Monday, June 4, 2012

സിപിഎമ്മും സിപിഐ‌യും അകലുന്നു


ap¶n In«p¶ i{Xphns\ shdpsX hnSmsX hm¡pIÄ sImWvSp ]camh[n Ip¯n ¡odp¶ kn]nFw PnÃm sk{I«dn Fw.Fw.aWnbpsS hnhmZ{]kwKw kn]nF½ns\bpw kn]nsFtbbpw AIäp¶p. aW¡m«pw Nn¶¡\menepw Fw.Fw. aWn kn]nsFs¡Xntc \S¯nb {]kwKamWp C¯csamcp AI¨ krjvSn¨Xv. CXpIqSmsX Fw.Fw.aWn DÄs¸sSbpÅ t\Xm¡Ä h[`ojWn apg¡p¶psh¶p ImWn¨p kn]nsF Nn¶¡\m tem¡Â sk{I«dn thepkzman B`y´ca{´n¡p ]cmXn \ÂIn. sabv 25\p Nn¶¡\men {]kwKn¨ kn]nFw t\Xm¡Ä thepkzmanbpsS ssI apdn¨pamäpsa¶pw `mcysb kn]nF½nsâ sImSn]nSn¸n¡psa¶pw aIs\ hIhcp¯psa¶pw {]kwKn¨psh¶mWv ]cmXn.

amÀ¨v 26\ps]cnbI\m _kv Ìm³Unte¡p t]mIpt¼mÄ KpWvSIÄ hSnhmÄ D]tbmKn¨p B{Ian¨p. Chsc ss_k³hmen kn]nFw Hm^okn kwc£n¡pIbmsW¶pw ]cmXnbn ]dbp¶p. CXpam{XaÃ, Nn¶¡\mense {]kwK¯nsâ tIm¸n FSp¯p asämcp ]cmXnbpw t]meokn\p \ÂInbn«pWvSv.

CXn\nSbn Ignª Znhkw s\Sp¦WvS¯p FÂUnF^nsâ t\XrXz¯n \S¶ hne¡bä¯ns\XntcbpÅ s]mXptbmK¯n \n¶pw kn]nsF t\Xm¡Ä Cd§n t]mbn. kn]nsF kwØm\ t\Xmhv sI. IrjvW³Ip«n DZvLmS\kt½f\¯n\ptijw {]kwKn¡ms\¯nb kn]nFw t\Xm¡Ä Sn.]n. N{{µtiJc³ h[hpw Fw.Fw.aWnsb \ymbnIcn¨pw {]kwKw XpS§n.

HcmÄ H¶c aWn¡qdmWv {]kwKn¨Xv. ]n¶oSph¶ kn]nFwt\Xm¡Ä CXv BhÀ¯n¨p. Sn.]n. N{µtiJc³ h[¯n kn]nFw \nc]cm[nbmsW¶pw Fw.Fw.aWnbpsS {]kwKs¯ \ymbnIcn¨papÅ {]kwK¯nÂ{]Xntj[n¨p kn]nsF t\Xm¡Ä H¶msI Cd§n t]mbn.

kn]nFw PnÃm sk{I«dn Fw.Fw.aWn ImSpIbdpt¼mÄ aWnsbsI«mt\m Xfbv¡mt\m BÀ¡pwkm[n¡nsöp tXm¶n¡pwhn[amWp Nn¶¡\menepw aW¡m«pw kn]nsFs¡Xntc hnaÀi\icw FbvXXv. aW¡m«v hnhmZ{]kwKw \S¯p¶Xn\p XteZnhkw Nn¶¡\men s]mXptbmK¯n 20 an\nävv I¯n¡bdnb Fw.Fw.aWn BªSn¨Xp kn]nsFbv¡XnscbmWv. FÂUnF^nse shdpsamcp LSII£nbmbXp sImWvSp XÃmsX hnSpIbmsW¶p kn]nsF¡mtcmSp ]dªXv. kn]nsF¡mÀ kn]nFw {]hÀ¯Isc B{Ian¡p¶Xn {]Xntj[n¡m\mWp Nn¶¡\men kn]nFw tbmKw hnfn¨Xv. A©pan\nävv t\cw am{XamWp kn]nsF¡p thWvSn \o¡n h¨sX¦nepw AXp [mcmfambncp¶p.

kn]nsF ChnsS kn]nF½ns\ D]{Zhn¡p¶p.FsFSnbpkn¡mÀ knsFSnbphns\ AwKoIcn¡p¶nÃ.ChnsS \½Ä ASn\nÀ¯nbn«nÃ. ASn¡m³ Xocpam\n¨m \½Ä ASn¨ncn¡pw. kn]nsF¡msc XÃm¯Xp FÂUnF^pImcmsW¶p IcpXnbmWv._nt\mbv hnizhpw sI.]n.cmtP{µ\pw BÂhn\n«v He¯m³ t\m¡n.Ah³ AhnsS P\n¨phfÀ¶h\mWv.BÂhn\p H¶c G¡À ØeapWvSv.ChÀ ]pd¯p\n¶p h¶XmsW¶pw aWn NpWvSnIm«n. samss_en ]nSn¨ i_vZtcJbmbn«mWp CXv {]Ncn¡p¶Xv.

kn]nsFbpambn«pÅ A¦w Ct¶m C¶setbm XpS§nbXsöp CSp¡nbnse ]mÀ«n¡dnbmw. Hcp ap¶Wnbn \n¡pt¼mÄ t]mepw kn]nF½ns\ `b¶p \nÂt¡WvS KXntISnemWv ChÀ. tXm«w taJeIfn H¶mw I£nbmbn {]hÀ¯n¨ncp¶ kn]nsF bpsS sXmgnemfn hn`mKamb FsFSnbpkn bqWnbs\ ]n´Åm³ A{Ia§Ä Agn¨phn«v `oIcm´co£w kyjvSn¨Xv kn]nF½msW¶p t\cs¯ ]cmXnbpWvSv. tXm«wtaJe ]nSns¨Sp¡pIbmWv e£yw.

1995þ2005  AgpX t»m¡v ]©mb¯v {]knUâmbncp¶ kn]nsF t\Xmhpw Ct¸mgs¯ ]ocptaSv FwFÂF bpamb C.Fkv _nPntamsf t»m¡v Hm^nkn h¨p Itkcbn \n¶pw hen¨v \ne¯n«v Nhn«nbXpw kn]nFw AdnbmsX Asöp kn]nsF t\XyXzw Btcm]n¨ncp¶p.KÀ`Wnbmbncp¶ _nPntamsf KpcpXcmhØbnemWv Bip]{Xnbn {]thin¸n¨Xv.2008  hWvSns¸cnbmdnse BÀ_n Sn tXm«§Ä t]m]vk¬ I¼\n¡p hn¡p¶Xns\Xncmbn kn]nsF kwLSn¸n¨ PmY¡v t\XyXzw \ÂInb FsFSnbpkn kwØm\ sk{I«dnbpw hnIemwK\pamb hmgqÀ tkmas\ cm{Xn Ggn\p sshZypXn _Ôw XIcmdnem¡n sh«nbncp¶p. 2008 Pq¬ 23\p \S¶ Cu A{Ia kw`h¯n A¶s¯ PnÃm ]©mb¯v {]knUâpw kn]nsF t\Xmhpamb kpkvanX tPmWn\pw C.Fkv _nPntamÄ¡pw ]cnt¡äncp¶p.

Cu kw`h¯n bmYmÀY {]XnIsf Hgnhm¡n t]meokns\ kzm[o\n¨v Øe¯nÃm¯hcpsS t]cn tIskSp¸n¨Xpw kn]nFw t\XrXzamWv. kn]nF½pImÀ {]XnIfmbn t]meokn\v \ÂInb enÌnse H¶mw {]Xn Øe¯p t]mepanÃm¯ BÄ. CbmÄ hWvSns¸cnbmÀ Kh.lbÀ sk¡WvSdn kvIpfnsâ AäIpä]WnIÄ \S¯pIbmbncp¶p.Cu kab¯mWv hmgqÀ tkma³ A{Ian¡s¸«Xv.hWvSns¸cnbmÀ BÀ_nSn I¼\nbpsS a©pae Unhnjsâ aÌÀ {KuWvSn h¨mWp hmgqÀ tkma³ A{Ian¡s¸«Xv.Cu A{Ia¯n\v \nÀtZiw \ÂInbXpw kn]nFw t\Xm¡fpsS hnImc ]camb {]kwK§fmbncp¶p.

CubSp¯ \mfn Ad¡pfw kÀhokv klIcW _m¦v sXcsªSp¸pambn _Ôs¸«v kn]nsF t\Xm¡Äs¡Xnsc s]mXpkt½f\ thZnbnÂh¨v Ak`y hÀjw sNmcnªXpw aWnbmim\mbncp¶p.DSp¼t©me, CSp¡n aWvUe§fnepw kn]nF½nsâ A{Ia¯n\ncbmIm¯ LSI I£n {]hÀ¯IcnÃ. tZhnIpfw \ntbmPI aWvUe¯n kn]nF½nsâ B{Iaw kn]nsF¡p t\cntSWvSn h¶n«pWvSv. kn]nsF t\Xm¡Ä¡p t]mepw ChcpsS B{IaWw DWvSmbn«pWvSv. CXn {]hÀ¯Icpw t\Xm¡fpw DÄs¸Sp¶p. Ct¸mÄ ssa¡v In«nbm B{Ian¡p¶ {]hWX XpScpIbmWv.

ഈ നൂറ്റാണ്ടിലും പൂര്‍ണദണ്ഡവിമോചനം


ചങ്ങനാശേരി അതിരൂപത ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് അതിരൂപതയിലെ വിശ്വാസികള്‍ക്ക് പൂര്‍ണദണ്ഡവിമോചനം നല്‍കിയ വാര്‍ത്ത മലയാള പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ ഒതുങ്ങിപ്പോയതിനാല്‍ അധികമാരും അറിഞ്ഞില്ല. തികച്ചും വിശ്വാസപരവും മതപരവുമായ കാര്യമാണ് ദണ്ഡവിമോചനമെന്നാലും കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ദണ്ഡവിമോചനത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ തെറ്റുപറയാനാകില്ല.


സാധാരണക്കാര്‍ക്ക് കത്തോലിക്കാസഭയില്‍ മാത്രമുള്ള ദണ്ഡവിമോചനമെന്ന ചടങ്ങിനെക്കുറിച്ച് കാര്യമായ അറിവുണ്ടാകില്ല. കത്തോലിക്കാസഭ സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും കരുത്താര്‍ജ്ജിച്ച മധ്യകാലഘട്ടത്തില്‍ സഭയില്‍ നിലവില്‍ വന്ന പല ആചാരാനുഷ്ഠാനങ്ങളുടെയും കൂട്ടത്തിലുള്ള ഒന്നാണ് ദണ്ഡവിമോചനം. സഭയുടെ പഠിപ്പിക്കലനുസരിച്ച് ഒരു കുഞ്ഞ് ജനിച്ചുവീഴുന്ന സമയത്തുമുതല്‍ അവന്‍ പാപിയാണെന്നാണ് വെപ്പ്. അതായത് ആദിമാതാപിതാക്കളായ ആദവും ഹൗവ്വയും പാപം ചെയ്ത് ഏദന്‍തോട്ടത്തിന് പുറത്തായതിനാല്‍ അവരുടെ പിന്‍തലമുറക്കാരായ എല്ലാ മനുഷ്യരും പാപത്തോടുകൂടിയാണ് ജനിച്ചുവീഴുന്നത്.

ഈ ജന്മപാപം ഇല്ലാതാക്കുന്നതിനാണ് സഭ മാമോദീസ എന്ന ചടങ്ങ് നടത്തുന്നത്(സഭയില്‍ ആളെ ചേര്‍ക്കുന്നതിനുള്ള മെമ്പര്‍ഷിപ്പ് ചടങ്ങുകൂടിയാണ് ഈ മാമോദീസ). മാമോദീസ നടന്ന ശേഷം സഭാംഗമായി മാറുന്ന വിശ്വാസികള്‍ ഓരോ നിമിഷവും ചെയ്തുകൂട്ടുന്നത് പതിനായിരക്കണക്കിന് തെറ്റുകളാണ്. മാതാപിതാക്കളെ അനുസരിക്കാതിരിക്കുക, കള്ളം പറയുക തുടങ്ങി ലഘുവായ പാപങ്ങള്‍തൊട്ട് അഴിമതിയും വ്യഭിചാരവും ബലാത്സംഗവും കൊലപാതകവും വരെയുള്ള വലുതും ചെറുതുമായ കോടിക്കണക്കിന് പാപങ്ങള്‍ ചെയ്യുന്ന വിശ്വാസിക്ക് സ്വര്‍ഗരാജ്യം അപ്രാപ്യമാണ്.

സഭാവിശ്വാസികള്‍ സ്വര്‍ഗത്തില്‍ ചെന്നില്ലെങ്കില്‍ പിന്നെ അതടച്ചുപൂട്ടേണ്ടി വരുമെന്നാകയാല്‍ വിശ്വാസികള്‍ക്ക് സ്വര്‍ഗപ്രാപ്തി ലഭ്യമാക്കാന്‍ സഭ തന്നെ വഴി പറഞ്ഞുതരുന്നുണ്ട്. കുമ്പസാരമെന്ന ചടങ്ങിലൂടെ വിശ്വാസി സഭയിലെ പുരോഹിതനോട് തന്റെ പാപങ്ങളെല്ലാം പറഞ്ഞ് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ അനുഷ്ഠിച്ച് പാപമോചനം നേടുകയും അതുവഴി സ്വര്‍ഗത്തിന് അവകാശിയാവുകയും ചെയ്യാം. ഒരിക്കല്‍ കുമ്പസാരിച്ച ശേഷം വീണ്ടും പാപം ചെയ്താല്‍ ആ പാപം തീരാന്‍ വീണ്ടും കുമ്പസാരിക്കാം. അങ്ങനെ മരിക്കുന്നതുവരെ കുമ്പസാരിച്ച് കുമ്പസാരിച്ച് പാപമെല്ലാം തീര്‍ത്ത് എല്ലാ കത്തോലിക്കാ മതവിശ്വാസിക്കും മരിച്ച ശേഷം സ്വര്‍ഗത്തിലെത്തി സന്തോഷത്തോടെ കഴിയാം.

എന്നാല്‍ അതിഗുരുതരമായ പാപങ്ങള്‍ ചെയ്യാന്‍ മനുഷ്യന് ജന്മസഹജമായ വാസനയുള്ളതിനാല്‍ അതിനും മധ്യകാലഘട്ടത്തില്‍ സഭ ഒരു വഴി കണ്ടെത്തി. പാപങ്ങളുടെ കാഠിന്യമനുസരിച്ച് വിവിധ നിരക്കുകളില്‍ ഫീസ് നിശ്ചയിച്ച് അതനുസരിച്ചുള്ള പണമടച്ച് സഭ ചുമതലപ്പെടുത്തിയവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍(കടപ്പത്രം) കരസ്ഥമാക്കിയാല്‍ പിന്നെ പാപത്തെ പോയിട്ട് ദൈവത്തെപ്പോലും പേടിക്കേണ്ടത്രേ! സഭയുടെ ഈ ഏര്‍പ്പാട് വമ്പന്‍ ക്ലിക്കായി. വിശ്വാസികള്‍ കൂട്ടത്തോടെ കടപ്പത്രം സ്വന്തമാക്കാന്‍ പള്ളികളില്‍ ഇടിച്ചുകയറി. സഭയ്ക്ക് പണം കുന്നുകൂടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്തിനേറെപ്പറയുന്നു ചില മാര്‍പ്പാപ്പമാര്‍ വരെ കാശടച്ച് കടപ്പത്രം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കേള്‍വി.

ഇതിനെതിരെ മതനവീകരണത്തിന്റെ കാലത്ത് മാര്‍ട്ടിന്‍ ലൂഥറും ജോണ്‍ കാല്‍വിനും അടക്കമുള്ളവര്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തുകയും അത് സഭയില്‍ പിളര്‍പ്പുണ്ടാക്കുകയും ചെയ്തതൊക്കെ യൂറോപ്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ കത്തോലിക്കാ സഭ ഇതിലൊന്നും കുലുങ്ങാതെ ഇപ്പോഴും ഇതൊക്കെ തുടരുന്നുണ്ടെന്നാണ് ചങ്ങനാശേരിയില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അതായത് പഴയ ദണ്ഡവിമോചനത്തിന്റെ പരിഷ്‌കൃത രൂപമാണ് ചങ്ങനാശേരിയില്‍ നടന്ന പൂര്‍ണദണ്ഡവിമോചനം. ഇനി ചങ്ങനാശേരി അച്ചായന്മാര്‍ക്ക് കര്‍ത്താവിനെപ്പോലും പേടിക്കേണ്ടത്രേ!

