Monday, June 11, 2012

ആത്മഹത്യക്കുമുമ്പ് ഫേസ്ബുക്‍ ഉപയോഗിക്കുന്ന വിധം



ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഒരു
വാര്‍ത്ത വന്നു. ഇരുപത്തൊന്നുകാരനായ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ട്രെയിന്‍ കയറാന്‍ പോകവേ കരുനാഗപ്പള്ളിയില്‍ട്രെയിന്‍ തട്ടി മരിച്ചു. തിരുനെല്‍വേലിയിലെ കോളേജിലേക്ക് പുറപ്പെട്ട വിഷ്ണു ആണ് മരിച്ചത്. ഒരു സാധാരണ അപകടമരണം എന്നതിനപ്പുറം വലിയ വാര്‍ത്തകളൊന്നും മാദ്ധ്യമങ്ങളില്‍ കണ്ടില്ല. പക്ഷേ വിഷ്ണുവിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ അതൊരു സ്വാഭാവിക മരണം തന്നെയെന്ന് വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ട്. അവസാനദിവസങ്ങളില്‍ വിഷ്ണു പോസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റാറ്റസുകള്‍ ഒരു ആത്മഹത്യയുടെ ചുവയുള്ളതാണ്.പ്രണയനൈരാശ്യം 
മൂലം നിരാശനായ അവസ്ഥയാണ് അതില്‍ വ്യക്തമാവുന്നത്.

ഇരുപത്തിയാറിനു വൈകിട്ടാണ് ഇയാള്‍ മരിക്കുന്നത്. അതിനു മുന്‍പുള്ള അവസാന മൂന്ന് അപ്പ്ഡേറ്റുകള്‍ നോക്കൂ:
suicide1.jpg
LAST FEW DAYS OF MY LIFE.............................
I WANT TO DIE,
PLZ ANY1 CAN SUGGST GUD WAY 4 SUICID.....
suicide2.jpg
Don't fall in love.....
Premam oru time pas ayi mathrame kanavu.......
suicide3.jpg
Gud bye everybody.....
മരിക്കുന്നതിനു തൊട്ടു തലേദിവസം വൈകിട്ട് വിഷ്ണുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇവ. ഇതില്‍ രണ്ടാമത്തെ അപ്ഡേറ്റില്‍ പ്രണയനൈരാശ്യമാണ് കാരണം എന്നു വ്യക്തമാണ്. ആരേയും പ്രണയിക്കരുതെന്നും, പ്രണയമൊരു നേരമ്പോക്കായേ കാണാവൂ എന്നും പറയുന്നു. അതിനു മുന്‍പ് തന്നെ പറഞ്ഞു 'എന്റെ ജീവിതത്തിലെ അവസാന ദിവസങ്ങളാണ്, എനിക്ക് മരിക്കണം, ആത്യമഹത്യക്കുള്ള വഴികള്‍ പറഞ്ഞു തരാമോ' എന്ന്. അവസാനം എല്ലാവര്‍ക്കും 'ഗുഡ്ബൈ' യും പറഞ്ഞു.
ഒറ്റ നോട്ടത്തില്‍ ആരും പറയും അവനൊരു വിഡ്ഢി എന്ന്. ഒരു പെണ്ണിനെ ഓര്‍ത്തു ജീവിതം കളഞ്ഞു, അച്ഛനേയും അമ്മയേയും ഓര്‍ത്തില്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രണയനഷ്ടത്താല്‍ ഒരുവന്‍ ആത്മഹത്യചെയ്തോ തുടങ്ങി പലരും പലതും ചോദിക്കും. പക്ഷേ ഇതില്‍ കുറച്ചുകൂടി ചിന്തിക്കാനില്ലേ? ഈ അപ്ഡേറ്റുകള്‍ ഇയാളുടെ മുന്നൂറിലധികം ഫേസ്ബുക്ക് ഫ്രണ്ട്സിന്റെ കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നില്‍ തെളിഞ്ഞു കാണും. എന്നാല്‍ രണ്ടോ മുന്നോ ലൈക്കുകളും ഏതാനും കമന്റുകളുമായിരുന്നു മറുപടി. കമന്റുകള്‍ പലതും കളിയാക്കിക്കൊണ്ടുള്ളവ. എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ സഹോദരിയും ഈ അപ്ഡേറ്റ് കണ്ടു, കമന്റായി ഒരു സ്മൈലി ഇടുകയും ചെയ്തു.
സാധാരണ പ്രണയപ്രശ്നങ്ങള്‍, കുടുംബവഴക്കുകള്‍ തുടങ്ങിയവ കൗമാരക്കാര്‍ കൂട്ടുകാരുമൊത്താണ് പങ്കുവെയ്ക്കുക. അതിനു പറ്റിയ കൂട്ടുകാര്‍ ഇല്ലാതെ വരികയോ അവര്‍ സഹായിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ സ്വാഭാവികമായും അടുത്ത പടി സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പങ്കിടുകയാവും. എല്ലാവരോടും എല്ലാം വിളിച്ചു പറയുക, ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയോടെ. പലപ്പോഴും സ്വമനസ്സാലെ അങ്ങനെ ചിന്തിച്ചു കൊണ്ടാവണമെന്നില്ല ചെയ്യുന്നത്, പക്ഷേ അന്തിമലക്ഷ്യം അങ്ങനെയാവും.
ആരെങ്കിലും ഒന്ന് ആശ്വസിപ്പിച്ചെങ്കില്‍ എന്നു കരുതിയോ അങ്ങനെ ആവശ്യപ്പെട്ടുകൊണ്ടോ ആവില്ല ഈ പങ്കുവെയ്ക്കല്‍, പക്ഷേ ഉപബോധമനസ്സ് ഒരു താങ്ങ് ലഭിക്കണമെന്ന് മുന്നില്‍ കണ്ടുകൊണ്ട് ചെയ്യിക്കുന്നതുതന്നെയാണ് അത്. അതുതന്നെയാവണം ഇവിടെയും സംഭവിച്ചത്. പ്രണയം തകര്‍ന്നതിലുള്ള വിഷമം അധികമായപ്പോള്‍ ആശ്വസിപ്പിക്കാന്‍ ആരുമെത്തിക്കാണില്ല. അതിനാല്‍ ഫേസ്ബുക്കിലൂടെ ലോകത്തിനുമുന്നില്‍ തന്റെ സങ്കടം വിളിച്ചുപറഞ്ഞു. ഒരു പിന്തുണ പ്രതീക്ഷിച്ചെത്തിയെങ്കിലും ഫലം നിരാശ.
ഇവിടെ വെറുതേയൊരു നിഗമനത്തിലെത്താന്‍ കഴിയില്ല. പ്രധാന കാരണം നമുക്കാര്‍ക്കും ഇയാളെ പരിചയമില്ല, എങ്ങനെയുള്ള ആളായിരുന്നെന്നോ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്നോ അറിയില്ല. പിന്നെ ഫേസ്ബുക്ക് പേജ് മുഴുവന്‍ നോക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്, വിഷ്ണു ഒരു സ്ഥിരം ഫേസ്ബുക്ക് ഉപയോക്താവല്ല. അഞ്ചോ ആറോ അപ്ഡേറ്റ്സില്‍ കൂടുതല്‍ ചെയ്തിട്ടില്ല. മുന്നൂറിലധികം ഫ്രണ്ട്സ് ഉണ്ടെങ്കിലും അധികം കാണാത്തയാളായതിനാല്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇനി ഇതൊക്കെ കണ്ടിട്ടും ഫോണ്‍ വഴിയോ മറ്റോ ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്നും അജ്ഞാതം.
പക്ഷേ വിഷ്ണു മരിച്ചു കഴിഞ്ഞ് പല കമന്റ്സും അപ്രത്യക്ഷമായി. അതിനു ശേഷം വന്ന കമന്റുകള്‍ ഒരു കുറ്റബോധത്തിന്റെ സ്വരത്തിലായിരുന്നു. 'നമ്മള്‍ ഒന്നും ചെയ്തില്ല', 'ആരും ഒന്നും കാര്യമാക്കിയില്ല', 'അവനെ നമുക്ക് രക്ഷിക്കാമായിരുന്നു' എന്നിങ്ങനെയുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഒരു പെണ്ണിനു വേണ്ടി ജീവിതം നശിപ്പിച്ചു' തുടങ്ങിയ കമന്റുകള്‍ വിഷ്ണുവിന്റെ പ്രശ്നങ്ങള്‍ പലര്‍ക്കുമറിയാമായിരുന്നു എന്ന സൂചനയാണ് നല്‍കുന്നത്. തനിക്ക് മരിക്കണമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഒരു സ്മൈലി കമന്റായി നല്‍കിയ അനിയത്തിയും ഇതൊരു കാര്യമാക്കിയില്ല എന്നു വേണം കരുതാന്‍. പ്രേമബന്ധം തകര്‍ന്നതുകൊണ്ടു മാത്രമാവില്ല, ചിലപ്പോള്‍ കുടുംബത്തിലെയോ കോളേജിലേയോ മറ്റു പ്രശ്നങ്ങളും ഉണ്ടായിരുന്നിരിക്കാം.
മറ്റൊരു പ്രധാന കാര്യം ഫേസ്ബുക്കിലെ കുറിപ്പുകള്‍ കൊണ്ട്മാത്രം ഇതൊരു ആത്മഹത്യയാണെന്നു കരുതാനും കഴിയില്ല. പക്ഷേ അയാളുടെ സുഹൃത്തുക്കള്‍ അങ്ങനെ വിശ്വസിക്കുന്നു. ഏതൊരു കുറ്റകൃത്യവും നടക്കുന്നതുപോലെയാണ് ആത്മഹത്യയും. എല്ലാം മനസ്സില്‍ ചിന്തിച്ചുകൂട്ടി ഒരു ഭ്രാന്തമായ അവസ്ഥയില്‍ ഉടലെടുക്കുന്ന ഒരു തോന്നല്‍. ഒരാളെ കൊല്ലാന്‍ പോകുകയാണെങ്കില്‍ അയാളുടെ മനസ്സു നിറയെ പകയും പ്രതികാരവുമൊക്കെയായിരിക്കും. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാറില്ല, ചിന്തിച്ചാല്‍ തന്നെ കാര്യമാക്കില്ല. ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടാവുകയുള്ളു.
അതുപോലെ തന്നെ ആത്മഹത്യയാവുമ്പോഴും. എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടിയേ തീരൂ, പ്രശ്നങ്ങളില്‍ സഹായിക്കാത്ത മറ്റുള്ളവരുടെ കാര്യം അപ്പോള്‍ ആരും ചിന്തിക്കാന്‍ പോകില്ല. അന്യനെ കൊലചെയ്യുംപോലെ തന്നെ, സ്വയം കൊലചെയ്യുന്നതും. രണ്ടിനും സാമ്യതകളുള്ളതുകൊണ്ടാണല്ലോ ആത്മഹത്യയും ഒരു കുറ്റകൃത്യമായി കണക്കാക്കുന്നത്.
ആരോടെങ്കിലുമുള്ള പ്രതികാരമായി കൊലപാതകം ചെയ്തയാളേക്കാള്‍ ഏവരും കുറ്റപ്പെടുത്തുക ആത്മഹത്യ ചെയ്തയാളെയാവും. പക്ഷേ ഈ കുറ്റപ്പെടുത്തുന്നവര്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിക്കുമെന്ന് തോന്നിയാല്‍ എത്രകണ്ട് സഹായിക്കുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ ഒരു വാക്കു പോലും ഗുണം ചെയ്യും. ഏകാന്തതയുടെ പടുകുഴിയിലാവും അധികം ആത്മഹത്യകളും സംഭവിക്കുക. ആ ഏകാന്തത ഭേദിക്കാന്‍ ആര്‍ക്കുമാവും. പക്ഷേ അങ്ങനെയൊരു സഹായം ആരും ഇവിടെ ചെയ്തില്ല എന്നു കരുതുന്നു.
ഈ മരണത്തേക്കാളേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റുപലതുമുണ്ട്. ആത്മഹത്യാക്കുറിപ്പുകള്‍ പോലെ പലതും കണ്ടപ്പോള്‍ ഇതൊരു ആത്മഹത്യ ആണോയെന്ന തോന്നലുണ്ടായെന്നു മാത്രം. അതെങ്ങനെയായാലും അതെല്ലാം കണ്ടപ്പോള്‍ ഫേസ്ബുക്ക് ഒരു സൌഹൃദക്കൂട്ടായ്മയാണെന്ന് പറയുന്നതെങ്ങനെയെന്നു തോന്നിപ്പോയി. ഒരു സുഹൃത്ത് മനോവിഷമം മൂലം എന്തെല്ലാമോ വിളിച്ചുപറഞ്ഞിട്ടും അതിലെത്രത്തോളം ഗൗരവവമുണ്ടെന്നു പോലും ചിന്തിക്കാത്ത മുന്നൂറോളം ആളുകളുടെ ചിന്ത എന്തായിരിക്കും. തന്നെ പരിഹസിച്ചവരോട് പിന്നെയും പിന്നെയും കമന്റുകളിലൂടെ അയാള്‍ മറുപടി നല്‍കിയിട്ടും ആരും അതില്‍ ഒന്നും കണ്ടില്ല, അതോ കണ്ടില്ലെന്നു നടിച്ചുവോ?
ഫേസ്ബുക്കിന്റെ ജനസമ്മതിക്കു കാരണം സമൂഹം സ്വന്തം കാര്യത്തിലുപരി മറ്റുള്ളവരുടെ കാര്യത്തിലേക്ക് ഒളിഞ്ഞുനോക്കാനാഗ്രഹിക്കുന്നു എന്ന ആശയമാണെന്ന് പറയപ്പെടുന്നു. പക്ഷേ ആ കടന്നുകയറ്റം തനിക്കു താല്പര്യമുള്ള കാര്യങ്ങളില്‍, തനിക്ക് സൗകര്യപ്രദമായ രീതിയില്‍ ഒരു നേരമ്പോക്കായി മാത്രമാക്കി മാറ്റുകയാണ് ചെയ്യുന്നതിപ്പോള്‍.
ഓര്‍ക്കുട്ട് വന്നപ്പോള്‍ അകലെയുള്ള ചങ്ങാത്തങ്ങള്‍ നിലനിര്‍ത്താനും, നഷ്ടമായവ തിരിച്ചുപിടിക്കാനും, പുതിയവ കണ്ടെത്താനുമൊക്കെയായിരുന്നു പ്രാധാന്യം. എന്നാല്‍ ഫേസ്ബുക്കില്‍ സംഗതി പാടേ മാറി. അടുത്ത ചങ്ങാതിമാര്‍ പോലും മിണ്ടുന്നില്ല. പുതിയ ബന്ധങ്ങളുണ്ടാവുന്നത് കുറഞ്ഞു. പുതിയ ഫ്രണ്ട്സിനെ തേടിപ്പിടിച്ച് ആഡ് ചെയ്യുന്നത് അവര്‍ ഷെയര്‍ ചെയ്തു വരുന്ന തമാശകള്‍ കാണാനും മറ്റും മാത്രമായി.
സമയമില്ലാത്ത സമയമുണ്ടാക്കി അധികം പേരും ദിവസവും ഫേസ്ബുക്കില്‍ കയറിവരുന്നത് ഈ കാര്യങ്ങള്‍ക്കാണ്:
  1. ഷെയര്‍ ചെയ്തു വരുന്ന തമാശകള്‍ കാണുക, ലൈക്ക് ചെയ്യുക, :D, :P, ROFL, LOL എന്നിങ്ങനെ ഏതെങ്കിലും കമന്റ് ചെയ്യുക, ഷെയര്‍ ചെയ്യുക.
  2. രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള സ്റ്റാറ്റസ്/ഫോട്ടോ ലൈക് ചെയ്യുക, FUCK / WTF / SHIT / ***** എന്നിങ്ങനെ കമന്റ് ചെയ്യുക, ഷെയര്‍ ചെയ്യുക.
  3. ആരെങ്കിലും തനിക്ക് പറ്റിയ ദുരനുഭവം അപ്പ്ഡേറ്റ് ചെയ്താല്‍ ലൈക്ക് ചെയ്യുക, FUCK / WTF / SHIT / ***** എന്നിങ്ങനെ കമന്റ് ചെയ്യുക.
  4. സുഹൃത്തുക്കളുടെ ഫോട്ടോ / സ്റ്റാറ്റസ് എന്തുതന്നെയായാലും ലൈക്ക് ചെയ്യുക, ഒറ്റനോട്ടത്തില്‍ കൊള്ളാമെങ്കില്‍ ഒരു സ്മൈലി കമന്റ് ചെയ്യുക.
  5. അന്നത്തെ ദിവസം എവിടെയോ കണ്ട ഒരു വാചകം സ്റ്റാറ്റസ് ആക്കുക, സ്വയം ലൈക്ക് ചെയ്യുക.
  6. ബര്‍ത്ത്ഡേ ആര്‍ക്കൊക്കെയെന്നു നോക്കി ഒരു "Hapi bday" മാത്രം കൊടുക്കുക.
ഇതിലെല്ലാം രസകരമായ പല സംഭവങ്ങളുമുണ്ട്. 'LOL', 'ROFL' എന്നൊക്കെ വച്ചാല്‍ തമാശയ്ക്കടിയില്‍ നല്‍കുന്ന കമന്റ് എന്നതിനപ്പുറം ഇവയെന്താണെന്നറിയാത്തവരാണ് പലരും. അതുപോലെ തന്നെ 'WTF' ഇന്നും പലര്‍ക്കും അജ്ഞാതം.
ഞാന്‍ സാമൂഹിക തിന്മകളെ എതിര്‍ക്കുന്നു, അവയ്ക്കെതിരേ പോരാടുന്നു തുടങ്ങിയ സന്ദേശങ്ങള്‍ ഒരാള്‍ നല്‍കുന്നത്, ഒന്നിനെ കുറ്റപ്പെടുത്തിയുള്ള ഫോട്ടോയ്ക്ക് FUCK / WTF / SHIT / ***** എന്നിങ്ങനെയുള്ള കമന്റുകള്‍ നല്‍കിക്കൊണ്ടാണ്. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും FUCK എന്ന് ഒരു പത്തു തവണ പറയുക, അടിവസ്ത്രം കാണിച്ച് രണ്ട് സീനുകള്‍ നല്‍കുക, കുറച്ച് ലോലമായ ഇംഗ്ലീഷ് സ്വല്പം കനത്തില്‍ പറയുക തുടങ്ങിയതൊക്കെ പുതുയുഗ മലയാള സിനിമയുടെ അവശ്യഘടകങ്ങള്‍ ആയതുപോലെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും FUCK പറയുക ഇപ്പോള്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആണ്, ഫേസ്ബുക്കാണ് പ്രധാന കാരണക്കാരന്‍. പണ്ട് സുരേഷ് ഗോപി പറഞ്ഞ കേട്ട് 'ഷിറ്റ്' പറയുന്ന പോലെ ഏ ബീ സീ ഡീ പഠിച്ചില്ലാത്തവന്‍ പോലും പറയും FUCK ! ‌
ഒരു സുഹൃത്തിനൊരു ദുരനുഭവം ഉണ്ടായതായി അപ്ഡേറ്റ് ചെയ്താലും കമന്റ്സ് ഇതൊക്കെ തന്നെ, ചിലപ്പോ കരയുന്ന ഒരു സ്മൈലി കൂടി കിട്ടും. ഇനി ബൈക്കില്‍ നിന്നു വീണ് കാലൊടിഞ്ഞെന്നു പറഞ്ഞൊരു ഫോട്ടോ ആഡ് ചെയ്താല്‍ ആരും ഒന്നും വായിക്കന്‍ മിനക്കെടില്ല. പത്തു പേരോട് വീണ്ടും വീണ്ടും കമന്റ്സിലൂടെ എല്ലാം വിശദീകരിച്ചാലും പിന്നാലെയെത്തും അടുത്ത കമന്റ്, ":( wot happened da?". പോയിക്കഴിഞ്ഞു, മറുപടിക്കായി കാത്തുനില്‍ക്കില്ല. ഇനി നിന്നാലോ, അതില്‍ ഒരു 'ലൈക്ക്' സൗജന്യം.
സ്മൈലി ഉള്ളതുകൊണ്ട് വളരെ എളുപ്പമുണ്ട്. ഇഷ്ടപ്പെട്ടെന്നോ ഇല്ലായെന്നോ ദേഷ്യം വരുന്നെന്നോ പൊട്ടിച്ചിരിക്കുന്നെന്നോ എല്ലാം രണ്ടു കീയിലും ഒരു ക്ലിക്കിലും ഒതുക്കാം. പിന്നെ അധികം ആക്ടിവ് അല്ലാത്ത ഒരാളുടെ 'വോള്‍' പരിശോധിച്ചാല്‍ കാണാം ഒരേ പോലെ ഒരു നൂറു "Hapi bday". അതുപോലും മുഴവനെഴുതാന്‍ കഴിയില്ല.
അതുപോലെയൊന്നാണ് 'ലൈക്ക്'. ഒരു ക്ലിക്കില്‍ ഉദ്ദേശം മനസ്സിലായി. പക്ഷേ സ്വന്തം അപ്ഡേറ്റുകള്‍ മുതല്‍ ഓരോ കമന്റുകള്‍ക്കുള്‍പ്പടെ താഴെ 'ലൈക്ക്' കാണുന്നിടത്തെല്ലാം ക്ലിക്ക് ചെയ്യും. എന്താണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നതെന്ന് ഒരു ഊഹവുമില്ല.
ഇത്രയൊക്കെയാണ് ഒരു സാധാരണ ഫേസ്ബുക്കന്റെ പ്രവര്‍ത്തനങ്ങള്‍. നേരത്തേ പറഞ്ഞപോലെ അന്യന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം മാത്രം. സമയം കളയാനുള്ള വകുപ്പ് എന്തെങ്കിലും കിട്ടിയാല്‍ അങ്ങോട്ടുള്ള നോട്ടം ഒരല്പം സൂക്ഷ്മമാക്കും, അത്രതന്നെ. ഇനിയേതെങ്കിലും പെണ്‍കുട്ടിയുടെ വക എന്തെങ്കിലുമൊന്നു കണ്ടാല്‍ ലൈക്കുകള്‍ കൊണ്ട് പൊതിയും.
ഒന്നു ചിന്തിച്ചാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥത ഏറ്റവും ലളിതമായി കാണുന്ന ഒരിടമല്ലേ ഫേസ്ബുക്ക്. തന്റെ ഇഷ്ടങ്ങള്‍ക്കു മാത്രം വിലനല്‍കി, ആരെയോ കാണിക്കാന്‍ കുറെ സുഹൃത്തുക്കളെ ആഡ് ചെയ്ത്, അവരെ ശ്രദ്ധിക്കാതെ, അവരോട് മിണ്ടാതെ, ആളാവാന്‍ വേണ്ടി കുറേ പണികളും കാണിച്ച്... സ്വന്തം ഇഷ്ടപ്രകാരം സാമൂഹികജീവിയെന്ന മുഖംമൂടിയണിഞ്ഞ് ആര്‍ത്തുല്ലസിച്ച് നടക്കുന്ന ഭാവത്തോടെ ഒതുങ്ങിക്കൂടുകയാണ് ചെയ്യുന്നത്.
ഇതിലേറ്റവും പേടിക്കേണ്ട വിഷയം ഈ അവസ്ഥ ജീവിതത്തിലേക്കും പകര്‍ത്തപ്പെടുന്നുവെന്നതാണ്. ഈയടുത്തകാലത്ത് മനുഷ്യനെ ഇത്രയധികം സ്വധീനിക്കാന്‍ ഫേസ്ബുക്കിനല്ലാതെ മറ്റൊന്നിനുമായിട്ടില്ല. എന്നാല്‍ സ്വാധീനിക്കുക എന്ന വാക്ക് അടിമപ്പെടുത്തുക എന്ന അര്‍ത്ഥത്തില്‍ എടുക്കേണ്ടി വരും. അടിമയാകുന്നതിനു പുറമേ മനുഷ്യന്‍ഫേസ്ബുക്ക് ശൈലി ജീവിതത്തിലും പകര്‍ത്തിത്തുടങ്ങി. അതിനേയാണ് ഏറ്റവും ഭയപ്പെടേണ്ടത്. സ്വന്തം പ്രൊഫൈല്‍ തുറന്ന ശേഷം മറ്റുള്ളവരുടെ കാര്യങ്ങളില്‍ രസകരമായവ മാത്രം തിരഞ്ഞുപിടിച്ചു ആസ്വദിക്കുക എന്ന ഏര്‍പ്പാട് ജീവിതത്തിലേക്ക് ആവിഷ്കരിച്ചു തുടങ്ങിയിരിക്കുന്നു. തകരുന്ന ബന്ധങ്ങളും മനുഷ്യത്വമില്ലായ്മയുമൊക്കെയല്ലാതെ വേറെയെങ്ങും ചെന്നെത്തുകില്ല.
കുറേനാള്‍ ചര്‍ച്ചാവിഷയം അമേരിക്കന്‍ സംസ്കാരത്തിന്റെ കടന്നുകയറ്റമായിരുന്നു. അതിപ്പോ വരും വരും എന്നു പറഞ്ഞിരുന്നു, പക്ഷേ പണ്ടേയ്ക്കു പണ്ടേ തന്നെ അതിന്റെ അലയടി തുടങ്ങിയിരുന്നു. അതു അറിയാതെ പോലും പലരും വീണ്ടും വീണ്ടും പ്രസംഗിച്ചു. അതുപോലെയാണ് ഫേസ്ബുക്കിസവും. ആരുമറിയാതെ ഏവരേയും കീഴ്പ്പെടുത്തിത്തുടങ്ങിക്കഴിഞ്ഞു. എന്താ മാറ്റമെന്ന് പോലും അറിയാതെ അതിങ്ങനെ പോകുന്നു. സൈബര്‍ ലോകത്ത് ജീവിക്കുന്ന ശൈലി യാഥാര്‍ത്ഥ്യത്തിലും പിടിമുറുക്കുമ്പോള്‍ മാറ്റം ആര്‍ക്കും അറിയാന്‍ കഴിയില്ല. അതിനാല്‍ ഫേസ്ബുക്കിനെ നിര്‍ത്തേണ്ടിടത്തു നിര്‍ത്തിയേ തീരൂ. ഇതൊരിക്കലുമൊരു സൌഹൃദക്കൂട്ടായ്മയല്ല. സൌഹൃദവുമില്ല കൂട്ടായ്മയുമില്ല ഇവിടെ, സ്വന്തം വഴിതെറ്റിക്കുവാനായി നമ്മള്‍ തന്നെ ഇതിനെ ഒരു സ്വാര്‍ത്ഥലോകമായി മാറ്റിക്കഴിഞ്ഞു.

