉറപ്പിക്കുന്നത്, കാഞ്ചീപുരത്തുകാ‍രനാകാൻ ഇംഗീഷ് വിക്കിയിൽ കൊടുത്ത നോട്ടിലൂടെ കണ്ണോടിക്കാം


These Chinese sources lend themselves to make inferences about Bodhidharma's origins. "The third son of a Brahmin king" has been speculated to mean "the third son of a Pallavine king, Based on a specific pronounciation of the Chinese characters 香至 as Kang-zhi, "meaning fragrance extreme", Tstuomu Kambe identifies 香至 to be Kanchipuram, an old capital town in the state Tamil-Nadu. According to Tstuomu Kambe:


അഥവാ കാന്ഗ്-ഴി എന്ന ചൈനീസ് വാക്കിനാൽ ആണ് കാഞ്ചിപുരം ഉടലെടുത്തത് എന്ന് ധരിക്കപ്പെട്ടിരിക്കുന്നത് ഈ വാക്കിലുള്ള സാമ്യമാണ് ഒരു തമിഴനാകാൻ കൊടുത്തിട്ടുള്ള സാധ്യതകളിലൊന്ന്, എന്നാൽ ഇവിടെ രണ്ടു വാദഗതികളുണ്ട്,


1. ബ്രാഹ്മിൺസ് ഒരിക്കലും രാജ്യപരമ്പരകളിൽ ഉൾപ്പെടാറില്ല, പ്രധാനമായും ക്ഷത്രിയന്മാരാണ് ആ നൂറ്റാണ്ടുകളിൽ രാജ്യം ഭരിച്ചിരുന്നത്,


2. കാഞ്ചീ പുരത്ത് ഏതെങ്കിലും തരത്തിലുള്ള ആയോധന കലകൾ നിലവിലുണ്ടായിരുന്നോ എന്ന് ചരിത്രകാരന്മാർക്ക് ഇപ്പോഴും സംശയത്തിലാണ്.


ഇനി നമ്മുടെ കേരളത്തിന്റെ സാധ്യതകൾ ഒന്നു പരിശോധിക്കാം,


1. ചൈനീസ് കൂലി എന്നത് കോഴിക്കോടായിരുന്നു,


2. ആയോധന കലകളിൽ കളരിപയറ്റ് ആയിരിക്കാം പിന്നീ‍ട് ഷാവോലിൻ കുങ്ങ് ഫൂ ആയി ബോധിദർമ്മൻ പരിചയപ്പെടുത്തിയത്, ഇന്നു കാണപ്പെടുന്ന ബ്രീത്ത് ടെക്നോളജി ആദിമ ഷാവോലിൻ ശാഖയിൽ ഉണ്ടായിരുന്നില്ലെന്ന് ചൈനീസ് ബിക്ഷുക്കൾ തന്നെ പറഞ്ഞിട്ടുണ്ട്,


3. കൊല്ലത്തിന്റെയും സാധ്യതകൾ തള്ളികളയാൻ പറ്റില്ല, സൌത്ത് ഇന്ത്യയിൽ ആറാം നൂറ്റാണ്ടിൽ കൂടുതൽ ബുദ്ധ ബിക്ഷുക്കൾ എത്തിയിരുന്നത് കൊല്ലമാണെന്ന് മാഡി തന്നെ വിലയിരുത്തുന്നു,


4.മുസ് റിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരാണ് കൂടുതൽ സാധ്യതയുള്ളതായി പറയപ്പെടുന്നത്, പെരുമാൾ തലമുറയിൽ പെട്ട ഒരു രാജാവ് മുസ്ലിം മതം സ്വീകരിക്കാനായി കടൽ കടന്നു പോയത് പ്രശസ്തമാണ്.ആ തലമുറകളിലോ അതിനു മുൻപോ ഉള്ള രാജാക്കന്മരാ‍കാം,


6. ബോധിധർമ്മൻ ആയോധന കലയിലെന്നപ്പോലെ ഒരു നല്ല ഭിഷ്വങ്കരനുമായിരുന്നു, ആയുർവേദം കേരളത്തിൽ പ്രാചീനകാലഘട്ടം മുതൽ തന്നെ ശക്തമായിരുന്നു,




ഇനി സിനിമയിലേക്ക് വരാം . കേവല സാമ്യത്തിന്റെ പേരിൽ ബോധിദർമ്മനെ തമിഴ് വൽക്കരിക്കുകയും സിനിമ ഹിറ്റാക്കി മലയാളി മണ്ടന്മാർ കൂക്കി വിളിക്കുകയും ചെയ്യുന്നത് നമ്മുടെ ആനമണ്ടത്തരം തന്നെ, നമ്മൾ പറയും തമിഴന്മാർക്കു ബുദ്ധിയില്ലെന്ന് പക്ഷെ മൊത്തം മലയാള നാടിനെ വിഢിപരിവേശം കെട്ടിച്ച് സിനിമയുടെ അവസാനം പോലും ബോധിദർമ്മന്റെ ഉൽഭവത്തെകുറിച്ച് ഒരു ചെറിയ നോട്ടുപോലും നൽകാതെ ചരിത്രത്തിൽ ആണിയടിച്ചു സ്ഥാനം ഉറപ്പിക്കലാണ് ഈ സിനിമയുടെ ലക്ഷ്യമെന്ന് പറഞ്ഞാൽ അതിശയോക്തിയാ‍കില്ല, ഇനിയുള്ള കാലഘട്ടങ്ങളിൽ ബോധിധർമ്മൻ തമിഴന്റെ മാത്രം സ്വന്തമാക്കുക എന്ന ഒരു ഹിഡൻ അജണ്ട നടപ്പാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാകും തമിഴ് ലോകം.

ദൈവനാമത്തില്‍ അരങ്ങേറുന്ന പൈശാചികത്വം

വിശ്വാസികള്‍ സ്നേഹമയനും നീതിമാനുമായ അവരുടെ ദൈവത്തെ പുകഴ്ത്താനായി അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നും പലതും ക്വോട്ട് ചെയ്യാറുണ്ടു്‌. അവയില്‍ തന്നെയുള്ള മറ്റു്‌ ചില ഇരുണ്ട ചിത്രങ്ങള്‍ മറഞ്ഞുതന്നെ ഇരിക്കുന്നതാണു്‌ അവര്‍ക്കു്‌ കൂടുതല്‍ ഇഷ്ടം. അതുപോലുള്ള എത്രയോ ഉദാഹരണങ്ങളില്‍ ഒന്നു്‌ – ബൈബിളില്‍ നിന്നും:



അനന്തരം യഹോവ മോശെയോടു്‌ അരുളിച്ചെയ്തതു്‌: യിസ്രായേല്‍ മക്കള്‍ക്കുവേണ്ടി മിദ്യാന്യരോടു്‌ പ്രതികാരം നടത്തുക; അതിനുശേഷം നീ നിന്റെ ജനത്തോടു്‌ ചേരും. … … യഹോവ മോശെയോടു്‌ കല്പിച്ചതുപോലെ അവര്‍ മിദ്യാന്യരോടു്‌ യുദ്ധം ചെയ്തു്‌ ആണുങ്ങളെ ഒക്കെയും കൊന്നു. നിഹതന്മാരുടെ കൂട്ടത്തില്‍ അവര്‍ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു്‌ രാജാക്കന്മാരെയും കൊന്നു. … … യിസ്രായേല്‍ മക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി. അവരുടെ സകല വാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു. അവര്‍ പാര്‍ത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു്‌ ചുട്ടുകളഞ്ഞു. … …



മൊശെയും പുരോഹിതന്‍ എലെയാസാരും സഭയുടെ സകല പ്രഭുക്കന്മാരും പാളയത്തിനു്‌ പുറത്തു്‌ അവരെ എതിരേറ്റുചെന്നു. … … എന്നാല്‍ മോശെ സൈന്യനായകന്മാരോടു്‌ കോപിച്ചു്‌ പറഞ്ഞതെന്തെന്നാല്‍: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു. … … ആകയാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിന്‍. പുരുഷനോടുകൂടി ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ വച്ചുകൊള്‍വിന്‍ – സംഖ്യാപുസ്തകം ൩൧: ൧, ൧൮. (കന്യകമാരോടു്‌ മോശെ കരുണയുള്ളവനാണു്‌. അതിനാല്‍ മൊശെയുടെ നിലപാടേ യഹോവക്കും എടുക്കാനാവൂ! ഭരണാധികാരവും പൗരോഹിത്യവും ഇണ ചേര്‍ന്നപ്പോഴൊക്കെ ജന്മമെടുത്തതു്‌ സമാനതകളില്ലാത്ത ഭീകരരൂപങ്ങളായിരുന്നു.)


ആരായിരുന്നു ഈ മിദ്യാന്യര്‍?


ഒരു മിസ്രയീമ്യനെ (ഈജിപ്ഷ്യന്‍) അടിച്ചുകൊന്നു്‌ മണലില്‍ മറവുചെയ്ത മോശെ നാല്പതുവര്‍ഷം ഒളിച്ചുപാര്‍ത്ത ദേശമാണു്‌ മിദ്യാന്‍. ഒരു മിദ്യാന്യപുരോഹിതന്‍ തന്റെ മകളായ സിപ്പോറയെ മോശെക്കു്‌ ഭാര്യയായി കൊടുക്കുക പോലും ചെയ്തു – പുറപ്പാടു്‌ ൨: ൧൧ – ൨൨. അവിടെ വച്ചാണു്‌ സാക്ഷാല്‍ യഹോവ ‘എരിഞ്ഞുപോകാത്ത മുള്‍മരത്തിന്റെ’ രൂപത്തില്‍ മോശെക്കു്‌ പ്രത്യക്ഷപ്പെട്ടതും – പുറപ്പാടു്‌ ൩:൧ – ൬.


ഈ മിദ്യാന്യര്‍ അബ്രഹാമിനു്‌ അവന്റെ മറ്റൊരു ഭാര്യയായിരുന്ന കെതൂറായില്‍ ജനിച്ച ആറു്‌ ആണ്മക്കളില്‍ ഒരുവനായിരുന്ന മിദ്യാന്റെ വംശമാണെന്നും ബൈബിള്‍ പറയുന്നു – ഉല്പത്തി ൨൫: ൧, ൨. അതായതു്‌, മിദ്യാന്യനായ ഒരു പ്രവാചകനു്‌ വേണമെങ്കില്‍ അബ്രഹാമിന്റെ മക്കളുടെ (യിസഹാക്ക്, യിശ്മായേല്‍) വംശത്തിന്റെ മതങ്ങളായ യിസ്രായേല്‍, ഇസ്ലാം എന്നിവയോടൊപ്പം മൂന്നാമതൊരു മതം ‘മിദ്യാനിസം’ എന്ന പേരില്‍ സ്ഥാപിക്കുന്നതിനു്‌ പിന്‍തുടര്‍ച്ചാവകാശപ്രകാരം തടസ്സമൊന്നും ഉണ്ടായിരുന്നില്ല. മിദ്യാന്യരോടു്‌ യഹോവ (അല്ലാഹു) പെരുമാറിയ രീതിയെ ന്യായീകരിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലും കാണാനാവും. ഖുര്‍ആന്‍ പ്രകാരം അതൊന്നും അല്ലാഹു അവരോടു്‌ കാണിച്ച അക്രമമല്ല, അവര്‍ അവരോടുതന്നെ ചെയ്ത അക്രമമാണു്‌! (൯:൭൦) മനുഷ്യരക്തം മണക്കുന്ന ഇത്തരം ഗ്രന്ഥങ്ങളും കക്ഷത്തില്‍ വച്ചുകൊണ്ടാണു്‌ സമാധാനത്തിന്റെ മാടപ്രാവുകളായ വിശ്വാസികള്‍ ദൈവത്തെ ന്യായീകരിക്കാനും ശാസ്ത്രത്തെ തെറി പറയാനുമായി ലോകമാസകലം പരക്കം പായുന്നതു്‌.


വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ പിന്‍തലമുറക്കാരായിരുന്ന, അഭയാര്‍ത്ഥി ആയിരുന്ന സമയത്തു്‌ മോശെക്കു്‌ അഭയം നല്‍കിയ, ഒരു ഭാര്യയെ സമ്മാനിച്ചു്‌ ബഹുമാനിച്ച, തനിക്കു്‌ പ്രത്യക്ഷപ്പെടാനായി യഹോവ തിരഞ്ഞെടുത്ത ഒരു നാട്ടിലെ ജനതയായിരുന്ന മിദ്യാന്യരോടു്‌ പെരുമാറേണ്ടതെങ്ങനെ എന്നു്‌ മാതൃകാപരമായി കാണിച്ചുതരുന്ന മോശെയും സകല മനുഷ്യരുടെയും സ്രഷ്ടാവായ യഹോവയും! അവര്‍ അന്യവിശ്വാസികളായിരുന്നു എന്നതായിരുന്നു കാരണം. ഈ അന്യവിശ്വാസം ഇപ്പറഞ്ഞ അവസരങ്ങളിലൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. ഈ വസ്തുതക്കു്‌ അന്നത്തെപ്പോലെതന്നെ ഇന്നും മാറ്റമൊന്നുമില്ല. ഞങ്ങള്‍ക്കു്‌ നേട്ടമുണ്ടാക്കുന്നതെന്തോ അതാണു്‌ ഞങ്ങളുടെ ദൈവത്തിന്റെയും ഇഷ്ടം! ഞങ്ങളുടെ ദൈവത്തെയോ, പ്രവാചകന്മാരെയോ, ഗ്രന്ഥങ്ങളെയോ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതു്‌. അതേസമയം ഞങ്ങള്‍ക്കു്‌ ആരെയും എന്തിനെയും വിമര്‍ശിക്കാനും തെറിപറയാനും ചെളി വാരിയെറിയാനും അവകാശമുണ്ടുതാനും. ദൈവവിശ്വാസം എന്ന മൊണോപ്പൊളി!

ഖുര്‍ആനിലെ ബ്ലാക്ക് ഹോള്‍

ചിത്രത്തിലെ ഖുര്‍‌ആന്‍ വാക്യം രണ്ടുവട്ടം വായിക്കുക: “മനുഷ്യാ നീ ചിന്തിക്കുന്നതുപോലെയല്ല, ഞാന്‍ സത്യം ചെയ്യുന്നു, നക്ഷത്രങ്ങള്‍ പതിക്കുന്ന (വീഴുന്ന, അ’സ്ഥ’മിക്കുന്ന) ഒരു സ്ഥാനത്തെ ചൊല്ലി ഞാന്‍ സത്യം ചെയ്യുന്നു. (v:qur an:su: waqia)”



ഇനി, ഖുര്‍ആനിലെ Surah No.56 Waqia-ല്‍ ആ വാക്യം (75) ശ്രദ്ധിക്കുക. അതിങ്ങനെ: “അല്ല, നക്ഷത്രങ്ങളുടെ അസ്തമനസ്ഥാനങ്ങളെക്കൊണ്ടു്‌ ഞാന്‍ സത്യം ചെയ്തു്‌ പറയുന്നു.”


വാക്യത്തില്‍ നിന്നും ഒട്ടും മുറിച്ചുമാറ്റിയിട്ടില്ല എന്നറിയാനായി അതിനു്‌ മുന്‍പും പിന്‍പുമുള്ള ഓരോ വാക്യങ്ങള്‍ കൂടി: “ആകയാല്‍ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക(74)”. “തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണു്‌ (76)”.


നക്ഷത്രങ്ങളുടെ അസ്തമനസ്ഥാനങ്ങളെ ‘ബ്ലാക്ക് ഹോള്‍’ ആക്കി മാറ്റി ഖുര്‍ആന്‍ ശാസ്ത്രീയമാണെന്നു്‌ വരുത്താന്‍ വ്യാഖ്യാതാവു്‌ പെടുന്ന പാടുകള്‍! ‘ദൈവത്തിന്റെ’ ഭാഷയില്‍ നക്ഷത്രങ്ങളുടെ “അസ്തമനസ്ഥാനങ്ങള്‍” ആയതിനെ വ്യാഖ്യാതാവിന്റെ വക്രബുദ്ധി “നക്ഷത്രങ്ങള്‍ പതിക്കുന്ന (വീഴുന്ന, അ’സ്ഥ’മിക്കുന്ന) ‘ഒരു സ്ഥാനം’” ആക്കി മാറ്റുന്നു. നക്ഷത്രങ്ങള്‍ ചെന്നു്‌ പൊത്തോന്നു്‌ വീഴുന്ന കുഴിയും ചിത്രത്തില്‍ അടയാളപ്പെടുത്താന്‍ ചങ്ങാതി ശ്രദ്ധിച്ചിട്ടുണ്ടു്‌. വിശ്വാസികള്‍ യുക്തിപൂര്‍വ്വം ചിന്തിക്കുന്നവരാണെന്നതിനാല്‍ ഹൈഡ്രജനും ഹീലിയവും തീര്‍ന്നു്‌ കാറ്റുപോയ ബലൂണ്‍ പോലെ ചുരുങ്ങിപ്പോകുന്ന നക്ഷത്രങ്ങള്‍ ആകാശത്തുള്ള ഏതു്‌ അ’ഗാത’മായ കുഴിയിലേക്കാണു്‌ ചെന്നു്‌ വീഴുന്നതു്‌/പതിക്കുന്നതു്‌/അ’സ്ഥ’മിക്കുന്നതു്‌ എന്നു്‌ ചോദിക്കാതിരിക്കില്ലല്ലോ. വ്യാഖ്യാതാക്കള്‍ അല്ലാഹുവിനെപ്പോലെതന്നെ വളരെ ദീര്‍ഘവീക്ഷണം ഉള്ളവരും മുന്‍കൂട്ടി ചിന്തിക്കുന്നവരുമാണു്‌.


എന്തിനു്‌ ഈ വളഞ്ഞ വഴികള്‍? അതും നീതിമാന്‍ എന്നു്‌ വിശേഷിപ്പിക്കപ്പെടുന്ന ഒരു ദൈവത്തിന്റെ നാമത്തില്‍? ഇത്തരം വഴികളിലൂടെ നടക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുമെന്നാണോ? ഇക്കൂട്ടരാണു്‌ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നരകം തന്നെയാണു്‌ ഭേദം.


വേദഗ്രന്ഥത്തില്‍ ബിഗ് ബാംഗും ബ്ലാക്ക് ഹോളും ഒക്കെയുണ്ടെന്നു്‌ വ്യാഖ്യാനിച്ചൊപ്പിക്കാന്‍ നടക്കുന്നവര്‍ അതിലെ സാമാന്യബുദ്ധിക്കുപോലും മനസ്സിലാക്കാന്‍ പ്രയാസമില്ലാത്ത വൈരുദ്ധ്യങ്ങളും വിഡ്ഢിത്തങ്ങളും കാണുന്നില്ലെന്നുണ്ടോ?


Surah No.56 Waqia തുടങ്ങുന്നതിങ്ങനെയാണു്‌: “ആ സംഭവം സംഭവിച്ചുകഴിഞ്ഞാല്‍ അതിന്റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.”


ന്ന്വച്ചാല്‍, ഏതെങ്കിലുമൊരു സംഭവം സംഭവിച്ചുകഴിഞ്ഞാല്‍ അതിന്റെ സംഭവ്യതയെ, അതായതു്‌, അതു്‌ സംഭവിക്കാനുള്ള സാദ്ധ്യതയെ, നിഷേധിക്കുന്ന ആരും ഉണ്ടാവില്ല എന്നു്‌! കൊണ്‍ക്രീറ്റ് ആയി പറഞ്ഞാല്‍, ഒരു കെട്ടിടം വീണു്‌ തകര്‍ന്നുകഴിഞ്ഞാല്‍ അതു്‌ വീണു്‌ തകരാനുള്ള സാദ്ധ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടാവില്ലെന്നു്‌! ബ്ലാക്ക് ഹോള്‍ പോലെ അ’ഗാത’മായ ഈ സത്യം പറയുന്നതു്‌ മറ്റാരുമല്ല, ദൈവമാണു്‌.


ദൈവം ബ്ലാക്ക് ഹോള്‍ രഹസ്യം വെളിപ്പെടുത്തിയ ഈ അദ്ധ്യായത്തില്‍ എഴുതിയിരിക്കുന്ന മറ്റു്‌ കാര്യങ്ങള്‍ കൂടി വായിച്ചാല്‍ ഇത്തരം ശാസ്ത്രരഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ എന്തുകൊണ്ടും യോഗ്യനായ ഒരു ദൈവം തന്നെയാണു്‌ അവന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ വഴിയില്ല. വലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍, (സത്യവിശ്വാസത്തിലും സല്‍പ്രവര്‍ത്തികളിലും) മുന്നേറി പരലോകത്തിലും മുന്നോക്കക്കാരായി ‘സാമീപ്യം’ നേടിയെടുത്തവര്‍. പൂര്‍വ്വികന്മാരില്‍ നിന്നു്‌ ഒരു വിഭാഗവും പില്‍ക്കാലക്കാരില്‍ നിന്നു്‌ കുറച്ചുപേരും അടങ്ങുന്ന ഇവരാണു്‌ സ്വര്‍ഗ്ഗത്തില്‍ സുഖിക്കാന്‍ പോകുന്നതു്‌! സ്വര്‍ണ്ണനൂലുകൊണ്ടു്‌ മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകള്‍, കോപ്പകളും കൂജകളും ശുദ്ധമായ ഉറവുജലം നിറച്ച പാനപാത്രവുമായി ചുറ്റിനടക്കുന്ന നിത്യജീവിതം നല്‍കപ്പെട്ട ബാലന്മാര്‍, പഴവര്‍ഗ്ഗങ്ങള്‍, പക്ഷിമാംസം, വിശാലമായ നയനങ്ങളുള്ള “വെളുത്ത” തരുണികള്‍, ചിപ്പികളില്‍ ഒളിച്ചുവയ്ക്കപ്പെട്ട മുത്തു്‌ പോലെയുള്ളവര്‍ ….


“അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു്‌ നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതു്‌ സൃഷ്ടിച്ചുണ്ടാക്കുന്നതു്‌? അതല്ല, നാമാണോ സൃഷ്ടികര്‍ത്താവു്‌?” (58, 59)


“എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതു്‌ മുളപ്പിച്ചു്‌ വളര്‍ത്തുന്നതു്‌? അതല്ല നാമാണോ, അതു്‌ മുളപ്പിച്ചു്‌ വളര്‍ത്തുന്നവന്‍?” (63, 64)


“ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി …..” (68, 69, 70). “നിങ്ങള്‍ ഉരസിക്കത്തിക്കുന്നതായ തീയിനെപ്പറ്റി ….” (71, 72)


ദൈവത്തിന്റെ ഇതിലും അ’ഗാത’വും രസകരവുമായ മറ്റു്‌ ജ്ഞാനങ്ങള്‍ വേറെയുമുണ്ടു്‌ ധാരാളം. അതെല്ലാം മനസ്സിലാക്കുവാന്‍ വിശ്വാസി വായിക്കുന്ന രീതിക്കു്‌ നേരെ വിപരീതമായ രീതിയില്‍ ആ ഗ്രന്ഥം വായിക്കുക..

പ്രപഞ്ചശക്തി ഗീതയിൽ











പ്രപഞ്ചശക്തി എന്നാൽ എന്താണെന്നാണു് ഗീത പറയുന്നതെന്ന ചോദ്യത്തിന് ശ്രീ രാധാകൃഷ്ണൻ നൽകുന്ന മറുപടികളാണു് താഴെ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രപഞ്ചശക്തി എന്തെന്നറിയാൻ ലളിതമായ നാലു് ചോദ്യങ്ങൾക്കാണു് മറുപടി കിട്ടേണ്ടതു്:






ഇത്ര വലുതും സങ്കീർണ്ണവും മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചത്തിന് പിന്നിൽ മാറ്റമില്ലാത്ത ഒരു അധിഷ്ഠാനശക്തിയുണ്ടെന്നു്‌ കരുതുന്നതല്ലേ യുക്തി എന്നതാണു് ശ്രീ രാധാകൃഷ്ണന്റെ ഒന്നാമത്തെ ചോദ്യം. അതെ എന്നേ സാമാന്യബുദ്ധിയുള്ളവർ മറുപടി പറയൂ എന്നു് അദ്ദേഹം തന്നെ ഉത്തരവും നൽകുന്നു. മറുപടി പറയുന്നവരുടെ ബുദ്ധി സാമാന്യമാവട്ടെ, അസാമാന്യമാവട്ടെ, ഒരു ചോദ്യം എന്തായാലും മറുപടി അർഹിക്കുന്നുണ്ടു്: മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചവുമായി മാറ്റമില്ലാത്ത ഒന്നിനു് (അതു് ദൈവമായാലും, മറ്റെന്തായാലും) ഏതെങ്കിലും ഒരർത്ഥത്തിലുള്ള പ്രതിപ്രവർത്തനം സാദ്ധ്യമാവുന്നതെങ്ങനെ? ഒരു പഴയ പോസ്റ്റിൽ എഴുതിയതു്‌ ഈ സന്ദർഭത്തിൽ പ്രസക്തമായതിനാൽ ഇവിടെ പകർത്തുന്നു: ചലനാത്മകമല്ലാത്ത, നിത്യനിശ്ചലമായ ഒരു സനാതനസമ്പൂർണ്ണത, നിരന്തരമായ പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചവുമായി ഏതെങ്കിലും വിധത്തിൽ പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുക എന്നതു്‌ ആ പ്രപഞ്ചത്തിനുള്ളിലോ അതിന് ബാഹ്യമായോ യുക്തിസഹമായി സങ്കൽപിക്കുക സാദ്ധ്യമല്ല. പരിവർത്തനമാണു്‌ ഏതൊരു പ്രവർത്തനത്തിന്റെയും പരിണതഫലം. പരിവർത്തനത്തിന്റെ അടിസ്ഥാനസ്വഭാവമാണു്‌ ഒരു മുൻപും ഒരു പിൻപും (ഉണ്ടായിരിക്കുക എന്നതു്). അവയില്ലാത്ത പരിവർത്തനത്തന് യാതൊരു അർത്ഥവുമില്ല. പരിണമിച്ച, അഥവാ, പുതിയ അവസ്ഥ പ്രവർത്തകനിൽ സൃഷ്ടിക്കുന്ന പ്രതിപ്രവർത്തനങ്ങൾ സ്വാഭാവികമായും അവനിൽ പഴയതിൽ നിന്നും ഭിന്നമായ ഒരു അവസ്ഥ സൃഷ്ടിച്ചേ പറ്റൂ. ‘മാറ്റമില്ലാത്തതിനാൽ’ പരിണാമം അസാദ്ധ്യമായ ഒരു ശാശ്വതസമ്പൂർണ്ണതയിൽ അങ്ങനെയൊരു പുതിയ അവസ്ഥ തികഞ്ഞ വൈരുദ്ധ്യമാണു്‌, യുക്തിഹീനമാണു്‌ – അതായതു്, ഒന്നാമത്തെ ചോദ്യത്തിനു്, ശ്രീ രാധാകൃഷ്ണൻ പ്രതീക്ഷിക്കുന്നതുപോലെ, “അതെ” എന്ന മറുപടി നൽകാൻ എല്ലാവരും തയ്യാറാവുന്നില്ലെങ്കിൽ അതു് അടിസ്ഥാനമില്ലാതെയല്ല. സാമാന്യബുദ്ധിയുടെ കുറവു്, കൂടുതൽ മുതലായ തികച്ചും സബ്ജക്റ്റീവ്‌ ആയ കാര്യങ്ങൾക്കു് ഇവിടെ എന്തെങ്കിലും പ്രസക്തിയുണ്ടെന്നു് തോന്നുന്നുമില്ല.






