Monday, April 30, 2012

അക്ഷയതൃതീയയും സ്വര്‍ണക്കച്ചവടവും


 ശ്രീപാര്‍വതി

പ്രണയ ദിനം, സൌഹൃദ ദിനം, വൃദ്ധ ദിനം ആഘോഷിക്കാന്‍ ദിനങ്ങളുടെ എണ്ണം കൂടുതലാണ്, നമുക്ക്. അതിനിടയില്‍ വരുന്ന ചില പുതിയ ദിനങ്ങള്‍, പക്ഷേ നമ്മള്‍ എല്ലാ ദിനങ്ങളേയും സ്നേഹിക്കും, സ്വന്തമാക്കി ആഘോഷിക്കും, കയ്യിലെ കാശ് കളഞ്ഞ് സമ്മാനങ്ങള്‍ വാങ്ങും. ഓര്‍മ്മിക്കാന്‍ ഒരു ദിനമുണ്ടാവുന്നത് നല്ലതു തന്നെ. വയസ്സായ അച്ഛനുമമ്മയും ജീവിച്ചിരുപ്പുണ്ടെന്ന് ഓര്‍ക്കാന്‍ ഒരു ദിനം തിരക്കിലോടുന്ന മക്കളെ സഹായിക്കുമെങ്കില്‍ അത് അംഗീകരിക്കാം. പക്ഷേ കണ്ണു തുറന്നു നോക്കിയാല്‍ കാണാം പ്രത്യേക ദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്, മറ്റാരുമല്ല, കച്ചവടക്കാര്‍ തന്നെ. ഏറ്റവുമൊടുവില്‍ കടന്നു പോയ ഉദാഹരണം അക്ഷയ തൃതീയ എന്ന ദിനം.

വൈശാഖമാസത്തിലെ(മേടം-ഇടവം) മൂന്നാമത്തെ ചന്ദ്ര ദിനമാണ്, അക്ഷയ തൃതീയ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ പേരു വന്നത് എങ്ങനെയെന്നല്ലേ, അക്ഷയ എന്നാല്‍ ക്ഷയിക്കാത്തത്. അതായത് ഈ ദിനം ചെയ്യുന്ന എന്തു കാര്യങ്ങളുടേയും ഫലം ക്ഷയിക്കാത്തതാവും. ഏതു കര്‍മ്മത്തിന്റെയും പുണ്യം നിലനില്‍ക്കും എന്ന് സാരം. പുതിയ വസ്ത്രങ്ങള്‍, സ്വര്‍ണം, വീട് എന്നിവ വാങ്ങാനും ഒരു പുതിയ കാര്യം തുടങ്ങാനും ഈ ദിനം നല്ലതാണെന്നാണ്, വിശ്വാസം, ഈ മാസം ഏപ്രില്‍ 23 ന്, വൈകുന്നേരം ആരംഭിച്ച് 24 ന്, വൈകുന്നേരം അവസാനിച്ച അക്ഷയ തൃതീയ പക്ഷേ സ്വര്‍ണ കച്ചവടക്കാര്‍ രണ്ടു ദിവസങ്ങളിലായിത്തന്നെയാണ്, ആഘോഷിച്ചത്. വമ്പന്‍ പരസ്യങ്ങളും വിശ്വാസത്തിന്റെ പിന്‍ബലവും കൂടിയായപ്പോള്‍ കോടിക്കണക്കിന്, രൂപയുടെ സ്വര്‍ണമാണ്, അന്ന് കേരളത്തില്‍ വിറ്റു പോയത്.അക്ഷയതൃതീയ ദിനമാണ്, കൃതയുഗം തുടങ്ങിയതെന്ന് വിശ്വസിക്കുന്നുണ്ട്, സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും കാലമായതു കൊണ്ട് ഈ ദിവസം ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ ക്ഷയിക്കാത്തതായത്.

മനുഷ്യന്‍ വിപണിയെ പിടിച്ചെടുക്കുക എന്നത് മാറി വിപണി മനുഷ്യരെ പിടിച്ചെടുക്കുക എന്നതായി മാറിയിട്ടുണ്ട് ഇപ്പോള്‍. കോടികള്‍ മുടക്കി സിനിമാ താരങ്ങളെ കൊണ്ട് പരസ്യം ചെയ്യിക്കുമ്പോള്‍ മുടക്കിയതിന്റെ ഇരട്ടി തിരിച്ചു പിടിക്കാന്‍ അറിയാത്തവരല്ലല്ലോ കച്ചവടക്കാര്‍. കേരളത്തില്‍ ആദ്യമൊന്നും അക്ഷയതൃതീയ എന്ന ദിനം ആഘോഷിക്കപ്പെട്ടിരുന്നില്ല, പ്രധാനമായും ഉത്തരേന്ത്യക്കാരുടെ ആഘോഷമാണിത്, അക്ഷയ പ്രാധാന്യം കണ്ടു കൊണ്ട് ഈ ദിനം കേരളത്തിലും വന്നുവെങ്കില്‍ അതിന്റെ കാരണക്കാര്‍ ആരാണെന്ന് മനസ്സിലാക്കാവുന്നതല്ലേയുള്ളൂ.

അക്ഷയതൃതീയ സ്വര്‍ണം വാങ്ങാന്‍ നന്നെന്നാണ്, നമ്മള്‍ പൊതുവേ ധരിച്ചു വച്ചിരിക്കുന്നത്, എന്നാല്‍ സ്വര്‍ണം മാത്രമല്ല, അന്നേ ദിവസം പുതിയതായി എന്തു വാങ്ങിയാലും അതിന്റെ പ്രത്യേകത ഉണ്ടാകും. സ്വര്‍ണത്തിന്, വില കൂടുന്നതൊന്നും ഒരു പ്രശ്നമേ അല്ലാത്ത മട്ടാണ്, അക്ഷയ ദിനത്തില്‍ ആഭരണക്കടകളില്‍ കണ്ട തിരക്ക് സൂചിപ്പിക്കുന്നത്. സ്വര്‍ണത്തിനോടുള്ള മലയാളിയുടെ കൂറ്, എന്നുമുണ്ടാകും എന്നറിയുന്നവരാണല്ലോ നമ്മുടെ കച്ചവടക്കാര്‍.

പക്ഷേ അപകടം അവിടെ തുടങ്ങുന്നു, ഈ സ്വര്‍ണത്തിന്റെ ഭാവി എന്ത്? മനസമാധാനത്തോടെ സ്വര്‍ണമിട്ട് റോഡിലൂടെ നടക്കാന്‍ ധൈര്യമുള്ള ഏത് സ്ത്രീയുണ്ട്?

എടുത്ത സ്വര്‍ണം മുഴുവന്‍ വാടക നല്‍കി ഏതെങ്കിലും ബാങ്കിന്റെ ലോക്കറില്‍ ഭദ്രമായിട്ടുണ്ടാകും. സ്വര്‍ണം നല്ലൊരു സമ്പാദ്യമാണെന്നു പറയുമ്പോഴും അടിയ്ക്കടി ഉണ്ടാകുന്ന ഏറ്റക്കുറച്ചില്‍ വാങ്ങുന്നവനെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

സ്നാനം, ദാനം, തപോ, ഹോമഃ

സ്വാധ്യായഃ പിതൃതര്‍പ്പണം,

യദസ്യാം ക്രിയതേ കിഞ്ചിത്

സര്‍വം സ്യാത്തദിഹാക്ഷയം.

അദൌ കൃതയുഗസ്യേയം

യുഗാദിസ്തേന കഥ്യതേ.

അസ്യാം തിഥൌ ക്ഷയമുപൈതി ഹുതം ന ദത്തം

തേനാക്ഷയാ ച മുനിഭിഃ കഥിതാ തൃതീയാ'.

ഭവിഷ്യപുരാണത്തില്‍ ഇങ്ങനെ പറയുന്നു, അതായത് അക്ഷയ തൃതീയ ദിനത്തിന്‍റെ പ്രത്യേകതകളാണ്, ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നത്.ഈ ശ്ലോകം പറയുന്നതനുസരിച്ച് വാങ്ങുന്നതിനേക്കാള്‍ പ്രാധാന്യം പറയുന്ന മറ്റൊരു സംഗതിയുണ്ട്, ദാനം, പിതൃതര്‍പ്പണം എന്നിവ. കൊടുക്കുന്നവനേക്കാള്‍ കൂടുതല്‍ ഒന്നുമില്ല വാങ്ങുന്നവന്, പക്ഷേ ദാനം നല്‍കുന്നവന്, നല്‍കിയതിന്റെ ഇരട്ടി ലഭിക്കും എന്ന് പറയുന്നു. വസ്ത്രം, ഭക്ഷണം തുടങ്ങി എന്തും ദാനം ചെയ്യാം, ദാനത്തിന്റെ മഹത്വം മറ്റൊന്നിനുമില്ലല്ലോ.

എന്തു തന്നെയായാലും ഒരു ആഘോഷദിനം കൂടി കടന്നു പോയി, കച്ചവറ്റക്കാര്‍ പൊടി പൊടിച്ച ഒരു ആഘോഷം. ഇനി വരുന്ന വര്‍ഷമെങ്കിലും ഈ വരികള്‍ വായനക്കാരുടെ മനസ്സില്‍ കടന്നു വരട്ടെ, വാങ്ങലല്ല , ദാനമാണ്, അക്ഷയതൃതീയ നല്‍കുന്ന പാഠവും പുണ്യവും. 

രേഖ പറയാന്‍ ബാക്കിവച്ചത്‌‍



കെ.ആര്‍.മീര

ഞങ്ങളൊരു ഗ്യാംഗായിരുന്നു. നാല്‍വര്‍ സംഘം. ഷീന, എല്ലോറ, രേഖ, പിന്നെ ഞാന്‍.

കൊല്ലം എസ്‌.എന്‍.വിമന്‍സ്‌ കോളജിലെ കെമിസ്‌ട്രി ബി.എസ്സിയുടെ രണ്ടാംവര്‍ഷം ഒന്നിച്ചുചേര്‍ന്നവര്‍. ഞാനും ഷീനയും ഹോസ്‌റ്റലേഴ്‌സ്. സ്‌കൂള്‍ കാലം മുതല്‍ സഹപാഠികളായിരുന്ന രേഖയും എല്ലോറയും ഡേ സ്‌കോളേഴ്‌സ്. ഒരു വിമന്‍സ്‌ കോളജിനുള്ളില്‍ സാധിക്കുന്ന എല്ലാ കുസൃതിത്തരങ്ങളും തമാശകളും നിറഞ്ഞിരുന്ന കാലമായിരുന്നു അത്‌. രേഖയുടെ താമസം എന്റെ ഹോസ്‌റ്റലിനു സമീപമായിരുന്നതുകൊണ്ടും അന്നു ഞങ്ങളുടെ ട്യൂഷന്‍ അധ്യാപകനായിരുന്ന ഹരികുമാര്‍ സാറിന്റെ വീടിനടുത്തായതു കൊണ്ടും ഞങ്ങള്‍ നാലുപേരും അവിടെ സ്‌ഥിരം അന്തേവാസികളായിരുന്നു. ആ രണ്ടുവര്‍ഷവും രേഖയുടെ അമ്മ ഞങ്ങള്‍ക്കു നാലുപേര്‍ക്കും അമ്മയായി. വിശേഷദിവസങ്ങളിലും അവധി ദിവസങ്ങളിലും ആന്റി എന്നെ വീട്ടിലേക്കു ക്ഷണിച്ചു നല്ല ഭക്ഷണമുണ്ടാക്കിത്തന്നു. ആ സൗഹൃദത്തിന്റെ ഏറ്റവും വലിയ സവിശേഷത, ഒരിക്കല്‍പോലും ഞങ്ങള്‍ക്കിടയില്‍ ചെറിയ പിണക്കം പോലുമുണ്ടായിട്ടില്ല എന്നതായിരുന്നു.