ചങ്ങനാശേരി വികാരിയാത്തിന്റെ(അതിരൂപതയുടെ) 125-ാം വാര്‍ഷികദിനാഘോഷത്തോടനുബന്ധിച്ചാണ് വിശ്വാസികള്‍ക്ക് ദണ്ഡവിമോചനം നല്‍കുന്ന ചടങ്ങ് നടന്നത്. പാപകടങ്ങള്‍ മൂലമുണ്ടാകുന്ന ശിക്ഷയില്‍നിന്നുള്ള മോചനമാണ് ദണ്ഡവിമോചനം. അനുരഞ്ജനകൂദാശ(കുമ്പസാരം)യില്‍ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടാലും തെറ്റുകള്‍ മൂലമുള്ള കടങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് കത്തോലിക്കാസഭ വിശ്വസിക്കുന്നത്. സഭാ തലവനായ മാര്‍പ്പാപ്പയ്ക്കാണ് ദണ്ഡവിമോചനം നല്‍കാന്‍ അധികാരമുള്ളത്. ശതോത്തര രജതജൂബിലി ആഘോഷവേളയില്‍ ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പയുടെ സമ്മാനമായാണ് ദണ്ഡവിമോചനം നല്‍കപ്പെട്ടത്.

ദണ്ഡവിമോചനം നല്‍കുന്ന മാര്‍പാപ്പയുടെ പ്രഖ്യാപനം ശതോത്തര രജതജൂബിലി സമ്മേളനമധ്യേ മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ മാനുവേല്‍ മൊന്തെയ്‌റോ ഡികാസ്‌ട്രോ നടത്തി. കുര്‍ബാനയില്‍ ആദ്യന്തം പങ്കെടുത്ത് കുര്‍ബാന സ്വീകരിക്കുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിച്ചത്. മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്താലേ പരിപൂര്‍ണ ദണ്ഡവിമോചനം വിശ്വാസികള്‍ക്ക് ലഭിക്കുകയുള്ളൂ.

സഭ മാത്രമല്ല ദണ്ഡവിമോചനം നല്‍കുന്നതെന്ന് കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കത്തോലിക്കാസഭയുടേത് പോലെ തന്നെ അധികാരഘടനയും സാമ്പത്തികാടിത്തറയും അധികാരവും ശക്തിയും ഉള്ള സി പി ഐ എമ്മും തങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ ദണ്ഡവിമോചനങ്ങള്‍ നല്‍കുന്നുണ്ട്. പാര്‍ട്ടിക്ക് വേണ്ടി കൊല്ലുകയും കൊല ആസുത്രണം ചെയ്യുകയും പണം പിരിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്നവര്‍ തെറ്റുകാരല്ലെന്നും പാര്‍ട്ടിക്ക് അതിന്റേതായ അന്വേഷണ രീതികളുണ്ടെന്നും അതുവഴി കുറ്റാരോപിതരായവര്‍ കുറ്റക്കാരല്ലെന്നുമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ നല്‍കിയത്. ഇതും ഒരര്‍ത്ഥത്തില്‍ ദണ്ഡവിമോചനം തന്നെയാണ്.

പണ്ട് ലാവിലിന്‍ കേസില്‍ പൊളിറ്റ് ബ്യൂറോ പിണറായിക്ക് പൂര്‍ണ ദണ്ഡവിമോചനം കൊടുത്തതുകൊണ്ടാണല്ലോ അദ്ദേഹം ഇപ്പോഴും സെക്രട്ടറി കസേരയില്‍ ഇരിക്കുന്നത്. സി പി എം സ്വര്‍ഗത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ്. അതിനാല്‍ പാര്‍ട്ടി അംഗങ്ങളുടെ തെറ്റുകളും കുറ്റങ്ങളുമെല്ലാം പാര്‍ട്ടിയെ വളര്‍ത്തി അതിലൂടെ പാര്‍ട്ടിക്കാര്‍ക്ക് സ്വര്‍ഗസമാനമായ ലോകം നല്‍കാനാണ്. പാര്‍ട്ടി എന്ന സ്വര്‍ഗരാജ്യത്തിന് എതിരുനില്‍ക്കുന്ന കുലംകുത്തികളെ കൊല്ലുന്നത് ആരായാലും അവര്‍ക്ക് പാര്‍ട്ടിയുടെ വക പൂര്‍ണ ദണ്ഡവിമോചനമുണ്ട്. അവരെ രാജ്യത്തെ നീതിന്യായവ്യവസ്ഥയും പൊലീസും കോടതിയുമൊന്നും കൈകാര്യം ചെയ്യേണ്ട കാര്യമില്ല.

ഇതിന് തെളിവാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമിന്റെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെയും അടുത്തകാലത്തെ ചില പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ സംഘം സി പി എം ഏരിയാസെക്രട്ടറി മുതല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ വരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഈ നേതാക്കള്‍ പറഞ്ഞത് പാര്‍ട്ടി അംഗങ്ങളും നേതാക്കളും എന്തെങ്കിലും കുറ്റം ചെയ്താല്‍ അതെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് അതിന്റേതായ സംവിധാനമുണ്ട് എന്നാണ്.

എന്നാല്‍ പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ ടി പി ചന്ദ്രശഖരനെ കൊലപ്പെടുത്തിയത് പാര്‍ട്ടിക്കാരാരുമല്ല, ഇനി പാര്‍ട്ടിയുടെ അന്വേഷണത്തില്‍ നിന്ന് വഴുതി മാറിയാരെങ്കിലും അത് ചെയ്താല്‍ അവരെ കണ്ടെത്തി നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് സംവിധാനവും കരുത്തുമുണ്ട്. ഇതുതന്നെയാണ് ഇടുക്കിയില്‍ എം എം മണി കൊലവിളി നടത്തിയപ്പോഴും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയത്. അതായത് പാര്‍ട്ടിക്ക് വേണ്ടി ചെയ്ത കുറ്റങ്ങള്‍ക്കെല്ലാം പാര്‍ട്ടി ദണ്ഡവിമോചനം നല്‍കിയിട്ടുണ്ട്. പിന്നെ നിങ്ങക്കെന്താ പൊലീസേ ഇവിടെ കാര്യം എന്നാണ് പിണറായിയും കരീമും ചോദിക്കുന്നത്. മധ്യകാലത്തേതിന് സമാനമായി മാര്‍ട്ടിന്‍ ലൂഥറെപ്പോലെ പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കരണം നടത്തുകയാണോ വി എസ് അച്യുതാനന്ദന്‍ എന്നാരെങ്കിലും ചോദിച്ചാല്‍ അതിനുത്തരം അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടിവരും...

ഇടയ്ക്കയിലെ സത്യസാക്ഷ്യം-ഞെരളത്ത് ഹരിഗോവിന്ദന്‍


ഹരിഗോവിന്ദന് ഇണങ്ങുന്ന വിശേഷണങ്ങള്‍ നിരവധിയാണ്. സോപാന സംഗീതരംഗത്തെ കുലപതി ഞരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ എന്നതിനപ്പുറം അദ്ദേഹത്തിന് നന്നായി ഇണങ്ങുന്നത് സമാന്തരതയുടെ സംഗീതകാരന്‍ എന്ന വിശേഷണമായിരിക്കും. കേരളത്തിലുടനീളം സഞ്ചരിച്ച് തോളില്‍ കിടന്നിരുന്ന ഇടയ്ക്കക്കൊപ്പം സോപാനസംഗീതത്തെ തന്റെ ജീവിതം കൊണ്ടുതന്നെ അടയാളപ്പെടുത്തുകയായിരുന്നു ഞരളത്ത്. ക്ഷേത്ര സോപാനത്തില്‍ നിന്നിരുന്ന സംഗീതത്തെ തന്നോടൊപ്പം കൂട്ടി. 

അച്ഛന്റെ വിരലില്‍ തൂങ്ങി വലിയ പ്രതിഭകളെയും ജനപഥങ്ങളെയും തൊട്ടറിഞ്ഞ അച്ഛന്റെ മകന്‍. അച്ഛന്റെ സഞ്ചാരപഥങ്ങളില്‍ നിന്ന് നേടിയ സമാന്തരമായ വിദ്യാഭ്യാസവും ആ കരുത്തുമാണ്, ആരോടും വിയോജിക്കാനും തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയാനുമുള്ള നട്ടെല്ല് നേടാന്‍ ഹരിഗോവിന്ദനെ പ്രാപ്തനാക്കിയത്. 

ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ്, ആരെയും പൊള്ളിക്കാന്‍ കഴിയുന്ന വാക്കിനൊപ്പം, തന്റെ പ്രതികരണത്തിന് കവിതയെയും സംഗീതത്തെയും ഹരിഗോവിന്ദന്‍ ആവോളം ഉപയോഗിച്ചിട്ടുണ്ട്. കവിയല്ലെങ്കിലും, സംഗീതത്തെ നെഞ്ചേറ്റുന്ന സംഗീതകാരനുമല്ല ഹരിഗോവിന്ദന്‍. എല്ലാ കാര്യത്തിലും ഒരു സമാന്തരത കൊണ്ട്, തന്നെ പുതുക്കിപ്പണിയുകയാണ് ഹരിഗോവിന്ദന്‍. തന്നെപ്പറ്റി സംസാരിച്ച ചില യാഥാര്‍ഥ്യങ്ങളില്‍ നിന്ന്. ജീവിതാനുഭവങ്ങളില്‍ നിന്ന് ഒരു ചിന്ത്. 

ഞാനൊരു പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റല്ല


പട്ടാമ്പി കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ അറിയാതെ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. എന്നാല്‍ ഞരളത്ത് രാമപ്പൊതുവാളുടെ മകന്‍ എന്ന നിലയില്‍ എന്നെ എ.ബി.വി.പി.ക്കാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ത്തുകയാണ്. സ്വതന്ത്രനായിട്ടാണ് നിര്‍ത്തുന്നത്. അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത് അവിടത്തെ മാഷന്‍മാര്‍ വലിയ പൊളിറ്റീഷ്യന്‍മാരാണെന്ന്. ചെറുകാടിന്റെ മകന്‍ ചിത്രഭാനു. ജയപ്രകാശ് എന്ന രാഷ്ട്രീയം മാത്രമായി നടക്കുന്ന ചങ്ങാതി. ചിത്രടീച്ചര്‍, സാറാജോസഫ്. സാറാജോസഫ് ബദല്‍ സംവിധാനവുമായി പോകുന്നതുകൊണ്ട് അന്നേ അവിടത്തെ കമ്യുണിസ്റ്റുകാര്‍ക്ക് ടീച്ചറോട് പ്രതിപത്തിയില്ല. 

പന്ത്രണ്ടു കൊല്ലമായി എസ്.എഫ്.ഐ.ക്കാര്‍ വെറുതെ നിന്ന് ജയിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റാണ് മലയാളം. ആ മത്സരത്തില്‍ ഞാന്‍ ജയിച്ചു. എനിക്കെതിരെ എസ്.എഫ്.ഐ.ക്കാര്‍ മത്സരിപ്പിച്ചത് ദിവ്യ എന്ന കുട്ടിയെയാണ്. അവര്‍ രണ്ടു തവണ യു.യു.സി.യായി ജയിച്ച കുട്ടിയാണ്. അവര്‍ തോറ്റു. ഇത് അത്ര വലിയ സംഭവമാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. എനിക്കതൊരു തമാശയായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഞാന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പെണ്‍കുട്ടിയുടെ ചേട്ടന്‍ എന്നെ ചോദ്യം ചെയ്യാന്‍ വന്ന ദിവസം കൂടിയായിരുന്നു അന്ന്. ഞാന്‍ ജയിച്ചു. അതിനെ തുടര്‍ന്ന് ദിവ്യയെ എസ്.എഫ്.ഐ.ക്കാര്‍ ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇക്കാര്യമെല്ലാം ഞാനറിയുന്നത് പിന്നീടാണ്.

1996-ല്‍ അച്ഛന്‍ മരിക്കുന്നതോടെ ഞാന്‍ പാടാന്‍ പോവുകയാണ്. ആദ്യമായി വിളിക്കുന്നത് തപസ്യയാണ്. അന്ന് തപസ്യയുടെ രാഷ്ട്രീയമൊന്നും എനിക്കറിയില്ല. എന്നാല്‍ എന്നെ ആന്റി കമ്യൂണിസ്റ്റായി മുദ്രകുത്തുകയായിരുന്നു. പിന്നെ ഞാന്‍ എല്ലാവരും വിളിക്കുന്നവേദിയില്‍ പാടാന്‍ തുടങ്ങി. പിന്നെ സമൂഹത്തെ, നോക്കിക്കാണാന്‍ തുടങ്ങിയപ്പോള്‍ കമ്യൂണിസ്റ്റുകാരാണ് ശരിയെന്ന് എനിക്കും തോന്നിത്തുടങ്ങി. നായര്‍ സ്ത്രീയുടെ മകനായി ജനിച്ചതുകൊണ്ട് അമ്പലത്തില്‍ പാടാന്‍ കഴിയില്ലെന്ന കാര്യം വന്നപ്പോള്‍ അമ്പലത്തിന്റെ രീതികളെ വിമര്‍ശിച്ചു ഞാന്‍ രംഗത്തെത്തി. സ്വാഭാവികമായി കമ്യൂണിസ്റ്റുകാര്‍ എനിക്ക് പിന്തുണ നല്‍കി. പിന്നീട് അവരുടെ വേദികളിലും ഞാന്‍ സജീവമായി. 

ഇടയ്ക്ക ലേലം


അച്ഛന്‍ മരിച്ച് 12 വര്‍ഷമായിട്ടും കാര്യങ്ങളൊന്നും നടക്കാതിരുന്നപ്പോള്‍ ഇടയ്ക്ക ലേലം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു. എം.എ. ബേബി സര്‍ക്കാറിനെ കുറ്റം പറയുന്നുവെന്ന് ആരോപിച്ച് എത്തി. പ്രദേശത്തെ മുഴുവന്‍ കമ്യൂണിസ്റ്റുകളും നമുക്ക് എതിരാവുന്നു. ഇക്കാര്യം വിവാദമായപ്പോള്‍ കല്യാണിയമ്മ ട്രസ്റ്റിനുവേണ്ടി സ്ഥലം നല്‍കുന്നു. ഈ സ്ഥലം കമ്യൂണിസ്റ്റുകള്‍ക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഒരു ഡി.വൈ. എഫ്.ഐ.ക്കാരന്‍ എന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുന്നു. ഈ പ്രശ്‌നം പരിഹരിക്കണമെന്ന് എം.എ. ബേബി സ്ഥലം എം.എല്‍.എ.യോട് നിര്‍ദേശിക്കുന്നു. എന്നാല്‍പ്രശ്‌നം കുടുതല്‍ വഷളാവുകയായിരുന്നു. 

ഇതിനിടയില്‍ പിണറായി വിജയന് ഞാന്‍ കത്തെഴുതുന്നു. നിങ്ങളുടെ വലിയ പാര്‍ട്ടി എന്നെ പോലെ ചെറിയ ആളോട് മത്സരിക്കരുത്. അതിന്റെ കുറവ് എനിക്കല്ല. നിങ്ങളുടെ പാര്‍ട്ടിക്കാണ് എന്ന രീതിയില്‍. ജില്ലാ സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിക്കാര്‍ എന്നെ ചര്‍ച്ചയ്ക്ക് വിളിച്ചു. അക്കാര്യത്തിലൊക്കെ അവരുടെ അസഹിഷ്ണുതയാണ് പുറത്തുവന്നത്. എല്ലാവരും എന്നോട് നിര്‍ദേശിച്ചത് നിന്റെ നാവ് അടക്കണമെന്നാണ്. എന്നാല്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കിയത്. നാവ് അടക്കിവെച്ച് പാര്‍ട്ടിയുടെ അടുത്തുനിന്ന് കാര്യങ്ങള്‍ നേടുന്ന നിരവധി പേരുണ്ടാവും. ഞാന്‍ അത്തരമൊരാളല്ല എന്നായിരുന്നു എന്റെ മറുപടി. 

എന്നാല്‍ വ്യക്തിയെന്നനിലയില്‍ സ്വന്തം നിലയ്ക്ക് പതിനായിരം രൂപ താഴെ കാണുന്ന അക്കൗണ്ട് നമ്പറില്‍ നല്‍കണമെന്നഭ്യര്‍ഥിച്ചായിരുന്നു കത്ത്. ബേബി ആകെ പ്രതിരോധത്തിലായി. ആരും മന്ത്രിയോടൊന്നും സംഭാവന ചോദിക്കില്ലല്ലോ? ബേബി ഉടനെ അക്കാദമി അനുവാദം വാങ്ങി പതിനായിരം രൂപ അനുവദിച്ചു. സാസ്‌കാരിക വകുപ്പിന്റെ അനാവര്‍ത്തന ഫണ്ടില്‍ നിന്നും താങ്കളുടെ കലാസംരംഭത്തിന് പതിനായിരം രൂപ അനുവദിച്ചിരിക്കുന്നു എന്നായിരുന്നു കത്ത്. 