ചോദ്യം നമ്പർ രണ്ടു്: ആ ശക്തി എവിടെയോ ഇരിക്കുന്നുവെന്നോ, പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്നുവെന്നോ കരുതേണ്ടതു്? ഉത്തരം: സർവ്വവ്യാപിയെന്നു് പറയേണ്ടിവരും. ദാണ്ടെ കിടക്കുന്നു! ഒന്നാമത്തെ ചോദ്യത്തിൽ മാറ്റമില്ലാത്ത ഒരു അധിഷ്ഠാനശക്തി ആയിരുന്നതു് ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലാകെ വ്യാപിച്ചു് കിടക്കുകയാണത്രെ! പ്രകാശത്തിന്റേതിനോടു് അടുത്ത വേഗതയിലാണു് അകലെയുള്ള ഗ്യാലക്സികൾ പരസ്പരം അകന്നുമാറിക്കൊണ്ടിരിക്കുന്നതെന്നു് നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ സങ്കൽപാതീതമായ വേഗതയിൽ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിലാണു് യാതൊരു മാറ്റവുമില്ലാത്തതെന്നു് ശ്രീ രാധാകൃഷ്ണൻ തന്നെ തൊട്ടുമുൻപു് വിശേഷിപ്പിച്ച ഒരു ‘അധിഷ്ഠാനശക്തി’ ഒട്ടും വിടവില്ലാത്തവിധം ആകെമൊത്തം വ്യാപിച്ചുകിടക്കുന്നതു്! പ്രപഞ്ചം വികസിക്കുമ്പോഴും, അതിലാകെ വ്യാപിച്ചുകിടക്കുന്ന അധിഷ്ഠാനശക്തിക്കു് ഒരു തരിയുടെപോലും മാറ്റം സംഭവിക്കാത്ത ഒരു അവസ്ഥയെപ്പറ്റി ഒന്നു് ചിന്തിച്ചുനോക്കൂ. പ്രപഞ്ചം വികസിക്കുമ്പോൾ അതിൽ വ്യാപിച്ചുകിടക്കുന്ന ‘ശക്തി’ അതിനൊപ്പം വികസിക്കാതിരുന്നാൽ പിന്നെ ‘വ്യാപനത്തിന്റെ’ അർത്ഥമെന്തു്? തന്റെ സർവ്വവ്യാപിത്വത്തിനു് തടസ്സം വരാതിരിക്കണമെങ്കിൽ പ്രപഞ്ചത്തോടൊപ്പം വികസിക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ലാത്ത ഒരു ശക്തിയെ ‘മാറ്റമില്ലാത്തതു്’ എന്നു് വിളിക്കാനാവുമോ? ആദ്ധ്യാത്മികതിമിരം ബാധിച്ച ഏതെങ്കിലും വിശ്വാസികളല്ലാതെ മറ്റാരെങ്കിലും ഇത്തരം മണ്ടത്തരങ്ങൾ വിലകൊടുത്തുവാങ്ങി എളിയിൽ തിരുകുമോ? ഈ ‘കൊടുക്കൽ വാങ്ങലിൽ’ ആരെയാണു് നമ്മൾ കുറ്റപ്പെടുത്തേണ്ടതു്? ദൈവം, ആത്മീയം എന്നൊക്കെ കേട്ടാൽ ഏതു് വളിച്ചാർത്തതും വാങ്ങി മോന്തുന്ന സാദാ വിശ്വാസിയെയോ, അവനു് വേണ്ട ‘ചരക്കു്’ വിതരണം ചെയ്തു് തുട്ടുവാരിക്കൂട്ടുന്ന ഉപദേശികളെയോ, അതോ രണ്ടുകൂട്ടരേയുമോ?






അപ്പോൾ നാമും അതിൽതന്നെയല്ലേ നിലനിൽക്കുന്നതെന്നാണു് മൂന്നാമത്തെ ചോദ്യം, അതേ എന്നു് ഉത്തരം. മനുഷ്യർ പ്രപഞ്ചത്തിനു് വെളിയിലാണു് നിലനിൽക്കുന്നതെന്നു് ഇതുവരെ ആരും അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളതായി കേട്ടിട്ടില്ലാത്തതിനാൽ, ‘അതിൽത്തന്നെ’ എന്നതുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിക്കുന്നതു് ഈ പ്രപഞ്ചത്തിനുള്ളിൽ എന്ന അർത്ഥത്തിലാണെങ്കിൽ അതിനോടു് യോജിക്കാതിരിക്കാൻ ആർക്കെങ്കിലും ആവുമെന്നു് തോന്നുന്നില്ല. പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്തതു് വല്ലതുമുണ്ടെങ്കിൽ അതല്ലാതെ മറ്റൊന്നും പ്രപഞ്ചത്തിനു് വെളിയിലായിരിക്കാൻ സാദ്ധ്യതയില്ലല്ലോ. ഇനി, “നാമും അതിൽത്തന്നെ നിലനിൽക്കുന്നു” എന്നതുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിക്കുന്നതു്, പ്രപഞ്ചം മുഴുവൻ ‘വ്യാപിച്ചുകിടക്കുന്ന’ മാറ്റമില്ലാത്ത ഈശ്വരൻ എന്ന ശക്തിയിലാണു് നമ്മൾ നിലനിൽക്കുന്നതു് എന്നാണെങ്കിൽ, ആ അഭിപ്രായത്തെ അർത്ഥശൂന്യം എന്നു് തള്ളിക്കളയാനേ നിർവ്വാഹമുള്ളു. അതിന്റെ കാരണം (മാറുന്ന പ്രപഞ്ചത്തിലെ മാറ്റമില്ലാത്ത സർവ്വവ്യാപി എന്ന അസംബന്ധം) മുകളിലെ പാരഗ്രാഫിൽ വ്യക്തമാക്കിയിട്ടുണ്ടു്. ചുരുക്കത്തിൽ, ശ്രീ രാധാകൃഷ്ണന്റെ ഭാവനയിലെ ‘പ്രപഞ്ചത്തിൽ’ മനുഷ്യർക്കു് നിലനിൽക്കാനാവില്ല. പ്രപഞ്ചത്തിൽ നിലനിൽക്കുന്നവയ്ക്കൊക്കെ (വിശാലമായ അർത്ഥത്തിൽ) എന്തു് സംഭവിക്കുന്നു എന്ന ചോദ്യത്തിനു് യുക്തിസഹമായ ഒരു മറുപടിയേയുള്ളു: ഇന്നു് മനുഷ്യർ, ജീവികൾ, വസ്തുക്കൾ; നാളെ സംയുക്തങ്ങൾ, മൂലകങ്ങൾ; വളരെ വിദൂരമായ ഭാവിയിൽ എന്നെങ്കിലും മൗലികകണികകൾ, ഊർജ്ജം – പ്രപഞ്ചമെന്ന, സ്ഥലകാലവുമായി അഭേദ്യമായി ബന്ധപ്പെട്ടു് കിടക്കുന്ന ദ്രവ്യത്തിന്റെ/ഊർജ്ജത്തിന്റെ ആകെത്തുക. ആത്മാവു്, ‘പൊന്മാവു്’ മുതലായവ മനുഷ്യഭാവന രൂപം നൽകുന്നതും, ജീവനുള്ള ശരീരത്തിൽ മാത്രം നിലനിൽപുള്ളതും, ശരീരം നശിക്കുന്നതോടെ എന്നേക്കുമായി ഇല്ലാതാവുന്നതുമായ സങ്കൽപസൃഷ്ടികൾ മാത്രം – ചില മനുഷ്യമസ്തിഷ്കങ്ങളിൽ വാഴുന്ന ഭൂതങ്ങൾ!






അങ്ങനെയെങ്കിൽ, നമ്മുടെ ശരീരമനോബുദ്ധികൾ നശിക്കുന്നതായിരിക്കെ, നാശരഹിതമായ നാം അതുതന്നെയല്ലേ, അതുമാത്രമല്ലേ എന്ന ചോദ്യമാണു് നാലാമത്തേതും അവസാനത്തേതും. അതിന്റെ മറുപടി ‘അതേ’ എന്നാണെന്നു് അറിയുന്നതോടെ നമ്മൾ വേദാന്തത്തിലെ പ്രഥമ മഹാവാക്യമായ തത്വമസിയിൽ എത്തിച്ചേരുന്നു എന്നു് ശ്രീ രാധാകൃഷ്ണൻ. അദ്ദേഹം തുടരുന്നു: തത്വമസി ഗുരുവിന്റെ ഉപദേശമാണു്. അതു് മനസ്സിലിട്ടു് സ്വന്തം അനുഭവമാക്കി മാറ്റുന്നതാണു് അഹം ബ്രഹ്മാസ്മി. അങ്ങനെയുള്ള എനിക്കു് ജനനമരണങ്ങളില്ല, സുഖദുഃഖങ്ങളില്ല, സങ്കടങ്ങളില്ല. ഉള്ളതു് സദാനന്ദം മാത്രം. പ്രസാദം മാത്രം.






പ്രപഞ്ചശക്തി എന്നാൽ എന്തെന്നു് അറിയാനുള്ള ശ്രീ രാധാകൃഷ്ണന്റെ ഈ നാലു് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വായിച്ചിട്ടു് എനിക്കു് അറിയാൻ കഴിയാതിരുന്നതു് ഒന്നേയുള്ളു: അതു് പ്രപഞ്ചശക്തി എന്നാൽ എന്തെന്നതാണു്. അതായതു്, എന്തു് മനസ്സിലാക്കിത്തരാനാണോ ശ്രീ രാധാകൃഷ്ണൻ ശ്രമിച്ചതു്, കൃത്യമായി അതുതന്നെയാണു് എനിക്കു് മനസ്സിലാവാതിരുന്നതും. അതിനുപകരം മനസ്സിലായതു് ഏതാനും അബദ്ധങ്ങൾ മാത്രവും: സങ്കീർണ്ണവും മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചത്തിന്റെ ‘പിന്നിലെ’ മാറ്റമില്ലാത്ത ഏതോ ഒരു അധിഷ്ഠാനശക്തി എന്ന അബദ്ധം. മാറ്റമില്ലാത്ത ഒരു ‘ശക്തി’ മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ വ്യാപിച്ചു് കിടക്കുന്നു എന്ന അബദ്ധം. നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ ‘ദഹിക്കാതെ’ കിടക്കാൻ മാത്രം കഴിയുന്ന നിശ്ചലമായ ഒരു സർവ്വശക്തിയുമായി സ്ഥലം പങ്കിടുന്നവരാണു് മനുഷ്യർ എന്ന അബദ്ധം. ശരീരമനോബുദ്ധികൾ നശിച്ചാലും നശിക്കാത്ത എന്തോ ഒരു സാധനത്തേയും വഹിച്ചുകൊണ്ടാണു് മനുഷ്യർ ജീവിക്കുന്നതെന്ന അബദ്ധം. ഇതൊന്നും പോരാഞ്ഞിട്ടെന്നപോലെ, ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, ഒട്ടും സമയനഷ്ടം വരുത്താതെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്ത്‌ ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌ നൽകേണ്ട വട്ടുകേസു് എന്നുമാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന മറ്റൊരു പരമാബദ്ധം! കേട്ടോളൂ: “ഗുരുവിന്റെ തത്വമസിയെ മനസ്സിലിട്ടു് അരച്ചുപൊടിച്ചു് അഹം ബ്രഹ്മാസ്മി എന്ന അനുഭവമാക്കിമാറ്റിയാൽ പിന്നെ മനുഷ്യനു് ജനനമരണങ്ങളില്ല, സുഖദുഃഖങ്ങളില്ല, സങ്കടങ്ങളില്ല. ഉള്ളതു് സദാനന്ദം മാത്രം. പ്രസാദം മാത്രം”! ഇതിനെയൊക്കെ അബദ്ധം എന്നു് വിളിക്കുന്നതു് അബദ്ധങ്ങളോടു് ചെയ്യുന്ന മഹാപാതകമായിരിക്കും.






“ശരീരമനോബുദ്ധികൾ നശിക്കുന്നതായിരിക്കെ, നാശരഹിതമായ നാം”! ഇതു് പറയുന്ന ഒരാൾക്കു് വേറെ അസുഖമൊന്നും ഇല്ലാതിരിക്കട്ടെ എന്നാശിക്കാനേ എനിക്കു് കഴിയൂ. ശരീരം നശിച്ചാൽ പിന്നെ മനസ്സെവിടെ? ബുദ്ധിയെവിടെ? വളയത്തിലൂടെ കടക്കുന്ന ചില വിദ്വാന്മാരെ ചെറുപ്പത്തിൽ ചില നാടൻ സർക്കസുകളിൽ കണ്ടിട്ടുണ്ടു്. വളയമില്ലാതെയും വളയത്തിലൂടെ കടക്കാം എന്നു് തെളിയിക്കുന്ന കലയാണു് ശരീരവും മനസ്സും ബുദ്ധിയും നശിച്ചു് നാമാവശേഷമായിട്ടും ‘നാശരഹിതമായി നിലനിൽക്കുന്ന നാം’ എന്ന ശ്രീ രാധാകൃഷ്ണന്റെ പ്രയോഗം. ആദ്ധ്യാത്മികതയുടെ വക്താവു് എന്ന നിലയിൽ അദ്ദേഹം ഉദ്ദേശിക്കുന്നതു് നാശരഹിതമായ ആത്മാവല്ലാതെ മറ്റെന്താവാൻ? തല്ലിക്കൊന്നാലും ചാവാത്ത ഒരു പരമാത്മാവും അദ്ദ്യത്തിന്റെ കൂട്ടുകൃഷിക്കാരായ കുറെ ജീവാത്മാക്കളും! ഉണ്ടുണ്ടു്, തീർച്ചയായും പരമാത്മാവുമുണ്ടു്, ജീവാത്മാവുമുണ്ടു്. കൊൽക്കത്തയിലെയും മുംബൈയിലേയും ചേരിപ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന പേരിൽ ജീർണ്ണിക്കുന്ന മനുഷ്യശരീരങ്ങളിൽ വസിക്കുന്ന അത്തരം ഒറിജിനൽ ജീവാത്മാക്കളെ കണികണ്ടുകൊണ്ടാവണം ഒറിജിനൽ പരമാത്മാവൻ നിത്യവും ഉറക്കമുണരുന്നതു്! അതു് തിരുസന്നിധിയിലേക്കു് നയനാനന്ദകരമായ ഒരു കാഴ്ച്ച ആയതിനാലാവണം സർവ്വശക്തനായ നമ്മുടെ ഉടയതമ്പ്രാൻ തന്റെ സ്വന്തം (ഹരി)ജനങ്ങളുടെ അവസ്ഥയിൽ യാതൊരു മാറ്റവും വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നതു്.






ഒരു ശരീരത്തിലല്ലാതെ മനസ്സിനും ബുദ്ധിക്കും നിലനിൽപില്ല. ശരീരം നശിച്ചു എന്നു് പറഞ്ഞാൽ മതി, ശരീരമനോബുദ്ധികൾ നശിച്ചു എന്നു് പ്രത്യേകിച്ചു് പറഞ്ഞു് കഷ്ടപ്പെടേണ്ട കാര്യം പോലുമില്ല. ശരീരം നശിക്കുന്നതോടെ ഒരു വ്യക്തിയുടെ എല്ലാ അർത്ഥത്തിലുമുള്ള ഭൗതികാസ്തിത്വവും അവസാനിച്ചു – അങ്ങനെയല്ലെന്നു് വിശ്വസിക്കാൻ ആഗ്രഹസ്വപ്നങ്ങൾ മനുഷ്യനെ അതിശക്തമായി പ്രേരിപ്പിക്കാറുണ്ടെങ്കിലും. മരണാനന്തരം ഒരുവനെ എന്തെങ്കിലും അതിജീവിക്കുന്നുണ്ടെങ്കിൽ അതു് അവൻ ജീവിതകാലത്തു് ചെയ്ത നല്ലതും ചീത്തയുമായ കാര്യങ്ങളെ സംബന്ധിച്ചു് മറ്റു് മനുഷ്യരുടെ മനസ്സിൽ അവശേഷിക്കുന്ന ഓർമ്മകൾ മാത്രം. അത്തരം ചെയ്തികൾ മനുഷ്യരിൽ ചെലുത്തിയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ചില ഓർമ്മകൾ സമൂഹത്തിന്റെ പൊതുബോധത്തിലേക്കു് നിരന്തരം പകർന്നുകൊടുക്കപ്പെട്ടു് തലമുറകളെ അതിജീവിച്ചേക്കാം (ഉദാ. ഗാന്ധി, ഹിറ്റ്‌ലർ). അതേസമയം, അത്തരമൊരു പകർന്നുകൊടുക്കൽ സംഭവിക്കാൻ മാത്രം യോഗ്യതയുള്ള നേട്ടങ്ങളും കോട്ടങ്ങളുമൊന്നും ഉണ്ടാക്കാൻ കഴിയാത്ത ഒരു വ്യക്തിയുടെ ഓർമ്മ ബന്ധുമിത്രാദികളിൽ മാത്രമൊതുങ്ങി കാലക്രമേണ തേഞ്ഞുമാഞ്ഞു് പോവുകയും ചെയ്യും.






ഈ പ്രപഞ്ചത്തിലെ മൂലകങ്ങളിൽ നിന്നും രൂപമെടുത്തതല്ലാത്ത ഒന്നുമില്ല – മനുഷ്യരായാലും, ജീവജാലങ്ങളായാലും, മറ്റു് ദ്രവ്യങ്ങളായാലും. വനാന്തരങ്ങളിൽ പോയി ധ്യാനിച്ചതുകൊണ്ടോ, വിവിധ ആസനങ്ങളിൽ തപസ്സിരുന്നതുകൊണ്ടോ ഇല്ലാത്തവ ഉണ്ടാവുകയില്ല. ഉണ്ടെന്നു് വിശ്വസിക്കാം, പറയാം, ഉണ്ടെന്നപോലെ അഭിനയിച്ചു് പണമുണ്ടാക്കുകയുമാവാം. അതിനപ്പുറമുള്ള ഒരു പ്രസക്തിയും അതിനില്ല. നിനക്കൊരു ചില്ലിക്കാശു്, എനിക്കൊരു നേർച്ചപ്പെട്ടി നിറയെ പണം! ജീവാത്മാവിനെയും പരമാത്മാവിനെയും മഹാശ്ചര്യമാക്കി പ്രതിഷ്ഠിച്ചാൽ നമുക്കും കിട്ടും പണം. പണമുണ്ടെങ്കിൽ ദുഃഖവും സങ്കടവുമൊക്കെ പൊതുവെ കുറയും, ജീവിതത്തിൽ ‘സുഖവും സദാനന്ദവും പ്രസാദവും’ കളിയാടാനുള്ള സാദ്ധ്യത അസാമാന്യമായി പെരുകും. ‘ഗുരുവിന്റെ തത്വമസിയിലൂടെ അഹം ബ്രഹ്മാസ്മി’ എന്ന അനുഭവമുണ്ടായാൽ ജനനമരണങ്ങൾ പോലും ഇല്ലാതാവും എന്നുപോലും വിശ്വസിക്കുന്നവരാണു് ‘നമ്മുടെ’ കേൾവിക്കാർ! ജനനം ഉണ്ടായിക്കഴിഞ്ഞു. അതുകൊണ്ടു് മരണം ഉണ്ടാവാതിരിക്കുകയുമില്ല എന്നൊന്നും പറഞ്ഞു് അത്തരക്കാരെ ബോധവത്കരിക്കാൻ പോകാതിരുന്നാൽ നിങ്ങൾക്കു് നല്ലതു്. തീയുണ്ടാക്കി തണുപ്പുമാറ്റാൻ മിന്നാമിനുങ്ങിന്റെ മുതുകത്തു് വിറകുകൂട്ടി ഊതിയാൽ മതിയെന്നു് വിശ്വസിക്കുന്ന കുരങ്ങുകളെ ഉപദേശിക്കാൻ പോകരുതെന്നു് ‘അഹം ബ്രഹ്മാസ്മിയിലൂടെ തത്വമസി’ എന്ന (തലതിരിഞ്ഞ) അനുഭവമുണ്ടാക്കിയ ഒരു ശിഷ്യൻ. ജനനമരണങ്ങളും, സുഖദുഃഖങ്ങളും, സങ്കടങ്ങളും ഇല്ലാതാക്കി സദാനന്ദവും പ്രസാദവും മാത്രം ഉണ്ടാക്കാനായി ഇത്തിക്കണ്ണികളുടെ വലയിൽ ചെന്നുവീഴാതെ ന്യായമായ എന്തെങ്കിലും ജോലി ചെയ്തു് ജീവിക്കുന്നവർക്കു് സാധാരണഗതിയിൽ മനസ്സമാധാനമില്ലായ്മയുടെ ആവശ്യമില്ല. അഥവാ ഉണ്ടെങ്കിൽ, രോഗമോ, ജോലി ചെയ്തിട്ടും നികത്താനാവാത്ത സാമ്പത്തിക പരാധീനതകളോ ഒക്കെയാവും അതിന്റെ കാരണം. അവയെല്ലാം ഭൗതികമായ പ്രശ്നങ്ങളാണു്. അവയ്ക്കു് എന്തെങ്കിലും പരിഹാരമുണ്ടെങ്കിൽ അതു് ഭൗതികം മാത്രമായിരിക്കും. പൊതുവെ പറഞ്ഞാൽ, ‘തത്വമസി’ പ്രസംഗിക്കുന്ന മിക്കവാറും പേർക്കു് ഉള്ളതും, തത്വമസി വഴി അഹം ബ്രഹ്മാസ്മിയിൽ എത്താമെന്നു് വിശ്വസിക്കുന്ന മിക്കവാറും പേർക്കു് ഇല്ലാത്തതുമായ സാമ്പത്തികഭദ്രതയുണ്ടെങ്കിൽ നല്ലൊരു പരിധിവരെ പരിഹരിക്കാൻ കഴിയുന്നവയാണവ. ലൗകിക ജീവിതത്തിലെ അതുപോലുള്ള പ്രശ്നങ്ങൾ പോരാഞ്ഞിട്ടെന്നപോലെ, ഭാവനാസൃഷ്ടിയായ ഒരു അലൗകിക ജീവിതവും അതിലെ ‘വിർച്വൽ’ പ്രശ്നങ്ങളും കൂടി മനുഷ്യരുടെ തലയിൽ തിരുകാൻ ശ്രമിക്കുന്ന കുറെ തത്വമസികൾ! അതു് അതേപടി ഏറ്റെടുക്കാൻ ഇടിച്ചുകയറുന്ന, വിഡ്ഢിത്വത്തിനു് മനുഷ്യരൂപം ലഭിച്ചതുപോലുള്ള കുറെ അഹം ബ്രഹ്മാസ്മികളും! വിവാഹത്തിന്റെ ഗുണമെന്നതു്, വിവാഹം കഴിക്കാതിരുന്നാൽ ഉണ്ടാകുമായിരുന്നില്ലാത്ത ഒരുപാടു് പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ഒരു ഇണയെ ലഭിക്കും എന്നതാണല്ലോ.