രേഖയുടെ മുഖത്ത്‌ എപ്പോഴും ചിരിയും വാക്കുകളില്‍ നര്‍മവുമുണ്ടായിരുന്നു. വളരെ ഗുരുതരമായ പ്രശ്‌നങ്ങളെപ്പോലും ഫലിതമായിക്കണ്ടു ചിരിച്ചുതള്ളാന്‍ ഞങ്ങളെ സഹായിച്ചതു രേഖയായിരുന്നു. പരീക്ഷ കഴിഞ്ഞ്‌ ഞങ്ങള്‍ നാലുപേരും നാലുവഴിക്കു തിരിഞ്ഞു. ഞാന്‍ എം.എ. കഴിഞ്ഞു പത്രപ്രവര്‍ത്തകയായി. ഷീന എം.എ. കഴിഞ്ഞ്‌ വിവാഹിതയായി. രേഖ എം.എസ്‌.ഡബ്ല്യൂ പാസായി ഉദ്യോഗസ്‌ഥയായി. എല്ലോറ അധ്യാപികയായി. ഷീന കോട്ടയത്തേക്കും രേഖ തിരുവനന്തപുരത്തേക്കും എല്ലോറ എറണാകുളത്തേക്കും അകന്നുപോയി. പക്ഷേ രേഖയും ഷീനയും തമ്മിലും രേഖയും എല്ലോറയും തമ്മിലും ഞാനും ഷീനയും തമ്മിലും പതിവായി കാണുമായിരുന്നതിനാല്‍ നാലുപേര്‍ക്കും പരസ്‌പരമുള്ള ബന്ധം ദൃഢമായിത്തുടര്‍ന്നു. ഞാനും രേഖയും തമ്മില്‍ക്കാണുന്നത്‌ അപൂര്‍വമായിരുന്നു. വര്‍ഷങ്ങള്‍ പെട്ടെന്നു കടന്നുപോയി. രേഖയുടെ വിവാഹം മാത്രം വൈകി. ഞങ്ങള്‍ മൂന്നുപേരും വിവാഹജീവിതത്തിന്റെ തിരക്കുകളിലും പ്രാരബ്‌ധത്തിലും മുഴുകിയപ്പോള്‍ രേഖ മാത്രം തനിച്ചായിപ്പോയി. ഷീന ഭര്‍ത്താവിനോടൊന്നിച്ചു കോട്ടയത്തെത്തിയപ്പോള്‍ രേഖ ഔദ്യോഗികയാത്രയ്‌ക്കിടയില്‍ കോട്ടയത്തിറങ്ങി ഞങ്ങളെക്കണ്ടു. ഫൂള്‍ എന്നും കഴുതയെന്നും പരസ്‌പരം വിളിച്ചും പരിഹസിച്ചും വിമര്‍ശിച്ചും പരദൂഷണം പറഞ്ഞും ഞങ്ങള്‍ ഞങ്ങളുടെ വസന്തകാലത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു.

ഓഫീസില്‍ വളരെ തിരക്കേറിയ ഒരു ദിവസമാണ്‌ രേഖ കോട്ടയത്ത്‌ എന്റെ വാടകവീട്ടില്‍ വന്നത്‌. അപ്പോഴേക്ക്‌ ഷീന തിരുവനന്തപുരത്തേക്കു മടങ്ങിപ്പോയിരുന്നു. ഓഫീസില്‍ പോകാന്‍ വസ്‌ത്രം ധരിക്കുന്നതിനിടയില്‍ ഞാന്‍ തിരക്കിട്ടു സംസാരിച്ചുകൊണ്ടിരുന്നു. എന്റെ തിരക്ക്‌ രേഖയെ മടുപ്പിച്ചിരിക്കണം.

'ഒരു ദിവസം നീ തിരുവനന്തപുരത്തേക്കു വരണം. നമുക്കു വീണ്ടും ഒത്തുകൂടണം. എനിക്കു തന്നോടു വളരെ സീരിയസായ ഒരു കാര്യം പറയാനുണ്ട്‌.'

രേഖ പറഞ്ഞു. ആറേമുക്കാലിന്റെ ട്രെയിനിലാണു പോകേണ്ടതെങ്കിലും ഞാനില്ലാത്തതിനാല്‍ രേഖയും എന്റെയൊപ്പം വീട്ടില്‍നിന്നിറങ്ങി. ഞങ്ങള്‍ രണ്ടുവഴിക്കു പിരിഞ്ഞു.

തിരുവനന്തപുരത്തേക്കു പോകാനും രേഖയും ഷീനയുമായി ഒത്തുകൂടല്‍ നടത്താനും ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്റെ തിരക്കുകള്‍ക്കിടയില്‍ അതു നീണ്ടുനീണ്ടുപോയി. മാസങ്ങള്‍ കഴിഞ്ഞ്‌ സെപ്‌റ്റംബര്‍ ഇരുപത്തിയൊമ്പതിനു ഷീന വിളിച്ചു.

'എടോ താന്‍ ലീവെടുത്തു വാ. നമുക്ക്‌ ഒന്നിച്ചുകൂടാം. ഈ വീക്കെന്‍ഡില്‍ രേഖ ഇങ്ങോട്ടുവരും..'

പോകാന്‍ ഒരു നിവൃത്തിയുമില്ലാത്ത ദിവസമായിരുന്നു അത്‌. അതുകൊണ്ട്‌ ഞാനില്ലാത്ത ദിവസം നോക്കിയാണോ നിങ്ങളുടെ പാര്‍ട്ടി എന്നുപറഞ്ഞ്‌ ഞാന്‍ പരിഭവിച്ചു. എനിക്കു പോകാന്‍ കഴിഞ്ഞില്ല. പിറ്റേന്ന്‌ പത്രം ഓഫീസില്‍ പണിത്തിരക്കിലിരിക്കെ, രാത്രി പതിനൊന്നരയോടെ ഷീനയുടെ ഫോണ്‍കോള്‍. ഡെഡ്‌ലൈന്‍ അടുത്ത സമയമായതിനാല്‍ അലോസരത്തോടെയാണ്‌ ഫോണ്‍ അറ്റന്റ്‌ ചെയ്‌തത്‌.

'എടോ, രേഖ പോയി..'

'പോയെന്നോ..' ഞാന്‍ അമ്പരന്നു.

'രേഖ സൂയിസൈഡ്‌ ചെയ്‌തു' ഷീന ഫോണിലുടെ കരയുകയായിരുന്നു. എങ്ങനെയോ ജോലി പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങുമ്പോഴേക്കും ഞാനാകെ തകര്‍ന്നിരുന്നു. ജീവിതത്തില്‍ ആദ്യമായാണ്‌ ഇത്രയും മനസടുപ്പമുള്ള ഒരു വ്യക്‌തിയുടെ മരണം ഞാന്‍ നേരിട്ടത്‌. രേഖയ്‌ക്ക് എന്നോടു പറയാനുണ്ടായിരുന്നത്‌ കേള്‍ക്കാന്‍ തയാറായില്ലല്ലോ എന്ന കുറ്റബോധം എന്നെ അലട്ടി. ഒരിക്കലെങ്കിലും പോകാമായിരുന്നു. സമയം കണ്ടെത്താമായിരുന്നു. ഒരുപക്ഷേ അങ്ങിനെയായിരുന്നെങ്കില്‍ തമാശ പറഞ്ഞും ചിരിപ്പിച്ചും വെല്ലുവിളിച്ചും അയാളുടെ മനസ്‌ മാറ്റിയെടുക്കാമായിരുന്നു...

ചുരുണ്ട മുടിയായിരുന്നു രേഖയ്‌ക്ക്. ഇപ്പോഴും ചിലപ്പോള്‍ യാത്ര ചെയ്യുമ്പോള്‍ കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും അരികില്‍ ചുരുണ്ട മുടി പിന്നില്‍ ഹെയര്‍ക്ലിപ്പിട്ടു കെട്ടിയ ചില കുട്ടികളെ പിന്നില്‍ നിന്നു കാണുമ്പോള്‍ 'രേഖ'യെന്നു മനസ്‌ നിലവിളിക്കും. അപ്പോഴൊക്കെയും അസ്വസ്‌ഥതയുണര്‍ത്തി ആ ചോദ്യം തലയുയര്‍ത്തും.

-എന്തായിരുന്നു രേഖയ്‌ക്കു പറയാനുണ്ടായിരുന്നത്‌?

തയാറാക്കിയത്‌: രമേഷ്‌ പുതിയമഠം 

Saturday, April 28, 2012

കുരക്കും മനുഷ്യൻ കടിക്കില്ല


çÁÞ. è¿xØí ÖCøÎ¢·Ü¢
µÝßE ÆßÕØæJ ²øá ÕÞVJ ÆÖµBZ ÉßKßçÜAí ®æK µáø‚áÃVJß. çÉMGß µ¿ß‚ßGᢠºßµßWØÏíAá ÕßçÇÏÈÞµÞÄßøáK ²øÞZ ÉGßæÏçMÞæÜ µáø‚áæµÞIá Îøß‚çdÄ!

'²ÞVÎÏáIí, ØâfßAáµ ®Ká ÄÜç‚ÞùßW ÈßKáU ÎáKùßÏßMá ÜÍß‚çÄ kµâ¿áÕßG ÉGßæÏçMÞæÜ ®æa ÎÈTí ÉßKßG µÞÜB{ßçÜAá µáÄßç‚Þ¿ßAÝßEßøáKá. ²ÞVÎÏáæ¿ ¦ ²ÞG¢ æºKáÈßKÄá ÄßøáÕÈLÉáø¢ ¼ÈùW ¦ÖáÉdÄß µÞ×bWxßÏßW. ¥Õßæ¿ ¾ÞÈÞÏßøáKá ¦ ÆßÕØ¢ øÞdÄß ¥ÄcÞÙßÄB{áæ¿ µÞÕWÍ¿X.

¥VÇøÞdÄß µÝßEßøßAáKá. È·ødÉÞLJßW ÈßæKJßÏ Ø¢¸Jßæa ÉAW ²øá ºÞAáæµGí. ¥ÄßÈáUßW ÕøßEáæµGßÏ ÈßÜÏßW ²øÞZ. ÖbÞØ¢Õß¿ÞX çÉÞÜᢠ¥ÏÞZ µ×í¿æM¿áKá.

Ø¢¸Þ¢·BZ µÅ ÕßÕøß‚á. ºÞAßÈáUßW ²øá ÏáÕÞÕÞÃí; 24 ÕÏTí. ÎâKáÎÞØ¢ ÎáXÉá çÉMGß µ¿ß‚á. ºßµßWØ çÄ¿ßÏßÜï. æÉæGKÞÃá µÞøcBZ Äá¿ÜáæÉÞGß‚Äí. ÕÜïÞJ ÖìøcÕᢠçÆ×cÕᢠµÞGáK ÏáÕÞÕí ÉGßæÏçMÞæÜ µáøÏíAáKá. ØáÙãJáA{ßW ²øÞ{áæ¿ ææµÕßøÜßW µ¿ß‚ßGáIí. ÎxáUÕæø ÎÞLßMùßAáµÏᢠæºÏíÄá.

