Saturday, May 5, 2012

ഒരു പെണ്‍കുട്ടിയുടെ ജീവിതവും മരണവും



ഒരു പെണ്‍കുട്ടിയുടെ ജീവിതവും മരണവും
സ്ത്രീധന പീഡന വാര്‍ത്തകളൊന്നും പുതുമയുള്ളതല്ല നമുക്ക്.
മൈലാഞ്ചിത്തിളക്കത്തോടെ മണിയറയിലേക്ക് കാല്‍വെക്കുന്ന ജീവിതം വീട്ടകങ്ങളിലെ നിലവിളിയായൊടുങ്ങുന്ന എത്രയോ കഥകള്‍ !
പക്ഷേ, ഇത്ര ദാരുണമായ മറ്റൊരു സ്ത്രീധന പീഡന മരണം നമുക്കിടയില്‍ സംഭവിച്ചിട്ടുണ്ടാവില്ല. സഫരിയയുടേതല്ലാതെ...

ലോകത്ത് പലയിടത്തും ഫേസ്ബുക്കിലൂടെ വിപ്ലവംനടക്കുന്ന കാലത്ത്, മലയാളി കിഞ്ചനവര്‍ത്തമാനത്തിനും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനും മാത്രമായി ഈ നവമാധ്യമത്തെ ഉപയോഗിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ട് ഏറെ നാളായി. എന്നാല്‍, ഈയിടെ ഫേസ്ബുക്കിന്റെ ഒരു കോണില്‍ കോപാവേശങ്ങളുടെ സകല പരിധിയുംവിട്ട് മലയാളികളായ ചെറുപ്പക്കാര്‍ ഏറ്റവും തീവ്രമായി പ്രതികരിച്ചത് കോഴിക്കോട് ജില്ലയിലെ വളയത്തെ സഫരിയ എന്ന 22കാരി പെണ്‍കുട്ടിക്കുവേണ്ടിയായിരുന്നു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത 'കേട്ടതും കണ്ടതും' എന്ന പരിപാടിയിലെ വീഡിയോ ക്ളിപ്പിങ്ങില്‍നിന്ന് പകര്‍ത്തിയ സഫരിയയുടെ ചിത്രത്തിനൊപ്പം കൊടുത്ത വാക്കുകള്‍ ആ ചെറുപ്പക്കാരെ പലതും ഓര്‍മിപ്പിച്ചിരിക്കണം. സ്വന്തം സഹോദരിമാരുടെ, ചിലപ്പോള്‍ പെണ്മക്കളുടെ ഒക്കെ ഓര്‍മയിലാവണം ആ പ്രതികരണമുണ്ടായത്.
അതിലൊരിടത്ത് ആരോ അടിച്ചുവിട്ട കമന്റ് വളയം - നാദാപുരം ഭാഗത്തുകാരുടെ 'ആണത്ത'ത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ആ നാട്ടില്‍ ആണുങ്ങളില്ലാത്തതുകൊണ്ടാണ് സഫരിയയുടെ കഥയിലെ വില്ലനും അവളുടെ ഭര്‍ത്താവുമായ വില്യാപ്പള്ളിക്കാരന്‍ ഫൈസല്‍ നാട്ടിലൂടെ നെഞ്ചുംവിരിച്ച് നടക്കുന്നതെന്നായിരുന്നു.
സഫരിയക്ക് എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ച് ഒരുനാള്‍ ഞങ്ങള്‍ പുറപ്പെട്ടു. ലോകത്ത് ഒരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതേയെന്ന് പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു, ജീവിതത്തിനും മരണത്തിനുമിടയിലെ പേരിട്ടുവിളിക്കാനാവാത്ത ഏതോ അവസ്ഥയില്‍ മൂന്നു മനുഷ്യാത്മാക്കള്‍ കഴിഞ്ഞുകൂടുന്ന ആ വീട്ടില്‍നിന്ന് മടങ്ങിയത്. അന്നേക്ക് സഫരിയ ഈ ലോകത്തോട് വിടപറഞ്ഞിട്ട് 22 ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ.
നെഞ്ചില്‍ കണ്ണീരുറഞ്ഞ ഒരു കരിങ്കല്‍ പ്രതിമകണക്കെ, പണിതീരാത്ത ആ വീടിന്റെ ഉമ്മറക്കോലായിലിരുന്ന് സഫരിയയുടെ ഉമ്മ ആയിഷ തുല്യതയില്ലാത്ത ദുരന്തത്തിന്റെ കഥ പറഞ്ഞുതുടങ്ങി... മകള്‍ നഷ്ടപ്പെട്ട വേദനയില്‍ ഉലഞ്ഞുപോയ ആ ഉമ്മയുടെ വാക്കുകള്‍ പലയിടത്തും മുറിഞ്ഞിരുന്നു. ആ മുറിവിലൂടെ കണ്ണീര്‍ അണയില്ലാതെ പുറപ്പെട്ടുകൊണ്ടിരുന്നു.
സഫരിയ
വേലക്കാരിയായി മാറിയ കഥ
2007ഡിസംബര്‍ മൂന്നിനായിരുന്നു വളയം പടിഞ്ഞാറെ രണ്ടരപ്പള്ളി വീട്ടില്‍ സൂപ്പിയുടെയും ആയിഷയുടെയും മകള്‍ 18കാരി സഫരിയ മൈലാഞ്ചിത്തിളക്കത്തോടെ വില്യാപ്പള്ളിയിലെ ഫൈസലിന്റെ 'ഭാര്യ'യായി ഒരു വലിയ വീടിന്റെ മണിയറയിലേക്ക് കടന്നത്. ഏഴു പെണ്ണും മൂന്ന് ആണും മക്കളുമുള്ള വലിയ വീടായിരുന്നു അത്. ബാക്കി കഥ ആയിഷ തന്നെ പറയട്ടെ:
'' എന്റെ പൊന്നുമോള് ആ വീട്ടില് കാലെടുത്തുവെച്ച് മാസമൊന്നു തികയും മുമ്പെ 'വേലക്കാരി'യുടെ 'കുപ്പായം ഇടുവിച്ചു' ഓളെ അമ്മായിയുമ്മയും നാത്തൂന്മാരും. ഭര്‍ത്താക്കന്മാരുടെ വീട്ടില്‍നിന്ന് തെറ്റി വന്നതാ ഓളെ രണ്ട് നാത്തൂന്മാര്. അവര്‍ക്കായിരുന്നു ആ വീട്ടിലെ ഭരണത്തിന്റെ ചുക്കാന്‍. എന്റെ മോള് ചെന്നതോടെ അവിടെയുണ്ടായിരുന്ന വേലക്കാരികളെ അവര് പറഞ്ഞുവിട്ടു.
ഏക്കറോളം പരന്ന പറമ്പും അതിലെ വലിയ പുരയും പരിചരിച്ച് മൈലാഞ്ചിച്ചോപ്പുമാറാത്ത എന്റെ മോളുടെ ഇളം കൈകള്‍ പരുക്കനായി. തുടുത്ത കവിളുകള്‍ പുകയേറ്റു കരിവാളിച്ച്. കണ്ണ് രണ്ടും കുഴിഞ്ഞുതുടങ്ങി. വെച്ചുവിളമ്പല്‍ അടക്കമുള്ള അകംപണി തീര്‍ന്നാല്‍ പുറത്തെ ജോലികള്‍. അധികം വൈകാതെ, നട്ടെല്ലിന് അവള്‍ക്ക് നല്ല വേദന തോന്നിത്തുടങ്ങി.
അവളുടെ കിടപ്പറയിലേക്ക് അവര് ഒളിഞ്ഞുനോക്കും. കുളിമുറിയില്‍ കയറുമ്പോള്‍ മോട്ടോര്‍ വാല്‍വ് ഓഫാക്കി വെള്ളം തടയും. ഇങ്ങനെ എന്റെ മോളെ അവര് കണ്ണീര് കുടിപ്പിച്ചു. കൂട്ടുകാരൊത്തുള്ള സര്‍ക്കീട്ട് കഴിഞ്ഞ് പാതിരാത്രിയില്‍ എത്തുന്ന ഫൈസലിന് അവളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ നേരമില്ലായിരുന്നു.
വിശേഷം തിരക്കിച്ചെല്ലുമ്പോഴൊക്കെ ആലയില്‍നിന്നോ വിറകുപുരയില്‍നിന്നോ അടുക്കളയില്‍നിന്നോ ഇല്ലാത്ത നേരമുണ്ടാക്കി മുഷിഞ്ഞുനാറിയ വേഷത്തില്‍ അവള്‍ ഓടിപ്പിടച്ചുവരും. പൊന്നുമോളെക്കുറിച്ച് അവിടത്തെ പെണ്ണുങ്ങള്‍ വാതോരാതെ പറയുന്ന കുറ്റങ്ങളും തെറിവിളികളും കേട്ട് ഒരു ദിവസം അവളുടെ ബാപ്പ ആ നടുമുറ്റത്ത് ബോധരഹിതനായി. 
ഒരിക്കല്‍ മോളുടെ നെറ്റിയില്‍ വീതിയില്‍ ബാന്റേജു കണ്ട ബാപ്പ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി തൊടിയില്‍ ഒന്നു വീണുവെന്നായിരുന്നു. എന്നാല്‍,നാത്തൂന്മാരിലൊരാള്‍ തേങ്ങയെടുത്ത് തലക്ക് ഇടിച്ചതാണെന്ന് പിന്നീടാണ് അറിഞ്ഞത്. എന്നിട്ടും എനിക്കിവിടെ സുഖാണ് ബാപ്പാ എന്നാ എന്റെ മോള് പറഞ്ഞത്'- ആയിഷ വിങ്ങിപ്പൊട്ടി.
രാവേറെവൈകി ജോലികളെല്ലാം ഒതുക്കി, ക്ഷീണത്തിന്റെ മാറാപ്പുമായി ഒന്നു തലചായ്ക്കാന്‍ കിടപ്പുമുറിയില്‍ ചെല്ലുമ്പോള്‍ അവിടെ നാത്തൂന്മാരും അവരുടെ വലിയ ആണ്മക്കളുമടക്കം ഒരു വന്‍പട വിസ്തരിച്ചിരുന്നും കിടന്നും ടി.വി കാണുന്നുണ്ടാവും. ഉറക്കം വേട്ടയാടുന്ന കണ്ണുകളുമായി മയങ്ങാന്‍ പോലും ഇടമില്ലാതെ എത്രയോ രാത്രികള്‍... ഏതോ നേരത്ത് വന്നു കയറുന്ന കെട്ടിയവനോട് സഫരിയ ഒരിക്കല്‍ പറഞ്ഞു. 'ഇക്കാ ടി.വി ഇവിടെ നിന്ന് എടുത്ത് വേറെ ഏതെങ്കിലും മുറിയില്‍ വെച്ചൂടേ' എന്ന്. ഇവിടെ എനിക്കായിട്ട് മുറിയില്ലെന്നായിരുന്നു അവന്റെ മറുപടി. അങ്ങനെ അവള്‍ വീടിന്റെ ഏതെങ്കിലും മൂലയില്‍ ചുരുണ്ടുകൂടല്‍ പതിവായി.
പീഢനങ്ങളില്‍ പിഞ്ഞിപ്പോയ
സ്വപ്നങ്ങളുടെ വര്‍ണക്കുപ്പായം
രണ്ടു വര്‍ഷക്കാലം ഉമ്മയെയും ബാപ്പയെയും അറിയിക്കാതെ എല്ലാം ഉള്ളിലൊതുക്കി ക്ഷമിച്ചപ്പോഴും അവളുടെ പ്രതീക്ഷ താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന ഫൈസലിക്ക എന്നെങ്കിലും തന്നെ മനസ്സിലാക്കുമെന്നായിരുന്നു. വേദനകളുടെ കൊടിയേറ്റങ്ങള്‍ക്കിടയിലും അവള്‍ നല്ല ജീവിതത്തിന്റെ വര്‍ണക്കുപ്പായം നെയ്തുകൊണ്ടിരുന്നു.
എല്ലാം ക്ഷമയോടെ കടിച്ചിറക്കാന്‍ അവള്‍ക്ക് മറ്റൊരു കാരണവുമുണ്ടായിരുന്നു. വര്‍ഷങ്ങളോളം ഒരു മനുഷ്യന്‍ മരൂഭൂമിയില്‍ ജീവിതം പണയപ്പെടുത്തി ഉണ്ടാക്കിയ 35 പവനും ഒരു ലക്ഷവും റാഡോ വാച്ചുമായിരുന്നു അവള്‍ക്കൊപ്പം വിലയായി ഭര്‍ത്താവ് വാങ്ങിയത്. സഫരിയയുടെ വിവാഹത്തിന്റെ കടംപോലും വീട്ടിത്തീര്‍ന്നിരുന്നില്ല. അതിനാല്‍, വീണ്ടും ബാപ്പയെ വിഷമിപ്പിക്കാന്‍ ആ മകള്‍ക്കാവുമായിരുന്നില്ല.
കിട്ടിയതുംപോരാഞ്ഞ് ഒരു ലക്ഷംകൂടി വേണമെന്നും ഗള്‍ഫിലേക്ക് വിസ സംഘടിപ്പിച്ചു തരാന്‍ നിന്റെ ബാപ്പയോട് പറയണമെന്നും പറഞ്ഞ് അയാള്‍ പതിവായി അടിക്കുമായിരുന്നു.
നിന്റെ വീട്ടുകാര്‍ തന്നയച്ച പണ്ടവും പൈസയും കുറഞ്ഞുപോയെന്നും അടുത്ത വീട്ടിലെ കുട്ടി നിന്നേക്കാള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞ് ഉമ്മയും പെങ്ങന്മാരും മറുവശത്ത്. തനിക്ക് നല്‍കിയ 35 പവന്‍ കല്യാണത്തിനുശേഷം സഫരിയ കണ്ടിട്ടില്ല. എല്ലാം ഫൈസല്‍ വാങ്ങിവെച്ചിരുന്നു. അതെന്തു ചെയ്തെന്നും അവള്‍ക്കൊരറിവുമില്ല.
അസഹ്യമായ നടുവേദനമൂലം സമ്മതംവാങ്ങി സഫരിയ രണ്ടുദിവസത്തേക്ക് സ്വന്തം വീട്ടിലേക്കു പോന്നു. ബാക്കിയുള്ള സ്ത്രീധനത്തുകയുംകൊണ്ടേ മടങ്ങാവൂ എന്ന ഭീഷണി കേട്ടുകൊണ്ടാണ് ഭര്‍തൃവീട്ടില്‍നിന്നിറങ്ങിയത്. ഫൈസലിന്റെ അനുജനായിരുന്നു കൊണ്ടുവിട്ടത്. ആര്‍ത്തവസമയത്ത് സഫരിയക്ക് കലശലായ വയറുവേദനും ഛര്‍ദിയും പതിവായിരുന്നു. ഇതൊക്കെ കൊണ്ട് അഞ്ചുദിവസം അവള്‍ സ്വന്തം വീട്ടില്‍ തങ്ങി. ഭര്‍തൃവീട്ടുകാരുടെ ഭീഷണി അവള്‍ സ്വന്തം വീട്ടില്‍ അറിയിച്ചില്ല്ള. ഉപ്പയോടൊന്നിച്ച് തിരിച്ചു ചെന്ന ദിവസത്തെ രാത്രി അവള്‍ക്ക് കാളരാത്രിയായിരുന്നു. സ്ത്രീധനത്തുകയില്ലാതെ വന്നുകയറിയ അവള്‍ക്കുള്ള ക്രൂരശിക്ഷ അന്ന് അവര്‍ നടപ്പാക്കി.
ആ സംഭവം വിവരിക്കുമ്പോള്‍ ആ ഉമ്മ വിറക്കുന്നുണ്ടായിരുന്നു.
''തലവേദനകാരണം വീടിന്റെ മോളിലത്തെ നിലയിലെ മുറിയില്‍ കിടക്കുകയായിരുന്നു എന്റെ മോള്. കാശ് കൊണ്ടുവരാതെ ഇവിടെ കയറി കെടക്കേണ്ടെന്ന് പറഞ്ഞ് ഫൈസലിന്റെ പെങ്ങന്മാരായ ജസീറയും നൂര്‍ജഹാനും അനിയന്‍ സിറാജുംകൂടി കട്ടിലീന്ന് ഓളെ താഴേക്കു വലിച്ചിട്ടു. അതുകണ്ട് അനങ്ങാതെ ഇരുന്ന ഫൈസലിനോട് 'ചെയ്യല്ലേന്ന് പറ ഇക്കാ...ഞാന്‍ താഴെ പായ വിരിച്ചെങ്കിലും കിടന്നോട്ടെ' എന്ന് ഓള് കരഞ്ഞ് പറഞ്ഞ്.
അവര് പറേണപോലെ കേട്ടാല്‍ മതീന്നായിരുന്നു ഓന്‍ കല്‍പിച്ചത്. മൂന്നാളും ചേര്‍ന്ന് എന്റെ മോളെ കോണിപ്പടീലൂടെ വലിച്ചെഴച്ച്. തല ഓരോ പടിയിലും ഇടിച്ചു. അവശയായ ഓളെ കോണിച്ചോട്ടിലിട്ട് അവരെല്ലാം പോയി കെടന്ന് സുഖായി ഉറങ്ങി. കോണിപ്പടികളില്‍ അടിച്ച് മുഴച്ച തല മരവിച്ചിരുന്നു. അന്നവള്‍ കോണിക്കൂടിനടിയിലെ ഇരുട്ടില്‍ ചുരുണ്ടുകൂടി. ആ കിടപ്പ് മൂന്നാഴ്ച നീണ്ടു. ഒരുതുള്ളി വെള്ളംപോലും ആരും കൊടുത്തില്ല. വിശന്നപ്പോള്‍ അടുക്കളയില്‍ ചെന്ന് എന്തെങ്കിലും എടുത്താല്‍ കട്ടു തിന്നെന്ന് പറഞ്ഞ് ആട്ടുമായിരുന്നു.
ദാഹിച്ചുവലഞ്ഞപ്പോള്‍ വെള്ളത്തിനായി നീട്ടിയ കൈ പോലും അവര്‍ തട്ടിമാറ്റി. തലക്കെന്തോ സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടറുടെ അടുത്തുകൊണ്ടുപോവണമെന്നും കരഞ്ഞുപറഞ്ഞിട്ടും ഫൈസല്‍ അനങ്ങിയില്ല. ഇതിനിടെ ഒരു ദിവസം അവളുടെ കഴുത്തില്‍നിന്ന് അഴിച്ചെടുത്ത മഹ്റുമായി അവന്‍ പുറത്തേക്കു പോയി. തിരിച്ചുവന്നത് ഓട്ടോറിക്ഷ നിറയെ സാധനങ്ങളുമായാണ്. അന്ന് ബിരിയാണിവെച്ചു തിന്നു അവര്‍. വിശന്നൊട്ടിയ എന്റെ മോള്‍ക്ക് ഒരു വറ്റുപോലും നല്‍കിയില്ല്ള...''
ഒരുദിവസം, കുട്ടികളുണ്ടാവാനാണെന്നുംപറഞ്ഞ് വെളുത്ത പൊടി അവര്‍ സഫരിയക്ക് നല്‍കിയതായി ആയിഷ പറയുന്നു. അവളത് വാങ്ങിക്കഴിച്ചു. അതിനുശേഷം ബുദ്ധിമാന്ദ്യം സംഭവിച്ചതുപോലെയായി. അങ്ങേയറ്റം അവശനിലയില്‍ 2010 ഏപ്രില്‍ 25ാം തീയതി ഫൈസലും രണ്ടു കൂട്ടുകാരും ചേര്‍ന്ന് വളയത്തെ അവളുടെ വീട്ടില്‍ കൊണ്ടാക്കി. അപ്പോഴേക്ക് തലക്കേറ്റ ക്ഷതം അവളെ കൂടുതല്‍ അവശയാക്കിയിരുന്നു.
വിവരമറിഞ്ഞ് ബാപ്പ ഗള്‍ഫിലെ വിസ കാന്‍സല്‍ ചെയ്ത് നാട്ടിലെത്തി. പിന്നീടുള്ള രണ്ടുവര്‍ഷം ജീവിതം ആ മനുഷ്യനെ വല്ലാതെയങ്ങ് തോല്‍പിച്ചു കളഞ്ഞു.
കാര്യങ്ങള്‍ അത്രയുമായ സ്ഥിതിക്ക് ഈ സംഭവവുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വീട്ടുകാരുടെ പ്രതികരണമറിയാന്‍ കൊളത്തൂര്‍ വില്ല്യാപ്പിള്ളി പുത്തന്‍പുരയില്‍ വീട്ടിലേക്ക് ഞങ്ങള്‍ വിളിച്ചു. ഉമ്മയായിരുന്നു ഫോണെടുത്തത്. വിഷയമറിഞ്ഞയുടന്‍ അവര്‍ ഫോണ്‍ സിറാജിന് കൈമാറി. അയാളുടെ വിശദീകരണം ഇപ്രകാരമായിരുന്നു.
'' ജ്യേഷ്ഠന്‍ ഫൈസല്‍ സഫരിയയെ വിവാഹം ചെയ്തുകൊണ്ടുവന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അവളില്‍ മനോരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അതേത്തുടര്‍ന്ന് അവളുടെ ഉമ്മയും ബാപ്പയും സഫരിയയെ കൂട്ടി വടകരയിലെ ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചു. അഞ്ചെട്ടുതവണ ഇങ്ങനെ കാണിച്ചിട്ടുണ്ട്. പലപ്പോഴും വീട്ടിലെ ജോലികള്‍ ഒന്നും അവള്‍ ചെയ്യില്ലായിരുന്നു. എപ്പോഴും തലവേദന, വയറുവേദന എന്നൊക്കെ പറഞ്ഞ് പണി ചെയ്യാതിരിക്കും.
സഫരിയയെ ജ്യേഷ്ഠന്‍ വിവാഹം കഴിച്ചത് സ്ത്രീധനമായി ഒന്നും വാങ്ങാതെയാണ്. ഊരവേദന എന്ന് പറഞ്ഞപ്പോള്‍ അവളെ ഫൈസലും സുഹൃത്തുക്കളും കൂടി അവളുടെ വീട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു. അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് അവള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന വിവരം തങ്ങള്‍ അറിയുന്നത്.
തങ്ങളുടെ വീട്ടില്‍വെച്ച് സഫരിയക്ക് ഒരു അപകടവും ഉണ്ടായിട്ടില്ല. അവളെ ആരെങ്കിലും ഉപദ്രവിക്കുകയോ കോണിപ്പടിയിലൂടെ വലിച്ചിഴക്കുകയോ ചെയ്തിട്ടില്ല. കോണിപ്പടിയിലൂടെ വലിച്ചിഴച്ചെന്ന് പറയുന്നത് കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. കുത്തനെയുള്ള കോണിപ്പടിയിലൂടെ വലിച്ചിഴക്കാനാവില്ല. നിയമപരമായി ഫൈസല്‍ സഫരിയയെ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു വിവാഹം കഴിച്ചിട്ടുമുണ്ട്. തങ്ങള്‍ക്കെതിരെ സഫരിയയുടെ കുടുംബം നടത്തുന്ന പ്രചാരണങ്ങളെ നിയമപരമായി നേരിടും...''
എന്നാല്‍, 35 പവനും ഒരു ലക്ഷവും ഒരു റാഡോ വാച്ചും സ്തീധനമായി നല്‍കിയിരുന്നതായി എഫ്.ഐ.ആറിലും സഫരിയ പൊലീസിന് നല്‍കിയ മരണമൊഴിയിലും പറയുന്നുണ്ട്. വിവാഹത്തിന് സ്ത്രീധനം നല്‍കുന്നതും കൈപ്പറ്റുന്നതും ഒരിക്കലും രേഖപ്പെടുത്താത്തതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പലര്‍ക്കും ഇത് തലയൂരാനുള്ള പഴുതാകുന്നു. മാത്രവുമല്ല, സഫരിയക്ക് മനോരോഗമൊന്നും ഉണ്ടായിരുന്നില്ലെന്നും വടകരയിലെ ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ കാണിച്ചിരുന്നെങ്കില്‍ അവിടെ അതിന്റെ രേഖകള്‍ ഉണ്ടാവേണ്ടതല്ലേ എന്നും അവളുടെ ബാപ്പ ചോദിക്കുന്നു.
'എന്റെ ഗതി വേറെ
ഒരു പെണ്‍കുട്ടിക്കും വരരുത്'
സഫരിയയുടെ ജീവിതം ആശുപത്രികളിലും കേസുമായി കോടതികളിലുമായി. സ്കാനിങ്ങില്‍ തലക്ക് ക്ഷതമേറ്റതായി കണ്ടെത്തി. ഒരിക്കല്‍ അവളെ തേടി ഒരു രജിസ്റ്റേഡ് തപാല്‍ വന്നു. ഫൈസല്‍ അയച്ച വിവാഹമോചന മൊഴിയായിരുന്നു അത്.
ഇതിനിടെ അവന്‍ മറ്റൊരു പെണ്ണുംകെട്ടി. കേസില്‍നിന്ന് ഊരിത്തരണമെന്നതായിരുന്നു ഈ വീട്ടുകാരോട് 'സ്ത്രീധന'മായി അവന്‍ ആവശ്യപ്പെട്ടതത്രെ. വിവാഹത്തിനുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത് പ്രദേശത്തെ ലീഗ് നേതാവായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന ഹവാല ഇടപാടുകാരന്റെ പിന്തുണയും ഫൈസലിനുണ്ട്.
അപ്പോഴും തന്റെ മകളുടെ ജീവിതം തിരിച്ചുകിട്ടാന്‍ സഫരിയയുടെ പിതാവ് ഓരോ വാതിലുകളും മുട്ടിക്കൊണ്ടേയിരുന്നു. നാട്ടിലെ ഒരു 'പടച്ചോന്മാരും' കനിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടിക്കാരും മധ്യസ്ഥന്മാരും ഇടപെട്ടെങ്കിലും എല്ലാവരും ഒന്നാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പണമെറിഞ്ഞും അന്വേഷകര്‍ക്ക് കൈക്കൂലി കൊടുത്തും ഫൈസലും വീട്ടുകാരും കേസ് നീട്ടിക്കൊണ്ടുപോയി.
രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം, കഴിഞ്ഞ ഫെബ്രുവരി 27ന് സഫരിയ വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങി. മരണക്കിടക്കയില്‍ വേദന കടിച്ചിറക്കി സഫരിയ താന്‍ അനുഭവിച്ച നാലുവര്‍ഷത്തിന്റെ സങ്കടക്കടല്‍ ഉമ്മക്കു മുന്നില്‍ തുറന്നുവെച്ചു. മരണത്തിനുമുമ്പ് അവള്‍പറഞ്ഞ വാക്കുകള്‍ ആ ഉമ്മയുടെയും ഉപ്പയുടെയും കാതുകളില്‍ സദാ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു...'എന്റെ ഗതി വേറെ ഒരു പെണ്‍കുട്ടിക്കും വരരുത്'.
ഫൈസലിനെയും കുടുംബത്തെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍, ഒട്ടുംവയ്യാത്ത അവസ്ഥയിലും മരണത്തിന്റെ മൂന്നു ദിവസം മുമ്പ് അവള്‍ കോടതി കയറിയിറങ്ങിയിരുന്നു. കേസും കൂട്ടവുമായി ജോലി പോലുമില്ലാതെ ആ പിതാവ് ഇപ്പോഴും പല വാതിലുകള്‍ കയറിയിറങ്ങുകയാണ്. മരിച്ച മകളുടെ നീതിക്കായി നിസ്സഹായനായ ഒരു മനുഷ്യന്റെ അവസാനിക്കാത്ത അലച്ചിലായി അത് മാറുകയാണോ?
'എന്റെ മോളെ അവരെല്ലാംകൂടി കൊന്നതാണ്. അവര്‍ക്ക് ഈ നാട്ടിലെ നിയമപ്രകാരമുള്ള ശിക്ഷയെങ്കിലും കിട്ടണം'- എല്ലാം നഷ്ടപ്പെട്ട ഒരു പിതാവിന്റെ സങ്കടഹരജി അതാണ്. സഫരിയക്ക് പുറമെ ഒമ്പതാംതരത്തില്‍ പഠിക്കുന്ന മകനും കല്യാണം കഴിച്ചയച്ച മറ്റൊരു മകളുമാണ് ഇവര്‍ക്കുള്ളത്.
ജോലിക്കുപോലും പോകാന്‍ കഴിയാതെ കേസിന്റെ വഴിയില്‍ സൂപ്പി ഇറങ്ങി നടക്കുമ്പോള്‍ ആ വീട്ടില്‍ പലപ്പോഴും തീ പുകയാറില്ലെന്ന് ആരും അറിയുന്നില്ല. കദനങ്ങളുടെ കടലില്‍ അകപെട്ടുപോയ ആ വീടുവിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ ഉണര്‍ന്നത് ഒരു പ്രാര്‍ഥനയായിരുന്നു. ദൈവമേ, ഈ രക്തത്തിന് നീ പകരം ചോദിക്കണേ...