“ഇക്കാണുന്ന എല്ലാം തമ്മിൽ ബന്ധമുണ്ടെന്നല്ലേ അതിനർത്ഥം?” എന്ന ചോദ്യത്തിനു് മറുപടിയായി ശ്രീ രാധാകൃഷ്ണൻ കർമ്മത്തിലേക്കു് കുതിക്കുന്നു! കർമ്മം ചെയ്താൽ മാത്രം മതിയെന്നും, യാഗം, യജ്ഞം, ഭജനം, കീർത്തനം മുതലായവയെല്ലാം (‘കർമ്മം’ എന്ന വകുപ്പിൽ പെടാത്തതിനാലാവാം) മൂഢന്മാരുടെ പ്രവൃത്തിയാണെന്നതിനാൽ അനാവശ്യമാണെന്നുമാണു് ഗീത ഉദ്ഘോഷിക്കുന്നതത്രെ! ആ അർത്ഥത്തിൽ, ശ്രീ രാധാകൃഷ്ണൻ ചെയ്യുന്നതു് കർമ്മമല്ല എന്നു് ‘വ്യാഖ്യാനിച്ചു്’ അദ്ദേഹത്തെ ഒരു മൂഢനാക്കാൻ ഞാനേതായാലും ശ്രമിക്കുന്നില്ല. ഏതാണു് കർമ്മം, ഏതാണു് കർമ്മമല്ലാത്തതു് ഇതെല്ലാം നിശ്ചയിക്കലും ശ്രീ രാധാകൃഷ്ണനെപ്പോലുള്ള വ്യാഖ്യാതാക്കളുടെ മാത്രം ‘കർമ്മം’ ആണല്ലോ. അതുകൊണ്ടല്ലേ അവരെപ്പോലെ തൈലാഭിഷിക്തരല്ലാത്ത ആരെങ്കിലും ഗീതയെപ്പറ്റിയോ, വേദങ്ങളെപ്പറ്റിയോ വിമർശനാത്മകമായി എന്തെങ്കിലും പറയുന്നതു് കേട്ടാൽ ജീവാത്മാവിനെയും ചുമന്നുകൊണ്ടു് നടന്നുനടന്നു് മുതുകുകുനിഞ്ഞ അവരുടെ വിശ്വസ്തസേവകർ ഒന്നടങ്കം വളഞ്ഞുകുത്തിനിന്നു് തലയറഞ്ഞു് ചിരിക്കുന്നതു്. ഇവർ തന്നെയാണു് ‘മൂഢന്മാരുടെ പ്രവൃത്തി’ എന്നു് ഗീത അവഹേളിക്കുന്ന യാഗം, യജ്ഞം, ഭജനം, കീർത്തനം മുതലായ ‘കർമ്മങ്ങൾ’ പതിവുതെറ്റാതെ ആചരിക്കുന്നതും! മറ്റു് അധികം ഗ്രന്ഥങ്ങളിൽ കാണാൻ കഴിയാത്ത ഈ മാതിരി പുരോഗമന ആശയങ്ങൾ മൂഢത്വത്തെപ്പറ്റി വെളിപ്പെടുത്തുന്ന ഗീതയിൽ പറയുന്ന കോസ്മോളജിയിലേക്കു് ആധുനികശാസ്ത്രം എത്തിയിട്ടില്ല എന്നതാണു് വാസ്തവമെന്നു് ശ്രീ രാധാകൃഷ്ണൻ. ഈ വസ്തുതയുടെ വെളിച്ചത്തിൽ, ഏതെങ്കിലും ഒരു മൂലയിൽ പോയിനിന്നു് അൽപത്തിൽക്കൂടുതൽ നാണിക്കുകയല്ലാതെ ആധുനികശാസ്ത്രത്തിനു് മറ്റെന്തു് ചെയ്യാനാവുമെന്നു് എനിക്കറിയില്ല.






“ഗീത കർമ്മനിരാസം ആവശ്യപ്പെടുന്നു എന്നു് അഭിപ്രായമുണ്ടല്ലോ” എന്നു് ചോദ്യകർത്താവു്. (ശ്രദ്ധിക്കുക: പ്രപഞ്ചകർത്താവല്ല, അതുവഴി വ്യാഖ്യാനത്തിൽ പാളിച്ച സംഭവിക്കാം). അതു് ശരിയല്ലെന്നു് ശ്രീ രാധാകൃഷ്ണൻ. ഗീതയ്ക്കു് നല്ല ചുട്ട അടിയുടെ കുറവുണ്ടെന്നു് മറുപടി പറയാഞ്ഞതു് ഭാഗ്യം. “എല്ലാം ശ്രേഷ്ഠമാണെന്നു് ഗീത പറയുന്നു. ഇന്ദ്രിയങ്ങൾ ശ്രേഷ്ഠം. ഇന്ദ്രിയങ്ങളേക്കാൾ ബുദ്ധി ശ്രേഷ്ഠം. ബുദ്ധിയേക്കാൾ ശ്രേഷ്ഠം ആത്മാവു്.” ഇതൊക്കെ നിർത്തി നിർത്തി ശ്രദ്ധയോടെ വായിക്കണം. നിങ്ങൾ ലൗകികകാര്യങ്ങളിൽ മുഴുകി, അശ്രദ്ധരായി “ശ്രേഷ്ഠത്തേക്കാൾ ബുദ്ധി ആത്മാവു്” എന്നൊക്കെ വായിച്ചാൽ അതിനു് ഞാൻ ഉത്തരവാദിയല്ല. “നിങ്ങൾ പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും കൂടി നിങ്ങളുടെ കർത്താവിനെ സ്നേഹിക്കുക” എന്ന ബൈബിൾ വാക്യം മറക്കാതിരിക്കുക. ഞാനാണെങ്കിൽ, തത്വമസിയിൽ നിന്നും ട്രെയിൻ വഴി അഹം ബ്രഹ്മാസ്മി എന്ന എന്ന ഇന്റർമീഡിയറ്റ്‌ സ്റ്റേഷനിലും അവിടെനിന്നും ഏതെങ്കിലുമൊരു KSRTC ബസിൽ ജനനമരണങ്ങളും, സുഖദുഃഖങ്ങളും, സങ്കടങ്ങളുമില്ലാത്ത ടെർമിനലിലുമെത്തി, അവിടെ എന്നെ കാത്തിരിക്കുന്ന സദാനന്ദന്റെ കയ്യിൽ നിന്നും പ്രസാദം വാങ്ങിത്തിന്നു് അമൃതനാവാനുള്ള ശ്രമത്തിലാണു്. അതുകൊണ്ടു് നിങ്ങൾക്കുവേണ്ടിക്കൂടി ശ്രദ്ധിക്കാൻ എനിക്കു് തത്കാലം സമയപരിമിതിയുണ്ടു് – അമൃതനായശേഷം കാര്യങ്ങളിൽ മാറ്റം വരാനുള്ള സാദ്ധ്യത രാശിയിൽ കാണുന്നുണ്ടെങ്കിലും.






അതുപോലൊരു കുഴഞ്ഞുമറിയലിനെപ്പറ്റി ശ്രീ രാധാകൃഷ്ണനും നമ്മളെ താക്കീതു് ചെയ്യുന്നുണ്ടു്. ആത്മാവിന്റെ നിർദ്ദേശത്താൽ ബുദ്ധികൊണ്ടു് മനസ്സിനെ നിയന്ത്രിക്കണമെന്നാണു് ഗീത പറയുന്നതെന്നും, നേരെ തിരിച്ചായാൽ, കിടന്നുകൊണ്ടും നടന്നുകൊണ്ടും ഉറങ്ങാൻ കഴിയുന്നവർ ചക്ക പുഴുങ്ങിയാലെന്നപോലെ ആകെമൊത്തം കുഴയുമെന്നും അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ‘നേരെ തിരിച്ചായാൽ’ എന്ന്വച്ചാൽ, മനസ്സിനെ നിയന്ത്രിച്ചുകൊണ്ടു് ബുദ്ധി ആത്മാവിനെ നിർദ്ദേശിച്ചാലോ, മനസ്സിനെ നിർദ്ദേശിച്ചുകൊണ്ടു് ആത്മാവ് ബുദ്ധിയെ നിയന്ത്രിച്ചാലോ, ബുദ്ധി നിർദ്ദേശിച്ചുകൊണ്ടു് മനസ്സിനെയും ആത്മാവിനെയും നിയന്ത്രിച്ചാലോ, ആത്മാവു് മനസ്സിൽ ബുദ്ധിച്ചാലോ … സോറി, ഞാൻ വിട്ടു. ഇതിന്റെയെല്ലാം രത്നച്ചുരുക്കം, ഇന്ദ്രിയസുഖങ്ങൾക്കു് പിന്നാലേ മനസ്സും, മനസ്സിന്റെ പിന്നാലേ ബുദ്ധിയും പോകുന്ന ഇന്നിന്റെ അവസ്ഥയിൽ, ബുദ്ധിയുടെ പിന്നാലെ പോകണമോ, അതോ ഇന്ദ്രിയസുഖങ്ങളുടെ മുന്നാലെ പോകണമോ എന്ന കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ കഴിയാതെ വട്ടം ചുറ്റുന്ന ആത്മാവു് ആദ്ധ്യാത്മികരുടെ മുഖത്തുനോക്കി പച്ചത്തെറി പറയുന്നു എന്നതാണു്. ഇതു് നാസ്തികർക്കു് രസകരമായി തോന്നാമെങ്കിലും ആസ്തികരുടെ ദൃഷ്ടിയിൽ ഒട്ടും തമാശയുള്ള ഒരു അവസ്ഥയല്ല. അതുകൊണ്ടാണു് കാര്യങ്ങൾ കൂടുതൽ ‘കുഴയാതിരിക്കാൻ’ ഇടയ്ക്കിടെ ചക്കപ്പുഴുക്കു് വെന്തുകൊണ്ടിരിക്കുന്ന കലത്തിലേക്കു് നോക്കണമെന്നു് ശ്രീ രാധാകൃഷ്ണൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നതു്. തികച്ചും ന്യായമായ ഒരു കാര്യം.






ഗീത ഉദ്ഘോഷിക്കുന്ന മാറ്റം സംഭവ്യമാണോ, എല്ലാവരും ഗീത മനസ്സിലാക്കി ജീവിക്കുമെന്നു് കരുതാനാവുമോ എന്ന ചോദ്യത്തിനും കൂടി മറുപടി നൽകിയിട്ടു് ശ്രീ രാധാകൃഷ്ണൻ തന്റെ ഇന്റർവ്യൂ അവസാനിപ്പിക്കുന്നു. അതിങ്ങനെ:






അടിസ്ഥാനപരമായ അറിവു് എല്ലാവർക്കും വേണം. പക്ഷേ കൂടിയേ തീരൂ എന്നില്ല. അതു് കുറച്ചുപേർക്കു് ഉണ്ടായാൽ മതിയാവും. (അതിനല്ലേ ഞങ്ങളൊക്കെ ഇവിടെയുള്ളതു്?) മനുഷ്യരിൽ ഭൂരിപക്ഷവും നല്ലവരാണു്. അവർക്കു് കാര്യങ്ങൾ മനസ്സിലാക്കാനാവും. (അല്ലാതെ എന്റെ കേൾവിക്കാരെ ഞാൻ വിഡ്ഢികൾ എന്നു് വിളിക്കുമെന്നാണോ ഹേ നിങ്ങൾ കരുതുന്നതു്?) ഭൂമിയിലെ ഏറ്റവും പുതിയ ജീവിയാണു് മനുഷ്യൻ. ഏതാണ്ടു് നാലുലക്ഷം കൊല്ലമെന്നു് ശാസ്ത്രം പറയുന്നു. (ഗീതയെന്താണാവോ അതിനെപ്പറ്റി പറയുന്നതു്?) ആധുനികശാസ്ത്രം വേരോടിയിട്ടു് ആയിരം കൊല്ലമേ ആയുള്ളു. (അപ്പോൾ ഏതാണ്ടു് A.D. 1000 മുതൽ നിലവിലുണ്ടു് ഈ ആധുനികശാസ്ത്രമെന്ന സംഗതി!) കഴിഞ്ഞ 500 കൊല്ലം കൊണ്ടു് അതു് ബഹിരാകാശം വരെ നാശമാക്കി. (അപ്പോൾ അത്ര നേരത്തേ തുടങ്ങിയല്ലേ ബഹിരാകാശം നാശമാക്കൽ!) ഇങ്ങനെ പോയാൽ മാനവരാശിക്കു് നിലനിൽപില്ല. അതിനു് ഈ ലോകത്തോടുള്ള വൈകാരികമായ വ്യതിയാനമുണ്ടാകണം. (മഹാഭാരതയുദ്ധം അതിനൊരു മാതൃകയാക്കാവുന്നതാണു്. അഞ്ചുപേർക്കുവേണ്ടി നൂറുപേരെ നശിപ്പിച്ച കഥ. അതും വേണമെങ്കിൽ രണ്ടുകൂട്ടരെയും നല്ലവരാക്കി നേർവഴിയിൽ എത്തിക്കാൻ കഴിയുമായിരുന്ന ഒരു ഭഗവാന്റെ മേൽനോട്ടത്തിലും, ചതിയുടെയും വഞ്ചനയുടെയും അകമ്പടിയോടെയും നടന്ന മനുഷ്യക്കുരുതിയുടെ കാവ്യാത്മകമായ ആഖ്യാനം.) സ്വന്തം ആവാസവ്യവസ്ഥ ഇങ്ങനെ തകർത്ത മറ്റൊരു ജീവിയുമില്ല, മനുഷ്യനല്ലാതെ. (ശവങ്ങളെ കെട്ടിയൊഴുക്കുന്ന, രാസ-ജൈവ-മാലിന്യങ്ങളുടെ കേളീരംഗമായ ഗംഗയിൽനിന്നും ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചാൽ മരണവും മോക്ഷവും ഒപ്പം സംഭവിക്കും. അതിൽ കൂടുതലൊക്കെ ആവാസവ്യവസ്ഥയെ എങ്ങനെ രക്ഷപെടുത്തണമെന്നാണു്?) ഈ വ്യതിയാനമുണ്ടാക്കാൻ എല്ലാ ഉപനിഷത്തുക്കളുടെയും സത്തയായ ഗീതയ്ക്കേ സാധിക്കൂ. (ആ വ്യതിയാനം ഉണ്ടാക്കുകയല്ലാതെ മറ്റെന്താണു് എത്രയോ നൂറ്റാണ്ടുകളായി ഗീത പിന്നെ ചെയ്തുകൊണ്ടിരുന്നതു്? അതും ഭഗവാന്റെ ചുമതലയിൽ? അതൊന്നും മതിയായില്ലെന്നുണ്ടോ? ഇനിയിപ്പോൾ ആ ചുമതല മനുഷ്യർ ഏറ്റെടുക്കണമെന്നാണോ? ആണെങ്കിൽ, അതിനു് വേണ്ടതു് യുക്തിഭദ്രമായ ശാസ്ത്രബോധവും മനുഷ്യബുദ്ധിയുമാണു്. അല്ലാതെ, പ്രായോഗികജീവിതത്തിൽ നിത്യപരാജയം എന്നു് നിസ്സംശയം തെളിയിക്കപ്പെട്ടുകഴിഞ്ഞ വേദഗ്രന്ഥങ്ങളിലെ സാങ്കൽപികസൃഷ്ടികളുടെ നീട്ടിച്ചൊല്ലലുകളല്ല.)


മൃഗബലിയിലെ മതേതരത്വം

ഇന്ത്യ ഒരു ജനാധിപത്യ രാജ്യത്തിനപ്പുത്തെ സെക്കുലര്‍ രാജ്യം കൂടിയായാണ്. നമ്മുടെ അയല്‍ രാജ്യവും സഹോദര രാജ്യം കൂടിയായിരുന്ന പാക്കിസ്ഥാന്‍ ജനാധിപത്യ രാജ്യമാണെന്ന് പറയാമെങ്കിലും വളരെ ശോഷിച്ചതും ജനാധിപത്യത്തിന് ചേര്‍ന്നതല്ലാത്ത പട്ടാളത്തിന്റെ “വാട” മണക്കുന്നതുമായ രാജ്യമാണ് . തൊട്ടു കിടക്കുന്ന മ്യാന്‍മര്‍ ബുദ്ധ സങ്കല്‍പ്പത്തില്‍ നിന്നും മാറി പട്ടാളത്തിന്റെ അധിനിവേശ സ്വഭാവമുള്ള ജനാധിപത്യ ഭരണമാണെങ്കിലും ഫലത്തില്‍ അവിടെ കയ്യൂക്ക് തന്നെയാണ് ഭരിക്കുന്നത്. ജനാധിപത്യത്തിന്റ പട്ടിക ശോഷിച്ചു വരുന്ന കാഴ്ച ആശങ്കയോടെ നോക്കിക്കാണുന്ന ഇന്ത്യന്‍ ജനത നെടുവീര്‍പ്പിടുന്ന മറ്റൊരു ഭീഷണയാണ് മതേതരം അഥവ സെക്കുലറിസം.


ഭാരതത്തെ മതേതര രാഷ്ട്രമായാണ് ഇന്ത്യന്‍ ഭരണ ഘടന നെയ്‌തെടുത്തിരിക്കുന്നത് . എല്ലാ മതസ്ഥര്‍ക്കും ഒരു പോലെ രാപാര്‍ക്കാനുള്ള കൂടാരമാണിത്. ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ടു പോയ പാക്കിസ്ഥാനില്‍ ദരിദ്രാവസ്ഥയിലുള്ള ജനാധിപത്യമുണ്ടെങ്കിലും അവിടെ സെക്കുലറിസത്തിന് വര്‍ദ്ധിച്ച തോതില്‍ സ്വാധീനമുണ്ടെന്ന് പറയുക വയ്യ.


ഈ ലേഖനത്തില്‍ നാം പരിശോധിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയം മതേതര ഇന്ത്യയും അതിനകത്തെ മത നിരപേക്ഷ കാഴ്ച്ചപ്പാടുകളുമാണ്. എല്ലാ മതസ്ഥര്‍ക്കും അവരുടെ മത സംഹിതകള്‍ വിഭാവനം ചെയ്യുന്ന നിയമ വ്യവസ്ഥകള്‍ക്കനുസരിച്ച് ജീവിക്കാനും വിശ്വാസം പങ്കു വെക്കാനും ഇന്ത്യ അനുവദിക്കുന്നു. എല്ലാ മതങ്ങളും ചേര്‍ന്ന് ജനാധിപത്യമെന്ന ആരോഗ്യകരമായ പുത്തന്‍ മതത്തിന് രൂപ കല്‍പ്പന ചെയ്യാന്‍ പറ്റിയ ഭൗതിക സാഹചര്യങ്ങളോ ജനാധിപത്യ മതമെന്ന ആശയം നടപ്പില്‍ വരുത്താന്‍ ഇന്ത്യയില്‍ ഒരു പ്രവാചകന്‍ പിറവി കൊള്ളുമെന്നോ വിശ്വസിച്ച് കാത്തിരിക്കുക അസംഭവ്യം. അങ്ങനെ ഒരു പ്രവാചകനെ ഇന്ത്യ കാതോര്‍ക്കുന്നു എന്ന് ഹസാരെ എന്ന ഏക ബിംബത്തിന് ജനം നല്‍കിയ പിന്തുണ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


ഇന്ത്യക്കകത്ത് ജീവിക്കുന്നവരെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് ഒരൊറ്റ മതവും അതുവഴിയുള്ള ദേശ സ്‌നേഹവും ലക്ഷിട്ടു കൊണ്ട് മുഗളന്മാരുടെ കാലത്ത് ഹുമയൂണ്‍ ചക്രവര്‍ത്തി ഒരു മതത്തിന് പിറവി കൊടുത്തിരുന്നു. “ദീന്‍ ഇലാഹീ” എന്നായിരുന്നു അതിന്റെ പേര്. പക്ഷെ സ്വന്തം മക്കള്‍ പോലും അത് സ്വീകരിച്ചില്ല.


ഇന്ത്യക്ക് നിഷേധിക്കാനാവാത്ത മഹത്വരങ്ങളായ ചില പൈതൃകങ്ങളുണ്ട്. അവയില്‍ മിക്കവയും മതാചാരങ്ങളോട് ഒട്ടി നില്‍ക്കുന്നവയും വ്യത്യസ്ഥ മതങ്ങളാണെങ്കിലും ആചാരനുഷ്ഠാനങ്ങളില്‍ സാമ്യമുള്ളവയുമാണെന്ന് കാണാം. അതിനെ കുറിച്ചുള്ള ഒരു ലഘു പഠനമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.


ഇന്ത്യന്‍ വംശജരില്‍ ചാതുര്‍വര്‍ണ്യം ചെലുത്തിയ സ്വാധിനം ബ്രഹത്തരമാണ്. ഇന്നും ഹെന്ദവ സംസ്‌ക്കാരത്തില്‍ നിന്നും അതിന്റെ ദുര്‍ഗന്ധം ഒഴിഞ്ഞു പോയിട്ടില്ല. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ ശൂദ്രര്‍ എന്നിങ്ങനെ തരം തിരിച്ചാണ് സവര്‍ണര്‍ മനുഷ്യനെ വരമ്പിട്ടു നിര്‍ത്തിയിരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം ശൂദ്രരാണ്. അവരില്‍ പെടുന്നവരാണ് ഈഴവരും മറ്റു കീഴാളരും.


ബ്രാഹ്മണര്‍ പൂര്‍ണമായും, ക്ഷത്രിയരില്‍ ചെറിയൊരു വിഭാഗവും വേറിട്ടു നിന്നാല്‍ ചാതുര്‍ വര്‍ണ്യത്തിലെ മിക്കവരും മാംസ ഭോജികളും മദ്യപാനികളുമാണ്. അവരുടെ മതാചാരങ്ങള്‍ അവര്‍ക്ക് അതിനുള്ള അനുമതി നല്‍കുന്നു. മാസഭോജികളായ ഇത്തരക്കാരുടെ ആരാധനാ മൂര്‍ത്തികളും മാംസം ഭക്ഷിക്കുകയും ലഹരി പ്രിയ്യരുമാണ്. നായാട്ടു ദൈവങ്ങളായ തൊണ്ടച്ഛന്‍, കതിവനൂര്‍ വീരന്‍, വീരഭദ്രന്‍, കാലിച്ചാന്‍, കുട്ടിച്ഛാത്തന്‍ ഭദ്ര കാളി തുടങ്ങയ നായാട്ടു ദൈവങ്ങളാണ് കീഴാളരുടെ ആരാധനാ മൂര്‍ത്തികള്‍.


ചാതുര്‍ വര്‍ണ്യത്തിനെതിരെ ഏറ്റവും ഉച്ഛത്തില്‍ സംസാരിച്ചത് ശ്രി ബുദ്ധനാണെന്നാണ് അനുമാനം. അഹിംസയുടെ മതം ആദ്യമായി ലേകത്തിന് പരിചയപ്പെടുത്തിയത് ബുദ്ധനായിരുന്നു. ഹിന്ദു സംസ്‌കാരത്തിലെ അസമത്വങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ അദ്ദേഹം പോരാടി. മൃഗങ്ങളെ വേട്ടയാടുകയും, ബിംബങ്ങള്‍ക്ക് ദൈവീക പരിവേഷം ചാര്‍ത്തി മൃഗബലി ത്വരിതപ്പെടുത്തുന്നതിനെതിരെയും ബുദ്ധന്‍ സംസാരിച്ചു. അഹിംസാ സിദ്ധാന്ധം ഏറ്റവും കൂടുതല്‍ നെഞ്ചിലേറ്റിയത് ഹൈന്ദവരും അതിലെ താണ ജാതിക്കാരുമായിരുന്നുവെന്ന ചരിത്ര സത്യം വിരല്‍ ചൂണ്ടുന്നത് ബുദ്ധന്‍ നടത്തിയ മൃഗബലിക്കെതിരെയുള്ള പോരാട്ടങ്ങളില്‍ നിന്നുമായിരുന്നു. ബുദ്ധ മതത്തിലേക്ക് ചേക്കേറിയവരില്‍ മിക്കവരും ഹീന്ദുക്കളും അതിലെ അധസ്ഥിതരായ ജനവിഭാഗവുമായിരുന്നെന്ന് ചിരിത്രം പറഞ്ഞു വെക്കുന്നു.


കാലമേറെ കഴിഞ്ഞുവെങ്കിലും മൃഗബലിയില്‍ നിന്നും ഹൈന്ദവ കീഴാള ജനത മുക്തമായിരുന്നില്ല. പുതിയ കാലഘട്ടത്തിലെ കഴിഞ്ഞ പതിറ്റാണ്ടു വരെ മൃഗബലി സാര്‍വ്വത്രികമായിരുന്നു. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലും നിയമ നിര്‍മ്മാണവും നിമിത്തം ഗത്യന്തരമില്ലാതെയാണ് ബലി അനുഷ്ഠാനം ഹൈന്ദവ ജനത ഉപേ ക്ഷിച്ചത്. കരിങ്കല്‍ ബിംബങ്ങളില്‍ ഉണ്ടെന്ന് കരുതുന്ന ദൈവീക പരിവേഷം മൃഗബലി നിരോധനത്തോട് പൊരുത്തപ്പെട്ടുവെങ്കിലും പ്രതീകാത്മക പക്ഷി ബലിയോട് വിട്ടു വീഴ്ച്ച ചെയ്തില്ല. മിക്ക ക്ഷേത്രങ്ങളിലെ കരിങ്കല്‍ പ്രതിഷ്ഠകള്‍ക്കും ബലിയിറച്ചിയും മദ്യവും ഇന്നും സാര്‍വ്വത്രികമാ ഉപയോഗിക്കുന്നു . മദ്യം നല്‍കി ദൈവ പ്രീതി സമ്പാദിക്കുന്ന (ഇതിനെ കലശം എന്ന പേരില്‍ അറിയപ്പെടുന്നു) പ്രാകൃത രീതികളില്‍ നിന്നു വിടുതല്‍ നേടാന്‍ ഭക്തര്‍ ഇനിയും തങ്ങളുടെ മനസിനെ പാകപ്പെടുത്തുന്നില്ലാ എന്നതു കൊണ്ടു തന്നെ ഭക്തി വ്യവസായമായും അതിലെ അനാചാരങ്ങള്‍ പ്രശംസനാര്‍ഹവുമായി മാറുന്നു. സാക്ഷര കേരളം ഭക്തിയുടെ ആചാരങ്ങളുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് അനാചാരങ്ങളെ തഴുകുന്ന കാഴ്ചകള്‍ മിക്ക ക്ഷേത്രങ്ങളിലും നമുക്ക് കാണാനാവും. ഹൈന്ദവതയുടെ സാംക്കാരിക തേരാളികള്‍ ഇതിനെതിരെ ശംഖ നാദം മുഴക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നില്ല. പിതാമഹന്മാര്‍ പകര്‍ന്നു നല്‍കിയതു പിന്‍ തലമുറകള്‍ വിശ്വാസത്തിന്റെ പേരില്‍ ആവര്‍ത്തിക്കുന്നു എന്നതിലപ്പുറം ഭക്തിയിലും വിശ്വാസത്തിലും കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ രൂപപ്പെടുന്നില്ല. ആനാചാരങ്ങളെ ആചാരങ്ങളായി തെറ്റിദ്ധരിച്ച് പൂജീക്കപ്പെടുന്നു. അതില്‍ അനാചാരമുണ്ടെന്ന് തുറന്നു പറയുന്നവര്‍ സാമുദായികമായി അന്യവല്‍ക്കരിക്കപ്പെടുന്നു. ഇത് എല്ലാ മതങ്ങളിലും ദൃശ്യമാണ്.






സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് പ്രയോജനമുണ്ടാകുമ്പോഴാണ് ഒരു വിശ്വാസി പിറക്കുന്നതെന്ന് പറഞ്ഞ മുഹമ്മത് നബി (സ), ജാതി ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ആഗ്രഹിച്ച ശ്രി നാരായണ ഗുരു, മതം ഭാന്തിന്റെ വീകാരമായി കണ്ട വിവേകാനന്ദന്‍, ആരെ കൊത്തിയാലും ചോരക്കുള്ള നിറം ചുവപ്പ് തന്നെയെന്ന് അവര്‍ണ്ണനെ പഠിപ്പിച്ച അയ്യങ്കാളി എന്നിവര്‍ സഞ്ചരിച്ച വഴികള്‍ ഇപ്പോള്‍ അനാഥമായി കിടക്കുകയാണ്.


മിത്തുകളുടേയും പരമ്പരാഗത വിശ്വാസങ്ങളുടേയും കൈവഴികളിലുടെ സഞ്ചരിക്കുന്ന മത വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളുടെ മുകളില്‍ അടയിരിക്കുന്ന ബലി നിയമങ്ങളും മദ്യാരാധനയോടോപ്പം തന്നെ അനുവര്‍ത്തിച്ചു വരുന്ന മറ്റൊരു ആചാരമാണ് ബിംബാരാധന. ചെറു ന്യൂന പക്ഷം മാത്രമെ ബിംബാരധനയെ വിമര്‍ശന ബുദ്ധിയോടെ കാണുന്നുള്ളുവെന്ന് വര്‍ദ്ധിച്ചു വരുന്ന ആരാധനാലയങ്ങളുടെ ഉല്‍ഭവം നമ്മെ പഠിപ്പിക്കുന്നു.


ഹൈന്ദവരും , കൃസ്തിയ മതവും കൈവശം വെച്ചിരിക്കുന്ന ബിംബ, ബലി, മദ്യ ആരാധനാ സംമ്പ്രദായങ്ങളില്‍ നിന്നും മുസ്ലീം സമുദായവും പൂര്‍ണ്ണമായും മോചിതരല്ല. മദ്യവും ദൈവവും തമ്മില്‍ കോര്‍ത്തിണക്കാന്‍ ഇസ്ലാം ഒരിടത്തും ശ്രമിച്ചിട്ടില്ലെന്ന് ആശ്വസിക്കുന്നതിനോടൊപ്പം തന്നെ മൃഗബലിയില്‍ നിന്നും, ബിംബാരാധനയില്‍ നിന്നും അവരും പുര്‍ണമായ തേതില്‍ മുക്തരല്ല.


മൃഗബലി തന്നെ ഉദാഹരിക്കാം. വധിക്കപ്പെടുന്ന മൃഗത്തിന്റെ കഴുത്തിന് താഴെ കത്തി താഴ്ത്തുന്നതിനു മുമ്പായി മരിക്കുന്ന മൃഗത്തോട് മരണ സമ്മതം വാങ്ങുന്നതോടു കൂടി രൂപാന്തരപ്പെടുന്ന മാംസം “ഹലാലാ”വുന്നു എന്ന് മത തത്ത്വ സംഹിതയെ ഉദ്ധരിച്ചു കൊണ്ട് പണ്ഡിതര്‍ അവകാശപ്പെടുന്നു. മറിച്ചുള്ളവ തിന്നാല്‍ കൊള്ളാത്തതും “ഹറാമു”മാണ്. പാചകം ചെയ്താല്‍ ഒരേ തരം രുചി ലഭിക്കുന്ന മാസത്തെ മതവല്‍ക്കരിക്കപ്പെടുന്നു. മനുഷ്യന്റെ ജീവന്‍ നില നിര്‍ത്താനാവശ്യമായ പഞ്ച ഭുതങ്ങളില്‍ പോലും മതം ഇടപെടുകയും മനുഷ്യനെ പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്ന് കാണാം. മുഹമ്മത് നബി(സ) പറഞ്ഞു. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവനാണ് ഭാഗ്യവാന്‍. ഹിന്ദു ധര്‍മ്മത്തിലും ഇതു പോലൊരു പാഠ ഭേതമുണ്ട്. പ്രകൃതിയുടെ മാറില്‍ വളര്‍ന്ന് നില്‍ക്കുന്ന വൃക്ഷത്തോട് അത് വെട്ടി മാറ്റപ്പെടുമ്പോള്‍ സമ്മതം ചോദിക്കണമത്രെ. അതിന് വിളക്കു കാട്ടി പൂജ നടത്തണം.


ഹൈന്ദവരില്‍ മൃഗബലി കൊടി കുത്തി വാഴുന്ന പ്രാചിന കാലത്ത് കോസല രാജ്യത്ത് ഒരു മഹാ യജ്ഞം നടന്നു. 500 കാളകളും, 500 പശുക്കളും, 500 ആടുകളും യാഗാഗ്നിയില്‍ ബലിയര്‍പ്പിക്കപ്പെട്ടു. (മാധ്യമം 20-4-1994)


ഇത് വ്യക്തമാക്കുന്നത് ബുദ്ധന്‍ മൃഗബലിക്കെതിരെ ശബ്ദിക്കുന്നതിനു മുമ്പ് ഹൈന്ദവര്‍ ഗോഹത്യ പാപമായി കണ്ടിരുന്നില്ലെന്നും, അവര്‍ക്ക് ഗോമാംസം നിഷിദ്ധമയിരുന്നില്ലെന്നുമാണ്. യുഗങ്ങള്‍ മാറി വരുമ്പോള്‍ ആചാരങ്ങള്‍ അനാചാരങ്ങളായി മാറി വരുമെന്ന് തെളിയിക്കപ്പെടുന്നതാണ് ഇന്നത്തെ ഗോ വധ നിരേധന ചിന്ത. കാലഘട്ടങ്ങളും ഭൂമി ശാസ്ത്രപരമായ വ്യതിയാനങ്ങള്‍ക്കുമനുസൃതമായി മത ചിന്തകളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ശങ്കരാചാര്യരുടെ കൃതികളില്‍ എടുത്തു പറയുന്നത് മതാനുരാഗികള്‍ മുഖവിലക്കെടുക്കാത്തതിനാല്‍അന്ധ വിശ്വാസങ്ങളെ പൂജക്കിരുത്താനിടവരുന്നു.


ശ്രിബുദ്ധന്റെ പിറവിക്ക് ശേഷം ഉദ്ദേശം 1200 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രവാചകനായ നബിയുടെ കാലഘട്ടമെന്ന് അനുമാനിക്കുന്നു. ശ്രീ ബുദ്ധന്റെ മൃഗബലിക്കെതിരെയുള്ള നിലപാടിന് ഘടക വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങളാണ് അറേബ്യന്‍ രാജ്യത്തുണ്ടായിരുന്നത്. മൃഗബലി ഒഴിച്ചു കൂടാനാവാത്തതും മാസാഹാരം ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ കഴിയാത്തവിധം അറേബ്യന്‍ രാഷ്ട്രങ്ങളുടെ സംസക്കാരം ഭൂമിശാസ്ത്രപരമായി മാംസാഹാരവുമായി കടപ്പെട്ടിരുന്നു. മാംസാഹാരം മതവല്‍ക്കരിക്കപ്പെട്ടതിന്റെ മറ്റൊരു ഉദാഹരണമാണ് പുണ്യ പൗരാണികമായ മെക്ക. അവിടെ വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കപ്പെടുന്ന ഒരോ തീര്‍ത്താടകനും ഒരോ ആടിനെ വീതം അതല്ലെങ്കില്‍ 7 പേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെ ബലിയര്‍പ്പിക്കണം എന്ന് വ്യവസ്ഥയുണ്ട്. ദശ ലക്ഷ കണക്കിന് മിണ്ടാ പ്രാണികളെ കൂട്ട കശാപ്പു ചെയ്ത് മരുഭൂമിയില്‍ തള്ളുന്ന മെക്കയിലെ ബലിയാചാരത്തെ മത വിശുദ്ധിയായി അംഗീകരിക്കപ്പെടുന്നു. മെക്കയിലെ കുരുതിയെ ന്യായീകരിക്കാന്‍ മത പണ്ഡിതന്മാരുടെ കൈകളില്‍ ധാരാളം മറുപടികളുണ്ട്. രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിന് വിടുതലുണ്ടാവാന്‍ വേണ്ടി തുടങ്ങി വെച്ച ആചാരമാണെന്നും, ഇന്ന് സൗദി അറേബ്യയില്‍ അത്തരം പ്രതി സന്ധി ഇല്ലെങ്കിലും പോഷകാഹാരത്തിന്റെ കുറവുള്ള ആഫ്രീക്ക പോലുള്ള ദരിദ്ര രാഷ്ട്രങ്ങളിലേക്ക് ഇവ കയറ്റി അയക്കുകയാണെന്നുമാണ് അവരുടെ വാദഗതികളില്‍ പ്രധാനം . മനുഷ്യ സ്‌നേഹികളുടെ പഠനങ്ങളില്‍ നിന്നും ഇത് വ്യക്തമാവുന്നുമുണ്ട്. എന്നിരുന്നാലും നാമ മാത്രമായ കയറ്റുമതിയും ബഹുഭുരിപക്ഷം മാംസവും മരുഭുമിയില്‍ ഉപേക്ഷിക്കപ്പെടുകയുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മത ചിന്തകളിലെ തന്നെ നല്ലൊരു വിഭാഗത്തിന് ഉള്ള ഭിന്നാഭിപ്രായം മൂലം ബലി കര്‍മ്മം പരിഷ്‌ക്കരിക്കപ്പെടുന്ന പക്ഷം കാലഘട്ടത്തിന്റെ സമ്മര്‍ദ്ധം മൂലമുളവാകുന്ന വ്യതിയാനം പ്രയോചനപ്പെടുത്തി മൃഗബലി ഉപേക്ഷിച്ച് പോഷകാഹാരപ്രദമായ ഭക്ഷണം ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നത് അഭികാമ്യമായേക്കും.


ഹിന്ദുക്കള്‍ ആചാരമാക്കി കൊണ്ടു നടന്നതും പിന്നീട് അനാചാരമാണെന്ന് തിരിച്ചറഞ്ഞ് തള്ളക്കളഞ്ഞതുമായ മൃഗബലിയില്‍ മുസ്ലീം മത സംഹിതക്ക് അചാരത്തിനപ്പുറത്തെ അനാചാരങ്ങളുണ്ടോ എന്ന് ആ മതവിശ്വാസികളിലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.


ഹൈന്ദവ മുസ്ലീം ആചാരത്തിന്റെ സമാനത അന്യേഷിച്ചു ചെന്നാല്‍ അവ ബിംബങ്ങളില്‍ ചെന്ന് നില്‍ക്കുന്നതായി കാണാം. ലോകം കണ്ട ബിംബാരാധകരില്‍ പ്രമുഖ സ്ഥാനം ഹിന്ദുക്കള്‍ക്കുണ്ട്. ലേക ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന കൃസ്തീയ മതസ്ഥരും കുരിശിനെ ബിംബ പ്രതിഷ്ഠയായി കാണുന്നു. ഇസ്ലാം ബീംബാരാധന സാര്‍വത്രികമയായി കാണുന്നില്ലെങ്കിലും മത നിര്‍വൃതിയുടെ മൂര്‍ത്തീ കേന്ദ്രമായ ഹജ്ജ് കര്‍മ്മത്തില്‍ അതിന്റെ പ്രതി ബിംബം ദര്‍ശിക്കാന്‍ നമുക്കാവും.


കേവലം കരിങ്കല്‍ ചീളുകള്‍ മാത്രമാണ് ബിംബങ്ങളെന്ന് നാരായണ ഗുരു പറഞ്ഞിരുന്നു. ഗുരു ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തന്റെ ഫോട്ടോ വെച്ച് ജനം ബിംബാരാധന നടത്തിയിരുന്നു. എം.ജി.ആര്‍, എന്‍.ടി.ആര്‍, രജനി കാന്ത്, വ്യവസായ പ്രമുഖന്‍ ബിര്‍ല എന്നിവരോടൊപ്പം കരിങ്കല്‍ ദൈവങ്ങളെയും ഇന്ത്യന്‍ സംസ്‌കാരം ബിംബ പ്രതിഷ്ഠ നടത്തി നിര്‍വൃതിയടയുന്നു. അനാചാരത്തിന്റെ മൂര്‍ത്തമായ അവസ്ഥയാണ് ബിംബാരാധനയെന്ന് പല ഭിഷഗ്വരന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സത്യ സായി ബാബ, മാതാ അമൃതാനന്ദമയീ ദേവി എന്നിവര്‍ ബിംബങ്ങളുടെ പ്രചുര പ്രചാരകരാണ്.


മക്കയെലെ പുണ്യ ഹജ്ജ് കര്‍മ്മങ്ങളില്‍ ഹൈന്ദവാരാധനയുടെ മിത്തുകള്‍ അടിഞ്ഞു കൂടിയതായി കാണാം. “സംസം” ജലത്തെ ഗംഗയിലെ പുണ്യ തീര്‍ത്തോട് ഉപമിക്കുന്നവരുണ്ട്. ഒരിക്കലും വറ്റാത്ത സംസം തീര്‍ത്തത്തില്‍ ദൈവത്തിന്റെ പ്രതി രൂപം കല്‍പ്പിക്കപ്പെടുന്നു. ഹജ്ജ് കര്‍മ്മങ്ങളുടെ ഒഴിച്ചു കൂടാനാവാത്ത കര്‍മ്മങ്ങളില്‍ കല്‍മണ്ഡപത്തെ പ്രദിക്ഷിണം ചെയ്യലും, ഭക്തി നിര്‍ഭരമായി കല്ലിനെ ചുംബിക്കലും തിന്മയെ ദൂരീകരിക്കാന്‍ സ്തൂപത്തിലേക്ക് കല്ലെറിയുന്നതും, കല്‍ കുന്നുകളെ “ ത്വവാഫ്” ചെയ്യുന്നതും വിശുദ്ധ ആചാരങ്ങളാണ്. മുസ്ലീം ജനതയുടെ ഭക്തി ലഹരിയുടെ പ്രതീകങ്ങളായി ഇത്തരം ആചാരങ്ങള്‍ പരിണമിക്കുന്നു. ഹജ്ജ് കര്‍മ്മത്തിലെ പ്രധാന ഇനമാണ് തല മുണ്ഡനം അല്‍പ്പ മാത്രമായ തൂവെള്ള വസ്ത്രവും മാറ് മറച്ച് വെള്ള വസ്ത്രം കൊണ്ട് തറ്റു ചുറ്റലും ആചാരങ്ങളില്‍ പെടും. ഹൈന്ദവ ക്ഷേത്രങ്ങളായ പളനി, കാശി, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ മുണ്ഡനവും, മിക്ക സവര്‍ണ്ണ ക്ഷേത്രങ്ങളിലും മാറിലെ തറ്റു ചുറ്റലും ഹൈന്ദവ ആചാരങ്ങളില്‍ കാണാം. ഇതു പോലെ പലയിടത്തും ആചാരങ്ങളിലെ സമാനത ദര്‍ശ്യമാകും. ലോക മുസ്ലീമുകള്‍ നമസ്‌ക്കരിക്കുന്ന കല്‍മണ്ഡപകങ്ങള്‍ വിഗ്രഹാരാധനയുടെ പ്രതീകാത്മകമായ ബിംബങ്ങളാണ്. എന്നാല്‍ ചാതുര്‍വര്‍ണ്യത്തിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ലാത്ത ഹൈന്ദവ ക്ഷേത്രങ്ങള്‍ ജാതി മതത്തിന്റെ പേരില്‍ ദൈവത്തിലും ആരാധനയിലും വിവേചനം കാണിക്കുന്നതില്‍ ഇന്നും ഉല്‍സുകരാകുമ്പോള്‍ പണ്ഡിത പാമര വ്യത്യാസമില്ലാതെ ദരിദ്ര കുബേര വ്യത്യാസമില്ലാതെ വര്‍ഗ വിവേചനമില്ലാതെ ഏകതയോടെ പ്രാര്‍ത്ഥനാ നിര്‍ഭരാകാന്‍ ഇസ്ലാം കല്‍പ്പിക്കുന്നു.


ഏതു മതമായാലും ശരി അതിലെ തിന്മയെ കല്ലെറിഞ്ഞ് അകറ്റാനും, നന്മയെ വാരിപുണരാനും മതത്തെ മനുഷ്യ സ്‌നേഹത്തിന്റെയും പ്രകൃതി സ്‌നേഹത്തിന്റെയും അളവു കോലു വെച്ച് പാകപ്പെടുത്താനും ഇന്ത്യയിലെ മതേതരത്വം ശ്രമമാരംഭിക്കുമ്പോഴാണ് ഏകോദര സോദരരടെ ജനാധിപത്യ മതേതര ഇന്ത്യ പുര്‍ണ അളവില്‍ വളര്‍ച്ചയെത്തുന്നതും, ജനങ്ങള്‍ക്ക് തണലേകുന്നതുമെന്ന പാഠം ജനങ്ങളിലേക്കെത്തിക്കാന്‍ മത പണ്ഡിതര്‍ യേശുവായും,മുഹമ്മത് നബിയായും, ഗുരുവായും പുനര്‍ജനിക്കേണ്ടിയിരിക്കുന്നു.

Sunday, March 25, 2012

കേരളത്തിന്റെ വേശ്യസംസ്കൃതി


ഇതൊരു ജാതിയുദ്ധത്തിനുവേണ്ടിയുള്ള പടപുറപ്പാടല്ല.


ജാതിയുടെ നിരര്‍ത്ഥകത വെളിവാക്കുന്ന സത്യങ്ങളെ വെളിപ്പെടുത്തി മനുഷ്യനെ വേര്‍ത്തിരിക്കുന്ന ജാതിയെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമമാണ്‌.


എന്നാല്‍ ജാതി നമുക്കിടയില്‍ ദുരഭിമാനത്തിന്റെ അനേകം തട്ടുകള്‍ സൃഷ്ടിച്ചിട്ടുള്ളതിനാല്‍ സത്യം അലര്‍ജ്ജിയുണ്ടാക്കിയേക്കും.,ക്ഷമിക്കുക.




നായര്‍ എന്ന ജാതിപ്പേര്‍ ഇന്ന് അഭിമാനകരമായ ഒരു പാരംബര്യത്തിന്റെ അടയാളമാണ്‌.


നാട്യം കണ്ടാല്‍ വീരയോദ്ധാക്കളുടെ പിന്മുറക്കാരാണെന്നു തോന്നും.ഈ തോന്നലിനു ഈടുനല്‍കാനായി പത്തുപേരില്‍ കവിയാത്ത ചില നായര്‍ പടയാളികളുടെ കഥകള്‍ ബ്രഹ്മണരുടെ സഹായത്തോടെ കുടുംബത്തിലെ കാരണവന്മാര്‍ ചില്ലിട്ടു സൂക്ഷിച്ചിട്ടുമുണ്ട്‌.


അതിന്റെ പിന്നോട്ടുള്ള നായര്‍ചരിത്രം ആരും ചികയരുത്‌. ചികഞ്ഞാല്‍ കെരളത്തിലെ അവര്‍ണര്‍ സവര്‍ണരാകുന്ന മറിമായം നടക്കും. ബ്രഹ്മണര്‍ ഇത്രയും കാലം ഉറക്കമൊഴിച്ച്‌ ഉണ്ടാക്കിയെടുത്ത സവര്‍ണ്ണ സംങ്കല്‍പ്പങ്ങളെല്ലാം മണ്ണാങ്കട്ടപോലെ അലിഞ്ഞുപോകും.


ബ്രഹ്മണര്‍ ജാതിവ്യവസ്ഥയിലെ ഏറ്റവും നികൃഷ്ടവിഭാഗമായ ശൂദ്രരായി ഇവരെ തരം താഴ്ത്തിവച്ചിട്ടും നായര്‍ സ്ത്രീകളുടെ "തൊഴില്‍പരമായ" നൈപുണ്ണ്യത്താല്‍ ശൂദ്രനാണെങ്കിലും സവര്‍ണനായിത്തീര്‍ന്ന നായര്‍ കേരളത്തിന്റെ സംസ്കാരത്തെയും, പൈത്രുകത്തേയും ബ്രഹ്മണന്‌ ഒറ്റിക്കൊടുത്തവരാണെന്നുപറയാം.


വളരെ തരംതാണ പാരംബര്യമുള്ള ഒരു വിഭാഗമായിരുന്നിട്ടും,പണംകൊണ്ടും,അധികാരംകൊണ്ടും നഷ്ടപ്പെട്ട മാനം തിരിച്ചുപിടിച്ച ഒരു സമുദായമെന്ന വിശേഷണവും നായന്‍മാര്‍ക്ക്‌ വളരെ യോജിക്കും.


യാഗങ്ങളിലൂടെ ബ്രഹ്മണര്‍ തട്ടിയെടുത്ത കേരള ജനതയുടെ ഭൂമിയും, സ്വത്തും,അഭിമാനവും വേശ്യ വൃത്തിയിലൂടെ നായര്‍ സ്ത്രീകള്‍ തിരിച്ചു പിടിച്ച്‌ സംബന്നമായ ഒരു സംസ്കൃതി വളര്‍ത്തിയെടുത്തെന്ന് ആശ്വസിക്കാം. പക്ഷെ, അന്തസ്സില്ലാത്ത ആ സംസ്കൃതി തഴച്ചു വളരുംബോളും കേരളത്തിലെ അക്കലത്തെ ജന്മികളും പ്രഭുക്കളുമായിരുന്ന ബുദ്ധ-ജൈന മതവിശ്വാസികളായിരുന്ന ഈഴവര്‍ ജാതിപ്പേരിന്റെ നുകത്തിനുപുറത്ത്‌ അന്തസ്സോടെ കേരളത്തിന്റെ മഹനീയമായ പൈത്രുകം കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ചുപോന്നിരുന്നു.


യഥാര്‍ത്ഥത്തില്‍ മലയാളിയെ വട്ടെഴുത്തും കോലെഴുത്തുമായി അക്ഷരം പഠിപ്പിച്ച ബുദ്ധമതത്തിന്റെ കുടിപ്പള്ളിക്കൂടങ്ങള്‍, സംസ്കൃതം, ആയുര്‍വേദം, കളരിപ്പയറ്റ്‌,വാസ്തുശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയുടെ പ്രചാരകരും സംരക്ഷകരുമായിരുന്ന ഈഴവര്‍ക്കെതിരെയുള്ള സാംസ്കാരിക യുദ്ധത്തിലെ ബ്രഹ്മണന്റെ വളര്‍ത്തുപട്ടികളുടെ സ്ഥനമേ നായര്‍പടയാളികള്‍ക്കുണ്ടായിരുന്നുള്ളു.




അക്കാലത്തെ ഈഴവര്‍ക്ക്‌ വീടുവക്കാന്‍ ആ തൊഴില്‍ അവകാശമായി കൊണ്ടുനടന്ന വണ്ണാന്മാരും,നാലുകെട്ടുപണിയാന്‍ പെരുന്തച്ചന്മാരും, തെയ്യം കെട്ടാന്‍ മലയന്മാരും പെരുവണ്ണാന്മാരും, വീട്ടിലെ അലക്കിന്‌ വണ്ണാത്തിമാരും, അടിച്ചു തളിക്കാന്‍ വേലന്മാരും,മുടിവെട്ടാന്‍ ക്ഷുരകന്മാരും, കൃഷിയും പുറം പണിയും ചെയ്യാന്‍ ഇന്നത്തെ നായന്മാരെന്നുപറയുന്നവരുടെ പ്രപിതാക്കന്മാര്‍ ചേമേ, ചേപ്പ എന്നുവിളിച്ച്‌ ഓച്ഛാനിച്ചു നിന്നിരുന്നു. ഇതൊക്കെ ഇല്ലാതായിട്ട്‌ നൂറുകൊല്ലം പോലും ആയിട്ടില്ല.


ഇത്തരം ഒരു ചരിത്ര പശ്ചാത്തലം ഉള്ള ഈഴവരെ മൊത്തം കള്ളുചെത്തുകാരുടെ ജാതിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ബ്രാഹ്മണരും,നായര്‍പടയാളികളും കേരള ചരിത്രത്തെ പാടെ നശിപ്പിക്കുകയാണു ചെയ്തത്‌.


ബുദ്ധമതത്തിന്റെ അഹിംസാത്മകവും , ജാതീയമല്ലാത്തതുമായ സാംസ്കാരികതയുടെ സവിശേഷത കൊണ്ടാകാം ഒന്നു പ്രതിരോധിക്കാന്‍പോലുമുള്ള ബുദ്ധി ഈഴവര്‍ കാണിക്കാത്തത്‌.ഈ തക്കം ഉപയോഗപ്പെടുത്തി വേശ്യവൃത്തിയുടെ ചളിക്കുളത്തില്‍ കിടന്നിരുന്ന നായര്‍ സമുദായത്തെ കേരളത്തിന്റെ സാംസ്കാരിക തൂണുകളായി പ്രതിഷ്ടിക്കാന്‍ ബ്രഹ്മണര്‍ക്കു കഴിഞ്ഞു.


കേരളത്തിലെ പാണന്റേയും, പറയന്റേയും,ചെറുമന്റേയും ഇല്ലത്തുനിന്നും ജന്മമെടുത്ത നംബൂതിരിമാര്‍ ബുദ്ധമതത്തിന്റെ സ്വാധീനം ഇല്ലാതാക്കാനായി അന്നത്തെ ജന്മികളും,വൈദ്യന്മാരും,അക്ഷരവിദ്യയുടെ പ്രചാരകരും, ആയുധാഭ്യാസികളായ(ചേകവന്മാരുമായിരുന്ന) ഈഴവരെ(തിയ്യര്‍)നേരിട്ടെതിര്‍ക്കാതെ ഭക്തിപ്രസ്ഥാനത്തിന്റെപ്രവര്‍ത്തനത്തിലൂടെ സാംസ്കാരികമായി തമസ്കരിക്കുന്ന കുടിലബുദ്ധിയാണ്‌ പ്രയോഗിച്ചത്‌.