രോഗിയുമായി റീജണല്‍ കാന്‍സര്‍ സെന്ററില്‍ എത്തിയ ഒരാളുടെ അനുഭവം


ഞങ്ങള്‍ക്കുണ്ടായ ഒരു കയ്‌പേറിയ അനുഭവം അറിയിക്കാനാണ് ഞാന്‍ ഇതെഴുതുന്നത്. ഒരു വര്‍ഷമായി ഞാന്‍ എന്റെ അമ്മയെയും കൊണ്ട് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ പോകുന്നു പലപ്പോഴും അവിടെ നിന്ന് ഞങ്ങള്‍ക്ക് ഒരുപാടു ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും പ്രതികരിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ആലോചിച്ചു ഞങ്ങള്‍ ഇതുവരെയും പ്രതികരിച്ചില്ല. ദക്ഷിണ ഇന്ത്യയിലെ സാധാരണയില്‍ സാധാരണക്കാര്‍ വരുന്ന ഒരു ആസ്പത്രിയിലെ സ്ഥിതിയാണ് ഇത് എന്ന് ആലോചിക്കേണ്ടതാണ്. 


കാന്‍സര്‍ എന്ന് പറയുന്ന മാരകരോഗത്തിന് അടിമകള്‍ ആകുന്നവരുടെ മാനസികാവസ്ഥ ഒരുപക്ഷെ കൂടുതല്‍ മനസിലാകുന്നത് ഇവിടുത്തെ ജീവനക്കാര്‍ക്കായിരിക്കാം നഴ്‌സുമാര്‍ മാലാഖമാര്‍ ആണ് എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാന്‍. ഇപ്പോഴും അങ്ങനെ തന്നെ വിശ്വസിക്കുന്നു. പക്ഷെ ഇത്തവണ എനിക്ക് എവിടെ ഉണ്ടായ അനുഭവം ഇത് തെറ്റാണെന്ന് എന്നെ ബോധ്യപ്പെടുത്തിത്തന്നു. ഞാന്‍ എന്റെ അമ്മയെയും കൊണ്ട് ആസ്പത്രിയില്‍ എത്തിയപ്പോള്‍ സമയം രാവിലെ എട്ടുമണി. ഞങ്ങളുടെ ടോക്കണ്‍ നമ്പര്‍ 20 താഴെ ആയിരുന്നു. എന്നാല്‍ ഒ.പി. വിഭാഗം ഡോക്ടര്‍ വന്നപ്പോള്‍ സമയം 12.30 ആയി. 


നൂറുകണക്കിന് രോഗികള്‍ ഇരിക്കാനും നില്‍ക്കാനും സ്ഥലം ഇല്ലാതെ കാത്തിരിക്കുകയായിരുന്നു അപ്പോള്‍. ഇതൊന്നും അവിടത്തെ ജീവനക്കാര്‍ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ഡോക്ടറെ കണ്ടിറങ്ങിയപ്പോള്‍ സമയം 1.30. നേരത്തെ ബുക്ക് ചെയ്തിരുന്ന പ്രകാരം കീമോ വാര്‍ഡ് എത്തിയപ്പോള്‍ അവിടെ ബെഡ് ഇല്ല എന്നായിരുന്നു മറുപടി. പിന്നെ മുറി കിട്ടി കീമോ തെറാപ്പി തുടങ്ങിയപ്പോള്‍ സമയം 4.45. ഞാനും പ്രായമായ എന്റെ അമ്മയും മാത്രം. കീമോ കഴിഞ്ഞപ്പോള്‍ സമയം വൈകുന്നേരം 6.30. ഇതിന് ശേഷം രക്തം കൊടുക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍ രണ്ടാം നിലയിലുള്ള കീമോ വാര്‍ഡില്‍ പോകാന്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം ശരിക്കും കയ്‌പ്പേറിയതായിരുന്നു. 


ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ രാത്രി 7.00 മണി. അവിടെ നിരവധി കട്ടിലുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. ഡ്യൂട്ടിയില്‍ മൂന്ന് ഫീമെയില്‍ നഴ്‌സുമാരും ഒരു മെയില്‍ നഴ്‌സും ഉണ്ടായിരുന്നിട്ടും അവര്‍ രക്തം കൊടുക്കേണ്ട ക്രമീകരണങ്ങള്‍ ഒന്നും ചെയ്തില്ല. രക്തം കൊടുത്തു തുടങ്ങിയപ്പോള്‍ സമയം 8.15 ആയി. ഞങ്ങള്‍ രണ്ടു സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 


അപ്പോള്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ മാന്യമല്ലാത്ത പെരുമാറ്റം രോഗിയായ എന്റെ അമ്മയെ മാനസികമായും ഒരുപാടു തളര്‍ത്തി. ഇത്രയും അസുഖമുള്ള രോഗിയോട് എങ്ങനെ പെരുമാറണം എന്ന് പോലും അറിഞ്ഞുകൂടാത്ത ജോലിക്കാര്‍ ആണോ ആ ആസ്പത്രിയില്‍ ജോലി ചെയ്യുന്നത് എന്ന് ഞാന്‍ ഓര്‍ത്തു. എല്ലാം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ അര്‍ധരാത്രി പന്ത്രണ്ട് മണി. ഇതുപോലെ ഒരനുഭവം കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ച ഒരു രോഗിയ്ക്കും ഉണ്ടാകാന്‍ പാടില്ല. 


ഇതു ഞങ്ങളുടെ മാത്രം അവസ്ഥയല്ല, കേരളത്തിലും തമിഴ്‌നാട്ടിലും ഉള്ള അനേകം രോഗികളുടെ അവസ്ഥയാണ്. പ്രായമായ രോഗികള്‍ ഒന്ന് പ്രതികരിക്കാന്‍ പോലും ശേഷി ഇല്ലാതെ അവിടെ ഇരിക്കുന്ന ദയനീയമായ കാഴ്ച കാണുന്ന ഏതൊരാളും പ്രാര്‍ത്ഥിക്കുക ഞങ്ങള്‍ക്ക് ഇങ്ങനെ ഒരവസ്ഥ ഉണ്ടാകരുതേ എന്ന് മാത്രമായിരിക്കും. ഇതിന് ഉചിതമായ ഒരു തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 


ഷീന എസ്.നായര്‍
തിരുവനന്തപുരം. 

വി.എസ്. എന്ന പൂച്ചയ്ക്ക് എത്ര ജന്മം?


പൂച്ചയ്ക്ക് ഒമ്പത് ജന്മമുണ്ടെന്ന അന്ധവിശ്വാസം പണ്ടേ ഉള്ളതാണ്. ഒമ്പതിന്റെ കണക്ക് വന്നത് എങ്ങുനിന്നാണെന്ന് വ്യക്തമല്ല. ജന്മം കുറെയുണ്ടെന്ന വിശ്വാസം വന്നത് ഒരുവിധം വീഴ്ചയിലൊന്നും പൂച്ചയ്ക്ക് പരിക്കൊന്നും പറ്റുകയില്ല എന്ന സത്യത്തില്‍ നിന്നാണ്. തട്ടിന്‍പുറത്ത് നിന്ന് താഴെ വീണാലും ഒന്ന് ചിണുങ്ങുക പോലും ചെയ്യാതെ നടന്നുപോകും. ഇത്രയും ഉയരത്തില്‍ നിന്ന് മനുഷ്യന്‍ വീണാല്‍ കഥ കഴിയും. എന്തെങ്കിലും ദിവ്യത്വമോ പുനര്‍ജന്മമോ അല്ല; പൂച്ചയുടെ ശരീരത്തിന്റെ പ്രത്യേകത കൊണ്ടാണ് അത് വീഴ്ചകളെ അതിജീവിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. ഭാരം കുറവാണെന്നതാണ് ഒരു പ്രത്യേകതയായി പറയുന്നത്. ബാക്കിയുള്ളത് വല്ല സുവോളജിക്കാരോടും ചോദിക്കണം. 

സി.പി.എമ്മില്‍ ഇതിനേക്കാള്‍ വലിയ ചാട്ടവും വീഴ്ചയുമെല്ലാം കഴിഞ്ഞിട്ടും വി.എസ്. അച്യുതാനന്ദന്‍ പൂച്ചയെപ്പോലെ നടന്നുപോകുന്നത് എന്തുകൊണ്ടാണ് എന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ പാര്‍ട്ടിയുടെ പുതിയ കേന്ദ്രകമ്മിറ്റി ചേരുന്നു. അവിടെയും ചര്‍ച്ച വി.എസ്സിനെ കുറിച്ചത്രെ. മാധ്യമസിന്‍ഡിക്കേറ്റുകാര്‍ പറയുന്നത് ശരിയായിക്കൊള്ളണമെന്നില്ല. മാധ്യമസിന്‍ഡിക്കേറ്റുകാര്‍ക്ക് സി.പി.എമ്മും വി.എസ്സും പിണറായിയുമാണ് ഏറ്റവും വലിയ വിഷയങ്ങള്‍. അതല്ലല്ലോ സി.പി.എം. കേന്ദ്രക്കമ്മിറ്റിയുടെ അവസ്ഥ. ലോകത്തെന്തെല്ലാം നടക്കുന്നു. സിറിയയിലെ കൂട്ടക്കൊല, യു.എസ്സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്,..... എന്തെല്ലാം അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍. ദേശീയ പ്രശ്‌നങ്ങള്‍ ഡസന്‍ കണക്കിന് വേറെ. ബംഗാളില്‍ പാര്‍ട്ടിക്കാര്‍ക്ക് റോഡിലിറങ്ങിനടക്കാന്‍ വയ്യ. ഇതെല്ലാം കഴിഞ്ഞിട്ട് വേണം അച്യുതാനന്ദനെ ചര്‍ച്ചയ്‌ക്കെടുക്കാന്‍. രാത്രിയാകും. അച്യുതാനന്ദനാകട്ടെ നേരത്തേ ഉറങ്ങുകയും വേണം.