Friday, May 4, 2012

വിവരാവകാശനിയമവും ജുഡീഷ്യറിയും


അറിയാനുള്ള അവകാശത്തെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടന നിശ്ശബ്ദമായിരിക്കെ അക്കാര്യം നികത്തിയത് കോടതികളാണ്. രാജ്നാരായണ്‍ കേസിലെ (1975) സുപ്രീംകോടതിവിധി വിവരാവകാശത്തിന്റെ കാര്യത്തില്‍ ചരിത്രപരമെന്നുതന്നെ വിശേഷിപ്പിക്കാം. 'പാരമ്പര്യമായ മാര്‍ഗത്തിലൂടെ പാരമ്പര്യേതര നീതിസ്രോതസ്സുകള്‍ കണ്ടെത്തുന്ന' മലയാളിയായ ജസ്റ്റിസ് കെ.കെ. മാത്യുവിന്റെ വിധിന്യായം, അറിയാനുള്ള അവകാശത്തിന് നിയമപരിരക്ഷ നല്‍കാത്ത സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിക്കുന്നു. പൊതുകാര്യങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശം ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് അസന്ദിഗ്ധമായ ഭാഷയില്‍ സുപ്രീംകോടതി പറയുന്നുണ്ട്.1982ലെ പ്രഖ്യാതമായ 'ജഡ്ജസ് കേസി'ല്‍, മൗലികാവകാശത്തില്‍, അറിയാനുള്ള പൗരന്റെ അവകാശവും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. 'തുറന്ന സര്‍ക്കാര്‍ എന്നത് പുതിയ ജനാധിപത്യ സംസ്കാരമാണ്. ദരിദ്രരും നിരക്ഷരരുമായ ജനലക്ഷങ്ങള്‍ക്കായി സോഷ്യലിസ്റ്റ് സാമൂഹികക്രമം ലക്ഷ്യംവെക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അറിയാനുള്ള അവകാശം അത്യന്താപേക്ഷിതമാണ്' -സുപ്രീംകോടതി ഊന്നിപ്പറയുന്നു. എസ്.പി. ഗുപ്ത കേസിലെ വിധിന്യായത്തിന്റെ ചുവടുപിടിച്ച് ബോംബെ ഹൈകോടതിയുടെ 1986ലെ വിധിയും വിവരാവകാശത്തിന്റെ കാര്യത്തില്‍ നാഴികക്കല്ലായി. 


വിവരങ്ങള്‍ തേടുന്ന സാധാരണക്കാരനും സാമൂഹികപ്രവര്‍ത്തകരുടെ സംഘടനയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് കോടതി ആ വിധിയില്‍ പരിശോധിച്ചു.ഭരണകാര്യങ്ങളില്‍ പങ്കാളിയാകാനും സര്‍ക്കാറിന്റെ നയപരമായ കാര്യങ്ങള്‍ അറിയാനുമുള്ള പൗരന്റെ അവകാശം സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ യഥാര്‍ഥ ജനാധിപത്യം പുലരില്ല. വിവരം നല്‍കാതിരിക്കുന്നതും തെറ്റായും അപൂര്‍ണമായും പക്ഷപാതപരമായും വിവരങ്ങള്‍ നല്‍കുന്നതുമെല്ലാം ജനാധിപത്യത്തെ അപഹാസ്യമാക്കുമെന്ന് സുപ്രീംകോടതി വിധിന്യായത്തില്‍ ഓര്‍മിപ്പിച്ചു.19ാം അനുച്ഛേദം പോലെത്തന്നെ 21ാം അനുച്ഛേദവും അറിയാനുള്ള അവകാശവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ ആക്ടിവിസത്തിലൂടെ 21ാം അനുച്ഛേദത്തിന് മാനുഷികമുഖം നല്‍കി മൗലികാവകാശങ്ങള്‍ക്ക് പുതിയ ചക്രവാളങ്ങള്‍ തീര്‍ക്കാന്‍ നമ്മുടെ കോടതികള്‍ക്ക് കഴിഞ്ഞു.ഭരണകൂടത്തിന്റെ ഉപശാലകളിലെ പല അഴിമതിക്കഥകളും പുറത്തുകൊണ്ടുവരുമെന്നതിനാല്‍ വിവരാവകാശനിയമത്തെ ഏറ്റവും ശക്തമായി ചെറുക്കുന്നത് ബ്യൂറോക്രസിയായിരിക്കും എന്നാണ് എല്ലാവരും കരുതിയത്. 


നിയമത്തിന്റെ തുടക്കം മുതല്‍ തന്നെ ഉദ്യോഗസ്ഥര്‍ ഈ നിയമത്തെ എതിര്‍ത്തു എന്നത് നേരാണ്. പക്ഷേ, പിന്നീട് വിവരാവകാശ കമീഷന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് നിയമം നടപ്പാക്കാന്‍ അവര്‍ തയാറായി. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അപ്രതീക്ഷിതമായ ഒരിടത്തുനിന്നാണ് ഏറ്റവും ശക്തമായ ഒരു പ്രതിരോധം ഈ നിയമത്തിനുണ്ടായത്- ജുഡീഷ്യറിയുടെ ഭരണവിഭാഗത്തുനിന്ന്.സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണനില്‍ തുടങ്ങി നിലവിലുള്ള ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയില്‍ എത്തിനില്‍ക്കുന്നു ഈ എതിര്‍പ്പ്. രാജ്യത്തെ ഉന്നത കോടതികളിലെ ന്യായാധിപര്‍ ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കുന്ന സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എസ്.സി. അഗര്‍വാള്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ സുപ്രീംകോടതിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 


അപേക്ഷ നിരാകരിച്ചതിനെ പിന്‍താങ്ങി കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് തന്നെ പരസ്യമായി രംഗത്തുവന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ജ. കെ.ജി. ബാലകൃഷ്ണന്റെ നിലപാട്. ആവശ്യപ്പെട്ട രേഖകള്‍ സുപ്രീംകോടതി രജിസ്ട്രി അപേക്ഷകന് നല്‍കണമെന്ന് കേന്ദ്ര വിവരാവകാശകമീഷന്‍ ഉത്തരവിട്ടു. കമീഷന്റെ ഈ തീരുമാനത്തെ സുപ്രീംകോടതിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ദല്‍ഹി ഹൈകോടതിയുടെ സിംഗിള്‍ബെഞ്ച് മുമ്പാകെ ചോദ്യം ചെയ്തു. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പ്രതിനിധി അതിനുതാഴെയുള്ള ഒരു കോടതിയില്‍ ഹരജിയുമായി സമീപിക്കേണ്ടിവന്ന അസാധാരണമായ സംഭവത്തിന് നിയമലോകം സാക്ഷിയായി. സിംഗിള്‍ബെഞ്ചും പിന്നീട് ഫുള്‍ബെഞ്ചും സുപ്രീംകോടതിക്കെതിരായി വിധിപറഞ്ഞതോടെ പ്രശ്നം ഇപ്പോള്‍ സുപ്രീംകോടതിയുടെ മുമ്പാകെ തന്നെയെത്തി. സുപ്രീംകോടതിയുടെ ഒരു ഭരണഘടനാബെഞ്ച് വിശദമായ വാദത്തിനായി പ്രശ്നം പരിഗണിക്കവെ ജുഡീഷ്യറിയുടെ ഭരണവിഭാഗത്തിന്റെ ഈ നിലപാട് ദേശീയസംവാദത്തിനുതന്നെ തുടക്കം കുറിച്ചു. 


ജഡ്ജിമാര്‍ പൊതുസേവകരാണ്. അതിനാല്‍ പൊതുജനപരിശോധനക്ക് അവര്‍ വിധേയരാകണമെന്നും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. 'സീസര്‍ മാത്രമല്ല സീസറുടെ ഭാര്യയും കുട്ടികളും സംശയങ്ങള്‍ക്കതീതരായിരിക്കണമെന്ന്' അദ്ദേഹം പറഞ്ഞു. കര്‍ണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശൈലേന്ദ്രകുമാറും പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജി ജസ്റ്റിസ് കണ്ണനും 'തങ്ങള്‍ സ്വത്തുവിവരം സ്വയം പ്രഖ്യാപിക്കുന്നു'വെന്നറിയിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 'മടിയില്‍ കനമുള്ളവര്‍ക്കേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ' എന്ന പഴമൊഴി മാധ്യമങ്ങള്‍ ന്യായാധിപരെ ഓര്‍മിപ്പിച്ചു. ചീഫ് ജസ്റ്റിസ് തീര്‍ത്ത പ്രതിരോധം ദുര്‍ബലമായി. സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളെല്ലാം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ജഡ്ജിമാര്‍ നിര്‍ബന്ധിതരായി. ഹൈകോടതികളും ഈ തീരുമാനം പിന്‍തുടര്‍ന്നു. 