µÞÜáæÕL ÉGßæÏçMÞæÜ ÏáÕÞÕá ÈÞ¿áÎáÝáÕX ¥ÜEáÈ¿Ká. ÈÞGáµÞæø ÎáÝáÕX µáø‚á çÉ¿ßMß‚á. ÎøÃJßÈá ÎáKßçÜAá æÕùᢵç‡Þæ¿ ÏáÕÞÕßæÈ §GáæµÞ¿áAÞX ØáÙãJáAZAá ÎÈTßÜïÞÏßøáKá. ¦ ÏáÕÞÕßæÈ ØáÙãJáAZ ²Þ¿ß‚ßGá Éß¿ß‚á ºÞAßÜÞAß ÕøßEáæµGß. çÜÞùßÏáæ¿ ÄáùK ÉßXÕÖJá µß¿Jß È·øß ÎáÝáÕX µÞÃß‚ÞÃí ¦ÖáÉdÄßÏßæÜJ߂߸ßAáKÄí. µøÎÈÏÞxßçÜAá ÕÜßæ‚ùßEÞçÜÞæÏKí ¥ÕV §ÄßÈßæ¿ ØàøßÏØÞÏß ¦çÜÞºß‚ßøáKáÕçdÄ. ÎøßAáæÎKí ¥ÕV ©ùMß‚áµÝßEá. ¥ÄßÈá ÎáXÉí ¦ÖáÉdÄßÏᑚ '¥LcµâÆÞÖÏíAá æµÞIáÕKÄÞÃí. ØáÙãJßÈá çÕIß §dÄæÏCßÜᢠ溇ÞÈÞÏÄßæa ¦ÖbÞØ¢ ÜÍßAáÎçÜïÞ!

¥ÄcÞÙßÄ¢ Ø¢ÍÕßAÞX çÉÞµáKÄßæa ÎáøZ‚ µÞ×bWxßÏáæ¿ ÉáùJá çµGáÄá¿Bß; ÈßùæÏ µÞÝíºAÞV. ¥Ká ÁcâGßÏßÜáIÞÏßøáK æÎÁßAW ²ÞËߨV ²øá µß¿ßÜX µfßÏÞÏßøáKá. µÅÎáÝáÕX çµGçÖ×¢, ºÞAáÄáùKá 'çÉÎÈá×cæÈ æµGÝß‚áÕß¿ÞX ¥çgÙ¢ ÈßVçÆÖß‚á. çÁÞµí¿V ®K ÌÙáÎÞÈ¢ 'ÉGßAáµÞÃßÜï, µ¿ßAáæÎKá Ø¢¸Þ¢·B{áæ¿ ÎáKùßÏßMí. ØÞøÎßÜï, ¥ÏÞæ{ µÏVJá¿ÜßW ÈßKá çÎÞºßMßAÞX çÁÞµí¿VAá ÈßVÌt¢.

ÎáKùßÏßMí ¥‚GÞÏß ÍÕß‚á. æµGÝß‚Ïá¿X ¥ÏÞZ µáø‚á ºÞ¿ß. 'Ìì, Ìì ²‚çµGí ¥Õß¿¢ µß¿áBß. ææµ øIᢠÈßÜJâKß ¥ÏÞZ ÉGßæÏçMÞæÜ Øíæd¿‚ùßW µÏùß ÈÞÜáµÞÜßW ÈßKá. æÉÞ¿áKæÈ É¿A¢ æÉÞGáKÄá çÉÞæÜ ²øá ÎáÝA¢ µâ¿ß ¥Õßæ¿ ÈßùEá. µÞÝíºAÞV  Äøß‚á ÈßKáçÉÞÏß. 

çÁÞµíùáæ¿ ÕÜÄá ææµMJß ¦ çÉÎÈá×cæa Îá¶Jí ¦EáÉÄß‚á µÝßEßøáKá. ®dÄ æÉæGKÞÃá ÈßÖÌÆíÄ ¥Õßæ¿ ÕÞÜÞGß ÈßKÄí!

¥ÏÞæ{ÏᢠçÁÞµí¿æùÏᢠ®ÜïÞÕøá¢ ÎÞùßÎÞùß çÈÞAáKá. ¥ÆíÍáÄ¢, ¥ÏÞ{áæ¿ çÉ ºBÜ æÉÞGß‚á ÉÞçEÞ¿ßAÝßEßøßAáKá. Øíæd¿‚ùßW ÈßKí ¦ ÏáÕÞÕí §ùBß. ¯æÄÞøÞæ{ÏᢠçÉÞæÜ ¥ÏÞZ øIá µÞÜßW ÈßKá. µâGáµÞV ¥¿ßºßµßWØÏáæ¿ ËÜ¢ ¥ÕßÖbØÈàÏÄçÏÞæ¿ çÈÞAßÈßWAáµÏÞÃí. ¥ÏÞæ{ ÕàGßW æµÞIáæÉÞÏíæAÞUÞÈᢠ§Èß dÉÖíÈÎáIÞAßæÜïKᢠçÁÞµí¿V ÕßÇßæÏÝáÄß. Öß×í¿µÞÜ¢ ¥ÏÞZ µáøÏíAÞæÄ ¼àÕßAáKáIÞÕá¢; ÄàV‚.

·áÃÉÞÀ¢: çÉMGß µ¿ß‚ÞW ÎÈá×cX ÉGßæÏçMÞæÜ µáøÏíAáµçÏÞ æÉøáÎÞùáµçÏÞ æº‡ßÜï. ¨ µÅÏᑚ ÏáÕÞÕí µFÞÕá ÕÜßAáÎÞÏßøáKá. ÕßdÍÞLßÏáæ¿ Éᵂáøá{áµZAß¿ÏßW ÉGßÏáæ¿ µ¿ß ¥ÏÞæ{ ¥ÜGß. çÉMGßÏáæ¿ µ¿ßçÏxÕV ÉGßæÏçMÞæÜ µáøÏíAáKÄßæa Èßù¢Éß¿ßMß‚ µÅµZ ÈÞGßW ÉøKßøáKÄí ¥ÏÞ{áæ¿ æºÏíÄßµZAá ØbÞÍÞÕßµÄ ÕøáJß. ¦ÖáÉdÄßÏßçÜAá çÉÞøá¢ÕÝß µøÎÈÏÞxßW ®ùßEáµ{ÏÞX ØáÙãJáAZAá çÄÞKßÏßÜïçÜïÞ; ¥ÏÞ{áæ¿ ÍÞ·c¢!

Friday, April 27, 2012

നക്കാപ്പിച്ച വാങ്ങി നാണം കെടുത്തിയ നേതാവ്


അങ്ങനെ ബംഗാരുവിനും ഗോതമ്പുണ്ട തിന്നാനുള്ള വകുപ്പായി. അഴിമതിയെന്ന് കേട്ടാല്‍ ബോണ്ട പോലെ തിന്നാനുള്ള എന്തോ സാധനമല്ലേയെന്ന് ചോദിയ്ക്കുന്ന താമരപ്പാര്‍ട്ടിയുടെ പഴയ ഉസ്താദാണ് കക്ഷി. രാഷ്ട്രീയം തൊഴിലാക്കിയ നമ്മുടെ നേതാക്കളാരും കൈക്കൂലി വാങ്ങില്ലെന്ന് ദൈവം തമ്പുരാന്‍ വന്നുപറഞ്ഞാപ്പോലും നമ്മളിന്ത്യക്കാര്‍ വിശ്വസിയ്ക്കില്ല.

പക്ഷേ അഴിമതിയുടെ ആശാന്മാരായ ഇന്ത്യന്‍ രാഷ്ട്രീയക്കാരെ നാണം കെടുത്തിയെന്ന നിലയ്ക്കാണ് ബാംഗാരുവിന്റെ പേര് ചരിത്രത്തില്‍ ഇടംനേടുക. കോടികള്‍ വാങ്ങി പെട്ടിയിലിടേണ്ട നേതാവ്. വെറും ഒരു ലക്ഷം ഉറുപ്യ വാങ്ങിയപ്പോള്‍ കപ്പലു കയറിയത് മഹാരാജ്യത്തിന്റെ മാനമാണ്.

തെഹല്‍ക്ക കേസ്- 2001 മുതലുള്ള എല്ലാ വാര്‍ത്തകളും
കാസെറ്റെന്നാല്‍ തുണ്ടുപടമാണെന്ന് കരുതിയിരുന്ന കാലത്ത് ഇന്ത്യക്കാരെല്ലാം തെഹല്‍ക്ക പുറത്തിറക്കിയ കാസറ്റ് കണ്ട് ഞെട്ടിപ്പോയിരുന്നു. ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന കടിച്ചാ പൊട്ടാത്ത പേരിട്ടിറക്കിയ കാസറ്റിലാണ് ബംഗാരുവിന്റെയും കൂട്ടരുടെയും വിക്രിയകള്‍ ജനം കണ്ടത്.

സേനയ്ക്കു വേണ്ടി പ്രത്യേക തരം ക്യാമറ തങ്ങളില്‍ നിന്ന് വാങ്ങണമെന്ന ആവശ്യവുമായാണ് തെഹല്‍ക്കാര്‍ അന്നുവന്നത്. എന്നാലീ പഹയന്മാരുടെ സ്യൂട്ട്കേസിനുള്ളില്‍ മറ്റൊരു ക്യാമറ ഒളിച്ചിരുപ്പുണ്ടെന്ന കാര്യം ബംഗാരു മാത്രമല്ല, സമതാപാര്‍ട്ടി പ്രസിഡന്റ് ജയാ ജെയ്റ്റ്ലി, ആര്‍ എസ് എസ് ട്രഷറര്‍ ആര്‍ കെ ഗുപ്ത, ഗുപ്തയുടെ മകന്‍ ദീപക് ഗുപ്ത, പ്രതിരോധ മന്ത്രാലയത്തിലെ രണ്ടാമനായ ഡപ്യൂട്ടി സെക്രട്ടറി എച്ച് സി പാന്ത്, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ശശി മേനോന്‍, പ്രതിരോധ മന്ത്രാലയത്തിന്റെ സാമ്പത്തികോപദേഷ്ടാവ് നരേന്ദ്ര സിംഹ് എന്നീ മാന്യന്‍മാരും മനസ്സിലാക്കിയില്ല. (ഇന്നാണെങ്കില്‍ വാളയാര്‍ചെക്ക് പോസ്റ്റിലെ പൊലീസുകാരു പോലും ഒളിക്യാമറ മണത്തറിയും. കാലം പോയ പോക്കേ...)