ഈഴവന്റെ വയലില്‍ കഠിനാധ്വാനം ചെയ്യാന്‍ വിധിക്കപ്പെട്ടിരുന്ന ചെറുമ സ്ത്രീകള്‍ക്ക്‌ ബ്രഹ്മണ സംബോഗത്തിലൂടെ നായര്‍ സ്ത്രീ പദവിയും അതിലുണ്ടാകുന്ന പുരുഷ സന്താനങ്ങള്‍ക്ക്‌ ബ്രഹ്മണന്റെ താല്‍പ്പര്യമനുസരിച്ച്‌ മുന്തിയ ജാതിപ്പേരുകളും,കഴിഞ്ഞുകൂടാനുള്ള ഭൂസ്വത്തുക്കളും പ്രതിഫലമായി ലഭിച്ചപ്പോള്‍ അതൊരു ആകര്‍ഷകമായ സംബ്രദായമായി കേരളത്തില്‍ വേരുപിടിച്ചു.




കുറവന്മാരും, ചെറുമക്കളും, ആദിവാസികളുമായിരുന്ന നാട്ടുമൂപ്പന്മാരെ സ്വാധീനിച്ച്‌ നാട്ടുരാജക്കന്മാരും, നാടുവാഴികളും,ക്ഷത്രിയരുമായി ഉയര്‍ത്താന്‍ ബ്രഹ്മണന്‍ ഉത്സാഹിച്ചത്‌ ബുദ്ധമതക്കാരായ ഈഴവരെ ഒതുക്കാന്‍ വേണ്ടിത്തന്നെയായിരുന്നു.നാലഞ്ചു നൂറ്റാണ്ടുകള്‍കൊണ്ട്‌ ഈ ലക്ഷ്യം വളരെ സമര്‍ത്ഥമായും, സംഘടിതമായും സാക്ഷാത്ക്കരിച്ചു എന്നു പറയാം.


ശബരിമലയിലെ അയ്യപ്പന്റെ ബുദ്ധവിഗ്രഹം ഈഴവരില്‍നിന്നും അവരുടെ അഭിമാനം തകര്‍ത്ത്‌ സ്വന്തമാക്കിയ ബ്രഹ്മണന്‍ അവിടത്തെ തന്ത്രി പദവിയിലിരുന്ന് പന്തളം രാജാവുമായി ചേര്‍ന്ന് ബുദ്ധന്റെ അച്ഛന്‍ സ്ഥാനം പങ്കിടുന്നത്‌ ഇതിനോരു ഉദാഹരണമാണ്‌.


വൃത്തിഹീനമായതും, അപമാനകരവുമായ നായര്‍ ജാതിപ്പേര്‍ തറവാടിത്വത്തിന്റെപ്രതീകമായി ബ്രഹ്മണന്‍ ഉയര്‍ത്തിയപ്പോള്‍ താണുപോയത്‌ കേരളത്തിന്റെ അഭിമാനവും സംസ്കാരവും തന്നെയാണ്‌. വേശ്യാവൃത്തിയെ പവിത്രീകരിക്കുന്നതില്‍ കെട്ടഴിച്ചുവിട്ട ലൈഗീകതയുടെ അരാജകത്വവും,സമൃദ്ധിയും കണ്ടെത്തിയ ബ്രഹ്മണര്‍ പുരാണങ്ങളിലൂടെയും ഐതിഹ്യങ്ങളിലൂടെയും അതിനു നീതികരണവും സാധൂകരണവും നല്‍കി അനീതിയെ നിയമവല്‍ക്കരിച്ചതിനാല്‍ ബ്രഹ്മണന്റെ ആശ്രിതരല്ലാത്ത ഭൂരിപക്ഷ ജനത അവര്‍ണരായി.


പട്ടികജാതികള്‍ക്കും,വിശ്വകര്‍മജര്‍ക്കും,മുസ്ലീം ക്രിസ്ത്യന്‍ മതങ്ങളില്‍ അഭയം പ്രാപിക്കുന്നതിലൂടെ ബ്രഹ്മണന്റെയും നായര്‍ സമുദായത്തിന്റേയും വേശ്യ സംസ്കൃതിയില്‍നിന്നും രക്ഷപ്പെട്ട്‌ ആത്മാഭിമാനം സംരക്ഷിക്കാനായി.എന്നാല്‍ ഈഴവര്‍ക്ക്‌ (തിയ്യര്‍) സ്വത്തും, പ്രതാപങ്ങളും സമൂഹത്തിലെ സ്ഥനവും നഷ്ടപ്പെട്ട്‌ വര്‍ണവ്യവസ്ഥയില്‍ ഇല്ലാത്തതും, എവിടെനിന്നോ വന്നുകയറിയ നായരോ നല്ലതോ അല്ലാത്ത ഒരു ജാതി എന്ന അര്‍ത്ഥത്തില്‍ തിയത്‌ അഥവ ഈഴവര്‌ എന്ന ജാതിപ്പേര്‍ സിദ്ധിച്ചിരിക്കുന്നു. അഥവ ബ്രഹ്മണന്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു.




എല്ലാവരും ജാതിപറയുന്ന സമൂഹത്തില്‍ ജാതിപറയുന്നത്‌ വിഭാഗീയതയാണെന്നു തിരിച്ചറിഞ്ഞ്‌ അതു പറയാതിരിക്കുന്നവന്‍ ജാതികൊണ്ട്‌ അഭിമാനിക്കുന്നവര്‍ക്കിടയില്‍ പറയാന്‍ കൊള്ളില്ലാത്ത ജാതിയുള്ളവന്‍ എന്നേ വിലയിരുത്തപ്പെടുകയുള്ളു.

അയ്യപ്പന്‍ ചതിയില്‍ കൊല്ലപ്പെട്ട ഈഴവന്‍



ശബരിമലയില്‍ ആരാധിക്കപ്പെടുന്ന ശ്രീ.അയ്യപ്പന്‍ ഹിന്ദുവോ പന്തളം രാജ കുടുംബാംഗമോ ആയിരുന്നില്ലെന്ന ചരിത്ര വസ്തുതയുമായി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ശ്രീ. കെ.ചന്ദ്രഹരി ഒരു ലേഖനമെഴുതിയിരിക്കുന്നു. കേവലം ഇരുനൂറോ മുന്നൂറോ വര്‍ഷത്തെ പഴക്കം മാത്രമുള്ള ചരിത്രപുരുഷനായ ചിരപ്പന്‍ ചിറ ഈഴവതറവാട്ടിലെ കളരി അഭ്യാസിയായ അയ്യപ്പനേയും അദ്ദേഹത്തിന്റെ മുറപ്പെണ്ണായിരുന്ന ലളിതയും, അയ്യപ്പന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന വാവരെന്ന മുസ്ലീമിനേയും, വെളുത്തയെന്ന കൃസ്ത്യാനിയേയും ഉള്‍ക്കൊള്ളുന്ന ചരിത്രം തമസ്ക്കരിക്കുന്നതിന്റെ ഭാഗമായി ബ്രാഹ്മണരും,പന്തളം രാജകുടുംബവും ഉപചാപങ്ങളിലൂടെ പടച്ചുണ്ടാക്കിയ കള്ളക്കഥകളാണ് ശബരിമല ശാസ്താവിനെക്കുറിച്ച് ഇന്നു പ്രചരിച്ചിട്ടുള്ള പുലിപ്പാലുകഥയുമായുള്ള വിശ്വാസങ്ങള്‍. പന്തളം രാജ വംശത്തിന്റെ ചരിത്രത്തിലൊന്നും പരാമര്‍ശിക്കപ്പെടാത്ത അയ്യപ്പനെ രാജാവെന്ന വല വീശിയെറിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് വരവു വക്കാന്‍ ശ്രമിച്ച രാജാവിന്റേയും, അതിനായി ഐതിഹ്യങ്ങളും, പുരാണങ്ങളും, താന്ത്രിക ചടങ്ങുകളും നിര്‍മ്മിച്ച ബ്രാഹ്മണ കുടില ബുദ്ധിയേയും തിരിച്ചറിയാന്‍ സഹായിക്കുന്നു ചന്ദ്രഹരിയുടെ ലേഖനം.


കേരളം നാട്ടുകൂട്ടങ്ങള്‍ പോലുള്ള ആയിരക്കണക്കിന് തറവാടുകളുടെ ഭരണത്തിനു കീഴിലായിരുന്ന കാലത്ത് ആദിവാസി മൂപ്പനെന്ന അവകാശവും, അധികാരവും മാത്രമേ നമ്മുടെ വീരശൂര പരാക്രമികളുടെ പിന്മുറക്കാരെന്നു പറയപ്പെടുന്ന രാജാക്കന്മാര്‍ക്കുണ്ടായിരുന്നുള്ളു. കളരികള്‍ക്ക് ഉടയവരായിരുന്ന ഈഴവ തറവാട്ട് കാരണവര്‍ക്കുമുന്നില്‍ സങ്കടമവതരിപ്പിച്ച് സംരക്ഷണം നേടാനെ അന്ന് രാജാക്കന്മാര്‍ക്ക് കഴിയുമായിരുന്നുള്ളു. അങ്ങനെ ചിരപ്പന്‍ ചിറ ഈഴവ തറവാടിന്റെ സംരക്ഷണയില്‍ കഴിഞ്ഞുകൂടേണ്ടിവന്ന ഒരു പാണ്ഡ്യപാരംബര്യമുള്ള സാധാ കാട്ടു രാജാവായിരുന്നു പന്തളത്തുമുണ്ടായിരുന്നത്. കരിമലയിലെ ഉദയനന്‍ എന്നൊരു കൊള്ളക്കാരനെ ഒതുക്കാന്‍ ചീരപ്പന്‍ ചിറ കളരിയിലെ അയ്യപ്പന്‍ പുറപ്പെടുന്നത് പന്തളം രാജാവിന്റെ അപേക്ഷ മാനിച്ചാണ്. കൂടെ സഹായിയായി പന്തളം രാജാവിന്റെ പടനായകനായ കടുത്ത എന്ന നായരുമുണ്ടായിരുന്നു ! സത്യത്തില്‍ ചീരപ്പന്‍ ചിറ ഈഴവ തറവാട്ടിനെയും ഈഴവ യോദ്ധാവായിരുന്ന അയ്യപ്പനേയും ഉന്മൂലനം ചെയ്യാനുള്ള ഒരു ബ്രാഹ്മണ ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലേ ഉദയന്‍ എന്ന കൊള്ളക്കാരനുമായുള്ള രണ്ടാം പടപുറപ്പാട് എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.


കരിമലയിലെ ഉദയനുമായി ഒത്തുകൊണ്ട് പന്തളം രാജാവും ബ്രാഹ്മണരും അയ്യപ്പനുവേണ്ടി ഒരു കെണി ഒരുക്കിയതാകാനാണ് സാധ്യത. യുദ്ധം ജയിച്ചെങ്കിലും, ഈ കള്ളയുദ്ധത്തില്‍ അയ്യപ്പനും, അയ്യപ്പന്റെ ആത്മ സുഹൃത്തായ വാവരും(വാവരു സ്വാമി), അയ്യപ്പന്റെ മുറപ്പെണ്ണായ ലളിതയും(മാളികപ്പുറത്തമ്മ), സഹായിയായ കടുത്തയെന്ന പന്തളത്തെ നായര്‍ സൈന്യാധിപനും കൊല്ലപ്പെടുകയാണ് ചെയ്തത്. അതിന്റെ പ്രായശ്ചിത്തമായാകണം ഇവരെയെല്ലാം വീരന്മാരായി കണക്കാക്കി ആരാധിക്കപ്പെടുന്നത്. കേരളത്തിലെ അഭ്യാസികളായ ഈഴവരെ കൊന്നൊടുക്കുന്നതിനായി(ഈഴവര്‍ നശിപ്പിക്കപ്പെടേണ്ടവര്‍(പഴഞ്ചൊല്ല്)


) ബ്രാഹ്മണരും നാട്ടു രാജാക്കന്മാരും നടപ്പാക്കിയിരുന്ന ഗൂഢപദ്ധതിയുടെ ഭാഗമായുള്ള ഒരു യുദ്ധം തന്നെയായിരിക്കണം ശബരിമലയിലും നടന്നിരിക്കുക. മലബാറിലെ തിയ്യരായ കളരി അഭ്യാസികളെ ബ്രാഹ്മണരുടെ ഹൈന്ദവ വര്‍ണ്ണവ്യവസ്ഥ അംഗീകരിക്കാത്തതിന്റെ പേരില്‍ (പുത്തൂരാം വീട്ടിലെ അരോമല്‍ ചേകവര്‍,അരിങ്ങോടര്...‍) കൊന്നൊടുക്കാന്‍ കുടുംബ പക ഊതിക്കത്തിക്കുന്നതിനായി പാട്ടുപാടി നടക്കുന്ന പാണന്മാരെ നാടുവാഴികള്‍ ഏര്‍പ്പാടാക്കിയിരുന്നല്ലോ. അതുപോലൊരു ഗൂഢാലോചന അയ്യപ്പനെ കൊന്ന് വീരനാക്കുന്നതിലും ബ്രാഹ്മണ്യവും, പന്തളം രാജകുടുംബവും പ്രാവര്‍ത്തികമാക്കിയിരിക്കണം.

അവര്‍ണ്ണ ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈഴവ ജാതിയില്‍ പെട്ട ചീരപ്പന്‍ ചിറ തറവാട്ടു കാരണവര്‍ക്ക് ശബരിമല ക്ഷേത്രത്തിലും മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിലും പ്രത്യേക അവകാശങ്ങള്‍ ശാസനപ്രകാരം തന്നെ ഉണ്ടായിരുന്നു ! ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാം പടിക്ക് ഇരുവശത്തും, മാളികപ്പുറത്തും പൊന്‍‌ചുരിക,പൊന്‍പാള,പൊന്‍ മോതിരം, കാപ്പ്,വീരാളിപ്പട്ട് ഇവയണിഞ്ഞ് വെടിവഴിപാട് നടത്താനുമുള്ള അവകാശം അയ്യപ്പന്‍ ജനിച്ചു വളര്‍ന്ന ചീരപ്പന്‍ ചിറ തറവാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു എന്നത് ശബരിമല ക്ഷേത്രം ഈഴവ കുടുംബ വകയായിരുന്നു എന്നതിന്റെ തെളിവുകൂടിയാകുന്നു.

ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?

കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല്‌ കഥകളുമായി ജനങ്ങളെ വളഞ്ഞ്‌ പിടിച്ച്‌ ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍ നമുക്ക്‌ നഷ്ടപ്പെട്ടത്‌ വിലപ്പെട്ട സംസ്ക്കാരമായിരുന്നു. കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും, മുസ്ലീങ്ങളും, ക്രിസ്തുമത വിശ്വാസികളും ബുദ്ധമതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു സത്യമാണ്‌. ഈ വിഭാഗം ജനങ്ങള്‍ക്ക്‌ ആത്മാഭിമാനവും വംശീയമായ അടിത്തറയും നല്‍കുന്ന ഈ കണ്ടെത്തലിനെ പ്രചരിപ്പിക്കുന്നത്‌ സാമൂഹ്യമായ നവോത്ഥാനത്തിന്‌ കാരണമാകും എന്ന്തിനാല്‍ ചിത്രകാരന്‍ 1993ല്‍ വരച്ച 'അയ്യപ്പന്‍' എന്ന ഒരു ഓയില്‍ പെയ്ന്റിങ്ങും, ഈ മാസം കൊച്ചിയില്‍ നിന്നും പ്രസിദ്ദീകരിച്ച ഒരു മാഗസിനില്‍ ശ്രീ എസ്‌.പി നബൂതിരിപ്പാട്‌ എഴുതിയ ഒരു ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങളും ചേര്‍ക്കുന്നു:

xxxxxxxശ്രീ എസ്‌.പി നബൂതിരിപ്പാട്‌ : "ലോകത്തുള്ള എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം ശബരിമലയില്‍ മാത്രം പാടില്ല. ഇതെങ്ങനെ സംഭവിച്ചു? ശബരിമല ഒരു ഹിന്ദു ക്ഷേത്രമായിരുന്നില്ല.അതൊരു ബുദ്ധവിഹാരമായിരുന്നു. ഇവിടത്തെ ഹിന്ദുക്കള്‍ ഇതു കയ്യേറി ക്ഷേത്രമാക്കിയതാണ്‌. ഇങ്ങനെ ക്ഷേത്രമാക്കിയപ്പോഴും ബുദ്ധവിഹാരത്തിന്റെ പല സവിശേഷതകളും പിന്തുടര്‍ന്നു പോന്നു. ശരണം വിളി അതിലൊന്നാണ്‌. 'ബുദ്ധം ശരണം ഗഛാമി - സംഘം ശരണം ഗഛാമി' എന്നതിന്റെ ഒരു അനുകരണമാണ്‌ ശബരിമലയിലെ ശരണ മന്ത്രധ്വനി. മത മൌലീകവാദികളായ ചില ഹിന്ദുത്വ ശകതികള്‍ ബുദ്ധമതത്തിനെതിരെ സംഘടിത പോരാട്ടങ്ങള്‍ നടത്തി എന്നത്‌ ചരിത്ര സത്യമാണ്‌. ജന്മദേശത്തുനിന്നു ബുദ്ധമതത്തെ നാടുകടത്തുകയാണ്‌ ഉണ്ടായത്‌. ഇന്ന്‌ ബുദ്ധ മതത്തിന്‌ ഏറ്റവും അധികം അനുയായികളുള്ളത്‌ ഇന്ത്യക്ക്‌വെളിയിലാണ്‌. ഇസ്ലാം മത വിശ്വാസിയായ വാവര്‍ അയ്യപ്പന്റെ സുഹൃത്തും സഹായിയുമായിരുന്നല്ലോ. ഇസ്ലാം ഇന്ത്യയിലെത്തിയതിനുശേഷമാണ്‌ അയ്യപ്പ ചരിത്രമെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാം. ബുദ്ധനാണെങ്കില്‍ 2500 വര്‍ഷത്തെ പഴക്കമുണ്ട്‌. ഇതൊന്നും ചരിത്രാതീതകാലത്തെ കഥകളല്ല. ഹിന്ദു മതത്തില്‍ ജാതി വ്യവസ്‌ഥ ശക്തിയായി നില നിന്നപ്പോഴും ശബരിമലയില്‍ ജാതിമത ഭേതമുണ്ടായിരുന്നില്ല. ബുദ്ധമത സ്വാധീനത്തിന്റെ തുടര്‍ച്ചയാണിത്‌. സ്‌ത്രീകള്‍ക്ക്‌ ബുദ്ധവിഹാരങ്ങളില്‍ പ്രവേശനമില്ല. ആ സബ്രദായം ഹിന്ദു ക്ഷേത്രമായപ്പോഴും തുടര്‍ന്നുവന്നു. ബുദ്ധനും, ശാസ്‌താവിനും സംസ്‌കൃതത്തില്‍ ഒരേ പര്യായങ്ങളാണ്‌. ധര്‍മ്മ ശാസ്‌താവിനെക്കുറിച്ചുള്ള ഒരു കവിതയില്‍"തഥഗതാതിഭൂതകഥന്‍ ശാസ്താവു നീതന്നെയോ" എന്ന്‌ മഹാകവി മഠം ശ്രീധരന്‍ നബൂതിരി ചോദിക്കുന്നുണ്ട്‌. ശബരിമലയിലെ വിഗ്രഹം പോലും ഒരു ബുദ്ധശില്‌പമാണെന്ന്‌ കരുതുന്നവരുണ്ട്‌. ചതുര്‍വേദങ്ങളിലോ ദശാവതാര കഥകളിലോ അയ്യപ്പന്‍ എന്നൊരു ദൈവമില്ല. കലികാലദൈവം എന്നാണ്‌ അയ്യപ്പനെ പ്രകീര്‍ത്തിക്കാറുള്ളത്‌. കേരളത്തിനു വെളിയില്‍ തന്നെ അടുത്തകാലത്താണ്‌ അയ്യപ്പന്റെ അബലങ്ങള്‍ ഉയര്‍ന്നു വന്നത്‌. സ്‌ഥാപനങ്ങള്‍ രൂപാന്തരപ്പെടുബോള്‍ പഴയ പല ആചാരങ്ങളും നിലനിന്നുപോകും. ബുദ്ധമത സങ്കല്‍പങ്ങള്‍ അങ്ങനെയാണ്‌ ശബരിമലയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായത്‌. ഹിംസ്ര ജന്തുക്കളുള്ള ഘോരവനങ്ങളിലൂടെയുള്ള ദുരിതപൂര്‍ണമായ പദയാത്രയില്‍ സ്‌ത്രീകളെ ഒഴിവാക്കിയ പ്രായോഗിക ബുദ്ധിയും ഇതില്‍ ഒരു ഘടകമാവാം. പഴയകാലത്ത്‌ ഒരു ഭയപ്പാടോടുകൂടി മാത്രമേ ശബരിമല തീര്‍ത്ഥാടനത്തെ കണ്ടിരുന്നുള്ളൂ.അന്ന്‌ ആ ഭയത്തിന്‌ അടിസ്ഥാന തത്വവുമുണ്ടായിരുന്നു. ആ ഭയമാണ്‌ കര്‍ശനമായ മണ്ഡലവ്രതത്തിനും മറ്റും രൂപം നല്‍കിയത്‌. ആധുനിക സൌകര്യങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇന്ന്‌ അതില്‍ പലതിനും പ്രസക്തി ഇല്ലാതായിട്ടുണ്ട്‌. സാഹസികമായ ഒരു വിനോദസഞ്ചാരത്തിന്റെ മറു വശം അറിഞ്ഞോ, അറിയാതെയോ ഇപ്പോള്‍ ഈ തീര്‍ത്ഥാടനത്തിന്റെ ഭാഗമായിട്ടുണ്ട്‌. അയ്യപ്പന്‍ ബ്രഹ്‌മചാരിയാണെന്ന വാദത്തിന്‌ പുരാണങ്ങളുടെയൊന്നും പിന്തുണയില്ല. അയ്യപ്പന്റെ മറ്റുക്ഷേത്രങ്ങളിലൊന്നും തന്നെ ഈ വിലക്കില്ല. തൊട്ടടുത്തുള്ള മാളികപുറത്തിന്റെ പ്രസക്തിയെന്താണ്‌? അതിനും ഐതീഹ്യങ്ങള്‍ കണ്ടെത്തണം. ഐതീഹ്യങ്ങള്‍ മെനഞ്ഞെടുക്കുക എന്നത്‌ സ്‌ഥാപിതാവശ്യക്കാരുടെ ഭാവനാ വിലാസമാണ്‌. ബുദ്ധവിഹാരം ഹിന്ദു ക്ഷേത്രം ആയതിനെ തുടര്‍ന്നുണ്ടായ ഐതീഹ്യപരസ്യങ്ങളുടെ മായാവലയത്തില്‍ നിന്നും സത്യം കണ്ടെത്താന്‍ മികച്ച ചരിത്രഗവേഷകര്‍ക്കു മാത്രമേ കഴിയുകയുള്ളൂ" -ശ്രീ എസ്‌.പി നബൂതിരിപ്പാട്‌ xxxxxxx

ശബരിമലയിലെ അനീതി



ഇന്നത്തെ (7-8-08) മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്താ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

ഇരുപതോളം പൂണൂല്‍ ധാരികളായ ബ്രാഹ്മണര്‍ തലയില്‍ നെല്‍ക്കതിരുകളുമായി ശബരിമലക്ഷേത്രത്തിന്റെ പതിനെട്ടാം പടി കയറാനാരംഭിക്കുന്ന ചിത്രം !


വളരെ നിരുപദ്രവമായ ഒരു ചിത്രം അല്ലേ ?!


ഏതോ ഭക്തന്മാര്‍ ചുമന്നുകൊണ്ടുവന്ന നെല്‍ക്കതിരുകള്‍ ഏറ്റുവാങ്ങി, ഇന്നേവരെ ഒരു നെല്‍മണിപോലും ഉത്പ്പാദിപ്പിച്ചിട്ടില്ലാത്ത ബ്രാഹ്മണര്‍ തങ്ങളുടെ അവകാശ ചടങ്ങായി നെല്‍ക്കതിരുകള്‍ തലയിലേറ്റി പതിനെട്ടാം പടി ചവിട്ടാനൊരുങ്ങുന്നത് മികച്ച അഭിനയ ചാതുര്യത്തോടെയാണ്.


ചരിത്രത്തിലെ ഇത്തിക്കണ്ണികളായ ബ്രാഹ്മണരെ ഇപ്പോഴും ക്ഷേത്ര ചുമതലകള്‍ ഏല്‍പ്പിച്ച് മാറി നില്‍ക്കുന്ന ജനങ്ങളേയും,സര്‍ക്കാരിനേയും ഷണ്ഡന്മാര്‍ എന്നാണ് ചിത്രകാരന്‍ വിളിക്കുക.


ഒരിക്കല്‍ ബുദ്ധ വിഹാരമായിരുന്ന ശബരിമല ഒരു ഈഴവ കുടുംബത്തിന്റെ പാരംബര്യ സ്വത്തായിരുന്നെന്നും, പിന്നീട് ബ്രാഹ്മണര്‍ മണികണ്ഠ കഥയുണ്ടാക്കി ഐതിഹ്യമായി പ്രചരിപ്പിച്ച് രണ്ടു ഹിന്ദുആണ്‍ ദൈവങ്ങളായ ശിവനും, മഹാവിഷ്ണുവും സ്വവര്‍ഗ്ഗ സംഭോഗം ചെയ്തതില്‍ നിന്നുണ്ടായ പ്രകൃതിവിരുദ്ധ സന്തതിയായി അപമാനിച്ചുകൊണ്ട് ഹിന്ദു മതത്തോട് ചേര്‍ത്ത പ്രതിഷ്ടയാണ് ശബരിമലയിലെ ശാസ്തന്‍ എന്ന ബുദ്ധ പ്രതിമ (അയ്യന്‍,അയ്യപ്പന്‍,ശാസ്തന്‍ എന്നിവയെല്ലാം ബുദ്ധന്റെ പര്യായങ്ങളാണ്).