എന്നാല്‍ വിവരാവകാശനിയമപ്രകാരം സ്വത്തുവിവരം വെളിപ്പെടുത്താന്‍ ജുഡീഷ്യറി ഇതുവരെയും തയാറായിട്ടില്ല എന്ന വൈരുധ്യം ഇപ്പോഴും നിലനില്‍ക്കുന്നു.കോടതി നടപടികള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന ഹരജി പരിഗണിക്കവെ വിവരാവകാശ നിയമത്തിന്റെ പ്രയോഗത്തെ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് കപാഡിയ നടത്തിയ പരാമര്‍ശം വിവാദമായി. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത ചീഫ് ജസ്റ്റിസ് എന്ന ഖ്യാതിയുള്ള കപാഡിയ പക്ഷേ, വിവരാവകാശനിയമത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം പരിധികടന്നുപോയെന്നഭിപ്രായപ്പെട്ട് കേന്ദ്ര വിവരാവകാശ കമീഷണര്‍ ശൈലേഷ്ഗാന്ധി രംഗത്തുവന്നു. 'വിവരാവകാശം നല്ലതാണ്. പക്ഷേ, ഈ അവകാശം ചിലപ്പോള്‍ പരിധി കടക്കുന്നുണ്ട്. നിയമത്തിന് പരിധി വേണം' എന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളെയാണ് ശൈലേഷ് ഗാന്ധി എതിര്‍ത്തത്.


'രാജ്യത്തെ ചീഫ് ജസ്റ്റിസിന്റെ ഈ പരാമര്‍ശങ്ങള്‍ നിഷേധാത്മകമായ ഫലമായിരിക്കും നിയമം നടപ്പാക്കുന്നവരില്‍ ഉണ്ടാക്കുക. ഈ വാക്കുകള്‍ ഉദ്ധരിച്ചായിരിക്കും ഇനി അവര്‍ അപേക്ഷകരെ നേരിടുക' -ശൈലേഷ് ഗാന്ധി ചീഫ് ജസ്റ്റിസിനെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി. 'നിസ്സാരകാര്യങ്ങള്‍ക്കായി വിവരാവകാശനിയമത്തെ ദുരുപയോഗം ചെയ്യുന്നവരുണ്ടാകാം. ഈ ദുരുപയോഗ സാധ്യത മറ്റു നിയമങ്ങള്‍ക്കുമുണ്ട് എന്ന കാര്യം നാം സമ്മതിക്കുന്നു. പക്ഷേ, വിവരാവകാശ നിയമത്തെ മാത്രം എന്തിന് ശക്തമായി എതിര്‍ക്കുന്നു'വെന്നാണ് ശൈലേഷ് ഗാന്ധിയുടെ ചോദ്യം.


പിന്‍കുറിപ്പ്ബ്രിട്ടീഷ് സാമ്രാജ്വത്വശക്തികള്‍ക്കെതിരെ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യ സ്വതന്ത്രയായതും 'നാം നമുക്കുതന്നെ സമര്‍പ്പിച്ച ഭരണഘടന' നിലവില്‍ വന്നതും ഇന്ത്യ റിപ്പബ്ലിക് ആയതും എല്ലാം നാട്ടിന്‍പുറത്തെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. ഈ സംഭവങ്ങളൊന്നും അറിയാത്ത ഒരു കൂട്ടര്‍ ആറു പതിറ്റാണ്ടുകള്‍ക്കുശേഷവും നമ്മുടെ നാട്ടിലുണ്ടെന്നറിയുക. ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലായതിനാല്‍ വിവരാവകാശനിയമം ബാധകമല്ലെന്ന് പറഞ്ഞത് കല്‍ക്കത്ത ഹൈകോടതിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്നെയാണ്! സംഭവം ഇങ്ങനെ:വിവരം നിഷേധിക്കപ്പെട്ട ഒരാള്‍ ഹൈകോടതിക്കെതിരെ കേന്ദ്ര വിവരാവകാശ കമീഷനെ സമീപിച്ചു. വിവരം നല്‍കാത്തതിന് കമീഷന്‍ ഓഫിസറോട് വിശദീകരണം തേടി. 'വിക്ടോറിയാ രാജ്ഞിയുടെ കീഴിലായതിനാല്‍ വിവരാവകാശ കമീഷന്റെ മാത്രമല്ല രാഷ്ട്രപതിയുടെ പോലും അധികാരപരിധി തങ്ങള്‍ക്ക് ബാധകമല്ല.' ഈ മറുപടി കേട്ട് മുഖ്യവിവരാവകാശ കമീഷണര്‍ വജാഹത്ത് ഹബീബുല്ല തരിച്ചിരുന്നുപോയി. കാരണം വിക്ടോറിയാ രാജ്ഞിയുടെ ലെറ്റേഴ്സ് പേറ്റന്റ് പ്രകാരം സ്ഥാപിച്ചതാണ് കല്‍ക്കത്ത ഹൈകോടതിയെന്ന വിവരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇമ്രാന്‍ ഹാസിഫ് ആണ് കമീഷനെ അറിയിച്ചത്.

'ടെസോ'യുടെ ഉയിര്‍പ്പും കലൈജ്ഞറുടെ കണക്കുകളും


കത്തെഴുത്ത്, കവിതയെഴുത്ത്, തിരക്കഥയെഴുത്ത് തുടങ്ങിയവയാണ് ഭരണത്തിലിരിക്കുമ്പോള്‍ കലൈജ്ഞര്‍ കരുണാനിധിയുടെ മുഖ്യവിനോദങ്ങള്‍. കത്തെഴുത്ത് മിക്കപ്പോഴും 'കുത്തെഴുത്താ'വും. കത്ത് ആദ്യം വെളിച്ചം കാണുക പാര്‍ട്ടി പത്രമായ 'മുരശൊലി'യിലാണ്.

ഓരോ കത്ത് പുറത്തുവരുമ്പോഴും ആദ്യത്തെ കുത്തേല്‍ക്കുന്നത് പത്രക്കാര്‍ക്കാണ്. സംഘകാല തമിഴ് സാഹിത്യവും ഉപമകളുമായതിനാല്‍ ഒരുമാതിരിപ്പെട്ട തമിഴ് അഗരാദികളിലൊന്നും (നിഘണ്ടു) അര്‍ഥം കണ്ടെത്താനാവില്ല. കത്തിലൂടെ ആര്‍ക്കാണ് കുത്തേറ്റതെന്നറിയാന്‍ പലപ്പോഴും റിട്ടയേഡ് തമിഴ് പ്രഫസര്‍മാരുടെ സഹായം തേടേണ്ടിവരും. കവിതകള്‍ക്ക് ഈ പ്രശ്നമില്ല. തൂണിനെക്കുറിച്ചും തുരുമ്പിനെക്കുറിച്ചും കവിതകളെഴുതും. വായില്‍ തോന്നുന്നതെന്തും 'സിഗ്സാഗ്' സ്റ്റൈലില്‍ അടുക്കിയാല്‍ കലൈജ്ഞര്‍ കവിതയായി.

ഭാര്യയുടെ കന്നിപ്രസവത്തിന് കാത്തുനില്‍ക്കുന്നവന്റെ വെപ്രാളത്തോടെയാണ് കലൈജ്ഞറുടെ തിരക്കഥാ പ്രസവത്തിനായി ലോട്ടറി രാജാവ് മാര്‍ട്ടിന്‍ കാത്തുനിന്നിരുന്നത്. അഞ്ചു കൊല്ലത്തെ ഭരണത്തിനിടയില്‍ നാലു തിരക്കഥകള്‍ സിനിമയായി. കഥയുടെ 'ഗുണം' കൊണ്ട് എല്ലാം പൊളിഞ്ഞുപാളീസായി. എങ്കിലും കലൈജ്ഞര്‍ സിനിമയുടെ മേല്‍വിലാസത്തില്‍ തമിഴകത്തിന്റെ തെക്കും വടക്കും മണ്ടിനടന്ന് പാവങ്ങളുടെ ഭൂമി വെട്ടിപ്പിടിക്കാനും പൊലീസിന്റെ കണ്മുന്നില്‍ വ്യാജലോട്ടറി വിറ്റ് കോടികള്‍ കീശയിലാക്കാനും മാര്‍ട്ടിന് ലൈസന്‍സ് കിട്ടി. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് തൊപ്പിവിറ്റ് ജീവിച്ച പോലെ തിരക്കഥ വിറ്റുകിട്ടിയ കാശുകൊണ്ടാണ് താന്‍ ജീവിക്കുന്നതെന്ന് കലൈജ്ഞര്‍ക്ക് പറയാന്‍ അവസരവും കിട്ടി.

ഭരണത്തിലല്ലാതിരിക്കുമ്പോള്‍ മുഖ്യവിനോദം സംഘകാല സാഹിത്യപാരായണവും കി. വീരമണിയുമൊത്തുള്ള വെടിപറച്ചിലുമാണ്. ഭാര്യാമക്കളോടുള്ള സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഗോപാലപുരത്തെയും സി.ഐ.ടി നഗറിലെയും വസതികളിലേക്ക് മാറി മാറി യാത്രചെയ്യും. ഗോപാലപുരത്ത് രണ്ടാം ഭാര്യ ദയാളു അമ്മാളും സി.ഐ.ടി നഗറില്‍ മൂന്നാം ഭാര്യ രാജാത്തിയമ്മാളും കലൈജ്ഞറെ പരിചരിക്കാന്‍ മത്സരിക്കുന്നു. ആറു മാസത്തെ തിഹാര്‍ ജയില്‍ പര്യടനത്തിനു ശേഷം മടങ്ങിയെത്തിയ മകള്‍ കനിമൊഴി ഉള്ളതിനാല്‍ ഇപ്പോള്‍ ഏറിയ പങ്കും സമയം ചെലവഴിക്കുന്നത് സി.ഐ.ടി നഗറിലാണ്.
ഭാര്യാമക്കളെ താലോലിച്ചും സൊള്ളുപറഞ്ഞും കഴിയേണ്ടിവരുന്നതിന്റെ മുഷിപ്പ് മാറ്റാന്‍ കലൈജ്ഞര്‍ കണ്ടെത്തുന്ന മറ്റൊരു വിനോദമാണ് ശ്രീലങ്കന്‍ തമിഴ് സ്നേഹം. ഭരണത്തില്‍നിന്ന് ഇറങ്ങി കുറച്ചുകാലം കഴിയുമ്പോഴാണ് ഈ വിനോദം തുടങ്ങുന്നത്. കമിഴ്ന്നുവീണാല്‍ കാല്‍പണവും കൊണ്ടേ പൊങ്ങാവൂ എന്നതാണ് പോളിസി. സംഗതി വിനോദമാണെങ്കിലും അതിലൂടെ ആരെയൊക്കെ കുത്തണമെന്നും വെട്ടിനിരത്തണമെന്നും കക്ഷി കണക്കുകൂട്ടിയിരിക്കും.

ഏതു വിനോദവും ആസൂത്രണം ചെയ്യുന്നതിനു മുമ്പ് കി. വീരമണിയുമായി കൂടിയാലോചന നടത്തും. 'ദ്രാവിഡര്‍ കഴകം' പ്രസിഡന്റാണ് വീരമണി. 'ദ്രാവിഡര്‍ കഴകം' ഡി.എം.കെ.യുടെ മാതാവാണെന്നാണ് വെപ്പ്. കരുണാനിധി കുരക്കാന്‍ പറഞ്ഞാല്‍ കുരക്കുക, കടിക്കാന്‍ പറഞ്ഞാല്‍ കടിക്കുക, ഒന്നും പറഞ്ഞില്ലെങ്കില്‍ പുറം ചൊറിഞ്ഞുകൊടുക്കുക തുടങ്ങിയവയാണ് വീരമണിയുടെ ജോലികള്‍. ചെലവിനുള്ളത് കലൈജ്ഞര്‍ നല്‍കും. എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാല്‍ കരുണാനിധി ആദ്യം അത് അറിയിക്കുന്നത് വീരമണിയെയാണ്. വീരമണി പത്രസമ്മേളനം വിളിച്ച് സ്വന്തം നിലക്ക് അക്കാര്യം വിളിച്ചുകൂവും. തുടര്‍ന്ന് 'പൊതു ആവശ്യ'മെന്ന മേമ്പൊടിയോടെ കലൈജ്ഞര്‍ കാര്യപരിപാടിയിലേക്ക് കടക്കും. ലോക ക്ളാസിക്കല്‍ തമിഴ് സമ്മേളനം മുതല്‍ 'ടെസോ'യുടെ ഉയിര്‍ത്തെഴുന്നേല്‍പ് വരെയുള്ള കലൈജ്ഞര്‍ വിനോദങ്ങള്‍ അരങ്ങേറിയത് ഈ രീതിയിലാണ്.

1969 ഫെബ്രുവരി പത്തു മുതല്‍ '76 ജനുവരി 31 വരെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു കരുണാനിധി. ഡി.എം.കെ യോഗങ്ങള്‍ക്ക് ആളെക്കൂട്ടാന്‍ താന്‍തന്നെ കൈപിടിച്ചു കൊണ്ടുവന്ന സിനിമാനടന്‍ എം.ജി. രാമചന്ദ്രന്‍ പാര്‍ട്ടിയും ഭരണവും അണ്ണാക്ക് തൊടാതെ വിഴുങ്ങിയ ശേഷം പന്തീരാണ്ടുകാലം പണിയൊന്നുമില്ലാതെ തേരാപാരാ നടന്നു. അക്കാലത്താണ് കലൈജ്ഞര്‍ക്ക് ആദ്യം ശ്രീലങ്കന്‍ തമിഴരോട് സ്നേഹം തോന്നിയത്. പിന്നീട് എല്‍.ടി.ടി.ഇ തലവനായി മാറിയ വേലുപ്പിള്ള പ്രഭാകരനുള്‍പ്പെടെ ശ്രീലങ്കന്‍ തമിഴര്‍ ചെറു സായുധസംഘങ്ങളുണ്ടാക്കി തമിഴകത്ത് തമ്പടിച്ച കാലം. തമിഴ് തീവ്രവാദികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തിരുന്നത് മുഖ്യമന്ത്രി എം.ജി.ആര്‍ തന്നെ. അദ്ദേഹമാണെങ്കില്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ഉറ്റതോഴന്‍.
തമിഴ് തീവ്രവാദികള്‍ തമിഴ്നാട്ടില്‍ തമ്പടിച്ച് തങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരോപണമുന്നയിച്ചതോടെ ഇവരെ തമിഴ്നാട്ടില്‍നിന്ന് പുറത്താക്കാന്‍ 1985ല്‍ കേന്ദ്രത്തിലെ രാജീവ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനെതിരെ ആയിരക്കണക്കിന് തമിഴര്‍ ന്യൂദല്‍ഹിയിലെത്തി പ്രതിഷേധപ്രകടനം നടത്തി. എം.ജി.ആറിനും കോണ്‍ഗ്രസിനുമെതിരെ കിട്ടിയ ആയുധമെന്ന നിലക്ക് ഈ പ്രശ്നത്തെ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ട കരുണാനിധി 1985 മേയ് 13ന് രൂപം കൊടുത്ത സംഘടനയാണ് ടെസോ (തമിഴ് ഈഴം സപ്പോര്‍ട്ടേഴ്സ് ഓര്‍ഗനൈസേഷന്‍). സ്വതന്ത്ര തമിഴ് ഈഴത്തിനു വേണ്ടിയുള്ള പോരാട്ടത്തെ പിന്തുണക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. തമിഴ്നാട്ടിലെ മധുരയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ടെസോ രൂപം കൊണ്ടത്. കരുണാനിധി തന്നെയായിരുന്നു അധ്യക്ഷന്‍. കി. വീരമണി, മധുരൈ നെടുമാരന്‍ എന്ന പഴ. നെടുമാരന്‍ എന്നിവര്‍ മെംബര്‍മാരും. പാര്‍ട്ടി അണികളില്‍ ഒട്ടുമുക്കാലും എം.ജി.ആറിനൊപ്പം എ.ഐ.എ.ഡി.എം.കെ.യില്‍ ചേക്കേറിയ ശേഷം ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന സ്ഥിതിയിലായിരുന്ന ഡി.എം.കെ.ക്ക് 'ടെസോ' നല്‍കിയ ഊര്‍ജം ചെറുതല്ല. കരുണാനിധിയുടെ ആഹ്വാനപ്രകാരം നടന്ന ട്രെയിന്‍ തടയല്‍ സമരം വന്‍വിജയമായി. ടെസോ അംഗമായ നെടുമാരന്‍ ശ്രീലങ്കയിലെത്തി അവിടത്തെ തമിഴരുടെ ദുരിതങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ച് അത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കേന്ദ്രസര്‍ക്കാര്‍ ശ്രീലങ്കയെ പ്രതിഷേധമറിയിച്ചു. ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സമാധാനസേനയെ അയക്കാന്‍ രാജീവിനെ പ്രേരിപ്പിച്ചത് ഈ സംഭവവികാസങ്ങളാണ്. അത് ഒടുവില്‍ രാജീവിന്റെ തന്നെ അന്ത്യത്തില്‍ കലാശിച്ചു.

എം.ജി.ആറിന്റെ മരണശേഷം 1989ല്‍ വീണ്ടും മുഖ്യമന്ത്രിയായതോടെ കരുണാനിധി 'ടെസോ'യുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 1991ല്‍ അധികാരമൊഴിയേണ്ടിവന്ന കരുണാനിധി പിന്നീട് പലതവണ മുഖ്യമന്ത്രിയായെങ്കിലും ശ്രീലങ്കന്‍ തമിഴരെക്കുറിച്ച് അധികമൊന്നും പറഞ്ഞിട്ടില്ല. 2009ല്‍ ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.യുമായുള്ള അന്തിമയുദ്ധത്തില്‍ പതിനായിരക്കണക്കിന് തമിഴ് വംശജരെ ഉന്മൂലനം ചെയ്തപ്പോഴും വാ തുറക്കാതിരുന്ന കലൈജ്ഞര്‍ യുദ്ധം അവസാനിച്ചുവെന്ന് ഉറപ്പായ ശേഷം ചെന്നൈ മെറീനാ ബീച്ചിലെ അണ്ണാ സ്മാരകത്തില്‍ നാലു മണിക്കൂര്‍ ഉപവാസം നടത്തി. പ്രഭാതഭക്ഷണത്തിനുശേഷം ഉച്ചഭക്ഷണത്തിനു തൊട്ടുമുമ്പു വരെ നടത്തിയ നിരാഹാരസമരം യുദ്ധം തീര്‍ന്നുവെന്ന് മഹീന്ദ രാജപക്സെ പ്രസ്താവിച്ചതോടെ അവസാനിപ്പിക്കുകയായിരുന്നു. '85ല്‍ ടെസോ രൂപവത്കരിച്ചതിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും അധികാരത്തിലേക്കുള്ള തിരിച്ചുവരവിനും കരുണാനിധി വഴിയൊരുക്കിയെങ്കില്‍ ഇത്തവണ അത് പുനരുജ്ജീവിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത് ഒറ്റവെടിക്ക് ഒന്നിലേറെ പക്ഷികളെയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതില്‍ പ്രധാനം കോണ്‍ഗ്രസിനെ തമിഴ്നാട്ടിലെ ഡി.എം.കെ സഖ്യത്തില്‍നിന്ന് ഇറക്കിവിടലാണ്. കേന്ദ്രത്തില്‍ ഒരിക്കല്‍കൂടി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് കണക്കുകൂട്ടല്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ജയലളിതക്കെതിരെ ശക്തമായ രാഷ്ട്രീയസഖ്യം അനിവാര്യമാണ്. കോണ്‍ഗ്രസിനെ ഇറക്കിവിട്ടാല്‍ ഇടതുകക്ഷികള്‍, വൈക്കോയുടെ എം.ഡി.എം.കെ, വിജയകാന്തിന്റെ ഡി.എം.ഡി.കെ, പാട്ടാളി മക്കള്‍ കക്ഷി എന്നിവയെ സ്വന്തം പാളയത്തിലേക്ക് കൊണ്ടുവരാമെന്ന് കലൈജ്ഞര്‍ കണക്കുകൂട്ടുന്നു. 
ശ്രീലങ്കന്‍ പ്രശ്നത്തില്‍ കടുത്ത നിലപാടുകളെടുത്താല്‍ കോണ്‍ഗ്രസ് സ്വമേധയാ ഒഴിഞ്ഞുപോകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഈ ലക്ഷ്യത്തോടെയാണ് കഴിഞ്ഞ രണ്ടു മാസത്തോളമായി സ്വതന്ത്ര ഈഴത്തെക്കുറിച്ച് ഡി.എം.കെ അധ്യക്ഷന്‍ വാചാലനാവുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ പരിണാമമാണ് ഏപ്രില്‍ 30ന് അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ടെസോയുടെ ആദ്യയോഗം. തമിഴ് ഈഴവുമായി ബന്ധപ്പെട്ട ഡി.എം.കെ നിലപാടുകളോടുള്ള സോണിയയുടെ അതൃപ്തി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി കരുണാനിധിയെ നേരില്‍ അറിയിച്ചതായും സൂചനയുണ്ട്. ഇതോടെ, കരുണാനിധിയുടെ ആദ്യലക്ഷ്യം വിജയത്തോടടുക്കുകയാണ്.

പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാന്‍ മക്കളായ സ്റ്റാലിനും അഴഗിരിയുമായുള്ള പോരാട്ടം തെരുവുയുദ്ധത്തിന്റെ നിലയിലെത്തിയിരിക്കെ പാര്‍ട്ടി അണികളുടെ ശ്രദ്ധ തിരിച്ചുവിടുകയാണ് മറ്റൊരു ലക്ഷ്യം. അച്ഛനേക്കാള്‍ വളര്‍ന്ന മക്കളെ നിയന്ത്രിക്കുന്നതിനേക്കാള്‍ അണികളുടെ കണ്ണുകെട്ടുകയാണ് നല്ലതെന്ന ഗതികേടിലാണ് കലൈജ്ഞര്‍. പാര്‍ട്ടിയില്‍ സ്റ്റാലിന്‍-അഴഗിരി പോര് പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ തിഹാര്‍ ജയിലില്‍ മുന്‍ മന്ത്രി എ. രാജയെ സന്ദര്‍ശിച്ച അഴഗിരി 2ജി ഇടപാടില്‍ സ്റ്റാലിനുള്ള പങ്ക് പരസ്യമായി പറയണമെന്ന് ആവശ്യപ്പെടുന്നിടത്തോളം എത്തിയിരിക്കുകയാണ് അനന്തരാവകാശിത്തര്‍ക്കം.

ശ്രീലങ്കയില്‍ സ്വതന്ത്ര തമിഴ് ഈഴം സ്ഥാപിക്കുന്നതിനെക്കുറിച്ച് ലങ്കന്‍ തമിഴര്‍ക്കിടയില്‍ പൊതുവോട്ടെടുപ്പ് നടത്താന്‍ ഐക്യരാഷ്ട്രസഭ ഒരുങ്ങുന്നതായി കരുണാനിധി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ, അങ്ങനെ സംഭവിച്ചാല്‍ അത് ടെസോ പ്രമേയം പാസാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം അവകാശപ്പെട്ടേക്കും. 2009ല്‍ താന്‍ നാലു മണിക്കൂര്‍ നിരാഹാരമനുഷ്ഠിച്ചതുകൊണ്ട് ശ്രീലങ്കയില്‍ യുദ്ധം അവസാനിച്ചുവെന്ന് അവകാശപ്പെട്ട പോലെ. വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം പോലും ചില നേരങ്ങളില്‍ ഈ ദ്രാവിഡനേതാവിനു മുന്നില്‍ സുല്ലിടുമെന്നുറപ്പ്.
-Madhyamam

ദലിത് വിമോചനം എന്ന സമസ്യ


കുല്‍ദീപ് നയാര്‍


ഇന്ത്യന്‍ മാധ്യമരംഗത്തെ പ്രമുഖ പദവികളിലൊന്നിലും ഒരു ദലിതന്‍ നിയമിക്കപ്പെടുന്നില്ല. എന്തുകൊണ്ടാകാം ഈ ഉപേക്ഷ? ഈയിടെ ഒരു ആസ്ട്രേലിയന്‍ പത്രാധിപര്‍ ഉന്നയിച്ച ഈ ചോദ്യത്തിനുമുന്നില്‍ എനിക്ക് കൈമലര്‍ത്തേണ്ടിവന്നു. ആഴത്തില്‍ തറഞ്ഞുകയറി ഹൃദയത്തെ മുറിപ്പെടുത്തിയ ചോദ്യ ശരം. ദീര്‍ഘകാലംമുമ്പേ കണ്ടെത്തി ശരിപ്പെടുത്തേണ്ട ഒരു ന്യൂനതയാണ് ആ പത്രാധിപര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. വൈകാതെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ആ പ്രശ്നം പരിഹരിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുകയും ചെയ്തു.
എന്നാല്‍, ഇത്തരമൊരു പ്രത്യാശക്ക് മങ്ങലേല്‍പിക്കുന്ന അനുഭവമാണ് തുടര്‍ന്നുണ്ടായത്. ദലിതുകളുടെ ഗാന്ധിജിയായിരുന്ന ബി.ആര്‍. അംബേദ്കറുടെ 121ാം ജന്മ വാര്‍ഷികത്തോട് രാഷ്ട്രം കാണിച്ച അവഗണന കണ്ടപ്പോള്‍ ദലിതുകള്‍ക്കെതിരായ വിവേചനങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അന്ത്യമുണ്ടാകാന്‍ ഇനിയും ദശകങ്ങള്‍തന്നെ വേണ്ടിവരുമെന്ന നൈരാശ്യമാണെനിക്കുണ്ടായത്. ഹൈന്ദവ സമുദായത്തിന്റെ ഏറ്റവും കീഴ്ത്തട്ടില്‍ കഴിയുന്നവരാണ് ദലിതുകള്‍. അവര്‍ക്കെതിരെ യുഗങ്ങളായി പക്ഷപാതപരമായി പെരുമാറുന്നതില്‍ സമുദായത്തിന് അശേഷവും ലജ്ജയില്ല. അവരെ അധഃസ്ഥിതരായി നിലനിര്‍ത്തുന്നതില്‍ പശ്ചാത്താപവുമില്ല.

അംബേദ്കറുടെ സ്മരണക്കായി പ്രമുഖ പത്രങ്ങളില്‍ ഒരു പരസ്യംനല്‍കി കേന്ദ്രസര്‍ക്കാര്‍ തടി കാത്തു. പാര്‍ലമെന്റ്ഹാളിനകത്ത് ചെറിയൊരു അനുസ്മരണ ചടങ്ങും നടന്നു-സാധാരണമനുഷ്യര്‍ക്ക് അപ്രാപ്യമാണ് ഇത്തരം വേദികള്‍. നൂറുകണക്കായ ചാനലുകളുണ്ടെങ്കിലും അവയിലൊന്നുപോലും നമ്മുടെ ഭരണഘടനാ ശില്‍പിയെ ഓര്‍മിച്ചില്ല. അദ്ദേഹത്തിന്റെ സ്മരണയില്‍ പത്രങ്ങളിലൊന്നും മുഖപ്രസംഗങ്ങളോ എഡിറ്റ് പേജ് ലേഖനങ്ങളോ പ്രത്യക്ഷപ്പെട്ടതുമില്ല.

ഭരണഘടനാ ശില്‍പി എന്നതിനോടൊപ്പം ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയുടെ ആവിഷ്കര്‍ത്താവ് എന്ന നിലയിലും രാഷ്ട്രം അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു. അയിത്തത്തിനെതിരെ കര്‍ശനമായ വകുപ്പിനുവേണ്ടി അദ്ദേഹം പാര്‍ലമെന്റില്‍ ശക്തമായി വാദിച്ചു. അസ്പൃശ്യത തേഞ്ഞുമാഞ്ഞ് പോകുമെന്ന് അദ്ദേഹം പ്രതീക്ഷവെച്ചുപുലര്‍ത്തി. പക്ഷേ, ആ പ്രതീക്ഷ തെറ്റാണെന്ന് മേല്‍ജാതിക്കാര്‍ തെളിയിച്ചു. പട്ടികജാതിക്കാര്‍ക്ക് സംവരണം നല്‍കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. എന്നാല്‍, ഈ സംവരണ സമ്പ്രദായത്തോട് അംബേദ്കര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. സംവരണം ഹീനതയുടെ മറ്റൊരു മുദ്രയാകും എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും കോണ്‍ഗ്രസ് നേതാക്കളും സമ്മര്‍ദംചെലുത്തിയപ്പോള്‍ മാത്രമാണ് സംവരണ നിയമത്തിന് അംബേദ്കര്‍ വഴങ്ങിയത്.

പത്തു വര്‍ഷത്തേക്ക് സംവരണം നടപ്പാക്കാനായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍, ഈ കാലയളവിനകം രാഷ്ട്രീയ പാര്‍ട്ടികളും ദലിത് വിഭാഗത്തിലെ ക്രീമിലെയര്‍ വര്‍ഗങ്ങളും രാഷ്ട്രീയ മുതലെടുപ്പിനായി സംവരണ സമ്പ്രദായം നീട്ടിക്കൊണ്ടുപോകാന്‍ ഉദ്യമിക്കുമെന്ന് ഈ നേതാക്കള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞില്ല. അങ്ങനെ, പാര്‍ലമെന്റ് സെഷനുകളില്‍ ചര്‍ച്ചകള്‍പോലും നടത്താതെ സംവരണ പരിപാടി ഓരോ പുതിയ ദശകത്തിലും ദീര്‍ഘിപ്പിച്ചുകൊണ്ടിരിക്കുന്നു.
അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ചതില്‍ ഹൈന്ദവസമൂഹം അവരോട് നന്ദി പ്രകടിപ്പിക്കേണ്ടതുണ്ട്. കടുത്ത വിവേചനങ്ങളാല്‍ പൊറുതിമുട്ടിയ ഒരു ഘട്ടത്തില്‍ താനും ദലിതുകളും കൂട്ടത്തോടെ ഇസ്ലാം ആശ്ലേഷിക്കുമെന്ന് അംബേദ്കര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രസ്തുത സന്ദര്‍ഭത്തില്‍ മഹാത്മാ ഗാന്ധിയാണ് അദ്ദേഹത്തെ സമാശ്വസിപ്പിക്കുകയും ഉപവാസ ഭീഷണിമുഴക്കി പിന്തിരിപ്പിക്കുകയും ചെയ്തത്.

ബുദ്ധമതം സ്വീകരിച്ചശേഷവും ദലിതുകളുടെ പതിത്വം നീങ്ങിയില്ല. ഹിന്ദു സമൂഹത്തില്‍ കഴിഞ്ഞപ്പോള്‍ അഭിമുഖീകരിക്കേണ്ടിവന്ന അത്തരം അവഗണനകള്‍ക്ക് പ്രമുഖ മതക്കാരില്‍നിന്നെല്ലാം അവര്‍ പാത്രീഭൂതരായി. ചെന്നേടങ്ങളിലെല്ലാം അവരില്‍ പതിത്വത്തിന്റെയും അധഃസ്ഥിതിയുടെയും മുദ്രകള്‍ പതിഞ്ഞു. ഇസ്ലാംആശ്ലേഷിച്ച ദലിതുകള്‍ക്കുപോലും കീഴാള വിവേചനം നേരിടേണ്ടിവന്നതായി സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുകയുണ്ടായി.

'ദൈവമക്കള്‍' എന്ന അര്‍ഥമുള്ള 'ഹരിജന്‍' എന്ന് നാമകരണംചെയ്ത് ദലിതുകളുടെ ഹീനത നീക്കിക്കളയാന്‍ മഹാത്മാ ഗാന്ധി ഒരു ശ്രമംനടത്തുകയുണ്ടായി. എന്നാല്‍, മേല്‍ജാതിക്കാരുടെ സംരക്ഷണം അര്‍ഹിക്കുന്നവര്‍ എന്ന പുതിയൊരു പതിതാവസ്ഥയുടെ സൂചകമായി മാറിയതിനാല്‍ ദലിതുകള്‍ ആ പ്രയോഗം കൈയൊഴിയുകയാണുണ്ടായത്. ജനസംഖ്യയുടെ 17 ശതമാനംവരും ദലിതുകള്‍. എന്നാല്‍, ഇത്രയേറെ അപമാനങ്ങളും വിവേചനങ്ങളും ഉണ്ടായിട്ടും അവര്‍ ഹിന്ദു സമുദായത്തില്‍ത്തന്നെ തുടരുന്നു എന്ന ചോദ്യത്തിന് എനിക്ക് വ്യക്തമായ ഉത്തരമില്ല.
ഏതാനും വര്‍ഷംമുമ്പ് കാന്‍ഷിറാമിന്റെ നേതൃത്വത്തില്‍ ദലിതുകള്‍ സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപംനല്‍കുകയുണ്ടായി. ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) എന്ന പേരിലുള്ള ഈ സംഘടന രാഷ്ട്രീയാംഗീകാരവും ഭരണസിംഹാസനവുംവരെ നേടി. എന്നാല്‍, സാമൂഹിക പദവി അവര്‍ക്ക് ആരും ചാര്‍ത്തിക്കൊടുത്തില്ല. അഴിമതിക്കാരിയായിരുന്നെങ്കിലും യു.പി മുഖ്യമന്ത്രിയായിരുന്ന മായാവതി ദലിതുകളുടെ സ്വത്വബോധത്തെ ബലപ്പെടുത്തി. പൊലീസ് സ്റ്റേഷനുകളില്‍ പേടികൂടാതെ കയറിച്ചെന്ന് പരാതി നല്‍കാമെന്ന തോന്നലും ദലിതുകളില്‍ അവര്‍ക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞു. ദശകങ്ങളോളം കോണ്‍ഗ്രസിന് വോട്ടുചെയ്തിട്ടും ലഭിക്കാത്ത മാറ്റങ്ങളായിരുന്നു അവ.

ഇപ്പോഴും മലം ചുമക്കുന്ന തോട്ടിപ്പണിക്കാരായ ദലിതുകള്‍ ഇന്ത്യയിലുണ്ട്. 50 വര്‍ഷം മുമ്പ് രാഷ്ട്രം നിരോധിച്ച ആ സമ്പ്രദായം തുടരുന്നു എന്ന് സാരം. തോട്ടിപ്പണി നിരോധം നടപ്പാക്കാന്‍ ഉത്തരവിട്ട ആഭ്യന്തരമന്ത്രാലയം ദലിതുകള്‍ക്ക് പകരമായി മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ വിഭാഗങ്ങള്‍ അതിനാല്‍ പഴയ തൊഴില്‍ ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാവുന്നു.

ദലിതുകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും പീഡനങ്ങളിലും ഒട്ടും കുറവു സംഭവിച്ചില്ല. സ്വയം പ്രതിരോധത്തിന് ദലിതുകള്‍ക്ക് ആയുധം നല്‍കുക എന്നൊരു നിര്‍ദേശമുയര്‍ന്നെങ്കിലും നടപ്പാക്കപ്പെട്ടില്ല. പൗരന്മാരെ സംരക്ഷിക്കേണ്ട പൊലീസ്സേനയും സവര്‍ണ ഭൂവുടമസ്ഥര്‍ക്കൊപ്പംചേര്‍ന്ന് ദലിത് പീഡനത്തിന് കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും. ദലിതുകള്‍ക്കെതിരായ പീഡനങ്ങള്‍ തടയുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്പെഷല്‍ കോടതികളോ അതിവേഗ കോടതികളോ സ്ഥാപിച്ച് കേന്ദ്രസര്‍ക്കാറിന് മാതൃക സൃഷ്ടിക്കാനാകുമായിരുന്നു. നേര്‍ വിപരീതദിശയിലുള്ള സംഭവങ്ങളാണ് ആവര്‍ത്തിക്കപ്പെടുന്നത്. 21 ദലിതുകളെ കൂട്ടക്കുരുതി നടത്തിയ 23 സവര്‍ണരെ പൊലീസ് വേണ്ടത്ര തെളിവ് ഹാജരാക്കാത്തതിനാല്‍ പട്ന ഹൈകോടതി ഈയിടെ വെറുതെവിട്ട സംഭവം മാത്രം മതിയാകും ഇതിന്റെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാന്‍. അയിത്തവും ഉച്ചനീചത്വ ചിന്താഗതിയും തുടച്ചുനീക്കാന്‍ നിയമങ്ങള്‍ക്കു കഴിയില്ലെന്ന് സ്പഷ്ടം. മനോഭാവം മാറാതെ ഒരു പരിവര്‍ത്തനവും സംഭവിക്കില്ല. പരമ്പരാഗതമായ മുന്‍വിധികളും പക്ഷപാതവും കൈയൊഴിയാന്‍ തയാറാകാത്തപക്ഷം പുതുതലമുറയിലും ഈ അസമത്വ ചിന്താഗതി വേരൂന്നും.

വന്‍ സാമൂഹികവിപ്ലവമാണ് നമ്മുടെ രാജ്യത്ത് അരങ്ങേറേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു വിപ്ലവദൗത്യം ഏറ്റെടുക്കാന്‍ പ്രാപ്തിയും ആര്‍ജവവുമുള്ള ഒറ്റ സംഘടനയെയും കാണ്മാനില്ല. പെണ്‍കുട്ടികള്‍ ഭാരമെന്ന് കരുതുന്നതിനാല്‍ അവരെ ഗര്‍ഭപാത്രത്തില്‍വെച്ചേ ഛിദ്രീകരിക്കുന്ന സമ്പ്രദായം ആകര്‍ഷണീയമാണ് ഇന്ത്യക്കാര്‍ക്ക്! വടക്കേ ഇന്ത്യയിലാണ് ഇത്തരം സ്ത്രീ പീഡനങ്ങള്‍ ഏറെയും അരങ്ങേറുന്നത്.
അന്ധവിശ്വാസങ്ങളെ കുടഞ്ഞെറിഞ്ഞും സാമൂഹിക വിഭജന മനോഭാവത്തെ തിരുത്തിക്കുറിച്ചും മാത്രമേ ദേശവ്യാപകമായി നിലനില്‍ക്കുന്ന സാമൂഹിക തിന്മകളില്‍നിന്ന് നമുക്ക് മുക്തിനേടാന്‍ കഴിയൂ.