എനിക്ക് വേണമെങ്കില്‍ അക്കാര്യം വിശദമാക്കി കത്തയക്കാമായിരുന്നു. ഞാന്‍ സര്‍ക്കാറില്‍ നിന്ന് സഹായം ചോദിച്ചിട്ടില്ല. താങ്കളുടെ വ്യക്തിപരമായ സംഭാവനയാണ് പ്രതീക്ഷിച്ചത് എന്ന നിലയില്‍ ഇക്കാര്യം കാണിച്ച് ഓംബുഡ്‌സ്മാനെ സമീപിച്ചിരുന്നെങ്കില്‍ ബേബിക്ക് പണികിട്ടുമായിരുന്നു. എന്നാല്‍ എന്റെ കൂട്ടുകാരോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് പൈസ വാങ്ങാതിരിക്കേണ്ട. അത് അഹങ്കാരമായി വ്യാഖ്യാനിക്കപ്പെടും എന്നാണ്. ഞാന്‍ പണം കൈപ്പറ്റുകയും ചെയ്തു. 

പിന്നീട് തിരഞ്ഞെടുപ്പ് വന്നു. യു.ഡി.എഫിന്റെ പുതിയ പഞ്ചായത്ത് ഭരണസമിതിവന്നു. കലാശ്രമത്തിലേക്ക് എതിര്‍പ്പുകളുണ്ടായിട്ടും റോഡ് അനുവദിച്ചു. ഒന്നാം വാര്‍ഷികം നടന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടതുപക്ഷം പുര്‍ണമായും എല്ലായിടത്തു നിന്നും നിഷ്‌കാസിതമായി. പിന്നീട് അവര്‍ സഹകരണവും തുടങ്ങി. ഒന്നുകില്‍ തല്ലിയൊതുക്കുക അല്ലെങ്കില്‍ സ്‌നേഹിച്ച ഒതുക്കുക എന്നീ രണ്ട് തന്ത്രമാണ് പാര്‍ട്ടി എന്നോട് കാണിച്ചിട്ടുള്ളത്. എന്നെ അടിക്കാതെ വിട്ടത് എന്റെ പ്രശസ്തി കൂടുമെന്നതില്‍ മാത്രമാണ്. എന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി ഇവര്‍ ഫാസിസ്റ്റുകാരാണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. 

ദ്രോഹം


അധികാരത്തിന്റെ മത്തും ഭ്രമവും ബാധിച്ചവരാണ് ഇന്ന് പാര്‍ട്ടിക്കാര്‍. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ ഇവരുടെ വേദിയില്‍ ഇവരുടെ പോഷക സംഘടനകളുടെ വേദിയില്‍ എന്റെ കലയുമായി പോകാന്‍ ഞാനിപ്പോള്‍ ആലോചിക്കുന്നില്ല. സ്ഥാപനവത്കരിക്കപ്പെട്ട എല്ലാ കാര്യങ്ങളും നൂറ് ശതമാനം ദുഷിക്കും എന്ന് എനിക്ക് ചെറിയ പ്രായത്തില്‍ തന്നെ മനസ്സിലായിട്ടുണ്ട്. ഞാനൊരു സ്ഥാപനമുണ്ടാക്കിയാലും അതില്‍ നിന്ന് വ്യത്യസ്തമല്ല എന്നെനിക്കറിയാം. 

സുകുമാര്‍ അഴീക്കോട്


ഞാന്‍ ഇടയ്ക്ക ലേലം ചെയ്യുന്നുവെന്ന് പ്രഖ്യാപനമുണ്ടായപ്പോള്‍ സുകുമാര്‍ അഴീക്കോട് പ്രതികരിച്ചത് ഞാന്‍ അച്ഛനെ ലേലം ചെയ്യുന്നുവെന്നാണ്. എന്നാല്‍ ഞാന്‍ അക്കാര്യത്തിന് പ്രതികരിക്കാന്‍ തുനിഞ്ഞില്ല. മാഷ് തൃശ്ശൂരില്‍ ആസ്പത്രിയിലായപ്പോള്‍ ഇടയ്ക്കയുമായി മാഷുടെ അരികത്ത് ചെന്നു. മാഷോട് പറഞ്ഞു. മാഷെ ഞാന്‍ അച്ഛനെ വിറ്റിട്ടില്ല എന്ന് പറയാനാണ് വന്നത്. അച്ഛന്റെ പേരില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ അച്ഛന്റെ ഇടയ്ക്കയാണ് പ്രതിഷ്ഠയുടെ സ്ഥാനത്തുള്ളത്. അത് മാഷെ അറിയിക്കാന്‍ വന്നതാണെന്നും വ്യക്തമാക്കി. ജയദേവ ഗീതാഗോവിന്ദത്തിലെ പ്രിയെ ചാരുശീലെ ഇടയ്ക്കയുടെ താളത്തില്‍ പാടുകയും ചെയ്തു. മാഷ്‌ക്ക് അത് നന്നായി ഇഷ്ടമായി. വിലാസിനി ടീച്ചര്‍ വന്നതും യാദൃച്ഛികമായി അന്നേ ദിവസമായിരുന്നു. 

ഇന്നത്തെ സാഹചര്യം


ചാക്ക് രാധാകൃഷ്ണന് കോണ്‍ഗ്രസ്സിന്റെ മന്ത്രി എ.പി. അനില്‍കുമാര്‍ എന്ന മന്ത്രി പുരസ്‌കാരം നല്‍കുന്നു. സി.പി.എമ്മിന്റെ എം.ബി. രാജേഷ് കൈയടിക്കുന്നു. ഇക്കാര്യം കാണുമ്പോള്‍ നമ്മളെ മാത്രം ഇനി വിശ്വസിച്ചാല്‍ മതി എന്നാണ് എന്റെ പക്ഷം. ഒരു സ്ഥലത്തുനിന്ന് പീഡനം ഉണ്ടായാല്‍ മറ്റ് സ്ഥലത്തുനിന്ന് രക്ഷയുണ്ടാവുമെന്ന് ഇന്ന് വിശ്വസിക്കാനാവില്ല. ചുള്ളിക്കാട് പറഞ്ഞതില്‍ കുറച്ചൊക്കെ കാര്യമുണ്ട്. എന്നെ തല്ലിക്കൊന്നാല്‍ ആരുമുണ്ടാകില്ല എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയത്. അത് ഏറെക്കുറെ ശരി തന്നെയാണ്. അതാണ് ഇന്നത്തെ കാലം. 

ടി.പി. ചന്ദശേഖരന്‍


ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ കോഴിക്കോട്ട് നടന്ന യോഗത്തില്‍ ഞാനൊരു കവിത അവതരിപ്പിക്കുകയുണ്ടായി. അത് എന്റെ അപ്പോഴത്തെ പ്രതികരണമായിരുന്നു. രാമനാട്ടുകരയില്‍ നിന്ന് കോഴിക്കോട് എത്തുന്നസമയത്ത് രൂപപ്പെടുത്തിയ ഈ കവിത, ഇടയ്ക്കയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ സദസ്സ് പ്രകമ്പനം കൊള്ളുന്നത് ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്. 

''കൊന്നുതീര്‍ക്കാന്‍ ശരീരം തരാമെടോ
ഒന്നു തീര്‍ത്താലോരായിരം പിന്നെയും
കൊന്നു തള്ളുവാനാവില്ലൊരിക്കലും 
കല്ലുപോലുറപ്പാര്‍ന്നൊരാത്മാവിനെ
കാക്കുറ്റില്ലൊരു കാലവും നിന്നെയും 
ആയുധം തന്നയച്ച ശിഖണ്ഡികള്‍
കണ്ടുമിണ്ടാതെ നില്‍ക്കും പുഴുക്കളല്ലൊറ്റ
യന്ത്യത്തില്‍ മാനികള്‍ ഞങ്ങളും
കൊന്നു തീര്‍ക്കാന്‍ ശരീരം തരാമെടോ
ഒന്നു തീര്‍ത്താലോരായിരം പിന്നെയും
ചന്ദ്രശേഖരാ നിന്റെ തന്റേടത്തെ 
താങ്ങുവാന്‍ ബലം പോരാ മനങ്ങളില്‍ 
കൂടുകൂട്ടിയ നീച ധാര്‍ഷ്ട്യങ്ങളെ
പാട്ടുകൊണ്ടു പതിവായകറ്റുവാന്‍ 
ഏറ്റുപാടുന്നു, .......മാ നിഷാദ.'' 

എന്നതായിരുന്ന കവിത. ഇത് സി.ഡി.യില്‍ പുറത്തിറങ്ങാന്‍ പോവുകയാണ്. ഇത്തരം പ്രതികരണങ്ങളാണ് എന്നെ ജീവിപ്പിക്കുന്നതും ചലിപ്പിക്കുന്നതും... 

Sunday, June 3, 2012

വാളുകള്‍ക്ക് കീഴില്‍


‘വാളെടുത്തവന്‍ വാളാല്‍’ എന്നു പറയാറായിട്ടില്ല. ആരാണു വാളെടുത്തതെന്ന് വെളിവാകാത്തിടത്തോളം അതു പറയുന്നതും ശരിയല്ല. എന്നാല്‍, സി.പി.എം ഇപ്പോള്‍ വാളുകള്‍ക്കു കീഴിലാണ്. പലതരം വാളുകള്‍. ഒഞ്ചിയത്തെ വാള്‍ സി.പി.എമ്മിന്‍േറതാണോയെന്ന് അറിവായിട്ടില്ല. ആകാം. അല്ലാതെയുമിരിക്കാം. എന്നാല്‍, ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന അവസ്ഥയില്‍ സി.പി.എമ്മിന് ഇത് കിടപ്പറക്കു മുകളില്‍ തൂങ്ങുന്ന വാള്‍തന്നെ. എത് ആയുധവും എടുത്തു പെരുമാറാന്‍ പിണറായി വിജയനെപ്പോലെ തന്നെ പ്രാഗല്ഭ്യമുള്ള അങ്കച്ചേകവനാണ് ഉമ്മന്‍ചാണ്ടി എന്നതിനാല്‍ ഈ വാള്‍ നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പു കഴിയുന്നതുവരെയെങ്കിലും സി.പി.എമ്മിനു മുകളില്‍ പേടിസ്വപ്നമായി തൂങ്ങിക്കിടക്കും. അതിനും പുറമേ പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും മാരകമായ പലതരം വാളുകളും ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. അതില്‍ അവസാനത്തേതായി വന്ന എം.എം. മണിയുടേത് തിരിഞ്ഞുകുത്തുന്നതായി. 80കളില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസിനെതിരെയാണ് മണി ഈ മാരകായുധം പ്രയോഗിച്ചതെങ്കിലും നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ അത് ചെന്നുകൊണ്ടത് ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വത്തിനുമേലാണ്. വിധിയെന്നല്ലാതെ എന്തു പറയാന്‍?

ആയുധം സി.പി.എമ്മിനെ ഭയപ്പെടുത്താറില്ല. ‘ചോരച്ചാലുകള്‍ നീന്തിക്കയറിയ’ പാരമ്പര്യം അവസരത്തിലും അനവസരത്തിലും വിളിച്ചുകൂവുന്നവരാണ് അവര്‍. കയ്യൂരിലും കരിവെള്ളൂരിലും പുന്നപ്രയിലും വയലാറിലും ഒഞ്ചിയത്തും ഓര്‍ക്കാട്ടിരിയും ആയുധമെടുത്തു പോരാടി കെട്ടിപ്പടുത്ത പ്രസ്ഥാനമാണെന്ന് അതിന്‍െറ നേതാക്കള്‍ പറയുമ്പോള്‍ അത് ഏറ്റുപറയുന്ന ഉച്ചഭാഷിണികള്‍പോലും ആവേശം കൊള്ളാറുണ്ട്. ആധുനിക മാര്‍ക്സിയന്‍ ചിന്താഗതിപ്രകാരം കൊലക്കു കൊലയെന്നത് കണ്ണൂര്‍ ശൈലിയായി അംഗീകരിക്കപ്പെട്ട ആചാരമാണ്. 
കാലാകാലങ്ങളില്‍ കുരുതിയും കൂട്ടക്കുരുതിയും നടന്നപ്പോഴൊക്കെ മികവില്‍ മികച്ചുനില്‍ക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടുമുണ്ട്. എങ്കിലും ഇതിനിടയില്‍ പാര്‍ട്ടിയുടെ സാദാ പ്രവര്‍ത്തകര്‍ പലരും ബലികൊടുക്കപ്പെട്ടു. ഓരോന്നിനും വാശിതീര്‍ത്ത് പകരം വീട്ടി. പാര്‍ട്ടി സമ്മേളനങ്ങള്‍ വരുമ്പോള്‍ ബലികുടീരങ്ങളില്‍ രക്തപുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. ‘ബലീകുടീരങ്ങളേ’ എന്ന പഴയ നാടക ഗാനം പാടി തര്‍പ്പണം നടത്തി. അക്കഥകള്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇടുക്കിയിലെ പ്രമുഖ നേതാവായ എം.എം. മണി അതില്‍ പലതും എടുത്തു പൊട്ടിച്ചുകളഞ്ഞു. മണിയുടെ വെളിപ്പെടുത്തലില്‍ അമ്പരന്നു നില്‍ക്കുകയാണിപ്പോള്‍ പാര്‍ട്ടി നേതൃത്വം. കൊലപാതകത്തിന്‍േറതല്ല, പാര്‍ട്ടിയുടെ വഴിയെന്നു വിശദീകരിക്കാന്‍ പാര്‍ട്ടി പാടുപെടുമ്പോഴാണ്, മണി ഒരു വലിയ പട്ടികതന്നെ പുറത്തിട്ടുകളഞ്ഞത്.

ഇതൊക്കെയാണെങ്കിലും അടിസ്ഥാനവര്‍ഗത്തിന് തുണയെന്നവിധത്തില്‍ പ്രതീക്ഷയായി നില്‍ക്കാന്‍ പലപ്പോഴും കഴിഞ്ഞ ഈ പാര്‍ട്ടി സംസ്ഥാനത്ത് ഏറ്റവും ആഴത്തില്‍ വേരുകള്‍ ആഴ്ത്തിയ ഏറ്റവും വലിയ പ്രസ്ഥാനമായിരുന്നു. മതേതരപ്രസ്ഥാനങ്ങളെ കോര്‍ത്തിണക്കിയ മുന്നണി അവരുടേതായിരുന്നു. 1964ലെ പിളര്‍പ്പിനു ശേഷം വിചാരിക്കുന്നത് എന്തും നടപ്പാക്കാനുള്ള കഴിവും ജനപിന്തുണയുമുള്ള പ്രസ്ഥാനമായി സി.പി.എം വളര്‍ന്നു. മാതൃസംഘടനയായ സി.പി.ഐ തളരുകയും ചെയ്തു. ഇന്നിപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ അനിഷേധ്യനേതാക്കള്‍ക്കുവരെ ക്യാപിറ്റല്‍ പണിഷ്മെന്‍റ് വിധിക്കാന്‍ കെല്‍പുള്ള പ്രസ്ഥാനമാണ്. അതിനാലാണ് ഒഞ്ചിയത്തെ വധം പാര്‍ട്ടിയുടെ അറിവോടെയാണെന്ന് എതിരാളികള്‍ പറയുമ്പോള്‍ സി.പി.എം പ്രതിരോധത്തിലായി പോകുന്നത്. പ്രതിച്ഛായ അത്രക്കങ്ങ് വാളുമായി താദാത്മ്യം പ്രാപിച്ചുപോയിരിക്കുന്നു. അവിടെ മരണമടഞ്ഞത് ഒരു ജനകീയനായതിനാല്‍ പഴയ വിപ്ളവഗാനങ്ങള്‍ക്കും സ്വന്തം അണികളില്‍ ആവേശം പകരാനാകുന്നില്ല. ഈ അവസ്ഥയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും പാര്‍ട്ടിയെ എന്നത്തേയുംകാള്‍ പ്രതിരോധത്തിലാക്കുന്നു. 