ബംഗാരു ലക്ഷ്മണിന് ഒരു ലക്ഷം രൂപയും ജയാ ജെയ്റ്റിലിക്ക് രണ്ടു ലക്ഷം രൂപയും ഉള്‍പ്പെടെ പലര്‍ക്കായി ഇവര്‍ 10 ലക്ഷം രൂപ കോഴ നല്‍കിയാണ് തെഹല്‍ക്കാര്‍തങ്ങളുടെ വിശ്വസ്തത തെളിയിച്ചത്. നക്കാപ്പിച്ച കാശ് കൈക്കൂലി തരുമ്പോള്‍ അപകടംമണത്തറിയാഞ്ഞത് ആര്‍ത്തി മൂലമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്നാണെങ്കില്‍ ഇങ്ങനെയൊരു പടംപിടുത്തം നടത്തണമെങ്കില്‍ തെഹല്‍ക്കക്കാര്‍ക്ക് ഒരു പത്തുകോടിയെങ്കിലും മേശപ്പുറത്തു വെയ്ക്കേണ്ടി വരും.

എന്തായാലും കൊല്ലം പത്തു കഴിഞ്ഞ് ജയിലിലെത്തുന്ന ബംഗാരുവിന്റെ കാര്യം കഷ്ടം തന്നെ. 1.76 ലക്ഷം കോടി രൂപ(അക്കത്തിലെഴുതാന്‍ സ്ഥലം തികയത്തില്ല) യുടെ തട്ടിപ്പ് നടത്തിയവര്‍ ജോളിയായി പുറത്ത് ചുറ്റിയടിയ്ക്കുമ്പോഴാണ് നക്കാപ്പിച്ച കാശുവാങ്ങിയ കേസില്‍ ബംഗാരു അകത്തുപോവുന്നത്. ഇത് അനീതിയല്ലേ സാറന്മാരെ?

Thursday, April 26, 2012

റിസാറ്റിനെ കുറിച്ച് പത്തുകാര്യങ്ങള്‍



Risat
 ഇന്ത്യ വ്യാഴാഴ്ച വിജയകമായി വിക്ഷേപിച്ച റിസാറ്റ് ഒന്നിനെ കുറിച്ച് പത്തുകാര്യങ്ങള്‍
.

1.റഡാര്‍ ഇമേജിങ് ഉപഗ്രഹമായ റിസാറ്റിന് 1850 കിലോ ഭാരമുണ്ട്. ലോകത്തിലെ അപൂര്‍വം രാജ്യങ്ങള്‍ക്കു മാത്രം സ്വന്തമായ സാങ്കേതികതയാണിത്.

2 നൂറുശതമാനവും തദ്ദേശീയമായി വികസിപ്പിച്ച ഈ ഉപഗ്രഹത്തിന്റെ ആയുസ്സ് അഞ്ചുവര്‍ഷമാണ്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കാനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമാണ് പ്രധാനമായും ഉപയോഗിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഈ ഉപഗ്രത്തിന് ഏറെ സഹായിക്കാന്‍ സാധിക്കും.

3 കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ നല്‍കാന്‍ ഉപഗ്രഹത്തിനു സാധിക്കുന്നതിനാല്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കും സഹായകമാകും. വേണമെങ്കില്‍ ഒരു ചാര ഉപഗ്രഹം പോലെ പ്രവര്‍ത്തിക്കാനാകും.

4 സി ബാന്‍ഡ് സിന്തറ്റിക് അപെര്‍ച്വര്‍ റഡാര്‍(സാര്‍) സെന്‍സര്‍ സംവിധാം ഘടിപ്പിച്ചിട്ടുള്ളതിനാല്‍ രാത്രിയും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ സാധിക്കും.

5 പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍(പിഎസ്എല്‍വി)കാറ്റഗറിയിലെ ഏറ്റവും കരുത്തുള്ള(321 ടണ്‍) റോക്കറ്റാണ് ഇതിനെ ഭ്രമണപഥത്തിലെത്തിച്ചത്.

6 റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് പ്രൊജക്ടിന് ആദ്യമായി ഒരു വനിത ഡയറക്ടര്‍ എന്ന പ്രത്യേകതയമുണ്ട്. എന്‍ വളര്‍മതിയാണ് ടീമിനെ നയിച്ചത്.

7 ഇന്ത്യയുടെ നേരത്തെയുള്ള റിമോട്ട് സെന്‍സിങ് സാറ്റലൈറ്റുകളെല്ലാം ഓപ്റ്റിക്കല്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയായിരുന്നു. പക്ഷേ, മള്‍ട്ടി പൊളറൈസേഷനും മള്‍ട്ടി റെസലൂഷന്‍ മോഡുകളുമുള്ള സി ബാന്‍ഡ് സാര്‍ ടെക്‌നോളജി റിസാറ്റിനെ അതുല്യമാക്കുന്നു.

8 റിസാറ്റ് ഒന്നിനു മുമ്പു തന്നെ ഇന്ത്യ റിസാറ്റ് രണ്ടാണ് വിക്ഷേപിച്ചത്. എക്‌സ് ബാന്‍ സാര്‍ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്. ഇസ്രായേല്‍ സാങ്കേതിക സഹായത്തോടെ 2009ലാണ് ഇതു വിക്ഷേപിച്ചത്.

9 റിസാറ്റ് ഒന്നിന് 160x4 എംബിപിഎസ് ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്.

10 റിസാറ്റ് ഒന്നിന് മൂന്നു മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെയുള്ള റെസലൂഷന്‍ ശേഷിയുണ്ട്. ഒരു പ്രത്യേക പ്രദേശത്തേക്ക് മണിക്കൂറോളം ഫോക്കസ് ചെയ്യാന്‍ ഉപഗ്രഹത്തിനു സാധിക്കും.

Wednesday, April 25, 2012

പെണ്‍കുട്ടികളെ തളര്‍ത്തുന്ന കേരളീയ സമൂഹം




സാംസ്‌കാരികപരമായും വിദ്യാഭ്യാസപരമായും ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം എന്ന അഹങ്കാരത്തോടെയാണ്‌ കേരളീയര്‍ ജീവിക്കുന്നത്‌. വിദ്യാഭ്യാസം നേടി ജോലി സമ്പാദിച്ചു ജീവിക്കുന്നവരുടെ എണ്ണം ഇന്ന്‌ കേരളത്തില്‍ വളരെയുണ്ട്‌ താനും. വിദ്യ നേടുന്നതിനും ഇഷ്ട ജോലി ചെയ്യുന്നതിനും ലോകത്തിന്റെ ഏതു ഭാഗത്തേക്കും രണ്ടാമതൊന്ന്‌ ആലോചിക്കാതെ തന്നെ മലയാളമണ്ണിലെ പെണ്‍കുട്ടികള്‍ പോലും തയ്യാറാവുന്നുണ്ട്‌.




ഇവിടെ പെണ്‍കുട്ടികള്‍ 'പോലും' എന്നുപയോഗിക്കേണ്ടി വന്നതിന്‌ ഉത്തരം നല്‍കേണ്ട്‌ നമ്മുടെ സാമൂഹികാവസ്ഥയാണ്‌.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പുറമെ കാണുന്നത്ര വെടിപ്പിലും വൃത്തിയിലും അല്ല കേരളത്തിലെ കാര്യങ്ങളുടെ കിടപ്പ്‌. മനുഷ്യന്റെ ജീവിതത്തെ രണ്ടു ഘട്ടങ്ങളായി തിരിക്കാമെങ്കില്‍ അതിനെ വിവാഹത്തിനും പിമ്പും മുമ്പും എന്നു വേര്‍തിരിക്കുന്നതായിരിക്കും എളുപ്പം. അങ്ങനെത്തന്നെയാണ്‌ സാധാരണഗതിയില്‍ ആളുകള്‍ അവനവന്റെ ജീവിതത്തെ കാണാറുള്ളതും.


നല്ലതായാലും ചീത്തയായാലും ജീവിതത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തുന്ന ഒരു പ്രതിഭാസമാണ്‌ വിവാഹം. അതുകൊണ്ടുതന്നെ ഈ മാറ്റത്തിലേക്കു കാലെടുത്തു വെക്കുന്നതിനു മുമ്പ്‌ പുരുഷനായാലും സ്‌ത്രീക്കായാലും മാനസികമായും ശാരീരികമായും പക്വതയാര്‍ജ്ജിക്കേണ്ടതുണ്ട്‌.


ഇതൊക്കെ എല്ലാര്‍ക്കും അറിയാം. എല്ലാരും വാ തോരാതെ സംസാരിക്കുകയും ചെയ്യും. എന്നാല്‍ ചെറിയ പെണ്‍കുട്ടികളെ വീട്ടമ്മമാരാക്കുന്ന ചെപ്പടിവിദ്യ ഇന്നും സാംസ്‌കാരിക കേരളത്തില്‍ തുടര്‍ക്കഥ തന്നെ. സ്വന്തം മകള്‍ക്കു പതിനെട്ടു വയസ്സാകുന്നതു വരെ പോലും കാത്തുനില്‍ക്കാനാവാതെ 'ആരുടെയെങ്കിലും കൈയില്‍ ഏല്‍പ്പിക്കാന്‍' വെപ്രാളം കൊള്ളുന്ന മാതാപിതാക്കള്‍ ഇന്നും കേരളത്തില്‍ ധാരാളം.


പെണ്‍കുട്ടികള്‍ ജനിക്കുന്നതു തന്നെ ആരുടെയെങ്കിലും കൈകളില്‍ ഏല്‍പ്പിക്കപ്പെടാനാണെന്നു തോന്നും ഇവരുടെയൊക്കെ ഈ വ്യഗ്രത കണ്ടാല്‍. എത്രയും പെട്ടെന്ന്‌ കൈഒഴിക്കേണ്ട എന്തോ ഭാരം പോലെയാണ്‌ പെണ്‍കുട്ടികളെ സമൂഹം നോക്കിക്കാണുന്നത്‌.


22ഉം 23ഉം വയസ്സു കഴിഞ്ഞാല്‍ പിന്നെ 'ഇതിനെ എങ്ങനെയെങ്കിലും ഒന്നിറക്കി വിട്ടാല്‍ മതിയായിരുന്നു' എന്നു പെണ്‍കുട്ടിയുടെ മുഖത്തു നോക്കി പറയുന്ന സമൂഹം അവളോട്‌ ചെയ്യുന്നത്‌ എത്ര വലിയ തെറ്റാണെന്ന്‌ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


മാനസികമായ തളര്‍ത്തുന്ന ഇത്തരം മനോഭാവങ്ങള്‍ക്കും വര്‍ത്തമാനങ്ങള്‍ക്കും ഇടയില്‍ വളരുന്ന പെണ്‍കുട്ടികളെ കുറിച്ച്‌ ആരെങ്കിലും ചിന്തിക്കാറുണ്ടോ. നമുക്കൊരു പെണ്‍കുട്ടിയുണ്ടെന്ന കാര്യം മറക്കണ്ട എന്ന്‌ ഭീഷണിയുടെ സ്വരത്തില്‍ അമ്മ അച്ഛനോടു പറയുന്നത്‌ കേട്ടു വളരുന്ന കുട്ടിയുടെ മാനസ്‌കാവസ്ഥ ഒന്ന്‌ സങ്കല്‌പിച്ചു നോക്കിയിട്ടുണ്ടോ?


ഓരോ നിമിഷവും താന്‍ ജനിക്കേണ്ടായിരുന്നു എന്നു പെണ്‍കുട്ടിയെ കൊണ്ട്‌ ചിന്തിപ്പിക്കുന്നതില്‍ മത്സരിക്കുന്ന ഒരു സമൂഹം!