അത്തരമൊരു വിപ്ലവസമരത്തിന് നേതൃത്വംനല്‍കാന്‍ ഒറ്റപാര്‍ട്ടിയും രംഗത്തില്ലെന്നു തോന്നുന്നു. ആക്ടിവിസ്റ്റുകളാകട്ടെ, സാമ്പത്തിക മാറ്റങ്ങള്‍ മാത്രമാണ് ലക്ഷ്യംവെക്കുന്നത്. അതിനാല്‍, ഏറ്റെടുക്കാന്‍ ആളില്ലാതെ സാമൂഹികപ്രശ്നങ്ങള്‍ അനാഥാവസ്ഥയില്‍ കഴിയുന്നു.

ഇതു കേള്‍ക്ക! ഈശ്വരാ എന്നു വിളിച്ചുപോമേതു നിരീശ്വരവാദിയും...


കു­റ്റ­വാ­ളി­ക­ളെ നാ­ടു­ക­ട­ത്തു­ന്ന പതി­വ് പണ്ടു­ണ്ടാ­യി­രു­ന്നു. എന്നാല്‍ ഇന്ത്യന്‍ ശി­ക്ഷാ­നി­യ­മ­ത്തി­ലെ ഭേ­ദ­ഗ­തി­യി­ലൂ­ടെ അത് അവ­സാ­നി­പ്പി­ക്കു­ക­യും പക­രം ജീ­വ­പ­ര്യ­ന്തം തട­വാ­ക്കി മാ­റ്റു­ക­യു­മു­ണ്ടാ­യി. പക്ഷേ, ഒരു നാ­ട്ടി­ലെ സദാ­ചാ­ര­പ്പോ­ലീ­സു­കാര്‍ ഏഴാം ക്ലാ­സ്സില്‍ പഠി­ക്കു­ന്ന ഒരു കു­ഞ്ഞി­നെ " ­വി­ദ്യാ­ല­യം­ കട­ത്താന്‍ " തീ­രു­മാ­നി­ച്ചാ­ലോ­...?
ആ­ല­പ്പുഴ ജി­ല്ല­യി­ലാ­ണ് സം­ഭ­വം. മം­ഗ­ലം എന്ന തീ­ര­ദേശ ഗ്രാ­മ­ത്തില്‍ ഏഴാം ക്ലാ­സ്സില്‍ പഠി­ക്കു­ന്ന ഒരു പെണ്‍ കു­ട്ടി­യെ അയല്‍­ക്കാ­ര­നും വി­വാ­ഹി­ത­നും രണ്ടു­കു­ട്ടി­ക­ളു­ടെ പി­താ­വു­മായ ഒരു­ത്തന്‍ പീ­ഡി­പ്പി­ക്കു­ന്നു. പീ­ഡ­ന­ശേ­ഷം എന്തൊ അസ്വ­സ്ഥത തോ­ന്നി, ഗര്‍­ഭ­മാ­ണെ­ന്ന് ഭയ­ന്ന കു­ട്ടി, ക്ലാ­സ്സി­ലെ കൂ­ട്ടു­കാ­രി­യോ­ട് വി­വ­രം പങ്കു­വെ­ച്ചു. കൂ­ട്ടു­കാ­രി തന്റെ വീ­ട്ടു­കാ­രോ­ട് കാ­ര്യം വെ­ളി­പ്പെ­ടു­ത്തി­.
പി­റ്റേ­ന്ന് വി­വ­ര­മ­റി­ഞ്ഞ കൂ­ട്ടു­കാ­രി­യു­ടെ രക്ഷി­താ­ക്കള്‍ മറ്റു­ള്ള­വ­രെ­യും കൂ­ട്ടി സ്കൂ­ളി­ലെ­ത്തു­ന്നു. പീ­ഡി­പ്പി­ക്ക­പ്പെ­ട്ട ഈ പെണ്‍­കു­ട്ടി­യെ - "ഇ­ത്തി­രി കു­ഴ­പ്പ­മാ­യ" പെണ്‍­കു­ട്ടി­യെ, സ്കൂ­ളില്‍ തു­ടര്‍­ന്ന് പഠി­പ്പി­ച്ചാല്‍ സ്വ­ന്തം കു­ട്ടി­ക­ളെ തങ്ങള്‍ ഇനി സ്കൂ­ളി­ലേ­ക്ക് വി­ടി­ല്ലെ­ന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്നു. വനി­താ അദ്ധ്യാ­പ­ക­ര­ട­ക്ക­മു­ള്ള ചില അദ്ധ്യാ­പ­കര്‍ ആ കു­ട്ടി­യു­ള്ള ക്ലാ­സ്സില്‍ തങ്ങള്‍ പോ­കി­ല്ലെ­ന്ന് പ്ര­ഖ്യാ­പി­ക്കു­ന്നു­.
പ­തി­നാ­റു വയ­സ്സ് പൂര്‍­ത്തി­യാ­കാ­ത്ത പെണ്‍­കു­ട്ടി­യു­മാ­യി സമ്മ­ത­ത്തോ­ടു­കൂ­ടി ലൈം­ഗിക ബന്ധ­ത്തി­ലേര്‍­പ്പെ­ട്ടാല്‍ പോ­ലും അത് ജീ­വ­പ­ര്യ­ന്തം തട­വു­കി­ട്ടാ­വു­ന്ന കൊ­ടും കു­റ്റ­കൃ­ത്യ­മാ­ണെ­ന്നും, പതി­നാ­റു­വ­യ­സ്സില്‍ താ­ഴെ­യു­ള്ള കു­ട്ടി­ക­ളു­ടെ ലൈം­ഗിക അവ­ബോ­ധ­മി­ല്ലാ­യ്മ ഒരു കു­റ്റ­മ­ല്ലെ­ന്നും അത് ചൂ­ഷ­ണം ചെ­യ്യു­ന്ന­താ­ണ് കു­റ്റ­മെ­ന്നും ഒക്കെ­യു­ള്ള പു­സ്തക വ്യാ­ഖ്യാ­ന­ങ്ങള്‍­ക്ക് പ്ര­ബു­ദ്ധ­രായ ഈ രക്ഷി­താ­ക്ക­ളി­ലും അദ്ധ്യാ­പ­ക­രി­ലും യാ­തൊ­രു സ്വാ­ധീ­ന­വും ഉണ്ടാ­ക്കാ­നാ­യി­ല്ലെ­ന്ന് ചു­രു­ക്കം. ഗത്യ­ന്ത­ര­മി­ല്ലാ­തെ ഹെ­ഡ്മാ­സ്റ്റര്‍ ടി­.­സി നല്‍­കി കു­ട്ടി­യെ സ്കൂ­ളില്‍ നി­ന്നും പറ­ഞ്ഞു­വി­ടു­ന്നു­.
കു­ട്ടി­ക­ളെ കാ­ത്തി­രി­ക്കു­ന്ന സമീ­പ­ത്തു­ള്ള ഒരു സം­സ്കൃ­തം സ്കൂ­ളില്‍ ഈ കു­ട്ടി­യെ ചേര്‍­ക്കു­ന്നു. പക്ഷേ പഴ­യ­സ്കൂ­ളി­ലെ ദു­രാ­ചാ­ര­ഗു­ണ്ട­കള്‍ വി­ട്ടി­ല്ല. പു­തിയ സ്കൂ­ളി­ലെ­യും ആ പ്ര­ദേ­ശ­ത്തെ ആക­മാ­ന­വു­മു­ള്ള സദാ­ചാ­രം സം­ര­ക്ഷി­ക്കാന്‍ പ്ര­തി­ജ്ഞാ­ബ­ദ്ധ­രായ അവ­രി­ലൊ­രാള്‍ അങ്ങോ­ട്ട് ഫോണ്‍ ചെ­യ്യു­ന്നു. "അ­വള്‍ കു­ഴ­പ്പ­ക്കാ­രി­യാ­ണ് പറ­ഞ്ഞു­വി­ട്ടാല്‍ നി­ങ്ങള്‍­ക്കു കൊ­ള്ളാം­...” അന്നു വൈ­കി­ട്ട് തന്നെ പു­തിയ സ്കൂ­ളില്‍ നി­ന്നും കു­ട്ടി­യെ കെ­ട്ടു­കെ­ട്ടി­ക്കു­ന്നു. ഗത്യ­ന്ത­ര­മി­ല്ല­തെ പാ­വം മാ­താ­പി­താ­ക്കള്‍ മക­ളെ പു­ന­ലൂ­രു­ള്ള മറ്റൊ­രു സ്കൂ­ളില്‍ ചേര്‍­ക്കു­ന്നു. അവി­ടു­ത്തെ സദാ­ചാ­രം സം­ര­ക്ഷി­ക്കാ­നും പഴയ സ്കൂ­ളി­ലെ മാ­ന്യ­ന്മാര്‍ ഇട­പെ­ടു­ന്നു. ­പെണ്‍­കു­ട്ടി­ വീ­ണ്ടും പു­റ­ത്ത്.
വി­വ­ര­മ­റി­ഞ്ഞ് പഴയ സ്കൂ­ളി­ലെ മനു­ഷ്യ­പ്പ­റ്റു­ള്ള ഒരു ടീ­ച്ചര്‍ ആല­പ്പു­ഴ­യി­ലെ വി­ദ്യാ­ഭ്യാസ പ്ര­വര്‍­ത്ത­ക­രെ വി­ളി­ച്ച് അന്വേ­ഷി­ക്കു­ന്നു: "സാ­റേ ആ കു­ഞ്ഞി­ന് ഏതെ­ങ്കി­ലും സ്കൂ­ളില്‍ പഠി­ക്കാ­നു­ള്ള ഏര്‍­പ്പാ­ടു­ണ്ടാ­ക്കാ­മോ­...?"
ക­ഥ­യു­ടെ മറു­ഭാ­ഗം­
മ­റ്റ­വ­നെ എന്തു ചെ­യ്തു ?
"­ക­ഴി­ഞ്ഞ­തു കഴി­ഞ്ഞി­ല്ലേ­... ഭാ­ര്യ­യും കു­ട്ടി­ക­ളു­മാ­യി താ­മ­സി­ക്കു­ന്ന അവ­നെ ഇനി പീ­ഡി­പ്പി­ച്ചി­ട്ട് എന്തു­കാ­ര്യം" നാ­ട്ടു­കാ­രു­ടെ­യും അദ്ധ്യാ­പ­ക­രു­ടെ­യും പോ­ലീ­സി­ന്റെ­യും പത്ര­ക്കാ­രു­ടെ­യും ഒരേ സ്വ­ര­ത്തി­ലു­ള്ള മറു­പ­ടി­.
ന­മ്മു­ടെ സമൂ­ഹ­ത്തില്‍ നീ­തി നട­പ്പാ­ക്ക­പ്പെ­ടു­ന്നു. ഇര­കള്‍­ക്ക­ല്ല, വേ­ട്ട­ക്കാ­ര­ന്.
ഇ­വി­ടെ ഒരു കു­ട്ടി­യെ സ്കൂ­ളില്‍ നി­ന്നും പറ­ഞ്ഞു­വി­ടു­ന്ന­തി­നു­ള്ള നട­പ­ടി­ക്ര­മ­ങ്ങ­ളോ നി­യ­മ­ങ്ങ­ളോ ആരും പരി­ഗ­ണി­ച്ചു­കാ­ണു­ന്നി­ല്ല. കു­ട്ടി­ക­ളു­ടെ അവ­കാ­ശ­ങ്ങള്‍, പീ­ഡി­പ്പി­ക്ക­പ്പെ­ടു­ന്ന സ്ത്രീ­ക­ളു­ടെ അവ­കാ­ശ­ങ്ങള്‍ ...!!! "അ­ങ്ങ­നെ­യൊ­ക്കെ­യു­ണ്ട് " എന്ന് ആരും സ്മ­രി­ച്ചു­പോ­ലും കാ­ണു­ന്നി­ല്ല.
കൌ­മാ­ര­പ്രാ­യം എത്തു­ന്ന­തി­ന് മുന്‍­പേ ­പ­ഠ­നം­ മു­ട­ങ്ങി വീ­ട്ടി­ലി­രി­ക്കേ­ണ്ടി വരു­ന്ന ഒരു ബാ­ലി­ക­യു­ടെ അവ­സ്ഥ ആരും ചി­ന്തി­ക്കു­ന്നു പോ­ലു­മി­ല്ല. ദാ­രു­ണ­മായ ഒരു സം­ഭ­വ­ത്തി­നു ശേ­ഷം തന്റെ പഠ­നം തു­ട­രാ­നും സ്വാ­ഭാ­വിക ജീ­വി­ത­ത്തി­ലേ­ക്ക് മട­ങ്ങി­വ­രാ­നു­മു­ള്ള ഒരു പെണ്‍­കു­ട്ടി­യു­ടെ അവ­സ­രം അങ്ങ­നെ തു­ല­യ­ന്നു­.
ഇ­നി അവള്‍ നട­ന്നു­പോ­കു­മ്പോള്‍ പണ്ടൊ­രു­ത്തന്‍ പീ­ഡി­പ്പി­ച്ച­താ­ണ് എന്ന അട­ക്കം പറ­ച്ചി­ലി­നു പു­റ­മേ, സ്കൂ­ളില്‍ നി­ന്നും പു­റ­ത്താ­ക്ക­പ്പെ­ട്ട­വള്‍ എന്ന മു­ദ്ര­കൂ­ടി അവ­ളു­ടെ മേല്‍ ചാര്‍­ത്ത­പ്പെ­ടു­ന്നു. മാം­സ­ദാ­ഹ­ത്തി­ന്റെ പരാ­ക്ര­മ­നി­മി­ഷ­ങ്ങള്‍ കാ­ലം ഓര്‍­മ്മ­ക­ളില്‍ നി­ന്ന് മാ­യ്‌­ച്ചേ­ക്കാം. പക്ഷേ പഠി­ക്കാ­നാ­യി­ല്ല എന്ന യാ­ഥാര്‍­ത്ഥ്യം അവ­ളെ ജീ­വി­ത­കാ­ലം മു­ഴു­വന്‍ വേ­ട്ട­യാ­ടു­മെ­ന്ന­ത് തീര്‍­ച്ച. തന്റെ പ്രാ­യ­ത്തി­ലു­ള്ള (പ­തി­നൊ­ന്ന് വയ­സ്സു­ള്ള) മറ്റ് കു­ഞ്ഞു­ങ്ങള്‍ സന്തോ­ഷ­പൂര്‍­വ്വം സ്കൂ­ളി­ലേ­ക്കോ­ടു­മ്പോള്‍ വീ­ടി­ന് മു­ന്നി­ലി­രു­ന്ന് തന്റെ ദുര്‍­വ്വി­ധി ഓര്‍­ത്ത് കര­യാന്‍ മാ­ത്ര­മേ അവള്‍­ക്ക് കഴി­യൂ­... "വി­ധി­"­യെ­ക്കു­റി­ച്ചൊ­ക്കെ മന­സ്സി­ലാ­ക്കാ­നു­ള്ള കഴി­വ് ആ കു­ഞ്ഞി­ന് ഉണ്ടാ­കു­മോ ആവോ­?
ആ സ്കൂ­ളി­ലെ ഗംഗ ടീ­ച്ച­റു­ടെ ചോ­ദ്യ­മി­താ­ണ്: "ച­ങ്കു­റ­പ്പു­ള്ള സ്കൂ­ള­ധി­കൃ­ത­രെ" പരി­ച­യ­മു­ള്ള­വ­രാ­രെ­ങ്കി­ലും ഉണ്ടോ ആ കു­ട്ടി­യെ ഒന്നു സഹാ­യി­ക്കാന്‍...
അ­ഡ്വ. ടി­.­കെ സു­ജി­ത്