‘ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം’ എന്നത് പഴയൊരു പ്രോലിറ്റേറിയന്‍ പ്രയോഗമാണ്. ഒഞ്ചിയത്തെ കൊലപാതകം സംബന്ധിച്ച് നടക്കുന്ന അന്വേഷണങ്ങളില്‍ സി.പി.എം നേതൃത്വം ഈ പ്രയോഗത്തിന്‍െറ പ്രാധാന്യമേ കാണുന്നുള്ളൂ. സര്‍ക്കാറിന്‍െറ വാശിക്ക് അത്ര ഗൗരവമേയുള്ളൂ എന്ന് പാര്‍ട്ടി നേതൃത്വത്തിന് അറിയാം. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു കഴിയുന്നതോടെ ഈ വിഷയത്തില്‍ സര്‍ക്കാറിന്‍െറ താല്‍പര്യവും അന്വേഷണ കോലാഹലങ്ങളും അടങ്ങുമെന്നാണ് നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. തങ്ങള്‍ക്കെതിരെ മുട്ടിനുമുകളില്‍ തുള്ളാന്‍ ഉമ്മന്‍ചാണ്ടിക്കും താല്‍പര്യമില്ലെന്ന് പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രങ്ങള്‍ കരുതിയിട്ടുണ്ടാകണം. അതുകഴിഞ്ഞാല്‍ ഏതെങ്കിലും ചില പ്രതികളില്‍ കേസ് അടങ്ങിയൊതുങ്ങുക എന്ന പതിവുശൈലിയാണ് ശീലം. എന്നാല്‍, അപ്രതീക്ഷിതമായി പാര്‍ട്ടിക്കുള്ളില്‍നിന്ന് അപസ്വരങ്ങളുണ്ടായത് അവരെ അലോസരപ്പെടുത്തുന്നു. 
അതുയര്‍ത്തിയത്, ക്യാപിറ്റല്‍ പണിഷ്മെന്‍റിന്‍െറ പേരില്‍ കലാപമുയര്‍ത്തിയ പഴയ ആളാണെന്നതിനാല്‍ ജനം ചെവികൂര്‍പ്പിച്ചു. പാര്‍ട്ടിയെ സംശയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തുംവിധം വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനക്ക് ഒരു ക്ളാസിക്കല്‍ ഛായയുണ്ടായിരുന്നു. നേതൃത്വത്തിന് ഉപതെരഞ്ഞെടുപ്പു കഴിയുന്നതുവരെ ഒരക്ഷരം മറുത്തുപറയാനാവാത്ത അടിയാണ് വി.എസ് അടിച്ചത്. പ്രതികരിച്ചാല്‍ പാര്‍ട്ടി പ്രതിസ്ഥാനത്താകും. ഇല്ലെങ്കില്‍ വി.എസ് പാര്‍ട്ടിയേക്കാള്‍ വലിയ വിപ്ളവകാരിയാകും. പഴയ തൊഴിലാളിവര്‍ഗത്തിന്‍െറ ഭാഷയില്‍ പറഞ്ഞാല്‍ ‘സത്യം പറഞ്ഞില്ലെങ്കില്‍ അപ്പന്‍ പട്ടിയിറച്ചി തിന്നും. പറഞ്ഞാല്‍ അമ്മക്ക് അടികിട്ടും’ എന്ന അവസ്ഥ. ഇത്തരമൊരു ഗതികേടിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിനു പോലും മൗനം ഭൂഷണമായി മാറിയത്. 
അന്വേഷണങ്ങള്‍ക്കു മുന്നിലല്ല, വി.എസ് ഉയര്‍ത്തിയ കലാപത്തിനു മുന്നിലാണ് പാര്‍ട്ടി അവിടെ വിറകൊണ്ടത്. തെരഞ്ഞെടുപ്പിനു മുമ്പ് ഒരു നടപടിയെടുക്കുക എന്നതല്ല, വി.എസിന്‍െറ പ്രസ്താവനയെയും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനയച്ച കത്തിനെയും അനുകൂലിച്ചോ പ്രതികൂലിച്ചോ പറയാന്‍ പോലും ആകാത്ത അവസ്ഥ. ആയതിനാല്‍ പ്രതികരണങ്ങളെ ഔദ്യാഗികമായി വിലക്കുക മാത്രമായിരുന്നു, രക്ഷ. എന്നിട്ടും മണി പണിപറ്റിച്ചുകളഞ്ഞു.

സി.പി.എമ്മിന് അകത്തും പുറത്തുമുള്ള തിരുത്തല്‍വാദികളെ വി.എസ് പലകുറി കൊതിപ്പിച്ചിട്ടുള്ളതാണ്. പാര്‍ട്ടിയില്‍നിന്ന് കലാപമുയര്‍ത്തി പൊടുന്നനെ പുറത്തിറങ്ങുമെന്ന് തോന്നിപ്പിക്കും. എന്നാല്‍, നിയന്ത്രണരേഖക്കപ്പുറത്തേക്ക് പോകുകയുമില്ല. വി.എസിന്‍െറ പ്രകടനത്തില്‍ ആവേശംകൊണ്ട് ഇറങ്ങിത്തിരിച്ചവരാണ് പാര്‍ട്ടിക്കു പുറത്തുള്ള മാര്‍ക്സിസ്റ്റുകളില്‍ പലരും. വി.എസ് ഇറങ്ങിവന്ന് തങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഒരു നല്ല നാളെ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോള്‍ പുറത്തുചാടുമെന്ന മട്ടില്‍ വി.എസ് പലപ്പോഴും കൊതിപ്പിക്കാറുണ്ടിവരെ. കൂടെയിറങ്ങാന്‍ എത്രയോ നാളുകളായി പാര്‍ട്ടിയില്‍ പലരും കാത്തിരുന്നു മടുത്തു. ചിലര്‍ പുറത്തുപോയി കാത്തിരിപ്പ് തുടരുന്നു. 
അങ്ങനെയുള്ളവരിലെല്ലാം ഇക്കുറിയും വി.എസ് ആവേശം ജനിപ്പിച്ചിട്ടുണ്ട്. ഇനിയും പാര്‍ട്ടിയില്‍ നിലനില്‍ക്കാന്‍ അദ്ദേഹത്തിനാകില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണവര്‍. ഉടനെ അദ്ദേഹത്തെ പാര്‍ട്ടി തന്നെ പുറന്തള്ളുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, അവര്‍. എന്നാല്‍, നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു കഴിയുന്നതുവരെ വി.എസിനോടു പ്രതികരിക്കുകപോലും വെണ്ടെന്ന അന്ത്യശാസനമാണുണ്ടായത്. ഡാങ്കേയുടെ കഥവരെ പറഞ്ഞു നിര്‍ത്തിയ വി.എസ് ഇങ്ങനെയുള്ളവരെ ആകെയങ്ങ് ആവേശഭരിതരാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യാഗിക അന്ത്യശാസനം അവരുടെ ആവേശം അല്‍പമൊന്നു കെടുത്തിക്കളഞ്ഞു. എങ്കിലും പ്രതീക്ഷയിലാണവര്‍. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി നേതൃത്വം ഉണരുമ്പോള്‍ തങ്ങളുടെ രക്ഷകന്‍ പുതിയ തത്ത്വശാസ്ത്രത്തിന്‍െറ ഉടവാളുമായി പാര്‍ട്ടിവിട്ടുവരുമെന്നവര്‍ കനവുകാണുന്നു. 

ചന്ദ്രശേഖരന്‍െറ കൊലപാതകം ഏതുവിധത്തിലുള്ളതാണെന്ന് വിശദീകരിക്കാനാവാത്ത അവസ്ഥയില്‍ പാര്‍ട്ടിയെ എത്തിച്ച പ്രതിഭാസം ആശ്ചര്യജനകമാണ്. എതിര്‍പ്പുകളെ നേരിടുന്ന രാഷ്ട്രീയ നേതാവായ ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ന്യായമായും അത് രാഷ്ട്രീയ കൊലപാതകമാകാനേ വഴിയുള്ളൂ. വര്‍ഗീയ വിദ്വേഷങ്ങളില്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ വര്‍ഗീയ കലാപത്തില്‍ മരിക്കാറില്ല. ചന്ദ്രശേഖരന് അതിര്‍ത്തി തര്‍ക്കങ്ങളോ ബന്ധുജന വൈരാഗ്യമോ ഇല്ലാത്തതിനാല്‍ ആവിധത്തിലുള്ള കൊലപാതകത്തിനും വിധിയില്ല. 
ചന്ദ്രശേഖരനില്‍നിന്ന് ഒന്നും പിടിച്ചുപറിക്കാനോ മോഷ്ടിക്കാനോ ഇല്ലാത്തതിനാല്‍ കൊള്ളക്കാരാണ് അത് ചെയ്തതെന്നു പറയാന്‍ കഴിയില്ല. രാഷ്ട്രീയകൊലപാതകം എന്നു പറയുമ്പോള്‍ ഏതു രാഷ്ട്രീയക്കാരനും അതില്‍ പ്രതിയാകാം. എന്നിട്ടും അങ്ങനെ വിശേഷിപ്പിക്കാന്‍ സി.പി.എം നേതൃത്വം മടികാട്ടിയതെന്തെന്നത് ഒരു സമസ്യയാണ്. അതാണ് അവരെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കിയത് എന്നു തിരിച്ചറിഞ്ഞതിനാലാകാം എളമരം കരീം അതു തിരുത്തിയതും ഈ സംഭവം കേരളത്തിലെ ആദ്യ രാഷ്ട്രീയക്കൊലപാതകമല്ലെന്നു പറഞ്ഞതും.

ടി.പി. ചന്ദ്രശേഖരന്‍െറ രക്തസാക്ഷിത്വം മുതലാക്കുന്നത് നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മുന്‍ സി.പി.എം എം.എല്‍.എ ആര്‍. ശെല്‍വരാജാണ്. ടി.പിയുടെ പ്രതിരൂപമായാണ് ശെല്‍വരാജ് അവിടെ വോട്ടുപിടിച്ചത്. പ്രചാരണം കണ്ടപ്പോള്‍ തോന്നിയത് ഒഞ്ചിയത്ത് കൊലചെയ്യപ്പെട്ടത് ശെല്‍വരാജാണെന്നാണ്. ഒരു രക്തസാക്ഷിയുടെ പരിവേഷംപൂണ്ട് സഹതാപമാര്‍ജിക്കാനാണ് ശെല്‍വരാജ് ശ്രമിച്ചത്.

-madhyamam

ഒരു നോണ്‍ ഗെസറ്റഡ് ക്വട്ടേഷന്‍


തീവ്ര പാര്‍ട്ടി ഭക്തനൊന്നുമായിരുന്നില്ല ഒഞ്ചിയം രഞ്ജു എന്ന രഞ്ജിത്ത്. സര്‍ക്കാര്‍ ഓഫിസില്‍ നോണ്‍ ഗെസറ്റഡ് വിഭാഗത്തില്‍ ജോലിക്കു കയറിയപ്പോള്‍, പേരില്‍ ഇടതുപക്ഷ സംഘടനയായ യൂനിയനില്‍ത്തന്നെ അംഗത്വമെടുത്തു.

ഏതു സംഘടനാംഗമായാലും യൂനിയന്‍കാര്‍ നിര്‍ദേശിക്കുന്ന പിരിവുകള്‍ യഥാസമയം ഒടുക്കിക്കൊണ്ടിരുന്നാലേ ഓഫിസുകളില്‍ മനസ്സമാധാനത്തോടെ നില്‍ക്കാന്‍ കഴിയൂവെന്ന് ആദ്യദിനംതന്നെ രഞ്ജിത്തിനെ സഹപ്രവര്‍ത്തകര്‍ ബോധവത്കരിച്ചിരുന്നു.
കൊലക്കേസ് പ്രതിപ്പട്ടികയില്‍ ഓരോ നേതാക്കന്മാരുടെ പേരുതെളിയുമ്പോഴും സഖാവ് രഞ്ജിത്ത് ഞെട്ടി. ഓരോരുത്തരുടെയും പേരിലും ഫണ്ടുപിരിവ് വരും. ഇപ്പോള്‍ത്തന്നെ പിരിവും ശമ്പളവും കൂട്ടിമുട്ടാത്ത നിലയിലാണ്.
ലവി, വാര്‍ഷികസമ്മേളനം, പത്രവരി, ജീപ്പില്‍ മൈക്കും കെട്ടി പ്രസംഗാക്രോശം നടത്തിവരുന്ന അക്ഷരകാഷ്ഠികള്‍ക്ക് മാസാമാസം നോട്ടുമാല... അങ്ങനെ പിരിവ് പലതാണ്. ഡി.എ പ്രഖ്യാപനമനുസരിച്ച് വിഹിതം കൂട്ടും.
'ഒഞ്ചിയം സ്വദേശിയാണെന്നു കരുതി എന്നെയിങ്ങനെ പിഴിയരുത്. എന്റെ ഒറ്റ വരുമാനത്തിലാണ് വീട് കഴിയുന്നത്' -രഞ്ജിത്ത് പറഞ്ഞു.
'കേസുപറയാനുള്ള തുക വേണം. പ്രതികളായ യൂനിയന്‍ സഖാക്കളുടെ ഭവനസഹായ ഫണ്ട്, പാര്‍ട്ടി നയങ്ങള്‍ വിശദീകരിക്കുന്ന യോഗങ്ങള്‍ ദിവസവും നടത്തണം...' -പിരിവന്‍ സഖാസംഘം രസീതുകുറ്റിയടക്കിപ്പറഞ്ഞു.
'മൂലധനമുള്ളവര്‍ പാര്‍ട്ടിയിലുണ്ടല്ലോ... അവരില്‍നിന്നും...' -രഞ്ജിത്തിന്റെ വാക്കുകള്‍ക്ക് നേതാവ് തടയിട്ടു.
'സഖാവ് വര്‍ഗവഞ്ചകരെപ്പോലെ സംസാരിക്കരുത്...'
ചോരച്ചാലില്‍ നീന്തി വ്യായാമമെടുക്കുന്നവരാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് രഞ്ജിത്ത് പെട്ടെന്നോര്‍ത്തു. പാര്‍ട്ടിയുടെ അടിത്തറ വൈറ്റ് കോളറിസ്റ്റുകളും വൈറ്റ് ചുരിദാറിഷ്ടത്തികളുമാണ്. വൈറ്റ് സ്റ്റാളിസ്റ്റികളെന്ന് രഞ്ജിത്ത് പറയില്ല, കേള്‍ക്കുന്നവര്‍ സ്റ്റാലിനിസ്റ്റെന്നു തെറ്റിദ്ധരിച്ചാലോ?
പിരിവുംകൊണ്ടേ പോകൂവെന്ന മട്ടില്‍നിന്ന സംഘത്തലവനോട് രഞ്ജിത്ത് പറഞ്ഞു: 'പിരിവെഴുതിയതില്‍തന്നെ 5000 രൂപ ഞാന്‍ സംഘടനക്ക് തരാനുണ്ട്. ഓരോ മാസവും ശമ്പളം കിട്ടിയാല്‍ ആദ്യമെത്തുന്നത് യൂനിയനാഫിസിലേക്കാണ്.'
അതില്‍ മുഴുവന്‍ സത്യമുണ്ടെന്ന് തലവനു തോന്നിയില്ല. കാരണം, ശമ്പളം വാങ്ങിയാലുടന്‍ പിരിവ് പിടിക്കാന്‍ ഓരോ ഓഫിസിലും ചുമതലക്കാരെ നിര്‍ത്തിയിട്ടുണ്ട്, യഥാര്‍ഥ സംസ്കരണം ഉറവിടത്തില്‍ത്തന്നെ വേണമല്ലോ.
'സംഘടന വിചാരിച്ചാല്‍ എനിക്കൊരു വരുമാനമാര്‍ഗം ഒരുക്കിത്തരാന്‍ കഴിയും' -രഞ്ജിത്ത് പറഞ്ഞു'എങ്ങനെ?' -തലവന്‍ തലതാഴ്ത്തി ചോദിച്ചു.
'പാര്‍ട്ടി നിര്‍ദേശിക്കുന്ന ആളിനെ ഞാന്‍ കൊല്ലാം. ക്വട്ടേഷന്‍ പുറത്തുകൊടുക്കണ്ടാ. ആ തുക എന്റെ പേരിലുള്ള പിരിവായി വരവുവെക്കുക.'
നേതാവും സംഘാംഗങ്ങളും ഒന്നും പറയാതെ തല്‍ക്കാലത്തേക്ക് പിന്‍വാങ്ങി. ഫ്രാക്ഷന്‍ മുതല്‍ സംസ്ഥാന തലം വരെ അതീവ രഹസ്യമായി ചര്‍ച്ചചെയ്യേണ്ട ക്രിയാത്മക നിര്‍ദേശമാണല്ലോ ഒഞ്ചിയം രഞ്ജുവിന്റേത്.
ഉപദംശം:
'ഒരു നോണ്‍ ഗെസറ്റഡ് ക്വട്ടേഷന്‍' എന്ന പ്രയോഗത്തിനു കടപ്പാടുള്ളത് 'ഒരു ഗെസറ്റഡ് യക്ഷി' എന്ന സിനിമാപ്രയോഗത്തോടല്ല, അതിന് 25 വര്‍ഷം മുമ്പിറങ്ങിയ സുകുമാറിന്റെ 'ഒരു നോണ്‍ ഗെസറ്റഡ് ചിരി' എന്ന പുസ്തകത്തോടാണ്.