വി.എസ്സിനെ ഇത്തവണയെങ്കിലും പുറത്താക്കിത്തരണമേ എന്ന് ഓരോ തവണയും സംസ്ഥാനഘടകം കേണപേക്ഷിച്ചിട്ടും എന്താണ് കേന്ദ്രനേതാക്കള്‍ മുഖവിലയ്‌ക്കെടുക്കാത്തത് എന്ന കാര്യം പൂച്ചയുടെ വീഴ്ച പോലെ ഗവേഷണവിഷയമാക്കേണ്ട സംഭവം തന്നെയാണ്. വി.എസ്സിന് വെയ്റ്റ് കുറവായതാണോ അതല്ല വെയ്റ്റ് ഏറെ ഉള്ളതുകൊണ്ടാണോ സംഭവം നടക്കാത്തത്? എങ്ങനെയാണ് ഈ ചങ്ങാതിക്ക് ഇത്രയും വെയ്റ്റ് ഉണ്ടായത്? ഈ പൊളിറ്റ് ബ്യൂറോ തന്നെയല്ലേ രണ്ടുവട്ടം സംസ്ഥാനക്കമ്മിറ്റിയെ തട്ടിക്കളഞ്ഞ് വി.എസ്സിന് മത്സരിക്കാന്‍ ടിക്കറ്റ് കൊടുത്തത്. അതോടെയല്ലേ പിടിയിലൊതുങ്ങാത്ത വെയ്റ്റ് മൂപ്പര്‍ക്ക് ഉണ്ടായത്? എന്നിട്ടിപ്പോള്‍ വെയ്റ്റ് കൂടിപ്പോയി, എടുത്തിട്ട് പൊങ്ങുന്നില്ല എന്ന് വേവലാതിപ്പെട്ടിട്ട് എന്തുകാര്യം.

വി.എസ്. ചെയ്തതിന്റെ പത്തിലൊന്ന് ചെയ്താല്‍ ലോകത്തൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പാര്‍ട്ടിക്കകത്ത് എന്നല്ല പരിസരത്തെ റോഡില്‍പ്പോലും നില്‍ക്കാനാവില്ല. ഇതിന്റെ നൂറിലൊരംശം ഭിന്നാഭിപ്രായം പ്രകടിപ്പിച്ചവര്‍ സോവിയറ്റ് പാര്‍ട്ടിയില്‍ പണ്ടൊക്കെ ഉണ്ടായിരുന്നത്രെ. അവരെ കുറിച്ച് ചര്‍ച്ച ചെയ്യുക, അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേന്ദ്രക്കമ്മിറ്റിക്ക് കത്തെഴുതുക, വിശദീകരണം ചോദിക്കുക, സസ്‌പെന്‍ഡ് ചെയ്യുക, പുറത്താക്കുക തുടങ്ങിയ ഏകാധിപത്യപരമായ നടപടികളൊന്നും മഹത്തായ സോവിയറ്റ് പാര്‍ട്ടിയില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. മലനാടന്‍ സഖാവ് എം.എം. മണി പറഞ്ഞതുപോലെ വണ്‍, ടു, ത്രി. പിന്നെ പൊടി കാണാറില്ല. കാലം മാറി. 

ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നടക്കുന്നതുപോലെയുള്ള ഗ്രൂപ്പ് വഴക്കാണ് പാര്‍ട്ടിയില്‍ നടക്കുന്നത് എന്നാണ് കുറച്ചുമുമ്പുവരെ വിമര്‍ശകര്‍ കുറ്റപ്പെടുത്താറുള്ളത്. ഇപ്പോള്‍ ആ ഘട്ടവും കടന്നു. സി.പി.എം. വിഭാഗീയതയുടെ വാര്‍ത്ത കാരണം കോണ്‍ഗ്രസ്സുകാര്‍ക്ക് അത്യാവശ്യം ഗ്രൂപ്പ് വഴക്ക് നടത്താന്‍ പറ്റാതായിരിക്കുന്നു. പത്രത്തിലും ചാനലിലും വരില്ലെങ്കിലെങ്ങനെയാണ് ഗ്രൂപ്പിസം നടത്തുക?

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എന്നല്ല ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രത്തില്‍ വി.എസ്. നടത്തിയേടത്തോളം ചാവേറാക്രമണങ്ങള്‍ ഒരു നേതാവും നടത്തിയിട്ടില്ല. ഇതാ കഴിഞ്ഞു, ഇനി പൊടി കാണില്ല എന്ന് ഓരോ വട്ടവും വിചാരിച്ചിട്ടുണ്ട് പാര്‍ട്ടിക്കാരും പൊതുജനവും. ഓരോ വട്ടവും പൂച്ചയെപ്പോലെ എഴുന്നേറ്റുവരികയാണ് വന്ദ്യവയോധികന്‍. കഴിഞ്ഞതിനേക്കാള്‍ ഡോസ് കൂട്ടിയാണ് അടുത്ത ആക്രമണം. ഏറ്റവും ഒടുവിലത്തെ കടന്നാക്രമണത്തില്‍ പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചു. വിമതര്‍ വിട്ടുപോയി വേറെ പാര്‍ട്ടി ഉണ്ടാക്കിയത് സി.പി.എം. ഉണ്ടായതുപോലെയാണ് എന്നുപോലും പറഞ്ഞുവെച്ചു. 

പ്രകാശ് കാരാട്ടിനും കൂട്ടാളികള്‍ക്കും നെട്ടെല്ലൊട്ടും ഇല്ലാത്തതുകൊണ്ടാണ് വി.എസ്സിനെ തൊടാന്‍ കഴിയാത്തതെന്ന് കരുതുന്നവരുണ്ട്. വി.എസ്സിന്റെ കൂടെ പാര്‍ട്ടിയില്‍ ആളൊന്നുമില്ലെങ്കിലും വോട്ടുള്ളതുകൊണ്ടാണ് നേതൃത്വം മിണ്ടാത്തത് എന്ന് കരുതുന്നവരും ഉണ്ട്. അതെല്ലാം സംസ്ഥാന നേതൃത്വം സഹിക്കും. ഒന്നുമാത്രം സഹിക്കില്ല. വി.എസ്സിന്റെ കൈയില്‍ ശരി ഉണ്ട് എന്നുമാത്രം ആരും കരുതരുതേ... വി.എസ്. ശരി എങ്കില്‍ പിണറായി തെറ്റാണ്. ഏതെങ്കിലും ഒന്നിനെയേ പാര്‍ട്ടി സ്വീകരിക്കാവൂ. ശരിയും തെറ്റും ഒപ്പം പറ്റില്ല.

Saturday, June 9, 2012

ഗംഗയെന്ന പേരിന് എന്തെങ്കിലും കുഴപ്പമുണ്ടോ?


കേരളത്തില്‍ വാര്‍ത്തകള്‍ കീഴടക്കാന്‍ ഏറെ വിഷയങ്ങളുള്ളതിനാല്‍ വാര്‍ത്തയാകേണ്ട പലതും അര്‍ഹിക്കുന്ന പരിഗണനയോടെ ഇപ്പോള്‍ വാര്‍ത്തയാകുന്നില്ല. അതിലൊന്നാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ ഔദ്യോഗിക വസതിയുടെ പേരുമാറ്റം. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനാണ് മന്ത്രിമന്ദിരങ്ങളുടെയും മന്ത്രിമാരുടെ വാഹനസൗകര്യങ്ങളുടെയും ചുമതല.

തിരുവനന്തപുരത്ത് കണ്ണായ ഇടങ്ങളിലാണ് മന്ത്രിമന്ദിരങ്ങളെല്ലാമുള്ളത്. കഴിഞ്ഞ ദിവസമാണ് ഗംഗ എന്ന പേരുള്ള വിദ്യാഭ്യാസമന്ത്രിയുടെ വീടിന്റെ പേര് ഗ്രേസ് എന്നാക്കി മാറ്റിയതായി വാര്‍ത്ത പരന്നത്. പത്രമാധ്യമങ്ങളില്‍ ഇത് ഒറ്റക്കോളം വാര്‍ത്തകളില്‍ ഒതുങ്ങിയെങ്കിലും ചില സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചര്‍ച്ചകള്‍ കൊഴുത്തിരുന്നു. ഔദ്യോഗിക വസതിയുടെ പേര് മാറ്റിയതില്‍ അസാധാരണമായി ഒന്നുമില്ലെന്നും പരപ്പനങ്ങാടിയിലെ സ്വന്തം വീടിന്റെ പേര് ഔദ്യോഗിക വസതിക്കും ഇടാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മന്ത്രി വിശദീകരിക്കുന്നു. വീടിന്റെ കാര്യത്തിലെന്നപോലെ മറ്റ് ഭരണകാര്യങ്ങളിലും ഇത്തരത്തിലുള്ള താല്‍പര്യം വച്ചുപുലര്‍ത്താന്‍ മന്ത്രിക്ക് തോന്നാതിരിക്കട്ടെ.
മുസ്ലീം ലീഗ് മന്ത്രിമാര്‍ കടുത്ത സമുദായ താല്‍പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണെന്ന് പറഞ്ഞാല്‍ അതില്‍ വലിയ സത്യം ഇല്ലെന്ന് തന്നെ പറയേണ്ടിവരും. മന്ത്രിമാരെക്കാള്‍ കൂടുതലായി കൂടെയുള്ള കുഴലൂത്തുകാരാണ് മന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് ലീഗ് മന്ത്രിമാര്‍ക്ക് പാരയെന്ന് അനുഭവങ്ങള്‍ ഒട്ടേറെയുണ്ടല്ലോ! മന്ത്രിമാരെക്കാള്‍ കൂടുതല്‍ ശുഷ്‌കാന്തി എല്ലാക്കാര്യങ്ങളിലും കാട്ടുന്നതും ഈ ഉത്സാഹക്കമ്മിറ്റിക്കാരായിരിക്കും. അധികാരസ്ഥാനങ്ങളെ ദുഷിപ്പിക്കുന്നതും ഇത്തരക്കാര്‍ തന്നെയാണ്. എല്ലാ പാര്‍ട്ടികളിലും പ്രസ്ഥാനങ്ങളിലും ഇത്തരക്കാരുടെ എണ്ണമാണ് അനുദിനം കൂടിവരുന്നതും. ഇത്തരക്കാരായിരിക്കാം മന്ത്രിയുടെ വീടിന്റെ പേരുമാറ്റത്തിന് പിന്നിലെന്ന് കരുതേണ്ടിവരും. സമുദായ പണ്ഡിതരെ ഭയന്നായിരിക്കണം ഗംഗയെന്ന പേര് മാറ്റി ഗ്രേസ് എന്നാക്കിയത്. മുസ്ലീം ലീഗ് മന്ത്രിമാര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നതിന് വിലക്ക് തന്നെയുണ്ട്. ഇനി വിളക്ക് കത്തിക്കുന്ന ചടങ്ങുകളില്‍ ലീഗ് മന്ത്രിമാര്‍ കാഴ്ചക്കാരായി മാറിനില്‍ക്കുകയും ചെയ്യും.
ഗംഗ എന്ന പേര് ഇന്ത്യയിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ്. മാത്രമല്ല ഹൈന്ദവപുരാണങ്ങളില്‍ പ്രതിപാദിക്കപ്പെട്ട ഗംഗ പുണ്യനദിയെന്ന നിലയില്‍ ഹൈന്ദവജനത പരിപാവനമായി കരുതുന്നുമുണ്ട്. ഇന്നത്തെ ഗംഗയുടെ യഥാര്‍ത്ഥ സ്ഥിതി വ്യത്യസ്തമാണെന്ന് മാത്രം.
ടൂറിസം വകുപ്പ് പുതിയ മന്ത്രിമന്ദിരങ്ങള്‍ സജ്ജമാക്കിയപ്പോള്‍ രാജ്യത്തെ പ്രധാന നദികളുടെ പേരാണ് നല്‍കിയത്. ഇതാണ് നമ്മുടെ വിദ്യാഭ്യാസമന്ത്രി മാറ്റാന്‍ ഉത്തരവിട്ടത്. ഗംഗയെന്ന പേരിലെ ഹൈന്ദവതയാണ് മന്ത്രിയുടെ ഉത്തരവിന് പിന്നിലെ ചേതോവികാരമെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ ആര്‍ക്കാണ് കുറ്റം പറയാനാവുക! ഗംഗയെന്ന് പേരുള്ള വീട്ടില്‍ മുസ്ലീം സമുദായാംഗമായ മന്ത്രി താമസിക്കുന്നതിലെ ഔചിത്യത്തെ ചോദ്യം ചെയ്തിരിക്കുക മന്ത്രിയായാലും മന്ത്രിക്കൊപ്പമുള്ള പടയായാലും ചെയ്തത് അത്ര നല്ലതല്ല.
മന്ത്രിമാരുടെ സമുദായ സ്‌നേഹത്തിനനുസരിച്ച് മന്ത്രിമന്ദിരങ്ങളുടെയും ആപ്പീസുകളുടെയും പേരുമാറ്റുക എന്ന് പറയുന്നത് ആര്‍ക്കാണ് അംഗീകരിക്കാനാവുക. പേരിഷ്ടപ്പെട്ടില്ലെങ്കില്‍ ആ വീട് വേണ്ടെന്ന് വയ്ക്കണം. അതല്ലെങ്കില്‍ സ്വന്തമായി വീടെടുത്ത് ഇഷ്ടപ്പെട്ട പേരിടണം. അതുമല്ലെങ്കില്‍ മന്ത്രിസ്ഥാനം വേണ്ടെന്ന് വയ്ക്കണം. ഒളിഞ്ഞും തെളിഞ്ഞും സമുദായവും ജാതിയും മതവും ഭരണത്തില്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.
ഒരു മന്ത്രി താന്‍ താമസിക്കുന്ന വീടിന്റെ പേര് മാറ്റുന്നതില്‍ എന്താണ് തെറ്റ് എന്നും ഇത് വലിയ വാര്‍ത്തയേക്കേണ്ടതുണ്ടോ എന്നും ചോദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ മാറ്റത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചില താല്‍പര്യങ്ങളാണ് അപകടകരം. ഇത്തരം ചെറിയ ചെറിയ താല്‍പര്യങ്ങള്‍ വളര്‍ന്ന് പന്തലിച്ചാണ് വര്‍ഗീയതയുടെയും സാമുദായികതയുടെയും വിഷവിത്തുകള്‍ സമൂഹത്തിലെമ്പാടും പടര്‍ന്നത്.
ഈ നാടിന്റെ സംസ്‌കാരവും സാഹചര്യങ്ങളും അറിയാത്ത ആളല്ല ഈ മന്ത്രി. പൊതുസമൂഹത്തിന് മാതൃകയാകണമെന്ന് നാം കരുതുന്ന മന്ത്രിമാരടക്കമുള്ള നേതാക്കളുടെ ഭാഗത്തുനിന്നും ഇത്തരം സങ്കുചിതമായ നടപടികള്‍ പ്രതീക്ഷിക്കരുതാത്തതാണ്. കഴിക്കുന്ന ഭക്ഷണത്തിനും ഉടുക്കുന്ന തുണിക്കും താമസിക്കുന്ന വീടിനും സഞ്ചരിക്കുന്ന വാഹനത്തിനുമൊക്കെ സമുദായനിറം കൊടുക്കാനിറങ്ങിത്തിരിച്ചാല്‍ ഈ നാടിന്റെ ഗതിയെന്താകും റബ്ബ് സാഹിബേ? വ്യവസായം പോലെയോ പൊലീസ് പോലെയോ പൊതുമരാമത്ത് പോലെയോ ഉള്ള വകുപ്പ് കൈകാര്യം ചെയ്യുന്ന ആളല്ല അബ്ദുറബ്ബ്. കയ്യിലിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. സംസ്‌കാരവും സ്‌നേഹവും മാന്യതയും തലമുറകള്‍ക്കിടയിലേക്ക് കടത്തിവിടേണ്ട ഒന്നാണ് വിദ്യാഭ്യാസം. ഈ സ്ഥിതിക്ക് അങ്ങ് മാതൃക കാട്ടുകതന്നെ വേണം.
അനുബന്ധക്കുറിപ്പ്
ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ക്ലച്ച് പിടിക്കാതിരുന്നതിന് കാരണങ്ങളിലൊന്ന് കോടാനുകോടി വര്‍ഷങ്ങളായിട്ടും മനുഷ്യന് പരിണാമമൊന്നുമുണ്ടാകുന്നില്ലെന്നതാണ്. മനുഷ്യന്റെ പരിണാമം ഭൗതികമല്ല ആന്തരികമാണെന്ന യാഥാര്‍ത്ഥ്യം പരിഗണിച്ചാല്‍ ഡാര്‍വിന്‍ സിദ്ധാന്തം നൂറ് ശതമാനം ശരിയാണ്. മനുഷ്യനെപ്പോലെ ഇത്രയേറെ മാറിയ ജീവി ഈ ഭൂമൂഖത്തില്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല. അതിസുന്ദരമായ ഈ ഭൂമിയെയും ഇവിടുത്തെ ജീവജാലങ്ങളെയും സ്വവര്‍ഗത്തെ തന്നെയും ഇത്രയധികം ദ്രോഹിച്ച മറ്റൊരു ജീവിവര്‍ഗവും പ്രപഞ്ചത്തില്‍ തന്നെ പറയാം. ചരിത്രാതീതകാലങ്ങളില്‍ ഉണ്ടായെന്ന് പറയപ്പെടുന്ന ഭീകരരൂപികളായ ദിനോസറുകള്‍ പോലും എത്രയോ ഭേദം. മനുഷ്യന്‍ അനുദിനം മാറുകയാണ്. മതവും ജാതിയും വര്‍ഗവും വര്‍ണവും സമുദായവും സമ്പത്തും സുഖങ്ങളുമൊക്കെയായാണ് മനുഷ്യന്റെ പരിണാമം.

Friday, June 8, 2012

മണിമുഴക്കം - ഉദ്ദിഷ്ടകെണിയും നിര്‍ദ്ദിഷ്ടകെണിയും


ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ കവിതയാണ് മണിമുഴക്കം.