രാജ്യസഭയിലെ രേഖീയമായ മാറ്റങ്ങളും ജയങ്ങളും





ജയ-അമിതാഭ് - രേഖ ത്രികോണപ്രേമകഥ എക്കാലവും ബോളിവുഡിനെ, ബോളിവുഡ് വാര്‍ത്തകളില്‍ അഭിരമിക്കുന്ന ഇന്ത്യന്‍ പ്രേക്ഷകലക്ഷങ്ങളെ ആകര്‍ഷിച്ചിട്ടുള്ളതാണ്. രേഖ എഴുപതുകളുടെ രണ്ടാംപാതിയില്‍ ബോളിവുഡിലെ പല താരങ്ങളുടെയും സ്വപ്നറാണിയായിരുന്നു. ജിതേന്ദ്ര മുതല്‍ സഞ്ജീവ് കുമാര്‍ വരെയുള്ളവര്‍ രേഖയുടെ ആരാധകരായിരുന്നു. പിന്നീട് സിനിമാതാരം വിനോദ് മെഹറമുതല്‍ ബിസിനസ് രാജാവ് മുകേഷ് ഖന്ന വരെ പലരെയും രേഖ വിവാഹം കഴിക്കുകയും ബന്ധമൊഴിയുകയുമുണ്ടായിട്ടുണ്ട്.
ഇവരില്‍ വിനോദ് മെഹറ അകാലത്തില്‍ മരിച്ചു. മുകേഷ് ഖന്ന രേഖയുടെ പിരിയലില്‍ മനംനൊന്തെന്നു പറയപ്പെടുന്നു, ആത്മഹത്യയും ചെയ്തു. പല ബന്ധങ്ങളുടെയും പേരില്‍ രേഖ ക്രൂശിക്കപ്പെട്ടു.
രേഖയുടെ ജീവിതം ഒറ്റപ്പെട്ടതും മ്ലാനവും ആയിത്തീര്‍ന്നെങ്കില്‍ (അങ്ങനെ ഗോസിപ്പുകാര്‍ പറയുന്നു) അതിനു കാരണമായത് രേഖയും ബച്ചനും തമ്മിലുള്ള ബന്ധവും ആ ബന്ധത്തില്‍ ഉണ്ടായിവന്ന പ്രശ്നങ്ങളുമാണെന്നു കരുതുന്നവരേറെ. അമിതാഭ് ബച്ചന് രേഖയോടു പ്രേമം തോന്നുകയും അവരില്‍ ബച്ചന്‍ പൂര്‍ണമായും പ്രേമഭരിതനാകുകയും ചെയ്ത ഒരു കാലമുണ്ട്. എന്നാല്‍, വ്യക്തമായ കുടുംബമഹിമ എടുത്തുപറയാനില്ലാത്ത രേഖയുമായുള്ള വിവാഹത്തിന് അതിപ്രശസ്തമായ കുടുംബമുള്ള ബച്ചന്റെ മാതാപിതാക്കള്‍ അനുമതി നല്കിയില്ല. തമിഴിലെ കാതല്‍ മന്നന്‍ ജമിനിഗണേശന്റെ വിവാഹേതരബന്ധത്തിലെ സന്താനം എന്ന പെട്ടുപിഴച്ച മേല്‍വിലാസമാണു രേഖയ്ക്കുണ്ടായിരുന്നതെങ്കില്‍, ഇന്ത്യന്‍ മഹാകവികളൊരാളായ ഹരിവംശറായ് ബച്ചന്റെ മകനായിരുന്നു, ഡൂണ്‍ സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ച അമിതാഭ് ബച്ചന്‍. രേഖയെ തമിഴകത്തുനിന്ന് ചില ബോളിവുഡ് നടന്മാര്‍ ഹിന്ദിയിലേക്കു കടത്തിക്കൊണ്ടുവന്നതായിരുന്നെങ്കില്‍ ബച്ചന്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ നാഷണല്‍ തലത്തില്‍നിന്ന് സിനിമയിലേക്ക് കെ.എ. അബ്ബാസിനെപ്പോലൊരു കുലപതി വഴി ജ്ഞാനസ്നാനം ചെയ്ത് എടുക്കപ്പെടുകയായിരുന്നു. ഏതായാലും രേഖയുടെ ഭര്‍ത്താവാകാന്‍ അമിതാഭിനു കഴിയണമായിരുന്നെങ്കില്‍ അദ്ദേഹം കുടുംബത്തെ കുടഞ്ഞെറിയേണ്ടിവരുമായിരുന്നു.
സ്ക്രീനിലെ ക്ഷുഭിതനായ ചെറുപ്പക്കാരന്, മനുഷ്യത്വപരമല്ലാത്ത നിയമങ്ങളോടു കലഹിക്കുന്ന റിബലിന് വീട്ടില്‍ അതു സാദ്ധ്യമല്ലാതെ പോയി. അങ്ങനെ രേഖയെ തഴഞ്ഞ്, ജയയുമായൊരു ബന്ധത്തിന് അമിതാഭ് ബച്ചന്‍ തയ്യാറായി.
ആരുടെ ജീവിതത്തെയും വിറ്റു കാശാക്കാന്‍ കച്ചവടക്കണ്ണുമായിരിക്കുന്ന ബോളിവുഡ് എന്ന കഴുകന്‍ യഷ് ചോപ്രായുടെ രൂപത്തില്‍ സില്‍സില്‍ എന്ന സിനിമയായി ഈ ബന്ധത്തെ ചിത്രീകരിച്ചിട്ടുണ്ട്. ബച്ചന്റെയും ജയയുടെയും രേഖയുടെയും കഥാപാത്രങ്ങളെ അവര്‍ തന്നെ സ്ക്രീനില്‍ അവതരിപ്പിച്ചു.
എന്നാല്‍, ജയയുമൊത്തുള്ള വിവാഹബന്ധം താറുമാറാകുന്ന മട്ടായി. ബച്ചന്‍ കുടുംബം വിട്ട് രേഖയുടെ കൂടെ താമസിക്കാന്‍ പോയി. ജയ ബച്ചനെ തിരിച്ചുപിടിക്കാന്‍ നടത്തിയ എല്ലാ വൈകാരികശ്രമങ്ങളും പാഴാകുന്ന മട്ടിലായി. എന്നാല്‍, ഒടുക്കം, എല്ലാ വിവാഹേതരബന്ധങ്ങളിലുമെന്നപോലെ കാലുമാറിയ ഭര്‍ത്താവും നായകനുമായ കഥാപാത്രം രേഖയെ വെടിഞ്ഞ് ജയയിലേക്കു തിരിച്ചുവന്നു. പക്ഷേ, ബച്ചനെ രേഖ ത്യാഗബുദ്ധിയോടെ തിരിച്ചയയ്ക്കുകയായിരുന്നെന്നതാണു പ്രബലമായ കേട്ടറിവ്. ഞാന്‍ ബച്ചനെ ഒരു സ്വര്‍ണത്താലത്തില്‍ വച്ച് ജയയ്ക്കു തിരിച്ചുനല്കി എന്ന രേഖയുടെ പ്രസ്താവന ബോളിവുഡിന്റെ മൂന്നാംപേജ് ചരിത്രത്തില്‍ ഒരിക്കലും മായാതെ നില്‍ക്കുന്ന ഒന്നാണ്.
കുടുംബത്തോട് വഴങ്ങുകയും കലഹിക്കുകയും വീണ്ടും വഴങ്ങുകയുമൊക്കെച്ചെയ്ത അമിതാഭ് പക്ഷേ, തന്റെ മക്കളുടെ വിവാഹകാര്യത്തില്‍ ഇതേ പാരമ്പര്യനോട്ടം നോക്കി. അഭിഷേക് ആദ്യം കപൂര്‍കുടുംബത്തിലെ കരീനയെ വിവാഹമാലോചിക്കുകയും ഒടുവില്‍ ഇന്ത്യന്‍ സ്ക്രീനിലെ ഏറ്റവും പോപ്പുലറായ സ്ത്രീതാരമായ ഐശ്വര്യാ റായിയെ കെട്ടുകയും ചെയ്തു.
അമിതാഭ് ബച്ചന്‍ രാജീവ് ഗാന്ധിയോടുള്ള അടുപ്പം കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പക്ഷേ, ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ കാലവ്യാപകത്വവും രാജീവിന്റെ മരണവും ആദ്യം ബച്ചനെ രാഷ്ട്രീയത്തില്‍ നിന്നകറ്റി. പിന്നെ, അമര്‍സിംഗിനോടടുപ്പിക്കുകയും സമാജ് വാദിയുടെ അനുഭാവിയാക്കുകയും ചെയ്തു. സമാജ് വാദി പാര്‍ട്ടിയുടെ നോമിനിയായി ജയ ബച്ചന്‍ രാജ്യാസഭാസീറ്റടക്കം പല ആനുകൂല്യങ്ങളിലും പദവികളിലും എത്തുകയും ചെയ്തു.
ഇപ്പോള്‍ രേഖ കോണ്‍ഗ്രസിന്റെ നോമിനിയായി രാജ്യസഭയിലെത്തുകയാണ്.
ഇത് രാജ്യസഭയിലും ബോളിവുഡ് മൂന്നാംപേജ്, മൂന്നാം സ്ക്രീന്‍ ഇടങ്ങളിലും വലിയ വാര്‍ത്തയാണ്. രേഖയും ജയയും സഭയില്‍ എങ്ങനെ പരസ്പരം അഭിമുഖീകരിക്കുമെന്ന ചോദ്യം. ഈ സന്ദര്‍ഭവുമായി ബന്ധപ്പെട്ട ഒരു ചോദ്യോത്തരത്തില്‍ ഇനിയും രേഖയുടെ കൂടെ അഭിനയിക്കാന്‍ തനിക്കു വൈമനസ്യമില്ലെന്നു ബച്ചന്‍ ഉത്തരം പറയുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്ത സഭയിലെ ഇരിപ്പിടങ്ങളില്‍ ചില രേഖീയമായ മാറ്റങ്ങള്‍ വരുന്നു എന്നതാണ്. രേഖയ്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സീറ്റ് 99 ആണ്. ഇവിടെ പ്രശ്നം വരുന്നത് ജയയുടെ സീറ്റ് 91 ആണെന്നതിലാണ്. രണ്ടുനിരകളിലായി മുന്നിലും പിന്നിലുമായിട്ടാകും ഈ സീറ്റുകള്‍ വരിക. പരസ്പരം സംസാരിച്ചില്ലെങ്കിലും ക്യാമറയില്‍ ഇരുവരും എപ്പോഴും ഒരേ ഷോട്ടില്‍ വന്നുകൊണ്ടിരിക്കും.
ജയ മറ്റൊരു സീറ്റിനായി ശ്രമിച്ചു. എന്നാല്‍, സീറ്റ് അലോട്ട് ചെയ്യപ്പെടുന്നതു മാറ്റാന്‍ ചില സാങ്കേതികനിയമതടസ്സങ്ങളുണ്ട്. പിന്നെന്തുവഴിയെന്നാലോചിച്ച ജയയ്ക്കു മുന്നില്‍ ഇപ്പോള്‍ ഒരു പോംവഴി തെളിഞ്ഞിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടിയുടെ തന്നെ മറ്റൊരംഗത്തിന്റെ സീറ്റ് ജയയുമായി വെച്ചുമാറാവുന്നതാണ്. അതിനു പാര്‍ട്ടി സമ്മതിച്ചിട്ടുണ്ട്. ഇതോടെ ജയയുടെ സീറ്റ് 143 ആയിത്തീരും. രേഖയുടെ ദൃഷ്ടിയില്‍നിന്ന് അങ്ങനെ ജയയ്ക്ക് മാറ്റമാകും.
143 അഥവാ വണ്‍ ഫോര്‍ ത്രീ എന്ന അക്കഘടന ലോകമൊട്ടാകെ തന്നെ ഐ ലവ് യൂ എന്ന വാക്യത്തിന്റെ കോഡായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജയയുടെ സീറ്റ് ഐ ലൌ യൂ ആകുമ്പോള്‍ ആ മാറ്റം പക്ഷേ, ഐ ഹേറ്റ് യൂ എന്ന മറ്റൊരു സമാനസമവാക്യത്തിന്റെ സൃഷ്ടിയാകുന്നു. ലൌ എന്ന വാക്കിനും ഹേറ്റ് എന്ന വാക്കിനും ഇംഗ്ലീഷില്‍ നാലക്ഷരം തന്നെ. സ്നേഹത്തിന്റെ മറുവശം മാത്രമാണ് വെറുപ്പ് എന്നതും ഒരു ലോകദര്‍ശനം.
ഇവിടെ ചോദ്യമിത്രമാത്രം. ഇത്രമേല്‍ സങ്കുചിതമായ മനസ്സുള്ളവര്‍, ഒരു പഴങ്കഥയുടെ മേല്‍ പോലും ഇത്രമേല്‍ കടുംപിടിത്തമുള്ളവര്‍ എങ്ങനെയാണ് രാജ്യത്തിന്റെ, ജനങ്ങളുടെ വലിയ പ്രശ്നങ്ങളെ നേരിടുക? ഒരു രേഖയെ നേരിടാന്‍ കഴിയാത്തവര്‍ക്കെങ്ങനെ ഒരു ദാരിദ്ര്യരേഖയെ നേരിടാനും ജയിക്കാനുംകഴിയും? 

ശ്യാം നരേന്ദ്രന്‍

Thursday, May 3, 2012

പ്രണബ് പ്രസിഡന്റായാല്‍ യുപിഎയെ ആരു നയിക്കും?


ആരാകും അടുത്ത ഇന്ത്യന്‍ പ്രസിഡന്റെന്ന കാര്യത്തില്‍ ചാനല്‍ ചര്‍ച്ചകള്‍ മുറുകുകയാണ്. ഓരോ തവണയും പുതിയ പേരുകള്‍ വലിച്ചിഴയ്്ക്കപ്പെടുന്നുണ്ടെങ്കിലും രണ്ടു പേരുകളാണ് ലിസ്റ്റുകളില്‍ സജീവമായിട്ടുള്ളത്. പ്രണബ് മുഖര്‍ജിയും വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരിയും.

ഇടതുമുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസും മുഖര്‍ജിക്ക് പിന്തുണ നല്‍കുന്നതില്‍ വിയോജിപ്പില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേ സമയം സമാജ്‌വാദി പാര്‍ട്ടി മുസ്ലീം സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് വാശിപിടിക്കുകയാണെങ്കില്‍ അന്‍സാരിക്ക് തൂക്കം കൂടും. പക്ഷേ, അന്‍സാരി രാജ്യത്തെ പരമോന്നത പദവിയിലെത്തുന്നതിനോട് ബിജെപിക്ക് യോജിപ്പില്ല. അങ്ങനെ വരുമ്പോള്‍ ബിജെപിയുടെ താത്വിക പിന്തുണയും മുഖര്‍ജിക്കാവും. അന്‍സാരിയായാലും മുഖര്‍ജിയായാലും പിന്തുണയ്ക്കുമെന്ന് ജനതാദള്‍ യുനൈറ്റഡ് അറിയിച്ചിട്ടുണ്ട്.

പ്രണബിന്റെ സ്വീകാര്യത: മറ്റു പാര്‍ട്ടികള്‍ക്ക് പ്രണബ് ഏറെ സ്വീകാര്യനാണെന്നത് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. മന്‍മോഹന്‍സിങിനെയോ ആന്റണിയെയോ പോലെ ഭരണം നടത്തുന്ന ആളല്ല മുഖര്‍ജി. വര്‍ഷങ്ങളുടെ അനുഭവസമ്പത്തും അതുല്യമായ നയചാതുരിയും പ്രണബിനെ വ്യത്യസ്തനാക്കുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനുശേഷം ആരെ പ്രധാനമന്ത്രിയാക്കുമെന്ന ചോദ്യത്തിന് ആദ്യ ഉത്തരമായിരുന്നു പ്രണബ്. പൊതുതിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വരികയാണെങ്കില്‍ പ്രസിഡന്റിന്റെ തീരുമാനം നിര്‍ണായകമായിരിക്കും. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന് തീര്‍ത്തും അനുകൂലമായ ഒരു തീരുമാനം പ്രണബ് മുഖര്‍ജിയില്‍ നിന്നു പ്രതീക്ഷിക്കാനാവില്ല.

പ്രണബ് എന്ന ഓള്‍റൗണ്ടര്‍: യുപിഎയിലെ ഓള്‍റൗണ്ടറാണ് പ്രണബ് മുഖര്‍ജി. യുപിഎ സര്‍ക്കാറിനെ രണ്ടാമന്‍. പ്രശ്‌നപരിഹാരത്തിന് ഇത്രയേറെ മിടുക്കുള്ള മറ്റൊരു നേതാവ് യുപിഎയിലില്ല. മന്‍മോഹന്‍സിങിനെ ആര്‍ക്കും വലിയ വിശ്വാസമില്ല. ചിദംബരമാണെങ്കില്‍ അധികപേരും വെറുക്കുന്ന ഒരാളും. 2014 ഇലക്ഷന്‍ വരെ യുപിഎയെ തള്ളിനീക്കണമെങ്കില്‍ പ്രണബിനെ പോലൊരാള്‍ തീര്‍ച്ചയായും വേണം. അതുകൊണ്ട് സോണിയാ ഗാന്ധി അന്‍സാരിയെയോ എകെ ആന്റണിയെയോ പ്രസിഡന്റാക്കുന്നതിനോടാണ് താല്‍പ്പര്യം കാണിക്കുന്നത്. രണ്ടു പേരുടെയും വിധേയത്വത്തിന്റെ കാര്യത്തില്‍ യാതൊരു സംശയവുമില്ല.

പ്രണബിന്റെ മോഹം: ഇന്ത്യന്‍ പ്രധാനമന്ത്രിയാവുകയെന്നത് പ്രണബ് മുഖര്‍ജിയുടെ സ്വപ്‌നമാണ്. അര്‍ഹതയും യോഗ്യതയും ഉണ്ടായിട്ടും പലപ്പോഴും ആ സ്ഥാനത്ത് നിന്നു മാറ്റപ്പെട്ടത് വ്യക്തമായ നിലപാടുണ്ട് എന്നതുകൊണ്ട് മാത്രമാണ്. രാഷ്ട്രപതിയായി അധികാരമേറ്റാല്‍ ആ മോഹം എന്നന്നേക്കുമായി അവസാനിക്കും. 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വീണ്ടും ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രി കസേരയിലേക്ക് പ്രണബിനെയും പരിഗണിക്കാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷേ, ഈ സാധ്യത കൂടി പരിഗണിക്കാന്‍ പ്രണബ് തീരുമാനിച്ചേക്കാം.

കൂടാതെ പ്രണബിനൊപ്പം നില്‍ക്കുന്നവര്‍ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് അദ്ദേഹം ഉയരുന്നത് ഇഷ്ടപ്പെടാത്തവരായിരിക്കും. കാരണം ധനകാര്യവകുപ്പ് മന്ത്രിക്കുള്ള പവര്‍ പോലും രാഷ്ട്രപതിയെന്ന നിലയില്‍ പ്രണബിനോ ചുറ്റുമുള്ളവര്‍ക്കോ അനുഭവിക്കാനാവില്ല.

Wednesday, May 2, 2012

കാക്കേടെ വെശപ്പും പശൂന്റെ കടീം...


സച്ചിന്‍ രമേഷ് ടെന്‍ഡുല്‍കര്‍ ! ഹങ്ങനെ കാത്തുകാത്തിരുന്ന സെഞ്ച്വറിയും പിറന്നു, സെഞ്ച്വറികളാലൊരു സെഞ്ച്വറി. പ്രായം മുപ്പത്തിയൊന്‍പത് തികഞ്ഞു. കളിക്കുന്ന ഓരോ കളികളിലും ഫീല്‍ഡിലെ ഓരോ മിനിറ്റിലും പുതിയ റെക്കോര്‍ഡുകള്‍ പിറക്കുന്നു. ഇനി ഏകദിനങ്ങളില്‍ അരസെഞ്ച്വറികളാലൊരു സെഞ്ച്വറി, ഒരു നാലെണ്ണത്തിന്റെ കുറവുകൂടി മാത്രം. പിന്നെ സ്വന്തം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഓരോ കളിയും കളിക്കാം. കുറേ കളികള്‍ റണ്‍സെടുക്കാതെ വിടാം, പിന്നെ വിമര്‍ശകരുടെ നാവടക്കാനായി ഇടയ്ക്കോരോ സെഞ്ച്വറി...

ക്രിക്കറ്റിലൂടെ രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹം നിറവേറ്റിയ സച്ചിനു ഇനി രാജ്യസഭയിലിരുന്ന് രാജ്യസേവനം നടത്താനൊരു അവസരം ലഭിക്കുന്നു. ഐ.പി.എല്‍ അഞ്ചാം ഭാവത്തില്‍ ആഘോഷിക്കുമ്പോഴും സച്ചിന്റെ രാഷ്ട്രീയപ്രവേശമാണ് ഇപ്പോള്‍ കായികലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. കായികലോകം മാത്രമല്ല, രാഷ്ട്രീയരംഗവും സച്ചിനു പിന്നാലെ തന്നെ. മറ്റുള്ളവര്‍ അകലെയിരുന്നു പതിവുപോലെ സച്ചിന്റെ കളി കാണുന്നു, അഭിപ്രായം പറയുന്നു, വിമര്‍ശിക്കുന്നു.


അതായത്, കാക്കേടെ വിശപ്പും മാറി പശൂന്റെ കടീം മാറി. സര്‍വ്വജനസമ്മതനായ ഒരു താരത്തെ തിരഞ്ഞെടുത്തു കൊണ്ട് എതിര്‍പ്പുകളുടെ തലവേദന കോണ്‍ഗ്രസ്സ് ഒഴിവാക്കി. ഒപ്പം മറ്റുള്ളവര്‍ക്ക് ചര്‍ച്ച ചെയ്ത് തൃപ്തിയടയാന്‍ പുതിയൊരു വിഷയം കൂടി. അങ്ങനെ ആ കാക്കേടെ വിശപ്പ് അവിടെ ഏതാണ്ടൊക്കെ തീരുന്നു.