പൊക്കുടന്‍ എന്ന ജൈവബുദ്ധിജീവി


സമരകാലത്ത് ജനിക്കുകയും കൗമാരവും യൗവ്വനവും സ്വാതന്ത്ര്യാനന്തര കേരളീയാവസ്ഥയിലെ ദളിത്-കമ്മ്യൂണിസ്റ്റ് ആത്മാഭിമാന മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും പിന്നീട് പാരിസ്ഥിതിക ജനാധിപത്യ സമരങ്ങളിലെ മുന്നളിപ്പോരാളിയായി മാറുകയും ചെയ്ത ഒരു ജൈവ ബുദ്ധിജീവിയാണ് പൊക്കുടന്‍. അയിത്തം മുതല്‍ പരിസ്ഥിതി വരെ വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ വിശാലമായ ഇടപെടലുകള്‍ ആധുനിക ഇന്ത്യയുടെ ദേശനിര്‍മ്മാണ പ്രക്രിയയിലെ ഒരു ദളിത് ജീവിതത്തിന്റെ ഇടപെടലുകളാണ്. പൊക്കുടന്‍ ഉയര്‍ത്തിയ ചോദ്യങ്ങളെല്ലാം തന്നെ ഈ കീഴാളജീവിതത്തിന്റെ ഉയിര്‍ത്തെയുന്നേല്‍പ്പുകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
ആത്മാഭിമാനത്തിന്റെ ഈ ദളിത് ഉയര്‍ത്തെഴുന്നേല്‍പ്പ് ദൈനംദിന ജീവിത സമരത്തിന്റെ പ്രതിരോധാവസ്ഥകളായി (every day forms of resistance)മാറുന്ന കാഴ്ച്ച വര്‍ത്തമാന കാലത്തെ വിപ്ലവ സാമുദായിക രാഷ്ട്രീയവുമായി (radical communitarian politics) അഭേധ്യമാം വിധം ബന്ധപ്പെട്ടു കിടക്കുന്നു. ജാതിയുമായി അതിനെ മൂടപ്പെട്ട ബ്രാഹ്മണിസത്തിനെതിരായി, കര്‍ഷക- കമ്മ്യൂണിസ്റ്റ് സമരങ്ങളിലെ വര്‍ഗ്ഗ രാഷ്ട്രീയവുമായി , വര്‍ത്തമാനകാലത്തെ പാരിസ്ഥിതി – livelyhood സമരങ്ങളുമായി ഐക്യപ്പെടുന്ന പൊക്കുടന്‍, ആഗോള തലത്തില്‍ തന്നെ ഇന്ന് ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞ പാരിസ്ഥിതിക ജനാധിപത്യ സമരങ്ങളിലെ vanguard ആണ്.
ഓരോ രണ്ട് മണിക്കൂറിനുള്ളില്‍ രണ്ട് ദളിതര്‍ വീതം ആക്രമിക്കപ്പെടുന്നുവെന്നും ദിവസവും മൂന്ന് ദളിത് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുവെന്നും, രണ്ട് ദളിത് സ്ത്രീകള്‍ കൊല്ലപ്പെടുന്നുവെന്നുമാണ്് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊക്കുടന്റെ ‘എന്റെ ജീവിതം’ എന്ന പുസ്തകം ഇത്തരം കേരളീയ ജീവിതത്തിന്റെ ഒരു ദളിത് ചിത്രം വ്യക്തമാക്കുന്നുണ്ട്.
നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ദളിത് ജീവിതത്തെ നിരന്തര പോരാട്ടത്തിലൂടെ മാത്രമേ കരുപ്പിടുപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവായിരുന്നു പൊക്കുടന്റെ ജീവിതം. നിരന്തരം സഹിക്കേണ്ടിവരുന്ന അപമാനങ്ങളും, മര്‍ദ്ദനങ്ങളും, തടവു ശിക്ഷകളും ഒളിവ് ജീവിതവുമെല്ലാം തന്നെ ദളിത് ആത്മാഭിമാന രാഷ്ട്രീയ ജീവിതത്തിന് അനിവാര്യമാണ് എന്നത് ഇന്ത്യയിലെങ്ങും അടുത്തകാലത്ത് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ദളിത് ആത്മകഥകളും ജീവചരിത്രഗ്രന്ഥങ്ങളും വ്യക്തമാക്കിയിട്ടുള്ളതാണ്. സ്‌കൂളില്‍ പോകാന്‍, പൊതുകിണറില്‍ നിന്ന് വെള്ളമെടുക്കാന്‍, വസ്ത്രം ധരിക്കാന്‍, ആധുനിക പൗരനായിരിക്കാന്‍ വേണ്ടി ഇന്ത്യന്‍ ദേശരാഷ്ട്രം നല്‍കുന്ന അവകാശ ക്ഷേമപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും അത്തരം ശ്രമങ്ങളെ ആധിപത്യം പുലര്‍ത്തുന്ന ജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അനുകൂലമായി തിരിച്ചുവിടുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകളാണ് ഈ ദളിത് ആത്മകഥകളുടെയും ജീവചരിത്രങ്ങളുടെയും പ്രത്യേകതകള്‍. പൊക്കുടന്റെ ജീവിതവും ഈ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതാണ്.
ജാതിവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അതിന്റെ ജനാധിപത്യ വിരുദ്ധമായ നിലനില്‍പ്പിനെ കുറിച്ചും അംബേദ്കറിലൂടെ തിരിച്ചറിഞ്ഞു എന്ന പാഠം, ഒരര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ശക്തമായ വിമര്‍ശനമായിരുന്നു. ബ്രാഹ്മണാധിപത്യമൂല്യങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിലും കേരളീയാവസ്ഥയിലെ ഭൂപരിഷ്‌കരണത്തിന്റെ പരിമിതിയുമെല്ലാം തന്നെ ജാതിക്കെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട പരാജയമായിരുന്നു. അതുപോലെത്തന്നെ ദളിത് ജീവിതാവസ്ഥകളെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കുന്നതില്‍ വന്ന പരാജയം ഇന്ത്യയിലെ കമ്മ്യൂണിസ്്റ്റ് പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട പരാജയമായിരുന്നു.
അംബേദ്കറിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ വന്ന ഈ പരാജയം കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരങ്ങളെ ദുര്‍ബലമാക്കുകയാണുണ്ടായത്. അംബേദ്കറും അയ്യങ്കാളിയും ദളിത് രാഷ്ട്രീയത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യ ജനാധിപത്യം രാഷ്്ട്രീയ ജനാധിപത്യത്തോളം തന്നെ പ്രാധാന്യമുളളതായിരുന്നു എന്ന അംബേദ്കറിന്റെ നിലപാട് പൊക്കുടന്‍ അടിവരയിടുന്നത് കാണാം. പൊതുസമൂഹവും ദളിത് ജീവിതവും തമ്മിലുണ്ടാകേണ്ട ആരോഗ്യകരമായ ബന്ധത്തെ തിരിച്ചറിയുന്നതില്‍ പലപ്പോഴും പരാജയപ്പെടുകയായിരുന്നു കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം എന്ന് പൊക്കുടന്‍ തിരിച്ചറിയുന്നത് എസ്. ജി. സര്‍ദേശായി അടക്കമുള്ള ഇന്ത്യയിലെ പ്രശസ്തരായ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ഇന്ത്യയിലെ വര്‍ഗ്ഗവിശകലനത്തിന്റെ പരിമിതിയായിരുന്നു എന്ന രീതിയില്‍ തന്നെയാണ്. അംബേദ്കറെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടത് എസ്. സര്‍ദേശായി സ്വയം വിമര്‍ശനമായി വിലയിരുത്തുന്നുണ്ട്.
ഗാന്ധിയന്‍ ദളിത് പരിഷ്‌കരണത്തിനായി ശ്രമിച്ച സ്വാമി ആനന്ദതീര്‍ത്ഥന്റെ ശ്രമങ്ങളെ പൊക്കുടന്‍ വിമര്‍ശിക്കുന്നത് അത്തരം ശ്രമങ്ങള്‍ ഒന്നും തന്നെ ദളിത് ആത്മാഭിമാന മുന്നേറ്റങ്ങള്‍ക്ക് സഹായകരമല്ല എന്നത് കൊണ്ടാണ്. ദളിതുകളെ ഗാന്ധിയന്‍ രാഷ്ട്രീയത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന ഒരു പ്രക്രിയ എന്ന നിലയിലാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. അതുപോലെത്തന്നെ മതപരിവര്‍ത്തനവും ദളിതുകള്‍ക്ക് ഗുണമൊന്നും ചെയ്യില്ല എന്നും അവര്‍ക്ക് മറ്റൊരു രക്ഷാധികാരി ഉണ്ടായി എന്നുള്ളത് മാത്രമാണ് മതപരിവര്‍ത്തനം കൊണ്ടുണ്ടായതെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന്റെ ഏറ്റവും ആധിപത്യമേഖലയിലെ കര്‍ഷകത്തൊഴിലാളി- കര്‍ഷക സമരങ്ങളിലെ മുന്നണിപ്പോരാളിയായി, അതിന്റെ മുന്നേറ്റങ്ങള്‍ക്കൊപ്പം തീവ്രമായി മുഴുകിയ ഒരു കമ്മ്യൂണിസ്റ്റ്, പിന്നീട് പാരിസ്ഥിക ജനാധിപത്യത്തിലേക്ക് തന്റെ ജീവിതം പരിവര്‍ത്തിക്കുകയായിരുന്നു. ജനാധിപത്യം പുലര്‍ത്തിയ പ്രൊമിത്യൂസിയന്‍ സങ്കല്‍പ്പത്തില്‍ നിന്ന് തിരിച്ചറിഞ്ഞ് പിന്‍വാങ്ങുന്നതിന്റെ ഒരു യാഥാര്‍ത്ഥ്യം പൊക്കുടന്റെ ജീവിതത്തിലുണ്ട്. ലെസക് കോലക്കോവ്‌സ്‌കി എന്ന പോളിഷ് ചിന്തകന്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ Main Currents of Marxsm എന്ന കൃതിയിലാണ് മാര്‍ക്‌സിന്റെ പ്രൊമിത്യൂസിയന്‍ സങ്കല്‍പ്പത്തെ നിഷിധമായി വിമര്‍ശിക്കുന്നത്.
മനുഷ്യജീവിതത്തെ മാര്‍ക്‌സ് നിര്‍വ്വചിച്ചത് കൂടുതലും സാമൂഹ്യമായിട്ടായിരുന്നു എന്നും മനുഷ്യാവസ്ഥയുടെ പ്രകൃതിജീവിതാവസ്ഥയെ മാര്‍ക്‌സ് അവഗണിച്ചു എന്നുമായിരുന്നു കോലക്കോവ്‌സ്‌കിയുടെ വിമര്‍ശനം. ഇത് സോവിയറ്റ്-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആധിപത്യം പുലര്‍ത്തപ്പെട്ട ഒരു യാഥാര്‍ത്ഥ്യമായിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളളില്‍ ഈ പ്രൊമിത്യൂസിയന്‍ സങ്കല്‍പ്പം അതിശക്തമാം വിധം നിലനില്‍ക്കുന്നുണ്ട്. കണ്ടല്‍ക്കാടുകള്‍ ഭക്ഷ്യയോഗ്യമാണോ എന്നാണ് പൊക്കുടനോട് ഉന്നയിച്ചിരുന്ന ഒരു ചോദ്യം.
ഇത് ലെസക് കൊലക്കോവ്‌സ്‌കിയും പിന്നീട് പ്രസിദ്ധചിന്തകരായ ആന്റണി ഹിസ്സന്‍സ് (A Contempory Critique of Historical Meterialism, 1981), റെയ്‌നര്‍ ഗ്രാന്റ്മാന്‍, ജോണ്‍ ക്ലാര്‍ക്ക് എന്നിവര്‍ ചൂണ്ടിക്കാണിച്ച പ്രൊമിത്യൂസിയന്‍ നിലപാടിന്റെ തുടര്‍ച്ചയായിരുന്നു. ആന്റണി ഗിസ്സന്‍സ് പറയുന്നു, ‘മാര്‍ക്്‌സ് വര്‍ഗ്ഗപരമായി നിലനില്‍ക്കുന്ന ചൂഷണത്തിലധിഷ്ഠിതമായ മനുഷ്യസാമൂഹികബന്ധങ്ങളെ മറികടക്കുന്നതിനെ കുറിച്ചായിരുന്നു ശ്രദ്ധിച്ചിരുന്നത്. അത് പ്രകൃതിയുടെ ചൂഷണത്തിലേക്ക് കടക്കുന്നില്ല.’ ഇത്തരത്തില്‍ ആധിപത്യം പുലര്‍ത്തിയ വീക്ഷണങ്ങളോടായിരുന്നു തന്റെ കണ്ടല്‍ച്ചെടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏറ്റുമുട്ടേണ്ടിവന്നത്.
പാരിസ്ഥിതിക നാശം ഏറ്റവും ആഴത്തില്‍ തിരിച്ചറിഞ്ഞ ഒരു കാലഘട്ടത്തില്‍ കണ്ടല്‍ച്ചെടികളുടെ പ്രാധാന്യം എത്രയോ മുന്‍പ് തന്നെ പൊക്കുടന്‍ തിരിച്ചറിഞ്ഞു. അതിനു വേണ്ടി നേരിടേണ്ടി വന്ന പീഡനങ്ങളെ മറികടന്നുകൊണ്ട് മുന്നോട്ടുപോകാന്‍ തയ്യാറായത് കേരളീയ പാരിസ്ഥിതിക ജനാധിപത്യ സമരങ്ങളിലെ ഒരു നാഴികക്കല്ലാണ്. കാറല്‍ മാര്‍ക്‌സ് അദ്ദേഹത്തിന്റെ ആദ്യകാല കൃതികളില്‍ ( പെന്‍ഗ്വിന്‍ 1974) പറയുന്ന യാഥാര്‍ത്ഥ്യം ‘മനുഷ്യന്‍ പ്രകൃതിയില്‍ നിന്നാണ് ജീവിക്കുന്നത്, പ്രകൃതിയാണ് അവന്റെ ശരീരം, മനുഷ്യന്‍ മരിക്കാതിരിക്കണമെങ്കില്‍ പ്രകൃതിയുമായി നിരന്തരം സമരം നടത്തി കൊണ്ടിരിക്കണം.’ പൊക്കുടനിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഈ യാഥാര്‍ത്ഥ്യം ഏതൊരു ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയെക്കാള്‍ മനസ്സിലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
സുപ്രസിദ്ധ ഇക്കോ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ജോണ്‍ സല്ലാമിഫോസ്റ്റര്‍ ഭൂമിയുടെ പാരിസ്ഥിതിക നാശത്തെക്കുറിച്ചും അതിന്റെ ഉയര്‍ന്ന ഭീഷണിയായ ആഗോളവതാപനത്തെകുറിച്ചും ഇതിനെ മറികടക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെകുറിച്ച് എഴുതുന്നതിനും കടല്‍ പരിസ്ഥിതിയെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനും മുന്‍പ് പൊക്കുടനും കടല്‍ പാരിസ്ഥിതിക നാശത്തെക്കുറിച്ചും അതിഭയാനകമായ അവസ്ഥകളെ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയിരുന്നു. കണ്ടല്‍ച്ചെടികള്‍ നിര്‍വ്വഹിക്കുന്ന ഈ പാരിസ്ഥിതിക ദൗത്യം തിരിച്ചറിയുകയും അതിന് വേണ്ടിയുള്ള സംരക്ഷണത്തിനായി പൊരുതുകയും ചെയ്തത് പ്രാദേശികമായ നിരവധി അറിവുകളെ തിരിച്ചറിഞ്ഞതിലൂടെയായിരുന്നു.
പ്രകൃതിവിരുദ്ധമായ പ്രൊമിത്യൂസിയന്‍ നിലപാടുകള്‍ അതിഭീകരമായ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുകയും മനുഷ്യജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നു തന്റെ ജൈവവ്യക്തിത്വത്തിലൂടെ കണ്ടെത്തുകയായിരുന്നു. പുഴകളും കിളികളും ചെടികളും മനുഷ്യനും എല്ലാംചേര്‍ന്നതാണ് ജീവിതമെന്ന യാഥാര്‍ത്ഥ്യം. അല്ലാതെ ഏകപക്ഷീയമായ മനുഷ്യകേന്ദ്രീകരണത്തിലൂടെയുള്ള പ്രകൃതിയുടെ ചൂഷണമല്ല എന്നുള്ളതാണിത്.  റോസാ ലംസംബര്‍ഗ് തന്റെ ജയില്‍ ജീവിതത്തിനിടയിലും ഉല്‍ക്കണ്ടപ്പെട്ടത് കിളികള്‍ക്ക് ജര്‍മ്മനിയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിഭവങ്ങളെ കുറിച്ചായിരുന്നു. ഇത്തരമൊരു പാരിസ്ഥിതികമായ തിരിച്ചറിവ് പൊക്കുടന്‍ തന്റെ ദളിത് ആത്മാഭിമാന ജീവിതത്തില്‍ തിരിച്ചറിഞ്ഞുഎന്നതാണ് പ്രാധാന്യമാകുന്നത്. ഇതുതന്നെയാണ് ഇന്നു ‘അമ്മ ഭൂമിയുടെ രാഷ്ട്രീയം’(Mother Earth Politics) എന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്നത്. പൊക്കുടന്‍ നിറവേറ്റുന്നത് ഈ രാഷ്ട്രീയ ദൗത്യമാണ്. ഒരേ സമയം ഏറ്റവും പ്രാദേശികമാകുമ്പോള്‍ തന്നെ ഏറ്റവും സാര്‍വ്വദേശീയവുമാവുന്ന ഒരു രാഷ്ട്രീയ പാരിസ്ഥിതിക സാമുദായിക രാഷ്ട്രീയം.