മണിമുഴക്കം മരണദിനത്തിന്റെ മണിമുഴക്കം മധുരം വരുന്നു ഞാന്‍!
ഇങ്ങനെയായിരുന്നു അതിന്റെയൊരു മുഴക്കം. വരുന്നു ഞാന്‍ എന്നു പറയുകമാത്രമല്ല, ചെല്ലുകയും ചെയ്തു കവി. ഇടപ്പളളിയില്‍നിന്ന് ഇടുക്കിയിലേക്ക് ചില്ലറ ദൂരമാണോ ഉള്ളത്. എന്നാലും കവിയാകാനും മാത്രം തെറിയെല്ലാം അറിഞ്ഞിരുന്നിട്ടും അതാകാതെ രാഷ്ട്രീയപ്രവര്‍ത്തകനായ ഇടുക്കി മണിസഖാവ് അവസാനം ആത്മപ്രകാശനത്വര അടക്കാനാകാതെ അടിച്ചുകളഞ്ഞു ഗദ്യത്തിലൊരു കവിത. മീറ്ററും വൃത്തവും അലങ്കാരവും എല്ലാം കിറുകൃത്യം ചാലിച്ചുകുറിച്ചത്. വിരുദ്ധോക്തി, ശ്ലേഷം, ആശ്ലേഷം, വിശ്ലേഷം, പഞ്ചചാമരം തുടങ്ങി അലങ്കാരങ്ങളുടെയും വൃത്തങ്ങളുടെയും ഒരു പട്ടികതന്നെ തയ്യാറാക്കാം ആ മണിപ്രവാളകൃതി നോക്കി.
ഏതായാലും പാര്‍ട്ടിസംബന്ധമായി പറഞ്ഞാല്‍, ആ പ്രസ്താവത്തിന്റെ അന്തിമവിധിയിലേക്ക് കാര്യങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു. മണിയെ ജനാധിപത്യം ശിക്ഷിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തെ സമഗ്രാധിപത്യം ശിക്ഷിക്കുകയാണ്.സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മണിയെ പുറത്താക്കിക്കൊണ്ട് സിപിഎം ശിക്ഷ വിധിച്ചിരിക്കുന്നു. മണിയൊരുക്കിയ കെണിയില്‍ മണി തന്നെ വീണു.
ഇവിടെ കെണിയെന്നു പറയുമ്പോള്‍ മണി തന്റെ പ്രസംഗത്തിലൂടെ ഉദ്ദിഷ്ടമാക്കിയ കെണിയും പിന്നീട് പാര്‍ട്ടി എത്തിച്ചേര്‍ന്ന ദുരുപദിഷ്ടകെണിയും ഇപ്പോള്‍ മണി എത്തിച്ചേര്‍ന്നിരിക്കുന്ന നിര്‍ദ്ദിഷ്ടകെണിയും കൌതുകകമായി തെളിഞ്ഞേക്കാം. മണി താഴ്ന്ന നിലയില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു സാധാരണക്കാരനായ രാഷ്ട്രീയനേതാവാണ്. ദസ് ക്യാപിറ്റലോ കമ്യൂണിസ്റ്റു മാനിഫെസ്റ്റോയോ വായിച്ചിട്ടൊന്നുമല്ല അദ്ദേഹം മാര്‍ക്സിസ്റ്റു പാര്‍ട്ടിനേതാവായത്. മാനിഫെസ്റ്റോയില്‍ പറയുന്ന ഭൂതത്തേക്കാള്‍ മണിക്കു മനസ്സിലായേക്കുക കോട്ടയം പുഷ്പനാഥിന്റെയോ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെയോ ഭൂതങ്ങളെയാണ്. ഇക്കാര്യത്തില്‍ സംശയമെന്തെങ്കിലും അവശേഷിക്കുന്നെങ്കില്‍ ആയതു ദൂരീകരിക്കാന്‍ പിണറായി വിജയന്‍മഹാശ്വേതാദേവിക്കും തിരിച്ചും മറിച്ചും അയച്ച കത്തുകള്‍ എന്ന ഗ്രന്ഥത്തില്‍ പരതുക.
ഇങ്ങനെ താഴേക്കിടയില്‍നിന്നുയര്‍ന്നുവന്ന ആളാണു മണിയെങ്കിലും തീരെ വിവരമില്ലാത്തയൊരാളാണെന്നു കരുതാന്‍ വയ്യ. ഇന്നത്തെ ഈ ചാനല്‍വിപ്ലവത്തിന്റെയും പോസ്റ്റ് നികേഷ് കുമാര്‍ യുഗത്തിന്റെയും കാലത്ത് മാദ്ധ്യമങ്ങള്‍ ഒരു പ്രസംഗത്തിന്റെ കൊലവെറിയെ എത്രമാത്രം കൊലവെറിയോടെയാകും കൈകാര്യം ചെയ്യുക എന്ന് അല്പമെങ്കിലും ബോധം മണിക്കുണ്ടാകുമായിരുന്നില്ലേ. പാര്‍ട്ടിസമ്മേളനങ്ങള്‍ക്ക് ഹാഡ്കോര്‍ പാര്‍ട്ടിക്കാരോടു തോന്ന്യവാസവും ഭീഷണിയും പറഞ്ഞു ശീലിച്ചുപോയ പഴയകാലനേതൃനിരയുടെ ബാക്കിപത്രമാണു മണിയെപ്പോലുള്ളവര്‍ എന്നതൊക്കെ ശരിതന്നെ. എന്നാലും ഒരു ബെല്ലും ബ്രേക്കും ഇല്ലാതെ വരുമോ?
മണിയുടെ പ്രസംഗത്തിന്റെ പിന്നിലെ ഒരു കെണി തന്റെ മുന്‍നേതാവായിരുന്ന വിഎസ് അച്യുതാനന്ദനെ ഉദ്ദേശിച്ചായിരുന്നോ എന്ന് ഇവിടെയാണു സംശയമുണരുന്നത്. മണിയുടെ കൊലവിവരങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആ കൊലകള്‍ക്കു പ്രേരകമായതു പാര്‍ട്ടിയാണെങ്കില്‍ അന്ന്, മണി പറഞ്ഞ സംഭവങ്ങള്‍ നടക്കുന്ന കാലത്ത് പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായിരുന്ന സഖാവു വി.എസ്. അച്യുതാനന്ദനും പ്രതിയായിവരേണ്ടതാണ് എന്ന് ഇന്നലെ കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലപറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെയാണ് അവര്‍ക്ക് തല ചെന്നിയിലേക്ക് ഇറങ്ങിവരുന്നത് അല്പം താമസിച്ചാണ്. അതുകൊണ്ട് ഈ പ്രസ്താവന വരാന്‍ അല്പദിനങ്ങള്‍ വൈകിപ്പോയെന്നുമാത്രം.
ഏതായാലും ഒരുകാര്യം വ്യക്തമാണ്. മണി പറഞ്ഞ കൊലപാതകങ്ങളും അത്തരം വയലന്‍സും ഇടുക്കിയില്‍ അരങ്ങേറുന്ന കാലത്ത്, പാര്‍ട്ടിയുടെ തലപ്പത്ത് വിഎസ് തന്നെയായിരുന്നു. മണിയാണെങ്കില്‍ വിഎസിന്റെ അടുത്ത ആളും. വിഎസ് അറിയാതെ അത്തരം ഒരു കെണിയും ഇടുക്കിയില്‍ ഉണ്ടാകില്ലായിരുന്നു. മണിയുടെ ഉയര്‍ച്ചയുടെ പല ഘട്ടങ്ങളിലും വിഎസ് തന്നെയായിരുന്നു തലപ്പത്തുണ്ടായിരുന്നതും.
ഇപ്പോള്‍ പിണറായിപക്ഷത്തേക്ക് ചാടിയ മണിക്ക് ടിപി വധത്തോടെ തന്റെ നേതാവു ചെന്നുപെട്ട അവസ്ഥ മനസ്സിലായിട്ടുണ്ടായിരുന്നു. വിഎസ് അവസരത്തെ എങ്ങനെയാണുപയോഗിക്കുന്നതെന്നും മണി കണ്ടറിയുന്നുണ്ടായിരുന്നു. ഇങ്ങനെയൊരു കൊലവെറിപ്രസംഗത്തിലൂടെ വിഎസിന്റെ ഭൂതകാലത്തെ എടുത്തു പ്ലേസ് ചെയ്താല്‍ സംഗതികള്‍ തിരിമറിയുമെന്ന് മണിയുടെ ബുദ്ധിപറഞ്ഞിരിക്കാം. അതിന്റെ കൂടി പ്രകാശനമായിരിക്കണം ആ പ്രസംഗമായി മാറിയത്. അതുകൊണ്ടാകണം, ആ പ്രസംഗത്തിലും അതിനു തൊട്ടുമുന്‍പുള്ള പ്രസംഗത്തിലും വിഎസിനെ മണി അതിരൂക്ഷമായി വിമര്‍ശിച്ചത്.
പക്ഷേ, ഓര്‍മ അധികാരത്തിനെതിരെയുള്ള സമരമാണെന്നു കുന്ദേര പറഞ്ഞതുകൊണ്ട്, അധികാരമോഹികളായ കോണ്‍ഗ്രസുകാര്‍ അന്നുമുതല്‍ അംനേഷ്യ അഭിനയിക്കുകയാണെന്നും അഭിനയിച്ചഭിനയിച്ച് അവര്‍ അതില്‍ മുഴുകിപ്പോയെന്നും പാവം മണിയറിഞ്ഞില്ല. അവര്‍ പഴയ വിഎസിനെ പൊളിക്കുന്നതിനേക്കാള്‍ നല്ലത് പുതിയ വിഎസിനെ ഇളക്കുന്നതാണെന്നു കണ്ടു.
ഇപ്പോള്‍ മണിയെ സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കുമ്പോള്‍ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. പുറത്താക്കുന്നതോടൊപ്പം ചില വസ്തുതകളും കൂടി അവര്‍ പറയുന്നുണ്ട്. മണിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിനയത്തില്‍നിന്നുള്ള വ്യതിചലനമാണ്. സിപിഎം ആരെയും രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി കൊന്നിട്ടില്ല. മണി പരാമര്‍ശിച്ച കൊലപാതകങ്ങളുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല.
ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ തീരെ നിസ്സാരങ്ങളല്ല. പാര്‍ട്ടിക്കു ബന്ധമില്ലെങ്കില്‍ പിന്നെ, മണിക്കു വ്യക്തിപരമായി മാത്രം ബന്ധമുള്ള കൊലപാതകങ്ങളാണോ നടന്നത്? അങ്ങനെയെങ്കില്‍ അതിന്റെ അന്വേഷണത്തില്‍ മണിയെ രക്ഷിക്കേണ്ട ബാദ്ധ്യത പാര്‍ട്ടിക്കുണ്ടോ. പാര്‍ട്ടിക്കാരനെങ്കിലും ഒരു വ്യക്തി സ്വന്തമായി നടത്തിയ കൊലകളില്‍ പാര്‍ട്ടിയുടെ നിലപാടെന്ത്? മണി പറയുന്ന കാലത്ത് വിഎസ് ആണു നേതാവെങ്കില്‍ പാര്‍ട്ടിയല്ലെങ്കില്‍ വിഎസ് എങ്കിലും ഇക്കാര്യങ്ങള്‍ അറിയുകയുണ്ടായോ?
മണിയുടെ പ്രസ്താവങ്ങള്‍ ഒരു മനോരോഗിയുടെ ജല്പനങ്ങളാണെന്ന് അല്ലെങ്കില്‍ വിടുവായത്തരമാണെന്ന് പാര്‍ട്ടി കരുതുന്നുണ്ടോ? കൃഷ്ണദാസിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ആ വിധത്തില്‍ സംസാരിക്കുന്നത് ഒരു സൂചനയാണോ? എങ്കില്‍ പാര്‍ട്ടി മണിയെ ചികിത്സിക്കാന്‍ മുന്‍കൈയെടുക്കുമോ? അതോ രാഷ്ട്രീയവിടുവായത്തം, രാഷ്ട്രീയമനോരോഗം എന്നിവയ്ക്കു ചികിത്സ ഇല്ലെന്നോ ആവശ്യമില്ലെന്നോ ആണോ പാര്‍ട്ടി കരുതുന്നത്?
ഇങ്ങനെ ചോദ്യങ്ങള്‍ തുടരുമെങ്കില്‍ പാര്‍ട്ടി വെറുതെയൊരു നടപടിയുടെ ഇരുട്ടുകൊണ്ട് ഓട്ടയടച്ചു രക്ഷപ്പെടുമോ?






sh-s«m-¶v ap-dn c-WvSv. sh-«n-¯p-d-¶v F-´pw ]-d-bpw. ssl-td-©n-se Ip-Sn-tb-ä IÀ-j-I-sâ ]-cp-¡³ a-\-kv s]-cp-am-ä-¯n-epw {]-kw-K-¯n-epw. kz-´w ]mÀ-«n-bp-sS Øm-]-I t\-Xm-hv hn -F-kv A-Nyp-Xm-\-µ³ ap-X k-l-I-½yq-\n-Ìp-I-fm-b kn.-]n.sF t\-Xm-¡Ä h-sc Cu a-Wn-{]-hm-f-¯n-sâ Nq-S-dn-ªp. ap-¼n³ t\m-¡m-sX-bp-f-f Cu ap-c-«v kz-`m-h-am-Wv C-Sp-¡n-bn-se kn.-]n.-F-½n-se A-P-¿-\m-bn-cp-¶ a-Wn-sb sI-Wn-bn-em-¡n-b-Xpw. H-Sp-hn kn.]n.Fw Pn-Ãm sk-{I-«-dn Øm-\-¯p \n-¶v am-än a-Wn-bv-¡v in-£-bp-sa-¯n. H-cp-Im-e-¯v hn F-kv A-Nyp-Xm-\-µ-sâ hn-iz-kv-X-\pw ho-dp-ä Nm-th-dp-am-bn-cp-¶p a-Wn.
]n-¶o-Sv a-Wn a-e-¡w -a-dn-ª-t¸mÄ Pn-à H-¶-S-¦w Iq-sS-t¸m-bn. aq-¶mÀ ssI-tb-äw Im-Wm³ h-¶ hn F-Ên-\v a-e-I-b-ä-§-fn B-Zyw a-Wn h-gn-Im-«n-bm-bn. ]nÂ-Im-e-¯v C-§-s\ ssI-tb-ä-sam-gn-¸n-¨m \m-Sv ap-Sn-bp-sa-¶p ]-d-ªv a-Wn hn F-Ên-sâ I-Sp-¯ hn-aÀ-i-I-\m-bn. k-ln-sI-«-t¸mÄ H-gn-¸n-¡m³ h-cp-¶-h-sâ Im-ep-sh-«p-sa-¶v Xp-d-¶-Sn-¨p. C-tXm-sS ]-£w am-dn ]n-W-dm-bn-s¡m-¸-sa-¯n. A-§-s\ C-Sp-¡n-bn F-«mw-X-h-W-bpw ]mÀ-«n Pn-Ãm sk-{I-«-dn-bm-bn. kw-Øm-\-¯v G-ä-hpw Iq-Sp-X Im-ew Pn-Ãm sk-{I-«-dn ]-Z-hn-bn F-¯n-b hy-àn-sb-¶ A-]qÀ-h -sd-t¡m-Un-\v D-S-a-Iq-Sn-bm-Wv Cu 67Im-c³. k-tlm-Z-c-\pw ap³ G-cn-bm I-½n-än sk-{I-«-dn-bp-am-b ew-t_m-Z-c³ DÄ-s¸-sS-bp-Å ]mÀ-«n t\-Xm-¡-fp-sS ssI-tb-ä-§Ä ]n-Sn-s¨-Sp-¯-Xm-Wv a-Wn-sb sNm-Sn-¸n-¨-Xv.
I-gn-ª \n-b-a-k-`m Xn-c-sª-Sp-¸v -Im-e-¯v a-Wn-bp-sS \n-Ý-b-ZmÀ-Vy-¯n-sâ I-cp-¯v tI-c-f-a-dn-ªp. hn F-Ên-s\ In-«m³ a-äp-Å-hÀ Im-¯p-\n-¶-t¸mÄ {]-Nm-c-W-¯n-\m-bn C-Sp-¡n-bn-te-¡v hn F-kv h-tc-sWvS-¶v iTn-¨p. Pn-Ã-bn-se aq-¶p-ko-äpw C-S-Xp-ap-¶-Wn \n-e-\nÀ-¯n-b-t¸mÄ hn-P-b-¯n-sâ s{I-Un-äv a-ämÀ-¡pw A-h-Im-i-s¸-«-X-sÃ-¶v Xp-d-¶-Sn-¡m-\pw a-Sn-¨n-Ã. A-a-cm-h-Xn k-a-c-¯n-sâ 50-mw hmÀ-jn-I-¯n a-Wn-bp-sS a-säm-cp ap-J-am-Wv I-WvS-Xv. D-Zv-Lm-S-I-\m-b hn F-Ên-\v am-e-bn-Sm³ a-Wn a-Sn-¨p. N-¸m-¯n-se ap-Ã-s¸-cn-bmÀ k-a-c-¸-´-en \n-cm-lm-c-an-cn-¡m-\p-Å hn.F-Ên-sâ {]-Jym-]-\-s¯ sh-«n-b-Xpw a-säm-cp N-cn-{Xw. H-Sp-hn h-WvSn-s¸-cn-bm-dn kn.]n.Fw Xp-d-¶ k-a-c-¸-´-en hn.F-Ên-\v D-]-h-kn-t¡-WvSn-h-¶p.
F-¶m hn F-kv h-cpw-ap-t¼ a-Wn k-a-c-¸-´Â k-µÀ-in-¨p-a-S-§n. X-cw In-«p-t¼m-sgm-s¡ kn.]n.sF-sb sIm-¨m-¡m-\pw a-Wn {i-an-¨p.  tIm-«-bw Pn-Ã-bn-se In-S-§q-cn-\p k-ao-]w ap-WvS-bv-¡Â ho-«n am-[-h-sâ-bpw Pm-\-In-bp-sS-bpw G-gp a-¡-fn H-¶m-a-\m-Wv a-Wn. Ip-©n-¯-®n-bn-se {io-\m-cm-b-tWm-Z-bw in-h-t£-{X-¯n-se im-´n-tPm-en-¡m-bm-Wv am-[-h³ C-cp-]-tX-¡-dn-te-¡v Ip-Sn-tb-dn-b-Xv. In-S-§qÀ F³.F-kv.F-kv kv-Iq-fn A-©mw ¢m-Ên ]Tn-¡p-t¼m-gm-Wv a-Wn A-Ñ-\-½-amÀ-s¡m-¸w ssl-td-©n F-¯n-b-Xv. ]-«n-Wn-bpw ]-cn-h-«-hpw Im-c-Ww Xp-SÀ-]T-\w km-[y-am-bn-Ã. sN-dp-{]m-b-¯nÂ-¯-s¶ tXm-«-¯n Iq-en-th-e-bv-¡n-d-§n. IÀ-j-I-s¯m-gn-em-fn-bm-bn. H-Sp-hn A-h-cp-sS t\-Xm-hpw. \-à {]-kw-K-I-\m-hm³ a-Wn sN-dp-¸-¯n-te sIm-Xn-¨p.
1966 21-m-a-s¯ h-b-Ên-em-Wv a-Wn ]mÀ-«n-bw-K-am-b-Xv. 1970 ss_-k¬-hm-en, 1971 cm-Pm-¡m-Sv tem-¡Â I-½n-än-I-fp-sS sk-{I-«-dn-bm-bn. 1974 Pn-Ãm I-½n-än-bw-K-am-bn sX-c-sª-Sp-¡-s¸-«p. 1975 tZ-hn-Ip-fw Xm-eq-¡v sk-{I-«-dn-bm-bn. A-Sn-b-´-cm-h-Ø-¡m-e-¯v 13 Zn-h-kw P-bnÂ-hm-k-a-\p-`-hn-¨p. 1977 Pn-Ãm sk-{I-t«-dn-b-äw-K-am-bn. 1985em-Wv B-Zy-am-bn Pn-Ãm sk-{I-«-dn-bm-b-Xv. 1988, 1991, 1993, 1997, 2001, 2004, 2007, H-Sp-hn 2012epw Pn-Ãm sk-{I-«-dn-bm-bn. C-Xn-\n-sS sX-c-sª-Sp-¸n H-cp-ssI t\m-¡n-sb-¦n-epw P-\w ssI-hn-«p. 1996 D-Sp-¼³-tNm-e a-Þ-e-¯n a-Õ-cn-¨ a-Wn 3000¯nÂ-¸-cw thm-«n-\v tIm¬-{K-Ên-se C Fw B-K-kv-Xn-tbm-Sv tXm-äp. B-Zy-s¯ Pn-Ãm ]-©m-b-¯v sX-c-sª-Sp-¸n-epw a-Õ-cn-¨p. C-hn-sS-bpw hn-P-bw Xp-W-¨n-Ã. Xp-SÀ-¶v ]mÀ-e-saâ-dn tam-lw D-t]-£n-¨v a-Wn ]mÀ-«n {]-hÀ-¯-\-§-fp-sS A-a-c-¡m-c-\m-bn. a-Wn-bp-sS A-©p a-¡-fn H-cm-fm-b k-Xn cm-Pm-¡m-Sv {Km-a-¸-©m-b-¯w-K-hpw a-säm-cp-a-IÄ kp-a cm-P-Ip-am-cn {Km-a-¸-©m-b-¯v {]-kn-Uâp-am-Wv. a-cp-a-¡-fn H-cm-fm-b hn F Ip-ªp-tam³ kn.]n.Fw cm-Pm-¡m-Sv G-cn-bm sk-{I-«-dn-bm-Wv. kn-]n-F-½n  k-ao-]-Im-e-¯v \-S-]-Sn-¡n-c-bm-hp-¶ aq-¶m-a-s¯ Pn-Ãm sk-{I-«-dn-bm-Wv Fw Fw a-Wn. C-Ãm-bv-a sN-bv-X cm-jv-{So-b ssh-cn-I-fp-sS ]-«n-I sh-fn-s¸-Sp-¯n A-Wn-I-fp-sS B-th-iw Iq-«m³ \-S-¯n-b {i-aw  Fw Fw a-Wn-bp-sS I-tk-c-bpw sX-dn-¸n-¨n-cn-¡p-I-bm-Wv. 