ഇനി അത് തകര്‍ക്കപ്പെടാനുള്ള സാധ്യതയോ? ഏകദിനത്തില്‍ പോണ്ടിങ്, ജയസൂര്യ, ഇന്‍സമാം, ജാക്ക് കാലിസ് എന്നിവരാണ് സച്ചിനു പിന്നില്‍. അവരില്‍ ജയസൂര്യയും ഇന്‍സമാമും നേരത്തേ വിരമിച്ചു കഴിഞ്ഞു. മുപ്പത്തിയൊന്‍പതു വയസ്സുള്ള സച്ചിനു പിന്നില്‍ പിന്നീട് ബാക്കിയുള്ളത് മുപ്പത്തിയേഴുകാരന്‍ പോണ്ടിങും മുപ്പത്തിയാറുകാരന്‍ കാലിസും മാത്രം. അങ്ങേയറ്റം രണ്ടോ അല്ലെങ്കില്‍ മൂന്നോ വര്‍ഷം കൂടി മാത്രം കളിക്കളത്തില്‍ തുടരുന്ന പോണ്ടിങ് അല്പം കഷ്ടപ്പെട്ടാലും സച്ചിന്റെ ഏകദിന സമ്പാദ്യവുമായുള്ള വ്യത്യാസം അയ്യായിരത്തോളം റണ്‍സ് എന്ന കണക്ക് ഒരല്പം കുറയ്ക്കാമെന്നതല്ലാതെ മറികടക്കാനാവില്ല. മുപ്പത്തിയാറുകാരനായ കാലിസിന്റെ കാര്യവും തഥൈവ. ഏഴായിരത്തോളം റണ്‍സിന്റെ വ്യത്യാസമാണ് ഒന്നാം സ്ഥാനക്കാരനും അഞ്ചാമനും തമ്മിലുള്ളത്.അതിനൊരു ബാല്യം കാലിസിനില്ല.



അങ്ങനെ ഇരുപത്തിമൂന്നു വര്‍ഷം സ്വന്തം ആഗ്രഹം പോലെ ഭാരതത്തിനു വേണ്ടി കളിച്ചു. അപ്പോഴും ഒരു സംശയം, ബി.സി.സി.ഐ ബോധിപ്പിച്ചത് ഇന്ത്യക്ക് ഒരു ക്രിക്കറ്റ് ടീമില്ല, ഉള്ളത് ബി.സി.സി.ഐക്കു മാത്രമാണത്രേ. അപ്പോള്‍ ചിലര്‍ക്കൊരു സംശയം, സച്ചിന്‍ കളിക്കുന്നത് ഭാരതത്തിനു വേണ്ടിയോ അതോ ബി.സി.സി.ഐക്കു വേണ്ടിയോ എന്ന്! എങ്കിലും ഭാരതത്തിനു വേറൊരു ടീമില്ല എന്ന സത്യം മനസ്സിലാക്കി സമാധാനിക്കാം.

ആകെപ്പാടെ എല്ലാം കൂടിക്കുഴഞ്ഞ ഒരു അവസ്ഥ അല്ലേ? അതു തന്നെയാണ് കുറച്ച് കാലമായി സച്ചിന്റെ കാര്യവും. കുറേ നാള്‍ ഒരു സെഞ്ച്വറിക്കു വേണ്ടി കാത്തിരുന്നു ബഹളം. പിന്നെ വിരമിക്കണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍. അതിനിടെയാണ് പുതിയ വാര്‍ത്ത, സച്ചിനൊരു രാജ്യസഭാ സീറ്റ്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്, സച്ചിനോട് ചോദിക്കാതെയോ സമ്മതം വാങ്ങാതെയോ ആവില്ല കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം. സിനിമാതാരം രേഖയ്ക്കൊപ്പം സച്ചിനെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തുകൊണ്ടുള്ള കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം പല ചോദ്യങ്ങള്‍ക്ക് ഉത്തരവും, പുതിയ പല ചോദ്യങ്ങളും നല്‍കുന്നു. ഈ വാര്‍ത്തയെക്കുറിച്ചുള്ള പല പ്രശസ്തരുടേയും അഭിപ്രായപ്രകടനങ്ങളില്‍ അതു പലതും കാണാം.
'മുങ്ങുന്ന കപ്പലായ യു.പി.എ. സര്‍ക്കാര്‍ ഏറെ സമ്മര്‍ദം ചെലുത്തിയാവണം സച്ചിന്റെ സമ്മതം വാങ്ങിയത്. ഇപ്പോഴത്തെ മറ്റു പല പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനായിട്ടാണ് സച്ചിനേയും രേഖയേയും നോമിനേറ്റ് ചെയ്തത്. സച്ചിനെ സംബന്ധിച്ചിടത്തോളം സര്‍വ്വജനസമ്മതനാണ്, ആരും എതിര്‍ക്കുകയുമില്ല, അതാണ് പ്രധാന ലക്ഷ്യം'







- ബാബാ രാംദേവിന്റെ അഭിപ്രായമാണിത്. എന്നാല്‍ സപ്പോര്‍ട്ടിനും പല ഇതരവിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുവാനും തന്നെയാണ് ഈ പ്രഖ്യാപനം എന്നത് അംഗീകരിക്കാവുന്ന ഒരു വസ്തുതയാണ്. 
ഈ വിഷയം രാഷ്ട്രീയത്തിലും ക്രിക്കറ്റിലും ഏറെ പ്രാധാന്യമുളവാക്കുന്നതാണ്. രാഷ്ട്രീയത്തിലെ കാര്യങ്ങളാണെങ്കില്‍ കഷ്ടമാണ്. ഇറ്റാലിയന്‍ കപ്പല്‍ ഒഴുക്കി വിട്ടപ്പോള്‍ സ്വന്തം കപ്പല്‍ മുങ്ങുന്ന അവസ്ഥയിലാണ് കേന്ദ്രം. അതൊന്നു പൊക്കിയെടുക്കണമെങ്കില്‍ വമ്പന്മാര്‍ ആരെങ്കിലും തന്നെ വേണമെന്ന് അവര്‍ക്ക് നന്നായി അറിയാം. ആ ബോധോദയമാണ് ടെന്‍ഡുല്‍ക്കറിലും രേഖയിലും എത്തി നില്‍ക്കുന്നത്.
സ്വതേ നാവിനു പകരം ബാറ്റ് ഉപയോഗിച്ച് മാത്രം മറുപടി പറഞ്ഞു ശീലിച്ചയാളാണ് സച്ചിന്‍. നാവുകൊണ്ട് നാവടക്കിയ സംഭവങ്ങള്‍ നന്നേ കുറവാണ്. അങ്ങനെ ഒരാള്‍ രാഷ്ട്രീയത്തിലെത്തി മിണ്ടാതിരുന്നാല്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കൊക്കെ അറിയുമോ എന്തോ... പക്ഷേ ആ സ്വഭാവം മറ്റൊരു തരത്തില്‍ നല്ലതാണ്. നാവിനു പകരം ബാറ്റ് കൊണ്ട് മറുപടി പറയുക എന്നാല്‍ വാചകമടിക്കാതെ പ്രവര്‍ത്തിച്ച് കാണിക്കുക എന്നൊരു അര്‍ത്ഥം കൂടി ഉണ്ടാവുമല്ലോ, എന്തെങ്കിലുമൊക്കെ ചെയ്തു കാണിച്ചാല്‍ നന്നായി. എങ്കിലും വാചകമടിക്കാതെ എങ്ങനെയാണാവോ രാഷ്ടീയക്കളത്തില്‍ പയറ്റുന്നത്. സച്ചിന്റെ ഈ സ്വഭാവസവിശേഷതകളൊക്കെ നന്നായറിയാവുന്നവരെ കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം ഞെട്ടിച്ചു, പക്ഷേ സച്ചിന്റെ സമ്മതമുണ്ടെന്നതാണ് കൂടുതല്‍ ഞെട്ടിച്ചത്. 
സച്ചിന്റെ വരവിനെ സ്വാഗതം ചെയ്യുകയാണ് രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും. എന്നാല്‍ അവരില്‍ ഭേദപ്പെട്ട ഒരു പ്രതികരണം നല്‍കുന്നത് കണ്ടത് ബി.ജെ.പി ലെജിസ്ലേറ്റര്‍ മാധവ് ഭണ്ടാരി ആണ്.
"ഒരു ടെന്‍ഡുല്‍ക്കര്‍ ഫാന്‍ എന്ന നിലയില്‍ ഞാന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു, പക്ഷെ ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലെത്തുമ്പോള്‍ അത് അദ്ദേഹത്തിന്റെ പാഷന്‍ ആയ ക്രിക്കറ്റിനെ ബാധിക്കും. അദ്ദേഹത്തിനു ഭാരത് രത്ന നല്‍കാതിരിക്കാനുള്ള യു.പി.ഏ യുടെ അടവായും ഇതു വ്യാഖ്യാനിക്കാം." 






അപ്പോള്‍ പറഞ്ഞുവന്നത്... സച്ചിനു ഭാരത് രത്ന നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യട്ടെ, സച്ചിന്‍ രാജ്യസഭയില്‍ എത്താന്‍ എങ്ങനെ സമയം കണ്ടെത്തുമെന്നാണറിയേണ്ടത്. ടെസ്റ്റിലും ഏകദിനത്തിലും ഐ.പി.എല്ലിലും ഇപ്പോഴും കളിക്കുന്ന സച്ചിന്‍ ഇതിനിടെ എങ്ങനെ നാട്ടുകാരുടെ കാര്യം നോക്കും? കഴിഞ്ഞ വര്‍ഷം അന്തര്‍ദ്ദേശീയ ക്രിക്കറ്റും ഐ.പി.എല്ലുമായി അറുപത്തിയേഴു ദിവസം സച്ചിന്‍ ഫീല്‍ഡില്‍ ആയിരുന്നു. എങ്കിലും യാത്രകളും തയ്യാറെടുപ്പുകളുമായി ഇരുനൂറ്റിപ്പത്തു ദിവസവും തിരക്കു തന്നെ. രാജ്യസഭയിലെ പ്രധാന സമ്മേളനങ്ങളും ബജറ്റ് അവതരണവും മറ്റും ക്രിക്കറ്റ് കലണ്ടറിലെ തീയതികളുമായി അടുപ്പമുള്ളതാണെന്നത് തികച്ചും യാദൃശ്ചികം മാത്രമാണേ... ചുരുക്കം പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം മുക്കാലും സച്ചിന്‍ ക്രിക്കറ്റിന്റെ കൂടെ തന്നെയായിരുന്നു. അപ്പൊ പറഞ്ഞുവരുന്നതു മറ്റൊന്നും തന്നെയല്ല, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിരമിക്കല്‍ !
ഇനി പശൂന്റെ കടിയുടെ കാര്യം. അതും, നേരത്തെ പറഞ്ഞു കൊണ്ടിരുന്ന (ക്രിക്കറ്റിലും ഈ പ്രഖ്യാപനം ഉളവാക്കിയ പ്രാധാന്യം) കാര്യവും ഒന്നിച്ചാണ് പറയേണ്ടത്. സച്ചിനാണെങ്കില്‍ നൂറാം സെഞ്ചുറിക്കു വേണ്ടി കുറേ കാത്തിരുന്നു, വിരമിക്കാന്‍ പറഞ്ഞ പലരോടും ദേഷ്യം മൂത്ത് പലതും പറയണ്ടതായി വന്നു, ഉടനെ വിരമിക്കില്ല, വിരമിച്ചാല്‍ വ്യക്തിഗത നേട്ടമായ നൂറാം സെഞ്ചുറിക്കു വേണ്ടിയാണ് ഇത്ര നാളും ടീമില്‍ കടിച്ചു തൂങ്ങി കിടന്നതെന്ന് പലരും പറയും. ഇതിപ്പോള്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. രാജ്യസേവനമെന്ന പേരില്‍ രാഷ്ട്രീയത്തിലേക്കിറങ്ങി സമയമില്ല എന്ന കാരണത്താല്‍ പതിയെ ക്രിക്കറ്റില്‍ നിന്നു വിരമിക്കുക.. 
ആദ്യം പറഞ്ഞ പോലെ ഇനി തിരുത്തിക്കുറിക്കാന്‍ അതിപ്രധാനമായ റെക്കോര്‍ഡുകള്‍ ഒന്നും തന്നെയില്ല. പിന്നെയുള്ളത് അരസെഞ്ച്വറികള്‍ കൊണ്ടൊരു സെഞ്ച്വറി. അതു വെറും നാലെണ്ണം അപ്പുറെ. വേറെന്താണ് ഇനി തിരുത്താന്‍? ഇനി സച്ചിന്റെ റെക്കോര്‍ഡ് വേറാര്‍ക്കെങ്കിലും തിരുത്തണോ, കുറചു കാലം പിടിയ്ക്കും ! ഏകദിനത്തില്‍ പതിനെണ്ണായിരത്തിലധികവും ടെസ്റ്റില്‍ പതിനയ്യായിരത്തിലധികവും റണ്‍സോടെ വേട്ടയില്‍ സച്ചിന്‍ തന്നെയാണ് മുന്നില്‍.
ഇനി ടെസ്റ്റില്‍ നോക്കിയാല്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഈ മൂന്ന് പേര്‍ കൂടാതെയുള്ളത് ദ്രാവിഡും ലാറയുമാണ്. ഇരുവരും വിരമിച്ചുകഴിഞ്ഞു. സച്ചിനു പോണ്ടിങ്ങുമായുള്ള വ്യത്യാസം ഏകദേശം രണ്ടായിരം റണ്‍സ് മാത്രം. കാലിസുമായി കഷ്ടിച്ച് മൂവായിരം റണ്‍സും. രണ്ടു പേരും ഒന്നു ശ്രമിച്ചാല്‍ എന്തെങ്കിലുമൊക്കെ നടക്കും.
ചുരുക്കം പറഞ്ഞാല്‍ സച്ചിന്റെ രാഷ്ട്രീയ പ്രവേശനത്തെ നമുക്കിങ്ങനെ വ്യാഖ്യാനിക്കം. ഏകദിനത്തില്‍ നിന്ന് ഏറെ താമസിയാതെ വിരമിച്ചേക്കും. റെക്കോര്‍ഡ് തിരുത്തപ്പെടാതിരിക്കാന്‍ ഒരു പക്ഷേ ഒരു വര്‍ഷം കൂടി കളിച്ച് റണ്‍ മലയുടെ നീളം കൂട്ടാന്‍ സാധ്യതയുണ്ട്. ഒന്നോ രണ്ടോ കാര്യങ്ങളുടെ രണ്ടിലൊന്ന് അറിയുവാന്‍ ഈ പ്രഖ്യാപനത്തിന്റെ പരിണിതഫലങ്ങള്‍ പ്രതീക്ഷിച്ചിരിക്കം. അങ്ങനെ സച്ചിന്‍ രാഷ്ട്രീയത്തിലേക്ക് വിരമിക്കുന്നു എന്നു പ്രതീക്ഷിക്കാം ! 

അനന്തു വാസുദേവ്

രാഷ്‌ട്രപതി - 'രാഷ്‌ട്രം പതി'ച്ചു !


രാജ്യസഭയിലേക്ക് കയറുന്ന സച്ചിന്‍ നൂറ് തികച്ചിട്ടാണെത്തുന്നതെങ്കില്‍ രാഷ്‌ട്രപതിഭവനില്‍ നിന്നു പ്രതിഭ പാട്ടീല്‍ പടിയിറങ്ങുന്നത് ഇരുന്നൂറ് തികച്ചുകൊണ്ടാണ്. ഇരുന്നൂറ് കോടിയിലധികം രൂപ ചെലവഴിച്ചുകൊണ്ടുള്ള ഇരുപതിലധികം വിദേശയാത്രകളാണ് പ്രതിഭാജി അഞ്ച് വര്‍ഷത്തിനിടെ നടത്തിയത്. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള പേടി മൂലം സകുടുംബമായിരുന്നു യാത്രകളെല്ലാം. സകുടുംബമെന്നാല്‍ ഭര്‍ത്താവും മക്കളുമാണെന്ന് തെറ്റിധരിക്കരുതേ. അമ്മാവന്മാരും അമ്മായിമാരും മക്കളും മരുമക്കളും ചേട്ടന്മാരും ചേച്ചിമാരും അവരുടെ മക്കളും മരുമക്കളും കൊച്ചുമക്കളും അങ്ങനെയങ്ങനെ ഒരു നീണ്ട നിര തന്നെ പലപ്പോഴുമുണ്ടാവും. ഒരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാ രാജ്യങ്ങളിലും ചെറിയ തോതില്‍ ഒരു കുടുംബസംഗമം തന്നെ നടത്തി. 

പന്ത്രണ്ട് പര്യടനങ്ങളിലായി ഇരുപത്തിരണ്ടോളം വിദേശരാജ്യങ്ങളാണ് പ്രസിഡന്റ് സന്ദര്‍ശിച്ചത്. ഏകദേശം ഇരുനൂറ്റിയഞ്ച് കോടി രൂപയാണ് ചുമ്മാ അങ്ങു പൊടിച്ചു കളഞ്ഞത്. നമ്മുടെ സെക്കന്തരാബാദില്‍ നടത്തിയ പതിനൊന്നു ദിവസ സന്ദര്‍ശനത്തിന് ഒരുക്കങ്ങളുടെ ഭാഗമായി മാത്രം ചെലവായത് അന്‍പതു കോടി. എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് സഞ്ചരിക്കുന്ന നമ്മുടെ പ്രസിഡന്റിന്റെ യാത്രാക്കൂലി ഇനത്തിലെ നൂറ്റിയറുപത്തിയൊന്‍പത് കോടി രൂപയോളമാണ് എയര്‍ ഇന്ത്യക്കു ലഭിക്കാനുള്ളത്. അതില്‍ നൂറ്റിയന്‍പത്തിമൂന്ന് കോടി നല്‍കിയെന്നും ബാക്കി പതിനാറു കോടി സംഘടിപ്പിക്കാനായി കേന്ദ്രം കേരളത്തിന്റെ കാരുണ്യ ബമ്പര്‍ എടുത്ത് ഫലം പ്രതീക്ഷിച്ചിരിക്കുകയാണത്രേ. ഒരു മുപ്പത്തിയാറു കോടിയുടെ കണക്ക് 'മറ്റു ചെലവുകള്‍' ആക്കി വിദേശകാര്യ മന്ത്രാലയം ബാലന്‍സ് ഷീറ്റ് വരച്ചു വച്ചിട്ടുണ്ടത്രേ. 
തന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് ചെലവിന്റെ കാര്യത്തില്‍ വന്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് പേരിന്റെ ഗുണം കാണിക്കാത്ത പ്രതിഭ. റെക്കോര്‍ഡുകളുടെ എണ്ണത്തില്‍ പോലും റെക്കോര്‍ഡ് ഉള്ളവര്‍ രാജ്യസഭയില്‍ എത്തുമ്പോള്‍ പ്രസിഡന്റ് എന്തെങ്കിലുമൊക്കെ ചെയ്യണ്ടെ. ഇല്ലെങ്കില്‍ പിന്നെ ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്നു പറഞ്ഞിട്ട് എന്താ കാര്യം. തന്റെ കാലാവധി കഴിയുന്നതിനു മുന്‍പ് എങ്ങനെയെങ്കിലും സൗത്ത് ആഫ്രിക്ക വരെ പോകാനുള്ള തത്രപ്പാടിലാണ് അവര്‍. ചേട്ടന്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ മകനു സൗത്ത് ആഫ്രിക്കയിലെ കപ്പലണ്ടി മുട്ടായി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു പോയി പ്രതിഭാജി, ഇല്ലെങ്കില്‍ ഇനി ചെറുക്കന്റെ പിച്ചും മാന്തുമൊക്കെ കൊള്ളണം. പിച്ച് കൊള്ളണോ കുത്തു കൊള്ളണോ എന്ന കണ്‍ഫ്യൂഷനിലാണ് മാഡമിപ്പോള്‍.  
പണി പോയിക്കഴിയുമ്പോള്‍ കുത്തിയിരിക്കാനുള്ള കൊട്ടാരം ഡല്‍ഹിയില്‍ പോരാ, പൂനെയില്‍ മതിയെന്ന് കുഞ്ഞമ്മാവന്‍ പറഞ്ഞ കേള്‍ക്കാന്‍ പോയിട്ട് ഇപ്പൊ ചെവിതല കേള്‍ക്കാന്‍ മേലാത്ത അവസ്ഥയിലായി. കളിച്ച് കളിച്ച് പെര പണിയാന്‍ പട്ടാളക്കാരുടെ കളത്തില്‍ കേറിയല്ലേ കളിച്ചത്. മിലിട്ടറി ഏരിയയിലെ വീഴാറായിരുന്ന രണ്ട് കെട്ടിടം തള്ളിയിട്ടു, അതും ബ്രിട്ടീഷുകാര്‍ പണിതു വച്ചിരുന്നത്. അതു കണ്ട് പഴയ ജവാന്മാരെല്ലാം ഇളകി. അങ്ങനെ കുഞ്ഞമ്മാനെ പിണക്കിക്കൊണ്ട് ആ തീരുമാനനം അങ്ങ് എടുത്തു, 'എനിക്കിനി ആ വീടു വേണ്ടാ' .. ഇനി വീട്ടില്‍ ഇരുത്തിപ്പൊറുപ്പിക്കുമോ എന്തോ.. ഒന്നുരണ്ട് മാസം കൂടിയല്ലേ ഉള്ളൂ, സൗത്ത് ആഫ്രിക്ക യാത്രയേലും നടക്കുമോ എന്തോ.
ആദ്യ വനിതാ പ്രസിഡന്റ് എന്ന നിലയില്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാവരുമറിഞ്ഞു, അതുകഴിഞ്ഞ് അവസാനം കാണിച്ചു കൂട്ടിയ കോപ്രായങ്ങള്‍ കാരണവും എല്ലാവരുമറിഞ്ഞു. വേറേ പ്രയോജനങ്ങളൊന്നും ചെയ്തിട്ടില്ലാത്ത കൊണ്ട് പെട്ടെന്നങ്ങു പൊയ്ക്കോട്ടെ. അധികം ബുദ്ധിമുട്ടിച്ചില്ലല്ലോ. നന്നായി...
അനന്തു വാസുദേവ്