Saturday, June 2, 2012

കേരളം ആഘോഷിച്ച ദളിത് തീവ്രവാദത്തിന് എന്ത് സംഭവിച്ചു?



കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് കേരളം ഏറെ ആഘോഷിച്ച സംഭവമാണ് വര്‍ക്കലയിലെ കൊലപാതകവും ദളിത് തീവ്രവാദമെന്ന വാക്കും. തീവ്രവാദത്തെക്കുറിച്ച് പറയാന്‍ ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും എന്നും നൂറ് നാവാണ്. എതിര്‍ ശബ്ദങ്ങളെ തീവ്രവാദമെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നതാണ് രീതി. ആടിനെ പട്ടിയാക്കുക പിന്നീട് തല്ലിക്കൊല്ലുക. തീവ്രവാദത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ക്കിടയില്‍ യഥാര്‍ത്ഥ ഭീകരവാദികള്‍ രക്ഷപ്പെടുന്നു.
2009 സെപ്തംബര്‍ 23ന് പുലര്‍ച്ചെ ശിവപ്രസാദെന്ന നിരപരാധിയെ ഒരുപറ്റം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യകണ്ട ഏറ്റവും ക്രൂരമായ ദലിത് വേട്ടയക്ക് തുടക്കം കുറിക്കുകയായിരുന്നു. ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ പോലീസിന്റെ കാര്‍മ്മികത്വത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ അതിന് ചൂട്ടുപിടിച്ചു. പൊടിപ്പും തൊങ്ങലും വച്ച് ദലിതരോടുള്ള അറപ്പും വെറുപ്പും വാര്‍ത്തകളിലൂടെ പുറത്തുവന്നു.
രണ്ടുവര്‍ഷത്തിനിപ്പുറം കൊലപാതകത്തെക്കുറിച്ചും ദളിത് തീവ്രവാദത്തെക്കുറിച്ചും അന്വേഷിക്കുമ്പോള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് വ്യക്തമാകുന്നത്. ഇടതു സഖാക്കളും ശിവസേനയും മാധ്യമപ്രവര്‍ത്തകരും പോലീസും ചേര്‍ന്നൊരുക്കിയ ഗൂഢാലോചനയുടെ ഇരകളായിരുന്നു ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടന.

ദലിത് തീവ്രവാദത്തിന്റ അനന്ത സാധ്യതകള്‍ കണ്ടുപിടിച്ചത്  കഴിഞ്ഞ സര്‍ക്കാരായിരുന്നു. എന്നും പാര്‍ട്ടിക്കൊപ്പം കൊടിപിടിക്കാനും അടിക്കാനും അടികൊള്ളാനും നടന്ന ദലിതരെ തീവ്രവാദികളാക്കി വേട്ടയാടുക. 2009 സെപ്തംബര്‍ 23-നായിരുന്നു ഇന്ത്യകണ്ട ഏറ്റവും ക്രൂരമായ ദലിത് വേട്ടയക്ക് തുടക്കം കുറിച്ചത്.വര്‍ക്കലയില്‍ ശിവപ്രസാദെന്ന നിരപരാധിയെ ഒരു പറ്റം ഗുണ്ടകള്‍ വെട്ടികൊന്നത് ദലിത് തീവ്രവാദത്തിന്റെ സൃഷ്ടിയെന്നായിരുന്നു കേരളത്തിലെ മാധ്യമങ്ങളുടെ കണ്ടെത്തല്‍. പൊടിപ്പും തൊങ്ങലും വച്ച് ദലിതരോടുള്ള അറപ്പും വെറുപ്പുമവര്‍ വാര്‍ത്തകളില്‍ കുത്തി നിറച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായി ദലിത് സംഘടനയെ ചിത്രീകരിച്ചു.
എന്താണ് വര്‍ക്കലയില്‍ നടന്നെതെന്ന് രണ്ടുവര്‍ഷത്തിനു ശേഷം അന്വേഷിക്കുമ്പോള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറംലോകമറിയുന്നത്. ഇടതു സഖാക്കളും ശിവസേനും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കിയ ഗൂഢാലോചനയുടെ ഇരകളായിരുന്നു ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടന. ദലിത് തീവ്രവാദത്തിനൊപ്പം എരിവും പുളിയും പകരാന്‍ കേരളത്തിലെ മുസ്ലിം സംഘടനകളെയും ഒപ്പം ചേര്‍ത്തു. തീവ്രവാദത്തിന് ശക്തികുട്ടാന്‍ മുസ്ലീം സംഘടനകളുടെ പേരും ഗുണം ചെയ്യുമെന്ന് കോടിയേരിയേക്കാളേറെ ആര്‍ക്കാണ് അറിയുക.
എന്തായിരുന്നു വര്‍ക്കലയില്‍ സംഭവിച്ചത്?
വര്‍ക്കലയില്‍ സി.പി.ഐ.എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ദാസ് കെ വര്‍ക്കലയുടെ നേതൃത്വത്തിലാണ് 2005ല്‍ വര്‍ക്കലയില്‍ ഡി.എച്ച്.ആര്‍.എം രൂപികരിക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ തെക്കല്‍ ജില്ലകളില്‍ ദലിത് കോളനികളില്‍ സ്വീകര്യമായ സംഘടനയായി ഡി.എച്ച്.ആര്‍.എം വളര്‍ന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രചരണങ്ങളാണ് സംഘടനയെ ദലിത് കോളനികളില്‍ ശക്തിപ്പെടുത്തിയത്. നുറ് കണക്കിന് കടുംബങ്ങളെ ലഹരി വിമുക്തമാക്കിമാറ്റി സ്ത്രികളുടെ സ്വീകാര്യത നേടി. സ്ത്രികളും കുട്ടികളുമുള്‍പ്പെടെ ഇന്നലെവരെ ഉണ്ടായിരുന്ന മത ജാതി ചിന്തകളെ ഇല്ലാതാക്കി ബുദ്ധിസ്റ്റ് ആശയങ്ങളെ പിന്തുടര്‍ന്നു. വര്‍ക്കലയിലും കൊല്ലം ജില്ലയിലുമായി പതിനായിരത്തോളം പേര്‍ ബുദ്ധമതം സ്വീകരിച്ചു.
സി.പി.ഐ.എമ്മിന്റെ കോട്ടകള്‍ പലതും ഡി.എച്ച്.ആര്‍.എമ്മിന്റേതായി. പഴയപോലെ കൊടി പിടിക്കാനും ജാഥയ്ക്കും ദളിതര്‍ പോകാതായി. അമ്പലങ്ങളും ക്ഷേത്രങ്ങളും ദലിത്‌കോളനികള്‍ കുട്ടത്തോടെ ബഹിഷ്‌ക്കരിച്ചു. ശിവസേനയുടെയും ആര്‍.എസ്.എസിന്റെയും ക്യാമ്പുകളില്‍ നിന്ന് ദലിത് മാറിനിന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി കാര്യങ്ങള്‍ തിരക്കാനും മുഖത്ത് നോക്കി സംസാരിക്കാനും സ്ത്രീകള്‍ തയ്യാറായി. വര്‍ക്കലയിലെ ദലിത് കോളനികളില്‍ നിന്ന് ലഹരി മാഫിയയെ ആട്ടിപ്പായിച്ചു. ഇതാണ് നാലു വര്‍ഷം കൊണ്ട് സംഘപരിവാരത്തിന്റേയും ഇടതുപാര്‍ട്ടികളുടേയും ശത്രുക്കളായി ഡി.എച്ച്.ആര്‍.എമ്മിനെ മാറ്റിയത്. ദലിത് കോളനികളില്‍ വായനാ ശാലകള്‍ തുടങ്ങി. രാത്രിയില്‍ പഠന ക്ലാസുകള്‍ നടത്തി. പക്ഷെ വായനാശാല ബോംബ് നിര്‍മാണ കേന്ദ്രവും പഠനക്ലാസ് ആയുധ പരിശീലന കേന്ദ്രവുമായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു.
ജനകീയ മുന്നണിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ച. 2007-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ത്ഥി 5000-ത്തോളം വോട്ട് നേടി. കോളനികളിലെ പ്രാദേശികമായ ഹൈന്ദവ ആഘോഷങ്ങള്‍ ഇല്ലാതായി. തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്  ഇടതു പാര്‍ട്ടികളെയും ഹിന്ദുമതം വിട്ട് ബുദ്ധാശയങ്ങള്‍ പിന്തുടര്‍ന്നത് സംഘപരിവാര സംഘടനകളെയും പ്രകോപിപ്പിച്ചു.
2008 ഡിസംബറില്‍ സംഭവിച്ചത്
വര്‍ക്കല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഒരു വീട്ടില്‍ രാത്രി സമയത്ത് വീട്ടമ്മ അക്രമിക്കപ്പെട്ടു. അടുത്ത ദിവസം മാധ്യമങ്ങളില്‍ ദലിത് സംഘടനയെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഏതാനും ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ വര്‍ക്കല സി.ഐ. പിടികൂടി. പിന്നാലെ പല പ്രവര്‍ത്തകരേയും കള്ളകേസില്‍ കുടുക്കി. വീട്ടമ്മയെ വെട്ടിയത് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരല്ലെന്ന് പോലീസിനോട് പറഞ്ഞിട്ടും കേസുമായി പോലീസ് മുന്നോട്ടു പോയി. ഇതിനെതിരെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തെണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചു. വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന വീട്ടമ്മ പിടിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ നാട്ടുകാര്‍ തന്നെ യഥാര്‍ത്ഥ പ്രതിയെ പിടികുടി. വീട്ടമ്മ പ്രതിയെ തിരിച്ചറിഞ്ഞു. സംഭവം വിവാദമായതോടെ സി.ഐ.യെ അന്ന് സ്ഥലം മാറ്റി. അന്ന് വെട്ടാന്‍ ആളെ ഏല്‍പ്പിച്ചത് വര്‍ക്കലയിലെ സി.പി.ഐ.എം കൗണ്‍സിലറായിരുന്നു. പ്രതി സി.പി.ഐ.എം പ്രവര്‍ത്തകനും.
ഇനി 2009-ല്‍ സംഭവിച്ചത്
സെപ്തംബര്‍ മാസത്തില്‍ വര്‍ക്കലയിലെ ഗുരുമന്ദിരങ്ങള്‍ വ്യാപകായി തകര്‍ക്കപ്പെട്ടു. ദലിത് കോളിനികളിള്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കി. ആ ദിവസങ്ങില്‍ പ്രാദേശിക പേജുകളില്‍ സ്ഥിരം വാര്‍ത്ത വര്‍ക്കലയിലെ സംഘര്‍ഷങ്ങളായിരുന്നു. എല്ലാ പത്രത്തിലും ഒരു പോലെ സംഘര്‍ഷ വാര്‍ത്തകള്‍ നിറഞ്ഞു. 2009 സെപ്തംബര്‍ 220-ാം തിയതി ശിവസേനയും ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും സംയുക്തമായി വര്‍ക്കലയില്‍ അക്രമം നടത്തുന്നത് ഡി.എച്ച്.ആര്‍.എമ്മാണെന്ന് ആരോപിച്ച്  ദലിത് സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ടു. വര്‍ക്കലയില്‍ പൊതുയോഗവും പ്രകടനവും നടത്തി. പ്രകടനത്തിലും പൊതുയോഗത്തിലും ഡി.എച്ച്.ആര്‍.എം ഭീകര സംഘടനയാണെന്നും അവരെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. (ജന്മഭൂമി 2009 സെപ്തം 23)
2009 സെപ്തംബര്‍ 23-ന് രാവിലെ അതായത് സംഘപരിവാര സംഘടനകളുടെ പ്രതിഷേധം കഴിഞ്ഞ അടുത്ത പുലര്‍ച്ചെ വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെടുന്നു. കൊലപാതകം പോലീസ് രേഖപെടുത്തുന്നത് രാവിലെ 5.30 ന്. രാവിലെ പത്ത് മണിക്ക് വര്‍ക്കലയിലെ ഒരു കോളനിയിലെ ഡി.എച്ച്.ആര്‍.എം ക്യമ്പിലായിരുന്ന സംസ്ഥാന സെക്രട്ടറി ദാസ് കെ വര്‍ക്കലയെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് വിളിക്കുന്നു. എവിടെയുണ്ടെന്നും വെറുതേ വിളിച്ചതാണെന്നും പറഞ്ഞു. അരമണിക്കുറിനുള്ളില്‍ വര്‍ക്കല സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ പത്ത് മണിക്ക് ദാസ് കെ വര്‍ക്കലയെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോകുന്നു. ഇപ്പോള്‍ തന്നെ വരാമെന്ന് സൗഹൃദ സംഭാഷണം നടത്തി കൊണ്ടുപോകുന്നു. അപ്പോഴേക്കും വര്‍ക്കലയിലെ കൊലപാതകവും സംഭവ വികാസങ്ങളും കോളനിയിലുണ്ടായിരുന്ന പ്രവര്‍ത്തര്‍ അറിഞ്ഞിരുന്നതേയുണ്ടായിരുന്നുള്ളു.
എന്തോ ചതിയുണ്ടെന്ന് മനസിലാക്കിയതോടെ അവിടെയുണ്ടായിരുന്ന മറ്റ് ലീഡര്‍മാര്‍ ദാസിനെ തിരക്കി സ്റ്റേഷനിലെത്തി. എന്നാല്‍ അവരില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സ്റ്റേഷനില്‍ പിടിച്ചുവച്ചു. ഇതോടെ ഈ കൊലപാതകം കെട്ടിവയ്ക്കാനുള്ള ഗൂഢാലോചനകള്‍ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായി. ഉച്ചയോടെ സംഘടനയുടെ അനുഭാവിയും അഭിഭാഷകനുമായ അഡ്വ.. അശോകന്‍ വര്‍ക്കല സി.ഐ കാണാന്‍ ചെന്നു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ അപ്പോഴെക്കും അവിടെ നിന്ന് മാറ്റിയിരുന്നു. വര്‍ക്കല സി ഐ ഓഫീസില്‍ ഇരിക്കുകയായിരുന്ന അഡ്വ. അശോകനെ ആറ്റിങ്ങള്‍ ഡി.വൈ.എസ്.പിയും  വര്‍ക്കല സി.ഐയും ചേര്‍ന്ന് മര്‍ദ്ദിച്ചു. പെട്ടെന്ന് മര്‍ദ്ദികക്കുന്നതുകണ്ട് വക്കീലിനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകന്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി.
വക്കീലിനെയും മറ്റ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് മാറ്റിയ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ പോലിസുകാര്‍ മാറി മാറി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. അഡ്വ. അശോകനെയും ക്രൂരമായി മര്‍ദ്ദിച്ചു. വര്‍ക്കലയില്‍ ഉണ്ടായിരുന്ന പ്രധാന പ്രവര്‍ത്തകരും നേതാക്കളുമെല്ലാം പോലിസ് കസ്റ്റഡിയിലായിരുന്നു. ജാമ്യമെടുക്കാന്‍ വന്ന അഭിഭാഷകനും കസ്റ്റഡിലായി.
വര്‍ക്കലയില്‍ പ്രഭാത സവാരിക്കാരന്‍ വെട്ടേറ്റ് മരിച്ച സംഭവം അജ്ഞാത സംഘത്തിന്റെ കൊലപാതമായി ആദ്യദിവസം (23ന്) ചാനലുകള്‍ ആഘോഷിച്ചു. 2009 സെപ്തബര്‍ 24 ന് കൊലപാതക വാര്‍ത്തയുമായി പുറത്തിറങ്ങിയ മനോരമയും മാതൃഭൂമിയും ഒരു പോലെ വാര്‍ത്തയക്കവസാനം ഒരു വരി ചേര്‍ത്തു. ‘ കൊലപാതകത്തിനു പിന്നില്‍ വര്‍ക്കലയിലെ ശക്തമായ ഒരു സംഘടനയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്’ മിക്ക പത്രങ്ങളും ഈ സുചനയോടെ വാര്‍ത്ത അവസാനിപ്പിച്ചിരിക്കുന്നു. പ്രദേശിക പേജില്‍ ഡി.എച്ച്.ആര്‍.എം ആണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥാപിക്കുന്ന വാര്‍ത്തകള്‍ എഴുതി. മംഗളം ദിനപത്രം അരപേജ് കൊളാഷ് വാര്‍ത്ത നല്‍കിയെഴുതിയത്, ‘നിരന്തര അക്രമണം ഒടുവില്‍ കൊല എന്നായിരുന്നു’.
2009 സെപ്തം 24 രാവിലെ പത്ത് മണി
ദാസ് കെ വര്‍ക്കലയുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ കള്ളേക്കേസില്‍ കുടുക്കാന്‍ നീക്കം എന്നാരോപിച്ച് നുറ് കണക്കിന് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ കഴിഞ്ഞു പോയ നിരവധി പ്രവര്‍ത്തകരെ പല സ്ഥലങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. സെപ്തംബര്‍ ഇരുത്തിനാല്, ഉച്ചക്ക് രണ്ടുമണി പ്രധാന വാര്‍ത്താ ചാനലുകളില്‍ സംസ്ഥാനത്ത് പുതിയ തീവ്രവാദ സംഘടനയെന്ന ബ്രേക്കിങ് ന്യൂസ്. അന്നിറങ്ങിയ എല്ലാ സായ്ഹാന പത്രങ്ങളിലെയും പ്രധാന വാര്‍ത്ത സംസ്ഥാന ദലിത് തീവ്രവാദ സംഘടന എന്ന തലക്കെട്ടായിരുന്നു.  എല്ലാ പത്രങ്ങളിലും ഒരു പോലയുളള വരികളും വാര്‍ത്തകളും. രാവിലെ സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന ധര്‍ണയുടെ ചിത്രങ്ങളായിരുന്നു ചാനലുകള്‍ ആഘോഷമായി തീവ്രവാദ സംഘടനയായി ചിത്രീകരിക്കാന്‍ ഉപയോഗിച്ചത്. അന്ന് രാത്രി വര്‍ക്കലയിലെ മുഴുവന്‍ ദലിത് കോളനികളിലും ഭികരമായി പോലീസും സി.പി.ഐ.എമ്മും ശിവസേനയും ചേര്‍ന്ന് അക്രമം നടത്തി. സംശയിക്കുന്നവരെയൊക്കെ പോലീസിനെ ഏല്‍്പ്പിച്ചു. ക്രുരമായ മര്‍ദ്ദനങ്ങളും പോലീസ് തേര്‍വാഴ്ച്ചയും. പല ദലിത് കേളിനികളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ പാലായനം ചെയ്തു.
സെപ്തംബര്‍ 25 മുതല്‍ തുടര്‍ച്ചയായി ദിലിത് തീവ്രവാദ സംഘടനകളെ കുറിച്ച് മാധ്യമങ്ങളില്‍  കഥകള്‍ നിറഞ്ഞു. വാര്‍ത്താ ചാനലുകളും പത്രങ്ങളും മത്സരിച്ച് കഥകളെഴുതി. മാധ്യമ ശ്രദ്ധനേടാന്‍ ഈ സംഘടനയാണ് വര്‍ക്കലയില്‍ കൊല നടത്തിയതെന്ന് യാതൊരു തെളിവുകളുമില്ലാതെ എല്ലാ മാധ്യമങ്ങളും ഒരു പോലെ പറഞ്ഞു.
സംസ്ഥാനത്ത് കറുത്ത തൊലിയുള്ളവരൊക്കെ തീവ്രവാദികളായി. അടുത്ത ദിവസങ്ങില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പല പ്രവര്‍ത്തകരെയും ഒളിവില്‍ നിന്ന് പിടിച്ചതായി പോലിസ് അവകാശപ്പെട്ട് വാര്‍ത്തകള്‍പടച്ചു. മാധ്യമങ്ങളുടെ കള്ള പ്രചരണത്തില്‍ സംസ്ഥാന വ്യാപകമായി ദലിത് കോളനികള്‍ ആക്രമിക്കപ്പെട്ടു. ഡി.എച്ച്.ആര്‍.എമ്മിന്റെ നിരവധി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദനമേറ്റുവാങ്ങി. എറണാകുളം കളക്ട്രേറ്റിലെ സ്‌ഫോടനം മുതല്‍ കൊല്ലം കൊടതി കത്തിക്കല്‍ വരെയുള്ള കേസുകള്‍ ദലിത് തീവ്രവാദത്തിന്റെ സൃഷ്ടിയായി ചിത്രീകരിച്ചു. നിരവധി പ്രവര്‍ത്തകരെ മുന്നാം മുറയ്ക്ക വിധേയരാക്കി.
ഡി.എച്ച്.ആര്‍.എമ്മിന്റെ സംസ്ഥാന സെക്രട്ടറി, ചെയര്‍മാന്‍, അഡൈ്വക്കറ്റ് സംസ്ഥാന സമിതി അംഗങ്ങള്‍ തുടങ്ങി 16 പേരെ പോലീസ് പ്രതി ചേര്‍ത്തു  കുറ്റ പത്രം സമര്‍പ്പിച്ചു. കൊലയ്ക്കപയോഗിച്ച ആയുധം തെളിവായി ഹാജരാക്കാന്‍ കഴിഞ്ഞില്ല. കുറ്റപത്രത്തിലും മാധ്യമ ശ്രദ്ധ നേടാന്‍ എന്ന മണ്ടന്‍ ന്യായം ആവര്‍ത്തിച്ചു.
ഇപ്പോള്‍ എവിടെ ദലിത് തീവ്രവാദം?
തീവ്രവാദത്തെ കുറിച്ച് വാര്‍ത്തയെഴുതിയ മാധ്യമങ്ങള്‍ മാളത്തിലൊളിച്ചു. രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘടനയെന്ന് വീമ്പിളക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ പഴിചാരി നിശബ്ദരായി.തിരഞ്ഞെടുപ്പില്‍ മത്സരിച്ച്  നിരവധി പൊതുപരിപാടികള്‍  നിരന്തരമായി സംഘടിപ്പിച്ച സംഘടന മാധ്യമ ശ്രദ്ധനേടാന്‍ ഒരാളെ വെട്ടിക്കൊല്ലുമോ? ശ്രദ്ധ നേടാനാണെങ്കില്‍ ആ സംഘടന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതല്ലേ അങ്ങിനെ ഉണ്ടായിട്ടില്ല.
വര്‍ക്കല കൊലയ്ക്ക് ശേഷമാണ് ഈ സംഘടനയെ കുറിച്ച് അറിയുന്നത് എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞത്. എന്നാല്‍ പ്രാദേശിക പേജുകളില്‍ നിരന്തരം വന്ന വാര്‍ത്തകളെ കുറിച്ച് ഇവര്‍ നിശബ്ദരായത് എന്തിന്? കൊല്ലപ്പെട്ട ശിവപ്രസാദിന്റ കുടുംബത്തിന് സര്‍ക്കാര്‍ ലക്ഷങ്ങല്‍ നല്‍കി. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കൊല്ലപ്പെടുന്ന വ്യക്തിക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ദുരിതാശ്വാസ സഹായങ്ങള്‍ വരെ വര്‍ഷങ്ങള്‍ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ ഇവര്‍ക്ക് മൂന്നാം മാസം മന്ത്രിസഭ സഹായം പ്രഖ്യാപിച്ച് കൈമാറി. (ഈ കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെടരുത് എന്ന ഉറപ്പോടെ)
കേസ് അന്വേഷിച്ച ഡി.വൈ.എസ്.പിക്ക് സംസ്ഥാനത്തെ മികച്ച പോലീസ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. കേസില്‍ പുരന്വേഷണം വേണമെന്ന് ഡി.എച്ച്.ആര്‍.എമ്മിന്റെ ആവശ്യം എന്ത് കൊണ്ട് സര്‍ക്കാര്‍ തള്ളി? സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ എന്തിനാണ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്.?
കൊല്ലപ്പെട്ട ശിവപ്രസാദ് നേരത്തെ പല തവണ അക്രമിക്കപ്പെട്ടത് എന്തിനാണ് മറച്ച് വച്ചത്.? വീട്ടുകാര്‍ ആര്‍ക്കെതിരായാണ് പരാതി നല്‍കിയത്.? വര്‍ക്കലയില്‍ ശക്തമായ മണല്‍ മാഫിയക്കെതിരെ നിരവധി പരാതികള്‍ നല്‍കിയ വ്യക്തിയാണ് കൊല്ലപ്പെട്ട ശിവപ്രസാദെന്ന് മാധ്യമങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല.? കൊല്ലം കോടതി കത്തിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ എന്ത് കൊണ്ട് പാതി വഴിയ്ക്ക് അവസാനിപ്പിച്ചു?
ഈ ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക. പോലിസ് മര്‍ദ്ദനങ്ങളില്‍ ഇന്നും ജീവച്ഛവമായി കഴിയുന്ന നൂറുകണക്കിന് ചെറുപ്പക്കാരുടെ ജീവിതം മാത്രമാണ് ഇപ്പോഴുള്ള ഉത്തരം. ഡി.എച്ച്.ആര്‍.എം ഇപ്പോഴും ആവശ്യപ്പെടുന്നത് തങ്ങള്‍ തീവ്രവാദികളാണെങ്കില്‍ തെളിവ് നിരത്തി ശിക്ഷിക്കു എന്നാണ്. വര്‍ക്കല കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ സംഘടന പിരിച്ചുവിടാം. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഒരു തെളിവ് മാധ്യമങ്ങള്‍ വഴി പുറത്ത് വിടട്ടെ.
സംഘടിതമായ ദലിത് മുന്നേറ്റത്തെ തകര്‍ക്കാനുള്ള സി.പി.ഐ.എമ്മിന്റെയും സംഘപരിവാരത്തിന്റെയും ഗൂഢാലോചനകള്‍ക്ക് കേരളത്തിലെ മാധ്യമങ്ങളും ഓശാന പാടുകയായിരുന്നു. തങ്ങള്‍ക്കെതിരായി വളരുന്ന ശക്തിയെ ഇല്ലാതാക്കാന്‍ ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപേയാഗിച്ച് സി.പി.ഐ.എമ്മിന്റെ ബുദ്ധിപൂര്‍വ്വമായ തന്ത്രമായിരുന്നു ദലിത് തീവ്രവാദമെന്ന് കേരളം തിരിച്ചറിയുന്നു.