ഒഞ്ചിയംകാരെ തടഞ്ഞ ആ അജ്ഞാത ശക്തി(ജീവി) ആര്?


കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരനും ഒഞ്ചിയത്തെ കുലം കുത്തികളും സി പി എമ്മിലേക്ക് തിരിച്ചുവരുന്നതിന് തടസ്സപ്പെടുത്തിയത് അജ്ഞാത ശക്തിയാണെന്ന് ഉറച്ചുവിശ്വസിക്കുകയും ഉറക്കെപ്പറയുകമാണ് കണ്ണൂരിലെ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ജയരാജന്റെ ഉറപ്പിനെ തലകുലുക്കി സമ്മതിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
പി ജയരാജന്‍ തെളിവായി പറഞ്ഞത് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സൈദ്ധാന്തിക മുഖമായ കെ എസ് ഹരിഹരനുമായും റവല്യൂഷണറിക്കാരൊടൊപ്പം നില്‍ക്കുന്ന ഐ വി ബാബു എന്ന മാധ്യമപ്രവര്‍ത്തകനുമായും ലയന ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നാണ്. കെ എസ് ഹരിഹരനും ഐ വി ബാബുവും ഇക്കാര്യം മൂന്നല്ല മുന്നൂറുവട്ടം തള്ളിക്കളഞ്ഞിട്ടും പി ജയരാജന്‍ തന്റെ വാദമുഖത്തില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ഹരിഹരനും ബാബുവുമായി നടത്തിയ സംസാരങ്ങള്‍ ഒഞ്ചിയംകാര്‍ക്ക് തിരിച്ച് പാര്‍ട്ടിയില്‍ വരാനുള്ള ചര്‍ച്ചകളായിരുന്നു എന്ന്.
ഹരിഹരന്റെ വെളിപ്പെടുത്തലനുസരിച്ച് വടകരയിലെ ഏതോ വിവാഹസല്‍ക്കാരത്തിനിടെ പി ജയരാജന്‍''എന്താ ഹരിഹരാ സുഖമാണോ'' എന്ന് ഒന്നാക്കി ചോദിച്ചിരുന്നുവത്രേ! അതെങ്ങനെ സുഖമാണോ എന്ന ചോദിച്ചത് എങ്ങനെ ലയന ചര്‍ച്ചയാകുമെന്ന് തിരിച്ചുചോദിച്ച് അമ്പരന്ന് നില്‍ക്കുകയാണ് ഹരിഹരനിപ്പോള്‍. മാത്രമല്ല റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടായ അന്നുമുതല്‍ റവല്യൂഷണറിക്കാരെ എവിടെക്കണ്ടാലും തല്ലുകയും വെട്ടുകയും പരസ്യമായി കുലംകുത്തികളെന്ന് അധിക്ഷേപിക്കുകയും പുറത്തായവര്‍ പുറത്തുതന്നെ എന്ന കടുത്ത നിലപാട് എടുക്കുകയും ചെയ്തവര്‍ ചന്ദ്രശേഖരന്റെ വധത്തിന് ശേഷം പുലിവാല് പിടിച്ചപ്പോള്‍ തങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യത്തക്കവിധം നല്ല ബന്ധത്തിലായിരുന്നു എന്നുപറയുന്നത് ശുദ്ധതട്ടിപ്പാണെന്നാണ് ഹരിഹരന്റെ വാദം. കഴുത്തില്‍ കയര്‍ കുരുങ്ങുമ്പോള്‍ ജയരാജനല്ല ഏത് പിണറായിയും ഇതൊക്കെ പറയുമെന്നും ഹരിഹരന്‍ പറയുന്നു.
കെ എസ് ഹരിഹരന്റെ നിഷേധം ശക്തിപ്രാപിച്ചപ്പോള്‍ ഐ വി ബാബുവുമായാണ് ചര്‍ച്ച നടത്തിയതെന്നായി പി ജയരാജന്‍. എന്നാല്‍ ദേശാഭിമാനി വാരികയുടെ പത്രാധിപരും ഐ വി ബാബുവിന്റെ അച്ഛനുമായ ഐ വി ദാസന്‍ മാഷുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിക്കാനാണ് ജയരാജന്‍ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും ഇക്കാര്യം സംസാരിച്ച് കഴിഞ്ഞ് തിരിച്ചുപോരാന്‍ മുറ്റത്തിറങ്ങിയപ്പോള്‍ 'എവിടെവരെയായി ബാബൂ, ഒഞ്ചിയം വിപ്ലവം' എന്നൊരുചോദ്യം ജയരാജന്റെ വായില്‍ നിന്നും വന്നുവെന്നും ഐ വി ബാബു വിശദീകരിക്കുന്നു. ജയരാജന്റെ ഈ ചോദ്യത്തിന് താന്‍ മറുപടിയൊന്നും പറഞ്ഞില്ലെന്നും ബാബു വിവിധ ചാനലുകളോടും പത്രപ്രതിനിധികളോടും വ്യക്താക്കിയിട്ടുണ്ട്.
ഇതാണ് ഒഞ്ചിയംകാരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പി ജയരാജന്‍ നടത്തിയ ചര്‍ച്ചകളെന്നാണ് ജയരാജന്റെ ചര്‍ച്ചകള്‍ക്കിരയായ ഹരിഹരനും ബാബുവും ആണയിട്ട് പറയുന്നത്. ടി പി ചന്ദ്രശേഖരന്റെ സഹധര്‍മ്മിണി കെ കെ രമയും ഇത് ശരിവയ്ക്കുന്നുണ്ട്. അപ്പോള്‍ രമ പറയുന്നത് ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ജല്‍പ്പനങ്ങള്‍ മാത്രമാണെന്നാണ് മഹാനായ ജയരാജന്റെ വാദം.
ഇതിനിടെയാണ് ഒഞ്ചിയംകാരുമായുള്ള ചര്‍ച്ചകളെ ഒരജ്ഞാത ശക്തി ഇടപെട്ട് പരാജയപ്പെടുത്തിയതായുള്ള സ്‌ഫോടനാത്മകമായ വെളിപ്പെടുത്തല്‍ പിന്നെയും പി ജയരാജന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും തലയാട്ടി സമ്മതിച്ചു.
അജ്ഞാത ജീവിയെ കണ്ടെത്താന്‍ പക്ഷേ തങ്ങള്‍ മെനക്കെടുന്നില്ലെന്നും ജയരാജന്‍ പല മാധ്യമപ്രവര്‍ത്തകരുടെയും കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങള്‍ കനത്തപ്പോള്‍ തങ്ങള്‍ക്കറിയാത്ത അജ്ഞാതജീവിയെക്കുറിച്ച് എന്ത് വിവരങ്ങള്‍ തരാനാണെന്നാണ് ജയരാജന്‍ നിസ്സഹായതയോടെ ചോദിക്കുന്നത്. ജയരാജന്റെ വാക്കുകള്‍ക്കിടയിലൂടെ ചികഞ്ഞുനോക്കിയാല്‍ ആ അജ്ഞാത ശക്തിയുടെ അല്ലെങ്കില്‍ ജീവിയുടെ ചില രൂപഭാവങ്ങള്‍ ബുദ്ധിയുള്ളവര്‍ക്ക് കണ്ടെത്താനാകും. പക്ഷേ സി പി എമ്മുകാര്‍ക്ക് ഇതുവരെ ഈ അജ്ഞാത ശക്തിയെ കണ്ടെത്താനായിട്ടില്ലെന്ന് മാത്രം.
ഒഞ്ചിയംകാരെ സി പി എമ്മിലേക്ക് തിരിച്ചുവരുന്നതില്‍ നിന്ന് വിലക്കിയ അജ്ഞാത ജീവിയെക്കുറിച്ച് ചില ക്ലൂകള്‍ തരാം. ആരെന്ന് കണ്ടെത്തേണ്ടത് സി പി എമ്മുകാരുടെ പണിയല്ല, അത് വായനക്കാരുടെ ഉത്തരവാദിത്വമാണ്. ''നിയമസഭയിലുണ്ട്, പൊളിറ്റ് ബ്യൂറോയിലില്ല. ഇത്തിരി മൂത്ത ജീവിയാണ്, അതിനാല്‍ വളയാന്‍ മടിക്കും. തെക്കുനിന്നെത്തുന്ന കൊടുങ്കാറ്റാണ്, ഇടയ്ക്ക് നീട്ടിനീട്ടി ഉറഞ്ഞുതുള്ളും'' ഇതാരാണെന്ന് കണ്ടെത്തിയാല്‍ ഫോട്ടോസഹിതം പൊളിറ്റ് ബ്യൂറോയെ അറിയിക്കുക. ഉചിതമായ സമ്മാനം ടി കെ രജീഷിന്റെ കൈവശം കൊടുത്തുവിടും.

തല നരച്ച അജിത്, ഒരിക്കലും നരയ്ക്കാത്ത മലയാളി താരങ്ങള്‍!


മലയാളത്തിലെ ചില സൂപ്പര്‍താരങ്ങള്‍ മേക്കപ്പ് ചെയ്യാതെ പുറത്തിറങ്ങില്ലെന്നാണ് ആരോപണം. അത് സത്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. സിനിമയ്ക്കുപുറത്തും കട്ടിമേക്കപ്പും പച്ചച്ചിരിയുമായി താരങ്ങള്‍ ഇറങ്ങിവരുമ്പോള്‍ ഉള്ളിന്‍റെയുള്ളിലെങ്കിലും പൊതുജനം അടക്കിച്ചിരിക്കാറുണ്ടെന്നതും വാസ്തവം.

തമിഴ്നാട്ടിലേക്ക് നോക്കൂ. നരച്ച തലയുമായി അവിടുത്തെ വലിയ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. മേക്കപ്പ് സിനിമയില്‍ മാത്രം. അതിലും ഒരുപടികൂടി കടക്കുകയാണ് ‘തല’ അജിത്. സിനിമയിലും ഇനിമുതല്‍ തനിക്ക് മേക്കപ്പ് വേണ്ട എന്നാണ് അജിത്തിന്‍റെ തീരുമാനം. ‘മങ്കാത്ത’ മുതല്‍ തീരുമാനം നടപ്പാക്കിത്തുടങ്ങി. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മേക്കപ്പില്ലാത്ത അജിത്തിനെ കാണാം.

ജൂണ്‍ മൂന്നിന് മുംബൈയില്‍ അജിത്ത് പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ പങ്കെടുത്തുതുടങ്ങി. ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ ലുക്ക് തലയുമായാണ് താരത്തിന്‍റെ വരവ്. നരച്ച തലയും താടിയും. തനിക്ക് എന്ത് പ്രായമുണ്ടോ അതേ പ്രായമായിരിക്കണം കഥാപാത്രത്തിനും എന്ന ഒരേ ഒരു നിര്‍ദ്ദേശമാണ് തിരക്കഥയെഴുതുമ്പോള്‍ വിഷ്ണുവര്‍ദ്ധന് അജിത് നല്‍കിയതത്രെ.

ഇനി പറയൂ, മലയാളത്തിലെ ഏത് താരം ഇത്രയും ധൈര്യം കാണിക്കും? ഇന്നലെ കയറിവന്ന ഫഹദ് ഫാസിലിനുള്ള ധൈര്യം പോലുമില്ലാത്തവരാണ് മലയാളത്തിലെ സൂപ്പര്‍താരങ്ങളെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ അസ്വസ്ഥത തോന്നേണ്ട കാര്യമുണ്ടോ?