പെണ്‍കുട്ടികളെ എന്തിനാ വെപ്രാളപ്പെട്ട്‌ പ്രായപൂര്‍ത്തി പോലും ആവുന്നതിനു മുമ്പ്‌ കല്യാണം കഴിപ്പിച്ചയക്കുന്നത്‌ എന്നു ചോദിച്ചാല്‍ മാതാപിതാക്കളുടെ സ്ഥിരം മറുപടിയാണ്‌ നെഞ്ചിലെ ആധി അകറ്റാനാണ്‌ എന്നത്‌. ഇങ്ങനെ മാതാപിതാക്കളുടെ മനസ്സിലെ ആധിയായി പെണ്‍കുട്ടികളെ വളര്‍ത്തിയതിന്‌ നമ്മുടെ സമൂഹത്തിന്‌ എന്ത്‌ ന്യായീകരമാണ്‌ നല്‍കാനുണ്ടാവുക! ഇവിടെ മാതാപിതാക്കളെയല്ല സമൂഹത്തിന്റെ മൊത്തം കാഴ്‌ചപ്പാടിനെയാണ്‌ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ടത്‌.


അവളെങ്ങാനും വല്ല കുഴപ്പത്തിലും ചാടിയാലോ എന്നാലോചിച്ചാണ്‌ ചില മാതാപിതാക്കള്‍ പെണ്‍കുട്ടികളെ പടിയിറക്കി സമാധാനം തേടുന്നത്‌. 'കുഴപ്പം' എന്ന വാക്ക്‌ ആപേക്ഷികമാണ്‌ എന്നതാണ്‌ ഇവിടെ ഏറ്റവും രസകരം.


മകള്‍ രാവിലെ പുറത്തിറങ്ങി ഇരുട്ടുന്നതിനു മുമ്പ്‌ തിരിച്ചെത്തുന്നതു വരെ അനുഭവിക്കുന്ന അസ്വസ്ഥത ഇല്ലാതാക്കാനാണ്‌ ചിലര്‍ ഈ കടുംങ്കൈ ചെയ്യുന്നത്‌. കൈവശാവകാശം വേറൊരാള്‍ക്കു തീറെഴുതി കൊടുത്താല്‍ സമാധാനമായി ജീവിക്കാം എന്നത്‌ നല്ല കണ്ടു പിടുത്തം തന്നെ!


വേറെ ചിലരുടെ പേടി അവള്‍ വല്ല 'ചുറ്റിക്കളി'യിലും പെട്ടാലോ എന്നാണ്‌. ഈ ചുറ്റിക്കളിയെ കുറിച്ചുണ്ടായിരുന്ന കാഴ്‌ചപ്പാടില്‍ ഇപ്പോള്‍ കാതലായ മാറ്റം ഉണ്ടായിട്ടുണ്ട്‌. പണ്ട്‌ ചുറ്റിക്കളിയേ അനുവദിക്കാതിരുന്ന സ്ഥാനത്ത്‌, ഇന്ന്‌ 'പുളിങ്കൊമ്പില്‍' പിടിച്ചാണ്‌ മകള്‍ ചുറ്റിക്കളിക്കുന്നതെങ്കില്‍ മെല്ലെ കണ്ണടച്ചു കൊടുക്കാന്‍ ഇന്നത്തെ സമൂഹം തയ്യാറാണ്‌. പെട്ടെന്ന്‌ വലിയ ആദര്‍ശവാന്‍മാരുടെ കുപ്പായമണിഞ്ഞ്‌ മകളുടെ ഇഷ്ടം ഞങ്ങളുടെയും ഇഷ്ടം, അവളുടെ ജീവിതം അവള്‍ തീരുമാനിക്കട്ടെ എന്നൊക്കെ ഉറക്കെ പ്രഖ്യാപിച്ചു ആഘോഷമായി തന്നെ വിവാഹം നടത്തിക്കൊടുക്കും.


എന്നാല്‍ ഈ ആദര്‍ശങ്ങളൊക്കെ കാറ്റില്‍ പറത്താന്‍ ശക്തിയുള്ള ഒരു രണ്ടക്ഷരം ഉണ്ട്‌. മതം! ഇവനെ ശ്രദ്ധിക്കാതെ ചുറ്റിക്കളിക്കാന്‍ പോകുന്ന മക്കളുടെ കാര്യം പോക്കാണ്‌. എല്ലാ ആദര്‍ശവീരന്‍മാരുടെയും പത്തി താഴ്‌ത്താന്‍ മാത്രം ശേഷിയുള്ളതാണ്‌ ഈ ശക്തി. സമൂഹത്തെ മൊത്തം രൗദ്രാവസ്ഥയില്‍ എത്തിക്കാന്‍ ശേഷിയുള്ള ബോംബ്‌ ആണ്‌ ഇത്‌ എന്നതു തന്നെയാണ്‌ ഈ പത്തി താഴലിനു പിന്നില്‍. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പേരില്‍ അഭിമാനം കൊള്ളുന്ന ഭാരതമണ്ണില്‍ തന്നെയാണ്‌ ഇതൊക്കെ നടക്കുന്നത്‌ എന്നാലോചിക്കുമ്പോള്‍ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലെത്തി പോകുന്നു.


പിന്നെയുള്ള ഒരു 'കുഴപ്പം' പെണ്‍കുട്ടികളുടെ മേല്‍ പതിയുന്ന കഴുകന്‍കണ്ണുകളാണ്‌. ഇത്‌ നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു ക്യാന്‍സര്‍ തന്നെയാണ്‌. ഓരോ നിമിഷവും അരക്ഷിതബോധത്തോടെയും ജാഗ്രതയോടെയും ജീവിക്കേണ്ടി വരിക എന്നതു കഠിനം തന്നെ. ജോലി സ്ഥലത്തും, ബസിലും ട്രെയിനിലും, പൊതുപരിപാടികളിലും, സിനിമാ കൊട്ടകകളിലും, ഉത്സവപ്പറമ്പുകളിലും, എന്തിന്‌ സ്വന്തം വീട്ടിനകത്ത്‌ സമാധാനമായി ഒന്നുറങ്ങാന്‍ പോലും സാധിക്കാത്ത ഒരു പെണ്‍സമൂഹത്തെ വാര്‍ത്തെടുത്തതില്‍ നിന്നും ആര്‍ക്കാണ്‌ തലയൂരാന്‍ പറ്റുക?


ഈ കുഴപ്പങ്ങളില്‍ നിന്നെല്ലാം മകളെ രക്ഷിക്കാനുള്ള പരിഹാരമായി മാതാപിതാക്കള്‍ കാണുന്നത്‌ വിവാഹമാണ്‌. എന്നാല്‍ ഈ വിവാഹം എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മാത്രം മകള്‍ക്കു പാകതയായോ എന്നാരും ചിന്തിക്കാറില്ല. എത്രയും പെട്ടെന്നു കെട്ടിച്ചു വിട്ടാല്‍ അത്രയും കൂടുതല്‍ സമാധാനം എന്നതാണ്‌ സമൂഹം കല്‌പിച്ചു നല്‍കിയ സമവാക്യം .


ഇത്‌ അവളില്‍ സംഭവിക്കേണ്ട സ്വാഭാവിക പരിണാമങ്ങള്‍ക്ക്‌ തടയിട്ട്‌ കുത്തിവെച്ച്‌ പഴുപ്പിക്കുന്ന ഫലവര്‍ഗ്ഗങ്ങള്‍ പോലെയോ, ബ്രോയിലര്‍ കോഴികളെ പോലെയോ ആക്കുന്നു. കൗമാരത്തിലേക്കു കടന്ന്‌ ജീവിതം ആസ്വദിക്കാനൊരുങ്ങുമ്പോള്‍ അവളെ നേരിട്ട്‌ ഭാര്യയും അമ്മയും എല്ലാം ആക്കി മാറ്റുമ്പോള്‍ അവള്‍ക്കു നഷ്ടപ്പെടുന്നതെന്തൊക്കെയാണെന്ന്‌ ആരെങ്കിലും ചിന്തിക്കാറുണ്ടോ.


പെണ്‍കുട്ടിക്കും ജീവിതത്തിന്റെ സ്വാഭാവിക താളത്തിന്‌ അവകാശമുണ്ടെന്ന്‌ തിരിച്ചറിവ്‌ എന്നെങ്കിലും നമ്മുടെ സമൂഹത്തിന്‌ ഉണ്ടാവുമോ? 



തീരുമാനിക്കേണ്ടത്‌ പെണ്‍കുട്ടികളാണ്‌

സ്‌ത്രീധനം നിയമ വിരുദ്ധമാണ്‌ നമ്മുടെ നാട്ടില്‍. കൊടുത്താലും വാങ്ങിയാലും അഴിയെണ്ണേണ്ടി വരും എന്നൊക്കെയാണ്‌ നിയമമെങ്കിലും സ്‌ത്രീധനം വാങ്ങലും കൊടുക്കലും എല്ലാം വളരെ സാധാരണ കാര്യങ്ങളാണ്‌ നമ്മുടെ സമൂഹത്തില്‍. എല്ലാ കാര്യത്തിലുമെന്ന പോലെ നിയമം നിയമത്തിന്റെ വഴിക്കും കാര്യം കാര്യത്തിന്റെ വഴിക്കും എന്നതാണ്‌ ഇവിടത്തെയും സ്ഥിതി.

ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും മാതാപിതാക്കളുടെ നെഞ്ചില്‍ ഒരു കനല്‍ കിടന്ന്‌ പുകയാന്‍ തുടങ്ങുന്നതും ഈ ദുരാചാരം വളരെ പ്രഭലമായി തന്നെ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നതു കൊണ്ടാണ്‌. സ്വന്തമായി ഒരു വീടുണ്ടാക്കുക, മക്കളെ ഡോക്ടറാക്കുക അല്ലെങ്കില്‍ എഞ്ചിനിയറിങ്ങിന്‌ അയക്കുക എന്നൊക്കെയുള്ള ജീവിതത്തിലെ ചിലവേറിയ അത്യാവശ്യങ്ങളേക്കാള്‍ അത്യാവശ്യ കാര്യമായിരിക്കുകയാണ്‌ മകള്‍ക്കുള്ള സ്‌ത്രീധനം കൊടുക്കാന്‍ പണം കണ്ടെത്തുക എന്നത്‌.

കാലം മുന്നോട്ടു പോവുകയും, ആളുകള്‍ കൂടുതല്‍ വിദ്യാസമ്പന്നരാകുകയും ചെയ്‌തതിന്റെ ഫലമായി സ്‌ത്രീധനം ചോദിച്ചു വാങ്ങുന്നത്‌ അപമാനകരമാണ്‌ എന്നൊരു തോന്നല്‍ പൊതുവെ ആളുകള്‍ക്കിടയ്‌ക്ക്‌ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ മുമ്പൊക്കെ കണക്കു പറഞ്ഞ്‌ വാങ്ങുന്നതിനു പകരം'നിങ്ങളുടെ മകള്‍ക്ക്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടത്‌ കൊടുക്കാം' എന്നു പറഞ്ഞതിന്‌ തൊട്ടുപിന്നാലെ 'ഞങ്ങളുടെ മകള്‍ക്ക്‌ ഇത്രേം കൊടുത്തിട്ടാണ്‌ ഇറക്കി വിട്ടത്‌' എന്നൊരു ഡയലോഗു കൂടി വരും.