-Dool News

കൂടുതല്‍ കരുത്തു നേടട്ടെ, നമ്മുടെ കരസേന


സൈന്യം രാജ്യതലസ്ഥാനത്തേക്കു മാര്‍ച്ച് ചെയ്തു എന്നതടക്കമുള്ള ദുഷ്പ്രചാരണങ്ങള്‍ കൊണ്ട് കലുഷിതമായ വിവാദവഴികളില്‍ സേന വലിച്ചിഴയ്ക്കപ്പെട്ട വര്‍ഷങ്ങളാണു കടന്നുപോയത്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ സേനയുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട അച്ചടക്കത്തിന്‍റെ അതിര്‍ത്തിരേഖകള്‍ പലവട്ടം അതിലംഘിക്കപ്പെട്ടു. രാഷ്ട്രീയമോ, സാമുദായികമോ ആയ കോലാഹലങ്ങളില്‍ നിന്ന് കര്‍ശനമായ ദൂരം പാലിക്കേണ്ടതുണ്ട് സേനാവിഭാഗം. പൗരാവകാശത്തിന്‍റെ ഭരണഘടനാ പരിരക്ഷകള്‍ ഓരോ സൈനികനും അവകാശപ്പെട്ടതു തന്നെ. എന്നാല്‍, പരസ്യ പ്രസ്താവനകളും പത്രസമ്മേളനങ്ങളും പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം സൈന്യത്തിനു വിലക്കപ്പെട്ടവ തന്നെ. 

രാജ്യത്തിന്‍റെ സുരക്ഷാ ധര്‍മം ചുമലേറ്റി, സൈനിക യൂനിഫോം ധരിക്കുന്ന ഒരാള്‍, സമൂഹത്തിന്‍റെ പൊതു വ്യവഹാരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പ്രതിജ്ഞ ചെയ്ത ആള്‍ കൂടിയാണ്. എന്നാല്‍ ഇന്ത്യന്‍ സേനയുടെ പ്രഖ്യാപിതമായ അച്ചടക്കവും രഹസ്യാത്മകതയും ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ പലകുറി ആവര്‍ത്തിച്ചു, സമീപകാലത്ത്. സേനാവിഭാഗം നാളിതുവരെ വിധേയമാക്കപ്പെട്ടിട്ടില്ലാത്ത വിധം പൊതു ചര്‍ച്ചകളിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു, പല വിഷയങ്ങളിലും. ആദര്‍ശ് ഫ്ളാറ്റ് അഴിമതി, ടട്ര ട്രക്ക് അഴിമതി തുടങ്ങി ചിരകാലാര്‍ജിതമായ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുണ്ടായി. രാജ്യ തലസ്ഥാനം ലക്ഷ്യമാക്കി, അട്ടിമറി ഗൂഢാലോചനയുടെ നിഴല്‍പറ്റി, നമ്മുടെ കരസേനാ വിഭാഗം മാര്‍ച്ച് ചെയ്തു എന്ന കെട്ടുകഥ പോലും അച്ചടിച്ചു വിളമ്പാന്‍ ചില ദേശീയ മാധ്യമങ്ങള്‍ ധൈര്യപ്പെട്ടു. സൈന്യത്തിന്‍റെ കൂറും വിശ്വാസ്യതയും അത്രയൊക്കെ ചോദ്യം ചെയ്യപ്പെടാന്‍ പാകത്തില്‍ സാഹചര്യം ഒരുങ്ങി എന്നതാണു വാസ്തവം. ഇന്ത്യയുടെ പ്രതിരോധശേഷി ക്ഷയോന്മുഖം എന്നു കാണിച്ചു കരസേനാ മേധാവി പ്രധാനമന്ത്രിക്ക് അയച്ച കത്തു ചോര്‍ന്നതു വലിയ പരിഭ്രാന്തിക്കു പോലും വഴിവച്ചു. ഇന്ത്യ എന്ന വളരുന്ന വന്‍ശക്തിയുടെ സേനാബലക്ഷയം ലോകമെമ്പാടുമുള്ള പ്രതിരോധപ്പുരകളില്‍ ചര്‍ച്ചാവിഷയമായി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നമ്മുടെ പ്രതിരോധത്തകര്‍ച്ച കൊണ്ടുപിടിച്ച് ആഘോഷിച്ചു. 

കരസേനാ മേധാവിയുടെ പ്രായം സംബന്ധിച്ച വിവാദവും തര്‍ക്കവും സുപ്രീം കോടതിയോളം ചെന്നെത്തിയ വ്യവഹാരമായി. സേനാ തലവനും കേന്ദ്ര സര്‍ക്കാരും പ്രതിരോധ വകുപ്പുമെല്ലാം പരസ്യവിവാദത്തിലും വിലക്ഷണമായ വാക്കുതര്‍ക്കങ്ങളിലും പൂണ്ട് നാണം കെട്ടു. സേനയിലെ സാധാരണ ജവാന്മാരും കമ്മിഷന്‍ഡ് ഓഫിസര്‍മാരും പരസ്പരം ആയുധം ഓങ്ങിയ, ഒറ്റപ്പെട്ടതെങ്കിലും ദൗര്‍ഭാഗ്യകരമായ സംഭവം പോലും അരങ്ങേറി. എല്ലാം പഴങ്കഥ. 