Wednesday, June 6, 2012

കലയുടെ അന്ത്യം കൊല തന്നെ


പ്രേംനസീര്‍ കാലയവനിക പൂകിയിട്ട് കാലമേറെയായെങ്കിലും ഇപ്പോഴാണ് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് പ്രേംനസീറിനൊരു പ്രതിമവേണമെന്ന പൂതിയുദിച്ചത്. പ്രേംനസീറിന് മാത്രമല്ല നസീറിന് മുമ്പേ തിരശീലയൊഴിഞ്ഞ സത്യന് വേണ്ടിയും പ്രതിമ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പത്തുലക്ഷം വീതം അനുവദിച്ചു. പ്രതിമാനിര്‍മ്മാണം വലിയ ലാഭമൊന്നും തടയാത്ത കേസായതിനാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രതിമാപ്രഖ്യാപനത്തെ കലയോടും സിനിമയോടും പ്രേംനസീറിനോടുമുള്ള ആദരവായി മാത്രം കണ്ടാല്‍ മതി.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്ത് നടന്നപ്പോഴേയ്ക്കും 'പ്രതിമ ഞമ്മക്ക് ഹറാ'മാണെന്ന കലിപ്പുമായി ജമാഅത്ത് ഭാരവാഹികള്‍ പത്രസമ്മേളനം നടത്തി രംഗത്തെത്തി. തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ കേരളത്തിന്റെ മുക്കിനും മൂലയിലും നിന്നും കേരളത്തിന് പുറത്തുനിന്നും മതസ്‌നേഹികളും പ്രതിമാവിരോധികളുമായവര്‍ പ്രസ്താവനകളിറക്കും. ചിലപ്പോള്‍ പ്രകടനവും സമരവും ഹര്‍ത്താലും വരെ ഇതിന്റെ പേരില്‍ പ്രതീക്ഷിക്കാം.
ഇസ്ലാമില്‍ കലയ്ക്കും സിനിമയ്ക്കും പ്രതിമയ്ക്കുമൊന്നും സ്ഥാനമില്ലെന്നും മതം ഇതിനെയൊന്നും അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ പ്രേംനസീറിന്റെ പ്രതിമയുണ്ടാക്കിയാല്‍ വിവരമറിയുമെന്നുമൊക്കെയാണ് ജമാഅത്തുകാര്‍ 'കൊലവെറി' മുഴക്കിയിരിക്കുന്നത്. കേരളം ഭരിക്കുന്നത് മുസ്ലീം ലീഗ് ആയതിനാലും മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ ചാണ്ടിയായതിനാലും 'കമാ' എന്നൊരക്ഷരം മറുപടി പറയാതെ വാലും ചുരുട്ടി ഇരിക്കുകയാണ് സര്‍ക്കാരും സാംസ്‌കാരിക-സിനിമാവകുപ്പുകളും. ചത്തുപോയ പ്രേംനസീറിന് പ്രതിമയുണ്ടാക്കി, വല്ലവന്റെ വായിലെ തെറിയും കേട്ട്, ഇരിക്കുന്ന കസേരയിളക്കേണ്ട കാര്യമില്ലെന്നാണ് പരിണിതപ്രജ്ഞരായ കോണ്‍ഗ്രസ് നേതാക്കളുടെ ഉപദേശം. ഇതൊക്കെക്കേട്ടാല്‍ ഹാലിളകേണ്ട ആര്യാടന്‍ മുഹമ്മദ് പോലും ഇതുവരെ പ്രതികരിച്ചു കണ്ടില്ല. പ്രേം നസീര്‍ മലപ്പുറംകാരനല്ലാത്തതിനാല്‍ പുള്ളിക്ക് നസീറിനെ അത്ര പരിചയമില്ലെന്നാണ് തോന്നുന്നത്.
കലയെന്നും പ്രതിമയെന്നും കേട്ടാല്‍ ഹാലിളികുന്നവര്‍ പതിനാറാം നൂറ്റാണ്ടിലാണോ ജീവിക്കുന്നതെന്ന് സംസ്‌കൃതചിത്തരായ ആര്‍ക്കെങ്കിലും ചിന്തവന്നാല്‍ സുഹൃത്തേ സോറിയെന്ന് മാത്രമേ പറയാനാകൂ! പാഠപ്പുസ്തകത്തില്‍ നിന്ന് 'മതമില്ലാത്ത ജീവനെ' അറബിക്കടലില്‍ എറിഞ്ഞവരാണ് മലയാളികള്‍. ചോദ്യക്കടലാസില്‍ മുഹമ്മദെന്ന പേര് വന്നതിന് ചോദ്യമിട്ടവന്റെ കൈവെട്ടി മാറ്റിയ നാടാണ് കേരളം. ഇതൊക്കെ മറക്കാതിരുന്നാല്‍ ശ്രീമാന്‍ ഉമ്മന്‍ ചാണ്ടീ... നിങ്ങള്‍ക്ക് അഞ്ചുവര്‍ഷവും തികച്ചുഭരിക്കാം. പത്തുലക്ഷത്തിന്റെ പ്രതിമയ്ക്ക് വേണ്ടി എന്തിനാണ് വെറുതെ പുലിവാല് പിടിക്കുന്നത് എന്നാണ് ജമാഅത്തുകാരുടെ ഉള്ളിലുള്ള ചോദ്യം.
പത്രസമ്മേളനം നടത്തിയ ജമാഅത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണ്ടേ സിനിമയ്ക്ക് എതിരാണ്. സിനിമയെക്കുറിച്ച് പ്രമാണങ്ങളിലും ഹദീസുകളിലും ഒന്നും പറയുന്നില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. സിനിമ മനുഷ്യനെ നശിപ്പിക്കുകതന്നെ ചെയ്യും. എന്നാല്‍ ഇസ്ലാം മതവിശ്വാസിയായ മമ്മൂട്ടി അഭിനയിക്കുന്നതിനെക്കുറിച്ച് എന്താണെന്ന് പറയാനുള്ളതെന്ന് ഏതോ വിവരംകെട്ട പത്രക്കാരന്‍ ചോദിച്ചപ്പോള്‍ അതയാളുടെ തൊഴിലാണെന്നായിരുന്നു സമുദായ പണ്ഡിതന്മാരുടെ മറുപടി. ഫണിയെടുക്കാതെ ആര്‍ക്കെങ്കിലും ജീവിക്കാന്‍ പറ്റുമോ എന്നും അവര്‍ തിരിച്ച് ചോദിച്ചു. ഇപ്പോ പഞ്ചായത്ത് മന്ത്രിയുടെ കസേരയില്‍ ഇരിക്കുന്ന എം കെ മുനീര്‍ ഏതോ ഒരു സിനിമയില്‍ തലകാണിച്ചെന്നു കേട്ടപ്പോള്‍ ഹാലിളകിയതെന്തിന് എന്നതിന് ഇവര്‍ക്ക് മറുപടിയേയില്ല. മമ്മൂട്ടിയല്ലല്ലോ മുനീര്‍ എന്നതുകൊണ്ടായിരിക്കാം.
പണ്ഡിതരുടെ ഈ എതിര്‍പ്പ്.എന്നാല്‍ ഇവര്‍ ഒരു സത്യം ഇതുവരെ മനസിലാക്കിയിട്ടില്ല. സൗന്ദര്യകൊണ്ടും അഭിനയം കൊണ്ടും മമ്മൂട്ടിയെ വെല്ലുന്നവനാണ് മുനീര്‍ എന്ന്. എം കെ മുനീറിന്റെ അഭിനയസിദ്ധി രാഷ്ട്രീയ കേരളം ഏറെത്തവണ കണ്ടുരസിച്ചിട്ടുള്ളതുമാണ്. സംശയമുണ്ടെങ്കില്‍ ഇന്ത്യാവിഷന്‍കാരോട് ചോദിച്ചാല്‍ മതി.മമ്മുട്ടിയും മുനീറും തമ്മിലുള്ള ഏകസാമ്യം ഇരുവരും വിഗ്ഗുവച്ചിട്ടുണ്ടെന്നത് മാത്രമാണ്. കലയെയും പ്രതിമയെയും കുറിച്ച് പറഞ്ഞ് പറഞ്ഞ് കാടുകയറി. എന്തായാലും മതത്തിനും മതാചാര്യന്മാര്‍ക്കും എല്ലാക്കാലത്തും കലയെയും സാഹിത്യത്തെയും കണ്ടുകൂടെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലലോ. കലാകാരനെ കയ്യില്‍ കിട്ടിയാല്‍ പച്ചക്ക് കത്തിക്കും.
അല്ലെങ്കില്‍ കത്തോലിക്കാ സഭ ചെയ്തതുപോലെ തനിക്കാക്കി വെടക്കാക്കും. മഹാന്മാരായ ലിയാനോ ഡാവിഞ്ചിയും മൈക്കലാഞ്ചലോയും പ്രാണനെ ഭയന്നുതന്നെയാണ് തങ്ങളുടെ സിദ്ധികള്‍ പള്ളിക്കലാരൂപങ്ങളിലേക്ക് ആവാഹിച്ചത്. ലാസ്റ്റ് സപ്പറും പിയാത്തയുമൊക്കെ ഡാവിഞ്ചിയുടെയും മൈക്കലാഞ്ചലോയുടെയും ഉദാത്ത സൃഷ്ടികളെന്ന് ഇന്നും ലോകം വാഴ്ത്തുമ്പോള്‍ ആ കലാകാരന്മാര്‍ ചെയ്യാന്‍ ആഗ്രഹിച്ച കലാരൂപങ്ങള്‍ അവരുടെ തന്നെ മനസുകളില്‍ കത്തിച്ചാമ്പലാകുകയായിരുന്നിരിക്കണം. എത്രയോ മോണാലിസമാരെയായിരിക്കും നമുക്ക് നഷ്ടപ്പെട്ടത്?
സല്‍മാന്‍ റുഷ്ദിയും തസ്ലിമാ നസ്‌റിനും ദേ, നമുക്ക് മുന്നില്‍ ജീവിക്കുന്നുണ്ട്. എന്തിനേറെപ്പറയുന്നു മുസ്ലീം ലീഗ് മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്ന ചടങ്ങ് തന്നെ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായി. മുസ്ലീംസമുദായങ്ങളില്‍ ചിലത് നടത്തുന്ന പത്രങ്ങളില്‍ ഇതുവരെ ഒരു സ്ത്രീയൂടെ ചിത്രം പോലും അച്ചടിച്ചിട്ടില്ല എന്നത് വസ്തുതയാണ്. വിവാഹഫോട്ടോ കൊടുത്താല്‍ വരന്റെ മാത്രം കൊടുക്കും. വധുവിന്റെ സ്ഥ3നത്ത് ശൂന്യമായ ഒരു ബോക്‌സ് ആയിരിക്കും ഉണ്ടാവുക. ഈ കലാ പാരമ്പര്യ പശ്ചാത്തലത്തിലാണ് നാലാള് കൂടുന്നിടത്ത് പ്രേംനസീറിന്റെ പ്രതിമ വയ്ക്കാന്‍ സര്‍ക്കാര്‍ പോകുന്നത്.
വെറുതെ പ്രതിമവച്ച് കാക്കയ്ക്ക് അപ്പിയിട്ട് രസിക്കാന്‍ എന്തിനാണ് പ്രേംനസീറിനെ വേദനിപ്പിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ ന്യായമുണ്ട്. ആയകാലം മുഴുവന്‍ ഷീലയെയുംം ജയഭാരതിയെയും ശാരദയെയുമൊക്കെ കെട്ടിപ്പിടിച്ച് ബായ്ക്കിലടിച്ച് മരംചുറ്റി പാട്ടുപാടി നടന്ന ഈ പ്രേംനസീറിന്റെ പ്രതിമ വയ്ക്കുന്നതാണ് ഹറാമെന്ന് പറയാന്‍ നാണമില്ലേ സമുദായനേതാക്കളെ നിങ്ങള്‍ക്ക്!

അവസാനവാക്ക്:
എല്ലാ വ്യാഖ്യാനങ്ങളെയും ഒരുമിച്ചുകൂട്ടിയെടുത്ത് പറഞ്ഞാല്‍ കലയെന്നാല്‍ സ്വാതന്ത്ര്യമാണ്. മനുഷ്യന്‍ ഈ സ്വാതന്ത്ര്യത്തെക്കുറിച്ച് ശരിയായറിഞ്ഞാല്‍ പിന്നെ മതവും സമുദായവുമൊക്കെ പൂട്ടിക്കെട്ടേണ്ടിവരും.

പ്രത്യേക സംവരണങ്ങള്‍ ശരിയോ തെറ്റോ?


ഒരു കാലത്ത് ജാതിപരമായ സംവരണം ആവശ്യമായിരുന്നു. അത് അന്നത്തെ ശരിയുമായിരുന്നു. ഇന്നത്തെ കാലത്ത് അത്തരം സംവരണം ഒരു ബാധ്യത തന്നെയാണ്. അതേ സമയം ബദലായി എല്ലാവരും നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക സംവരണത്തിന് നിരവധി പരിമിതികളുണ്ട്. പ്രധാനപ്രശ്‌നം സാമ്പത്തികം അളക്കുന്നതു തന്നെ. ഒരു ജാതിയില്‍ ജനിച്ചതുകൊണ്ടു മാത്രം സംവരണം കിട്ടരുത്. സാമ്പത്തികമായി അയാള്‍ സംവരണത്തിന് അര്‍ഹനാവുകയും വേണം എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന വാദം. ഈ സാമ്പത്തിക അളവുകോലില്‍ വെള്ളച്ചേര്‍ക്കപ്പെടുമെങ്കിലും ഒരു പരിധി വരെ അര്‍ഹരായവര്‍ക്ക് ഗുണം കിട്ടാന്‍ ഇതു സഹായിക്കും.

ഇതിനിടെയാണ് സംവരണത്തിന്റെ വോട്ട് രാഷ്ട്രീയവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിട്ടുള്ളത്. മുസ്ലീങ്ങള്‍ക്ക് പിന്നാക്ക വിഭാഗത്തിനിടയില്‍ ഒരു കുറു സംവരണം ഉറപ്പാക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. അപകടരമായ മതസംവരണത്തിലേക്കാണ് ഇത് രാജ്യത്തെ കൊണ്ടെത്തിക്കുക. എന്തു മാനദണ്ഡത്തിന്റെ പേരിലാണ് മുസ്ലീങ്ങള്‍ക്കു മാത്രം ഇത്തരം ഒരു സംവരണം ഏര്‍പ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ല. വാസ്തവത്തില്‍ ക്രിസ്റ്റ്യന്‍, ബുദ്ധ, സിഖ്, ജൈനമതങ്ങളാണ് മുസ്ലീങ്ങളേക്കാള്‍ ന്യൂനപക്ഷം. 2001 സെന്‍സെക്‌സ് അനുസരിച്ച് രാജ്യത്തെ 80.46 ശതമാനം ഹിന്ദുക്കളാണ്. മുസ്ലീങ്ങള്‍ 13.43ഉം ക്രിസ്ത്യന്‍സ് 2.34ഉം സിഖ് 1.87ഉം ബുദ്ധ 0.77ഉം ജൈന 0.71ഉം ശതമാനമുള്ളത്. ഇനി ഇവരും പിന്നാക്ക വിഭാഗത്തിനിടയില്‍ പ്രത്യേക സംവരണങ്ങള്‍ ആവശ്യപ്പെട്ട് മുന്നോട്ടുവന്നാല്‍ ഈ ഗവണ്‍മെന്റ് എന്ത് ചെയ്യും? അവസാനം സംവരണം മുഴുവന്‍ മതത്തിന്റെ അടിസ്ഥാനത്തിലാക്കി മാറ്റേണ്ടി വരും.

മതത്തിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന മുസ്ലീങ്ങള്‍ക്കാണ് ഈ സംവരണം. മറ്റുപിന്നാക്ക വിഭാഗത്തില്‍ നാലുശതമാനം മുസ്ലീം സംവരണം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. കേരളവും തമിഴ്‌നാടും ഒരു പരിധി വരെ പിന്നാക്ക വിഭാഗത്തില്‍ മുസ്ലീം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജാതി സംവരണത്തില്‍ മതത്തെ ഉള്‍പ്പെടുത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന നിലപാടാണ് കോടതികള്‍ക്കുള്ളത്. മതനിരപേക്ഷത എന്ന ഭരണഘടനയുടെ അടിസ്ഥാന ആശയത്തിന് വിരുദ്ധമാകുമെന്നതും രാജ്യത്തിന്റെ ഐക്യത്തിനു തന്നെ ഭീഷണിയുയര്‍ത്തുമെന്ന ആശങ്കയും സജീവമാണ്. നാളെ മറ്റു മതങ്ങളും സംവരണവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയാല്‍ എന്തു ചെയ്യും. ഇപ്പോള്‍ ഒബിസിയില്‍ കൊടുക്കുന്ന സംവരണം പോരെന്നും ഞങ്ങള്‍ക്ക് ജനസംഖ്യാ അനുപാതമായ പൊതുസംവരണം വേണമെന്നും ആവശ്യപ്പെട്ട് മുസ്ലീം മൗലിക വാദികള്‍ക്ക് തെരുവിലറങ്ങാനുള്ള അവസരം കൂടിയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ഒരു നേരത്തെ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന മുസ്ലീമിനു മാത്രമല്ല അത്തരം ആളുകള്‍ ഏത് വിഭാഗത്തിലായാലും സംവരണത്തിന് അര്‍ഹതയുണ്ട്. മുസ്ലീം മതത്തില്‍ ജനിച്ചുവെന്നതിന്റെ പേരില്‍ സംവരണം കിട്ടരുതെന്ന് ചുരുക്കം. അവിടെയാണ് ഇത് വോട്ട് രാഷ്ട്രീയമായി മാറുന്നത്. സംവരണം ഏറ്റവും അര്‍ഹരായവര്‍ക്കാണ് എത്തേണ്ടത്. ഇന്നത്തെ പരിതസ്ഥിതിയില്‍ അവിടെ ജാതിയോ മതമോ പരിഗണിക്കേണ്ട കാര്യമില്ല. ഭരണഘടനാ അധികാരമുള്ള ഒരു സ്വതന്ത്രസംഘടനയെ ഉണ്ടാക്കി ഓരോ പൗരന്റെയും സാമ്പത്തിക നില തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ നിരവധി പരാതികള്‍ ഉയര്‍ന്ന ആധാര്‍ കാര്‍ഡിന്റെ ചുമതലയും ഈ സ്വതന്ത്ര ഏജന്‍സിക്കു കീഴിലായിരിക്കണം.

സര്‍ക്കാറുടെ നിയന്ത്രണത്തില്‍ ഈ ജോലികള്‍ നടക്കുമ്പോള്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കും. പതിനായിരകണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ ബിപിഎല്ലിനു കീഴിലായ സംസ്ഥാനമാണ് കേരളം. പ്രതിമാസം പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന പ്രവാസികളും ബിസിനസ്സുകാരും വെറും 500 രൂപ മാത്രം വരുമാനമുള്ള റേഷന്‍കാര്‍ഡ് സ്വന്തമാക്കിയവരുടെ നാടാണിത്.. ചുരുക്കത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍, ഹിന്ദു സംവരണത്തിനു പോകുന്നതിനു പകരം ചില പൊതുമാനദണ്ഡങ്ങളിലൂടെ ഉള്ളവനെയും ഇല്ലാത്തവനെയും ഇല്ലാത്തവരില്‍ സംവരണം ആവശ്യമായവരെയും തിരിച്ചറിയുകയാണ് വേണ്ടത്. പതുക്കെ പതുക്കെ ഈ ജാതി-മതസംവരണങ്ങള്‍ രാജ്യത്തുനിന്നു തൂത്തെറിയണം. അതായിരിക്കണം നമ്മുടെ ലക്ഷ്യം. അല്ലാതെ സംവരണത്തിനുള്ളില്‍ സംവരണത്തിലേക്ക് ഊളിയിട്ടിറങ്ങാനല്ല ശ്രമിക്കേണ്ടത്.

സ്വതന്ത്ര ഏജന്‍സി രൂപീകരിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമായി വന്‍ ചെലവ് വരുമെന്നാണ് സര്‍ക്കാറിന്റെ കണ്ടെത്തല്‍. പക്ഷേ, ഇത്തരം ഒരു ശുദ്ധീകരണം നടക്കുന്നതിലൂടെ സംവരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചെലവാക്കുന്ന തുക പകുതിയായി കുറയും. ആ പണം സര്‍ക്കാറിന് ഇക്കാര്യത്തിന് ഉപയോഗിക്കാം. ഏറ്റവും അര്‍ഹരായവര്‍ക്ക് സംവരണം ലഭിക്കുകയും ചെയ്യും. ഇപ്പോള്‍ സര്‍ക്കാര്‍ സംവരണത്തിന്റെ പേരില്‍ ചെലവാക്കുന്ന തുകയില്‍ ഭൂരിഭാഗവും ലക്ഷ്യം കാണാതെ പോവുകയാണ്.

ബഹിരാകാശത്തേക്ക് ഇന്ത്യ റോക്കറ്റ് വിട്ടൊരു കഥയുണ്ട്. 100 പേരെ സര്‍ക്കാര്‍ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. അതില്‍ സംവരണം പാലിക്കാന്‍ വേണ്ടി വ്യത്യസ്ത ജാതിയിലും മതത്തിലും ഉള്ളവരെ ഉള്‍പ്പെടുത്തി അവസാനം ഒരു ബഹിരാകാശ സഞ്ചാരിക്കുമാത്രമാണ് ഇടം കിട്ടിയത്. കഴിവുള്ളവര്‍ക്കും അര്‍ഹരായവര്‍ക്കുമാണ് അംഗീകാരവും പ്രോത്സാഹനവും കിട്ടേണ്ടത്. ഒരിക്കലും ജനിച്ച മതമോ ജാതിയോ ആകരുത് കഴിവിനുള്ള അളവ് കോല്‍. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. ഒരു കാര്യം ഉറപ്പാണ് രാജ്യം ഈ രീതിയില്‍ പോവുകയാണെങ്കില്‍ ഒടുവില്‍ ആര്‍ക്കും സംവരണം നല്‍കാന്‍ കഴിയാത്ത വിധം പാപ്പരാകും.

Tuesday, June 5, 2012

ഒരു കടങ്കഥപോലെ... സുബിയുടെ കഥ‍


കാണുമ്പോള്‍ ആദ്യം ഒരു പുഞ്ചിരി, അടുത്തറിയുമ്പോള്‍ പൊട്ടിച്ചിരി, ഉള്ളറിയാന്‍ ശ്രമിച്ചാല്‍ വഴുതല്‍... എരിയുന്ന കണ്ണീരിലെ തീക്ഷണത നൊമ്പരത്തിന്റെ തീച്ചൂളയാണെന്ന്‌ മനസ്സിലാക്കാന്‍ ഒട്ടൊന്ന്‌ മിനക്കെടണം- അതാണ്‌ സുബി...