വേറെ ചില വിദ്വാന്‍മാര്‍ ഒന്നും മിണ്ടാതിരിക്കും, കിട്ടുകയാണെങ്കില്‍ കിട്ടട്ടെ എന്നൊരു ലൈനില്‍. എന്നാലും എനിക്കു സ്‌ത്രീധനം വേണ്ട എന്നു ആര്‍ജ്ജവത്തോടെ ഉറപ്പിച്ചു പറയാന്‍ ആരും തയ്യാറല്ല. സ്‌ത്രീധനം വേണ്ട എന്നു പറഞ്ഞ്‌ വിവാഹം കഴിക്കുന്നവര്‍ ഇല്ല എന്നല്ല. അങ്ങനൊരു ന്യൂനപക്ഷം ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്‌.

വരന്‍ തനിക്ക്‌ സ്‌ത്രീധനം വേണ്ട എന്നുറപ്പിച്ചു പറയാന്‍ തയ്യാറാകാത്തിടത്തോളം കാലം, വധുവിന്റെ വീട്ടുകാര്‍ എങ്ങനെയെങ്കിലും പണം ഉണ്ടാക്കി പരമാവധി സ്വര്‍ണ്ണം വാങ്ങി പെണ്‍കുട്ടിയുടെ കഴുത്തില്‍ തൂക്കും. സ്വര്‍ണ്ണത്തിന്റെ തൂക്കം കുറഞ്ഞാല്‍ ഭര്‍തൃ വീട്ടില്‍ അവള്‍ കഷ്ടപ്പെടുമോ എന്ന പേടിയാണ്‌ ഇതിനു പിന്നില്‍.

സ്‌ത്രീധന സമ്പ്രദായം സമൂഹത്തില്‍ നിന്നും തുടച്ചുനീക്കാത്തിടത്തോളം കാലം പെണ്‍കുട്ടികള്‍ കുടുംബത്തിന്‌ ഭാരമായി തുടരും. വലിയ വില കൊടുത്ത്‌ വീട്ടില്‍ നിന്നും കെട്ടുകെട്ടിച്ച്‌, ഭാരമൊഴിവായതിന്റെ സമാധാനത്തിലായിരിക്കും വീട്ടിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. എന്നാല്‍ സ്‌ത്രീധനം ഒപ്പിച്ചതിന്റെ കടം വീട്ടാനുള്ള നെട്ടോട്ടത്തിന്റെ ദിനങ്ങളായിരിക്കും വരാനിരിക്കുന്നത്‌.

ജോലി നേടാന്‍ കോഴ കൊടുക്കാനുള്ള പണം ഒപ്പിക്കാന്‍ സ്വന്തമായി ജോലി പോലും ആവുന്നതിനു മുമ്പ്‌ വിവാഹം കഴിക്കുന്നവരും ധാരാളം. ചുരുക്കത്തില്‍ മക്കള്‍ക്ക്‌ ഭര്‍ത്താക്കന്‍മാരെ പൊന്നും വില കൊടുത്തു വാങ്ങേണ്ട ഗതികേടാണ്‌ നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ക്ക്‌.

ഇതിനെല്ലാം ഒരുമ്പെടും മുമ്പ്‌ ഒരു നിമിഷമെങ്കിലും ഒന്നും ചിന്തിച്ചു നോക്കിയിട്ടുണ്ടോ, താന്‍ ചെയ്യുന്നത്‌ ശരിയാണോ എന്ന്‌. നിയമം എന്തെങ്കിലും ആവട്ടെ, സ്വന്തം മനസ്സാക്ഷിയുടെ മുന്നില്‍ ഒരു കള്ളനെ പോലെ നില്‍ക്കേണ്ട അവസ്ഥ എന്തിനാണ്‌ വില കൊടുത്തു വാങ്ങുന്നത്‌.

പുരുഷന്‍മാരേക്കാള്‍ സ്‌ത്രീകള്‍ക്കാണ്‌ ഇവിടെ എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നു പറയാം. കാരണം, സ്‌ത്രീധനം വാങ്ങുന്നവന്‌ താന്‍ കഴുത്തു നീട്ടി കൊടുക്കില്ല എന്ന്‌ അവള്‍ അങ്ങു തീരുമാനിച്ചാല്‍ അവനെന്തു ചെയ്യും? വിവാഹം കഴിക്കണ്ട എന്നു തീരുമാനിക്കുമോ! പെണ്‍കുട്ടികളേ, തീരുമാനിക്കേണ്ടത്‌ നിങ്ങളാണ്‌.

സദാചാര പൊലീസുകാരുടെ സ്വന്തം നാട്!!


തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് സൗമ്യ എന്ന പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു. അന്ന് സൗമ്യ തീവണ്ടിയില്‍ നിന്ന് വീഴുന്നത് സഹയാത്രികര്‍ കണ്ടുവെങ്കിലും എന്തെന്ന് തിരക്കാന്‍ ആരും മെനക്കെട്ടില്ല. സഹജീവികളോട് യാതൊരു കടപ്പാടുമില്ലാതെ തന്‍കാര്യം നോക്കി നടക്കുന്ന മാറിയ മലയാളിയെയാണ് കേരളം അന്ന് കണ്ടത്.

ഇവരെക്കാളും അപകടകാരികളായ മറ്റൊരു കൂട്ടം നമ്മുടെ സമൂഹത്തിലിപ്പോള്‍ പെരുകി വരികയാണ്. അന്യന്റെ സ്വകാര്യതയില്‍ അതിരുകടന്ന് ഇടപെടുന്ന ഇവരെ സദാചാര പൊലീസുകാര്‍ എന്ന് വിളിയ്ക്കാം.

അടുത്ത കാലത്തായി കേരളത്തിലെ യുവതീയുവാക്കളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്‌ സദാചാര പൊലീസ്. നിങ്ങള്‍ സഞ്ചരിക്കുന്നത് സ്വന്തം അമ്മയ്‌ക്കോ സഹോദരിയ്‌ക്കോ ഭാര്യയ്‌ക്കോ ഒപ്പമാവട്ടെ ഇക്കാര്യം സദാചാര പൊലീസിനെ ബോധ്യപ്പെടുത്താന്‍ വേണ്ട തെളിവുകളും കയ്യില്‍ കരുതിയിരിക്കണമെന്ന സ്ഥിതിവിശേഷമാണുള്ളത്.

2011 നവംബര്‍ ഒന്നിന് കോട്ടയത്ത് കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകനേയും ഭാര്യയേയും ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഒരു സംഘം ആക്രമിച്ചു. ആളൊഴിഞ്ഞ വഴിയില്‍ വച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. അന്യന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാനുള്ള മലയാളിയുടെ അടങ്ങാത്ത വ്യഗ്രതയാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്.

നിയമം ഓരോ വ്യക്തിക്കും അനുവദിച്ചു നല്‍കുന്ന സ്വാതന്ത്ര്യം തട്ടിയെടുക്കാന്‍ ഇക്കൂട്ടര്‍ക്ക് അവകാശമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. സമൂഹത്തില്‍ നടക്കുന്ന ശരി തെറ്റുകളെ ആള്‍ക്കൂട്ടം വിലയിരുത്തുകയും ശിക്ഷ വിധിയ്ക്കുകയും ചെയ്യുകയാണെങ്കില്‍ ഈ നാട്ടില്‍ നിയമവ്യവസ്ഥയും കോടതിയും എന്തിനാണ്? സദാചാര പൊലീസിന്റെ ആക്രമണത്തിനിരയാവുന്നവരില്‍ ചുരുക്കം ചിലര്‍ മാത്രമേ പ്രതികരിയ്ക്കാന്‍ തയ്യാറാവുന്നൂള്ളൂ എന്നത് ഇവര്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കി കൊടുക്കുന്നു.

പരപ്പനങ്ങാടിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റില്‍ നിന്നും മദ്യം വാങ്ങാന്‍ ക്യൂവില്‍ നിന്ന് മുസ്ലീം യുവതിയെ ഒരു കൂട്ടം നാട്ടുകാര്‍ ചേര്‍ന്ന് തല്ലിച്ചതച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇത്തരക്കാരെ അഴിയ്ക്കുള്ളിലാക്കാന്‍ ശക്തമായ നിയനിര്‍മ്മാണം നടത്തേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ജാര്‍ഖണ്ഡിലേയും ബീഹാറിലേയും പോലെ പൊതുനിരത്തുകളില്‍ വച്ച് ആളുകളെ കല്ലെറിഞ്ഞു കൊല്ലുന്ന സംഭവങ്ങള്‍ കേരളത്തിലും അരങ്ങേറിയേക്കാം.