ബ്രാഹ്മണര്‍ ആദ്യം ശാസ്താവിനെ പന്തളം രാജാവിന്റേ വളര്‍ത്തുമകനാക്കി ശബരിമല ക്ഷേത്രം കൈവശക്കാരനായിരുന്ന ഈഴവകുടുമ്പ്ത്തില്‍ നിന്നും വേര്‍പ്പെടുത്തുന്ന കെട്ടുകഥയാണുണ്ടാക്കിയത്. ആ പുലിപ്പാലു കഥക്ക് രാജഭരണം നാടുനീങ്ങിയ ഇക്കാലത്ത് പ്രസക്തി നഷ്ടപ്പെട്ടതിന്റെ മറപിടിച്ച് ശാസ്താവിന്റെ അച്ഛന്‍ സ്ഥാനം തന്ത്രികുടുംബം സ്വന്തമാക്കിയിരിക്കുകയാണ്.


കേരളത്തിലെ ഏറെക്കുറെ എല്ലാ കാവുകളും,ബുദ്ധ വിഹാരങ്ങളും നശിപ്പിക്കപ്പെട്ട് ബുദ്ധന്റെ പ്രതിമക്കു പകരം ബ്രാഹ്മണന്റെ ശിവലിംഗ പ്രതിഷ്ടകളായി, ... തളി ക്ഷേത്രങ്ങളായപ്പോള്‍ (ശുദ്ധീകരിക്കപ്പെട്ടത്,ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടത്) ശബരിമല ശാസ്താവുമാത്രം ജാതി-മത ഭേദമില്ലാതെ എല്ലാ മനുഷ്യരേയും “തത്വമസി“ (ഭക്തനും ശാസ്താവും ഒന്നാണെന്ന്) എന്നഭിവാദ്യം ചെയ്തുകൊണ്ട് ഇത്രയും കാലം ഈ ബ്രാഹ്മണ ഭ്രാന്താലയത്തില്‍ വേറിട്ടു നിന്നത് കൊടും കാടിനു നടുവിലായിരുന്നതുകൊണ്ടു മാത്രമാണ്.


ക്ഷേത്രത്തിലെ പുരോഹിതന്റെ ജോലി ഒരു ജോലി മാത്രമല്ലേ... എന്നു ചിന്തിക്കാനുള്ള കഴിവേ സാധാരണക്കാര്‍ക്കുള്ളു. എന്നാല്‍ , അത് കേവലമൊരു ജോലിയല്ലെന്ന് സാമൂഹ്യ മനശ്ശാസ്ത്രം അറിയുന്നവര്‍ക്ക് അറിവുള്ളതാണ്. പൊതുജനത്തിന്റെ ആരാധനാപാത്രമാകുന്ന ദൈവീക ഇടങ്ങളില്‍ ശരീര ശുദ്ധിക്കും, മന്ത്ര ശുദ്ധിക്കുമുപരി മനശുദ്ധിയും, വര്‍ഗ്ഗരഹിതമായശുദ്ധിയും അനുപേക്ഷീണീയമായ ഘടകങ്ങളാണ്.


ഇപ്പോഴും അയിത്താചാരങ്ങളെ മനസ്സില്‍ താലോലിച്ചു നടക്കുന്ന, പൂണൂലിട്ട് അന്യ മനുഷ്യരില്‍ നിന്നും വിഭിന്നരെന്ന് ദുരഭിമാനം കൊള്ളുന്ന മനുഷ്യരെന്ന് വിളിക്കപ്പെടാന്‍ യോഗ്യതയില്ലാത്തവരേയും, പൂണൂലിട്ടവരെ ശബരിമല പോലുള്ള ക്ഷേത്രങ്ങളില്‍ നിന്നും കുടിയിറക്കേണ്ടത് സമൂഹത്തിന്റെ സംസ്കാരത്തിനും, സമത്വബോധത്തിനും, വളര്‍ച്ചക്കും ഒഴിച്ചുകൂടാനാകാത്തതാണ്.


ശബരിമലയിലെ പൂജാ കര്‍മ്മങ്ങളുടെ ചുമതല ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ പാണന്‍, പറയന്‍, മുക്കുവന്‍, വിളക്കിത്തല നായര്‍,കരുവാന്‍, മൂശാരി, ചക്ലിയന്‍, ചെറുമന്‍ തുടങ്ങിയ ... അധസ്ഥിതര്‍ക്കു മാത്രമായി സംവരണം ചെയ്താല്‍ ജോലി സംവരണത്തിനു വേണ്ടിയും അധസ്ഥിത-ആദിവാസി-പിന്നോക്ക സമൂഹത്തിനു വേണ്ടിയും ചിലവഴിക്കുന്ന കോടികള്‍ കൊണ്ടുണ്ടാകുന്നതിലും വലിയ സാമൂഹ്യ പുരോഗതിയും, ഒരു വിപ്ലവം തന്നെയും അതിലൂടെ സംഭവിക്കുമായിരുന്നു.


കാരണം ജോലിയേക്കാള്‍ വലുതാണ് സമൂഹത്തിലെ സ്ഥാനം. ബ്രാഹ്മണര്‍ ആ സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാതിരിക്കാന്‍ തൊഴിലാളി പ്രസ്ഥാനങ്ങളിലേക്കടക്കം ഇഴഞ്ഞുകയറുന്നതിന്റെ രഹസ്യവും അതുതന്നെ.


നിലവിലുള്ള ശബരിമല തന്ത്രിക്ക് ഒരു ലക്ഷം രൂപ മാസം ഖജനാവില്‍ നിന്നും ശമ്പളം കൊടുത്താലും കുഴപ്പമില്ല. അയാള്‍ മല കയറി ശാസ്താവിന്റെ അച്ഛനാകാന്‍ വരാതിരുന്നാല്‍ കേരള സമൂഹത്തിന് അപമാനകരമായ ഒരു ബ്രാഹ്മണ പൈതൃകത്തില്‍ നിന്നും രക്ഷപ്പെടാനാകും. ആ രക്ഷപ്പെടല്‍ സമൂഹത്തിന്റെ ആത്മാഭിമാനം വളര്‍ത്തുന്ന നല്ലൊരു തുടക്കമായേനേ.


ഗുരുവായൂരിലേയും, മറ്റു ക്ഷേത്രങ്ങളിലേയും തന്ത്രിമാരേയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കാനായാല്‍ മാത്രമേ കേരളം ജാതി ഭ്രാന്തില്‍ നിന്നും, ബ്രാഹ്മണന്റെ ഭ്രാന്താലയത്തില്‍ നിന്നും പുറത്തുകടക്കു എന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നു.

ഹരിവരാസനത്തിന്റെ കമ്പോളയുക്തി



ശബരിമല അയ്യപ്പൻ ഉറങ്ങുന്നത് ഹരിവരാസനം കേട്ടിട്ടാണ്. 10 50 നു നടയടയ്ക്കുന്നതിനും തൊട്ടുമുൻപ് ഒരു സി. ഡി പ്ലേയറിൽ നിന്നും യേശുദാസ് പാടിയ ഈ കീർത്തനം ഒഴുകിവരും. ശ്രവണലാവണ്യത്തിന്റെ പൂർണ്ണതയിൽ നിർവൃതിയിലായ അയ്യപ്പൻ ഇതു കേട്ട് ഉറക്കത്തിലേക്ക് വഴുതിവീഴും. വിശ്വാസത്തിനുമപ്പുറം യാഥാർഥ്യമെന്ന് തോന്നിപ്പിക്കാനുള്ള ശക്തിയുണ്ട് യേശുദാസിന്റെ ആലാപന മാധുര്യത്തിനു. ദേവരാജന്റെ സംഗീതമോ ഉദാത്തമാണു താനും. 1975 ഇൽ ഇറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ പാട്ടാണിത്. സമകാലീനതയും വിപ്ലവവും ആധുനികതയുടെ സമാകലനവും ഒന്നിച്ച് അമ്പലപ്പടികൾ കയറിയതിന്റെ ദൃഷ്ടാന്തം.


വിശ്വാസത്തിന്റെ പ്രസ്താവനകളാണ് ആചാരങ്ങൾ. ആചാരങ്ങൾ മാത്രമല്ല ആരാധനാലയങ്ങളുടെ ഭൌതികപ്രകൃതിയും ആകൃതിയും രൂപശാസ്ത്രവും വരെ ഇതിന്റെ പ്രക്ഷോപണങ്ങളാണ്, മൂകമായ വിളംബരവുമാണ്. കലാംശവും ക്രിയാംശവും ഒരേപോലെ പ്രപഞ്ചത്തോടും അതിന്റെ പൊരുൾ എന്ന് കരുതപ്പെടുന്ന ദൈവത്തോടും ഉള സംവേദനങ്ങളാണ്. പ്രത്യക്ഷത്തിൽ ഇത് സമൂഹത്തോടാണ് സംചാരിതമാക്കുന്നതും സമ്പർക്കപ്പെടുന്നതും. ആശയസംക്രമണത്തിനും വിനിമയത്തിനും ഉള്ള ഉപാധികൾ പ്രകടനാത്മകസ്വഭാവം കൈവരിക്കുന്നത് ദൈവസായൂജ്യത്തിന്റെ പൊതുവിളംബരമെന്ന നിലയ്ക്കാണ്. ഉച്ചത്തിൽ മുഴങ്ങുന്ന പ്രാർത്ഥനാലാപങ്ങൾ സംഗതമാകുന്നത് ഈ പ്രയുക്തിയുടെ ഭാഗമായാണ്. ഭാരതീയ ദേവാലയങ്ങളിൽ വാദ്യഘോഷം, ശംഖ് മുതലായവ ഉപയോഗിക്കപ്പെടുന്നതും സൂക്ഷ്മപ്രപഞ്ചനിയന്താവിനെ സ്ഥൂലപ്രപഞ്ചത്തിലെ സന്ദേശവാഹികൾ തൊട്ടുതഴുകും എന്ന ആന്തരികപ്രാർത്ഥന എന്ന നിലയ്ക്കാണ്. സമവർത്തിയായാണ് ഭക്തിയുടെ പ്രകടനാത്മകത വിപണിയുടെ അധിനിവേശസൂചനകളോടെ ഇതിൽ കലർന്നത്. വൈദ്യ്യുതിയുടെ കടന്നു വരവും പ്രാഭവവും അനന്തസാദ്ധ്യതകൾ തുറന്നതോടെ ഈ പ്രത്യക്ഷപ്രദർശനത്തിന്റെ കടന്നുകയറ്റം ദേവാലയങ്ങൽക്ക് പുതിയ ഉപായങ്ങളാണ് വരമരുളിയത്. ആലേഖനം ചെയ്യപ്പെട്ട ശബ്ദം വൻ മുഴക്കത്തിൽ പ്രസരിപ്പിക്കാനുള്ള ടെക്നോളജി ഭക്തിയുടെ പ്രകടാനാത്മകതയ്ക്ക് വലിയ വഴികളാണ് തുറന്നത്. കേരളത്തിലെ മിക്ക അമ്പങ്ങളും –ചില ക്രിസ്ത്യൻ പള്ളികളും- ഈ ടെക്നോളജി ആചാരത്തിന്റെ ഭാഗമയിട്ട് സ്വീകരിച്ചിരിക്കുന്നു. അടുത്തടുത്ത അമ്പലങ്ങൾ രാവിലെ ഏറ്റവും ഉച്ചത്തിൽ പ്രക്ഷേപണം ചെയ്യാനുള്ള മൽസരത്തിൽ ഒരു അമ്പലത്തിന്റെ സ്വീകാര്യത മൈക് സെറ്റ് എന്ന ഉപകരണത്തിൽ നിബദ്ധവുമാണ് എന്ന് തെളിയുന്നു. 60 കളുടെ അവസാനത്തിൽ ചുരുക്കം ക്ഷേത്രങ്ങളിൽ അതിരാവിലെ പ്രക്ഷേപണം ചെയ്തു തുടങ്ങിയ ഈ ആധുനിക വിദ്യ, വിപണി എളുപ്പമായിത്തീർന്ന പിൽക്കാത്ത് റെക്കോറ്ഡ് പ്ലേയറുകൾ സുലഭമായപ്പോൾ അമ്പലചര്യയുടെ ഭാഗമാവുകയും ചെയ്തു. നാലമ്പലത്തിനുള്ളിൽ തിടപ്പള്ളിയിൽ തന്നെ പൂജാപാത്രങ്ങളോടും നൈവേദ്യ ഉരുളികളോടും മാലകെട്ടാനുള്ള പൂക്കളോടൊപ്പവും ഈ സ്വനഗ്രാഹിയന്ത്രം സ്ഥാനം പിടിച്ചു. അമ്പലവാസികളുടെ ഉത്തരവാദിത്തമോ ജോലിയുടെ ഒരു ഭാഗമോ ആയിത്തീർന്നു ഭക്തിഗാനവിക്ഷേപണം. ചില ക്ഷേത്രങ്ങളിൽ പൂജാരിയുടെ ചുമതലകളിൽ ഒന്നാണ് ഈ യന്ത്രം പ്രവർത്തിപ്പിക്കുക. കോർപറേറ്റ് സ്ഥാപനമായി മാറിയ ക്ഷേത്രങ്ങൾ ഈ ആചാരം ചുറ്റുവട്ടത്തുള്ള പരമ്പരാഗത ഭക്തരെത്തന്നെയും വെല്ലുവിളിച്ചു. രാവിലെയും സന്ധ്യയ്ക്കും വ്യക്തിപരമായ് ആരാധനാക്രമമായി സ്വന്തം വീട്ടിൽ നാമജപമോ ചുരുങ്ങിയ രീതിയിലുള്ള സങ്കീർത്തനമോ അസാദ്ധ്യമായി വരികയും അതിശക്തിയാർന്ന ശബ്ദത്തോട് മല്ലുപിടിയ്ക്കാനാകാഞ്ഞതിനാൽ നാമജപക്കാർ അതിനോടു യോജിച്ചുപോകാൻ നിർബ്ബന്ധിതരാകയും ചെയ്തു. എം. എസ്. സുബ്ബലക്ഷ്മിയുടേയും പി.ലീലയുടേയും വിപണനമൂല്യം വസൂലാക്കിക്കൊണ്ട് ചുരുക്കം ചില അമ്പലങ്ങളിൽ തുടങ്ങിയ ഭക്തിപ്രക്ഷേപണം ഇതേ ജനുസ്സിലുള്ള ഉൽ‌പ്പന്നങ്ങളെ സൃഷ്ടിച്ചെടുക്കാൻ വഴി തെളിച്ചു. സംഭവിക്കുന്ന തിരിമറിവുകൾ കൌതുകകരങ്ങളാണ്; വാൽമീകിരാമായണത്തിലെ ഒരു സംഭാഷണശകലം –കൌസല്യാ സുപ്രജാ രാമ- വെങ്കിടേശ്വരന്റെ ഉണർത്തുപാട്ടാകാമെന്നു വരെ തെളിയിക്കപ്പെട്ടു.


തൃപ്പടികൾ കയറിയ ഹരിവരാസനം


50 കളിൽ ശബരിമല നടയ്ക്കുമുൻപിൽ ചൊല്ലിയിരുന്ന കീർത്തനമാണ് ഹരിവരാസനം.60 കളിൽ ഇത് ദീപാരാ‍ാധനസമയത്ത് നിത്യേനയല്ലെങ്കിലും പാടിയിരുന്നു. പ്രത്യേക ചിട്ടപ്പെടുത്തലുകളില്ലാതെ നാമജപരീതിയിൽ ആലാപനം. റെക്കോർഡിങ്ങുകൾ ഇല്ലാതിരുന്നെങ്കിലും വായ്മൊഴി വഴക്കത്തിൽ ചില വീടുകളിലെ സന്ധ്യാനാമജപത്തിൽ ഉൾപ്പെടാനും ഇടയായി ഹരിവരാസനം. ശബരിമലയിൽ നിന്നും കേട്ടു പഠിച്ച് വീടുകളിൽ എത്തിച്ചവരുടെ ലളിതഭക്തിപ്രവൃത്തി. 1940 കളിൽ മുതൽ സന്നിധാനത്ത് ഇതു പാടിയിരുന്ന വി. ആർ. ഗോപാലമേനോന്റെ നിര്യാണത്തിനു ശേഷം 50 കളിൽ മേൽശാന്തി തന്നെ ആലപിച്ചിരുന്നു എന്ന കേട്ടുകേൾവിയിൽ ചരിത്രത്തിന്റെ ഒരു വെള്ളിരേഖ കണ്ടേയ്ക്കാം. 1955 ഇൽ സ്വാമി വിമോചനാനന്ദ അയ്യപ്പസന്നിധിയിൽ ആലപിച്ചിരുന്നതായും പഴമക്കാരുടെ വായ്മൊഴിയുണ്ട്. 1975 ലാണ് ഹരിവരാസനം പുതിയ രൂപത്തിൽ അവതരിക്കപ്പെട്ടത്. സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിനു വേണ്ടി ദേവരാജൻ മദ്ധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ചത്. സംഗീതസംവിധാനത്തിന്റെ മേന്മയും യേശുദാസിന്റെ ആലാപനവൈദഗ്ധ്യവും അതിശക്തിയാണ് ഈ കീർത്തനത്തിനു നൽകിയത്. ചിട്ടപ്പെടുത്തിയ ഈണം എളുപ്പത്തിൽ പാടിഫലിപ്പിക്കാമെന്നത് വൈപുല്യം ഏറാൻ കാരണവുമായി. ഒരു തിരിച്ചുപോക്കില്ല്ലാത്തവിധം ഹരിവരാസനത്തിനു നിയതസംഗീതരൂപവും ഭാവവും കൈവന്നതായുള്ള പരസ്യപ്രഖ്യാപനമായിരുന്നു പരിണിതഫലം. ശബരിമലയിലെ സ്വനഗ്രാഹിയന്ത്രം ഇത് ഏറ്റെടുക്കാൻ താമസമുണ്ടായില്ല. വിപണിയിൽ ഇതിനു കൈവന്ന അമൂല്യസ്ഥാനവും പ്രചാരവും സ്വരൂപിച്ചെടുക്കുക എന്നതാണു അമ്പലത്തിനു കൈവന്ന നേട്ടം. ഒരു നിത്യ ശബരിമല സന്ദർശകൻ എന്ന യേശുദാസിന്റെ പ്രഭാവവും ഇതിനോട് അനുയോജ്യമായിരുന്നതിനാൽ ശബരിമലയിലെ സ്വന്തം പാട്ട് എന്ന അവകാശവാദം എളുപ്പമായി.


സിനിമ എന്ന ശക്തി


മറ്റൊരു അമ്പലത്തിനും ഇങ്ങനെ സ്വന്തം മുദ്ര എന്നു അവകാശപ്പെടാൻ അനുയോജ്യമായ ഒരു കീർത്തനം ഇല്ലാതെ ശബരിമലയ്ക്കുമാത്രം ഈ പുണ്യം അനുവദിച്ചു കിട്ടിയത് ഹരിവരാസനത്തിനു സിനിമ നൽകിയ പുതുജീവൻ തന്നെയാണ്. ശക്തമായ വിപണ്യാധിഷ്ഠിത മൂല്യങ്ങളുള്ള സിനിമയുടെ സംഭാവനയെ ക്ഷേത്രം എന്ന വിപണി സ്ഥാപനവുമായി ബന്ധപ്പെടുത്തുകയാണ് ഉണ്ടായത്. സിനിമയുടെ ജനപ്രിയതയും പ്രചാരശക്തിയും സ്വാംശീകരിക്കുകയാണ് അമ്പലം ചെയ്തത്; അത് ഏറ്റുവാങ്ങി തന്റേതെന്നായി പ്രദർശിപ്പിക്കുക. ശബരിമലയിൽ നിന്നും തുടങ്ങി സിനിമാ വഴി അതിവിശാലമായി ജനകീയവൽക്കരിച്ച പാട്ടിനെ തിരിച്ചു പിടിച്ച് ആ ജനകീയവൽക്കരണം ഭക്തിയുമായി ബന്ധപ്പെടുത്തുക യാണുണ്ടായത്. സിനിമ-യേശുദാസ്- അതിസുന്ദര സംഗീതം എന്നീ വഴികളിലൂടെയാണ് ഈ സാഫല്യം കൈ വന്നത്. പാട്ടിന്റെ സ്വീകാര്യത എടുത്തണിയാൻ സിനിമയിൽ നിന്നും വന്നത് ഒരു കുറവായി കണക്കാക്കേണ്ടി വന്നില്ല ദേവസ്ഥാനത്തിനു. ശബരിമല അംഗീകരിച്ച് മുദ്ര പതിപ്പിച്ച ഈ സിനിമാപ്പാട്ട് തിരിച്ച് ജനങ്ങളിലെത്തിയത് അതിവിശുദ്ധിയാർന്ന കീർത്തനം എന്ന പുതിയ ഭാവത്തോടെയും ദൈവീകപരികല്പനകൾ ഏറുന്നതുമാണെന്ന നിലയ്ക്കാണ്. ഒരു അവിശ്വാസിയും കമ്മ്യ്യൂണിസ്റ്റുകാരനുമായ ദേവരാജനാണ് ഇതിന്റെ പിന്നിൽ എന്ന സത്യം ഇതോടെ മാഞ്ഞുപോകാൻ ഈ നവീന വിശുദ്ധി ഇടയാക്കി. “(ഒരു അവിശ്വാസിയായ ഞാൻ സംഗീതം നൽകിയ പാട്ടാണ് ശബരിമലെ പാടുന്നത്”-ദേവരാജൻ). കോടിക്കണക്കിനു ഓഡിയോ പ്ലെയറുകളും സി ഡി പ്ലേയറുകളിൽ നിന്നും ഈ പാട്ട് ആവർത്തിച്ച് ഉയർന്നു പൊങ്ങി. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ കേൾക്കപ്പെട്ടിട്ടുള്ള സിനിമാപ്പാട്ട് എന്ന സ്ഥാനം ഹരിവരാസനം കരസ്തമാക്കി.. എന്നാൽ പാട്ടിന്റെ സ്വീകാര്യത അതിന്റെ ശക്തിയായി മാറി, ഈ ശക്തി സ്വാഭാ‍ാവികമായും പാട്ടിന്റെ സിനിമാ ബന്ധങ്ങൾ വിസ്മരിക്കപ്പെടാനും ഇടയാക്കി..


കീർത്തനത്തിന്റെ പ്രാമാണികത ഉറപ്പാക്കേണ്ടത് ഹരിവരാസനപ്രമാണികളുടെ ആവശ്യമായിത്തീർന്നു ഇത്തരുണത്തിൽ. ഒരു കവിയെ/ഗാനരചയിതാവിനെ കണ്ടുപിടിച്ച് കർതുത്വം കൽ‌പ്പിച്ചുകൊടുത്ത് വിശ്വാസയോഗ്യതയ്ക്ക് പിന്താങ്ങുകൊടുക്കേണ്ടത് ഭക്തരുടെ തന്നെ ആന്തരിക ആവശ്യവുമായി. കുളത്തൂർ മണിസ്വാമി, മണിസ്വാമി അയ്യർ എന്ന പേരുകളാണ്` ആദ്യം പറഞ്ഞുകേട്ടത്. പക്ഷേ കുളത്തു അയ്യർ എന്ന പേരാണ് കുറച്ചുകൂടെ സ്വീകാര്യമായത്. ‘അയ്യർ’ എന്നൊരു പേർ ആധികാരികതയും വിശ്വസനീയതയും ഉൾച്ചെർക്കുന്നുവെന്നു മാത്രമല്ല കീർത്തനത്തിനു ഘനഗാംഭീര്യം പ്രകൃത്യാ തോന്നപ്പെടുമെന്നും ഉള്ള യുക്തി ലളിതമാണു താനും. കേരളത്തിൽ ഇങ്ങനെ ഒരു അറിയപ്പെടുന്ന കവി ഇല്ല എന്ന സത്യം നേരിടപ്പെട്ടത് ഈ കൽ‌പ്പിതകവിയെ കമ്പക്കുടി എന്ന സ്ഥലക്കാരനാകിയാണ്. കമ്പക്കുടി കുളത്തു അയ്യർ എന്ന പേര് ആധികാരികത ഉറപ്പിക്കാൻ തക്കവണ്ണം ആഢ്യത കലർന്നതായി. ആലപ്പുഴ പുറക്കാട്ടെ കോന്നയ്ക്കകത്ത് ജാനകിയമ്മ 1923 ഇൽ രചിച്ചതാണു ഹരിവസാസനം എന്നും മലയ്ക്കു പോകുന്നവർ ഇതു പാടി അവിടെ പ്രചരിപ്പിച്ചതാണെന്നും അവരുടെ കുടുംബം അവകാശവാദവുമായി എത്തിയെങ്കിലും ‘അരിയക്കുടി’ ‘ശെമ്മാങ്കുടി’’ എന്ന രീതിയിലുള്ള കർണ്ണാടസംഗീത വിദഗ്ധരുടെ ചേരിയിൽ‌പ്പെട്ടതാണ് കമ്പക്കുടി എന്ന തോന്നൽ ഉളവാക്കാൻ പര്യാപ്തമായ കമ്പക്കുടി അയ്യർക്ക് തന്നെ ഗാനകർത്തുത്വം ദാനം ചെയ്തു. ഒരു അജ്ഞാതഭക്തൻ സന്ധ്യാവേളയിൽ സന്നിധാനത്ത് ഇതു പാടുകയും പാടിക്കഴിഞ്ഞുടൻ അപ്രത്യക്ഷനാകാറുമുണ്ടായിരുന്നു എന്നും സാക്ഷാൽ പരമശിവൻ തന്നെ ആയിരുന്നു ഇദ്ദേഹം എന്നും ഒരു മിത് ഹരിവരാസനത്തിനു ഉജ്ജ്വലമായ ദിവ്യപരിവേഷവും ചാർത്തിക്കൊടുത്തു.