ജന്മം നല്‍കിയ മുറിപ്പാടില്‍ ആദ്യം അവള്‍ അമ്പരന്നു. പിന്നെ പൊട്ടിക്കരഞ്ഞു. കരച്ചില്‍ ഒന്നിനും പരിഹാരമല്ലെന്ന്‌ മനസ്സിലാക്കിയ അവള്‍ ഉയിര്‍ത്തെഴുന്നേറ്റു. ഇഴകള്‍ ചേര്‍ത്തു വച്ച്‌ ജീവിതസമസ്യ പൂരിപ്പിക്കുവാന്‍...

''പണവും പ്രതാപവുമുള്ള ഒരു വീട്ടില്‍ ജനിച്ച്‌ പിന്നീട്‌ ഒരു നേരത്തെ അന്നത്തിനു വേണ്ടി മറ്റുള്ളവരെ ചിരിപ്പിക്കാനായി ഇറങ്ങിത്തിരിച്ച ഒരു പെണ്‍കുട്ടി...'' കേള്‍ക്കുമ്പോള്‍ ഒരു സിനിമാക്കഥ പോലെ തോന്നുന്നില്ലേ, പക്ഷേ ഇതാണ്‌ സുബി സുരേഷിന്റെ കഥ.

സിനിമാലയിലൂടെ കുടുംബസദസ്സുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന ഈ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതം നൊമ്പരങ്ങള്‍ നിറഞ്ഞതാണെന്നറിയുന്നവര്‍ വളരെ ചുരുക്കം. സ്വന്തം ദുഃഖങ്ങളെ മറ്റുള്ളവര്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ച്‌ വില്‌പന ചരക്കാക്കാന്‍ ഇഷ്‌ടപ്പെടാത്ത ചുരുക്കം ചിലരില്‍ ഒരാള്‍. എന്തിനും ഏതിനും അമ്മയുടെ സാരിത്തുമ്പിനെ ആശ്രയിക്കുന്ന പാവം തൊട്ടാവാടി. സുബിയൊരു തൊട്ടാവാടിയാണെന്നും ഉള്ളില്‍ നൊമ്പരങ്ങളുടെ ഒരു ഘോഷയാത്രയുണ്ടെന്നും പുറംലോകത്തിനറിയില്ല. സുബിയുടെ വിശേഷങ്ങളില്‍ അല്‌പം സ്വകാര്യതയുടെ അംശം ചാലിച്ചത്‌ അമ്മയാണ്‌.

സുബിയുടെ ജീവിതത്തിലെ ചെറിയ നൊമ്പരങ്ങളും സ്വകാര്യ സന്തോഷങ്ങളും ഒരുമിച്ചു പങ്കുവെച്ച ഒരു വൈകുന്നേരം...

അന്നു മുതല്‍ ഇന്നു വരെ

മമ്മി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ എന്‍.സി.സിയില്‍ ചേര്‍ന്നിരുന്നു. ആ താത്‌പര്യം എന്നിലേക്കും വന്നതു കൊണ്ടാവാം എട്ടാംക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ ഞാനും എന്‍.സി.സി യില്‍ ചേര്‍ന്നത്‌. സ്‌പോര്‍ട്‌സിലും വലിയ താത്‌പര്യമായിരുന്നു.

ചെറുപ്പത്തില്‍ ബ്രേക്ക്‌ഡാന്‍സ്‌ പഠിച്ചിട്ടുള്ളതൊഴിച്ചാല്‍ കലാപരമായ താത്‌പരങ്ങള്‍ ഒന്നുമില്ലായിരുന്നു. ഞാന്‍ അന്നേ ആണ്‍കുട്ടികളുടെ സ്വഭാവം കാണിക്കുമായിരുന്നെന്ന്‌ അമ്മ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. സത്യം പറഞ്ഞാല്‍ ഈ ഫീല്‍ഡിലെത്തുമെന്ന്‌ അന്ന്‌ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹം ഓരോ ക്‌ളാസ്സിലെത്തുമ്പോഴും കൂടിയിട്ടേയുള്ളൂ. ആ കാലത്ത്‌ റിപ്പബ്ലിക്‌ദിന പരേഡില്‍ പങ്കെടുത്തിരുന്നു. ഓള്‍ കേരളാ കമാന്‍ഡറായിരുന്നതു കൊണ്ട്‌ ഇന്നത്തെപ്പോലെ മടിയില്ലായിരുന്നു. കൃത്യസമയത്ത്‌ ഉറക്കം, ഭക്ഷണം, പ്രാക്‌ടീസ്‌ ... മാനസികമായി ഒരു ആര്‍മി ഓഫീസറാകാന്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു.

ഞാന്‍ ഡാന്‍സ്‌ പഠിച്ചതൊക്കെ ആണ്‍കുട്ടികളുടെ കൂടെയായതിനാല്‍ അന്നു മുതലേ എന്റെ ഡാന്‍സില്‍ 'ഫെമിനെന്‍ ടച്ച്‌' കുറവായിരുന്നു. അതു കൊണ്ടാവാം പത്താം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഒരു തവണ സിനിമാലയില്‍ ഒരു കുട്ടിക്കു പകരം വേഷം ചെയ്യാന്‍ ഡാന്‍സ്‌ മാസ്‌റ്റര്‍ എന്റെ പേരു പറഞ്ഞു കൊടുത്തത്‌. ചെയ്‌തു കഴിഞ്ഞപ്പോഴേ അഭിനയമെന്ന ഫീല്‍ഡ്‌ വിട്ടു. അതിനു ശേഷമാണ്‌ ഡിഗ്രിക്ക്‌ സെന്റ്‌ തെരേസാസ്‌ തെരഞ്ഞെടുത്തത്‌. അതിന്റെ കാരണം അവിടെ എന്‍.സി.സി ഉണ്ടെന്നുള്ളതായിരുന്നു. അപ്പോഴും മനസ്സിലെ ആഗ്രഹം ആര്‍മി ഓഫീസറെന്നുള്ളതാണ്‌. കോളേജില്‍ നടന്ന ഒരു പരിപാടിയാണ്‌ എന്റെ ലക്ഷ്യത്തെ മാറ്റിമറിച്ചത്‌.

എന്റെ സിനിമാറ്റിക്‌ ഡാന്‍സിനോടൊപ്പം ടിനിയുടെ (ടിനി ടോം) മിമിക്‌സും ഉണ്ടായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞ ഫെമിനെന്‍ ടച്ചില്ലേ , അത്‌ കണ്ടതു കൊണ്ടാവാം ടിനി സിനിമാലയിലേക്ക്‌ എന്നെ ക്ഷണിച്ചത്‌. സിനിമാലയില്‍ പെണ്‍കുട്ടികളെ ആവശ്യമുണ്ട്‌. സുബിക്ക്‌ വരാന്‍ താത്‌പര്യമുണ്ടോയെന്ന്‌ ചോദിച്ചു. അപ്പോഴേ എന്റെ മറുപടി വന്നു "ഇല്ല." എക്കണോമിക്‌സ് എടുത്തതു തന്നെ എന്‍ട്രന്‍സ്‌ എന്ന വഴി വീട്ടുകാര്‍ക്ക്‌ മുന്നില്‍ അടച്ച്‌ ആര്‍മി എന്ന വഴി തുറക്കാനാണ്‌. ആ ഞാന്‍ ചാനലിലേക്കോ?, ഒരിക്കലുമില്ല.

പക്ഷേ അമ്മയുടെ കോര്‍ട്ടില്‍ പന്ത്‌ എത്തിയപ്പോള്‍ ടെന്‍ഷനായി. അമ്മ "യെസ്‌" പറഞ്ഞാല്‍ പിന്നെ ഒഴിവാകില്ല. കാരണം എന്റെ കഴിവും കഴിവുകേടും അമ്മയ്‌ക്ക് അറിയാവുന്ന പോലെ വേറെ ആര്‍ക്കും അറിയില്ല. ചെയ്‌തു നോക്കെന്ന അമ്മയുടെ സപ്പോര്‍ട്ടും ഡയാനച്ചേച്ചി(ഡയാന സില്‍വസ്‌റ്റര്‍)യൊക്കെ തന്ന ധൈര്യവും കാരണം ഞാന്‍ സിനിമാലയില്‍ അഭിനയിച്ചു. സത്യം പറയട്ടെ, ആദ്യ എപ്പിസോഡ്‌ സംപ്രേക്ഷണം ചെയ്‌തില്ല. എനിക്കതില്‍ വിഷമമൊന്നും തോന്നിയില്ല. കാരണം എന്റെ ആഗ്രഹം അതായിരുന്നില്ലല്ലോ. പിന്നെ എന്റെ ആഗ്രഹം മാറ്റിവയ്‌ക്കേണ്ടത്‌ ആവശ്യമായി വന്നു. അതിന്റെ കാരണം പിന്നെ പറയാം. ആദ്യമായി സാരി ഉടുത്തതു പോലും അന്നാണ്‌. എന്റെ കോമഡി ആളുകള്‍ക്ക്‌ ഇഷ്‌ടപ്പെട്ടു, സിനിമാല ഗ്രൂപ്പിനും. അതിനു ശേഷം എന്നെ പരിപാടിക്കു വേണ്ടി അവരൊക്കെ വിളിക്കാന്‍ തുടങ്ങി. ദൈവം സഹായിച്ച്‌ ഇതുവരെ കൂവലൊന്നും കിട്ടിയിട്ടില്ല. സ്‌റ്റേജ്‌ പ്രോഗ്രാം കിട്ടിത്തുടങ്ങിയപ്പോള്‍ കോളേജില്‍ ഒരു വിസിറ്റിംഗ്‌ സ്‌റ്റുഡന്റായി ഞാന്‍ മാറി. പരിപാടിയും പഠനവും ഒരുമിച്ചു കൊണ്ടു പോകാന്‍ കഴിയാതെ വന്നപ്പോള്‍ ഡിഗ്രിയോടു കൂടി വിദ്യാഭ്യാസ ജീവിതം അവസാനിപ്പിച്ചു. സ്‌റ്റേജ്‌ പ്രോഗ്രാമിലും സിനിമാലയിലും സജീവമായത്‌ അങ്ങനെയാണ്‌.

ചിരിക്കു പിന്നില്‍

ആര്‍മി കേഡറ്റായി ജോലി ചെയ്യണമെന്ന ആഗ്രഹം മാറ്റിവച്ചതില്‍ എനിക്കു സങ്കടമില്ല. സത്യം, വെറുതെ വീണ്‍വാക്കു പറയുന്നതല്ല. ബൂട്ട്‌സും കാക്കിയും ധരിച്ച ഒരു ആര്‍മി ഓഫീസറുടെ ശമ്പളം കാത്തിരുന്നു വാങ്ങുന്നതിലും എളുപ്പം സ്‌റ്റേജ്‌ ഷോയിലൂടെ ലഭിക്കുന്ന അന്നന്നത്തേക്കുള്ള കൂലിയാണെന്ന്‌ തിരിച്ചറിവുണ്ടായി. ആ സമയത്ത്‌ ഞങ്ങളുടെ ജീവിതത്തില്‍ വന്ന ഒരു വന്‍വീഴ്‌ച... കൂടെ നില്‍ക്കേണ്ടവര്‍ ആട്ടിപ്പായിച്ചു... കുടുംബത്തിലെ അകന്ന ബന്ധുക്കള്‍ ആട്ടിപ്പായിച്ചാല്‍ ഒരു പരിധിവരെ അതുമായി പൊരുത്തപ്പെടാം, പക്ഷേ ജനിപ്പിച്ചവന്‍ തന്നെ ജീവനു ഭീഷണിയായി മാറിയാലോ ?

ആ വ്യക്‌തിയും ഞങ്ങളുമായുള്ള ബന്ധത്തെ അച്‌ഛനെന്ന പേരിലൂടെ കൂട്ടിവായിക്കാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. അമ്മയ്‌ക്കും, ആറു വയസ്സിന്‌ ഇളപ്പമുള്ള അനിയനും താങ്ങായി മാറേണ്ടത്‌ ഞാനാണെന്ന്‌ മനസ്സിലാക്കിത്തന്നത്‌ ആ മനുഷ്യനാണ്‌. കടം മേടിച്ചവരോട്‌ അവധി പറഞ്ഞ്‌ മടുത്തപ്പോള്‍ ഓരോന്നായി വിറ്റു. അവസാനം ഞങ്ങള്‍ക്ക്‌ മൂന്നു പേര്‍ക്കും മുകളില്‍ ആകാശം താഴെ ഭൂമിയും മാത്രമായി. അനിയനാണെങ്കില്‍ ഒരു ജോലി ചെയ്യേണ്ട പ്രായം എത്തിയിട്ടില്ല. ഇന്നാണെങ്കില്‍ അവന്‍ മാത്രം മതി. എന്റെ മനസ്സിലിട്ടു താലോലിച്ച ആഗ്രഹങ്ങള്‍ കലത്തിലിട്ടു വേവിച്ചാല്‍ വിശപ്പടങ്ങില്ല എന്ന സത്യം തിരിച്ചറിഞ്ഞു.

കണ്ണീരിന്റെ ഉപ്പു രസം രുചിച്ചറിഞ്ഞാല്‍ ദാഹം മാത്രമല്ലേ തീരൂ, വിശപ്പ്‌ മാറില്ലല്ലോ. ആ രുചി വല്ലാതെ പിടിച്ചു പോയാല്‍, ജീവിതാവസാനം വരെ കരഞ്ഞു തീര്‍ക്കേണ്ടി വരും. ഉള്ളിലുള്ള സങ്കടം അമര്‍ത്തിപ്പിടിച്ച്‌ ആളുകളെ ചിരിപ്പിച്ചാല്‍ മൂന്നു വയറുകളെ തൃപ്‌തിപ്പെടുത്താനാവുമെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ പിന്നെ മടിച്ചില്ല. എല്ലാംകടിച്ചമര്‍ത്തി ചിരിപ്പിക്കാന്‍ തുടങ്ങി. അന്ന്‌ എന്റെ കണ്ണീരു കൊണ്ട്‌ അമ്മയുടെ മടിത്തട്ട്‌ നനഞ്ഞ ഒരുപാട്‌ രാത്രികള്‍ ഉണ്ടായിട്ടുണ്ട്‌. എല്ലാം കേട്ടു കഴിയുമ്പോള്‍ സങ്കടം കടിച്ചമര്‍ത്തി അമ്മ എനിക്ക്‌ ധൈര്യം തന്നു.

മറ്റാരോട്‌ പറഞ്ഞാലും അവരൊക്കെ കുറ്റപ്പെടുത്തുകേയുള്ളു. സഹതാപത്തോടെ എല്ലാം കേട്ടിരുന്ന്‌ നമ്മളൊന്ന്‌ മാറിക്കഴിയുമ്പോള്‍ "അവളുടെ അഹങ്കാരം കൊണ്ടാണ്‌ ഇങ്ങനെ വന്നതെന്ന്‌" പറയുന്നവരാണധികവും. അവരോടൊക്കെ പറഞ്ഞ്‌ വെറുതെ എന്തിനാണ്‌ സംസാരമുണ്ടാക്കുന്നത്‌ . നമ്മുടെ സങ്കടം നമുക്ക്‌ മാത്രമുള്ളതാണ്‌.

പണ്ടും ഞങ്ങള്‍ക്ക്‌ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നും അങ്ങനെ തന്നെ. ആ കാലത്ത്‌ എന്റെ വീടുമായി അടുപ്പമുണ്ടായിരുന്നത്‌ ടിനിക്കാണ്‌. ടിനി ഞങ്ങളുടെ അവസ്‌ഥ കണ്ടറിഞ്ഞ്‌ കുറെ പ്രോഗ്രാമൊക്കെ ഏര്‍പ്പാടു ചെയ്‌തു തന്നിട്ടുണ്ട്‌. ആ കഷ്‌ടപ്പാടിന്റെ നടുവിലും മനസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന ഒരു ജോലിക്കും ഞാന്‍ പോയിട്ടില്ല. അമ്മ ആരുടെ മുന്നിലും മുഖം കുനിക്കേണ്ട അവസ്‌ഥയും ഉണ്ടാക്കിയിട്ടില്ല.

എന്റെ ജീവിതത്തില്‍ ഞാന്‍ തൃപ്‌തയാണ്‌. പക്ഷേ ഒരിക്കല്‍ 'എനിക്കു വന്ന പനി' എന്റെ അസുഖം ലേഡി ഡോക്‌ടറെക്കൊണ്ട്‌ ചികിത്സിപ്പിക്കാന്‍ അമ്മയോട്‌ ഉപദേശം നല്‍കിയവരുണ്ട്‌. എന്റെ അസുഖത്തെപ്പറ്റിയും ഏറ്റിരുന്ന പ്രോഗ്രാമിനെപ്പറ്റിയും ആശങ്കപ്പെട്ടിരിക്കുന്ന അമ്മയ്‌ക്ക് മുന്നില്‍ മകളുടെ മാനത്തിന്റെ കണക്ക്‌ ജനിപ്പിച്ചവന്‍ തന്നെ പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു ഐഡന്‍റ്റിറ്റി എനിക്ക്‌ തരേണ്ടിയിരുന്നില്ല എന്ന്‌ ദൈവത്തിനോട്‌ പറഞ്ഞു പോയി. ആ കാലത്ത്‌ കുത്തി നോവിക്കേണ്ട സ്‌ഥലം കണ്ടെത്തി അവിടെ മുള്ളു കൊണ്ട്‌ കുത്തിയ പലരും ഇന്ന്‌ വിളിച്ച്‌ വിശേഷങ്ങള്‍ തിരക്കാറുണ്ട്‌.

കാമറയ്‌ക്കു മുന്നിലും പിന്നിലും

കാമറയ്‌ക്കു മുന്നില്‍ ഞാന്‍ സാരിയുടുത്ത അഹങ്കാരിയായ ഒരു പെണ്ണ്‌. എനിക്കു കിട്ടാറുള്ളത്‌ മുഴുവന്‍ അത്തരം കഥാപാത്രങ്ങളാണ്‌. എനിക്കു മാത്രമല്ല മിക്കവാറും എല്ലാവര്‍ക്കും. കോമഡി ചെയ്യുന്നവരെപ്പറ്റി പൊതുവേ ഒരു ധാരണയുള്ളതാണ്‌ കാരണം. വേഷത്തില്‍ മോഡേണ്‍ ആവാന്‍ പാടില്ല, കുറച്ച്‌ വണ്ണവും തടിയുമൊക്കെ വേണം... എങ്കിലേ കോമഡി വരൂ എന്നാണ്‌ വയ്‌പ്. അതുകൊണ്ട്‌ യഥാര്‍ത്ഥ ഞാനായി എനിക്ക്‌ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്താന്‍ കഴിഞ്ഞ അവസരങ്ങള്‍ വളരെ കുറവാണ്‌.