Tuesday, May 1, 2012

സാങ്കേതികലോകം 2011-2012


സാങ്കേതികലോകം 2011: ഒരു തിരിഞ്ഞു നോട്ടം

പോയ വര്‍ഷം എല്ലാ മേഖലയിലെയും പോലെ സാങ്കേതികലോകത്തും മാറ്റങ്ങളുടെയും പുതിയ തരംഗങ്ങളുടെയും വര്‍ഷം ആയിരുന്നു.  ഇന്ത്യന്‍ സാങ്കേതികലോകത്ത് 2011ല്‍ എന്തെല്ലാം പ്രധാന കാര്യങ്ങള്‍ നടന്നു എന്നു നോക്കാം.  ഐപാഡ്, സ്മാര്‍ട്ട്‌ഫോണുകളുടെ പ്രളയം, ഐഫോണ്‍, ആന്‍ഡ്രോയിഡ് വിപ്ലവത്തില്‍ അടി പതറിയ നോക്കിയയും ബ്ലാക്ക്‌ബെറിയും.  അങ്ങനെ സംഭവബഹുലം തന്നെയായിരുന്നു 2011ലെ സാങ്കേതിക ലോകം എന്നു കാണാം.
പുതുവര്‍ഷത്തില്‍ ഗാഡ്ജറ്റ് ലോകം എന്തൊക്കെ വിസ്മയങ്ങളായിരിക്കും ലോകത്തിനു വേണ്ടി കാത്തു വെച്ചിരിക്കുക.  2011ല്‍ നിന്നും വിഭിന്നമായി എന്തൊക്കെ നമുക്ക് 2012ല്‍ പ്രതീക്ഷിക്കാം.  ശാസ്ത്രത്തിന്റെ പോക്ക് എന്നും താഴെ നിന്നും മുകളിലേക്ക് മാത്രമായതിനാല്‍ തീര്‍ച്ചയായും അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കാം.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഇന്ത്യന്‍ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തിയ വര്‍ഷമാണ് വിട പറഞ്ഞിരിക്കുന്നത്.  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ മേല്‍ നിയന്ത്രണം ചെലുത്താന്‍ ഗവണ്‍മെന്റ് ശ്രമങ്ങള്‍ തുടങ്ങുന്നതു വരെയെത്തി ഈ സ്വാധീനത്തിന്റെ പോക്ക്.
സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു കുത്തൊഴുക്കു തന്നെയുണ്ടായി 2011ല്‍.  പ്രത്യേകിച്ചും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍.  ആന്‍ഡ്രോയിഡ് ഗാഡ്ജറ്റുകള്‍ അരങ്ങു വാണപ്പോള്‍ അടി പതറിയത് മൊബൈല്‍ ഫോണ്‍ വിപണിയലെ മുടിചൂടാ മന്നന്‍മാരായിരുന്ന നോക്കിയക്കും റിം ബ്ലാക്ക്‌ബെറിക്കും ആണ്.
വില കൂടിയ ഐഫോണ്‍ പോലുള്ള ഗാഡ്ജറ്റുകള്‍ക്ക് വലിയ പ്രസക്തിയില്ലാത്ത ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളുടെ ഉത്സവക്കാലമായിരുന്നു പോയ വര്‍ഷം.  ലോകത്താകമാനവും ഈ ഒരു തരംഗം തന്നെയായിരുന്നു.  200 ദശലകഷത്തോളം സ്മാര്‍ട്ട്‌ഫോണുകളാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.  ഇത് കഴിഞ്ഞ നവംബര്‍ വരെയുള്ള കണക്കാണ്.  ദിനേന 700,000 പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് ആക്റ്റിവേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്!
നോക്കിയയ്ക്ക് മുമ്പുണ്ടായിരുന്ന മേല്‍ക്കോയ്മ ഇപ്പോഴും നഷ്ടപ്പെട്ടു എന്നു പറയാറായിട്ടില്ല എങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നോക്കിയ പിറകില്‍ തന്നെയാണ്.
അതുപോലെ 3ജി നെറ്റ് വര്‍ക്കിന്റെ ഒരു തരംഗം തന്നെയായിരുന്നു 2011. ഇന്ത്യന്‍ വിപണിയും ഇക്കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ല.  2011 അവസാനത്തോടെ 3ജി പതുക്കെ 4ജിയ്ക്ക് വഴിമാറി കൊടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.  പല പ്രമുഖ നിര്‍മ്മാണ കമ്പനികളുടെയും അണിയറയില്‍ 4ജി എല്‍ടിഇ നെറ്റ് വര്‍ക്കുകളുള്ള ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നു.  ഇവയില്‍ ചില ഫോണുകളെ കുരിച്ചെങ്കിലും പല ഊഹാപോഹങ്ങളും പരക്കുന്നുമുണ്ട്.
ഇന്ത്യന്‍ സാങ്കേതികലോകത്തെ വലിയ തോതില്‍ സ്വാധീനിച്ച കാര്യങ്ങളില്‍ ഒന്നാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി.  ഇതു നെറ്റ് വര്‍ക്കിംഗ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി വെച്ചു.  ഓരോ കമ്പനിയും താന്താങ്ങളുടെ ഉപഭോക്താക്കളെ നിലനിര്‍ത്താനും കൂടുതല്‍ ഉപയോക്താക്കളെ നേടാനും പുതിയ ഓഫറുകള്‍ നല്‍കുന്നതില്‍ പരസ്പരം മത്സരിച്ചപ്പോള്‍, ഈ കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചത് ഉപഭോക്താക്കളാണ്.
ആധാര്‍ അഥവാ യുനീക്ക് ഐഡന്റിറ്റി ഇന്ത്യയിലൊട്ടാകെ നടപ്പിലാക്കാന്‍ആരംഭിച്ചതും 2011ലാണ്.  ഇതുവഴി ഏതൊരു ഇന്ത്യന്‍ പൗരനെ കുറിച്ചും അയാളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അറിയാന്‍ സാധിക്കും.  ഇതു അപകടം വിളിച്ചു വരുത്തും, സ്വകാര്യത ഇല്ലാതാക്കും എന്നിങ്ങനെയുള്ള എതിര്‍പ്പുകള്‍ക്കു നടുവിലും നടപടി ക്രമങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.
നെറ്റ്ബുക്ക് കമ്പ്യൂട്ടറുകള്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്ക് വഴിമാറി കൊടുത്തതും 2011ലായിരുന്നു.  ഏതു തിരഞ്ഞെടുക്കും എന്നു ഉപഭോക്താക്കള്‍ക്ക് ആശങ്കയുണ്ടാക്കും വിധം ഒന്നിനൊന്ന് മെച്ചത്തിലുള്ള ടാബ്‌ലറ്റുകള്‍ വിപണിയില്‍ മത്സരം തുടരുന്നു.
റ്റാറ്റ നാനോയ്ക്ക് ശേഷം ഇന്ത്യ ലോകത്തിനെ വിസ്മയിപ്പിച്ച ആകാശ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറങ്ങിയതും 2011ലായിരുന്നു.  വെറും 2,500 രൂപ മാത്രം വിലയുള്ള ഈ ഗാഡ്ജറ്റ് അവതരിപ്പിക്കുക വഴി ഇന്ത്യയിലെ സാധാരണക്കാരനെ വിവരസാങ്കേതികവിദ്യയോട് കൂടുതല്‍ അടുപ്പിക്കുകയാണ് ലക്ഷ്യം.  തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇവ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.  ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ആകാശ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തത്.
ശാസ്ത്രം എന്നും മുന്നോട്ടു മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ.  അതിനാല്‍ 2011നെ അപേക്ഷിച്ച് സാങ്കേതിലോകത്ത് 2012ല്‍ കൂടുതല്‍ വിസ്മയങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.  ആപ്പിളിന്റെ ഐടിവി പോലുള്ള നിരവധി ടെക് വിസ്മയങ്ങളെ കുറിച്ച് നമുക്ക് സൂചനകള്‍ ലഭിച്ചു കഴിഞ്ഞു.  എന്നാല്‍ഡ അതിലും കൂടുതല്‍ വിസ്മയങ്ങള്‍ 2012 നമുക്കായി കാത്തുവെച്ചിട്ടുണ്ടെന്നു തന്നെയുറപ്പിക്കാം.

2012ലെ ഗാഡ്ജറ്റുകളുടെ വിസ്മയലോകം





മടക്കാനും ഒടിക്കാനും കഴിയുന്ന ഡിസ്‌പ്ലേകളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍, തീരെ കട്ടി കുറഞ്ഞ ലാപ്‌ടോപ്പുകള്‍, ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ബാക്ക്അപ്പ്, ക്ലൗഡ് സേവനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തല്‍ എന്നിങ്ങനെയൊക്കെയാണ് 2012ല്‍ നിന്നും ഗാഡ്ജറ്റ് ലോകം പ്രതീക്ഷിക്കുന്നത്.
ഭാരം വളരെ കുറഞ്ഞ, കട്ടി തീരെ ഇല്ലാത്ത, ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ബാക്ക്അപ്പ് ഉള്ള ഒരു ടാബ്‌ലറ്റ് ലഭിച്ചാല്‍ എങ്ങനെയിരിക്കും.  2012ല്‍ അങ്ങനെയുള്ള ഗാഡ്ജറ്റുകള്‍ പുറത്തിറങ്ങാനിരിക്കുന്നു.  എന്നാല്‍ അവ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളായിരിക്കില്ല, മറിച്ച് അള്‍ട്രാബുക്ക് കമ്പ്യൂട്ടറുകളായിരിക്കും.
ഇന്റലിന്റെ കണക്കു കൂട്ടലില്‍ 2012 അവസാനത്തോടെ ആകെ നോട്ട്ബുക്ക് മാര്‍ക്കറ്റിന്റെ 40 ശതമാനം അള്‍ട്രാബുക്കുകളുടെതായിരിക്കും.  ഇതു സത്യമാണെങ്കില്‍ 2011 മാത്രം ജനിച്ച ഈ പുതിയ ഗാഡ്ജറ്റ് വിഭാഗം 2012ന്റെ വിസ്മയങ്ങളില്‍ ഒന്നായിരിക്കും.
ക്ലൗഡ് സേവനങ്ങള്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ഉപയോഗപ്പെടുത്തിയായിരിക്കും 2012ലെ മറ്റൊരു സാങ്കേതിക വിസ്മയം.  ഉദാഹരണത്തിന് ബ്ലാക്ക്‌ബെറി പ്രൊട്ടെക്റ്റ് എടുക്കാം.  ഈ സേവനം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ബ്ലാക്ക്‌ബെറി ഗാഡ്ജറ്റ് നഷ്ടപ്പെടുകയോ മാറ്റുകയോ ചെയ്യുമ്പോള്‍ നിലവിലുള്ള ബാക്ക്അപ്പ് നഷ്ടപ്പെടില്ല.  ആകെ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ ബ്ലാക്ക്‌ബെറി ഗാഡ്ജറ്റ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ്.
പേഴ്‌സണല്‍ ക്ലൗഡ് ഉബുണ്ടു ക്ലൗഡ് വണ്‍ സേവനത്തിന്റെ കാര്യം അതിലും രസകരമാണ്.  വീട്ടിലെ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിലുള്ള പേഴ്‌സണല്‍ ഫയലുകളും ഡാറ്റകളും ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഇതുവഴി ഉപയോഗിക്കുകയും വേണമെങ്കില്‍ എഡിറ്റ് ചെയ്യുകയും ചെയ്യാം.
ഔക്ടോബറില് ലോസ് ഏഞ്ചല്‍സില്‍ നടന്ന മാക്‌സ് 2011 അവാര്‍ഡ്ദാന ചടങ്ങില്‍ 2012 പകുതിയോടെ അഡോബിന്റെ ക്രിയേറ്റീവ് ക്ലൗഡ് സേവനം തത്സമയമാവും എന്നു പ്രഖ്യാപിക്കുകയുണ്ടായി. ഈ സേവനം വഴി കമ്പ്യൂട്ടറില്‍ തുടങ്ങിയ ഒരു പ്രവര്‍ത്തനം പിന്നീട് ടാബ്‌ലറ്റിലോ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലോ തുടരാന്‍ സാധിക്കും.
2007ല്‍ ആപ്പിള്‍ ഐഫോണിന്റെ പിറവിയോടെ തുടങ്ങിയതാണ് സ്മാര്‍ട്ട്‌ഫോണ്‍ തരംഗം.  അത് അതിന്റെ പാരമ്യത്തില്‍ ആയിരുന്നു 2011ല്‍ എന്നു പറയാം. പ്രത്യേകിച്ചും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ.  ഡ്യുവല്‍-കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടെ പ്രവര്‍ത്തിക്കുന്നു ഐഫോണ്‍ പുറത്തിറങ്ങിയതും 2011ലായിരുന്നു.  ഐഫോണ്‍ 4എസ്.
ഇതിനു പിന്നാലെ മറ്റു പ്രമുഖ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനികളും ഡ്യുവല്‍-കോര്‍ പ്രോസസ്സറുള്ള സ്മാര്‍ട്ട്‌ഫോണുകളിറക്കി.  സാംസംഗ് ഗാലക്‌സി എസ്II, എല്‍ജി ഒപ്റ്റിമസ് 2എക്‌സ്, എച്ച്ടിസി സെന്‍സേഷന്‍ തുടങ്ങിയവ.  ഈ വര്‍ഷം ഡ്യവല്‍-കോര്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറഞ്ഞ് സാധാരണക്കാരുടെ കൈപിടിയിലൊതുങ്ങും വിധമാകും എന്നു പ്രതീക്ഷിക്കാം.
ആദ്യ ക്വാഡ്-കോര്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയ എച്ച്ടിസി എഡ്ജ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്.  അതായത് 2011ല്‍ രണ്ടു കോറായിരുന്നത് 2012ല്‍ നാലു കോര്‍!
2010 ഐപാഡ് ഇറങ്ങിയപ്പോള്‍ തുടങ്ങിയതാണ് ടാബാലറ്റ് കമ്പ്യൂട്ടര്‍ തരംഗം.  അതു മെല്ലെ അള്‍ട്രാബുക്കുകളുടെ വരവിന് വഴി വെച്ചുവെങ്കിലും ടാബ്‌ലറ്റ് തരംഗം അത്ര പെട്ടെന്നൊന്നും അവസാനിക്കും എന്നു തോന്നുന്നില്ല.  പ്രതീക്ഷിക്കപ്പെടു പോലെ നാലു കോര്‍ പ്രോസസ്സറുകളുടെ സപ്പോര്‍ട്ട് ഉള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ വര്‍ഷമായിരിക്കും 2012.  അവയ്ക്ക് എന്‍വിഡിയയുടെ ടെഗ്ര 3 ചിപിസെറ്റിന്റെ സപ്പോര്‍ട്ടും ഉണ്ടാകും.
2012ന്റെ രണ്ടാം പകുതിയോടെ റിലീസിനൊരുങ്ങിയിരിക്കുകയാണ് വിന്‍ഡോസ് 8 ടാബ്‌ലറ്റുകളും.  ഡെല്‍, സാംസംഗ്, നോക്കിയ എന്നിവയില്‍ നിന്നും ആണ് വിന്‍ഡോസ് 8 ടാബ്‌ലറ്റുകള്‍ പ്രതീക്ഷിക്കുന്നത്.  ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകള്‍ക്കും ധാരാളം ആവശ്യക്കാരുണ്ടാകും 2012ലും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നതില്‍ സ്വാധീനം ചെലുത്തുന്ന ഒരു പ്രധാന ഫീച്ചര്‍ ആണ് അതിന്റെ ഡിസ്‌പ്ലേ വലിപ്പം.  ഡിസ്‌പ്ലേയുടെ വലിപ്പത്തോടൊപ്പം, അതിന്റെ റെസൊലൂഷന്‍, സൂപ്പര്‍ എഎംഒഎല്‍ഇഡി, ഗോറില്ല ഗ്ലാസ്, കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ എന്നിവയെല്ലാം ഒരാള്‍ ഡിസ്‌പ്ലേയെ പറ്റി മാത്രം ഒരു ഫോണ്‍ വാങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കും.
ഫ്‌ളെക്‌സിബിള്‍ ഡിസ്‌പ്ലേയുള്ള ഫോണുകളാണ് 2012ല്‍ പ്രതീക്ഷിക്കപ്പെടുന്ന ഗാഡ്ജറ്റ് വിസ്മയം.  നോക്കിയയും സാംസംഗും ആയിരിക്കും ഫ്‌ളെക്‌സിബിള്‍ ഡിസ്‌പ്ലേയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കാനൊരുങ്ങുന്നവര്‍.
ഇവിടെയൊന്നും അവസാനിക്കില്ല സാങ്കേതിക വിസ്മയങ്ങള്‍.  പ്രതീക്ഷിക്കുന്നതിനും എത്രയോ ഉയരത്തിലുള്ള വിസ്മയങ്ങള്‍ നമുക്കായി 2012 കാത്തു വെച്ചിട്ടുണ്ട് എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.