താമസിയാതെ ഹരിവരാസനം കൂടുതൽ ഉയർന്നപദവി നേടി. 60 കളിലും 70 കളുടെ തുടക്കത്തിലും ശബരിമല ദർശനത്തെപ്പറ്റി ഭക്തർ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽ ഹരിവരാസനം പരാമർശിക്കപ്പെടുന്നതേ ഇല്ല. എന്നാൽ 90 കളോടെ അനുഷ്ഠാനവിധികളുടെ ഒരു ഭാഗം എന്ന സൌഭാഗ്യം നേടി, പൂജചര്യകളൂടെ ഒരു ഭാഗം എന്ന പദവിയും നേടിയെടുത്തു. കീർത്തനത്തിന്റെ വൻ പ്രചാരത്തെ സമർത്ഥമായി ഉപയോഗിച്ച്, അമ്പലത്തിന്റെ ആചാരങ്ങളുമായി നേർബന്ധം സ്ഥപിച്ച് പാട്ടിന്റെ വഴിയിലൂടെ പോപുലാരിറ്റി വർദ്ധിപ്പിക്കുക എന്ന ലളിതതന്ത്രം തന്നെ ഇവിടെ വിജയം കണ്ടത്. പൂജാവിധികളുടെ സമയവിവരപ്പട്ടികയിൽ ഹരിവരാസനം ചേർക്കപ്പെട്ടു.


അത്താഴപൂജ - 10.30


ഹരിവരാസനം - 10.50


നട അടയ്ക്കല് - 11.00


എന്നിങ്ങനെ സമയവിധി.


ആചാരങ്ങൾക്ക് എണ്ണം കൂട്ടെണ്ടി വന്നത് ആകർഷണപരിപാടികൾ വർദ്ധിപ്പിച്ച് ഭക്തരുടെ വൈപുല്യം ഉറപ്പാക്കാനും കൂടിയാണ്. ആനയെഴുന്നെള്ളിപ്പും ഉത്സവവും പതിവില്ലാതിരുന്ന ശബരിമലയിൽ അവയൊക്കെ കൂട്ടിച്ചേർക്കപ്പെട്ടു. അമ്പലത്തിൽ ഇല്ലാതിരുന്ന തിടമ്പ് അല്ലെങ്കിൽ കോലം ഇതിനു വേണ്ടി ഉണ്ടാക്കിയെടുക്കപ്പെടുകയും ചെയ്തു. ആചാരങ്ങൾ കാലാനുസൃതമായി സമൂഹമാറ്റങ്ങളെ പ്രതിബിംബിക്കുന്നതിൽ അദ്ഭുതമില്ലെങ്കിലും സിനിമയുടെ ലോകപ്രിയതയിൽ നിന്നും പൂജാവിധി വരെ ഒരു പാട്ട് എത്തപ്പെടുക എന്നത് സാമാന്യന്യായത്തിനും അപ്പുറമാണ്. സിനിമയെ എന്നല്ല, ക്യാമെറയെത്തന്നെ നിരാകരിക്കുന്ന ക്ഷേത്രവിധികളും നിഷ്കർഷകളും നിരോധനങ്ങളും നിറഞ്ഞു വിലസുന്ന കേരളത്തിൽ ഇത്തരം സാങ്കേതികവിദ്യാഗുണഫലം ശ്രീകോവിലിനുള്ളിൽത്തന്നെ എത്തപ്പെട്ട് ചിരപ്രതിഷ്ഠ നേടി എന്നത് ക്ഷേത്രാചാര ചരിത്രത്തിന്റെ മാത്രമല്ല സാംസ്കാരികചരിത്രത്തിന്റെയും ഒരു തമാശയായി നിലകൊണ്ടേയ്ക്കാം.


നടയടയ്ക്കുന്നതിനു മുൻപ് രാത്രി 10. 50 നു പാടപ്പെടുന്ന കീർത്തനം ആയതിനാൽ ഹരിവരാസനത്തിനു പുതിയ ഭാവമേന്മയും ചാർത്തിക്കിട്ടി താമസിയാതെ. ഇതു കേട്ട് അയ്യപ്പൻ ഉറങ്ങുമെന്നും ഉറങ്ങണമെങ്കിൽ ഇതു കേൾക്കുകയും വേണം എന്നതാണത്. അങ്ങനെ ഹരിവരാസനം ഒരു താരാട്ട് എന്ന വിശേഷണവും പേറി, താരാട്ടിന്റെ ലാഞ്ഛനപോലും കൃതിയിൽ മഷിയിട്ടു നോക്കിയാൽ പോലും കാണുകയില്ലെങ്കിൽ ക്കൂടി. രാത്രി 10.50 ലെ പൂജാവിധിയിൽ ഉൾപ്പെടുത്തുന്നതിനു മുൻപ്, അല്ലെങ്കിൽ 1980 കളിൽ വരെ അയ്യപ്പൻ എങ്ങനെ ഉറങ്ങിയിരുന്നു എന്നൊരു ചോദ്യം വിശ്വാസത്തിൽ യുക്തി തേടേണ്ടതില്ലാഞ്ഞതിനാൽ ചോദിക്കേണ്ടതില്ല. മാത്രമല്ല അയ്യപ്പന്റെ പല പുതിയ കാര്യങ്ങളും പ്രശ്നവിധികളാൽ കണ്ടു പിടിയ്ക്കപ്പെടുന്ന കാലവുമാണിത്. (വർഷങ്ങളായി കൂടെത്താമസിയ്ക്കുന്ന ഭർത്താവിന്റേയോ ഭാര്യയുടേയോ മാനസികനില പോലും മനസ്സിലാകാത്ത മനുഷ്യൻ ദൈവങ്ങളുടെ അന്തർഗ്ഗതങ്ങൾ എങ്ങനെ കണ്ടു പിടിയ്ക്കുന്നു എന്ന് വിസ്മയിച്ചത് സുകുമാർ അഴിക്കോട്). ശബരിമലയും മറ്റു മലകളും തമ്മിൽ റോപ് വേ വഴി ബന്ധിപ്പിയ്ക്കുന്നതിൽ അയ്യപ്പനു താൽ‌പ്പര്യമുണ്ടെന്ന് വരെ പ്രശ്നവിധിയിൽ തെളിയിക്കപ്പെട്ട സ്ഥിതിക്ക് ഉറങ്ങുന്നതിനു മുൻപ് ഒരു താരാട്ടു കേട്ടേയ്ക്കാം എന്ന ലളിതചോദന അയ്യപ്പനു തോന്നിയെന്ന് പ്രശ്നവിധിയിൽ വെളിപ്പെട്ടെങ്കിൽ മനസ്സിലാക്കാവുന്നതേ ഉള്ളു. താരാട്ടു പാടി ദൈവങ്ങളെ ഉറക്കുന്ന അനുഷ്ഠാനം തെലുങ്ക് തമിഴ് പാരമ്പര്യങ്ങളിൽ ഉണ്ടു താനും. “ഊഞ്ഞാൽ സേവ” എന്ന ക്ഷേത്രാചാരം. അയ്യപ്പനെ ഉറക്കുന്ന താരാട്ടാണെങ്കിൽ അത് സോപാനപ്പടിയിൽ മാത്രം മന്ദ്രമായി ആലപിക്കേണ്ടതല്ലേ, മൈക്കിൽ കൂടി ഉച്ചത്തിൽ പ്രക്ഷേപണം ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യത്തിനു ഭകതരെന്നല്ല ആരും ഇന്ന് മറുപടി പറയേണ്ടതില്ലെന്നു വിചാരിക്കണം. അമ്പലത്തിലെ ഏതു ശബ്ദവും നാട്ടുകാർ മുഴുവൻ- എതു മതത്ത്ല് പെട്ടവർ ആയാലും- കേൾക്കേണ്ടതാണെന്നാണ് പുതിയ സാമൂഹ്യ നിയമം.


സാങ്കേതികയുടെ സമ്മാനമായ കീർത്തനം ഇന്നും പ്രക്ഷേപണം ചെയ്യപ്പെടുന്നത് അതേ സാങ്കേതികതനിബദ്ധമായ ചര്യകളിൽക്കൂടിയാണ്. ഈ ജനുവരിയിൽ മാതൃഭൂമിയിൽ വന്ന വാർത്ത ശ്രദ്ധിക്കുക:


വിലാപങ്ങള്‍ക്കപ്പുറത്തുനിന്ന് ഹരിവരാസനം




ശബരിമല: സന്നിധാനത്തുനിന്നുള്ള സന്ദേശം വയര്‍ലസ് സെറ്റിലൂടെ ശബ്ദിച്ചപ്പോള് ജോസിന്റെ വിരലമര്‍ന്നു. കണ്ണടച്ചുനില്‍ക്കുന്ന കാടിനും കൈകൂപ്പിയ ഭക്തലക്ഷങ്ങള്‍ക്കും നടുവിലൂടെ അയ്യപ്പന്റെ ഉറക്കുപാട്ടുണര്‍ന്നു. പിന്നെ ചുണ്ടുകളിലൊക്കെ ഹരിവരാസനം മാത്രം അത്രയുംനേരം കൂട്ടംതെറ്റലിന്റെ ദീനവിലാപങ്ങള്‍ക്ക് മൈക്ക് നല്‍കിയ ഇന്‍ഫര്‍മേഷന് സെന്റര് ഒറ്റനിമിഷംകൊണ്ട് ഭക്തിയുടെ വിശ്വമോഹനമായ അന്തരീക്ഷത്തിലേക്ക് മാറുന്നു. ശബരിമലയിലെത്തുന്നവര് കാത്തുനില്‍ക്കുന്ന ഹരിവരാസനം ഉയരുന്നത് ഇവിടെനിന്നാണ്. കോട്ടയത്തുള്ള ജി.കെ.സൗണ്ടാണ് ഇപ്പോള് സന്നിധാനം ഇന്‍ഫര്‍മേഷന് സെന്ററിന് ശബ്ദംനല്‍കുന്നത്. വര്‍ഷങ്ങളായി ഇവര് ഈ ചുമതല നിര്‍വഹിക്കുന്നു. ജി.കെ.സൗണ്ടിലെ ജീവനക്കാരനായ ജോസ്തന്നെ മുപ്പതുവര്‍ഷമായി ശബരിമലയില് ഹരിവരാസനം കേള്‍പ്പിക്കുന്നു ജോസ് . രണ്ട് കോളാമ്പി മൈക്കുകളുമായി പണ്ട് മലകയറിയതാണ് ജി.കെ.സൗണ്ടിന്റെ ഉടമയായ ഗോവിന്ദന്‍കുട്ടി. അന്നൊക്കെ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന എച്ച്.എം.വി. ഗ്രാമഫോണാണ് ഹരിവരാസനം പാടിയിരുന്നത്; വൈദ്യുതിക്ക് ജനറേറ്റര്. പിന്നെ കാസറ്റിലായി പാട്ട്. ഇപ്പോള് സി.ഡി.യില്. നടയടയ്ക്കുന്നതിനു മുമ്പായി സന്നിധാനത്തുനിന്ന് വയര്‍ലെസില് ഹരിവരാസനം തുടങ്ങാനുള്ള നിര്‍ദ്ദേശം ഇന്‍ഫര്‍മേഷന് സെന്ററിലെത്തും. നേരത്തേതന്നെ സി.ഡി.തയ്യാറാക്കി വച്ചിട്ടുണ്ടാകും. എന്തെങ്കിലും സാങ്കേതിക തകരാറുണ്ടാകുകയാണെങ്കില് പ്രവര്‍ത്തിപ്പിക്കാനായി രണ്ടാമതൊരു സി.ഡി.പ്ലെയറും സജ്ജമായിരിക്കും.“




അങ്ങനെ 10.50 നു പൂജാക്രമങ്ങളിലെ പ്രധാന കാർമ്മികത്വം ജോസ് എന്ന ക്രിസ്ത്യാനിയുടെ ഉത്തരവാദിത്തമാണ്. ക്രിസ്ത്യാനി പാടിയ പാട്ട് ക്രിസ്ത്യാനി തന്നെ പ്രക്ഷേപണം ചെയ്യുന്നത് സർവ്വമതസാഹോദര്യത്തിന്റെ നിദർശനമായ അയ്യപ്പസന്നിധാനത്ത് യുക്തി തന്നെ. സന്നിധാനത്തു നിന്നും അയയ്ക്കുന്ന വയർലെസ് സന്ദേശമാണ് ഇതിനു തുടക്കം. സാങ്കേതികതയിൽ തകരാറുണ്ടായാൽ ഈ അനുഷ്ഠാനക്രമം താളം തെറ്റും. അയ്യപ്പന്റെ ഉറക്കസമയം നിശ്ചയിക്കുന്നത് സാങ്കേതികനിയുക്തികളാണ്.


മാദ്ധ്യമം ഓൺലൈനിൽ വന്ന ഈ വാർത്ത ശ്രദ്ധിക്കുക:


ഹരിവരാസനം നേരത്തെ കേള്‍പ്പിച്ചത് അമ്പരപ്പിച്ചു


ശബരിമല: ഹരിവരാസനം നിശ്‌ചിത സമയത്തിനുംമുമ്പേ മൈക്കിലൂടെകേള്‍പ്പിച്ചത് ഭക്‌തരില് അമ്പരപ്പുളവാക്കി. ഇന്നലെ സോപാനത്തുനിന്നു പോലീസ് ഉദ്യോഗസ്‌ഥര് നല്‍കിയ തെറ്റായ വയര്‍ലസ് സന്ദേശത്തെ തുടര്‍ന്നാണ് പതിവിലും നേരത്തെ ഹരിവരാസനം കേള്‍പ്പിച്ചത്. തെറ്റ് മനസിലാക്കിയ ഉടന് മൈക്ക് ഓഫ് ചെയ്‌തു. തുടര്‍ന്ന് യഥാസമയത്ത് ഹരിവരാസനം കേള്‍പ്പിക്കുകയും ചെയ്‌തു. അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം പാടിയാണ് സന്നിധാനത്ത് എന്നും നട അടയ്‌ക്കുന്നത്.


വയർലെസ് സന്ദേശത്തിലൂടെ, സി ഡി പ്ലേയറിലൂടെ, മൈക്ക് സെറ്റിലൂടെ ഒരു അനുഷ്ഠാനകർമ്മം നിർവഹിക്കപ്പെടുന്ന ഒരേയൊരു ക്ഷേത്രമായിരിക്കണം ശബരിമല. അവിശ്വാസിയായ കമ്മ്യൂണിസ്റ്റിലൂടെ, ക്രിസ്ത്യാനിയിലൂടെ, ആധുനികസാങ്കേതികവിദ്യകളിലൂടെ സംചാരണോർജ്ജം കൈവന്ന സർവ്വസാധാരണത്വത്തെ ഇത്രയും സ്വാംശീകരിച്ച മറ്റൊരു ഹിന്ദു ദൈവം നമുക്കില്ല.


വികല സൃഷ്ടി


സ്തോത്രകൃതികൾ- വെറും വിശേഷണങ്ങളുടെ സമുച്ചയം മാത്രമെങ്കിലും കലാത്മകമൂല്യം കൈവരിക്കുന്നത് ശബ്ദാർത്ഥപ്പൊരുത്തം കൊണ്ടും സംഗീതാത്മകതകൊണ്ടുമാണ്. സാഹിത്യോത്കർഷം തേടുന്നതിൽ യുക്തിയില്ല എങ്കിലും ഭക്തിവ്യഞ്ജകം ആകുന്നതിനപ്പുറം ഗാനകല ചില മേന്മകൾ നേടാറുണ്ട്. വിശേഷണസമസ്തപദങ്ങൾ നിബന്ധിച്ച കീർത്തങ്ങളും ശ്ലോകങ്ങളും മലയാളിക്ക് സുപരിചിതമാണ്. ഋജുവായ പ്രതിപാദനം, വർണ്ണിക്കപ്പെടുന്ന, പ്രകീർത്തിക്കപ്പെടുന്ന ദേവതയോട് പ്രതിബദ്ധത പുലർത്തുന്ന വിശേഷണങ്ങൾ കൊണ്ട് വരുത്തുന്ന ഏകാഗ്രത ഇവയൊക്കെ കലാത്മകതയുടെ ലാഞ്ഛനയാണ്. ഒരു പ്രതിബിംബത്തെ തെളിച്ചെടുക്കുന്നതിനാവശ്യമായ ഭാവരൂപഭദ്രത ഉയിർക്കൊള്ളുന്നത് അതിന്റെ ഘടകങ്ങളിൽ നിന്നാണ്. ഒന്നിനു പുറകേ വരുന്ന വിശേഷണങ്ങൾ ശൈഥില്യസൂചകങ്ങളെന്നു പ്രതീതിയുണർത്തുമെങ്കിലും സമൂർത്തതയുടെ ഭാഗമെന്നു തോന്നിപ്പിയ്ക്കാനുള്ള കഴിവിലാണ് കാവ്യഭംഗിയുടെ ഉത്പന്നത. സമസ്തപദങ്ങൾ മാത്രം ചേർത്ത് കൊരുത്തൊരുക്കിയ ശാന്താകാരം ഭുജഗശയനം പോലുള്ളവ ആർജ്ജവമിയന്ന വാങ്മയ ചിത്രം വരച്ചിടുന്നത് കൽ‌പ്പനകളുടെ ഉജ്ജ്വലതയുടെ സമാകലനം എന്ന നിലയ്ക്കാണ്. ശബ്ദതലത്തിലുള്ള ആസ്വാദനം മാത്രം ലക്ഷ്യമിടുന്ന ഹരിവരാസനത്തിലാകട്ടെ ചമത്കാരശൂന്യമായ അർത്ഥകൽ‌പ്പനകൾ തലങ്ങും വിലങ്ങും പ്രത്യക്ഷപ്പെടുകയാണ് ഇവയ്ക്കിടയിൽ ഹരിഹരാത്മജം ദേവമാശ്രയേ എന്ന ആഭ്യന്തരപ്രഖ്യാപനങ്ങൾ പെടുത്തിയിരിക്കുകയുമാണ്.


ഒരു രചയിതാവിനെ നിസ്സന്ദേഹം നിശ്ചയപ്പെടുത്താൻ ആകാതെ പോകുന്നത് കാവ്യബോധം ഉള്ള ഒരു കവിയും ഇതിന്റെ കർത്തുത്വം ഏറ്റെടുക്കാൻ തയാറാവുകയില്ല എന്ന കാരണത്താലായിരിക്കും. അർത്ഥശൂന്യമായ പദങ്ങളും വിശേഷണങ്ങളും ഏകാഗ്രത വെടിഞ്ഞുള്ള രചനയും ഒക്കെ നിറഞ്ഞ ഒരു വികല സൃഷ്ടിയാണ് ഹരിവരാസനം. ഏറ്റവും വിചിത്രമായത് ശാസ്താവിനേയോ അയ്യപ്പനേയൊ പ്രകീർത്തിക്കുന്ന പദങ്ങൾ എട്ടു ശ്ലോകങ്ങളിൽ രണ്ടിടത്തേ വരുന്നുള്ളു എന്നതാണ്. മറ്റെല്ലാം ഏതു ദൈവത്തിനും ചേരുന്ന വിശേഷണങ്ങളാണ്. രണ്ടാം ശ്ലോകത്തിലെ ‘ശരണകീർത്തനം’ ‘ഭൂതനായകം’ എന്നീ രണ്ടു വാക്കുകൾ മാത്രമാണ് അയ്യപ്പ വിശേഷണമായി കരുതാൻ പറ്റുന്നവ. എല്ലാ ശ്ലോകങ്ങളൂടെയും നാലാം പാദം ഹരിഹരാത്മജം ദേവമാശ്രയേ എന്ന ഹരിഹരപുത്രഘോഷണത്തിൽ അവസാനിക്കുന്നതിനാൽ സാമാന്യഗതമായ വിശേഷണങ്ങൾ മതിയെന്നും വിചാരിച്ചുകാണണം രചയിതാവ്.


വൈചിത്ര്യങ്ങളിലൊന്ന് പല വരികളും ശിവനെക്കുറിച്ചോ വിഷ്ണുവിനെക്കുറിച്ചോ ആണെന്നുള്ളതാണ്. പൊടുന്നനവേ ആണ് ശിവ-വിഷ്ണു വിശേഷണങ്ങൾ വന്നു കയറുന്നുത്. അഞ്ചാം ശ്ലോകത്തിൽ കൃത്യമായാണ് ‘ത്രിനയനാനനം’ (മൂന്നു കണ്ണുള്ള മുഖം) എന്ന ശിവവിശേഷണം നിബന്ധിച്ചിരിക്കുന്നത്. നാലാം ശ്ലോകത്തിൽ ‘വരഗദായുധം’ (ശ്രേഷ്ഠമായ ഗദ ആയുധമായുള്ളവൻ) എന്ന വിഷ്ണു വിശേഷണവും ഉണ്ട്. അപ്പോൾ നാലാം പാദത്തിൽ ചേർക്കുന്ന ‘ഹരഹിരാത്മജം ദേവമാശ്രയേ’ എന്നത് മുകളിലുള്ള മൂന്നു വരികളുമായി ബന്ധപ്പെടുന്നതല്ലെന്നും വന്നു കൂടും. ‘നിത്യനർത്തനം’ നർത്തനാലസം’ ‘ഭൂതി ഭൂഷണം’ എന്നീ വിശേഷണങ്ങൾ അയ്യപ്പന്റേതല്ലെന്ന് മനസ്സിലാക്കാൻ വിശേഷാൽ ബുദ്ധി ഒന്നും വേണ്ട. ശിവനെ തന്നെ ഉദ്ദേശിച്ചായിരിക്കണം. ഒരു കഥയിലും അയ്യപ്പൻ നൃത്തം ചെയ്തതായിട്ട് പരാമർശം ഇല്ലെന്നിരിക്കെ. ശ്രേഷ്ഠമായ യോഗ പോസിൽ ഇരിക്കുന്ന അയ്യപ്പനെ ചിത്രീകരിച്ച് (ഹരിവരാസനം എന്ന വാക്കിനു പൊതുവേ നൽകപ്പെടുന്ന വിവക്ഷ) തുടങ്ങിയ കീർത്തനമാണ് നർത്തനം കൊണ്ട് ആലസ്യത്തിലാർന്ന അയ്യപ്പനെ അവതരിപ്പിക്കുന്നത്. ഇതിൽ ഔചിത്യം മഷിയിട്ടാൽ കാണുന്നില്ല. ഭൂതി (ഭസ്മം) പൂശുന്നതും ശിവനാണ് കൃതിയിൽ പരാമർശിക്കപെടുന്ന ദൈവവാഹനങ്ങൾ ചിഹ്നമോ ലക്ഷണമോ ആയെടുത്താലും അയ്യപ്പനിലേക്ക് വിരൽ ചൂണ്ടാതെ ചിന്താക്കുഴപ്പത്തിലെത്തിക്കും പടിയാണ് വിവരണങ്ങൾ. പുലിവാഹനനെ ഒരിടത്തും കാണുന്നില്ല. ആനയും സിംഹവും കുതിരയും വാഹനമായുള്ളവൻ എന്ന് ഒരു വരിയിൽ കാണുന്നതും (കളഭകേസരിവാജിവാഹനം)) മറ്റൊരിടത്ത്ത്ത് കുതിര മാത്രവും (തുരഗവാഹനം ശ്ലോകം 4) പിന്നൊരിടത്ത് ആന മാത്രവും (ധവളവാഹനം ദിവ്യവാരണം- ശ്ലോകം 6). ഈ ആന വെളുത്തതാണെന്ന പ്രസ്താവന കുഴയ്ക്കുന്നു. ദേവേന്ദ്രന്റെ ഐരാവതത്തെ ഇവിടെയെത്തിയ്ക്കാൻ ഒരു വഴിയുമില്ല താനും. അയ്യപ്പൻ വെളുത്ത ആനമേൽ ഏറിയതായിട്ട് അറിവില്ല. ഇനി അങ്ങനെയെന്തെങ്കിലും സൂചന ഏതെങ്കിലും നാടൻ മിത്തിൽ ഉണ്ടെങ്കിൽ തന്നെ അത്ര ചുഴിഞ്ഞാലോചിച്ച് ഗവേഷണബുദ്ധ്യാ കഥകളെ ഘടിപ്പിച്ചെടുക്കാനുള്ള വൈദഗ്ധ്യം കൃതിയിൽ മറ്റൊരിടത്തും കാണാനില്ലാത്തതിനാൽ വിവേകശൂന്യതയായേ കരുതാൻ പറ്റൂ. പ്രാക്തനദൈവമായ വേട്ടയ്ക്കൊരു മകനെ അയ്യപ്പസ്വരൂപത്തിലേക്ക് ആവാഹിച്ചിട്ടുണ്ട്. കേരളത്തിലെ സാമൂഹ്യ സമ്മർദ്ദങ്ങളും അവപീഡങ്ങളും കാലാനുസൃതമായി ദൈവങ്ങളിൽ പുതിയ ദൈവപ്രതിച്ഛായകൾ ഏറ്റപ്പെട്ടിട്ടുണ്ട്. പൂർണ്ണ പുഷ്കല എന്നീ ഭാര്യമാരുള്ള ആര്യൻ/അയ്യൻ ഉം ശാസ്താ/ അയ്യപ്പൻ പ്രതിരൂപത്തിൽ കയറിക്കൂടിയിട്ടുണ്ട്. പല ശാസ്താ ക്ഷേത്രങ്ങളിലും കളം വരയ്ക്കുമ്പോൾ വെളുത്ത കുതിരമേൽ ഏറിയ, താടി നീട്ടി, അമ്പും വില്ലും ധരിച്ച വേട്ടയ്ക്കൊരുമകനെ ആണു ചിത്രീകരിക്കാറ്. അതുകൊണ്ട് കുതിരയെ വാഹന്മായി ദ്യോതിപ്പിക്കുന്നതിൽ യുക്തി തെല്ലുണ്ടന്ന് കരുതാം. എന്നാലും വെളുത്ത ആനയേയും സിംഹത്തേയും വാഹനങ്ങളായി അവതരിപ്പിച്ചത് ശിവ-വിഷ്ണു വിശേഷണങ്ങൾ യുക്തിയൊന്നുമില്ലാതെ ഉൾപ്പെടുത്തിയപോലെ ഒരു ബുദ്ധിശൂന്യതയായേ കരുതാൻ പറ്റൂ.