വീട്ടിലെ സുബിയെപ്പറ്റിയാണെങ്കില്‍ പുറത്തു പോയി ആഹാരം കഴിക്കുന്ന പതിവ്‌ അന്നുമില്ല ഇന്നുമില്ല. സിനിമ കാണാന്‍ വേണ്ടി തിയേറ്ററില്‍ പോകാറില്ല. ഒരു കാലത്ത്‌ സാമ്പത്തിക ബുദ്ധിമുട്ടു വന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പ്രത്യേകമായി ഒഴിവാക്കേണ്ട അവസ്‌ഥ വരാതിരുന്നത്‌ അതു കൊണ്ടാണ്‌. യാത്ര പോകുന്നത്‌ ഇപ്പോഴും ഇഷ്‌ടമല്ല.

അടുക്കള ജോലിയൊക്കെ വലിയ കുഴപ്പമില്ലാതെ ചെയ്യാറുണ്ട്‌. ചോറാണ്‌ ഇഷ്‌ടഭക്ഷണം. ഡയറ്റിംഗ്‌ ഒന്നുമില്ല. വണ്ണം കൂടുമ്പോ ജിമ്മില്‍ പോകാനുള്ള തയ്യാറെടുപ്പ്‌ നടത്താറുണ്ട്‌. അതിനു വേണ്ടി ഡ്രസ്സും ഷൂവും മറ്റും വാങ്ങാറുണ്ട്‌. പക്ഷേ എന്തു ചെയ്യാനാ, ഉറക്കം ഒഴിവാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്‌. ഫോണ്‍ പോലും സൈലന്റാക്കിയിട്ടാണ്‌ ഉറങ്ങാന്‍ തുടങ്ങാറുള്ളത്‌. ബ്രേക്ക്‌ഫാസ്‌റ്റ് അപൂര്‍വ്വമാണ്‌. അതിനു പോലും എഴുന്നേല്‍ക്കാന്‍ ഒരു മടിയാണ്‌. ഏതു രാജ്യത്തു ചെന്നാലും പ്രഭാതഭക്ഷണത്തിനോട്‌ ഗുഡ്‌ബൈ പറഞ്ഞാണ്‌ ഉറങ്ങാന്‍ കിടക്കാറുള്ളത്‌.

ആദ്യ ഗള്‍ഫ്‌യാത്ര

അതൊരു രസമാണ്‌. ടിനിക്ക്‌ എന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ അറിയാവുന്നത്‌ കൊണ്ട്‌ പ്രോഗ്രാമുകള്‍ ചെയ്യാന്‍ അവസരം തരുമായിരുന്നു. ആ സമയത്താണ്‌ കെ.എസ്‌. പ്രസാദേട്ടന്റെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഗള്‍ഫ്‌ പ്രോഗ്രാം (ഈസ്‌റ്റേണ്‍ കോമഡി ഷോ) ചെയ്യാന്‍ ടിനി പ്രസാദേട്ടനെയും കൂട്ടി വീട്ടില്‍ എത്തുന്നത്‌. അന്ന്‌ പാസ്‌പോര്‍ട്ട്‌ പോലുമില്ല. അതിനു വേണ്ടി അവരൊക്കെ ഓടി നടക്കുമ്പോ ഞാന്‍ കരച്ചിലാ. "ഞാന്‍ പോകില്ല, വീട്ടില്‍ നിന്ന്‌ ഇത്രയും ദിവസം മാറി നില്‍ക്കാന്‍ എനിക്കു വയ്യ. അമ്മയില്ലാതെ ഞാനില്ല..."

അവസാനം പ്രസാദേട്ടന്‍ പാസ്‌പോര്‍ട്ട്‌ റെഡിയാക്കി. അപ്പോഴും എനിക്ക്‌ സമ്മതമല്ല. വീട്ടിലെ പ്രശ്‌നങ്ങളും സാഹചര്യങ്ങളും ഓര്‍ത്തപ്പോള്‍ സമ്മതിച്ചു. നല്ല സങ്കടം ഉള്ളിലുണ്ട്‌. വീട്‌ വിട്ട്‌ എങ്ങനെയാ ഇത്രയും ദിവസം.(അന്ന്‌ ഇത്രയും അഹങ്കാരമില്ലല്ലോ). അവസാനം പോകാന്‍ തീരുമാനിച്ചു. ആദ്യം പോയത്‌ ഞാനും, ടിനിയും, പക്രുവും ചേര്‍ന്ന്‌ ഖത്തറില്‍ നടത്തുന്ന ഒരു പ്രോഗ്രാമിനാണ്‌. ആദ്യത്തെ ഗള്‍ഫ്‌ യാത്ര... ടി.വി.യിലും സിനിമയിലും ഒക്കെ കണ്ടിട്ടുള്ള ഗള്‍ഫാണ്‌ മനസ്സിലുള്ളത്‌. ഗ്ലാസ്സിട്ട പടുകൂറ്റന്‍ കെട്ടിടങ്ങള്‍ , ആഷ്‌ ബൂഷ്‌ ലൈഫ്‌...പക്ഷേ ഞാന്‍ കണ്ടത്‌ മണലിന്റെ നിറമുള്ള കുറേ കെട്ടിടങ്ങള്‍, മുഴുവന്‍ മരുഭൂമി. അതിനു ചുറ്റുമുള്ള കെട്ടിടങ്ങളില്‍ പൊടി പിടിച്ചതു പോലെ. ആദ്യമൊന്ന്‌ ഞെട്ടി. സ്‌ഥലം മാറിപ്പോയോ എന്നൊക്കെ തോന്നി. ആദ്യത്തെ ദിവസം പ്രോഗ്രാം കഴിഞ്ഞു, ഞാന്‍ ഒന്നും മിണ്ടിയില്ല. രണ്ടാമത്തെ ദിവസത്തെ മടക്കയാത്രയില്‍ ഞാന്‍ പൊട്ടിത്തെറിച്ചു. "അല്ല, ഈ ഗള്‍ഫെന്നൊക്കെ പറഞ്ഞപ്പോ വലിയ സംഭവമാണെന്നാ കരുതിയേ. ഈ പൊടി പിടിച്ച കെട്ടിടങ്ങളാണോ ഗള്‍ഫിലുള്ളത്‌?"അവരുടെ മറുപടി അതിലും രസമായിരുന്നു."അങ്ങനെയാണോ എന്നാല്‍ നിന്നെ ഇന്ന്‌ യഥാര്‍ത്ഥ ഗള്‍ഫ്‌ കാണിച്ചിട്ടേയുള്ളൂ." അവരെന്നെ കൊണ്ടുപോയത്‌ ഷെരാട്ടന്‍ ഹോട്ടലിലേക്കാണ്‌. അതു കണ്ടപ്പോള്‍ സന്തോഷമായി. ദൈവാനുഗ്രഹത്താല്‍ പിന്നീടിങ്ങോട്ട്‌ എല്ലാ വര്‍ഷവും രണ്ടോ മൂന്നോ തവണ ഗള്‍ഫ്‌ യാത്രകള്‍ ഉണ്ടായിട്ടുണ്ട്‌.

വീഴ്‌ചകളില്‍ കേമി

സ്‌റ്റേജ്‌ പ്രോഗ്രാമുകളില്‍ ഏറ്റവും കൂടുതല്‍ വീണ വ്യക്‌തി എന്ന ബഹുമതി എനിക്കു കിട്ടാന്‍ സാധ്യതയുണ്ട്‌. ഒരിക്കല്‍ ദുബായില്‍ ദിലീപേട്ടന്റെ ഷോയില്‍ പങ്കെടുക്കാന്‍ പോയതാണ്‌. സിനിമയിലും മിമിക്രിയിലും ദിലീപേട്ടന്റെ ഒപ്പമുള്ള മിക്കവാറും എല്ലാവരുമുണ്ട്‌. വലിയ ഷോ യാണ്‌. എനിക്കൊരു ഡാന്‍സ്‌ ഐറ്റമുണ്ട്‌. ഗ്രൂപ്പിലെ ബാക്കി എല്ലാവരും ഡാന്‍സ്‌ ചെയ്‌ത് സ്‌റ്റേജില്‍ തകര്‍ക്കുകയാണ്‌. ലൈറ്റ്‌ ഓഫാക്കുന്ന സമയത്താണ്‌ എന്റെ എന്‍ട്രി. ഈ സമയത്ത്‌ ഒരു പോസ്‌ ചെയ്‌ത് ഞാന്‍ ഗ്രൂപ്പിന്റെ നടുവില്‍ നില്‍ക്കണം. ഞാനാണെങ്കില്‍ സാരിയൊക്കെയുടുത്ത്‌ നിറയെ ഓര്‍ണമെന്റ്‌സ്മിട്ട്‌ വലിയ സ്‌റ്റെലില്‍ തയ്യാറായി നില്‍ക്കുകയാണ്‌.

അവിടുത്തെ സ്‌റ്റേജിനെപ്പറ്റി അറിയാമല്ലോ, നല്ല ഉയരമാണ്‌. ലൈറ്റ്‌ ഓഫായതും ഞാന്‍ പെട്ടെന്ന്‌ സ്‌റ്റേജിലെത്തി. പക്ഷേ ഒരബദ്ധം പറ്റി. സ്‌റ്റേജ്‌ എവിടെയാണ്‌ അവസാനിക്കുന്നതെന്ന്‌ വെട്ടം ഇല്ലാത്തതിനാല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പോയത്‌ ഒരു വശത്തേക്കാണ്‌. കാല്‌ വച്ച്‌ വച്ച്‌ അവസാനം വയ്‌ക്കാന്‍ സ്‌ഥലമില്ലാതായി... പ്‌ധിം... ഒറ്റ പോക്ക്‌... എവിടെയോ ചെന്ന്‌ ആ വീഴ്‌ച അവസാനിച്ചു.

അവിടെ നിന്ന്‌ ലില്ലിപുട്ടിനെപ്പോലെ ഞാന്‍ മുകളിലേക്കു നോക്കി വിളിച്ചു കൂവി. എവിടെ ആരു കേള്‍ക്കാന്‍... അവസാനം എന്റെ ട്രൂപ്പിലെ കുട്ടികളിലാരോ കണ്ടു. ആരൊക്കെയോ ചേര്‍ന്ന്‌ എന്നെ പൊക്കിയെടുത്ത്‌ സ്‌റ്റേജിലെത്തിച്ചു. ലൈറ്റ്‌ വന്നപ്പോള്‍ നില്‍ക്കേണ്ട പോസില്‍ ഞാനുണ്ട്‌. ആരും ഒന്നുമറിഞ്ഞില്ല. എവിടെയൊക്കെയോ നല്ല വേദനയുണ്ട്‌. പക്ഷേ എന്റെ മുഖത്തപ്പോഴും 16 വാള്‍ട്ടിന്റെ ചിരിയുണ്ടായിരുന്നു. ഒന്ന്‌ കരയാന്‍ പോലും പറ്റിയില്ലല്ലോ എന്ന സങ്കടമായിരുന്നു എനിക്ക്‌. പിന്നീടൊരു തവണ ഒരു സെലിബ്രിറ്റിയുടെ റോള്‍ ചെയ്യാന്‍ വേണ്ടി പട്ടുസാരിയൊക്കെയുടുത്ത്‌ സ്‌റ്റേജില്‍ റെഡിയായി നില്‍ക്കുവാ. എന്റെ കൂടെ സ്‌കിറ്റ്‌ ചെയ്യുന്ന വ്യക്‌തി (ആളിന്റെ പേരു പറയുന്നില്ല) ഡയലോഗ്‌ പറഞ്ഞ്‌ മുന്നില്‍കൂടി നടന്നു പോകണം. പുള്ളി നടന്നു പോയപ്പോള്‍ എന്റെ സാരിയുടെ അറ്റംകൂടി കൂടെ കൊണ്ടു പോയി. ഞാന്‍ മുഖമടിച്ച്‌ ഒറ്റ വീഴ്‌ച . തട്ടിക്കുടഞ്ഞ്‌ എഴുന്നേറ്റ്‌ ഡയലോഗു പറഞ്ഞു. പ്രേക്ഷകര്‍ കരുതിയത്‌ സ്‌കിറ്റില്‍ അതുണ്ടെന്നാണ്‌.

അമ്മയാണെന്റെ ലോകം

അമ്മയെപ്പറ്റി ഞാന്‍ എന്താ പറയുക ? ഇന്നിപ്പോ നിങ്ങളോടൊക്കെ ചിരിച്ചു സംസാരിക്കുന്ന സുബിയുടെ ബാക്ക്‌ ബോണ്‍ അമ്മയാണ്‌. കാമറയ്‌ക്കു പിന്നിലുള്ള സുബിയെപ്പറ്റിയാണെങ്കില്‍ അമ്മയാണ്‌ ലോകം. വലുതായ ശേഷവും എന്റെ എല്ലാക്കാര്യത്തിനും അമ്മ തന്നെ വേണം. പഠിക്കാനൊക്കെ ഇഷ്‌ടമായിരുന്നു. പക്ഷേ പഠിക്കണമെങ്കില്‍ അമ്മ കൂടെ വേണം. വീട്ടില്‍ നിന്ന്‌ മാറിനില്‍ക്കുന്നതിനെപ്പറ്റിയോ അമ്മയെ പിരിഞ്ഞിരിക്കുന്നതിനെപ്പറ്റിയോ ആലോചിക്കുന്നതേ ഇഷ്‌ടമല്ല. എനിക്കു വേണ്ടി ഡ്രസ്‌ സെലക്‌ട് ചെയ്യുന്നതും വാങ്ങുന്നതും ഒക്കെ അമ്മയാണ്‌. പുറത്തു പ്രോഗ്രാം ചെയ്യുന്ന സമയത്ത്‌ എന്തെങ്കിലും മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടായാല്‍ ആരുടെയും മുന്നില്‍ അതു കാണിക്കാതെ മനസ്സില്‍ വയ്‌ക്കും. വീട്ടില്‍ വന്ന്‌ അമ്മയോട്‌ പരാതിപ്പെട്ടി തുറന്നാലെ എനിക്കു സമാധാനം കിട്ടൂ.

കല്യാണം കഴിച്ചു പോകുന്നതില്‍ എനിക്ക്‌ എതിര്‍പ്പ്‌ ഒന്നുമില്ല. പക്ഷേ എന്റെ വീട്ടില്‍ നിന്നോ അമ്മയുടെ അടുത്തു നിന്നോ മാറിനില്‍ക്കാന്‍ ഇഷ്‌ടമല്ല. വിളിക്കുന്ന വിളിപ്പുറത്ത്‌ അമ്മ എന്റെ അടുത്തുണ്ടാവണം. അമ്മയെ വിട്ടുപോകാന്‍ എന്നെക്കൊണ്ടാവില്ല. (ആ ഞാനാണ്‌ പിന്നെ ഗള്‍ഫ്‌ പ്രോഗ്രാമിനു വേണ്ടി 15 ദിവസത്തോളം വീട്ടില്‍ നിന്നും മാറി നിന്നതെന്ന്‌ നിങ്ങള്‍ ഇപ്പോ ചിന്തിക്കും.) എത്ര ദൂരത്തേക്ക്‌ പ്രോഗ്രാം ഏര്‍പ്പാട്‌ ചെയ്‌താലും ഞാന്‍ വയ്‌ക്കുന്ന ഒരേയൊരു കണ്ടീഷന്‍ ഒരു ഫോണ്‍ വേണമെന്നാണ്‌. എന്തു ചെയ്യണമെങ്കിലും എനിക്ക്‌ അമ്മയുടെ അഭിപ്രായം അറിഞ്ഞേ പറ്റൂ. ഷോപ്പിംഗിനിറങ്ങിയാല്‍ ഫോണില്‍ക്കൂടി അമ്മ ഇല്ലാത്തതിന്റെ കുറവു പരിഹരിച്ചേ ഞാന്‍ ഒരു സാധനം വാങ്ങൂ. അമ്മയുടെ സപ്പോര്‍ട്ടില്ലാതെ ഒരു ചുവട്‌ മുന്നോട്ടു വയ്‌ക്കാന്‍ എന്നെക്കൊണ്ടാവില്ല. അതുകൊണ്ടു തന്നെ പ്രോഗ്രാമില്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ത്തന്നെ ചടഞ്ഞു കൂടാനാണ്‌ ഇപ്പോഴും ഏറെയിഷ്‌ടം.

ഭാവിജീവിതം

കല്യാണം കഴിച്ച്‌ സുഖമായി ഒരു കുടുംബജീവിതം... കുട്ടികള്‍... ഇതൊക്കെയാണ്‌ എന്റെ സ്വപ്‌നങ്ങളെന്ന്‌ കരുതിയോ ? അല്ലേയല്ല. എനിക്ക്‌ കല്യാണം കഴിക്കാന്‍ തോന്നുന്നില്ല. അനിയന്‍ ഇപ്പോ ഡിഗ്രി ചെയ്‌തു കൊണ്ടിരിക്കുവാ. അവനെക്കാളും എന്റെ ഭാവിയെപ്പറ്റിയാണ്‌ അമ്മയ്‌ക്ക് ഏറ്റവും ആശങ്ക. അമ്മയെ മാറ്റി നിര്‍ത്തി ഒരു ജീവിതം എനിക്ക്‌ ആലോചിക്കാനേ കഴിയില്ല. എപ്പോഴും അമ്മ എന്റെ കൂടെ വേണം. പിന്നെ എന്റെ സ്വഭാവവുമായി പൊരുത്തപ്പെട്ടു പോകാന്‍ പ്രയാസമാണ്‌. ആരും എന്നെ ഭരിക്കുന്നത്‌ എനിക്കിഷ്‌ടമല്ല. അമ്മ കല്യാണം ആലോചിക്കുന്നുണ്ട്‌. ഏതായാലും തത്‌കാലം ഈ ജീവിതം പരമാവധി എന്‍ജോയ്‌ ചെയ്യാനാണ്‌ തീരുമാനം. ചിരിപ്പിക്കുക... ചിരിപ്പിച്ച്‌ വശം കെടുത്തുക... ചിരിപ്പിച്ച്‌ കൊല്ലുക... ഇതൊക്കെയാണ്‌ ഇപ്പോഴത്തെ ദുരുദ്ദ്യേശങ്ങള്‍...

ലക്ഷ്‌മി വാസുദേവന്‍