സ്വതന്ത്ര ഭാരതത്തിന്‍റെ സേനാചരിത്രത്തിലെ കറുത്ത അധ്യായത്തിനു വിരാമം കുറിച്ചു ജനറല്‍ വിജയ കുമാര്‍ സിങ് എന്ന വി.കെ. സിങ്, സൈനിക മേധാവിയുടെ തലപ്പാവ് അഴിച്ചുവച്ചു. ഇന്ത്യ കണ്ട മികച്ച സൈനിക മേധാവിമാരില്‍ ഒരാളാണു വി.കെ. സിങ് എന്നു വിലയിരുത്തപ്പെടുമ്പോഴും സേനാ ചരിത്രത്തില്‍ അദ്ദേഹം ബാക്കിവച്ചത് കയ്പ്പേറിയ ഒരു കാലഘട്ടം. വി.കെ. സിങ്ങിന്‍റെ പിന്തുടര്‍ച്ചയില്‍, ഇരുപത്തഞ്ചാമത്തെ കരസേനാ മേധാവിയായി ജനറല്‍ ബിക്രം സിങ് സേനാതലപ്പത്ത് ചുമതല ഏറ്റെടുത്തിരിക്കുന്നു. സേനാ മേധാവി ആയി അവരോധിക്കപ്പെട്ട വേളയില്‍, അദ്ദേഹത്തിന്‍റെ വാക്കുകളില്‍ വീണ്ടെടുക്കപ്പെടുന്നത് അച്ചടക്കത്തോടും ആത്മനിയന്ത്രണത്തോടും രാഷ്ട്രത്തിന്‍റെ കാവല്‍ സേനയ്ക്കുള്ള പ്രതിബദ്ധത. ഭൂതകാലത്തിന്‍റെ പിന്‍കാഴ്ചക്കണ്ണാടിയിലേക്കല്ല, മുന്നിലെ നേര്‍ക്കാഴ്ചയിലൂടെയാകും താന്‍ സേനയെ നയിക്കുക എന്ന ജനറല്‍ വിക്രം സിങ്ങിന്‍റെ വാക്കുകള്‍ എത്രയും പ്രത്യാശാജനകം. രാജ്യസുരക്ഷയോടുള്ള അചഞ്ചല പ്രതിബദ്ധതയുടെ പ്രതിജ്ഞ പുതുക്കുന്നതിനോടൊപ്പം മതമോ രാഷ്ട്രീയമോ മറ്റു താത്പര്യങ്ങളോ സേനയെ ഗ്രസിച്ചുകൂടാ എന്ന സുദൃഢമായ കാഴ്ചപ്പാടും അദ്ദേഹം കര്‍ശനമാക്കുന്നു. ഒരു ചെറിയ കാലത്തേക്കാണെങ്കില്‍പ്പോലും ഇന്ത്യന്‍ സേനയ്ക്കു ജനമനസുകളിലുണ്ടായ പ്രതിച്ഛായാ തകര്‍ച്ചയ്ക്കുള്ള പരിഹാരവും പുനര്‍നിര്‍മിതിയുമാകട്ടെ, സേനയ്ക്കു ജനറല്‍ ബിക്രം സിങ്ങിന്‍റെ നേതൃത്വം.

Friday, June 1, 2012

സംരക്ഷിക്കപ്പെടട്ടെ, കുഡുംബികളുടെ അവകാശങ്ങള്‍


ഒരു അപ്രതീക്ഷിത അവകാശസമരം ഇക്കഴിഞ്ഞ ബുധനാഴ്ച കൊച്ചി എന്ന വ്യാപാരനഗരത്തെ ഒട്ടൊന്നു സ്തംഭിപ്പിച്ചു. പട്ടികജാതി ലിസ്റ്റില്‍ ഇടം ആവശ്യപ്പെട്ടാണ് അന്‍പതിനായിരത്തില്‍പ്പരം കുഡുംബി സേവാസംഘം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പൊലീസിനെ മുന്‍കൂര്‍ വിവരം ധരിപ്പിച്ചായിരുന്നു തെരുവിലേക്കു പ്രകടനമായി നിരന്നതെന്ന് കുഡുംബി സേവാ സംഘം ഭാരവാഹികള്‍. മുന്നറിയിപ്പോ അനുമതിയോ ഇല്ലാതെയായിരുന്നു സമരം എന്നു പൊലീസിന്‍റെ ഭാഷ്യം. എന്തായാലും കുഞ്ഞുങ്ങളും കുട്ടികളും സ്ത്രീകളും വൃദ്ധരുമടക്കം കുഡുംബി സമുദായം നടത്തിയ അവകാശ സമരം ഫലത്തില്‍ കൊച്ചിയുടെ നഗരവഴികളെ കൊട്ടിയടച്ചു. സമൂഹത്തിലെ ഉന്നതരും സാധാരണക്കാരുമടക്കം നിത്യജീവിതസന്ധാരണത്തിനു നഗരത്തിലേക്കെത്തുന്നവര്‍, ബസുകളിലും കാറുകളിലും കാല്‍നടയിലുമായി മണിക്കൂറുകളോളം കുരുക്കില്‍ സ്തംഭിച്ചു കിടന്നു. റെയ്ല്‍വേ സ്റ്റേഷനിലേക്കും സമരക്കാരുടെ നിര നീണ്ടു. ട്രെയ്നുകള്‍ക്കും വഴി മുടങ്ങി. പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗത്തും ചിലര്‍ക്കു പരുക്കേറ്റു. നഗരത്തിന്‍റെ സഞ്ചാരം മുട്ടിച്ച സമരക്കാരെ പെരുവഴിയില്‍ തടഞ്ഞ പൊലീസ് സേന അവരെ ലാത്തിവീശി തുരത്തി.

സമരക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ മാര്‍ഗതടസം സംഭവിച്ചതു സാധാരണക്കാര്‍ക്കു മാത്രമല്ല എന്നതു പ്രശ്നത്തിന്‍റെ ഗൗരവം പെരുപ്പിച്ചു. ഗതാഗതക്കുരുക്കില്‍ രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെ വാഹനങ്ങള്‍ ഇരുപതു മിനുറ്റോളം ചലനമറ്റു കിടന്നു. ആംബുലന്‍സ്, ഫയര്‍ഫോഴ്സ് വാഹനങ്ങളും വഴിയില്‍പ്പെട്ടു. മാര്‍ഗതടസം സംഭവിച്ച ജഡ്ജിമാര്‍ അഡ്വക്കെറ്റ് ജനറിലിനോടും ഹൈക്കോടതി രജിസ്ട്രാറോടും വിശദീകരണം തേടി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമക്ഷത്തു വിളിച്ചു വരുത്തി ശാസിച്ചു. മുന്നറിയിപ്പില്ലാതെ തെരുവിലിറങ്ങിയ കുഡുംബി സേവാ സംഘക്കാരെ തടയുന്നതില്‍ വീഴ്ച സംഭവിച്ചതിനു പൊലീസിന്‍റെ ക്ഷമാപണം. സമരക്കാര്‍ വഴി തടസമാക്കുമെന്നും, അതില്‍ വിഐപികള്‍ പോലും പെട്ടുപോകുമെന്നും മേലാവില്‍ മുന്‍കൂര്‍ വിവരം ധരിപ്പിക്കാതിരുന്നതു ജില്ലയിലെ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ പരാജയം.

ഇത്തരം ഗതാഗതക്കുരുക്കുകളില്‍ നിത്യേന പെട്ടുപോവുന്നുണ്ട് ഇന്നാട്ടിലെ കാല്‍നടക്കാരും ബസ് യാത്രക്കാരുമെല്ലാം. റോഡുകള്‍ നെടുകെ വെട്ടിപ്പിളര്‍ക്കുമ്പോള്‍, കേബിള്‍ ഇടാന്‍ നിരത്തു കുഴിച്ചു പാതാളമാക്കുമ്പോള്‍, പൊതുനിരത്തുകള്‍ കുണ്ടും കുഴിയും പൊട്ടി ഗതാഗതയോഗ്യമല്ലാതാകുമ്പോള്‍, കൊടിയും ബീക്കണ്‍ ലൈറ്റും വച്ച വിഐപി വാഹനജാഥകള്‍ക്കു വഴിയൊരുക്കാന്‍ പൊലീസുകാര്‍ ആട്ടിത്തുരത്തുമ്പോള്‍, ശക്തിപ്രകടനങ്ങള്‍ നെഞ്ചിനു നേരെ മുഷ്ടിചുരുട്ടിയടുക്കുമ്പോള്‍, ഹര്‍ത്താലുകളും ബസ് പണിമുടക്കുകളും മിന്നല്‍ വേഗത്തില്‍ പൊട്ടിവീഴുമ്പോള്‍... അങ്ങനെ നിത്യേനയെന്നോണം വഴിയില്‍പ്പെട്ടു സമയത്തു ജോലിസ്ഥലം പൂകാനും മടങ്ങി വീടെത്താനും കഴിയാതെ പോകുന്നുണ്ട്, സ്ഥാനമാനങ്ങളില്ലാത്ത സാദാ ജീവിതങ്ങള്‍ക്ക്. അവര്‍ക്കൊന്നും പൊലീസ് കമ്മിഷണര്‍മാരെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ പാങ്ങില്ല എന്നതു ജനാധിപത്യത്തിന്‍റെ തലതിരിവ്.

അതെന്തുമാവട്ട, കുഡുംബി സേവാ സംഘക്കാര്‍ നടത്തിയ അവകാശസമരം ഫലത്തില്‍ വഴി തടയലും മനുഷ്യാവകാശ ലംഘനവും നിയമലംഘനവുമായി കലാശിച്ചു. അതിന്‍റെ ഫലം ബുധനാഴ്ച രാത്രി തന്നെ പൊലീസ് സേന അവരെ അനുഭവിപ്പിക്കുകയും ചെയ്തു. നിയമലംഘകരെ അവരുടെ കുടികളില്‍ച്ചെന്നു വിളിച്ചിറക്കി കസ്റ്റഡിയിലെടുത്തു കര്‍ത്തവ്യനിര്‍വഹണത്തിലെ പിഴവു തീര്‍ത്തു, പൊലീസ്. ഇരുപതിനായിരത്തോളം കുഡുംബി സേവാ സംഘം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. സംഘം ഭാരവാഹികളടക്കം ചിലര്‍ അക്രമത്തിന് അറസ്റ്റിലായി. നിയമം ചിലപ്പോള്‍ അതിന്‍റെ വഴിയേ തന്നെ പോകും. വണങ്ങേണ്ടവരെ കണ്ടാല്‍ നിയമം ചിലപ്പോള്‍ തീണ്ടാപ്പാടകലെ വഴിമാറി നടക്കുകയും ചെയ്യും. അതെല്ലാം നമ്മള്‍ കണ്ടും അറിഞ്ഞും അനുഭവിച്ചും ശീലിച്ച നാട്ടുനടപ്പുകള്‍.

പ്രകടനത്തിനു തെരുവിലേക്കിറങ്ങിയവരെയും അവരുടെ നേതാക്കളെയും ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. ഗതാഗതക്കുരുക്കും വലിയ മാര്‍ഗതടസവും സൃഷ്ടിച്ച നിയമലംഘനത്തിന് അര്‍ഹിക്കുന്നതു തന്നെ അവര്‍ക്ക് വിധിക്കപ്പെടട്ടെ. അക്ഷരശൂന്യരെന്നും വിവരംകെട്ടവരെന്നും ചാനല്‍ ചര്‍ച്ചകളില്‍ ആക്ഷേപിക്കപ്പെട്ട കുഡുംബി സമുദായ നേതാക്കള്‍, നമുക്കു കേട്ടുപരിചയമില്ലാത്ത അവരുടെ അന്യദേശഭാഷയില്‍, ആവുമെങ്കില്‍ മറുപടിയും പറയട്ടെ.

പക്ഷേ, സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നു കുടിയൊഴിക്കപ്പെട്ട തീരെച്ചെറിയ ഒരു സമുദായത്തിന്‍റെ ചരിത്രവും പരിദേവനങ്ങളും ഈ കോലാഹലത്തില്‍ വിസ്മരിക്കപ്പെട്ടു പോകാതിരിക്കണം. പതിമൂന്നാം നൂറ്റാണ്ടില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ പടയോട്ടക്കാലത്തും, പിന്നെ 1560ല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഭയന്നുമെല്ലാം ഗോവയില്‍ നിന്നുള്ള ഗൗഡസാരസ്വത ബ്രാഹ്മണരുടെ (കൊങ്ങിണി) പലായനത്തിന്, പെട്ടിയും പായയും ചുമന്നു തുണപോന്ന അവിടത്തെ പിന്നാക്ക സമുദായക്കാരാണ് കുഡുംബി എന്ന കുന്‍ബികള്‍ അഥവാ കുറുംബര്‍. പന്തലു കെട്ടിയും പപ്പടം നിര്‍മിച്ചും കൊച്ചിയിലെ കായല്‍ നിലങ്ങളില്‍ ചെട്ടിവെരിപ്പു നെല്ലിനം വിളയിച്ചും വീട്ടുവേല ചെയ്തും തങ്ങളുടേതല്ലാത്ത നാട്ടില്‍ ആരോരുമല്ലാതെ നിരവധി തലമുറകള്‍ ജീവിച്ചു തീര്‍ത്തവരാണു കുഡുംബികള്‍. 

കേരളത്തിന്‍റെ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ നിന്നു വീര്യം പകര്‍ന്നു കിട്ടിയ ഗാന്ധി കൃഷ്ണനാണ് കുഡുംബി സമുദായക്കാരുടെ ആദ്യ സംഘാടകനും നേതാവും. 1937ല്‍ കൊച്ചി രാജാവിനു ഗാന്ധി കൃഷ്ണന്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം കുഡുംബി സമുദായത്തിലെ കുട്ടികള്‍ക്കു വിദ്യാഭ്യാസ ഫീസിളവ് നേടിക്കൊടുത്തു. പിന്നാക്കസമുദായമെന്നു പരിഗണന കല്‍പ്പിച്ച മഹാരാജാവ് കൊച്ചി ലെജിസ്ലേറ്റിവ് കൗണ്‍സിലില്‍ ശന്തല്യന്‍ മാസ്റ്ററെ നോമിനേറ്റഡ് അംഗമാക്കി. 2006-2007ല്‍ കുഡുംബി സേവാ സംഘം നടത്തിയ നിരാഹാരസമരവും പ്രക്ഷോഭവും പ്രൊഫഷനല്‍ കോഴ്സുകളിലെ അഡ്മിഷന് ഒരു ശതമാനം സംവരണം നേടുന്നതിനു വഴിതുറന്നു. സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന സമുദായങ്ങളുടെ പട്ടികയില്‍ (എസ്ഇബിസി) കുഡുംബികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് സര്‍ക്കാര്‍. അതിലപ്പുറം എടുത്തുപറയാവുന്ന മേല്‍വിലാസങ്ങളോ അറിയപ്പെടുന്ന മഹാവ്യക്തിത്വങ്ങളെയോ കേരളത്തില്‍ നേടിയിട്ടില്ല, പഴയ മറാഠി ഭക്തകവി തുക്കാറാമിന്‍റെ ഇന്നാട്ടിലെ പിന്മുറക്കാര്‍. 

അക്ഷരശൂന്യരെന്നും അവിവേകികളെന്നും ആക്ഷേപിക്കപ്പെടാന്‍ പോന്നത്ര പിന്നാക്കാവസ്ഥയിലാണ് ഈ സമുദായം ഇപ്പോഴും. സമൂഹം മുന്നോട്ടു കുതിക്കുമ്പോള്‍ പിന്നിലേക്കു തഴയപ്പെട്ടു പോകുന്നവരെ ഒപ്പം കൂട്ടണം നമ്മള്‍ എന്നു വിവക്ഷിക്കുന്നു, ഇന്ത്യന്‍ ഭരണഘടന. പട്ടികജാതി ലിസ്റ്റില്‍പ്പെടാനുള്ള കുഡുംബികളുടെ സമരത്തിന്‍റെ ന്യായാന്യായങ്ങള്‍ ഇവിടെ പരിശോധിക്കുന്നില്ല. പക്ഷേ, നീതിന്യായത്തിന്‍റെയും ശിക്ഷാനിയമത്തിന്‍റെയും ദണ്ഡനത്തിനു വിധേയരാക്കപ്പെടുമ്പോള്‍ കുഡുംബികള്‍ ശബ്ദമുയര്‍ത്തുന്നതു ഭരണഘടനാലബ്ധമായ നിലനില്‍പ്പവകാശത്തിനു വേണ്ടി എന്നതു മറന്നുപോവരുത്, പൊതുസമൂഹവും മാധ്യമങ്ങളും. ആദ്യം ഭരണഘടന അനുശാസിക്കുന്ന സുരക്ഷ നല്‍കണം. അതുകഴിഞ്ഞാവണം ക്രിമിനല്‍ നിയമലംഘനത്തിന്‍റെ പേരില്‍ വേട്ടയാടലും ശിക്ഷയും. പഴയ കൊച്ചി മഹാരാജാവിനോളമെങ്കിലും ഹൃദയവിശാലത വേണ്ടേ നമ്മുടെ പരിഷ്കൃത ജനായത്തത്തിന്?