അർത്ഥശൂന്യ പദങ്ങൾ അന്തസ്സാരവിഹീന വിശേഷണങ്ങൾ


പദങ്ങളുടെ അർത്ഥത്തെപ്പറ്റി ചിന്തിക്കാതെയാണ് ചില പ്രയോഗങ്ങൾ വന്നു കയറിയിരിക്കുന്നത്.. ഒന്നാം ശ്ലോകത്തിൽ ‘ആരാദ്ധ്യപാദുകം’ എന്നത് ‘ആരാദ്ധ്യപാദം’ എന്നുദ്ദേശിച്ചായിരിക്കണം. അക്ഷരക്രമമൊപ്പിയ്ക്കാൻ ‘പാദുകം’ എന്നു കിടക്കട്ടെ എന്നു വിചാരിച്ചു കാണണം കവി. പാദുകം എന്നാൽ ചെരിപ്പ്, മെതിയടി എന്നൊക്കെയാണ് അർത്ഥം . അയ്യപ്പന്റെ മെതിയടി പൂജാവസ്തുവാക്കാൻ ചില്ലറസ്വാതന്ത്ര്യമല്ല രചയിതാവ് എടുത്തുപയോഗിച്ചിരിക്കുന്നത്. പ്രതിഷ്ഠാവിഗ്രഹത്തിലോ മെതിയടി ഒട്ടില്ലതാനും.ശബ്ദാലങ്കാരപ്രയോഗങ്ങളിൽ അർത്ഥാ‍ാന്വേഷണം മുങ്ങിപ്പോകുമെന്നും പാടുന്നവർ ഇതു ശ്രദ്ധിക്കുകയില്ലെന്നും കരുതിയിരിക്കണം രചയിതാവ്. പ്രണയസത്യകം എന്ന വാക്കും വീണ്ടുവിചാരമില്ലാതെയായിരിക്കണം നിബന്ധിച്ചത്. സത്യകം എന്നാൽ സത്യം ഉറപ്പിയ്ക്കൽ, പ്രതിജ്ഞ എന്നൊക്കെയാണ്. ഇത് പ്രണയത്തോട് ചേർത്ത് ഒരു ദൈവവിശേഷണം ഉണ്ടാക്കിയെടുക്കുന്നത് കടന്നകയ്യാണ്. പ്രണതകൽപ്പകം എന്നതും ഇതു പോലെ. പ്രണതം=നമസ്കരിക്കപ്പെട്ട, നമസ്കരിച്ചവൻ എന്നൊക്കെ അർത്ഥം. കൽ‌പ്പകം എന്നതിനു കല്പവൃക്ഷം എന്ന് നിഘണ്ടു. കൽ‌പ്പകൻ എന്നാൽ ഛേദിയ്ക്കുന്നവൻ എന്നും. നിഗൂഢമായ എന്തോ അർത്ഥം കാണാൻ സാദ്ധ്യതയുണ്ടെന്നു തോന്നിപ്പിക്കുന്ന വാക്കാണെന്നുള്ളതായിരിക്കണം പ്രണതകൽ‌പ്പകം എന്ന് പ്രയോഗിച്ചത്. പ്രണതപാലനം (ഭക്തസംരക്ഷണം) എന്ന വാക്ക് നിബന്ധിച്ചാൽ പോരെന്നു തോന്നിയോ രചയിതാവിനു? സുന്ദരപദങ്ങൾ ആഡംബരമായി മാലകോർത്താൽ പാടിപ്പോകാൻ സുഖമുണ്ടെന്നു കരുതിയായിരിക്കണം യുക്തിയേയും അർത്ഥത്തേയും വെല്ലു വിളിയ്ക്കുന്നത്. ഭരണലോലുപം എന്നതും ചമൽക്കാരത്തേക്കാളും വൈകല്യം കുറിക്കപ്പെടുന്നതാണ്. ഭരണം എന്നതിനു രക്ഷിക്കൽ എന്നൊരു അർത്ഥം ഉണ്ടെന്നു സമ്മതിച്ചാൽ പോലും അതിയായ ആസക്തി ഉള്ളവൻ എന്നു (ലോലുപം) ചേർക്കുന്നത് കവിത്വപാലനത്തിനു വിരുദ്ധമാണ്. അയ്യപ്പനെ ഭരണത്തിൽ അതിയായ ആസക്തിയുള്ളവനെന്നു വിശേഷിപ്പിച്ച് നിർ വൃതിയടയാൻ ഭക്തിയുടെ ആനുകൂല്യം മാത്രം പോരാതെയാണിരിക്കുന്നത്. ഒരു ദൈവത്തെ വിശേഷിപ്പിയ്ക്കുമ്പോൾ നിരർത്ഥകമായിപ്പോകുന്നതാണ് “ദേവതാത്മകം” മുതലായ പ്രയോഗങ്ങൾ. “ത്രിദശപൂജിതം’ (ദേവന്മാരാൽ പൂജിക്കപ്പെടുന്നത് എന്നായിരിക്കണം കവി ഉദ്ദേശിച്ചിരിക്കുന്നത്) എന്ന് അതേ ചരണത്തിൽ പറയുന്നുമുണ്ട്. “ദേവതാത്മകം’ എന്ന് മൂന്നാ‍ാം ശ്ലോകത്തിൽ ദ്യോതിപ്പിച്ച കണക്കിനു ‘ദേവവർണ്ണിത’ ത്തിനു പ്രസക്തിയില്ലാതെയും പോകുന്നു. “ത്രിഭുവനാർച്ചിതം” എന്നതിനു മൂന്നുലോകങ്ങളിലും പൂജിക്കപ്പെടുന്നത് എന്ന് കൽ‌പ്പിച്ചെടുക്കാൻ എളുപ്പമല്ല. പ്രണവമന്ദിരം എന്നത് ശബരിമലയേയോ ക്ഷേത്രത്തേയോ ആയിരിക്കണം സൂചിപ്പിക്കുന്നത്, ഓംകാരത്തിന്റെ ആസ്ഥാനമെന്ന നിലയ്ക്ക് (ശബരിമല ഓംകാരത്തിന്റെ ആസ്ഥാനമാണോ?) പക്ഷെ ഉടൻ വരുന്ന “കീർത്തനപ്രിയം” അയ്യപ്പവിശേഷണമാവുമ്പോൾ നഷ്ടപ്പെടുന്നത് ഏകാഗ്രത മാത്രമല്ല ഘടനയിലുള്ള വൈകല്യവുമാണ്. അയ്യപ്പൻ കീർത്തനപ്രിയനാണെന്നുള്ള പ്രസ്താവനയോട് ചേരുന്നതല്ല പ്രണവമന്ദിരം എന്നത്. വിവേചനബുദ്ധിയോടെയുള്ള അടുക്കിവയ്ക്കലുകളില്ല എന്നതിനു മറ്റൊരു ഉദാഹരണമാണ് അരിവിമർദ്ദനം കഴിഞ്ഞ് വരുന്ന നിത്യനർത്തനം എന്ന പ്രയോഗം. ലക്ഷ്യനിയതമായ ഔചിത്യബോധത്തെ വെല്ലുവിളിയ്ക്കുന്നു ഇത്. വരഗദായുധം ദേവവർണിതം എന്നതിൽ ആയുധമാണോ ദേവന്മാരാൽ വർണ്ണിക്കപ്പെടുന്നത് എന്ന സംശയമാണ് ഇടനൽകുന്നത്. ഇതുപോലെ വിഘടിച്ചു നിൽക്കുന്നു ഒരേ വരിയിൽ വരുന്ന “ശരണകീർത്തനം ശക്തമാനസം” എന്നുള്ളതും. ശക്തമാനസം എന്നുള്ളതിന്റെ വിശേഷണമാവാൻ സാദ്ധ്യതയില്ല്ല ശരണകീർത്തനം എന്ന വാക്ക്. ശക്തമാനസം എന്ന സൂചനവഴി അയ്യപ്പന്റെ മനസ്സു ശക്തമാണെന്നു പറയാനൊരുമ്പെടുകയാണെങ്കിൽ കവിയുടെ ഭാവന അതി ദയനീയമാണെന്നു വേണം പറയാൻ. ദിവ്യദേശികം എന്നതിനു ദിവ്യനായ വഴികാട്ടി, ഗുരു എന്നൊക്കെ അർത്ഥം കൽ‌പ്പിക്കാമെങ്കിലും പാട്ടിന്റെ പൊതുസ്വഭാവത്തോട് യോജിച്ചു പോകാത്ത ക്ലിഷ്ടതയാണു സമ്മാനിയ്ക്കുന്നത്. ശബ്ദാലങ്കാരത്തിന്റെ മിനുമിനുപ്പ് മാത്രം ശ്രദ്ധിക്കപ്പെട്ടാൽ മതിയെന്നായിരിക്കണം രചയിതാവ് കരുതിയത്. സാധുജീവനം എന്നതിനു സന്യാസിയുടെ ജീവിതവൃത്തി എന്ന അർത്ഥം ആയിരിക്കണം പരികൽ‌പ്പിതമെങ്കിലും ഔചിത്യബോധം കളഞ്ഞുള്ള നിയുക്തിയിൽ പലതും നഷ്ടപ്പെടുന്നു. ശ്രേഷ്ഠമായ യോഗ നിലയിൽ വാണരുളുന്ന (ഹരിവരാസനം എന്നതിനു പൊതുവേ നൽകപ്പെടുന്ന അർത്ഥം) ദൈവത്തിന്റെ ശരീരത്തിന്റെ കോമളതയേയോ പുഞ്ചിരിയുടെ സൌന്ദര്യത്തേയോ മുഖശ്രീയെയോ ഉദാരമായി വർണിയ്ക്കുന്നതിൽ അനൌചിത്യമില്ലെന്ന് ശഠിയ്ക്കുന്നുണ്ടോ കവി? ഹരിവരാസനം എന്ന ആദ്യശ്ലോകത്തിൽ തന്നെയാണ് മൂന്നാം വരിയിൽ ‘നിത്യനർത്തനം’ എന്ന് വിശേഷിപ്പിച്ച് യുക്തിഭംഗം കൊണ്ടാടിയത്. അയ്യപ്പന്റേതായ അനുഭാവവിശേഷങ്ങൾ പരാമർശിക്കുന്നതിനു പകരം വളരെ സാധാരാണമായ കേവല വിശേഷണങ്ങൾ വലിച്ചുവാരി നിരത്തിയതിനാൽ ആന്തരികരൂപഘടന തന്നെ ചിതറിപ്പോയിരിക്കയാണ്.


അയ്യപ്പനെ പടിയിറക്കുമ്പോൾ




ഈ വൈകല്യങ്ങൾക്കിടയിലും ചില പ്രത്യേക ഉദ്ദേശങ്ങൾ നിറവേറ്റിക്കൊടുക്കുന്നുണ്ട് ഹരിവരാസനം. അയ്യപ്പനെ അതിൽ നിന്നും ഒഴിവാക്കുക എന്നതാണത്. ശബരിമല ദൈവത്തിന്റെ പുതിയ നിർവ്വചനമാണ് ക്രമപ്പെടുത്തിയെടുത്തിരിക്കുന്നത്. വിശ്വാസപരമായി ബുദ്ധൻ, പ്രാക്തനദൈവമായ അയ്യൻ, ആര്യൻ, വേട്ടയ്ക്കൊരുമകൻ, മിത്തിൽ നിന്നും വേർപെട്ട, ചരിത്രത്തിന്റെ ഭാഗമായ പന്തളരാജകുമാരൻ ഈ വ്യക്തിത്വങ്ങളെല്ലാം ആരോപിതമായതാണ് ശാസ്താവ് അല്ലെങ്കിൽ അയ്യപ്പൻ. പലദൈവവ്യക്തിത്വങ്ങളുടെ സങ്കലനമാണ് അയ്യപ്പസങ്കൽ‌പ്പം എങ്കിലും ഇവയേല്ലാം കൂടി ഒരു പൊതുസ്വഭാവദൈവത്തെ നിർമ്മിച്ചെടുക്കുണ്ട് പുരാണങ്ങളുടെ പിൻ ബലമില്ലാത്തതിനാൽ ആധുനികമായി ചില മിത്തുകൾ ഉണ്ടാക്കിയെടുക്കപ്പെട്ടിട്ടുണ്ട്. മഹിഷിയെ കൊല്ലാൻ വന്ന അവതാരം എന്ന ആധുനിക കൂട്ടിച്ചേർക്കൽ പോലെ. എരുമേലി എന്ന പേരിനു സാംഗത്യം കൊണ്ടുവരാൻ 50 കളിൽ ഉണ്ടാക്കിയെടുക്കപ്പെട്ട കഥയാണത് എന്ന് ഡോ. എസ്. കെ നായർ നിരീക്ഷിച്ചിട്ടുണ്ട് ഹിന്ദു ദൈവങ്ങളുടെ നിരയിൽ എത്തിയ്ക്കപ്പെടാനുള്ള ത്വര ശിവ്നേയും വിഷ്ണുവിനേയും പിതാക്കളുടെ സ്ഥാനത്ത് അവരോധിക്കപ്പെടാനും ഇടയാക്കി. മറ്റുസ്വരൂപങ്ങളുടെ ഈതിബാധകൾ അകറ്റി പരമശീർഷദേവതകളോടൊപ്പം സ്ഥാനം വച്ചുകൊടുക്കാനുള്ള വഴിയാണ് ഹരിവരാസനം വച്ചു നീട്ടിയത്.


പ്രാദേശിക മിത്തുകളിൽ രൂപവൽക്കരിക്കപ്പെട്ട പ്രാക്തനദൈവത്തെ മാർകെറ്റിങ് തന്ത്രങ്ങളുടെ വിധിന്യായങ്ങളാൽ അനുസാരിതമാക്കിയാണ് ദേശവൽക്കരിച്ച് എടുക്കേണ്ടത്. അന്യ സംസ്ഥാനകാർ കൂടുതലായി വന്നു വണങ്ങുന്ന ദൈവത്തെ ഒരു നാടൻ ദൈവസ്വരൂപത്തിൽ നിന്നും വിടർത്തിമാറ്റേണ്ടത് പ്രശസ്തിയും നടവരവും ലാക്കാക്കുമ്പോൾ ഘടിപ്പിയ്ക്കേണ്ട യുക്തി തന്നെ.മലയാളത്തിൽ പരക്കെ സ്വീകരിക്കപ്പെട്ട അയ്യപ്പൻ പാട്ടുകൾക്കൊന്നിനും ഈ സ്ഥാനം എത്തിപ്പിടിയ്ക്കാനാവില്ല. ഉടുക്കിന്റെ താളത്തിനോടൊപ്പം നാടൻ രീതിയിൽ ഭജനമട്ടിൽ പാടുന്ന മറ്റൊരു സിനിമാപ്പാട്ടായ ‘ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ” (ചിത്രം ചെമ്പരത്തി, സംഗീതം ദേവരാജൻ തന്നെ) സന്നിധാനത്തിന്റെ ഏഴയലത്ത് പോലും എത്തിപ്പെടാൻ സാദ്ധ്യതയില്ലാതാകുന്നതിലെ യുക്തി തെളിയാൻ പ്രയാസമില്ല. മലയാളത്തിൽ ആകാൻ പാടില്ല, മറ്റുഭാഷക്കാരെ വലയത്തിൽ നിറുത്തേണ്ടി വരുന്നത് ലോജിസ്റ്റിക്സ്ന്റെ ആവശ്യമായതിനാൽ. സംസ്കൃതത്തിന്റെ ആഢ്യശൈലിയുടെ അപരിമേയ സ്വീകാര്യതയുടെ യുക്തി. അതുകൊണ്ട് രചനയിലെ വൈകല്യങ്ങൾ അപ്രസക്തവും അവഗണനാർഹവും ആയിത്തീരുന്നു. അർത്ഥസാരങ്ങൾ അന്വേഷിക്കുകയേ വേണ്ട എന്ന നില. പിടികിട്ടാ‍പ്പാടകലെ നിൽക്കുന്ന ഔചിത്യവും കാവ്യകലാംശവും അപ്രസക്തമാകുന്നതിന്റെ പൊരുൾ.


അയ്യപ്പൻ കാനനവാസനാണ്. അയ്യപ്പസ്വരൂപത്തിൽ അവസാനം കൂട്ടിച്ചേർക്കപ്പെട്ട മിത്തിലെ പന്തളരാജകുമാരൻ കാനനച്ചോലയ്ക്കരികിൽ അരുമക്കുഞ്ഞായി പ്രത്യക്ഷപ്പെട്ട് യൌവനകാലത്തു തന്നെ രാഷ്ട്രതന്ത്രത്തിന്റെ കാപട്യത്തിൽ നിന്നും ഉപജാപങ്ങളിൽ നിന്നും വിടുതൽ നേടി കാട്ടിലേക്കു തിരിച്ചു പോയവനാണ്. പുലികളെ സ്നേഹിച്ച് പ്രയാസമെന്യേ കൂടെ കൊണ്ടുനടക്കാൻ പ്രാപ്തനായവൻ. പുലികൾ അയ്യപ്പനോടൊപ്പം കൊട്ടാരത്തിലേക്ക് അയ്യപ്പനു കൂട്ടുപോകുന്നുമുണ്ട്. ചിന്മുദ്രയും പേറി തന്നിലേക്കൊതുങ്ങി നിമീലിതനേത്രനായി പ്രപഞ്ചധ്യാനത്തിൽ വിലീനമായ ശാസ്താവിൽ ലയിച്ചു പോയവൻ. ഈ ദ്വിവിധ വ്യക്തിത്വം ഒരേസമയം അന്തർമുഖത്വവും ബഹിർമുഖത്വവും ഉണ്ടാക്കിയെടുക്കുകയാണ്. ഇതിലെ അന്തർമുഖശക്തിയാണ് സായൂജ്ജ്യവാഞ്ച്ഛയെ ആവാഹിച്ച് ഒരു സെന്റ്രിഫ്യൂജിലെന്നപോലെ ഒരു കേന്ദ്രബിന്ദുവിലേക്ക് ഉൾവലിയിച്ച് സംക്രേന്ദ്രിതവും സാന്ദ്രവും ആക്കിത്തീർക്കുന്നത്. ബാഹ്യമോടികളിൽ പ്രകീർത്തിക്കപെടേണ്ടവനല്ല അയ്യപ്പൻ. ബഹിർപ്രകാശനത്തിൽ അഭിജ്ഞാനം കൊള്ളുന്ന, അഭയവരദസ്വരൂപപ്രഭാവം സംക്രമിക്കുന്ന മറ്റു ദൈവങ്ങൾക്ക് വിപരീതമാണിത്. ഭക്തിയുടെ പൊതുബോധം വാർത്തെടുത്തിരിക്കുന്ന ഈ സ്വരൂപങ്ങളുടെ നിരയിലേക്ക് അയ്യപ്പനെയും മാറ്റിപ്രതിഷ്ഠിച്ച് ഹസ്താന്തരപത്രം രചിയ്ക്കപ്പെടുകയാണുണ്ടായത്. ഹരിവരാസനത്തിൽ കേരളീയനാടൻ ദൈവ പ്രതിബിംബസഞ്ചയങ്ങളൊക്കെ വിട്ടുകളഞ്ഞിരിക്കുന്നു. മറ്റൊരു വ്യക്തിത്വമുള്ള ഹരിഹരപുത്രൻ മാത്രമാക്കി മാറ്റി തനതുദൈവമായ അയ്യപ്പനെ ഇല്ലാതാ‍ാക്കുക എന്ന അട്ടിമറി. ഗാനരചയിതാവ് അറിഞ്ഞോ അറിയാതെയോ ചെയ്ത കൃത്യം. നാടങ്കഥകളിൽ നിന്നും നാടൻ പാട്ടുകളിൽ നിന്നും വിടുതി നേടിയ ഹരിഹരാത്മജൻ ആണിതിൽ. അതീവസുന്ദരനും ഭരണലോലുപനും നിത്യേന നർത്തനം ചെയ്യ്ത് അതിന്റെ ആലസ്യത്തിൽ മുഴുകുന്നവനും വിശ്വമോഹനനും അരുണഭാസുരനും സുപ്രഭാഞ്ചിതനും സുന്ദരാനനനും ഭുവനമോഹനനും കളമൃദുസ്മിതനും ഗാത്രമോഹനനും ആയവൻ. ഗീതത്തിൽ ലാലസിയ്ക്കുന്നവൻ. ആന കുതിര സിംഹം ഇവയൊക്കെ വാഹനമാക്കിയവൻ. ഗദയേന്തിയവൻ. ഭസ്മം പൂശിയവൻ. മൂന്നുകണ്ണുള്ളവൻ. ശത്രുക്കളെ മർദ്ദിച്ച് ജയിക്കുന്നവൻ. വേദസാരം ഭൂഷണമാക്കിയവൻ. അതുമാത്രമല്ല പ്രണയസത്യകനായി മാറ്റിയിരിക്കയാണ് നിത്യബ്രഹ്മചാരിയായി മാളികപ്പുറത്തമ്മയെ നിരാകരിച്ച് ചിന്മുദ്രാങ്കിതയോഗസമാധിപ്പൊരുളായി നിർവ്വാണം കൊള്ളുന്നവനെ. അയ്യപ്പത്തനിമ വിടുവിച്ച് പൊതു ഹിന്ദു ദൈവനിരയിലേക്ക് എഴുന്നെള്ളിച്ച് ഇരുത്താനുള്ള തീവ്ര ശ്രമം തന്നെ ഇത്. നാടൻ പാട്ടുകളിലൂടെ ജീവൻ വച്ചു വന്നിരുന്ന അയ്യപ്പനെ സംസ്കൃതജഡിലമായ വിശേഷണങ്ങളിലൂടെ ഹരിഹരാത്മജൻ മാത്രമായി ചുരുക്കുന്നത് ഈ സ്ഥാനാന്തരണത്തിനു വേണ്ടിയാണ്. കൂടുതൽ ആഢ്യവൽക്കരിക്കപ്പെട്ട വേദവിഭൂഷണനെ വാർത്തെടുക്കൽ.കാട്ടിനുള്ളിൽ ഏകാന്തവാസം ചെയ്യുന്ന യോഗിസ്വരൂപനെ അഖിലഹിന്ദുദേവതാഗണത്തിലെ പ്രമുഖനായി മാറ്റിയെടുക്കൽ കൃത്യമാണിത്. മറ്റു ദൈവങ്ങളുടെ മേൽ ജയിച്ചു നിൽക്കുന്നവൻ എന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുത്ത് ഒരു വൻപൻ ദൈവത്തെ സ്വരൂപിയ്ക്കൽ തന്നെ ഇത്. മറ്റു നാഗരിക ദൈവങ്ങളോടൊപ്പം ഇരുത്തി ഈ മലദൈവത്തെ ഒരു ദേശീയദൈവം എന്ന പ്രതിബിംബത്തിലേക്ക് രൂപാന്തരണം ചെയ്യുകയാണ് ആത്യന്തികമായി ഹരിവരാസനം സാധിച്ചെടുത്തിരിക്കുന്നത്. പ്രാദേശികദൈവങ്ങളെയൊക്കെ ശിവന്റേയൊ വിഷ്ണുവിന്റേയോ കുടുംബത്തിലേക്ക് ചേർക്കുക എന്ന അനുസ്യൂതപ്രക്രിയയുടെ വർത്തമാനകാലദൃഷ്ടാന്തം. ശബരിമല ക്ഷേത്രത്തിനും പരിസരത്തിനും വന്ന മാറ്റങ്ങൾ ഇതിനു യോജിച്ചു പോകുന്നവയാണ്. ഒരു ടൌൺഷിപ്പിന്റെ ഛായയും രൂപവിന്യാസവും ഘടനയും സംസ്കാരവും ആണ് പച്ചമല പവിഴമലവാസനു നിർമ്മിച്ചു നൽകിയിരിക്കുന്നത്. സ്വർണ്ണം കൊണ്ടു മൂടിയ മേൽക്കൂരയ്ക്കു താഴെ സ്വർണ്ണച്ചുവരുകൾക്കുള്ളിൽ സ്വർണ്ണവാതിലിനു പിറകിൽ ഇരിയ്ക്കുന്ന അയ്യപ്പന്റെ സ്വത്വം മറ്റൊന്നാകാതെ തരമില്ല. ഈ പുതിയ അഖിലേന്ത്യാബിരുദം അയ്യപ്പൻ സ്വീകർച്ചു എന്നതിന്റെ തെളിവ് പ്രഘോഷണമാണ് ഇത് കേട്ടേ അദ്ദേഹം ഉറങ്ങൂ എന്ന് കഥ കെട്ടിച്ചമയക്കലിലൂടെ സാധിച്ചെടുത്തിരിക്കുന്നത്. തന്നെ നിത്യനർത്തകനാക്കിയതിൽ ഹരിവരാസനയോഗിക്ക് പരാതിയില്ലത്രെ.




എറ്റവും സ്വീകാര്യമായ ഈ ഉൽ‌പ്പന്നം ‘ബ്രാൻഡഡ്’ ആയിത്തീർന്നിട്ടുണ്ട്. ഹരിവരാസനം പ്രോജക്റ്റുകൾ ഇന്ന് പലതാണ്. ഭക്തിവ്യവസായത്തിൽ വിറ്റഴിക്കപ്പെടുന്ന ഉൽ‌പ്പന്നത്തിനു ഭക്തിയിൽ നിന്നും ഉറവെടുത്ത സ്വീകാര്യതായുക്തി മതി. ഹരിവരാസനം കേൾക്കുമ്പോഴുള്ള യൂഫോറിയ അയ്യപ്പനും അനുഭവിച്ചറിയുന്നെന്ന് അദ്ദേഹത്തെ ഉറക്കത്തിലേക്ക് വഴുതിവീഴ്ത്തുന്നു എന്ന കൌതുകകൽ‌പ്പന ന്യായീകരിക്കുന്നു. ഭക്തനും ഹരിഹരാത്മജനും ഒരേ നിലവാരത്തിൽ എത്തുന്നു. സായൂജ്യത്തിന്റെ കൃത്യത തെളിയുന്നു.