അനൂപ് മേനോന്റെ പാട്ടെഴുത്തും പാട്ടിനു പോകുന്ന വാക്കുകളും


മ­ല­യാ­ള­സി­നി­മ­യി­ലെ ഇപ്പോ­ഴ­ത്തെ ബാ­ല­ച­ന്ദ്ര­മേ­നോ­നാ­ണ് അനൂ­പ് മേ­നോന്‍, വല്യ­പു­ള്ളി എന്നാ­ണോ മേ­നോന്‍ എ​­ന്ന വാ­ക്കി­നര്‍­ത്ഥം എന്ന­റി­യി­ല്ല. ഏതാ­യാ­ലും മല­യാ­ള­സി­നി­മ­യ്ക്ക് ഇങ്ങ­നെ കഥ, തി­ര­ക്കഥ മു­തല്‍ പോ­സ്റ്റ­റൊ­ട്ടി­ക്കല്‍ വരെ നട­ത്തു­ന്ന മേ­നോ­നൊ­ന്നെ­ങ്കി­ലും വേ­ണം മാ­റാ­തോ­രോ യു­ഗ­ത്തി­ലും എന്ന­താ­ണു സത്യം.
­ബാ­ല­ച­ന്ദ്ര­മേ­നോന്‍ സം­ഗീ­ത­ത്തില്‍­വ­രെ കൈ­വ­ച്ച­പ്പോള്‍ അ­നൂ­പ് മേ­നോന്‍ തി­ര­ക്ക­ഥ, അഭി­ന­യം എന്നി­വ­യ്ക്കു­പു­റ­മേ, പാ­ട്ടെ­ഴു­ത്തി­ലാ­ണ് കൈ­വെ­ച്ചി­രി­ക്കു­ന്ന­ത്. ­ബ്യൂ­ട്ടി­ഫുള്‍ എന്ന ചി­ത്ര­ത്തി­ലെ മഴ­നീര്‍­തു­ള്ളി­കള്‍ നിന്‍ തനു­നീര്‍­മു­ത്തു­കള്‍ എന്ന പാ­ട്ടു ഹി­റ്റാ­യ­തോ­ടെ അനൂ­പ് ഒരു വലിയ ഗാ­ന­ര­ച­യി­താ­വും സക­ല­ക­ലാ­വ­ല്ല­ഭ­നു­മാ­ണെ­ന്ന മട്ടി­ലാ­ണ് സി­നി­മാ­വാ­രി­ക­ക­ളും ഫാന്‍­സും അദ്ദേ­ഹ­ത്തെ പൊ­ക്കു­ന്ന­ത്.
എ­ന്നാല്‍, മി­സ്റ്റര്‍ മേ­നോ­ന്റെ പ്ര­സ്തു­ത­ഗാ­ന­ര­ച­ന­യി­ലെ തു­ടര്‍­ന്നു­ള്ള വരി­കള്‍ ഒന്നു ശ്ര­ദ്ധി­ച്ചാല്‍, ഈ മഹാ­ഗാ­ന­ര­ച­യി­താ­വി­ന്റെ വാ­ക്കു­കള്‍ വാ­യില്‍­ത്തോ­ന്നു­ന്ന­ത് കോ­ത­യ്ക്കു­പാ­ട്ട് ലൈ­നി­ലു­ള്ള­താ­ണെ­ന്നു കാ­ണാം­.
­വെണ്‍­ശം­ഖി­ലെ ലയ­ഗ­ന്ധര്‍­വ­വു­മാ­യ്
­നീ­യെ­ന്റെ സാ­രം­ഗി­യില്‍
ഇ­ത­ളി­ടും നാ­ണ­ത്തിന്‍ തേന്‍­തു­ള്ളി­യാ­യ്
­ക­തി­രി­ടും മോ­ഹ­ത്തിന്‍ പൊ­ന്നോ­ള­മാ­യ് (മ­ഴ­നീര്‍­ത്തു­ള്ളി­കള്‍...)
­തൂ­മ­ഞ്ഞി­ലെ വെ­യില്‍­നാ­ളം പോല്‍
­നിന്‍­ക­ണ്ണി­ലെന്‍ ചും­ബ­നം­
­തൂ­വ­ലാ­യ് കൊ­ഴി­ഞ്ഞൊ­രീ­
ആര്‍­ദ്ര­മാം നി­ലാ­ക്കു­ളിര്‍
അ­ണ­യും ഞാ­റ്റു­വേല എന്തി­നോ­
ഒ­രു മാ­ത്ര കാ­ത്തെ­ന്നോര്‍­ത്തു ഞാന്‍ (മ­ഴ­നീര്‍­ത്തു­ള്ളി­കള്‍...)
ഇ­താ­ണു ­പാ­ട്ട്. എന്താ­ണി ലയ­ഗ­ന്ധര്‍­വം, അതി­ന് വെണ്‍­ശം­ഖി­ലെ­ന്താ­ണു കാ­ര്യം, എന്നൊ­ന്നും ചോ­ദി­ക്ക­രു­ത്. അതു­പോ­ലെ തേന്‍­തു­ള്ളി­ക്കെ­വി­ടെ­യാ­ണ് ഇതള്‍ എന്നു ചോ­ദി­ച്ചാല്‍ മേ­നോന്‍­സാ­റി­ന്റെ മറു­പ­ടി അത് നാ­ണ­ത്തിന്‍ തേന്‍­തു­ള്ളി­ക്ക് ഉണ്ടെ­ന്നാ­കാം­.  അതു­പോ­ലെ കണ്ണില്‍ ചും­ബി­ച്ചാല്‍ അവള്‍­ക്കു നീ­റി­ല്ലേ, അതി­നു­മു­ന്നേ അവള്‍ കണ്ണ­ട­യ്ക്കി­ല്ലേ എന്നൊ­ന്നും വെ­റു­തെ സം­ശ­യി­ക്കേ­ണ്ട. ഈ ശവ­ത്തി­ന് ഈ കൂ­ദാശ എന്നേ ഏത­ച്ച­നും കരു­തൂ­.
ഇ­തേ ചി­ത്ര­ത്തി­ലെ മറ്റൊ­രു പാ­ട്ടില്‍ ചി­ല്ലു­വാ­തി­ലില്‍ പൂ­നി­ലാ­പ്പാ­യ­യില്‍ എന്നെ­ല്ലാം വച്ചു­കാ­ച്ചി­യി­ട്ടു­ണ്ട് അനൂ­പ്. ചി­ങ്ങി­ടും സ്നേ­ഹ­രാ­ഗ­പ­ഞ്ച­മം ചേര്‍­ത്തു­വ­ച്ച­താ­രേ എന്നും കവി ചോ­ദി­ക്കു­ന്നു. അപാ­രം­... ഈ തൊ­ലി­ക്ക­ട്ടി. സി­നി­മ­യു­ടെ തി­ര­ക്ക­ഥ­യു­ടെ­യും അഭി­ന­യ­ത്തി­ന്റെ­യും കൂ­ടി പാ­ട്ടെ­ഴു­ത്തി­ന്റെ കൂ­ലി കൂ­ടി പോ­ര­ട്ടെ എന്ന­ല്ലാ­തെ എന്താ­ണ് ഇക്കൂ­ട്ട­രു­ടെ­യൊ­ക്കെ ഉള്ളില്‍?

ആത്മഹത്യയുടെ മനഃശാസ്ത്രം


വൃശ്ചിക മാസത്തിലെ ഒരു തണുത്ത പ്രഭാതം.

രംഗം: പട്ടണത്തിലെ വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റല്‍. ക്ഷേത്രദര്‍ശനത്തിന് പോയ രണ്ടു ചെറുപ്പക്കാരികള്‍ കോറിഡോറിലൂടെ നടന്നുവരുന്നു. ഒരു മുറിയുടെ മുമ്പിലെത്തി ഇരുവരും നിന്നു. ഇവള്‍ ഇനിയും ഉണര്‍ന്നിട്ടില്ലേ എന്ന ഭാവമാണ് ഇരുവരുടേയും മുഖത്ത്. ആദ്യം മൃദുവായും പിന്നീട് ഉച്ചത്തിലും വാതിലില്‍ തട്ടിവിളിച്ചു. പ്രതികരണമില്ല. പെട്ടെന്ന് രംഗം അന്തേവാസികളുടെ തിക്കും തിരക്കും കൊണ്ട് ശബ്ദായമാനമായി. ഒടുവില്‍ കുക്ക് ഔസേപ്പുചേട്ടന്‍ പൈപ്പുലൈനിലൂടെ പിടിച്ചുകയറി വെന്റിലേഷനിലൂടെ എത്തിനോക്കി. നിശ്ചലമായ സീലിംഗ് ഫാന്‍. ഫാനില്‍ നിന്നും താഴേക്കുനീളുന്ന പോളിസ്റ്റര്‍ സാരി ഭാരത്താല്‍ വലിഞ്ഞുമുറുകിയിരിക്കുന്നു.

കാര്യകാരണങ്ങള്‍ മറ്റുള്ളവരുടെ ഭാവനയ്ക്ക് ദയാപൂര്‍വ്വം വിട്ടുതന്നുകൊണ്ട് ദിനംപ്രതി അനേകംപേര്‍ ജീവനൊടുക്കുന്നു.
കേരളത്തില്‍ കൂട്ട ആത്മഹത്യകളുടെ എണ്ണം ഏറുകയാണ്. കടക്കെണിയും കൃഷിത്തകര്‍ച്ചയും, സാമ്പത്തികപ്രതിസന്ധിയുമൊക്കെ ഇത്തരം കൂട്ടആത്മഹത്യകള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നു. മാനസികാരോഗ്യം തകര്‍ത്ത് രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ബാഹ്യ പ്രതിഫലനമാണ് ഏറിവരുന്ന ആത്മഹത്യാ പ്രവണത.

വ്യക്തിയും സമൂഹവുമായുള്ള ബന്ധം തകരുന്നതാണ് ആത്മഹത്യയുടെ പ്രധാനകാരണമെന്ന് ആദ്യകാല ഗവേഷകനായ ഡ്യൂക്കേമ അഭിപ്രായപ്പെട്ടുണ്ട്. വിഷാദവും വൈകാരികസംഘ ര്‍ഷവുമാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കു നിദാനമെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ഇതിന് സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ അനുകൂലസാഹചര്യമൊരുക്കുന്നു. വ്യക്തിത്വത്തിലെ ചില സവിശേഷതകള്‍ ആളുകളെ ആത്മഹത്യയിലേക്ക് അടുപ്പിക്കാറുണ്ട്. അന്തര്‍മുഖര്‍ പൊതുവേ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വഴുതിവീഴാന്‍ സാദ്ധ്യത ഏറെയുള്ളവരാണ്. പരലോകജീവിതത്തെപ്പറ്റിയുള്ള വിശ്വാസങ്ങള്‍ ആത്മഹത്യക്ക് നിദാനമാകുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിനു ശേഷം അയാളെ പരലോകത്തുവച്ച് സന്ധിക്കാം എന്ന വിശ്വാസത്തില്‍ ജീവന്‍ വെടിയുന്നവരുണ്ട്.

കമിതാക്കള്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി , കുടുംബത്തിലെ എല്ലാവരും വിഷം കഴിച്ചു മരിച്ചു. തുടങ്ങിയ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കൂട്ടായ ഒരു തീരുമാനത്തിന്റേയും കര്‍മ്മത്തിന്റേയും ചിത്രമാണ് നമ്മുടെ മനസ്സില്‍ തെളിയുക. എന്നാലിത് ശരിയാവണമെന്നില്ല. വികലമായ വ്യക്തിത്വത്തിന് ഉടമയായ ഒരാളുടെ (പലപ്പോഴും ഗൃഹനാഥന്‍) തീരുമാനവും പ്രേരണയുമാവാം കൂട്ട ആതാമഹത്യക്ക് കാരണം. സാമ്പത്തിക പ്രശ്‌നമോ മാനനഷ്ടമോ ഉളവാക്കുന്ന വൈകാരിക സംഘര്‍ഷത്തില്‍ അമര്‍ന്നിരിക്കുന്ന കുടുംബത്തിലെ ഒരു പ്രധാന വ്യക്തി വിഷാദത്തിലേക്ക് നീങ്ങുന്നതാണ് ആദ്യഘട്ടം. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു വഴിയുമില്ലെന്ന് രോഗഗ്രസ്തമായ അയാളുടെ മനസ്സ് ഉറച്ചു വിശ്വസിക്കുന്നു. ഈ വ്യക്തിയുടെ ഉള്‍വലിയലും വിഷാദവും കുടുംബത്തിലെ മറ്റംഗങ്ങളുടെ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കുകയും, അവരോരുത്തരും ഒറ്റക്കും കൂട്ടായും പലപോംവഴികള്‍ ആലോചിക്കുകയും ചെയ്യുന്നു. ഈയവസ്ഥയിലാണ് ആത്മഹത്യയുടെ സാദ്ധ്യതയെപ്പറ്റി ഒരാള്‍ ചിന്തിക്കുകയും, നടപ്പില്‍ വരുത്തുവാനുള്ള ഉറച്ചതീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നത്. ആജ്ഞാനുവര്‍ത്തികളായ മറ്റുള്ളവര്‍ക്ക് പങ്കുചേരുകയല്ലാതെ തരമില്ല. കൂട്ടത്തില്‍ ശക്തനായ ഒരാള്‍ മറ്റുള്ളവരെ വകവരുത്തിയ ശേഷം സ്വയം ജീവനൊടുക്കാനുള്ള സാദ്ധ്യതയും കൂട്ട ആത്മഹത്യകളില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്.

പുറംലോകവുമായി ബന്ധപ്പെടാതെ ഒതുങ്ങിക്കവിഞ്ഞിരുന്ന കുടുംബങ്ങളിലാണ്, ഇത്തരം സംഭവങ്ങള്‍ ഏറെയും അരങ്ങേറിയിട്ടുള്ളത്. പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുകയും, പരാജയപ്പെടുന്നപക്ഷം സുല്ലിട്ട് ജീവിതത്തില്‍ നിന്നും തന്നെ പിന്‍മാറുകയും ചെയ്യുന്നു എന്നു സാരം. അടുത്തയിടെ നടന്ന ഗവേഷണങ്ങള്‍ കൗതുകമുണര്‍ത്തുന്ന ചിലകാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.

ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നത് കൂടുതലും ചെറുപ്പക്കാരാണ്, വിദേശങ്ങളിലാവട്ടെ പ്രായം ചെന്നവരും.

-ജീവനൊടുക്കുന്നവരില്‍ പകുതിയിലേറെപ്പേര്‍ മുമ്പൊരിക്കല്‍ ഇതിനുശ്രമിച്ച് പരാജയമടഞ്ഞവരാണ്.

-വിവാഹമോചനം നേടിയവരുടെ ഇടയില്‍ ആത്മഹത്യാനിരക്ക് സാധാരണക്കാരേക്കാള്‍ രണ്ടുമടങ്ങ് കൂടുതലാണ്.

-തൂങ്ങിമരിക്കുകയുംറെയില്‍പ്പാളത്തില്‍ തലവയ്ക്കുകയും ചെയ്യുന്നത് ഏറെയും പുരുഷന്‍മാരാണ്. സ്ത്രീകള്‍ ഉറക്കഗുളികകളും, വിഷവും തേടിപ്പോകുന്നു.

ആത്മഹത്യയെപ്പറ്റി അനേകം തെറ്റിദ്ധാരണകള്‍ പ്രചാരത്തിലുണ്ട്. പറഞ്ഞു നടക്കുന്നവര്‍ പ്രവര്‍ത്തിക്കുകയില്ല എന്ന ധാരണ ശരിയല്ല. സ്വയം ജീവനൊടുക്കിയവരില്‍ ഏറെപ്പേരും; മുന്‍പ് ചില സൂചനകള്‍ തന്നിരുന്നു എന്നുകാണാം. ഒരിക്കല്‍ ശ്രമിച്ച് പരാജയടഞ്ഞവര്‍ ഇനിയൊരിക്കലും ആത്മഹത്യക്ക് മുതിരുകയില്ല എന്ന വിശ്വാസവും അബദ്ധമാണ്. ആത്മഹത്യചെയ്യുന്നവരെല്ലാം തൊട്ടുമുന്‍പുളള ദിവസങ്ങളില്‍ വിഷാദമൂകന്‍മാരായിക്കൊള്ളണം എന്നുമില്ല. മരിക്കാനുള്ള ഉറച്ചതീരുമാനം എടുത്തശേഷം വ്യക്തികള്‍ തികച്ചും ശാന്തരും ഉന്‍മേഷവദനരുമായിക്കാണപ്പെടുന്നു. അതുപോലെ തന്നെ, കടുത്ത വിഷാദത്തിലോ പ്രതിസന്ധിയിലോ അല്ല, മറിച്ച് അതില്‍ നിന്നും മോചനം നേടിവരുന്ന ഘട്ടത്തിലാണ് ആളുകള്‍ ജീവനൊടുക്കുക.

വിഷാദം ബാധിച്ച ഒരാള്‍ പെട്ടെന്ന് അതില്‍ നിന്നും മോചനം നേടുന്നതായിക്കണ്ടാല്‍ അയാള്‍ എന്തോ തീരുമാനിച്ചുറച്ചു എന്ന് മനസ്സിലാക്കണം. വിലപിടിച്ച വസ്തുക്കള്‍ മറ്റൊരാള്‍ക്കു സമ്മാനിക്കുക, പിണങ്ങിയിരുന്നവരോട് പരിഭവം മറന്ന് ഇണങ്ങുക, മാപ്പുപറയുക, കടങ്ങള്‍ വീട്ടുക തുടങ്ങിയവയും നല്ല ലക്ഷണങ്ങളല്ല. ആത്മഹത്യാശ്രമം നിസ്സാരമായിത്തള്ളിക്കളയുകയോ, പരിഹസിക്കുകയോ സഹതപിക്കുകയോ ചെയ്യരുത്. ഉപദേശിക്കാന്‍ ശ്രമിക്കുന്നതും ചിലപ്പോള്‍ വിപരീത ഫലം ചെയ്‌തേക്കാം. അവരെ തനിച്ചിരിക്കാന്‍ അനുവദിക്കരുത്. കൂടുതല്‍ സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും പ്രേരിപ്പിക്കുകയാണ് വേണ്ടത്.

ഒരിക്കല്‍ ശ്രമിച്ച് പരാജയമടഞ്ഞയാള്‍ക്ക് മനോരോഗ ചികിത്സ ലഭ്യമാക്കാന്‍ അമാന്തിക്കരുത്. മനശാസ്ത്രജ്ഞന്‍ നടത്തുന്ന കൊഗ്‌നിറ്റീവ് തെറാപ്പി ഫലപ്രദമാണ്. മരുന്നും ചിലപ്പോള്‍ വൈദ്യുതിയും ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരുന്നു. അവിദഗ്ധമായ ഉപദേശങ്ങളും, ചികിത്സകളും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നു. ആത്മഹത്യ നടന്നു കഴിഞ്ഞ കുടുംബത്തിലെ മറ്റംഗങ്ങള്‍ മനശാസ്ത്രചികിത്സ തേടേണ്ടതുണ്ട്. മരണത്തോടെ ഒരാളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എങ്കിലും, അയാളെ അതിലേക്ക് തള്ളിവിട്ട സാഹചര്യങ്ങളും മാനസികാവസ്ഥയും കുടുംബത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ഫാമിലി തെറാപ്പി ആവശ്യമായിത്തീരുന്നു.

drhari7@hotmail.com

Tuesday, April 24, 2012

കാലിക്കറ്റ് യൂണി. ലീഗിന്റെ തറവാട്ടു സ്വത്തോ?

കാലിക്കറ്റ് സര്‍വകലാശാലയെന്നാണ് പേരെങ്കിലും സംഭവം നില്‍ക്കുന്നത് മലപ്പുറത്തെ തേഞ്ഞിപ്പാലത്താണ്. പച്ച ലഡ്ഡുവും പച്ച പായസവുമൊക്കെ കിട്ടുന്ന മലപ്പുറത്തു തന്നെ. ഞമ്മടെ നാട്ടിലുള്ള സംഭവമായതു കൊണ്ട് അതു തങ്ങളുടെ തറവാട്ട് സ്വത്തെന്ന് ലീഗുകാര്‍ കരുതിയാല്‍ തെറ്റുപറയാനാവില്ല. മലപ്പുറത്തുള്ള സാധനത്തിന് കാലിക്കട്ടെന്ന് പേരിട്ടതു കൊണ്ട് അതു തങ്ങള്‍ വിട്ടുകൊടുക്കില്ലെന്നാണ് ലീഗുകാര്‍ പറയുന്നത്. 
സര്‍വകലാശാലയെ പച്ച പുതപ്പിയ്ക്കാനായി ലീഗുകാര്‍ കോണി വഴി ഇറക്കിവിട്ടത് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാമിനെ. ഒരു ക്യാമ്പസിനെ എങ്ങനെ കോണ്‍വെന്റ് സ്‌ക്കൂളാക്കി മിടുക്കികാട്ടിയയാളാണ് സലീംകാക്ക...ക്യാമ്പസില്‍ നാലാള്‍ കൂട്ടംകൂടി നിന്നാല്‍ കലപിലയുണ്ടാവുമെന്ന് കണ്ട് അതൊന്നും വേണ്ടെന്ന് വെച്ച് തിട്ടൂരമിറക്കിയതോടെ സംഗതി ക്ലീന്‍. ഇപ്പോ മരുന്നിന് പോലും ഒരു സമരക്കാരനെ ക്യാമ്പസില്‍ കിട്ടാനില്ല. പിന്നൊരു കാര്യം പച്ചക്കൊടി പിടിച്ച പാര്‍ട്ടിക്കാരാണ് വിസിയായതെങ്കിലും ക്യാമ്പസിലെ പച്ചപ്പിനോട് ഇദ്ദേഹത്തിനത്ര കൂറൊന്നുമില്ല. ക്യാമ്പസിലെ പച്ചപ്പു മുഴുവന്‍ ഈസിയായി തന്നെ ഈ വിസി വെളുപ്പിച്ചെടുത്തു.
ഇതിനിടെയാണ് നല്ല സൊയമ്പന്‍ കോഴിക്കോടന്‍ ബിരിയാണി കഴിയ്ക്കാന്‍ തേഞ്ഞിപ്പാലത്തെ ദേശീയപാത വഴിപോയ ലീഗുകാര്‍ സര്‍വകലാശാലയിലെ മറ്റൊരു മഹാരഹസ്യം കണ്ടെത്തിയത്. ദേശീയപാതയ്ക്കിരുവശവും തവാട്ടിലെ ഇഷ്ടം പോലെ ഭൂമി വെളിമ്പറമ്പ വെറുതെ കിടക്കുന്നു.
സ്വന്തം തറവാട്ടിലെ ഭൂമി ബെറുങ്ങനെ കിടക്ക്ണ കണ്ട് ലീഗുകാര്‍ക്ക് സഹിച്ചില്ലത്രേ. ജനത്തിന് ഉപകാരം വരുന്ന വല്ലതും കരുതി സര്‍വകലാശാലയുടെ ഭൂമിയങ്ങ് വീതം വച്ചെടുത്തു. കുറ്റം പറയരുതല്ലോ.. പാണക്കാട്ടേക്ക് നല്ലൊരു വീതം ഭൂമി തന്നെ മാറ്റിവച്ചു പാര്‍ട്ടി. കുഞ്ഞാലിക്കയും മുനീറും നേര്‍ക്കുനേര്‍ കണ്ടാല്‍ മിണ്ടില്ലെങ്കിലും സര്‍വകലാശാലയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഇവര്‍ക്ക് ഒരു മനസ്സാണ്.
ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മന്ത്രി മുനീറിന്റെ സഹോദരീഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകത്തിന് 25 ഏക്കര്‍, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്‌മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെയാണ് ഭൂമി കച്ചോടം തീരുമാനിച്ചത്. ലീഗും കോണ്‍ഗ്രസ്സുകാരും ചേര്‍ന്ന് വെടിവട്ടം പറഞ്ഞിരിയ്ക്കുന്ന കാലിക്കറ്റ് സിന്‍ഡിക്കേറ്റ് തന്നെയാണ് ഈ ഡീലിന് പച്ചക്കൊടി കാട്ടിയത്.
എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് വിവാദമായതോടെ തുറന്നുവിട്ട ഭൂതത്തെ തിരിച്ചുകുടത്തിലാക്കാനുള്ള ശ്രമത്തിലാണ് സിന്‍ഡിക്കേറ്റുകാര്‍. നേരത്തെ എടുത്ത തീരുമാനം മരവിപ്പിയ്ക്കണമെന്നാണ് ഇപ്പോ അവര്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം എടുക്കാതിരുന്നാല്‍ പോരായിരുന്നില്ലേയെന്ന ചോദ്യത്തില്‍ വലിയ കഥയില്ല. കാരണം ഇത് മലപ്പുറമാ.. പാര്‍ട്ടി മുസ്ലീം ലീഗും...